Home അടുക്കളത്തോട്ടം പച്ചക്കറികളിലെ രാജാവ് ബ്രക്കോളി; വളര്‍ത്താം കുറഞ്ഞ ചിലവില്‍

പച്ചക്കറികളിലെ രാജാവ് ബ്രക്കോളി; വളര്‍ത്താം കുറഞ്ഞ ചിലവില്‍

by krishippura
3 comments

പാശ്ചത്യരാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ബ്രക്കോളി ഇപ്പോള്‍ കേരളത്തിലും കൃഷിചെയ്ത് വരുന്നുണ്ട്. തണുപ്പ് കാലമാണ് ബ്രക്കോളി കൃഷിക്ക് അനുയോജ്യമായ കാലവസ്ഥ . മികച്ച പോഷകാഹാരമായി കഴിക്കാവുന്ന ഈ പച്ചക്കറി വീട്ടില്‍ കൃഷിചെയ്യാന്‍ യോജിച്ചതാണ്. കാബേജ് കുടുംബത്തിലെ പുതിയ അംഗമായ ബ്രക്കോളി ആരോഗ്യത്തിന് ഉത്തമമാണ്. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഇന്‍ഡോള്‍ 3,കാര്‍ബിനോള്‍,സള്‍ഫറാഫിന്‍ തുടങ്ങിയ വിറ്റാമിനുകളുടെ കലവറയായ ബ്രക്കോളി ഹൃദയരോഗങ്ങള്‍ക്കും അമിത വണ്ണത്തിനും ഉത്തമ പരിഹാരമാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതുമൂലം രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ബ്രൊക്കോളി സഹായിക്കുന്നു.

ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കന്ന സള്‍ഫറാഫിന്‍ എന്ന പദാര്‍ത്ഥം രക്തക്കുഴലുകളെ സംരക്ഷിക്കുന്ന എന്‍സൈമുകളുടെ ഉല്‍പാദനത്തെ ത്വരിതപ്പെടുത്തുകയും ഇതുവഴി ഹൃദയ കോശങ്ങള്‍ക്ക് ദോഷകരമായ തന്മാത്രകളുടെ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യുന്നു.വിറ്റാമിനുകളും മിനറലും അടങ്ങിയ ബ്രൊക്കോളി സലാഡുകളില്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. പുഴുങ്ങിയും തോരന്‍വെച്ചും ഇതുപയോഗിക്കാം.അമിതവണ്ണമുള്ളവര്‍ക്ക് ബ്രക്കോളി ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറി കൂടിയാണിത്. ഇതിന്റെ പൂമൊട്ടാണ് ഭക്ഷ്യയോഗ്യമായ ഭാഗം.ഇരുന്നൂറ് രൂപമുതല്‍ ഇരുന്നൂറ്റമ്പത് രൂപവരെയാണ് ബ്രക്കോളിയുടെ വില.

18 ഡിഗ്രി സെല്‍ഷ്യസിനും 23 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയിലാണ് ബ്രൊക്കോളി നന്നായി വളരുന്നത്. നല്ല സൂര്യപ്രകാശം ആവശ്യമുള്ള വിളയാണ്. മുകള്‍ഭാഗത്ത് പൂവു പോലുള്ള ഭാഗമാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ധാരാളം അടങ്ങിയ പച്ചക്കറിയാണിത്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകമാണിത്. ധാരാളം സള്‍ഫറും അടങ്ങിയിട്ടുണ്ട്. പാചകം ചെയ്താല്‍ നഷ്ടപ്പെടാത്ത പോഷകഘടകങ്ങളാണ് ഈ പച്ചക്കറിയിലുള്ളത്.


ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് കൃഷിക്ക് യോജിച്ച സമയങ്ങള്‍.വിത്തുകള്‍ അര ഇഞ്ച് ആഴത്തിലാണ് നടേണ്ടത്. ഒരു ഹെക്ടര്‍ സ്ഥലത്ത് 300 ഗ്രാം വിത്ത് നടാവുന്നതാണ്. ജൈവവളവും കമ്പോസ്റ്റും തന്നെയാണ് വളമായി ഉപയോഗിക്കുന്നത്. 25 മുതല്‍ 30 ദിവസത്തോളം പ്രായമുള്ള തൈകളില്‍ നാലോ അഞ്ചോ ഇലകള്‍ വരുമ്പോഴാണ് മാറ്റിനടുന്നത്. രണ്ടു വരികള്‍ തമ്മില്‍ 45 സെ.മീ അകലം നല്‍കണം.മണ്ണ്,മണല്‍,ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ തുല്യ അനുപാതത്തില്‍ ചേര്‍ത്താണ് ബ്രക്കോളി നടാനുള്ള മിശ്രിതം തയ്യാറാക്കുന്നത്.

തൈകള്‍ ആവശ്യത്തിന് നനച്ച് വെച്ചാല്‍ എളുപ്പത്തില്‍ ചട്ടിയില്‍ നിന്ന് പറിച്ചു മാറ്റാം. അങ്ങനെ പറിച്ചെടുക്കുമ്പോള്‍ വേരുകളില്‍ മണ്ണ് പറ്റിപ്പിടിച്ചിരിക്കുന്നത് ചെടി വാടിപ്പോകാതിരിക്കാന്‍ സഹായിക്കും. പറിച്ചു മാറ്റി നട്ടാല്‍ ഉടനെ നനച്ചുകൊടുക്കണം.
ആഴത്തില്‍ വേരുകളുള്ള ചെടിയാണിത്. വരണ്ട മണ്ണില്‍ വേരുകള്‍ക്ക് ക്ഷതം പറ്റാതിരിക്കാന്‍ നന്നായി നനച്ചുകൊടുക്കണം. മഴക്കാലത്ത് നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. വശങ്ങളിലുള്ള തണ്ടുകള്‍ മുറിച്ചുമാറ്റി വിളവ് കൂടുതല്‍ ഉണ്ടാകാന്‍ സഹായിക്കാം.

You may also like

3 comments

Unesoda August 28, 2024 - 9:49 am

The advise is to start slow and don t overdo it priligy amazon Nausea Vomiting Gastrointestinal symptoms such as abdominal cramps and bloating Breakthrough bleeding Spotting Change in menstrual flow Amenorrhea Temporary infertility after discontinuation of treatment Edema Melasma which may persist Breast changes tenderness, enlargement, secretion Change in weight increase or decrease Change in cervical erosion and secretion Diminution in lactation when given immediately postpartum Cholestatic jaundice Migraine Rash allergic Mental depression Reduced tolerance to carbohydrates Vaginal candidiasis Change in corneal curvature steepening Intolerance to contact lenses

grerync November 9, 2024 - 2:05 pm

reddit where buy priligy You should take quetiapine exactly as prescribed, and continue to take quetiapine as prescribed even after your symptoms improve

grerync November 21, 2024 - 9:50 am

It s getting in the way of people wanting to invest in our economy do i need a doctor prescription to buy priligy A detailed knowledge of pharmacology is a prerequisite for application in clinical practice, and physicians might find it difficult to interpret the clinical value of pharmacogenetic test results

Leave a Comment