സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷിക്കാർക്ക് മികച്ച ഡിജിറ്റൽ സേവനം സാധ്യമാക്കാൻ കതിർ പോർട്ടൽ സ്മാർട്ട് ഐഡി കാർഡ്, സോയിൽ ഹെൽത്ത് കാർഡ് എന്നിവയുടെ സംസ്ഥാനതല വിതരണോദ്ഘാടനവും മുട്ടിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനവും ഒക്ടോബർ മൂന്നിന് നടക്കും. മുട്ടിൽ പഞ്ചായത്ത് കൃഷിഭവൻ പരിസരത്ത് രാവിലെ 11 ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയാകും. കതിർ-മണ്ണ് പരിശോധന പോർട്ടൽ മോഡ്യൂളും സോയിൽ ഹെൽത്ത് കാർഡ് വിതരണവും എംഎൽഎ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിത്ത് വിതരണവും എൽനിനോ പത്രിക വിതരണ ഉദ്ഘാടനവും എംഎൽഎ ഉഷ വിജയൻ നിർവഹിക്കും. ജില്ലാ കലക്ടർ വി ചെൽസാസിനി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി കിസാൻ മേളയും സംഘടിപ്പിക്കും.

വയനാടിന്റെ സമ്പദ് വ്യവസ്ഥയില്‍ കാപ്പി വഹിക്കുന്ന സ്വാധീനം വലുതാണെന്നും കാപ്പി കൃഷിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണെന്നും മന്ത്രി സൂചിപ്പിച്ചു. കാലാവസ്ഥ പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മേഘസ്ഫോടനം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. അത്തരം പ്രശ്നങ്ങളില്‍ ഇടപെടല്‍ നടത്താന്‍ സര്‍ക്കാറും കൃഷിവകുപ്പും പ്രത്യേക ദൗത്യം ഏറ്റെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ കോഫി ഡവലപ്മെന്റ് ബോര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ കൃഷി വകുപ്പ് മുഖേന കാപ്പിക്ക് പ്രത്യേകമായി പദ്ധതികള്‍ നടപ്പാക്കും. ജില്ലയിലെ കാപ്പിയുടെ ഉത്പാദനക്ഷമത ഒരു ഹെക്ടറില്‍ 918 കിലോഗ്രാമാണ്. കുടകില്‍ 1494 കിലോഗ്രാമാണ്. കുടകിലേക്കാള് മികച്ച രീതിയില്‍ വരുമാനമുണ്ടാക്കാനുള്ള ഒരു വലിയ മുന്നേറ്റത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്. കേരയുടെ പ്രവര്‍ത്തനങ്ങള്‍ കാപ്പി കൃഷി വികസനം, പുനര്‍കൃഷി എന്നിവയില്‍ മാത്രം ഒതുങ്ങി നിര്‍ത്താതെ സമ്പൂര്‍ണ്ണമായി കാപ്പിയെ പുനരുദ്ധരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കണമെന്നും മന്ത്രി പറഞ്ഞു.
കാപ്പി കൃഷിക്ക് മൂല്യവര്‍ദ്ധനവിലൂടെ പുതിയ വിപണി സാധ്യതകള്‍ കണ്ടെത്തണം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി


