• Home
KRISHIPPURA
keep your memories alive
കാർഷികവാർത്തകൾ

ഓണക്കിറ്റിൽ ഏലക്കയും; ഏല കർഷകർക്ക് ആശ്വാസവുമായി മന്ത്രി റോഷി അഗസ്റ്റിൻ്റെ പ്രഖ്യാപനം

by krishippura July 13, 2021
written by krishippura

കട്ടപ്പന: ഏലം കർഷകർക്ക് ആശ്വാസമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ പ്രഖ്യാപനം. റേഷൻ കാർഡ് ഉടമകൾക്ക് സംസ്ഥാന സർകാർ നൽകുന്ന ഓണക്കിറ്റിൽ 20 ഗ്രാം ഏലക്കാ കൂടി ഉൾപ്പെടുത്താൻ തീരുമാനം ആയതായി മന്ത്രി അറിയിച്ചു. കട്ടപ്പന റൂറൽ ഡെവലപ്മെൻ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി വളം വിൽപ്പന കേന്ദ്രം ഉൽഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു മന്ത്രി.

88 ലക്ഷത്തോളം കാർഡ് ഉടമകൾ ആണ് സംസ്ഥാനത്ത് ഉള്ളത്. രണ്ട് ലക്ഷം കിലോയോളം ഏലക്ക ആകും ഇതിനായി സർക്കാർ ശേഖരിക്കുക. കഴിഞ്ഞ ക്യാബിനറ്റ് യോഗത്തിൽ ആണ് റോഷി അഗസ്റ്റിൻ ഇത്തരം ഒരു ആവശ്യം മുന്നോട്ട് വച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലും ആവശ്യം അനുഭാവ പൂർണം പരിഗണിക്കുകയും അനുകൂലമായി തീരുമാനം എടുക്കുകയും ആരുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെ ആണ് സദസ്സ് സ്വീകരിച്ചത്.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

July 13, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾ

സ്ട്രോബറി : ആരോഗ്യദായകം

by krishippura July 13, 2021
written by krishippura

എംകെപി മാവിലായി

നമ്മുടെ നാട്ടിൽ സമീപകാലത്ത് വ്യാപകമായി കൃഷി ചെയ്തു വരുന്ന പഴവർഗ്ഗ വിളയാണ് സ്ട്രോബറി .
ഒരു പാശ്ചാത്യ ഫലമായ ഇത് പതിന്നെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ഉടലെടുത്തതെന്ന് കരുതുന്നു.
മുതിർന്നവരും കുട്ടികളും ഇഷ്ടപ്പെടുന്ന ഈ ഫലം റോസേസിയേ (Rosaceae) എന്ന സസ്യ കുടുംബത്തിൽ പെടുന്നു. ശാസ്ത്രനാമം ഫ്രഗേറിയ അനാനാസ
(Fragaria ananassa) എന്നാണ്.
ലോക രാജ്യങ്ങളിൽ അമേരിക്കയാണ് ഏറ്റവുമധികമായി സ്ട്രോബെറി ഉൽപ്പാദിപ്പിക്കുന്ന രാജ്യം. രണ്ടാം സ്ഥാനം ടക്കിക്കും. പൊതുവെ
ശീത – മിതശീതോഷ്ണ മേഖലകളിലാണ് ഇവ കൂടുതലായും കൃഷി ചെയ്തു വരുന്നത്.

മണ്ണും കാലാവസ്ഥയും
സ്ട്രോബറി വളരാനും പൂക്കാനും അനുകൂല താപനിലയും , പകൽ ദൈർഘ്യവും വേണം. പരമാനുകൂല താപനില 16 – 26 ഡിഗ്രി സെൽഷ്യസ് ആണ്.
വളക്കൂറും നീർവാർച്ചയുമുളള മണലിന്റെ അംശം കൂടുതലുള്ള മണ്ണിലാണ് ഇവ നന്നായി വളരുക. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരം വരെയുളള സ്ഥലങ്ങളിലും ഇവ നന്നായി വളർന്ന് വിളവ് നൽകും.

സസ്യ വിവരണം

സ്ട്രോബറി മണ്ണിനോട് ചേർന്ന് പടർന്നു വളരുന്ന സസ്യമാണ്. നിറയെ ശാഖകളും ഉപശാഖകളുമുള്ള ഈ വളളിച്ചെടി പടർന്നു വളരുമ്പോൾ മുട്ടുകളിൽ നിന്നുമാണ് മണ്ണിലേക്ക് വേരുകൾ ഉണ്ടായി വരിക.
പൂക്കൾ ചെറുതും വെളുത്ത അഞ്ച് ഇതളുകളോട് കൂടിയതുമാണ്. പൂവിന്റെ നടുവിൽ മഞ്ഞ നിറത്തിൽ ധാരാളം കേസരങ്ങൾ കാണാം.
നവംബർ , ഡിസംബർ മാസങ്ങളിലെ സൂര്യപ്രകാശം കുറവുള്ള കാലാവസ്ഥയിലാണ് ചെടികൾ പൂക്കുന്നത്.
പഴത്തിന്റെ പുറം തൊലിയിലാണ് വിത്തുകൾ കാണപ്പെടുക. മണൽ തരിമാതിരിയുളള വിത്തുകൾ ഒരു കായയിൽ ഇരുന്നൂറിൽ കൂടുതലുണ്ടാകും.

കൃഷി രീതി

വള്ളി തലപ്പുകളാണ് ( റണ്ണറുകൾ) ഇവയുടെ നടീൽ വസ്തു. ചെടിയുടെ വളികൾ പടർന്നു വളരുമ്പോൾ മുട്ടുകളിൽ നിന്നുമുണ്ടായി വരുന്ന പുതിയ തലപ്പുകൾ വേരുൾപ്പടെ ഇളക്കിയെടുത്ത് നടുവാനായി ഉപയോഗിക്കാം. ഇപ്പോൾ ടിഷ്യൂ കൾച്ചർ രീതിയിലും തൈകൾ ഉല്പാദിപ്പിച്ചു വരുന്നുണ്ട്.
നന്നായി കിളച്ചൊരുക്കിയ മണ്ണിൽ ഒരു മീറ്റർ വീതി, 30 സെ.മീ. ഉയരം എന്ന രീതിയിൽ കിട്ടാവുന്ന നീളത്തിൽ ബെഡ്ഡുകൾ എടുത്ത്
ഓരോ ബെഡ്ഡിലും 30 സെ.മീ x 40 സെ.മീ.അകലത്തിൽ റണ്ണർ നടാം.
ഓപ്പൺ പ്രിസിഷ്യൻ ഫാമിങ് രീതിയും അവലംബിക്കാം. കൃഷിയിടത്തിൽ മുഴുവനായി പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് ചെടി നടുന്നിടത്ത് മാത്രം ദ്വാരങ്ങൾ ഇട്ട് അതിൽ ചെടി നടുന്ന രീതിയാണിത്. ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് വളവും വെള്ളവും നൽകുന്നത്. അടിവളമായി ഒരു സെന്റ് സ്ഥലത്ത്ക്ക് 100 കി.ഗ്രാം എന്ന കണക്കിനന് മണ്ണൊരുക്കുന്ന സമയത്ത് തന്നെ കാലിവളമോ കംബോ സ്റ്റോ നൽകണം.
ഐശ്വര്യ, കാമറോസ, ഫെസ്റ്റിവൽ , വിന്റർ ഡോൺ ,പജാരോ, സ്വീറ്റ് ചാർലി, ടയോഗ, ട്രൈസ്റ്റാർ എന്നിവ ഇവയിലെ മികച്ച ഇനങ്ങളാണ്.
ഏപ്രിൽ ,മെയ് മാസങ്ങളിലാണ് സ്ട്രോബറിയിൽ ഫലങ്ങൾ ഉണ്ടാവുക. തണുപ്പുള്ള കാലാവസ്ഥയിലുണ്ടാകുന്ന പഴത്തിനാണ് നല്ല നിറവും രുചിയും ഉണ്ടാവുക.

പോഷക ഗുണം
പോഷക സമൃദ്ധമാണ് സ്ട്രോബറി . പഴമായി അതേപടി ഭക്ഷിക്കാം. ജാം, ജെല്ലി, ഐസ് ക്രീം, ചൂയിങ്‌ഗം വൈൻ, ശീതളപാനീയങ്ങൾ എന്നിവ തയ്യാറാക്കാം.

പഴുത്ത് ചുവപ്പ് നിറമാകുമ്പോൾ ചെടിയിൽ നിന്നും ശേഖരിക്കുന്നപഴങ്ങൾ കുറച്ചു ദിവസത്തിനുളളിൽ തന്നെ കേട് വന്നു നശിച്ചു പോകും.
ശീതീകരിച്ച അന്തരീക്ഷത്തിലാണ്പഴങ്ങൾ സൂക്ഷിക്കേണ്ടത്.
പഴത്തിൽ 50 ശതമാനം ജലാംശമാണ്. 45 കലോറി ഊർജ്ജമാണ്. 0.88 ഗ്രാം ഡയറ്റി നാരുകൾ, 20 മില്ലിഗ്രാം കാത്സ്യം, 0.55 മില്ലിഗ്രാം ഇരുമ്പ്, 14 മി.ഗ്രാം മഗ്നീഷ്യം, 27 മി.ഗ്രാം പൊട്ടാസ്യം, 1.44 ഗ്രാം സോഡിയം, 0.19 മി.ഗ്രാം സിങ്ക്, 0.07 മി.ഗ്രാം കോപ്പർ, 0.42 മി.ഗ്രാം മാൻഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്.
കൂടാതെ വിറ്റാമിൻ ബി വർഗ്ഗത്തിലെ തയാമിൻ, വിറ്റാമിൻ സി റൈബോഫ്ളേവിൻ, നിയാസിൻ, പാന്റോതെനിക്ക് ആസിഡ് (Pantothenic acid) എന്നിവയും അമിനോ അമ്ലങ്ങളായ ടിപ്റ്റോഫാൻ (Tryptophan ), ത്രിയോണൈൻ (Threonine) , ഐസോ ലൂസിൻ (Isoleucine) തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
പഴത്തിലടങ്ങിയിട്ടുള്ള ഫൈ സെറ്റിൻ (Fisetin) എന്ന ആന്റി ഓക്സിഡന്റ് ശരീരത്തെ അൾഷിമേഴ്സ് രോഗത്തിൽ നിന്നും സംരക്ഷിക്കുന്നു.

July 13, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾവിദഗ്ധര്‍ പറയുന്നു

പേര:ഒരു ട്രോപ്പിക്കൽ ആപ്പിൾ

by krishippura July 11, 2021
written by krishippura

എം കെ പി മാവിലായി

വാണിജ്യപരമായി വളരെ പ്രധാനപ്പെട്ട വിളയാണ് പേര. പതിനേഴാം നൂറ്റാണ്ടിലാണ് പേര ഇന്ത്യയിലെത്തിയത്. പിന്നീടത് വളരെ പെട്ടെന്നാണ് ഇന്ത്യയിലാകെ വ്യാപിച്ചത്. പ്രതികൂല സാഹചര്യങ്ങളെ ചെറുത്ത് നിൽക്കുവാനുള്ള കഴിവും, ഉയർന്ന ഉൽപ്പാദന ക്ഷമതയും, പഴങ്ങളുടെ ഗുണമേന്മയും പേര കൃഷിക്ക് നല്ല പ്രചാരം നേടി കൊടുത്തു. എവിടെയാണ് പേരമരം ആവിർഭവിച്ചത് എന്നതിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും മെക്സിക്കോ പേരയുടെ ജന്മദേശമായി പരിഗണിക്കപ്പെടുന്നു. ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും പേര വളരുന്നുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടതൽ പേര കൃഷി ചെയ്തു വരുന്നത്.

സസ്യ വിവരണം

നമ്മുടെ മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം പൊതുവെ പേര കൃഷിക്ക് അനുയോജ്യമാണ്. ഉഷ്ണമേഖല പഴവർഗങ്ങളിൽ പോഷക ഗുണത്തിലും ഔഷധ മൂല്യത്തിലും മുൻ നിരയിലാണ് പേരയുടെ സ്ഥാനം.വിറ്റാമിൻ സിയുടെ കലവറയായതിനാലാവാം ഇതിന് ട്രോപ്പിക്കൽ ആപ്പിൾ’ എന്ന വിശേഷണം കിട്ടിയത്.
മിർട്ടേസിയേ ( Myrtaceae) സസ്യകുടുംബത്തിൽപ്പെട്ട പേരയുടെ ശാസ്ത്രനാമം സിഡിയം ഗ്യൂവാജവ (Psidium guajava) എന്നാണ്.
ചെറുമരത്തിന്റെ പ്രകൃതത്തിൽ വളരുന്ന പേര 10-12 മീറ്റർ വരെ ഉയരം വെക്കാറുണ്ട്. നിറയെ ശാഖകളും ഉപശാഖകളുമായി പടർന്നു പന്തലിച്ചു വളരുന്ന സ്വഭാവമാണ്. കമ്പുകൾ നല്ല ബലമുള്ളതാണ്. ശാഖകളുടേയും തായ്ത്തടിയുടേയും പുറംഭാഗത്തിന് നല്ല മിനുസവുമാണ്. പൂക്കൾ വെളുത്തതും സുഗന്ധികളുമാണ്. പൂക്കളുടെ നടുവിൽ നിറയെ നീളമുളള കേസരങ്ങൾ കാണാം. പൂക്കൾ ഒറ്റക്കും ചിലപ്പോൾ കൂട്ടായും കാണാം.
KRISHIPPURA.COM PERA
മണ്ണും കാലാവസ്ഥയും

സാമാന്യം മഴയുളള മിതോഷ്ണ പ്രദേശമാണ് പേര കൃഷിക്ക് ഏറ്റവും ഉത്തമമായി കണ്ടിട്ടുള്ളത്.
നല്ല നീർവാർച്ചയുള്ള മണ്ണാണ് പേരയുടെ വളർച്ചക്ക് അനുയോജ്യം. എന്നാൽ വെളളക്കെട്ടുള്ള ഇടങ്ങളിലും ഇതിന് ഒരു പരിധി വരെ വളരാനാകും. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരം വരെയുള്ള പ്രദേശങ്ങളിൽ ഇത് നന്നായി വളരും. മഴ കൂടുതൽ ലഭിക്കുന്ന സ്ഥലങ്ങളിൽ കായ്കൾക്ക് രുചി കുറയുമെന്നുള്ളത് കൊണ്ട് മഴ കുറവുളള ഇടങ്ങളാണ് വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിക്ക് കൂടുതൽ നല്ലത്.

കൃഷി രീതി.

പേരയിൽ ഇപ്പോൾ അത്യുൽപാദന ശേഷിയുളള മികച്ച ഇനങ്ങൾ സങ്കരണത്തിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.അലഹബാദ് സഫേദ് , സർദാർ (ലക്നോ -49 ) , റെഡ് ഫ്ളെഷ്ഡ് , കിലോ പേര എന്നിവ മികച്ചതും കേരള കാലാവസ്ഥക്ക് പറ്റിയ ഇനങ്ങളുമാണ്.
വിത്തിലൂടെ തൈകൾ ഉൽപാദിപ്പിക്കാമെങ്കിലും ഇത്തരം തൈകൾ കായ്ക്കാൻ കാലതാമസമെടുക്കുമെന്ന് മാത്രമല്ല മാതൃവൃക്ഷത്തിന്റെ അതേ ഗുണങ്ങൾ നിലനിർത്തില്ല എന്ന ദോഷവുമുണ്ട്. അതിനാൽഎയർ ലെയറിങ്ങ് രീതിയിലാണ് മികച്ച ഇനങ്ങളിൽ നിന്നും തൈകൾ കൂടുതലായും ഉൽപ്പാദിപ്പിച്ചു വരുന്നത്.
ഇപ്രകാരം ഉൽപ്പാദിപ്പിച്ച തൈകൾ നട്ട് അടുത്ത വർഷം തന്നെ കായ്ക്കുമെന്ന പ്രത്യേകതയുണ്ട്. എന്നാൽ രണ്ടോ മൂന്നോ വർഷത്തെ വളർച്ചയെത്തിയാൽ മാത്രം കായ്ക്കാൻ അനുവദിക്കുന്നതാണ് ആരോഗ്യകരം.

ചെടികളുടെ ആകൃതി രൂപപ്പെടുത്തുന്നതിന് പ്രൂണിംഗ് കൊണ്ട് സാധിക്കും.
തൈകളുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന ശാഖകൾ ആദ്യം തന്നെ നീക്കം ചെയ്യണം. ചെടികൾ ഏതാണ്ട് ഒരാൾ ഉയരം എത്തിക്കഴിഞ്ഞാൽ അവയുടെ മുകൾ ഭാഗം മുറിച്ചു നീക്കി നാലോ അഞ്ചോ പാർശ്വ ശാഖകൾ വളരാൻ അനുവദിക്കുക. ഈ ശാഖകൾ വെട്ടിനിർത്തി ചെടികളുടെ രൂപഘടന നിലനിർത്തുക. ഉണങ്ങിയതും പഴകിയതുമായ കമ്പുകൾ ഇതോടൊപ്പം നീക്കം ചെയ്യാം. കായ്കൾ പറിച്ചെടുക്കുന്ന തോടൊപ്പം ലഘുവായ പ്രൂണിംഗ് നടത്തുന്നത് പുതിയ തളിരുകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും അതു വഴി കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിന് സഹായിക്കുകയും ചെയ്യും.

നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണ് പേര നട്ടുവളർത്തേണ്ടത്.
മൂന്നടി (90 സെ.മീ) വീതം ആഴവും, നീളവും വീതിയുമുളള കുഴികൾ എടുക്കണം. മേൽമണ്ണും , ചാണകവും ചേർത്ത മിശ്രിതം കൊണ്ട് കഴി നിറക്കുക. കുഴിയുടെ നടുവിൽ തൈ നട്ട് ആവശ്യമെങ്കിൽ താങ്ങ് നൽകണം. മണ്ണിൽ ഈർപ്പം നിലനിർത്താനായി ചുവട്ടിൽ ഉണങ്ങിയ ഇല കൊണ്ട് പുതയിടണം. ജൂൺ – ജൂലൈ മാസങ്ങളാണ് തൈകൾ നടുന്നതിന് പറ്റിയ സമയം.

എല്ലാവർഷവും കം ബോസ്റ്റ്, കാലിവളം, പിണ്ണാക്ക്, എല്ലുപൊടി എന്നിവ വളമായി നൽകുന്നത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും മികച്ച വിളവ് ലഭിക്കുന്നതിനും സഹായകമാകും.

പോഷകങ്ങൾ

മൂത്ത് പഴുത്ത പേരയ്ക്ക നേരിട്ട് ഭക്ഷിക്കാം. ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് സലാഡുകൾ ഉണ്ടാക്കാറുണ്ട്. പേരക്ക വേവിച്ച് അതിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്തുളള ഭക്ഷ്യവിഭവങ്ങൾക്കും പ്രിയമുണ്ട്.
ജ്യൂസ്, വിവിധ തരം ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിനും പേരക്ക ഉപയോഗപ്പെടുത്തുന്നു.
100 ഗ്രാം പഴത്തിൽ വിറ്റാമിൻ 200 മി.ഗ്രാം അടങ്ങിയിട്ടുണ്ട്. 48 കലോറി മാത്രമാണ് ഊർജ്ജം.
100 ഗ്രാം പഴത്തിൽ 5.4 ഗ്രാം ഡയറ്റി നാരുകൾ, 5204 മൈക്രോഗ്രാം ലൈകോപിൻ (Lycopene ) , 30 മി.ഗ്രാം കാൽസ്യം, 12 ഗ്രാം അന്നജം, 28 മി.ഗ്രാം ഫോസ്ഫറസ്, 81 മി.ഗ്രാം മാംസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ബീറ്റാ-കരോട്ടിൻ, ല്യൂട്ടിൻ ( Lutein),ക്രിപ്റ്റോ സാന്തിൻ (cryptoxnathin) എന്നിവയെല്ലാം നമ്മുടെ ശരീരത്തിന് പ്രതിരോധ ശേഷി നൽകാൻ പറ്റിയ ആന്റി ഓക്സിഡന്റുകളാണ്.
വിളർച്ച . നിശാന്ധത എന്നിവക്ക് പേരക്ക കഴിക്കുന്നത് പരിഹാരമാകും..
വയറു വേദന , വായുകോപം എന്നിവ ശമിപ്പിക്കാൻ പേരക്ക നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് നാട്ടുവൈദ്യമാണ്. കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം
എന്നിവയുടെ നിയന്ത്രണത്തിനും ദിവസം ഓരോ പേരക്ക കഴിക്കുന്നത് ഗുണകരമാകും.
ദഹനേന്ദ്രിയത്തിന് ഉത്തേജനം നൽകുന്നതിനും ഹൃദയത്തിന് ബലം വർദ്ധിപ്പിക്കാനും, വയറ്റിലെ വിരകളെ പുറന്തള്ളാനും പേരയ്ക്ക ഉത്തമമാണ്. ഗർഭിണികൾ പേരക്ക കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും മുലപ്പാൽ വർദ്ധനവിനും ഉപകരിക്കും.

July 11, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾ

കായ്കൾക്ക് 50 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ ഭാരമുള്ള അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്

by krishippura July 10, 2021
written by krishippura

അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്

എംകെപി മാവിലായി

മെക്സിക്കയിൽ പിറന്ന ഈ മിതോഷ്ണമേഖലാ ഫല സസ്യത്തെ ഇന്ന് ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും വളർത്തുന്നു. ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ അവക്കാഡോ ഉൽപ്പാദിപ്പിക്കുന്നത് മെക്സിക്കോയ് ആണ്.
വെണ്ണയുടെ സ്വാദും സാദൃശ്യവുമുളളതിനാലാണ് ഇതിന് ബട്ടർ ഫ്രൂട്ട് അഥവാ വെണ്ണപ്പഴം എന്ന പേരും വന്നത്.

ലോറേസി (Lauraceae) എന്ന സസ്യകുടുംബത്തിലെ അംഗമാണ് അവക്കാഡോ. പെർസിയ അമേരിക്കാനാ (Persea americana ) എന്ന ശാസ്ത്രനാമത്തിൽ ഇത് അറിയപ്പെടുന്നു.

സസ്യ വിവരണം

ഏകദേശം 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മനോഹരമായ നിത്യ ഹരിത വൃക്ഷമാണിത്.
തളിരിലകൾക്ക് ആകർഷകമായ ചുവപ്പ് നിറവും ഇലകൾക്ക് കടും പച്ചനിറവുമാണ്.ശാഖാഗ്രങ്ങളിൽ പൂങ്കുലകളായി കാണുന്ന പൂക്കൾക്ക് ഇളം പച്ചനിറമായിരിക്കും. ഓരോ പൂങ്കുലയിലും നൂറിലേറെ പൂക്കണ്ടാ കും. സുഗന്ധികളാണിവ. പുക്കൾ വിരിയുമ്പോൾ പ്രകടമാകുന്ന ചില പ്രത്യേകതകളെ അടിസ്ഥാനമാക്കി അവക്കാഡോ ഇനങ്ങളെ എ, ബി എന്നീ രണ്ടു ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു. ഇവയിൽ ദ്വിലിംഗ പുഷ്പങ്ങളാണ് കാണപ്പെടുന്നതെങ്കിലും അവ ഏകലിംഗപുഷ്പങ്ങളെപ്പോലെ പെരുമാറുന്നു. ഓരോ പൂവും രണ്ടു തവണ വിരിയുന്നു എന്നതാണ് പ്രത്യേകത. ആദ്യം വിരിയുമ്പോൾ പെൺപൂവായും രണ്ടാമത് ആൺ പൂവായും ഇവ പ്രവർത്തിക്കുന്നു. ആദ്യം വിരിയുന്ന സമയത്ത് പൂക്കളിലെ പരാഗണസ്ഥലം പരാഗ രേണുക്കളെ സ്വീകരിക്കുവാനായി തയ്യാറായിരിക്കും. അതേസമയം അവയിൽ പരാഗരേണുക്കൾ പരാഗണം നടത്തുന്നതിന് തയ്യാറായി കഴിഞ്ഞിരിക്കുകയില്ല. ഇത് മൂലം ദ്വിലിംഗ പുഷ്പങ്ങളാണെങ്കിലും ഇവ ഫലത്തിൽ പെൺപൂക്കളെന്ന പോലെ പെരുമാറുന്നു. രണ്ടാമത് വിരിയുമ്പോൾ പരാഗരേണുക്കൾ പരാഗണത്തിന് തയ്യാറായിരിക്കും. എന്നാൽ പരാഗണസ്ഥലത്തിന്റെ സ്വീകരണ ശേഷി ഈ സമയത്ത് നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കും. അതിനാൽ ഇവ ആൺ പൂക്കളുടെ ധർമ്മം നിർവ്വഹിക്കുന്നു.
സബർ ജെല്ലിയുടെ രൂപത്തിലോ ഗോളാകൃതിയിലോ കാണുന്ന കായ്കൾക്ക് ഇളം മഞ്ഞ കലർന്ന പച്ച മുതൽ ചുവപ്പ് കലർന്ന തവിട്ടു തുടങ്ങി വ്യത്യസ്ഥ നിറങ്ങളാണ്. എന്നാൽ
മാംസളവും ഭക്ഷ്യയോഗ്യവുമായ കാമ്പിന് മഞ്ഞ കലർന്ന പച്ചനിറമാണ്.
ജനുവരി മാസത്തോടെയാണ് ഇത് പൂക്കുന്നത്. സ്ഥലകാല മാറ്റമനുസരിച്ച് ഇതിന് മാറ്റം വരാം. കായ്കൾ പാകമാകുന്നതിന് ആറ് മാസത്തിലേറെ കാലമെടുക്കും.

കായ്കൾക്ക് 50 ഗ്രാം മുതൽ ഒരു കി.ഗ്രാം വരെ ഭാരമുണ്ട്. ശേഖരിച്ച പഴങ്ങൾ നാല് മുതൽ 14 ദിവസത്തിനകം തിന്നാൻ പാകമാകും.

കൃഷി രീതി

വെളളം കെട്ടി നിൽക്കാത്തതും നല്ല നീർവാർച്ചാ സൗകര്യമുള്ള എല്ലാതരം മണ്ണിലും ഇത് നന്നായി വളരും.
മൂത്ത് പഴുത്ത കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകളാണ് നടാൻ ഉപയോഗിക്കുന്നത്. നല്ല ഉൽപ്പാദനക്ഷമത പ്രകടിപ്പിക്കുന്ന വൃക്ഷത്തിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ ഒരാഴ്ചക്കകം നടാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അവക്ക് മുളക്കാനുളള സാധ്യത കുറവായിരിക്കും. നടുന്നതിന് മുമ്പായി വിത്തുകളുടെ പുറംതോട് നീക്കം ചെയ്യുന്നത് മുളയ്ക്കൽ എളുപ്പമാകാൻ സഹായിക്കും. വിത്ത് നട്ട് നാലാഴ്ചക്കുളളിൽ
മുളച്ചു തുടങ്ങും.
ഇത് കൂടാതെ ഗ്രാഫ് റ്റിങ്ങ്, ലെയറിങ്ങ്, ബഡ്ഡിംഗ് വഴിയും ഇതിന്റെ നടീൽ വസ്തുക്കൾ ഉൽപ്പാദിപ്പിക്കാം. ഇന്ന് ഇതിന്റെ ഒട്ടുതൈകൾക്ക് വലിയ പ്രചാരമുണ്ട്. നട്ട് നേരത്തെ കായ്ക്കുമെന്നതും ഉല്പാദന ക്ഷമത മുൻകൂട്ടി ഉറപ്പിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യകത.

വിത്ത് തൈകൾക്ക് 30 മുതൽ 40 സെ.മീ ഉയരമായാൽ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം. ഏത് തരം തൈകളായാലും അവ മഴക്കാലങ്ങളിൽ നടുന്നതാണ് നല്ലത്.
രണ്ടടി വീതം നീളം, വീതി, താഴ്ചയുളള കുഴികളെടുത്ത് മേൽമണ്ണും ജൈവ വളങ്ങളും ചേർത്ത് കുഴി പൂർണ്ണമായും മൂടിയ ശേഷമാണ് തൈകൾ വെക്കേണ്ടത്. മഴക്കാലത്ത് ചെടിക്ക് ചുറ്റും വെള്ളം കെട്ടി നിലക്കാതിരിക്കാൻ ശ്രദ്ധിക്കണം. വേനലാക്കുന്നതോടെ ആദ്യത്തെ രണ്ടു മൂന്ന് വർഷങ്ങളിൽ ഭാഗിക തണലും നനവും നൽകണം. എല്ലാവർഷവും തുടർച്ചയായി വളപ്രയോഗം നടത്തിയാൽ അതിനനുസരിച്ച് വിളവർധന പ്രതീക്ഷിക്കാം.
ചെടികളുടെ അധികരിച്ച് വളരുന്ന ശാഖകൾ മുറിച്ച് മാറ്റി വളർച്ച ക്രമീകരിക്കുന്നത് നന്നായിരിക്കും. തറനിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ നാല് പാർശ്വ ശാഖകൾ വേണ്ടത്ര ഇടയകലത്തിൽ നിലനിർത്തി മറ്റുള്ളവ നീക്കം ചെയ്യാം. വയനാട് ജില്ലയിൽ സമീപകാലത്തായി അവക്കാഡോ കൃഷി വ്യാപകമായി വർധിച്ചിട്ടുണ്ട്.

വിളവെടുപ്പും സംസ്ക്കരണവും

ഉയർന്ന താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കായ്കൾ ആറ് മാസത്തിനുളളിൽ മൂത്ത് പാകമാകും. എന്നാൽ തണുപ്പ് കൂടിയ പ്രദേശങ്ങളിൽ കായ്കൾ മൂപ്പെത്തുന്നതിന് ഒരു വർഷവും ചിലപ്പോൾ അതിൽ കൂടുതൽ കാലവും എടുത്തേക്കും.മൂപ്പെത്തിയ കായ്കളിൽ വിത്തുകളുടെ പുറന്തോടിന് തവിട്ട് നിറമായിരിക്കും. കായ്കൾ താഴ്ന്ന താപനിലയിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരു മാസം വരെ കേടാവാതെ സൂക്ഷിക്കാം.

പോഷകവും ഔഷധ ഗുണങ്ങളും

വളരെ പോഷകസമ്പുഷ്ടമായ ഫലമാണ് ഇത്. പഴത്തിൽ 22.8 ശതമാനത്തോളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കൂട്ടാതെ 1.7 ശതമാനം മാംസ്യം, 0.8 ശതമാനം കാർബാേ ഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പഴത്തിൽ 290 അന്തർദ്ദേശീയ യൂണിറ്റ് വിറ്റാമിൻ എ, 10 മി.ഗ്രാം കാൽസ്യം, 80 മി.ഗ്രാം ഫോസ്ഫറസ്, 0.7 മി.ഗ്രാം ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. പഴത്തിൽ നിന്നും വേർതിരിയുന്ന എണ്ണയും വളരെ പോഷകസമ്പുഷ്ടമാണ്.
പഴത്തിന്റെ തൊലിക്ക് അണുനാശക ശേഷിയുണ്ട്. ഇത് വയറിളക്കത്തിനും, കൃമിശല്യത്തിനും പ്രതി വിധിയായി നൽകിപ്പോരുന്നു. ദഹനക്കേട്, വയറുവേദന, ആമാശയവ്രണം എന്നിവക്ക് മരുന്നായി വെണ്ണപ്പഴം കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്. വയറ്റിലെ അസിഡിറ്റി ഒഴിവാക്കാനും ഇത് ഉത്തമമാണ്. സോറിയാസിസിന് ശമനമുണ്ടാക്കാൻ വെണ്ണപ്പഴം പുറമെ പുരട്ടുന്നത് ഒരു ചികിസാ രീതിയാണ്.
പല സൗന്ദര്യ വർദ്ധക വസ്തുക്കളേയും നിർമ്മാണത്തിന് ഈ ഫലം ഉപയോഗപ്പെടുത്തു ന്നുണ്ട്. ഇതിന്റെ
ഇലകളുടെ കഷായത്തിന് തൊണ്ടവേദനയും വയറുവേദനയും മാറ്റാൻ ശേഷിയുണ്ട്.

July 10, 2021 2 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

കൃഷിപ്പുര അഗ്രി ഫോട്ടോ ചലഞ്ച് 2021; വിഷയം : കുട്ടികളും കൃഷിയും അവസാന തീയതി ജൂലൈ 20

by krishippura July 10, 2021
written by krishippura

കാർഷിക ഓൺലൈൻ പത്രമായ കൃഷിപ്പുര.കോം കുട്ടികളിൽ കൃഷിവളർത്തുക എന്ന ലക്ഷ്യത്തോടെ കേരളാ കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള അമ്പലവയൽ കൃഷിവിജ്ഞാന കേന്ദ്രവുമായി സഹകരിച്ചു പത്തവയസിൽ താഴെയുള്ള കുട്ടികൾക്കായി സംസ്ഥാനതലത്തിൽ കുട്ടികളും കൃഷിയും എന്ന വിഷയത്തിൽ അഗ്രി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനമായി 3001 രൂപയും ഫലകവും രണ്ടാം സമ്മാനം2001 രൂപയും ഫലകവും മൂന്നാം സമ്മാനമായി 1001 രൂപയും ഫലകവും കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും നൽകും .വലിയൊരു മഹാമാരിയുടെ കാലത്ത് ജീവിക്കുന്ന നാം പലപ്പോഴും വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാതെ വന്ന ദിവസങ്ങൾ വരെ ഉണ്ടായിട്ടുണ്ട് ഈ അവസ്ഥയിൽ നമ്മുടെ കുഞ്ഞുങ്ങൾ അടക്കം തൊടിയിൽ ഇറങ്ങുകയും മാതാപിതാക്കൾക്കൊപ്പം കൃഷിചെയ്യുകയും ചെയ്തിട്ടുണ്ട് .അവർ കൃഷി ചെയ്‌തും കാർഷിക അറിവുകൾ നേടിയും മുന്നോട്ട് പോകുമ്പോൾ ഈ കുഞ്ഞു മനസുകൾക്ക് പ്രോത്സാഹനം നൽകുകയാണ് കൃഷിപ്പുരയുടെ ലക്‌ഷ്യം.

ഈ ഫോട്ടോ ചലഞ്ചിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂലൈ20 മുൻപ് കുട്ടികളും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങൾ 9895928900 എന്ന വാട്സാപ്പിലോ അല്ലെങ്കിൽ krishippura@gmail.com ഇമെയിൽ വിലാസത്തിലോ അയക്കാം. ചിത്രങ്ങൾ കൃഷിപ്പുരയുടെ ഫേസ്ബുക്ക് പേജിൽ ആഗസ്ത് ഒന്നിന് പോസ്റ്റ് ചെയ്യും ആഗസ്ത് മത്സരം അവസാനിക്കും. ഈ ചിത്രങ്ങളിൽ നിന്നും മികച്ച മൂന്ന് ചിതങ്ങൾ സംഘടകർ തെരഞ്ഞെടുക്കും. കൂടാതെ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ചെയ്യുന്ന ചിത്രങ്ങളും മികച്ച ചിത്രങ്ങളുടെ പരിഗണനയിൽ വരും. ഇങ്ങനെയുള്ള മികച്ച ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.കർഷദിനമായ ചിങ്ങം ഒന്നിന് ഫലപ്രഖ്യാപനം നടത്തും.

July 10, 2021 1 comment
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾ

ആരോഗ്യദായകം, പോഷക സമൃദ്ധം സ്ട്രോബറി

by krishippura July 8, 2021
written by krishippura

എംകെപി മാവിലായി

നമ്മുടെ നാട്ടിൽ സമീപകാലത്ത് വ്യാപകമായി കൃഷി ചെയ്തു വരുന്ന പഴവർഗ്ഗ വിളയാണ് സ്ട്രോബറി .ഒരു പാശ്ചാത്യ ഫലമായ ഇത് പതിന്നെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ഉടലെടുത്തതെന്ന് കരുതുന്നു.മുതിർന്നവരും കുട്ടികളും ഇഷ്ടപ്പെടുന്ന ഈ ഫലം റോസേസിയേ (Rosaceae) എന്ന സസ്യ കുടുംബത്തിൽ പെടുന്നു. ശാസ്ത്രനാമം ഫ്രഗേറിയ അനാനാസ
(Fragaria ananassa) എന്നാണ്.ലോക രാജ്യങ്ങളിൽ അമേരിക്കയാണ് ഏറ്റവുമധികമായി സ്ട്രോബെറി ഉൽപ്പാദിപ്പിക്കുന്ന രാജ്യം. രണ്ടാം സ്ഥാനം ടക്കിക്കും. പൊതുവെ ശീത – മിതശീതോഷ്ണ മേഖലകളിലാണ് ഇവ കൂടുതലായും കൃഷി ചെയ്തു വരുന്നത്.

മണ്ണും കാലാവസ്ഥയും
സ്ട്രോബറി വളരാനും പൂക്കാനും അനുകൂല താപനിലയും , പകൽ ദൈർഘ്യവും വേണം. പരമാനുകൂല താപനില 16 – 26 ഡിഗ്രി സെൽഷ്യസ് ആണ്.
വളക്കൂറും നീർവാർച്ചയുമുളള മണലിന്റെ അംശം കൂടുതലുള്ള മണ്ണിലാണ് ഇവ നന്നായി വളരുക. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരം വരെയുളള സ്ഥലങ്ങളിലും ഇവ നന്നായി വളർന്ന് വിളവ് നൽകും.

സസ്യ വിവരണം

സ്ട്രോബറി മണ്ണിനോട് ചേർന്ന് പടർന്നു വളരുന്ന സസ്യമാണ്. നിറയെ ശാഖകളും ഉപശാഖകളുമുള്ള ഈ വളളിച്ചെടി പടർന്നു വളരുമ്പോൾ മുട്ടുകളിൽ നിന്നുമാണ് മണ്ണിലേക്ക് വേരുകൾ ഉണ്ടായി വരിക. പൂക്കൾ ചെറുതും വെളുത്ത അഞ്ച് ഇതളുകളോട് കൂടിയതുമാണ്. പൂവിന്റെ നടുവിൽ മഞ്ഞ നിറത്തിൽ ധാരാളം കേസരങ്ങൾ കാണാം. നവംബർ , ഡിസംബർ മാസങ്ങളിലെ സൂര്യപ്രകാശം കുറവുള്ള കാലാവസ്ഥയിലാണ് ചെടികൾ പൂക്കുന്നത്. പഴത്തിന്റെ പുറം തൊലിയിലാണ് വിത്തുകൾ കാണപ്പെടുക. മണൽ തരിമാതിരിയുളള വിത്തുകൾ ഒരു കായയിൽ ഇരുന്നൂറിൽ കൂടുതലുണ്ടാകും.


കൃഷി രീതി

വള്ളി തലപ്പുകളാണ് ( റണ്ണറുകൾ) ഇവയുടെ നടീൽ വസ്തു. ചെടിയുടെ വളികൾ പടർന്നു വളരുമ്പോൾ മുട്ടുകളിൽ നിന്നുമുണ്ടായി വരുന്ന പുതിയ തലപ്പുകൾ വേരുൾപ്പടെ ഇളക്കിയെടുത്ത് നടുവാനായി ഉപയോഗിക്കാം. ഇപ്പോൾ ടിഷ്യൂ കൾച്ചർ രീതിയിലും തൈകൾ ഉല്പാദിപ്പിച്ചു വരുന്നുണ്ട്.നന്നായി കിളച്ചൊരുക്കിയ മണ്ണിൽ ഒരു മീറ്റർ വീതി, 30 സെ.മീ. ഉയരം എന്ന രീതിയിൽ കിട്ടാവുന്ന നീളത്തിൽ ബെഡ്ഡുകൾ എടുത്ത് ഓരോ ബെഡ്ഡിലും 30 സെ.മീ x 40 സെ.മീ.അകലത്തിൽ റണ്ണർ നടാം.ഓപ്പൺ പ്രിസിഷ്യൻ ഫാമിങ് രീതിയും അവലംബിക്കാം. കൃഷിയിടത്തിൽ മുഴുവനായി പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് ചെടി നടുന്നിടത്ത് മാത്രം ദ്വാരങ്ങൾ ഇട്ട് അതിൽ ചെടി നടുന്ന രീതിയാണിത്. ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് വളവും വെള്ളവും നൽകുന്നത്. അടിവളമായി ഒരു സെന്റ് സ്ഥലത്ത്ക്ക് 100 കി.ഗ്രാം എന്ന കണക്കിനന് മണ്ണൊരുക്കുന്ന സമയത്ത് തന്നെ കാലിവളമോ കംബോ സ്റ്റോ നൽകണം.
ഐശ്വര്യ, കാമറോസ, ഫെസ്റ്റിവൽ , വിന്റർ ഡോൺ ,പജാരോ, സ്വീറ്റ് ചാർലി, ടയോഗ, ട്രൈസ്റ്റാർ എന്നിവ ഇവയിലെ മികച്ച ഇനങ്ങളാണ്.ഏപ്രിൽ ,മെയ് മാസങ്ങളിലാണ് സ്ട്രോബറിയിൽ ഫലങ്ങൾ ഉണ്ടാവുക. തണുപ്പുള്ള കാലാവസ്ഥയിലുണ്ടാകുന്ന പഴത്തിനാണ് നല്ല നിറവും രുചിയും ഉണ്ടാവുക.


പോഷക ഗുണം

പോഷക സമൃദ്ധമാണ് സ്ട്രോബറി.പഴമായി അതേപടി ഭക്ഷിക്കാം. ജാം, ജെല്ലി, ഐസ് ക്രീം, ചൂയിങ്‌ഗം വൈൻ, ശീതളപാനീയങ്ങൾ എന്നിവ തയ്യാറാക്കാം. പഴുത്ത് ചുവപ്പ് നിറമാകുമ്പോൾ ചെടിയിൽ നിന്നും ശേഖരിക്കുന്നപഴങ്ങൾ കുറച്ചു ദിവസത്തിനുളളിൽ തന്നെ കേട് വന്നു നശിച്ചു പോകും. ശീതീകരിച്ച അന്തരീക്ഷത്തിലാണ്പഴങ്ങൾ സൂക്ഷിക്കേണ്ടത്. പഴത്തിൽ 50 ശതമാനം ജലാംശമാണ്. 45 കലോറി ഊർജ്ജമാണ്. 0.88 ഗ്രാം ഡയറ്റി നാരുകൾ, 20 മില്ലിഗ്രാം കാത്സ്യം, 0.55 മില്ലിഗ്രാം ഇരുമ്പ്, 14 മി.ഗ്രാം മഗ്നീഷ്യം, 27 മി.ഗ്രാം പൊട്ടാസ്യം, 1.44 ഗ്രാം സോഡിയം, 0.19 മി.ഗ്രാം സിങ്ക്, 0.07 മി.ഗ്രാം കോപ്പർ, 0.42 മി.ഗ്രാം മാൻഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ബി വർഗ്ഗത്തിലെ തയാമിൻ, വിറ്റാമിൻ സി റൈബോഫ്ളേവിൻ, നിയാസിൻ, പാന്റോതെനിക്ക് ആസിഡ് (Pantothenic acid) എന്നിവയും അമിനോ അമ്ലങ്ങളായ ടിപ്റ്റോഫാൻ (Tryptophan ), ത്രിയോണൈൻ (Threonine) , ഐസോ ലൂസിൻ (Isoleucine) തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.പഴത്തിലടങ്ങിയിട്ടുള്ള ഫൈ സെറ്റിൻ (Fisetin) എന്ന ആന്റി ഓക്സിഡന്റ് ശരീരത്തെ അൾഷിമേഴ്സ് രോഗത്തിൽ നിന്നും സംരക്ഷിക്കുന്നു.

July 8, 2021 2 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾ

മധുരിക്കും മിറാക്കിൾ ഫ്രൂട്ട്

by krishippura July 7, 2021
written by krishippura

എം കെ പി മാവിലായി

സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗ്ഗച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ഇതിന്റ ഒരു പഴം വായിലിട്ട് ചവച്ചാൽ ഒന്ന് രണ്ട് മണിക്കൂർ വരെ നാം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം അതിമധുരമായി അനുഭവപ്പെടുമെന്നതാണ് ഈ പഴത്തിന്റെ പ്രശസ്തിക്ക് കാരണം. പടിഞ്ഞാറൻ ആഫ്രിക്കൻ സ്വദേശിയാണ്. സപ്പോട്ടേസിയേ
(Sapotaceae) കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം സിൻസെപാലം ഡൾസിഫൈക്കം (Synsepalum dulcificum ) എന്നാണ്.
നമ്മുടെ മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം ഈ ചെടിയുടെ വളർച്ചക്ക് അനുയോജ്യമാണ്.
വിത്ത് വഴിയാണ് പ്രധാനമായും വംശവർദ്ധനവ്. ശാഖകൾ മുറിച്ച് നട്ടും ഇവ വളർത്താം.
വിത്ത് തൈകൾ എളുപ്പം തയ്യാറാക്കാം. ഒരു പഴത്തിൽ ഒരു വിത്ത് മാത്രമാണുണ്ടാവുക.വിത്തിന് കാലപ്പഴക്കം കുടുംതോറും കിളിർക്കാനുള്ള ശേഷി നഷ്ടപ്പെടും. പുതിയ വിത്ത് മണ്ണിലോ മണ്ണ് നിറച്ച പോളിത്തീൻ ബാഗിലോ നട്ട് തൈകളാക്കാം. നാല് -അഞ്ച് ഇല പ്രായമായാൽ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം. വലിപ്പമുളള ചട്ടികളിലും ഇവയെ വളർത്താനാകും. ഭാഗികമായ സൂര്യപ്രകാശത്തിലും ചെടി നന്നായി വളരും.
കുറ്റിച്ചെടിയായാണ് വളരുക. ചെടി കാഴ്ചയിൽ ആ കർഷകമായതിനാൽ ഉദ്യാന ചെടിയായും ഇതിനെ പരിഗണിക്കാം.പരമാവധി പത്തടി വരെ ഉയരത്തിൽ വളരും. തൈ നട്ട് മൂന്നാം വർഷംതന്നെ ഫലം തരും. നമ്മുടെ കാലാവസ്ഥയിൽ എല്ലാക്കാലത്തും ഇത് പൂക്കുകയും കായ്ക്കുകയും ചെയ്യും. ശാഖകളിൽ വിരിയുന്ന വെള്ളനിറത്തിലുള്ള കൊച്ചു പൂക്കൾക്ക് നേരിയ സുഗന്ധവുമുണ്ട്. പച്ചനിറത്തിലുളള കായ്കൾ പഴക്കുന്നതോടെ ചുവപ്പ് നിറമാകും.

ഇതിന്റെ വിത്തൊഴിച്ചുള്ള മാംസളമായ പുറംഭാഗമാണ് ഭക്ഷ്യയോഗ്യമായത്. വലിയ കാന്താരി മുളകിന്റെ വലുപ്പമാണ് കായ്കൾക്ക് .
രോഗ. കീട ബാധകളൊന്നും ഈ ചെടികളിൽ കാണാറില്ല. ജലസേചനം ആവശ്യമാണ്. ധാരാളം ചെറുപ്രാണികൾ ഇവയുടെ തേൻ ആസ്വദിക്കാൻ എത്തുന്നത് പരാഗണത്തെ സഹായിക്കുന്നു.

ഇതിലുളള മിറാക്കുലിൻ എന്ന രാസപദാർത്ഥം പഞ്ചസാരക്ക് തുല്യം മധുരം നൽകുന്നു. എന്നാൽ പഞ്ചസാര കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഇത് കഴിക്കുക വഴി ഉണ്ടാക്കുകയുമില്ല.കാരണം ഇതൊരു ഗ്ളായിക്കോ പ്രോട്ടീൻ (Glyco protein) ആണ്.

മിറാക്കിൾ ഫ്രൂട്ടിലടങ്ങിയ ‘മി റാക്കുലിൻ ‘ എന്ന പ്രോട്ടീൻ ഘടകം നാവിലെ മധുരം പ്രധാനം ചെയ്യുന്ന രസമുകുളങ്ങളെ ഉണർത്തുകയും ഒപ്പം പുളി, കയ്പ് എന്നിവക്കുള്ള ഗ്രന്ഥികളെ താൽക്കാലികമായി
നിർവീര്യമാക്കുകയും ചെയ്യുന്നു.

പ്രമേഹ രോഗികൾക്ക് ഇതിന്റെ പഴം കഴിക്കുന്നത് തുടർന്ന് കഴിക്കുന്ന ഭക്ഷണത്തെ മധുരതരമാക്കാനാകും.
കാൻസർ ചികിത്സയിലെ കീമോതെറാപ്പിക്ക് വിധേയരായി നാവിന്റെ രുചി നഷ്ടപ്പെടുന്നവർക്ക് ഭക്ഷണത്തിന്റെ തനത് രുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് സഹായിക്കുമത്രെ.

ഇന്ന് പല രാജ്യങ്ങളും മിറാക്കിൾ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തിൽ
കൃഷി ചെയ്ത് മിറാക്കുലിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുകയും ചെയ്യുന്നു. മധുര പലഹാരങ്ങളിലും മിറാക്കിൾ ഫ്രൂട്ട് ഉപയോഗിച്ചുവരുന്നു.

പല സ്വകാര്യ നഴ്സറികളിലും കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സറികളിലും ഇതിന്റെ തൈകൾ ലഭിക്കും.
വയനാട്ടിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലും ഈയടുത്തകാലത്തായി ഇത് സ്ഥാനം പിടിച്ചിട്ടുണ്ട്.
എന്തായാലും ഈ കുഞ്ഞൻ ഫലത്തെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്.

July 7, 2021 1 comment
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾനാണ്യവിളകൾ

ഏലം: കൃഷിപ്പണികൾ

by krishippura July 7, 2021
written by krishippura

കളനീക്കൽ, പുതയിടൽ, തണൽ കൊടുക്കൽ, ഉണങ്ങിയ ചവറുകൾ നീക്കം ചെയ്യൽ, വളപ്ര യോഗം , ജലസേചനം എന്നിങ്ങനെയുള്ള കൃഷിപ്പണികൾ ചിട്ടയായി നടത്തണം.

വേനൽക്കാലത്തെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കുന്നതിനും മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും ഡിസംബർ മാസത്തിൽ ചെടികളുടെ ചുവട്ടിൽ ആവശ്യത്തിന് പുതയിടണം. കളകൾ അപ്പപ്പോൾ അരിഞ്ഞ് നീക്കണം. കടുപ്പമുളള മണ്ണിൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ മണ്ണ് കൊത്തിയിളക്കേണ്ടി വരും.

തോട്ടത്തിലെ ചവർ വർഷത്തിലൊരിക്കൽ ജൂൺ – ജൂലൈ മാസത്തിൽ നീക്കം ചെയ്യണം. രോഗം പകരുന്നത് തടയുന്നതിനും പൂങ്കുലകളിൽ തേനീച്ച വഴിയുളള പരാഗണം എളുപ്പമാക്കുന്നതിനും ഇത് സഹായിക്കും

വള പ്രയോഗം

ജൂൺ – ജൂലൈ മാസങ്ങളിൽ കാലിവളമോ, കംബോ സ്റ്റോ ചെടി ഒന്നിന് 5 കി.ഗ്രാം എന്ന തോതിലോ, വേപ്പിൻപിണ്ണാക്ക് ഒന്ന് – രണ്ട് കി.ഗ്രാം എന്ന തോതിലോ ചേർക്കണം. ഏക്കറിന് 30 കി.ഗ്രാം നൈട്രജൻ, 30 കി.ഗാം ഫോസ്ഫറസ്, 60 കി.ഗ്രാം പൊട്ടാഷ് എന്നിവ ലഭിക്കത്തക്കവിധം രാസവളങ്ങൾ നൽകുന്നതിനാണ് കേരള കാർഷിക സർവ്വകലാശാല ശുപാർശ ചെയ്യുന്നത്.
ഇത്രയും പോഷകങ്ങൾ കിട്ടുന്ന വിധത്തിൽ ആവശ്യമായ രാസവളങ്ങൾ ഉപയോഗിക്കാം. ഇത് രണ്ടു തവണകളായി മഴക്ക് മുമ്പും, ശേഷവും നൽകാം.
ഓരോ ചെടിയുടേയും കടഭാഗത്ത് നിന്ന് 30 – 40 സെ.മീ അകലത്തിൽ 20 സെ.മീ വീതിയിൽ വൃത്താകൃതിയിൽ വളമിട്ട് മണ്ണുമായി ചേർക്കാം.

തണൽ
തണൽ കൂടുതലായും കുറവായാലും ഏലകൃഷിക്ക് ദോഷമാണ് എന്നത് കൊണ്ട് തണൽ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. വേനൽക്കാലത്ത് ഏലച്ചെടികളെ സംരക്ഷിക്കുന്നതിന് തണൽ ആവശ്യമാണ്. മഴക്കാലത്ത് വളർച്ചക്ക് ആവശ്യമായ സൂര്യ പ്രകാശം ലഭ്യമാക്കാനും ശ്രദ്ധിക്കണം.

ഏലത്തിന്റെ പരാഗണം നടത്തുന്നത് പ്രധാനമായും തേനീച്ചകളാണ്. ഏലം പൂക്കുന്ന സമയത്ത് തേനീച്ചക്കൂടുകൾ സമീപ പ്രദേശത്തുണ്ടായാൽ കൂടുതൽ പൂക്കളിൽ പരാഗണം നടക്കുന്നതിനും കൂടുതൽ കായ്കൾ ഉണ്ടാകുന്നതിനും സഹായിക്കും.

കീടരോഗ നിയന്ത്രണം

ഏലപ്പേൻ, ഇലതീനിപ്പുഴുക്കൾ, വെള്ളീച്ച, വേര് തീനിപ്പുഴു, ശൽക്കകീടങ്ങൾ, നിമാവിരകൾ എന്നിവയാണ് ഏലത്തിന്റെ പ്രധാന ശത്രുകീടങ്ങൾ .

കറ്റേ മൊസേക്ക് . അഴുകൽ, കടചീയൽ, തണ്ട് ചീയൽ , ഇല കരിച്ചിൽ, ചെന്താൾ രോഗം എന്നിവ രോഗങ്ങളാണ്.
ഏതെങ്കിലും രോഗ – കീട ബാധകൾ കണ്ടാൽ കഴിയുന്നതും ആരംഭത്തിൽ തന്നെ പ്രതിവിധികൾ തേടേണ്ടതാണ്.

July 7, 2021 7 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾ

റംബൂട്ടാൻ എന്ന മുള്ളൻ പഴം

by krishippura July 7, 2021
written by krishippura

എം കെ പി മാവിലായി

മറുനാടൻ പഴങ്ങളുടെ കൃഷിയിൽഏറ്റവും കൂടുതൽ ജനപ്രീതി നേടുകയും മികച്ച വരുമാനം ലഭിക്കുകയും ചെയ്തു വരുന്ന ഫലവർഗ്ഗമാണ് റംബൂട്ടാൻ .

നമ്മുടെ വീട്ടുവളപ്പിൽ നന്നായി വളരുന്ന റംബൂട്ടാന്റെ ജന്മദേശം മലേഷ്യയാണ്. മുപ്പതിലേറെ അംഗങ്ങളുള്ള ‘ സാ പിൻഡേസിയേ( Sapindaceae) എന്ന സസ്യകുടുംബത്തിലെ അംഗമായ ഇതിന്റെ ശാസ്ത്രനാമം’ നെഫേലിയം ലാപ്പേസിയം (Nephelium lappaceum) എന്നാണ്.

സസ്യ വിവരണം

പഴത്തിന്റെപുറന്തൊലി മുള്ളുകൾ പോലുളള നീണ്ട നാരുകളാൽ ആവൃതമായതിനാൽ പലരും ഇതിനെ മുളളൻ പഴം എന്നാണ് വിളിക്കുന്നത്. നിത്യ ഹരിത വൃക്ഷമായ റംബൂട്ടാൻ ശാഖോപശാഖകളായിഇരുപത് മീറ്റർ വരെ ഉയരത്തിൽ വളരും. നല്ല ചുവപ്പ് നിറത്തിലോ മഞ്ഞ നിറത്തിലോ ഉളള പഴങ്ങൾ കുലകുലയായി ചൂടി നിൽക്കുന്ന നിത്യ ഹരിത മരങ്ങൾ വീട്ട് വളപ്പിന് തന്നെ ഒരു അലങ്കാരമാണ്. ഇതിന്റെ പൂക്കൾക്ക് സാധാരണയായി ഞെട്ടുകൾ ഉണ്ടാകാറില്ല. പൂക്കൾക്ക് ഏതാണ്ട് പച്ചകലർന്ന വെളള നിറമാണ്. പൂക്കൾ 15 – 18 ആഴ്ചക്കുള്ളിൽ മൂപ്പെത്തിയ ഫലങ്ങളാകും.

പഴത്തിന്റെ തൊലി പൊളിച്ചാൽ കാണുന്ന വെളുത്ത മാംസളഭാഗമാണ് ഭക്ഷ്യയോഗ്യം. ‘ എറിൽ’
എന്നറിയപ്പെടുന്ന ഈ മാംസള ആവരണത്തിനുള്ളിൽ ദീർഘവൃത്താകൃതിയിൽ ഒരാെറ്റ വിത്തുണ്ടാകും. ആസ്വാദ്യകരമായ പുളി കലർന്ന മധുരമുള്ളതാണ് ഈ മാംസളഭാഗം.കേരളത്തിൽ ആദ്യ കാലങ്ങളിൽ കൃഷി ചെയ്തിരുന്ന റമ്പൂട്ടാൻ മരങ്ങൾ വിത്തിൽ നിന്നും ഉണ്ടായതിനാൽ അവയെല്ലാം ഗുണമേന്മ കുറഞ്ഞ സാധാരണ ഇനങ്ങളായിരുന്നു.മധുരം കുറഞ്ഞ് പുളി കൂടിയും ഉൾക്കാമ്പ് വളരെ ശുഷ്കമായതും ആയതിനാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ തീരെ യോജിച്ചതായിരുന്നില്ല.എന്നാൽ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ വിതരണത്തിനെത്തുന്ന ഇനങ്ങൾ മിക്കതും ഉൽപ്പാദന ക്ഷമത കൂടിയതും മികച്ച ഫലങ്ങൾ നൽകുന്നവയും ആണ്.
റംബൂട്ടാൻ വർഷത്തിൽ രണ്ടു തവണ കായ്ക്കാറുണ്ട്. ശൈത്യകാലത്തിന്റെ ആരംഭത്തിലും വേനൽക്കാലത്തിന്റെ ആരംഭത്തിലും . എന്നാൽ നമ്മുടെ നാട്ടിൽ പൊതുവെ ഡിസംബർ – ജനുവരി മാസങ്ങളിൽ പൂവിടുന്ന റമ്പൂട്ടാന്റെ വിളവെടുപ്പ് മെയ്, ജൂൺ , ജൂലൈ മാസങ്ങളിലാണ്.

മണ്ണും കാലാവസ്ഥയും

നല്ല ചൂടും അന്തരീക്ഷ ഈർപ്പവുമുളള ഉഷ്ണമേഖലാപ്രദേശങ്ങളിൽ നന്നായി വളരുന്ന റംബൂട്ടാൻ 15 ഡിഗ്രി സെൽഷ്യസിൽ താഴെ വളരുകയില്ല. 200-300 സെ.മീറ്റർ മഴയും വേണം. വർഷത്തിലെപ്പോഴും മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഏറ്റവും അനുയോജ്യം. മണ്ണിൽ എപ്പോഴും ഈർപ്പമുണ്ടായിരിക്കേണ്ടതിനാൽ മഴയില്ലാത്ത കാലത്ത് നനച്ചു കൊടുക്കണം. അല്ലെങ്കിൽ കായ്ഫലം കുറയും.വെളളക്കെട്ടുള്ള പ്രദേശങ്ങളിൽ റംബൂട്ടാൻ വളരില്ല.


കൃഷി രീതി

വിത്തു വഴിയും കായിക പ്രവർധനം വഴി ഉണ്ടാക്കിയ ബഡ്, ഗ്രാഫ്റ്റ് തൈകളും നടാനായി ഉപയോഗിക്കാം. പഴുത്ത പഴത്തിൽ നിന്നും വിത്തെടുത്തു തണലിൽ ഉണക്കി നട്ടാൽ അവ എളുപ്പം മുളച്ച് തൈകളാക്കാം.
വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകളിൽ ആൺ ചെടികൾ, പെൺ ചെടികൾ, ദ്വിലിംഗ ചെടികൾ എന്നിങ്ങനെ കാണും. ആൺ പൂക്കളും പെൺപൂക്കളും ഉൽപ്പാദിപ്പിക്കുന്ന ദ്വിലിംഗ മരങ്ങളിലാണ് കായ്കൾ ധാരാളമായി ഉണ്ടാവുക. അതിനാൽ നല്ല വിളവ് തരുന്ന അത്തരം മരങ്ങളിൽ നിന്ന് പതിവെച്ചോ , ഗ്രാഫ്റ്റ് ചെയ്തോ ബഡ് ചെയ്തോ ഉണ്ടാക്കുന്ന തൈകളാണ് നട്ടുപിടിപ്പിക്കാൻ നല്ലത്. ഇത്തരം തൈകൾ നട്ട് മൂന്നാം വർഷം മുതൽ പുഷ്പിക്കുകയും തുടർന്ന് നല്ല പരിചരണമുണ്ടെങ്കിൽ ആറ് മുതൽ എട്ട് വർഷങ്ങൾക്കുളിൽ ഉയർന്ന വിളവ് നൽകുകയും ചെയ്യും. ഇത്തരം തൈകൾ കേരള കാർഷിക സർവ്വകലാശാല, കൃഷി വകുപ്പ്, സ്വകാര്യ നഴ്സറികളിൽ എല്ലാം ലഭ്യമാണ്.
ഒരു മീറ്റർ സമചതുരത്തിൽ തയ്യാറാക്കിയ കഴിയിൽ മേൽ മണ്ണ്, ഒന്ന് – രണ്ട് കി.ഗ്രാം ചാണകപ്പൊടി അല്ലെങ്കിൽ മണ്ണിര കം ബോസ്റ്റ്, അര കി.ഗ്രാം എല്ലുപൊടി, കാൽ കി.ഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിവ കലർത്തിയെടുത്ത് കുഴി പൂർണ്ണമായും നിറക്കണം. ഇതിൽ ആവശ്യത്തിന് മണ്ണ് നീക്കി തൈ നടാം.
ബഡ് / ഗ്രാഫ്റ്റ് തൈകൾ ലഭിക്കുമ്പോൾ അവ മണ്ണിൽ എത്ര ആഴത്തിലായിരുന്നുവോ അതേ ആഴത്തിൽ തന്നെ തൈകൾ നടണം. മഴക്കാലങ്ങളിലാണ് തൈ നടാൻ പറ്റിയ സമയം. നട്ട തൈകൾക്ക് ചുറ്റും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. തുടർന്നുള വർഷങ്ങളിലും ജൈവ വളങ്ങൾ മാത്രം നൽകിയാൽ മതി.
ചെടി ഉയരം കുറച്ച് വളർത്തുന്നതാണ് വിളവെടുപ്പിന് സൗകര്യം. പരമാവധി രണ്ടര – മൂന്ന് മീറ്റർ ഉയരത്തിൽ നിർത്തി കമ്പുകോതി പടർത്തി വളർത്തണം. വിളവ് നൽകി തുടങ്ങിയ മരങ്ങളിലും കമ്പുകൾ മുറിച്ച് വളർച്ച ക്രമീകരിക്കാം.
കായ്കൾ തണ്ടുൾപ്പടെ കുലയായിട്ടാണ് മരത്തിൽ നിന്നും ശേഖരിക്കുക. പഴങ്ങൾ പത്തു ദിവസത്തോളം കേട് കൂടാതിരിക്കും.

പോഷക ഗുണം

മൂത്ത് പഴുത്ത റമ്പൂട്ടാൻ പഴത്തിന്റെ മാർദ്ദവമുള്ള മുളളുകളോട് കൂടിയ പുറം തോട് നീക്കം ചെയ്താൽ മങ്ങിയ വെളള നിറത്തിലുളള കാമ്പ് കാണാം. ഇത് വളരെ രുചികരമാണ്.
ഭക്ഷ്യയോഗ്യമായ കാമ്പിൽ 82 ശതമാനത്തോളം ജലമാണ്. 0.9 ശതമാനം പ്രോട്ടീൻ, 0.3 ശതമാനം കൊഴുപ്പ് എന്നിവയുമുണ്ട്. ഇതിലുളള 0 .31 ശതമാനം സിട്രിക്ക് ആസിഡും , 0.05 ശതമാനം മാലിക് ആസിഡുമാണ് പഴത്തിന് നേരിയ പുളിരസം നൽകുന്നത്.
100 ഗ്രാം പഴത്തിൽ 15 മില്ലിഗ്രാം കാത്സ്യം , 2.5 മില്ലിഗ്രാം ഇരുമ്പ്, 70 മില്ലിഗ്രാം വിറ്റാമിൻ സി, 140 മില്ലിഗ്രാം പൊട്ടാസ്യം 2 മില്ലിഗ്രാം സോഡിയം, 10 മില്ലിഗ്രാം മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ബി വിഭാഗത്തിലെ നിയാസിൻ, തയാമിൻ, റൈബോഫ്ളേവിൻ എന്നിവയുണ്ട്. 100 ഗ്രാം പഴത്തിൽ 69 കലോറി ഊർജ്ജം മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതിൽ 2 ഗ്രാം വരെ ഡയറ്ററിനാരുകൾ ഉണ്ട്.

ഉപയോഗങ്ങൾ

പഴങ്ങൾ നേരിട്ട് ഭക്ഷ്യയോഗ്യമാക്കുന്നതിന് പുറമെ ജാം, ജെല്ലി എന്നിവയായും സംസ്ക്കരിച്ച് പഞ്ചസാര പാനിയിൽ സൂക്ഷിച്ചും ഉപയോഗിക്കാം. വിത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന എണ്ണ പാചകാവശ്യങ്ങൾക്കും സോപ്പ് നിർമ്മാണത്തിനും മറ്റു വ്യാവസായികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്.
സംസ്കരിക്കാത്ത വിത്തിൽ വിഷാംശമുളളതുകൊണ്ട് ഭക്ഷണയോഗ്യമല്ല. വേര്, മരത്തൊലി (പട്ട ), ഇല, പഴത്തിന്റെ തോട് എന്നിവ ഔഷധ ഗുണമുളളവയാണ്.

July 7, 2021 40 comments
0 FacebookTwitterPinterestEmail
Uncategorized

ഫലവർഗ്ഗ പ്രേമികളുടെ മനം കവർന്ന പഴം ഡ്രാഗൺ ഫ്രൂട്ട്

by krishippura July 5, 2021
written by krishippura

എംകെപി മാവിലായി

അടുത്ത കാലത്തായി നമ്മുടെ നാട്ടിൽ വന്ന് ഫലവർഗ്ഗ പ്രേമികളുടെ മനം കവർന്ന പഴമാണ്
ഡ്രാഗൺ ഫ്രൂട്ട് അഥവാ പിത്തായപ്പഴം.
നേരിയ മധുരം, സവിശേഷമായ രൂപം, കണ്ണഞ്ചിപ്പിക്കുന്ന നിറം എന്നിങ്ങനെയുള്ള പ്രത്യേകത ഇതിനുണ്ട്.

ഇത് ഉഷ്ണമേഖലാ കാലാവസ്ഥയിൽ സ്വാഭാവികമായി കാണപ്പെടുന്ന കളളിച്ചെടി ഇനമാണ്.
ക്യാക്റ്റേസിയേ (cactaceae) കുടുംബത്തിൽ പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം ഹെെലോ സീറിയസ് അണ്ടറ്റസ് (Hylocereus undatus) എന്നാണ്.

സസ്യ വിവരണം
കേരളത്തിൽ അടുത്ത കാലത്താണ് ഡ്രാഗൺ ഫ്രൂട്ട് എത്തിയതെങ്കിലും തെക്ക് കിഴക്കൻ ഏഷ്യയിൽ ഇത് പണ്ടേ പ്രചാരമുളള ഒരു പഴമാണ്. ഏറ്റവും കൂടുതൽ ഡ്രാഗൺ ഫ്രൂട്ട് ഉൽപ്പാദിപ്പിക്കുന്നത് വിയറ്റ്നാമിലാണ്.മെക്സിക്കോ, ‘തെക്കെ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളാണ് ഇതിന്റെ സ്വദേശമെന്ന് കരുതുന്നു.
ചെടിയിൽ നിറയെ ശാഖകളോടു കൂടിയ ബലം കുറഞ്ഞ തണ്ടുകൾ കാണാം. മുഖ്യ തണ്ടുകളും ശാഖകളും ധാരാളം വെള്ളം ശേഖരിച്ചു വെക്കുന്നവയാണ്.
മറ്റ് കളളിയിനങ്ങളിലെന്നപോലെ ഈ ചെടിയിലും മുള്ളുകൾ കാണാം. നാലു മുതൽ ഏഴ് മീറ്റർ വരെ നീളത്തിൽ വളരുന്ന തണ്ടുകളാണ് ചെടിക്കുള്ളത്. ഭാഗികമായി പടർന്നു വളരുന്ന സ്വഭാവമുളള തണ്ടുകൾക്ക് താങ്ങ് നൽകുന്നത് നന്നാവും.

ഇതിൽ മൂന്ന് തരത്തിലുള്ള ഇനങ്ങളുണ്ട്. ഇവയിൽ സാധാരണയായി കാണുന്ന ഹൈഡ്രോ സീറസ് അണ്ഡാറ്റസ് ചുവപ്പ് നിറമുളള പഴമാണ്. ചുവന്ന തൊലിയുളള ഇതിന്റെ ഉൾഭാഗം വെളുത്തിരിക്കും. ഹൈഡ്രോ സീറസ് കോസ്‌റ്റാറി സെനെസിസ് എന്ന ഇനത്തിന്റെ തൊലിക്കും ഉൾഭാഗത്തിനും ചുവപ്പ് നിറമാണ്.ഹൈഡ്രോസീറസ് മെഗലാന്തസ് എന്ന ഇനത്തിന്റെ തൊലിയും ഉൾഭാഗവും മഞ്ഞ നിറത്തിലാണ്.ഗുണപക്ഷത്ത് ഈ മൂന്നിനങ്ങളും ഒരുപോലെയാണ്.

കൃഷി രീതി

വിത്തുകൾ വഴിയും, തണ്ടുകൾ മുറിച്ചു നട്ടും ഇതിന്റെ വംശവർധനവ് നടത്താം. നന്നായി പാകമായ പഴങ്ങളിൽ നിന്നും വിത്തിനോടൊപ്പമുള്ള മാംസളഭാഗം മാറ്റിയ ശേഷം ഉണക്കിയെടുത്ത് വിത്തായി ഉപയോഗിക്കാം. വിത്ത് നട്ട് രണ്ടാഴ്ചക്കകം മുളക്കും .തണ്ടുകൾ നടീൽ വസ്തുവാക്കുന്നതിന് മൂപ്പെത്തിയ തണ്ടുകൾ മുട്ടു ഭാഗം ഉൾപ്പെടെ ചെടിയിൽ നിന്നും മുറിച്ചെടുക്കണം.
വിത്തായാലും, തണ്ടുകളായാലും ഇവ പോളിത്തീൻ കവറിൽ ആറ്റമണലും പ്രൂഴി), ചാണകപ്പൊടിയും കലർത്തി തയ്യാറാക്കിയ മിശ്രിതത്തിൽ നടാം. ഇവക്ക് നേരിയ ഈർപ്പമേ നൽകാവൂ. ഇവ കിളിർത്ത് തുടങ്ങിയാൽ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം.വെള്ളം കെട്ടി നിലക്കാത്തതും നന്നായി സൂര്യ പ്രകാശം ലഭിക്കുന്നതുമായ സ്ഥലത്താണ് ഇത് വളർത്തേണ്ടത്. വളരുന്ന ചെടിക്ക് താങ്ങ് നൽകി നിവർത്തി നിർത്തണം. മുകളിലേക്ക് വളരുന്ന രണ്ട്, മൂന്ന് തണ്ടുകൾ മൂന്ന്-നാലടി ഉയരത്തിൽ വളർത്തിയെടുക്കണം. വേണ്ടത്ര ഉയരത്തിൽ തണ്ടുകൾ വളർന്നു കഴിഞ്ഞാൽ പിന്നീട് വശങ്ങളിലേക്ക് പടർന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന വിധത്തിലായിരിക്കണം വളർത്തേണ്ടത്.ഇപ്രകാരം തൂങ്ങിക്കിടക്കുന്ന ശിവരങ്ങളിലാണ് കൂടുതലായും പൂക്കളും കായ്കളും ഉണ്ടാവുക. മറ്റു പരിചരണങ്ങളൊന്നും ഇവക്ക് ആവശ്യമാകാറില്ല.

മഴക്കാലത്ത് ചെടി നട്ടിരിക്കുന്ന സ്ഥലത്ത് ഈർപ്പം അധികമാകാതെ ശ്രദ്ധിക്കണം. വേനലിൽ ജലസേചനം വല്ല പ്രാഴും മതി.
ശാഖകൾ മുറിച്ചെടുത്ത് വേരു പിടിപ്പിച്ച് തയ്യാറാക്കിയ തൈകൾ നട്ട് മൂന്നാം വർഷം പുഷ്പിക്കും. വിത്ത് തൈകൾ കായ്ക്കാൻ രണ്ടു മൂന്നുവർഷം കൂടുതലായി എടുക്കും.
രാത്രിയിലാണ് പൂക്കൾ വിടരുക. പകലാവുന്നതോടെ അവ വാടി തുടങ്ങും.വവ്വാൽ, നിശാശലഭങ്ങൾ വഴിയാണ് പരാഗണം നടക്കുക. പൂവിട്ട് 30 – 50 ദിവസങ്ങൾക്കകം ഫലം പാകമാകും. പൂക്കളിൽ കൃത്രിമപരാഗണം നടത്തിയാൽ അവ എല്ലാം കായ്കളായി തീരുമെന്ന് ഉറപ്പിക്കാം.വർഷത്തിൽ അഞ്ച് – ആറ് തവണ വിളവെടുക്കാം. ഒരു പഴത്തിന് 150 മുതൽ 600 ഗ്രാം വരെ തൂക്കമുണ്ടാകും.


പോഷക ഗുണം

പഴത്തിന്റെ ഉളളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. വർണ്ണപ്പൊലിമയും, തുകൽ പോലെ വഴക്കമുള്ളതുമായ പുറന്തൊലിയാണ് പഴത്തിനുള്ളത്. പഴം നടുവേ മുറിച്ചാണ് ഭക്ഷ്യയോഗ്യമായ ഉൾഭാഗം കഴിക്കുക. കാമ്പ് നിറയെ കറുത്ത നിറത്തിൽ ചെറിയ വിത്തുകൾ കാണാം. വിത്തുൾപ്പടെ ഭക്ഷ്യയോഗ്യമാണ്.
ചെറിയ മധുരമുളള പഴം രുചികരമാണ്.പോഷകത്തിന്റെ കാര്യത്തിലും ഇത് ഒട്ടും പിന്നിലല്ല.കലോറി വളരെ കുറവും ഫൈബർ ധാരാളമുള്ളതിനാലും പ്രമേഹ രോഗികൾ ഉൾപ്പടെ എല്ലാവർക്കുമിത് കഴിക്കാം. ഒലിക് അമ്ലം (olic acid), ലിനോലീക് അമ്ലം( linoleic acid), ലിനോ ലീനിക് അമ്ലം( linoleinic acid) എന്നീ കൊഴുപ്പുകളാണ് മുഖ്യമായും അടങ്ങിയിട്ടുള്ളത്.
ഭക്ഷ്യയോഗ്യമായ 100 ഗ്രാമിൽ 60 കലോറി മാത്രമാണുള്ളത്. ഇത് കൂടാതെ 8.8 ഗ്രാം കാൽസ്യം, 3.61 ഗ്രാം ഫോസ്ഫറസ്, 0.65 മി.ഗ്രാം ഇരുമ്പ് എന്നീ ലവണങ്ങളുമുണ്ട്.
ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി രക്തത്തിലെ കൊളസ്ട്രോൾ കുറക്കാൻ സഹായിക്കും. പഴത്തിൽ ആന്റി ഓക്സിഡന്റുകൾ ഉളളതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

പഴത്തിൽ നിന്ന് പഴച്ചാറും വീഞ്ഞും നിർമ്മിക്കാം. മറ്റു പാനീയങ്ങൾക്ക് സ്വാദ് നൽകാനും ഇത് പ്രയോജനപ്പെടുത്താം. പൂക്കളും ഭക്ഷ്യയോഗ്യമാണ്. ഇത് തിളപ്പിച്ച് പാനീയം ഉണ്ടാക്കുന്നു.

July 5, 2021 0 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK