Home കാർഷിക ആനുകുല്യങ്ങൾ വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ,ഒപ്പം കൃഷിയും ചെയ്യാം.

വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ,ഒപ്പം കൃഷിയും ചെയ്യാം.

by krishippura
1 comment

വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ ഏറെ ഫലപ്രദമാണെന്ന് അറിയുന്നവര്‍ വളരെ വിരളമാണ് . വെളളമില്ലാത്തിടങ്ങളിലും കൂവ വളര്‍ത്താം എന്നുളളതാണ് കൂവയുടെ മറ്റൊരു പ്രത്യേകത.എന്നിട്ടും കേരളത്തില്‍ കൂവ കൃഷി ചെയ്യുന്നവര്‍ വിരളിലെണ്ണാവുന്നവര്‍ മാത്രമാണ് .
കൂവകുറുക്ക് കുടിക്കാത്ത മലയാളികള്‍ കുറവായിരിക്കും .ഇളനീരില്‍ ഒരു സ്പൂണ്‍ കൂവപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ ഏതുക്ഷീണവും പമ്പകടക്കും . എന്നാല്‍ വേനലില്‍

ശരീരം തണുപ്പിക്കാന്‍ കൂവക്കുറുക് ബെസ്റ്റാണെന്ന് അറിയാത്ത മലയാളികളാണ് ഓട്സിന്റെ പിന്നാലെ പായുന്നത് . 25 മുതല്‍ 30 ശതമാനം വരെ അന്നജം 2 മുതല്‍ 3 ശതമാനം വരെ നാരുകള്‍ .ജീവകങ്ങള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ് എന്നിങ്ങനെ കൂവയില്‍ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങളാണ് .കൂവ കൃഷി ആര്‍ക്കും എപ്പോഴും ചെയ്യാവുന്നതാണ് .


ഏതുമണ്ണിലും കൂവ വളരും എന്നുളളതാണ് മറ്റെരു കാര്യം വരള്‍ച്ച‌യെ ചെറുക്കാന്‍ ശേഷിയുളള സസ്യമാണ് കൂവ.
അതുപോലെ വര്‍ധിച്ച മഴയെയും അതിജീവിക്കും . കിഴങ്ങുകളാണ് നടീല്‍ വസ്തു. എന്നിരുന്നാലും ഭൂകാണഠവും ചീനപ്പൂക്കളും നടാന്‍ ഉപയോഗിക്കാവുന്ന വളങ്ങളാണ്.മേയ്, ജൂണ്‍, ജുലൈ മാസത്തില്‍ കൃഷി തുടങ്ങാം

ഹല്‍വ, കേക്ക്, പുഡ്ഡിംഗ്, ബിസ്‌ക്ക്റ്റ്, ഐസ്‌ക്രീം എന്നിങ്ങനെ കൂവപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പലഹാരങ്ങള്‍ പലതാണ്. പലതരം ഔഷധങള്‍, പശ, ഫേസ്പൗഡര്‍ എന്നിവയൊക്കെ കൂവകൊണ്ട് ഉത്പാതിപ്പിക്കുന്നവയാണ്. ദഹനേന്ദ്രിയ കോശങ്ങളെ ശുദ്ധീകരിക്കാനും, അള്‍സറിനും, മൂത്രക്കല്ല്, മൂത്രചൂട്, ചര്‍മ്മരോഗങള്‍ എന്നിവയെ പ്രതിരോധിക്കാനും കൂവ ബഹുകേമന്‍ തന്നെയാണ്.

ഡിസ്‌ന വര്‍ഗീസ്

You may also like

1 comment

Ideabeant July 6, 2024 - 7:32 pm

I m so sorry about your kitty, Allison buy cialis pro The curtains opened, Catherine s appearance immediately beta blockers migraines caused a commotion in the crowd, with exclamations one after another

Leave a Comment