• Home
KRISHIPPURA
keep your memories alive
കാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

കര നെൽകൃഷിക്ക് പറ്റിയ നെല്ലിനങ്ങൾ

by krishippura June 12, 2021
written by krishippura

എം കെ പി മാവിലായി

മഴക്കാലങ്ങളിൽ പറമ്പുകളിൽ ചെയ്യുന്ന നെൽകൃഷി പൊതുവെ കരകൃഷി, പറമ്പു കൃഷി, മോടൻ കൃഷി എന്നീ പേരുകളിലാണറിയപ്പെടുന്നത്.
ഏറ്റവും അനുയോജ്യമായ നെല്ലിനങ്ങൾ തെരഞ്ഞെടുക്കുക എന്നത് കൃഷിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.
വരൾച്ചയെ പ്രതിരോധിക്കാനുളള കഴിവ്,
വർധിച്ച ഉൽപ്പാദന ശേഷി,
താരതമ്യേന മൂപ്പ് കുറവ്,
ഒരു പരിധി വരെ രോഗ – കീട പ്രതിരോധ ശേഷി ,
കളകളെ നല്ലപോലെ അതിജീവിച്ച് വളരാനുളള കരുത്ത്
എന്നിവ പ്രധാന ഘടകങ്ങളാണ്.
കേരള കാർഷിക സർവ്വകലാശാല ശുപാർശ ചെയ്യുന്നതും പരമ്പരാഗത കർഷകരുടെ അനുഭവങ്ങളിലൂടെ മികച്ചതെന്ന് കണ്ടെത്തിയതുമായ ഇനങ്ങളാണ് താഴെ കാണിച്ചവ :
അന്നപൂർണ്ണ
ഐശ്വര്യ
മട്ടത്രിവേണി
സ്വർണ്ണപ്രഭ
രോഹിണി
ഹർഷ
വൈശാഖ്
രമണിക
കാർത്തിക
അരുണ
ചിങ്ങം
ഓണം
രേവതി
മകം
വർഷ
ജ്യോതി
സംയുക്ത
കട്ടമോടൻ
കറുത്ത മോടൻ
ചുവന്ന മോടൻ
സുവർണ മോടൻ
കൊച്ചു വിത്ത്
കരുവാള
ചിറ്റേനി
ചെങ്കയമ
ചീര
ചെമ്പാൻ
വെളിയൻ
എന്നിവ.
ഇതിന് പുറമെ ഔഷധ നെല്ലിനമായ ഞവരനെല്ലും കരകൃഷിക്ക് നന്നായി ഇണങ്ങും.
ഒരു ഏക്കർ സ്ഥലത്തേക്ക് 35 കി.ഗ്രാം വിത്ത് ആവശ്യമായി വരും. ഒരു കി. ഗ്രാം വിത്തിന് 10 ഗ്രാം എന്ന തോതിൽ സ്യൂഡോമോണസ് വിത്തുമായി കലർത്തി നന്നായി കുഴച്ചതിനു ശേഷം തണലത്ത് 12 മണിക്കൂർ സൂക്ഷിച്ച ശേഷം തയ്യാറാക്കിയ കൃഷിയിടങ്ങളിൽ വിതക്കാം.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

June 12, 2021 1 comment
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾകാർഷികവാർത്തകൾ

മ​ന​സി​നും മ​സി​ലി​നും ച​ക്ക​ക്കു​രു; അൽപ്പം ചക്ക വിശേഷം

by krishippura June 12, 2021
written by krishippura

ചക്ക വിശേഷം

പൊട്ടാസ്യം ധാരാളം; ഹൃദയ സംരക്ഷണത്തിനു ചക്ക:-
വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ൾ, കാ​ർ​ബോ​ഹൈ​ഡ്ര​റ്റു​ക​ൾ, നാ​രു​ക​ൾ, കൊ​ഴു​പ്പ്, പ്രോട്ടീ​ൻ തു​ട​ങ്ങി മ​നു​ഷ്യ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഒട്ടുമി​ക്ക പോ​ഷ​ക​ങ്ങ​ളും ച​ക്ക​യിലു​ണ്ട്. ​

വിളർച്ച തടയാൻ

ച​ക്ക​പ്പ​ഴ​ത്തി​ലെ ഇ​രു​മ്പ് വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നു ഫ​ല​പ്ര​ദം. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ മെ​ച്ച​പ്പെട്ട പ്ര​വ​ർ​ത്ത​ന​ത്തി​നു ച​ക്ക​പ്പ​ഴ​ത്തി​ലെ കോ​പ്പ​ർ സ​ഹാ​യ​കം. ച​ക്ക​പ്പ​ഴ​ത്തി​ലെ ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍റു​ക​ൾ ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യ​കം. ച​ക്ക​പ്പ​ഴ​ത്തി​ലെ മാം​ഗ​നീ​സ് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ​ഹാ​യ​കം. ആസ്ത്മ നിയന്ത്രണത്തിനും ചക്ക വിഭവങ്ങൾ ഫലപ്രദം.

കണ്ണുകളുടെ ആരോഗ്യത്തിന്

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ച​ക്ക​പ്പ​ഴം ഗു​ണ​പ്ര​ദം. നി​ശാ​ന്ധ​ത ത​ട​യു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ എ ​പോ​ലെ​യു​ള​ള ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ൾ കാî​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. തി​മിര​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മാ​കു​ലാ​ർ ഡി​ജന​റേ​ഷ​നി​ൽ നി​ന്നു ക​ണ്ണു​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ല്കു​ന്നു. റെ​റ്റി​ന​യു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്നു.

ഹൃദയാരോഗ്യത്തിന്

ച​ക്ക​യിലെ വി​റ്റാ​മി​ൻ ബി 6 ​ഹൃ​ദ​യ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. 100 ഗ്രാം ചക്കയിൽ 303 മില്ലിഗ്രാം പൊട്ടാസ്യമുണ്ട്. പൊട്ടാസ്യം ശ​രീ​ര​ത്തി​ലെ ഫ്ളൂ​യി​ഡ്, ഇ​ല​ക്ട്രോ​ളൈ​റ്റ് നി​ല സ​ന്തു​ല​നം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിന്‍റെ അ​ള​വു നി​യ​ന്ത്രി​ക്കു​ന്നു. ഉ​യ​ർ​ന്ന ര​ക്ത​സമ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്നു. സ്ട്രോ​ക്ക്, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

എല്ലുകളുടെ കരുത്തിന്

എ​ല്ലു​ക​ളു​ടെ നാ​ശം ത​ട​യു​ന്ന​തി​നും പേ​ശി​ക​ൾ, നാ​ഡി​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും പൊട്ടാ​സ്യം സ​ഹാ​യ​കം. കാ​ൽ​സ്യ​ത്തിന്‍റെ ആ​ഗി​ര​ണ​ത്തി​നു സ​ഹാ​യ​ക​മാ​യ മ​ഗ്നീ​ഷ്യം ച​ക്ക​പ്പ​ഴ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശരീരത്തിൽ നിന്നു കാൽസ്യം നഷ്ടം ഒഴിവാക്കു ന്നതിനു ചക്ക സഹായകം. മു​റി​വു​ക​ളു​ണ്ടാ​കു​ന്പോ​ൾ ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തി​നു കാ​ൽ​സ്യം സ​ഹാ​യ​കം. എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും വ​ള​ർ​ച്ച​യ്ക്കും ക​രു​ത്തി​നും കാ​ൽ​സ്യം അ​വ​ശ്യം. കാ​ൽ​സ്യം പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​കു​ന്ന ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗം ത​ട​യു​ന്നു.

മ​ന​സി​നും മ​സി​ലി​നും ച​ക്ക​ക്കു​രു

പ്രോ​ട്ടീ​ൻ, വി​റ്റാ​മി​ൻ ബി, ​പൊ​ട്ടാ​സ്യം എ​ന്നി​വ​യു​ടെ വ​ലി​യ ശേ​ഖ​രം ച​ക്ക​യി​ലു​ണ്ട്. ച​ക്ക​യു​ടെ കു​രു​വി​ൽ ത​യ​മി​ൻ, റൈ​ബോ​ഫ്ളാ​വി​ൻ എ​ന്നി​വ ധാ​രാ​ളം. നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തെ എ​ന​ർ​ജി​യാ​ക്കി മാ​റ്റു​ന്ന​തി​നും ക​ണ്ണു​ക​ൾ, ച​ർ​മം, ത​ല​മു​ടി എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ഇ​വ സ​ഹാ​യ​കം. സി​ങ്ക്, ഇ​രു​മ്പ്,കാ​ൽ​സ്യം, കോ​പ്പ​ർ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നീ പോ​ഷ​ക​ങ്ങ​ളും ച​ക്ക​ക്കു​രു​വി​ൽ ചെ​റി​യ തോ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

മാ​ന​സി​ക പി​രി​മു​റു​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ച​ക്ക​ക്കു​രു​വി​ലെ പ്രോ​ട്ടീ​നും സൂ​ക്ഷ്മ​പോ​ഷ​ക​ങ്ങ​ളും സ​ഹാ​യ​കം. ച​ക്ക​ക്കു​രു​വി​ൽ ഇ​രു​മ്പ് ധാ​രാ​ളം. വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നു ഇ​രു​മ്പ് സ​ഹാ​യ​കം. ഹൃ​ദ​യ​ത്തി​ന്‍റെ​യും ത​ല​ച്ചോ​റി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​നും ഇ​രു​ന്പ് സ​ഹാ​യ​കം. ച​ക്ക​ക്കു​രു​വി​ലു​ള്ള വി​റ്റാ​മി​ൻ എ ​ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം. നാ​രു​ക​ൾ ധാ​രാ​ള​മു​ള്ള​തി​നാ​ൽ മ​ല​ബ​ന്ധം ഒ​ഴി​വാ​ക്കു​ന്ന​തി​നും ച​ക്ക​ക്കു​രു വി​ഭ​വ​ങ്ങ​ൾ സ​ഹാ​യ​കം. ച​ക്ക​ക്കു​രു​വി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ അ​ട​ങ്ങി​യ പ്രോ​ട്ടീ​ൻ പേ​ശി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.

June 12, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾനാട്ട് അറിവുകൾവിദഗ്ധര്‍ പറയുന്നു

കടപ്ലാവ് തൈകൾ വേരുകൾ വഴി

by krishippura June 9, 2021
written by krishippura

എം കെ പി മാവിലായി

നമ്മുടെ സംസ്ഥാനത്ത് എല്ലായിടത്തും വളർന്നു കായ്ഫലം നൽകുന്ന ചെടിയാണ് കടപ്ലാവ്. ശീമപ്ലാവ്, ബിലാത്തി പ്ലാവ് എന്ന പേരിലും അറിയപ്പെടുന്ന ഈ ബ്രെഡ് ഫ്രൂട്ട് ട്രീ , മൊറേഡി കുലത്തിൽപ്പെട്ട ചിരസ്ഥായിയായ ഫലവൃക്ഷമാണ്. ശാന്തസമുദ്ര ദ്വീപുകളിൽ ഉത്‌ഭവിച്ച ഈ വൃക്ഷം തെക്കെ ഇന്ത്യൻ സമതലങ്ങളിൽ സുലഭമായി കാണുന്നു. Artocarpus atilis എന്നാണ് ചെടിയുടെ ശാസ്ത്രനാമം.
ഇതൊരു ഫലവൃക്ഷമാണെങ്കിലും പച്ചക്കറിയായാണ് കണക്കാക്കപ്പെടുന്നത്. കടപ്ലാവിന്റെ ചില വന്യ ഇനങ്ങളിൽ വിത്ത് കാണാറുണ്ടെങ്കിലും നാം കൃഷി ചെയ്യുന്ന ഇനത്തിൽ വിത്തുണ്ടാകാറില്ല. അതിനാൽ വിത്തുപയോഗിച്ചുള്ള വംശവർധന കടപ്ലാവിൽ സാദ്ധ്യമല്ല. ശാഖകൾ മുറിച്ചു നട്ടാലും വേരിറങ്ങി വളരാറില്ല. ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് രീതികളും വേണ്ടത്ര വിജയിക്കാറില്ല.
മണ്ണിൽ അധികം ആഴത്തിലൂടെയല്ലാത്ത ഭാഗത്തിലൂടെ പോകുന്ന വേരുകളിൽ ഏതെങ്കിലും വിധത്തിൽ മുറിവോ ക്ഷതമോ ഉണ്ടായാൽ അവിടെ നിന്നും തൈകൾ കിളിർത്തുവരും. അവ തൊട്ടു ചേർന്നുള്ള ഒരു കഷണം വേരോടു കൂടി മുറിച്ചെടുത്ത് നടാൻ ഉപയോഗിക്കാം. എന്നാൽ പലപ്പോഴും ആവശ്യത്തിനനുസരിച്ചു ലഭിക്കണമെന്നില്ല. എന്നാൽ
നന്നായി വിളവ് നൽകുന്ന കടപ്ലാവിന്റെ വേര് മുറിച്ചെടുത്ത് മുളപ്പിച്ച് നമുക്ക് ആവശ്യമുള്ളത്ര തൈകൾ ഉൽപ്പാദിപ്പിക്കാം.
ഏതാണ്ട് വിരൽ വണ്ണം മുഴുപ്പുള്ള വേര് ശ്രദ്ധയോടെ മണ്ണ് നീക്കി മുറിച്ചെടുക്കണം. ഏതാണ്ട് അരയടി (15 സെ.മീ) നീളത്തിൽ ഇവ കഷണങ്ങളാക്കി മണ്ണ്, മണൽ, ചാണകപ്പൊടി ഇവ സമം കലർത്തിയ മിശ്രിതത്തിൽ കിടത്തി വെച്ച് പാകിയ ശേഷം അൽപ്പം മണലിട്ട് മൂടുക. ദിവസവും നനച്ചു കൊടുക്കണം. നട്ട് നാല് മാസമാകുമ്പോൾ ഇവ കിളിർത്തുവരും. പോളിത്തീൻ ബാഗിൽ മേൽ കാണിച്ച വിധം പോട്ടിങ് മിക്ച്ചർ തയ്യാറാക്കി അതിലും വേരുകൾ കിളിർപ്പിക്കാനാവും. ഏതാണ്ട് ഒരു വർഷത്തെ വളർച്ച എത്തിയാൽ സ്ഥിരമായ സ്ഥലത്തേക്ക് ഇവ മാറ്റി നടാം.
ചെടികൾ മണ്ണിൽ നന്നായി വേരു പിടിച്ചു വളരുന്നതു വരെ കൊടുംവേനലിൽ നിന്നു രക്ഷനൽകാനും , നട്ട തൈകൾക്ക് ചുറ്റും വെള്ളം കെട്ടി നിൽക്കാതിരിക്കാനും ശ്രദ്ധിക്കണം. ശൈശവ ദശ പിന്നിട്ടാൽ പിന്നെ ഇവക്ക് പ്രത്യേക പരിചരണമൊന്നും ആവശ്യമില്ല. ഒട്ടേറെക്കാലം ഇവ സമൃദ്ധിയായി വിളവ് നൽകി കൊണ്ടേയിരിക്കും.
പോഷകസമ്പന്നമായ ഫലമാണിത്. 28 ശതമാനം അന്നജത്തിനു പുറമെ 1.5 ശതമാനം പ്രോട്ടീൻ, 0.9 ധാതുലവണങ്ങൾ, 0.5 ശതമാനം അയൺ , 0.04 ശതമാനം കാൽസ്യം, 0.03 ശതമാനം ഫോസ്ഫറസ് എന്നിവയും വിറ്റാമിൻ എയും , സി യും അടങ്ങിയിരിക്കുന്നു.

June 9, 2021 0 comments
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷികവാർത്തകൾ

അറിയാം മണ്ണില്ലാകൃഷിയെകുറിച്ച്

by krishippura June 9, 2021
written by krishippura

ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നത് മണ്ണ് മുകളിലെത്തിക്കലാണ്. നഗര പ്രദേശങ്ങളിൽ ഫഭൂയിഷ്ഠമായ മണ്ണ് ലഭിക്കാനും പ്രയാസം. ഈ സാഹചര്യത്തിൽ മണ്ണില്ലാ കൃഷിക്ക് പ്രസക്തിയേറുന്നു.
ഉപയോഗിച്ച ദിനപത്രങ്ങൾ , ചകിരിച്ചോറ് കം ബാസ്റ്റ് , ചാണകപ്പൊടി, ഡോളോ മൈറ്റ് എന്നിവയാണ് ആദ്യ ഘട്ടത്തിൽ പോട്ടിങ്ങ് മിശ്രിതമായി ഉപയോഗിക്കുന്നത്. ചെടിയുടെ വളർച്ചക്കനുസരിച്ച് ചാണകപ്പൊടി, പിണ്ണാക്കുകൾ എന്നിവ ആവശ്യാനുസരണം പിന്നീട് ചെടികൾക്ക് നൽകാവുന്നതാണ്.
ഒരു ഗ്രോ ബാഗിലേക്ക് ഒരു കിലോയോളം ഉപയോഗിച്ച ന്യൂസ് പേപ്പർ, 2 കി.ഗ്രാം ചകിരിച്ചോറ് കംബോസ്റ്റ് , 2 കി.ഗ്രാം ചാണകപ്പൊടി, 40 ഗ്രാം ഡോളോ മൈറ്റ് അല്ലെങ്കിൽ കുമ്മായം എന്നിവ ആവശ്യമായി വരും.പത്രങ്ങൾ നിരത്തി ഒന്നിന് മുകളിൽ ഒന്നായി ഗ്രോ ബാഗിൽ നിറക്കുക. മൂന്നു സെ.മീ. ഉയരത്തിൽ പത്രങ്ങൾ അമർത്തി നിറച്ച ശേഷം മൂന്നു സെ.മീ. കനത്തിൽ ചകിരിച്ചോർ കുബോസ്റ്റ് നിറക്കുക. വീണ്ടും മൂന്ന് സെ.മീ. കനത്തിൽ പത്രങ്ങൾ നിറക്കുക. ഇതിന് മുകളിലായി മൂന്ന് സെ.മീ ഉയരത്തിൽ ചാണകപ്പൊടി നിറക്കുക. ഈ രീതിയിൽ പത്രം, ചകിരിച്ചാറ് കംബോസ്റ്റ്, ചാണകപ്പൊടി എന്നിവ ഒന്നിടവിട്ട് അടുക്കായി ഗ്രോ ബാഗിൽ നിറക്കണം. ഇതിന് മുകളിലായി 40 ഗാം ഡോളോ മൈറ്റ് വിതറി ബാഗിലെ മുഴുവൻ മിശ്രിതവും കുതിർന്ന് നനയത്തക്ക രീതിയിൽ നനക്കണം ഇങ്ങിനെ തയ്യാറാക്കിയ ഗോ ബാഗുകൾ ഒരാഴ്ചയോളം എല്ലാ ദിവസവും നനച്ചശേഷം തുടർന്ന് തൈകൾ നടാം.ഈ രീതി നിരവധി കർഷകർ അനുകരിക്കുന്നുണ്ട്.

എം കെ പി മാവിലായി

June 9, 2021 3 comments
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷികവാർത്തകൾജൈവവളം/ജൈവകീടനാശിനി

നേന്ത്രൻ വാഴക്കുള്ള വളപ്രയോഗം

by krishippura June 7, 2021
written by krishippura

എം കെ പി മാവിലായി

ശാസ്ത്രീയമായ രീതിയിൽ ജൈവ വളങ്ങളും രാസവളങ്ങളും നൽകിയാൽ നേന്ത്രവാഴ കൃഷിയിൽ നിന്നും പരമാവധി ആദായമുണ്ടാക്കാനാവും.
വാഴ നട്ട് എട്ട് മാസം കഴിഞ്ഞാണ് കുല പുറത്ത് വരുന്നതെങ്കിലും കുലയുടെ വലിപ്പവും കായ്കളുടെ എണ്ണവും നിശ്ചയിക്കപ്പെടുന്നത് വാഴയുടെ ശൈശവ ദശകളിലാണ്. വാഴ നട്ട് കഴിഞ്ഞ് അഞ്ച് മുതൽ ആറ് മാസം വരെയുള്ള വളർച്ച പിൽക്കാല വിളവിന്റെ അളവിനെ സാരമായി ബാധിക്കുമെന്നു കണ്ടിട്ടുണ്ട്. വാഴക്കന്നു നട്ടു അഞ്ച് മാസം കഴിയുമ്പോൾ പൂങ്കുല മുകുളത്തിന്റെ ആരംഭം നടക്കും. ഈ സമയത്ത് വാഴമാണത്തിൽ പരമാവധി ആഹാരം ശേഖരിച്ചിരിക്കുകയും ചുവട്ടിലെ തണ്ടുവണ്ണം ഏറ്റവും വർദ്ധിച്ചിരിക്കുകയും പരമാവധി ഇലകൾ ഉണ്ടായിരിക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ കുല ഉൽപാദിപ്പിക്കുവാൻ സഹായകമായിരിക്കും.

വാഴ നടുന്ന സ്ഥലത്തെ പുളിരസം കുറക്കാൻ വാഴയൊന്നിന് അര കി.ഗ്രാം കുമ്മായം ഇടുന്നത് നല്ലതാണ്. നടുന്ന സമയത്തോ അല്ലെങ്കിൽ നട്ട് ഒരു മാസത്തിനുള്ളിലോ 10 കി.ഗ്രാം കാലിവളമോ, കംബോസ്റ്റോ, പച്ചിലയോ ചേർത്ത് കൊടുക്കണം.പച്ചില വളത്തിനായി ഒരു വാഴക്ക് 15 ഗ്രാം എന്ന തോതിൽ പയർ വിത്ത് വാഴ നടുന്ന അവസരത്തിൽ വിതച്ചു കൊടുത്താൽ ഒരു മാസത്തിനു ശേഷം പയർച്ചെടിയിൽ നിന്നും ആവശ്യമായ പച്ചിലവളം ലഭിക്കും.ജൈവ വളം, കുമ്മായം എന്നിവ നൽകുന്നതിനു പുറമേ പ്രധാന സസ്യപോഷകങ്ങളായ എൻ.പി.കെ. യഥാക്രമം 190:115: 300 ഗ്രാം എന്ന തോതിൽ വിവിധ ഗഡുക്കളായി നൽകണം.നേന്ത്രൻ വാഴ കൃഷിയിൽ പല കർഷകരും കേരള കാർഷിക സർവ്വകലാശാല നിർദ്ദേശിക്കുന്ന മേൽ കാണിച്ച അളവിന്റെ നാലഞ്ച് മടങ്ങ് കൂടുതൽ രാസവളങ്ങൾ ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത് കൃഷി ചെലവ് വർദ്ധിപ്പിക്കുന്നതിന് പുറമേ മണ്ണിന്റെ ഘടന മോശമാക്കുന്നതിനും, ചെടിയുടെ രോഗപ്രതിരോധ ശേഷി കുറക്കുന്നതിനും സാധ്യതയുണ്ടാക്കുന്നു. വാഴ പലവിധ രോഗകീട ബാധകൾക്കും ഇത് വിധയമാക്കും.

നേന്ത്രൻ വാഴക്ക് ആറ് തവണകളായാണ് രാസവളപ്രയോഗം നടത്തേണ്ടത്. മിക്സ്ച്ചർ, കോംപ്ലക്സ് വളങ്ങൾ കൂടി ഉപയോഗപ്പെടുത്തി മേൽ കാണിച്ച പോഷകങ്ങൾ കണക്കാക്കി നൽകാമെങ്കിലും ഏറ്റവും ലാഭകരമായ രീതിയിൽ വളപ്രയോഗം നടത്താൻ താഴെ കാണിച്ച നേർ വളങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.നട്ട് ഒരു മാസം കഴിഞ്ഞു 90 ഗ്രാം യൂറിയ, 300 ഗ്രാം രാജ് ഫോസ് അല്ലെങ്കിൽ മസൂറിഫോസ്,100 ഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം.നട്ട് രണ്ട് മാസം കഴിഞ്ഞ് രണ്ടാമത്തെ വള പ്രയോഗം നടത്തണം. ഈ സമയത്ത് യൂറിയ 65 ഗ്രാം, രാജ്ഫോസ് അല്ലെങ്കിൽ മസൂറിഫോസ് 275 ഗ്രാം, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് 100 ഗ്രാം എന്ന അളവിൽ നൽകണം.
തുടർന്ന് മൂന്നാമാസത്തിലും , നാലാമാസത്തിലും , അഞ്ചാമാസത്തിലും 65 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം.
കുല പുറത്ത് ചാടുന്ന സമയത്ത് 65 ഗ്രാം യൂറിയ നൽകണം.
ഇപ്രകാരം ഗഡുക്കളായി നൽകാൻ ഒരു വാഴക്ക് ആകെ ആവശ്യമായ രാസവളം
യൂറിയ : 415 ഗ്രാം,
മസൂറി / രാജ്ഫോസ് : 575 ഗ്രാം,
മ്യൂറേറ്റ് ഓഫ് പൊട്ടാഷ് : 500 ഗ്രാം
എന്നീ അളവിലായിരിക്കും.
മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ ഇതിൽ ആവശ്യമായ ഭേദഗതി വരുത്താവുന്നതാണ്.
രാസവളങ്ങൾ ഒഴിവാക്കുന്ന പക്ഷം പകരം സാന്ദ്രീകൃത ജൈവ വളങ്ങളായ പിണ്ണാക്ക് വളങ്ങൾ, എല്ലുപൊടി തുടങ്ങിയവ എന്നിവ ഉപയോഗപ്പെടുത്തി ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാനാവും.

June 7, 2021 3 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

ആന്തൂറിയം സങ്കര തൈകൾ തയ്യാറാക്കാം

by krishippura June 6, 2021
written by krishippura

നമ്മുടെ പുഷ്പ സങ്കൽപ്പത്തിന് പുതിയ രൂപവും ഭാവവും പകർന്നുകൊണ്ടാണ് ആന്തൂറിയം നമ്മുടെ മനസ്സിലും മണ്ണിലും കടന്നുവരുന്നത്.

തണ്ടു മുറിച്ചും ചുവട്ടിൽ നിന്ന് മുളച്ച് വരുന്ന പുതിയ മുകുളങ്ങൾ ഉപയോഗിച്ചും വിത്തുമുളപ്പിച്ചുമാണ് പുതിയ ചെടികൾ ഉൽപ്പാദിപ്പിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ ടിഷ്യൂ കൾച്ചർ വഴിയും ചെടികൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്.
പൂക്കളിൽ കൃത്രിമ പരാഗണം നടത്തി ഒരിനം ചെടിയിൽ നിന്നും വ്യത്യസ്ഥ നിറങ്ങളോടു കൂടിയ നിരവധി ചെടികൾ നമുക്ക് സ്വന്തമായി ഉരുത്തിരിച്ചെടുക്കാനാവും. വലിയ സാങ്കേതിക ജ്ഞാനമൊന്നും ഇതിന്നാവശ്യമില്ല.
ആന്തൂറിയത്തിൽ അപൂർവ്വമായേ വിത്തുകൾ ഉണ്ടാവാറുള്ളൂ. ആൺ പൂക്കളും പെൺപൂക്കളും വ്യത്യസ്ഥ കാലങ്ങളിൽ വിരിയുന്നത് കൊണ്ടാണിത്. എന്നാൽ ഒരു ചെടിയിലെ പെൺപൂക്കളിൽ യഥാസമയം തെരഞ്ഞെടുത്ത മറ്റൊരു ചെടിയിലെ പരാഗം പതിപ്പിക്കുകയാണെങ്കിൽ പരാഗണം നടന്ന് ധാരാളം വിത്തുകളുണ്ടാകും. ആന്തൂറിയത്തിന്റെ തിരികൾ വിരിഞ്ഞ് ആറു മുതൽ എട്ടു ദിവസം കൊണ്ട് പെൺപൂക്കൾ പരാഗണത്തിന് പ്രാപ്തമായിരിക്കും. ഇത് പെട്ടെന്ന് തിരിച്ചറിയാം. ഈ സമയത്ത് പെൺപൂക്കളിൽ പശയുളള ദ്രാവകം പറ്റിയിരിക്കുന്നതായി കാണാം. ഇതേ പൂത്തണ്ടിലെ ആൺപൂക്കൾ വിരിയുന്നത് പെൺപൂക്കളുടെ പരാഗണത്തിനുള്ള സമയം കഴിഞ്ഞിട്ടാണ്. അതായത് എട്ട് ദിവസങ്ങൾക്ക് ശേഷം. കൃത്രിമപരാഗണം നടത്തേണ്ടത് പെൺപൂക്കൾ പരാഗണത്തിന് സന്നദ്ധമായിട്ടുള്ള സമയത്ത് തന്നെയാവാൻ ശ്രദ്ധിക്കണം. ഈ സമയത്ത് പരാഗണം നടത്തേണ്ട പൂക്കളിൽ നിന്ന് വ്യത്യസ്ഥമായ ഒരു കളർ ഉള്ള ചെടിയിൽ നിന്ന് പൂക്കളിലെ പരാഗം അഥവാ പൂമ്പൊടി നനഞ്ഞ ബ്രഷ് കൊണ്ടോ കൈവിരൽ കൊണ്ടോ പെൺപൂവിലേക്ക് പുരട്ടി കൊടുക്കണം. പരാഗണ പ്രക്രിയ കഴിഞ്ഞ് ആറു മാസത്തിന്നകം കുരുമുളക് മണി പോലുളള വിത്തുകൾ തിരിയിൽ നിന്നും പുറത്തേക്ക് തളളി വരുന്നത് കാണാം. നിരവധി വിത്തുകൾ ഒരു തിരിയിൽ ഉണ്ടാകാം.

കുരുമുളക് മണിയുടെ വലുപ്പത്തിൽ കാണുന്ന കായ്കൾ മെല്ലെ അടർത്തിയെടുത്ത് അവയിലെ മാംസളമായ ഭാഗം അഥവാ പൾപ്പ് ഞെക്കിക്കളഞ്ഞ് കഴുകി വിത്ത് വൃത്തിയാക്കണം. ഇവ കാലതാമസം കൂടാതെ പാകണം. പരന്ന ചട്ടിയിലോ പ്ലാസ്റ്റിക്ക് ട്രേയിലോ കഴുകി വൃത്തിയാക്കി ഉണക്കിയ മണൽ നിരത്തി ചെറുതായി നനച്ചശേഷം മണലിൽ ചെറിയ ഈർക്കിലോ കമ്പോ ഉപയോഗിച്ച് ഉപരിഭാഗത്ത് ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കി വിത്ത് അതിൽ നടാം. മണലിന് പകരം നനച്ച പഞ്ഞി നിരത്തിയും വിത്തുകൾ നടാം. മണലോ പഞ്ഞിയോ ഏതായാലും അവ ഉണങ്ങിപ്പോകാത്ത വിധം നേരിയ നന നൽകണം. ഒരു പരന്ന ഗ്ലാസ് കഷണമോ, പോളിത്തീൻ ഷീറ്റോ ഉപയോഗിച്ച് ട്രേയോ ചട്ടിയോ മൂടിവെക്കുന്നത് നല്ലതാണ്. ഈ പാത്രങ്ങൾ തണലിൽ വെക്കണം. ഇത്തരത്തിൽ വിത്ത് പാകിയാൽ എട്ട് പത്ത് ദിവസത്തിനകം മുളയ്ക്കുന്നതാണ്. മുള വരുന്നതോടെ മൂടിവെച്ച ഷീറ്റോ, ഗ്ലാസോ മാറ്റണം. വിത്തിൽ നിന്ന് മുളവന്ന ചെടികളുടെ ത്വരിതഗതിയിലുള്ള വളർച്ചക്ക് നേരിയ തോതിൽ വളം നൽകാവുന്നതാണ്. വിത്ത് മുളച്ച് രണ്ട് ഇല വന്ന ശേഷമാണ് വളപ്രയോഗം നടത്തേണ്ടത്. അഞ്ചുലിറ്റർ വെളളത്തിൽ ഒരു ഗ്രാം എന്ന നിലയിൽ വെള്ളത്തിൽ അലിയുന്ന 19:19:19 എന്ന വളം ചേർത്ത് ആവശ്യത്തിന് ലായനി തയ്യാറാക്കാം.

ചെടിയുടെ വളർച്ചയുടെ നിരക്കനുസരിച്ച് വളത്തിന്റെ തോത് കൂട്ടുകയും നൽകുന്നതിന്റെ
കാലദൈർഘ്യം കുറയ്ക്കുകയും ചെയ്യാം. കുമിൾ രോഗങ്ങൾ വരാതിരിക്കാൻ ഏതെങ്കിലും കുമിൾനാശിനി തളിക്കാം. ആറുമാസം പ്രായമെത്തിയാൽ ചെടികളെ ചെറിയ ചട്ടികളിലോ പോളിത്തീൻ ബാഗിലോ മാറ്റി നടാം.
ഇപ്രകാരം വിത്തുൽപ്പാദിപ്പിച്ച് കിളിർത്തുവരുന്ന തൈകളിൽ മിക്കതും നാം തെരഞ്ഞെടുത്ത ആൺ-പെൺ ചെടികളിൽ നിന്നും വ്യത്യസ്ഥതയുളള പൂക്കളാകും ഉണ്ടാവുക.
__________
എംകെപി മാവിലായി.

June 6, 2021 5 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

പരിസ്ഥിതിദിനത്തിൽ നട്ട വൃക്ഷ തൈകളുടെ പരിപാലനം ശ്രദ്ധയോടെ …

by krishippura June 5, 2021
written by krishippura

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം വൃക്ഷ തൈകൾ ആവുന്നിടത്തെല്ലാം വെച്ചു പിടിപ്പിക്കാറുണ്ട്. എന്നാൽ അവയിൽ നല്ലൊരു ഭാഗവും പിന്നീട് നശിച്ചു പോകുന്നതായിട്ടാണനുഭവം.
പൊതുവെ എല്ലാവരും സാമാന്യം വലിപ്പമുളള കുഴികളെടുത്ത് അതിലാണ് തൈകൾ വെക്കുന്നത്. നമ്മുടെ പരിസ്ഥിതി ദിനം വരുന്നത് ജൂൺ 5 കാലവർഷം ശക്തിപ്പെടുന്ന സമയത്താണ്.

അപ്പോൾ സ്വാഭാവികമായും തുടർന്ന് ലഭിക്കുന്ന മഴയിൽ നട്ട കുഴികളിലെല്ലാം വെളളം കെട്ടി നില്ക്കും. ദിവസങ്ങളോളം കെട്ടി നിൽക്കുന്ന വെളളത്തെ അതിജീവിക്കാനാവാതെ നട്ട തൈകളിൽ ഒട്ടു മിക്കതും നശിച്ചു പോയേക്കും.
ഏത് തരം തൈകൾ നടാനും സാമാന്യം വലിപ്പമുളള കുഴികൾ എടുക്കുന്നത് നല്ലതാണ്. വിദഗ്ദർ ശുപാർശ ചെയ്യുന്നതും നടുന്ന തൈകൾ അനുസരിച്ച് പ്രാരംഭമായി കുഴികൾ എടുക്കാൻ തന്നെയാണ്. എന്നാൽ അവ മൂടിയ ശേഷമാണ് തൈകൾ നടാൻ നിർദ്ദേശിക്കുന്നത്. ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് നട്ട തൈകൾക്ക് ചുറ്റും മണ്ണിളക്കമുണ്ടാകും, ചുറ്റിലുമുളള കളകളെ നീക്കം ചെയ്യാനാകും , ശൈശവത്തിൽ വളർച്ചക്കാവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാനും ആകും എന്ന കാരണത്താലാണ്. മേൽമണ്ണ് ഏതെങ്കിലും ജൈവ വളവുമായി ചേർത്താണ് എടുത്ത കുഴി പൂർണ്ണമായും മൂടാൻ പറയുന്നത്. മൂടി കഴിഞ്ഞ കുഴിയിലെ മണ്ണ് നിലനിരപ്പിനേക്കാളും അൽപ്പം ഉയരത്തിലായാലും കുഴപ്പമില്ല.

പോളിത്തീൻ ബാഗിലോ മറ്റോ വളർത്തിയെടുത്ത തൈകളാണെങ്കിൽ ബാഗിലെ മണ്ണ് നിലനിർത്തി ബാഗ് മാത്രം നീക്കം ചെയ്യണം. ബാഗിൽ എത്ര ആഴത്തിലായിരുന്നുവോ ചെടി ഉണ്ടായിരുന്നത് അതേ ആഴത്തിൽ തന്നെ തയ്യാറാക്കി വെച്ച സ്ഥലത്ത് ആവശ്യത്തിന് മണ്ണ് നീക്കി ചെടി നടണം. ചുറ്റുമുള്ള മണ്ണ് നന്നായി ചവിട്ടി ഉറപ്പിക്കണം. നട്ട ചെടിക്ക് ചുറ്റും വെളളം കെട്ടി നില്ക്കില്ലെന്ന് ഉറപ്പു വരുത്തണം.

പരിമിതമായ സ്ഥലത്ത് പഴവർഗ്ഗങ്ങളുടേയും മറ്റും ഒട്ടുതൈകൾ നടാനാണ് എല്ലാവർക്കും താൽപ്പര്യം. നേരത്തെ ഫലം തരുമെന്നതും അധികം ഉയരത്തിലല്ലാത്തെ വളർന്നു പന്തലിക്കുമെന്നതും ഒട്ടു ചെടികളുടെ പ്രത്യേകതയാണ്.
ഒട്ടുതൈകൾ നടുമ്പോൾ ഒട്ടിച്ച ഭാഗം മണ്ണിന് മുകളിലാകാൻ ശ്രദ്ധിക്കണം. ഒട്ടിച്ച ഭാഗത്തിന്റെ താഴെ നിന്നും വരുന്ന മുകുളങ്ങൾ വളരാനനുവദിക്കാതെ അപ്പപ്പോൾ നീക്കം ചെയ്യണം. നട്ട തൈകൾക്ക് സമീപം ഒരു വടി നാട്ടി ചെടിയെ അതുമായി ചേർത്ത് കെട്ടണം.
വേനൽക്കാലമാകുന്നതോടെ ചെടിക്ക് ചുറ്റും ഉണങ്ങിയ ഇലകൾ പുതയിട്ട് ഈർപ്പ സംരക്ഷണം നൽകുന്നത് ഗുണകരമാകും. തണൽ ആവശ്യമായ വിളകൾക്ക് നിർബ്ബന്ധമായും വേനൽ മാസങ്ങളിൽ തണൽ നൽകാനും ശ്രദ്ധിക്കണം. (ജാതി, കൊക്കോ, ഗ്രാമ്പൂ എന്നിവക്ക് തണൽ നിർബ്ബന്ധം ) നട്ട തൈകൾക്ക് ചുറ്റും മഴക്കാലത്ത് വെളളം കെട്ടി നില്ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക, വേനലിൽ ആവശ്യത്തിന് തണൽ നൽകുക, കഴിയുമെങ്കിൽ ജല സേചനം നൽകുക, ചുറ്റുമുളള കളകളെ നീക്കം ചെയ്യുക , നട്ട ചെടികളിൽ ഏതെങ്കിലും വളളിച്ചെടികൾ പടർന്നു കയറുന്നുണ്ടെങ്കിൽ അവ നീക്കം ചെയ്യുക എന്നിവ ചെടികൾ നട്ടശേഷം ആദ്യവർഷങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട പരിപാലന പ്രവർത്തനങ്ങളാണ്.ഒട്ടു ചെടികളുടെ വളർച്ച തൃപ്തികരമായ ശേഷം മാത്രം അവയെ കായ്ക്കാൻ അനുവദിക്കുന്നതാണ് ആരോഗ്യകരം. നേരത്തെയുണ്ടാവുന്ന പുക്കൾ നീക്കം ചെയ്യാം.
ശോഷിച്ചു വള രുന്നതും ഉണങ്ങിയതുമായ സസ്യഭാഗങ്ങൾ ഇടക്കിടെ മുറിച്ചു മാറ്റുന്നത് ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് ഉപകരിക്കും.

M.K PAVITHRAN
(MKP MAVILAYI)
PO.MAVILAYI
KANNOOR DIST.
Mob.9446088605

June 5, 2021 1 comment
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾജൈവവളം/ജൈവകീടനാശിനി

ഓർക്കിഡിനുളള വളപ്രയോഗം കരുതലോടെ

by krishippura June 3, 2021
written by krishippura

ഓർക്കിഡ് അതിന്റെ സ്വാഭാവിക ആവാസസ്ഥലത്ത് വളരുമ്പോൾ അഴുകിയ മരത്തൊലിയിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും ലഭിക്കുന്ന പോഷകമൂലകങ്ങൾ കൊണ്ടാണ് ജീവിക്കുന്നത്. എന്നാൽ കൃത്രിമ സാഹചര്യത്തിൽ നമ്മുടെ വീട്ടുമുറ്റങ്ങളിലും മറ്റും വളർത്തുമ്പോൾ പ്രത്യേക പരിചരണം നൽകി ആവശ്യമായ പോഷകമൂലകങ്ങളെല്ലാം നൽകേണ്ടതുണ്ട്.
ഓർക്കിഡിന് ദ്രവരൂപത്തിൽ വളം നൽകുന്നതാണുചിതം. ചാണകം, കോഴിവളം, കടലപിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവയെല്ലാം ഓർക്കിഡിനിഷ്ടമാണ്.

എന്നാൽ ഇവയെല്ലാം വെളളത്തിൽ കുതിർത്ത് രണ്ടു മൂന്നു ദിവസം വെച്ച ശേഷം അതിന്റെ തെളി ശേഖരിച്ച് മാസത്തിൽ ഒന്നോ രണ്ടോ തവണ തളിക്കുന്നതാണ് നല്ലത്.രാസവളക്കൂട്ട് ഒരു ലിറ്റർ വെള്ളത്തിന് ഒന്നര ഗ്രാം എന്ന തോതിൽ ലയിപ്പിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം പ്രയോഗിക്കാവുന്നതാണ്. ചെടികളുടെ വളർച്ചക്ക് നൈട്രജൻ കൂടുതൽഅടങ്ങിയ രാസവളക്കൂട്ടാണ് നല്ലത്. എന്നാൽ പൂക്കൾ ഉൽപ്പാദിപ്പിക്കാൻ ഫോസ്ഫറസും , പൊട്ടാഷും കൂടുതൽ അടങ്ങിയ രാസവള കൂട്ടാണ് ഉപയോഗിക്കേണ്ടത്. മൂന്നു സംഖ്യകളുടെ അനുപാതത്തോടെ പറയുന്ന രാസവള കൂട്ടുകളിൽ ആദ്യം കാണിക്കുന്ന സംഖ്യ നൈട്രജന്റെ ശതമാനവും രണ്ടാമത്തേത് ഫോസ്ഫറസും മൂന്നാമതായി കാണിക്കുന്നത് പൊട്ടാഷിന്റെ അനുപാതവുമാണ്. ഉദാഹരണത്തിന് 10: 5:20 എന്ന രാസവളക്കൂട്ടിൽ 10 ശതമാനം നൈട്രജനും, 5 ശതമാനം ഫോസ്ഫറസും 20 ശതമാനം പൊട്ടാഷും അടങ്ങിയിരിക്കും.

രാസവളങ്ങളിൽ നിന്ന് പ്രധാന പോഷകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ലഭിക്കുമ്പോൾ ചേർക്കുന്ന ജൈവ വളങ്ങളിൽ നിന്നും കുറഞ്ഞ തോതിൽ ആവശ്യമായ ഇരുമ്പ്, ബോറോൺ, സിങ്ക്, മോളിബ്ഡിനം തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളും ലഭിക്കുന്നു. രാസവളങ്ങളുടെ സാന്ദ്രത കൂടുന്നത് ചെടികൾക്ക് ഹാനികരമാണ്. ലായനിയുടെ സാന്ദ്രത കൂട്ടുന്നതിനേക്കാൾ സാന്ദ്രത കുറച്ച് തവണകളുടെ എണ്ണം കൂട്ടുന്നതാണ് നല്ലത്.ഓർക്കിഡിൽ പൂവിടുന്ന സമയങ്ങളിൽ ചെടി പൊതുവെ വിശ്രമാവസ്ഥയിലായിരിക്കും. അതിനാൽ ഈ കാലത്തുള്ള വളപ്രയോഗം പ്രയോജനകരമാകില്ല.പത്ര പോഷണം വഴി രാസവളങ്ങൾ രാസവളങ്ങൾ ചേർക്കുന്നത് ചെടികൾക്ക് പെട്ടെന്ന് പോഷകമൂലകങ്ങൾ ലഭ്യമാകാൻ സഹായകമാകും. പത്ര പോഷണം എന്നാൽ വളം ദ്രവരൂപത്തിൽ ഇലകളിൽ തളിക്കുന്ന രീതിയാണ്. സാധാരണ തയ്യാറാക്കുന്ന രാസവള ലായനി രണ്ടോ മൂന്നോ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഇലകളിലും ചെടികളുടെ എല്ലാ ഭാഗങ്ങളിലും തളിക്കാവുന്നതാണ്.
__________
എം കെ പി മാവിലായി

June 3, 2021 6 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾസംശയങ്ങളും മറുപടിയും

കർഷക ക്ഷേമ നിധി ബോർഡിൽ അംഗത്വമെടുക്കാൻ അടുത്ത മാസം മുതൽ ഓൺലൈനിലൂടെ അപേക്ഷിക്കാം

by krishippura June 3, 2021
written by krishippura

18 നും 55 നും മധ്യേയുള്ള 3 വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിച്ച, മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്ത കർഷകർക്ക് ഈ ക്ഷേമനിധി ബോർഡിൽ അംഗമാകാം.കർഷകർക്ക് മാസം തോറും പെൻഷൻ നൽകുന്ന കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കാൻ അടുത്ത മാസം രണ്ടാം വാരം മുതൽ ഓൺലൈനിലൂടെ അപേക്ഷിക്കാവുന്നതാണ്.

5 സെന്റിലേറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തത്തോ ആയ ഭൂമി ഉണ്ടായിരിക്കണം. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയാകണം.
വില്ലേജ് ഓഫീസർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃഷി ഓഫീസറാണ് ബോർഡ് ആസ്ഥാനത്തിലേക്ക് ശുപാർശ നൽകേണ്ടത്. അംഗങ്ങൾക്ക് 60 വയസ്സിനു ശേഷം പെൻഷൻ ആയി പ്രതിമാസം 5,000 രൂപ വരെ നൽകാനാണ് ആലോചന.ബോർഡിൽ 20 ലക്ഷം കർഷകർ അംഗമാകുമെന്നാണ് കരുതുന്നത്.
അംഗങ്ങൾക്കെല്ലാം ഇൻഷുറസ് പരിരക്ഷ നൽകും. ക്ഷേമ നിധി ബോർഡിൽ അംഗത്വ പ്രക്രിയ പൂർണ്ണമായാൽ കർഷകർക്ക് സർക്കാർ ഇപ്പോൾ നൽകുന്ന പ്രതിമാസ കർഷക പെൻഷൻ ബോർഡ് വഴിയാകും വിതരണം ചെയ്യുക

June 3, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾനാണ്യവിളകൾവിദഗ്ധര്‍ പറയുന്നു

നെല്ലിനൊപ്പം പച്ചില വളവും

by krishippura June 2, 2021
written by krishippura

നെൽകൃഷിക്ക് ഓരോ സീസണിലും ഏക്കറിന് രണ്ട് ടൺ (2000 കി.ഗാം ) ജൈവ വളം ചേർക്കണമെന്നതാണ് ശാസ്ത്രീയ ശുപാർശ. ഇതിൽ നല്ലൊരു ഭാഗം പച്ചിലവളമായാൽ നല്ലത്.
എന്നാൽ ഒന്നാം വിള (വിരിപ്പ് ) സമയത്ത് കാലവർഷാരംഭത്തോടെ വിത്തിടുന്ന കൃഷി രീതിയിൽ പച്ചില വളപ്രയോഗം അത്ര പ്രായോഗികമല്ല.കാരണം പച്ചില വളങ്ങൾ നെൽ വിത്ത് വിതക്കും മുമ്പ് മണ്ണിൽ ചേർത്താൽ വേണ്ടത്ര ജലാംശം ഇല്ലാത്തതിനാൽ അത് അഴുകി മണ്ണുമായി ചേർന്നു കിട്ടില്ല. പകരം കാലിവളമോ, മണ്ണിര കംബോ സ്‌റ്റോ ചാക്കിൽ വരുന്ന മറ്റു ജൈവ വളങ്ങളോ ഉപയോഗിക്കുകയാണെങ്കിൽ ഉൽപ്പാദന ചെലവ് ഗണ്യമായി വർദ്ധിക്കും.

പകരം പയർ വർഗ്ഗവിളകളായ മമ്പയറോ, ചണമ്പോ വിത്ത് നെൽ വിത്തിനോടൊപ്പം ചേർത്തിടുകയാണെങ്കിൽ അനായസേന ജൈവ വളം മണ്ണിന് ലഭ്യമാക്കാനാകും.
പാടമൊരുക്കി ആദ്യ മഴയോടെ നെൽ വിത്ത് നുരിയിടുന്നതോടൊപ്പം ഏക്കറിന് അഞ്ച് കി.ഗ്രാം എന്ന കണക്കിന് പച്ചില വളമായ മമ്പയറോ ചണമ്പോ ചേർത്ത് വിതക്കണം. ഇത് വിജയകരമാകണമെങ്കിൽ ആദ്യമഴ ലഭിക്കുന്നതോടെത്തന്നെ വിത്തിടാൻ സാധിക്കണം. താമസിച്ച് വിത്തിട്ടാൽ മഴയുടെ ആധിക്യം കാരണം പയർ വർഗ്ഗച്ചെടികൾ വേണ്ട വിധം വളർന്നു വലുതാകാതെ ചീഞ്ഞു പോകാൻ സാദ്ധ്യതയുണ്ട്.

ആദ്യ മഴ സമയത്ത് വിത്തിട്ടാൽ നേരിയ ഈർപ്പത്തിൽ നെല്ലും പയറും ഒരുമിച്ച് കിളിത്തു വളരും. പയർ വർഗ്ഗവിളകളുടെ ആദ്യഘട്ട വളർച്ച നെല്ലിനേക്കാൾ വേഗത്തിലായതിനാൽ വേഗം വളർന്നുപൊങ്ങും. കാലവർഷം കനക്കുന്നതോടൊപ്പം പാടങ്ങളിൽ വെളളം കെട്ടി നിൽക്കുന്നതോടെ പയർവർഗ്ഗച്ചെടികൾക്ക് അതിജീവിക്കാൻ കഴിയാതെ അവ താനേ ചീഞ്ഞളിഞ്ഞു നെല്ലിന്റെ തുടർ വളർച്ചക്കാവശ്യമായ മികച്ച ജൈവ വളമായിത്തീരും.
നെല്ലിന് ശൈശവ ദശയിൽ തന്നെ ആവശ്യത്തിന് ജൈവാംശം ലഭ്യമാകുന്നതിന് പുറമെ ഒന്നാം വിളക്കാലത്തെ പൊടി വിത കൃഷിയിൽ അനുഭവപ്പെട്ടു വരുന്ന കളശല്യം കുറക്കാനും ഇതു വഴി സാധിക്കും.

ചണമ്പും, മമ്പയറും പയർ വർഗ്ഗ ചെടികളായതിനാൽ ചെടികളുടെ വേരുകളിൽ വസിക്കുന്ന റൈസോബിയം എന്ന ബാക്ടീരിയകൾ അന്തരീക്ഷ നൈട്രജൻ ശേഖരിക്കുകയും ചെടികൾ അഴുകുമ്പോൾ അതു കൂടി നെൽകൃഷിക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. അതിനാൽ നെൽകൃഷിക്ക് സാധാരണ ഉപയോഗിക്കുന്ന യൂറിയ, ഫാക്ടംഫോസ് മാതിരിയുളള രാസവളങ്ങളുടെ ഉപയോഗത്തിലും ഗണ്യമായ കുറവ് വരുത്താനാകും.
സാദ്ധ്യമായ സ്ഥലങ്ങളിൽ കർഷകർക്ക് അനുകരിക്കാവുന്ന ആദായകരമായ രീതിയാണിത്.

………………………………….
MK PAVITHRAN
( MKP MAVILAYI )
PO.MAVILAYI
KANNOOR Dist.
Pin.670622
Mob.9446088605.

ലേഖകൻ വയനാട് എം.എസ്. സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ സീനിയർ കൺസൾട്ടന്റാണ്.

June 2, 2021 2 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK