Home അടുക്കളത്തോട്ടം അതിലളിതം കോവല്‍കൃഷി പടര്‍ത്താം കോവല്‍ വള്ളികള്‍

അതിലളിതം കോവല്‍കൃഷി പടര്‍ത്താം കോവല്‍ വള്ളികള്‍

by krishippura
1 comment

ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ കോവല്‍ വള്ളി മുറിച്ചു നട്ടാണ് കോവല്‍ കൃഷി ചെയ്യുന്നത്. തുടര്‍ച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ് വള്ളികളില്‍ നിന്നാണ് വള്ളി ശേഖരിക്കേണ്ടത്. നാലു മുട്ടുകള്‍ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്. കവറില്‍ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം. ഉണങ്ങിയ കാലിവളം, തരിമണല്‍, മേല്‍മണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തിന്‍ കവറിന്റെ മുക്കാല്‍ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുള്‍ മണ്ണില്‍ പുതയാന്‍ പാകത്തില്‍ വള്ളികള്‍ നടുക. ഇവ തണലില്‍ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളില്‍ തൈകള്‍ മാറ്റി നടാം. പോളിത്തിന്‍ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റര്‍ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്.

പരിചരണം

വള്ളി പടര്‍ന്നു തുടങ്ങിയാല്‍ പന്തലിട്ടു വള്ളി കയറ്റിവിടാം.വെര്‍മിവാഷ്, അല്ലെങ്കില്‍ ഗോമൂത്രം, പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്തു രണ്ടാഴ്ചയില്‍ ഒരിക്കല്‍ തടത്തില്‍ ഒഴിച്ചു കൊടുക്കുക. മാസത്തില്‍ രണ്ടുതവണ ചുവടു കിളച്ചിളക്കി ചാരം , എല്ലുപൊടി ഇവ ഏതെങ്കിലും ചേര്‍ത്തു കൊടുക്കുക.ഒരു മാസം പ്രായമായ കോവല്‍ ചെടികളില്‍ കായയുണ്ടാകാന്‍ തുടങ്ങും. നനച്ചു കൊടുത്താല്‍ വിളവു കൂടുതല്‍ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ കായ് പറിച്ചെടുക്കാം.

You may also like

1 comment

grerync November 11, 2024 - 10:44 am

priligy for pe Given the sid e effect of sterility, testosterone replacement is not the ideal option fo r me n who want to have children

Leave a Comment