Home ഔഷധസസ്യങ്ങൾ കുടംപുളി നെല്ലിക്ക രസം

കുടംപുളി നെല്ലിക്ക രസം

by krishippura
1 comment

നെല്ലിക്ക കുരുകളഞ്ഞത്–രണ്ട്
ഉണക്കിയ കുടംപുളി– ഒന്ന് (തലേദിവസം വെള്ളത്തിൽ ഇട്ട് പിഴിഞ്ഞ് എടുത്ത വെള്ളം)
മല്ലിയില–10
തുവരപ്പരിപ്പിട്ടു വേവിച്ച വെള്ളം – ഒരു കപ്പ്
രസപ്പൊടി – രണ്ട‍ു ടീസ്പൂൺ
മഞ്ഞൾപ്പ‍ൊടി–1/8 ടീസ്പൂൺ
കായം– ഒരു നുള്ള്
വെള്ളം –ആവശ്യത്തിന്
നെയ്യ്– ഒരു സ്പൂൺ
ജീരകം – കാൽ ടീസ്പൂൺ
കറിവേപ്പില– 5 തണ്ട്
ഉപ്പ് –ആവശ്യത്തിന്

തയറാക്കുന്ന വിധം.

നെല്ലിക്ക, മല്ലിയില, കറിവേപ്പില, രസപ്പൊടി ഇവയെല്ലാം അരച്ചു പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം കുടംപുളി വെള്ളവും തുവരപ്പരിപ്പു വേവിച്ച വെള്ളവും മുമ്പു പറഞ്ഞ പേസ്റ്റ് രൂപത്തിലാക്കിയ ചേരുവകളും ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു തിളപ്പിച്ചു പാകപ്പെടുത്തുക. ഇതിലേക്കു മറ്റൊരു പാത്രത്തിൽ നെയ്യും ജീരകവും കായവും ചേർത്തു ചൂടാക്കി ഒഴിക്കുക.

ഡോ.കെ.എസ്.രജിതൻ
ഒൗഷധി, തൃശൂർ.

You may also like

1 comment

grerync November 10, 2024 - 1:50 pm

priligy reviews Math exists, though I wouldn t be surprised if they also believe math is a government conspiracy

Leave a Comment