എം കെ പി മാവിലായി
ശാസ്ത്രീയമായ രീതിയിൽ ജൈവ വളങ്ങളും രാസവളങ്ങളും നൽകിയാൽ നേന്ത്രവാഴ കൃഷിയിൽ നിന്നും പരമാവധി ആദായമുണ്ടാക്കാനാവും.
വാഴ നട്ട് എട്ട് മാസം കഴിഞ്ഞാണ് കുല പുറത്ത് വരുന്നതെങ്കിലും കുലയുടെ വലിപ്പവും കായ്കളുടെ എണ്ണവും നിശ്ചയിക്കപ്പെടുന്നത് വാഴയുടെ ശൈശവ ദശകളിലാണ്. വാഴ നട്ട് കഴിഞ്ഞ് അഞ്ച് മുതൽ ആറ് മാസം വരെയുള്ള വളർച്ച പിൽക്കാല വിളവിന്റെ അളവിനെ സാരമായി ബാധിക്കുമെന്നു കണ്ടിട്ടുണ്ട്. വാഴക്കന്നു നട്ടു അഞ്ച് മാസം കഴിയുമ്പോൾ പൂങ്കുല മുകുളത്തിന്റെ ആരംഭം നടക്കും. ഈ സമയത്ത് വാഴമാണത്തിൽ പരമാവധി ആഹാരം ശേഖരിച്ചിരിക്കുകയും ചുവട്ടിലെ തണ്ടുവണ്ണം ഏറ്റവും വർദ്ധിച്ചിരിക്കുകയും പരമാവധി ഇലകൾ ഉണ്ടായിരിക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ കുല ഉൽപാദിപ്പിക്കുവാൻ സഹായകമായിരിക്കും.
വാഴ നടുന്ന സ്ഥലത്തെ പുളിരസം കുറക്കാൻ വാഴയൊന്നിന് അര കി.ഗ്രാം കുമ്മായം ഇടുന്നത് നല്ലതാണ്. നടുന്ന സമയത്തോ അല്ലെങ്കിൽ നട്ട് ഒരു മാസത്തിനുള്ളിലോ 10 കി.ഗ്രാം കാലിവളമോ, കംബോസ്റ്റോ, പച്ചിലയോ ചേർത്ത് കൊടുക്കണം.പച്ചില വളത്തിനായി ഒരു വാഴക്ക് 15 ഗ്രാം എന്ന തോതിൽ പയർ വിത്ത് വാഴ നടുന്ന അവസരത്തിൽ വിതച്ചു കൊടുത്താൽ ഒരു മാസത്തിനു ശേഷം പയർച്ചെടിയിൽ നിന്നും ആവശ്യമായ പച്ചിലവളം ലഭിക്കും.ജൈവ വളം, കുമ്മായം എന്നിവ നൽകുന്നതിനു പുറമേ പ്രധാന സസ്യപോഷകങ്ങളായ എൻ.പി.കെ. യഥാക്രമം 190:115: 300 ഗ്രാം എന്ന തോതിൽ വിവിധ ഗഡുക്കളായി നൽകണം.നേന്ത്രൻ വാഴ കൃഷിയിൽ പല കർഷകരും കേരള കാർഷിക സർവ്വകലാശാല നിർദ്ദേശിക്കുന്ന മേൽ കാണിച്ച അളവിന്റെ നാലഞ്ച് മടങ്ങ് കൂടുതൽ രാസവളങ്ങൾ ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത് കൃഷി ചെലവ് വർദ്ധിപ്പിക്കുന്നതിന് പുറമേ മണ്ണിന്റെ ഘടന മോശമാക്കുന്നതിനും, ചെടിയുടെ രോഗപ്രതിരോധ ശേഷി കുറക്കുന്നതിനും സാധ്യതയുണ്ടാക്കുന്നു. വാഴ പലവിധ രോഗകീട ബാധകൾക്കും ഇത് വിധയമാക്കും.
നേന്ത്രൻ വാഴക്ക് ആറ് തവണകളായാണ് രാസവളപ്രയോഗം നടത്തേണ്ടത്. മിക്സ്ച്ചർ, കോംപ്ലക്സ് വളങ്ങൾ കൂടി ഉപയോഗപ്പെടുത്തി മേൽ കാണിച്ച പോഷകങ്ങൾ കണക്കാക്കി നൽകാമെങ്കിലും ഏറ്റവും ലാഭകരമായ രീതിയിൽ വളപ്രയോഗം നടത്താൻ താഴെ കാണിച്ച നേർ വളങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.നട്ട് ഒരു മാസം കഴിഞ്ഞു 90 ഗ്രാം യൂറിയ, 300 ഗ്രാം രാജ് ഫോസ് അല്ലെങ്കിൽ മസൂറിഫോസ്,100 ഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം.നട്ട് രണ്ട് മാസം കഴിഞ്ഞ് രണ്ടാമത്തെ വള പ്രയോഗം നടത്തണം. ഈ സമയത്ത് യൂറിയ 65 ഗ്രാം, രാജ്ഫോസ് അല്ലെങ്കിൽ മസൂറിഫോസ് 275 ഗ്രാം, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് 100 ഗ്രാം എന്ന അളവിൽ നൽകണം.
തുടർന്ന് മൂന്നാമാസത്തിലും , നാലാമാസത്തിലും , അഞ്ചാമാസത്തിലും 65 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം.
കുല പുറത്ത് ചാടുന്ന സമയത്ത് 65 ഗ്രാം യൂറിയ നൽകണം.
ഇപ്രകാരം ഗഡുക്കളായി നൽകാൻ ഒരു വാഴക്ക് ആകെ ആവശ്യമായ രാസവളം
യൂറിയ : 415 ഗ്രാം,
മസൂറി / രാജ്ഫോസ് : 575 ഗ്രാം,
മ്യൂറേറ്റ് ഓഫ് പൊട്ടാഷ് : 500 ഗ്രാം
എന്നീ അളവിലായിരിക്കും.
മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ ഇതിൽ ആവശ്യമായ ഭേദഗതി വരുത്താവുന്നതാണ്.
രാസവളങ്ങൾ ഒഴിവാക്കുന്ന പക്ഷം പകരം സാന്ദ്രീകൃത ജൈവ വളങ്ങളായ പിണ്ണാക്ക് വളങ്ങൾ, എല്ലുപൊടി തുടങ്ങിയവ എന്നിവ ഉപയോഗപ്പെടുത്തി ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാനാവും.
3 comments
Whatt a dta of un-ambiguity and preservenesss oof precious know-how about unexpected emotions.
Miarcantonio L priligy tablets
Table 1 Summary of select results from laboratory studies at time of presentation priligy amazon In patients with LAM, prognosis depends on the disease course