വളര്‍ത്തു മൃഗങ്ങളുടെ കൂട്ടത്തില്‍ മനുഷ്യന് ഏറ്റവും പ്രിയം നായികളോടാണ്. മനുഷ്യന്റെ ആദ്യകാലം മുതല്‍ക്കെയുള്ള സന്തതസഹചാരിയായിരുന്ന നായ്ക്കള്‍ ഇന്നും മനുഷ്യരുടെ ഉത്തമ സുഹൃത്തുകൂടിയാണ്.അവയുടെ പരിചരണം ഏറെ ശ്രദ്ധിക്കേണ്ടുന്ന കാര്യം കൂടിയാണ്,അതിലേറ്റവും പ്രധാനമാണ് അവയുടെ പ്രസവ ശുശ്രൂഷ.നായയുടെ പ്രസവം സുഖകരമാകുന്നതിന് ഗര്‍ഭകാല പരിചരണം പ്രധാനമാണ്. ഏറ്റവും പ്രധാനം അമ്മയുടെ ആരോഗ്യമാണ്. അതിനാല്‍ പ്രസവ ശുശ്രൂഷ ആരംഭിക്കുന്നത് ഇണചേര്‍ക്കലിനു മുന്‍പാണ്.നായകളുടെ പരിപാലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തള്ളിക്കളയാവുന്നതല്ല.
1.ഇണചേര്‍ക്കാന്‍ തിരഞ്ഞെടുക്കുന്ന നായ പൂര്‍ണ്ണ ആരോഗ്യമുള്ളതാവണം. അത് മദിലക്ഷണം കാണിക്കുന്നതിനു മുന്‍പുതന്നെ വിരയിളക്കല്‍ നടത്തണം.
2.ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവയെ മാറ്റിനിര്‍ത്തണം.
3.ഇണചേര്‍ക്കല്‍ നടത്തുന്നതിനുമുന്‍പ് ഉടമ സ്വയമോ വെറ്ററിനറി ഡോക്ടറുടെ സഹായത്താലോ പൊതു ആരോഗ്യനില വിലയിരുത്തണം
4.അനീമിയ, മൂത്രാശയരോഗങ്ങള്‍, ഗര്‍ഭപാത്രസംബന്ധമായ അണുബാധകള്‍, ഗുരുതര ത്വക് രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാ എന്നുറപ്പുവരുത്തണം.
5.ഇണചേര്‍ക്കല്‍ കഴിഞ്ഞ് നേരേ നില്‍ക്കാനാവാത്തവണ്ണം കെട്ടിയിടുക, മതിയായ ഗുണമേന്മയുള്ള ആഹാരം കൊടുക്കാതിരിക്കുക, പെട്ടെന്ന് ആഹാരരീതിയില്‍ മാറ്റം വരുത്തി ദഹനക്കേടുണ്ടാക്കുക, അമിതമായി പലതരം സപ്ലിമെന്റുകള്‍ കൊടുത്ത് വൈറ്റമിന്‍ വ്യതിയാനം ഉണ്ടാക്കുക തുടങ്ങിയ പ്രവണതകള്‍ കണ്ടുവരുന്നു. ഭക്ഷണവും സപ്ലിമെന്റുകഴും വിദഗ്ധരുടെ നിര്‍ദേശപ്രകാരം മാത്രം മതി.
6.ഗര്‍ഭകാലത്ത് പ്രോട്ടീന്‍ ധാരാളം ആവശ്യമുള്ളതിനാല്‍ ആഹാരത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാം.
7.ചോറ്-ഇറച്ചി മിശ്രിതം കൊടുക്കുന്നവര്‍ ഇറച്ചിയുടെ ശതമാനം കൂട്ടിയാല്‍ മതിയാകും. മീന്‍, മുട്ട തുടങ്ങി സമീക്രതാഹാരം കൊടുക്കുന്നവര്‍ ഒരു സപ്ലിമെന്റുകളും കൊടുത്തില്ലെങ്കിലും ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാവും. എന്നാല്‍, കാത്സ്യത്തിന്റെയും ഫാറ്റി ആസിഡുകളുടെയും അപര്യാപ്തത ഉണ്ടാകാതെ നോക്കേണ്ടതാണ്.
8.ഇണചേര്‍ത്ത അന്നു മുതല്‍ എല്ലാ ആഴ്ചയിലും ഭാരം രേഖപ്പെടുത്തിയാല്‍ ഭാരം വര്‍ധിക്കുന്നുവെങ്കില്‍ ഗര്‍ഭം ഉറപ്പാക്കാം. അല്ലെങ്കില്‍ 30 ദിവസമായാല്‍ സ്‌കാനിങ്ങിലോ എക്സറേ പരിശോധനയിലൂടെയോ ഗര്‍ഭമുണ്ടോ ഇല്ലയോ എന്ന് അറിയാം.
9.ഗര്‍ഭം 45 ദിവസം കടന്നാല്‍ അനുവദിക്കപ്പെട്ട സിറപ്പ് ഉപയോഗിച്ച് വിരയിളക്കല്‍ നടത്താം.
ഈ ഘട്ടത്തില്‍ ഡിഎച്ച്എല്‍പി വാക്സിനേഷന്‍ ചെയ്യുന്നത് കുട്ടികളിലും പ്രതിരോധ ശേഷി ലഭിക്കുന്നതിനിടയാക്കും.
10.പ്രസവസമയം അടുക്കുമ്പോള്‍ ചില ഭക്ഷണത്തോട് വിരക്തി കാണിക്കുകയും സെലക്ടീവാകുകയും ചെയ്യുന്നത് സാധാരണയാണ്.
11.ഇഷ്ടഭക്ഷണം പലതവണയായി നല്‍കാന്‍ ശ്രദ്ധിക്കുക. ഗര്‍ഭകാലത്ത് കുളിയും ശുചിത്വവും പ്രധാനമാണ്. കിടക്കുന്നസ്ഥലം വൃത്തിയുള്ളതും അണു വിമുക്തവുമാകണം.
12. 55 ദിവസമായാല്‍ മുലയില്‍ പാല്‍ നിറയുന്നതും ചില നായ്ക്കളില്‍ പാല്‍ പുറത്തു വരുന്നതും സാധാരണമാണ്. പാല്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് മുലക്കണ്ണികള്‍ തുറക്കാന്‍ പാടില്ല.
മുലകള്‍ ഉപ്പുവെള്ളമൊ, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയോ ഉപയോഗിച്ചു തുടയ്ക്കുന്നത് പാല്‍ അണുബാധ ഒഴിവാക്കാന്‍ സഹായിക്കും.
13.സാധാരണ നായുടെ ഗര്‍ഭകാലം 63 ദിവസമാണ് 5, 6 ദിവസങ്ങള്‍ മുന്‍പിലോ പിന്നിലോ ആകാമെന്നതിനാല്‍ ലക്ഷണങ്ങള്‍ നോക്കി പ്രസവദിവസം നിശ്ചയിക്കാം.
14.പ്രസവദിവസത്തിന് ഏതാനും ദിവസം മുതല്‍ പ്രസവസ്ഥലം തിരെഞ്ഞെടുക്കാന്‍ ശ്രമമാരംഭിക്കും. തറയില്‍ മാന്തുക, തുണി കടലാസ് തുടങ്ങിയവ കടിച്ചുകീറുക തുടങ്ങിയ പെരുമാറ്റരീതികളും, ശരീരോഷ്മാവ് രേഖപ്പെടുത്തിക്കൊണ്ടിരുന്നാല്‍ അതില്‍ കുറവുവരുന്നതും വയര്‍ പിന്‍കാലുകളുടെ ഇടയിലേക്ക് തൂങ്ങിനില്‍ക്കുന്നതും മുലക്കണ്ണുകള്‍ വികസിക്കുന്നതും പ്രസവലക്ഷണങ്ങളാണ്. പ്രസവദിവസത്തിന് ഏതാനം ദിവസം മുന്‍പ് പ്രസവസ്ഥലം ഒരുക്കേണ്ടതും സ്ഥലം പരിചയപ്പെടുത്തുകയും വേണം.
15.പ്രസവസ്ഥലം വായു സഞ്ചാരമുള്ളതും ചൂട് ക്രമീകരണം ചെയ്യാന്‍ കഴിയുന്നതും ആയിരിക്കണം. ഏതുസമയവും നിരീക്ഷിക്കാന്‍കഴിയുന്നതും അപരിചിതരോ മറ്റുജീവികളോ കടന്നുവരാന്‍ കഴിയാത്തതും ആകണം.
ന്യൂസ്പേപ്പര്‍വിരിച്ച് മുറിയോരുക്കാം, ചാക്ക് തുണി ഇവ പാടില്ല.
5 comments
In two FT UMPs with C228T mutations, analyses of additional blocks gave wild type results using Sanger sequencing in one or several blocks interrogated, whereas ddPCR found low frequency C228T mutations in one of these fractions cialis professional Glo Rv CTCTTCATTTCAGCAATCGAG
priligy results We all know that Anadrol is a derivative of DHT
priligy en france Clin Breast Cancer 2005; 6 5 391 401
Attractive portion of content. I just stumbled upon your blog and in accession capital to say that I acquire in fact enjoyed account your blog posts. Any way I’ll be subscribing for your feeds or even I achievement you access constantly rapidly.
For example, we have recently found that adult born neurons in rats continue to grow dendrites, spines, and presynaptic terminals over 6 months which, cumulatively, results in substantial morphological plasticity in aging, even after cell proliferation has declined to low levels 23 walmart priligy 2143 g Gel Topical 0