1K
ഗ്രോ ബാഗിലെ കൃഷി ഉപേക്ഷിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പ്രകൃതിയ്ക്ക് ദോഷകരമെന്ന് ബോധ്യമായതോടെ ഗ്രോബാഗുകൾ ഉപേക്ഷിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. പ്രകൃതിസൗഹൃദ രീതികളിലൂടെ കൃഷി പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമെന്നും മണ്ണിന് ദോഷകരമായ വസ്തുക്കൾ ഉപേക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. മൺചട്ടികൾ, കയർ പിത് ചട്ടികൾ, റീസൈക്കിൾ ചെയ്യാവുന്നതും കൂടുതൽ കാലം ഉപയോഗിക്കാൻ സാധിക്കുന്നതുമായ എച്ച്.ഡി.പി.ഇ കണ്ടെയ്‌നറുകൾ തുടങ്ങിയവ കൃഷിയ്ക്കായി ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments are closed.