Home അടുക്കളത്തോട്ടം അറിയാം മണ്ണില്ലാകൃഷിയെകുറിച്ച്

അറിയാം മണ്ണില്ലാകൃഷിയെകുറിച്ച്

by krishippura
3 comments

ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നത് മണ്ണ് മുകളിലെത്തിക്കലാണ്. നഗര പ്രദേശങ്ങളിൽ ഫഭൂയിഷ്ഠമായ മണ്ണ് ലഭിക്കാനും പ്രയാസം. ഈ സാഹചര്യത്തിൽ മണ്ണില്ലാ കൃഷിക്ക് പ്രസക്തിയേറുന്നു.
ഉപയോഗിച്ച ദിനപത്രങ്ങൾ , ചകിരിച്ചോറ് കം ബാസ്റ്റ് , ചാണകപ്പൊടി, ഡോളോ മൈറ്റ് എന്നിവയാണ് ആദ്യ ഘട്ടത്തിൽ പോട്ടിങ്ങ് മിശ്രിതമായി ഉപയോഗിക്കുന്നത്. ചെടിയുടെ വളർച്ചക്കനുസരിച്ച് ചാണകപ്പൊടി, പിണ്ണാക്കുകൾ എന്നിവ ആവശ്യാനുസരണം പിന്നീട് ചെടികൾക്ക് നൽകാവുന്നതാണ്.
ഒരു ഗ്രോ ബാഗിലേക്ക് ഒരു കിലോയോളം ഉപയോഗിച്ച ന്യൂസ് പേപ്പർ, 2 കി.ഗ്രാം ചകിരിച്ചോറ് കംബോസ്റ്റ് , 2 കി.ഗ്രാം ചാണകപ്പൊടി, 40 ഗ്രാം ഡോളോ മൈറ്റ് അല്ലെങ്കിൽ കുമ്മായം എന്നിവ ആവശ്യമായി വരും.പത്രങ്ങൾ നിരത്തി ഒന്നിന് മുകളിൽ ഒന്നായി ഗ്രോ ബാഗിൽ നിറക്കുക. മൂന്നു സെ.മീ. ഉയരത്തിൽ പത്രങ്ങൾ അമർത്തി നിറച്ച ശേഷം മൂന്നു സെ.മീ. കനത്തിൽ ചകിരിച്ചോർ കുബോസ്റ്റ് നിറക്കുക. വീണ്ടും മൂന്ന് സെ.മീ. കനത്തിൽ പത്രങ്ങൾ നിറക്കുക. ഇതിന് മുകളിലായി മൂന്ന് സെ.മീ ഉയരത്തിൽ ചാണകപ്പൊടി നിറക്കുക. ഈ രീതിയിൽ പത്രം, ചകിരിച്ചാറ് കംബോസ്റ്റ്, ചാണകപ്പൊടി എന്നിവ ഒന്നിടവിട്ട് അടുക്കായി ഗ്രോ ബാഗിൽ നിറക്കണം. ഇതിന് മുകളിലായി 40 ഗാം ഡോളോ മൈറ്റ് വിതറി ബാഗിലെ മുഴുവൻ മിശ്രിതവും കുതിർന്ന് നനയത്തക്ക രീതിയിൽ നനക്കണം ഇങ്ങിനെ തയ്യാറാക്കിയ ഗോ ബാഗുകൾ ഒരാഴ്ചയോളം എല്ലാ ദിവസവും നനച്ചശേഷം തുടർന്ന് തൈകൾ നടാം.ഈ രീതി നിരവധി കർഷകർ അനുകരിക്കുന്നുണ്ട്.

എം കെ പി മാവിലായി

You may also like

3 comments

Unesoda August 27, 2024 - 6:43 am

2007, 87 1077 1091 priligy review members

Unesoda September 6, 2024 - 12:35 am

buy priligy online psittaci is a gram negative, obligate intracellular bacterium with a developmental cycle that entails two forms

grerync November 8, 2024 - 10:25 am

priligy cvs Lisee called it modern and progressive and compared the wearing of religious garb to political slogans Гў

Leave a Comment