Home കാർഷിക ആനുകുല്യങ്ങൾ കണിവെള്ളരികള്‍ വിളവെടുത്ത് യുവകര്‍ഷന്‍

കണിവെള്ളരികള്‍ വിളവെടുത്ത് യുവകര്‍ഷന്‍

by krishippura
0 comment

വിഷുക്കാലത്ത് കണിവെള്ളരികള്‍ വിളവെടുത്ത് ആലപ്പുഴയിലെ യുവ കര്‍ഷകന്‍.തന്റെ കൃഷിയിടത്തിലെ എണ്ണായിരം കിലോവരുന്ന കണിവെള്ളരിയാണ് സുജിത്ത് വിളവെടുത്തത്.കഴിഞ്ഞ ദിവസങ്ങളിലായി കഞ്ഞിക്കുഴിയില്‍ സുജിത്ത് തന്റെ രണ്ടേക്കര്‍ കൃഷിയിടത്തില്‍ സൂര്യകാന്തിത്തോട്ടം നട്ടുവളര്‍ത്തിയിരുന്നു.പൂന്തോട്ടം കാണാന്‍ നിരവധി പേരായിരുന്നു കഞ്ഞിക്കുഴിയിലെക്ക എത്തിയിരുന്നത്.

പൂക്കള്‍ വാടിയതിനെതുടര്‍ന്ന് സൂര്യകാന്തിപ്പാടം അടച്ചിരുന്നു.എന്നാല്‍ സൂര്യകാന്തികള്‍ പൂര്‍ണ്ണമായും നശിക്കുന്നതിന് മുമ്പ് തന്നെ തന്റെ അടുത്ത കൃഷിവിള വിളവെടുത്തിരിക്കയാണ് സുജിത്ത്. ചൂട്കാലമായതിനാല്‍ ശരീരത്തിനും മനസ്സിനും കുളിര്‍മ്മയെകുന്ന വെള്ളരികള്‍ മേടിക്കാനായും നിരവധി പേരാണ് എത്തുന്നത്. പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷിചെയ്യുന്ന ഇദ്ദേഹത്തിന് മികച്ച പിന്തുണയാണ് നാട്ടുകാര്‍ നല്‍കുന്നത്.

You may also like

Leave a Comment