Home കാർഷികവാർത്തകൾ മധുരിക്കും മിറാക്കിൾ ഫ്രൂട്ട്

മധുരിക്കും മിറാക്കിൾ ഫ്രൂട്ട്

by krishippura
1 comment

എം കെ പി മാവിലായി

സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗ്ഗച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ഇതിന്റ ഒരു പഴം വായിലിട്ട് ചവച്ചാൽ ഒന്ന് രണ്ട് മണിക്കൂർ വരെ നാം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം അതിമധുരമായി അനുഭവപ്പെടുമെന്നതാണ് ഈ പഴത്തിന്റെ പ്രശസ്തിക്ക് കാരണം. പടിഞ്ഞാറൻ ആഫ്രിക്കൻ സ്വദേശിയാണ്. സപ്പോട്ടേസിയേ
(Sapotaceae) കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം സിൻസെപാലം ഡൾസിഫൈക്കം (Synsepalum dulcificum ) എന്നാണ്.
നമ്മുടെ മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം ഈ ചെടിയുടെ വളർച്ചക്ക് അനുയോജ്യമാണ്.
വിത്ത് വഴിയാണ് പ്രധാനമായും വംശവർദ്ധനവ്. ശാഖകൾ മുറിച്ച് നട്ടും ഇവ വളർത്താം.
വിത്ത് തൈകൾ എളുപ്പം തയ്യാറാക്കാം. ഒരു പഴത്തിൽ ഒരു വിത്ത് മാത്രമാണുണ്ടാവുക.വിത്തിന് കാലപ്പഴക്കം കുടുംതോറും കിളിർക്കാനുള്ള ശേഷി നഷ്ടപ്പെടും. പുതിയ വിത്ത് മണ്ണിലോ മണ്ണ് നിറച്ച പോളിത്തീൻ ബാഗിലോ നട്ട് തൈകളാക്കാം. നാല് -അഞ്ച് ഇല പ്രായമായാൽ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം. വലിപ്പമുളള ചട്ടികളിലും ഇവയെ വളർത്താനാകും. ഭാഗികമായ സൂര്യപ്രകാശത്തിലും ചെടി നന്നായി വളരും.
കുറ്റിച്ചെടിയായാണ് വളരുക. ചെടി കാഴ്ചയിൽ ആ കർഷകമായതിനാൽ ഉദ്യാന ചെടിയായും ഇതിനെ പരിഗണിക്കാം.പരമാവധി പത്തടി വരെ ഉയരത്തിൽ വളരും. തൈ നട്ട് മൂന്നാം വർഷംതന്നെ ഫലം തരും. നമ്മുടെ കാലാവസ്ഥയിൽ എല്ലാക്കാലത്തും ഇത് പൂക്കുകയും കായ്ക്കുകയും ചെയ്യും. ശാഖകളിൽ വിരിയുന്ന വെള്ളനിറത്തിലുള്ള കൊച്ചു പൂക്കൾക്ക് നേരിയ സുഗന്ധവുമുണ്ട്. പച്ചനിറത്തിലുളള കായ്കൾ പഴക്കുന്നതോടെ ചുവപ്പ് നിറമാകും.

ഇതിന്റെ വിത്തൊഴിച്ചുള്ള മാംസളമായ പുറംഭാഗമാണ് ഭക്ഷ്യയോഗ്യമായത്. വലിയ കാന്താരി മുളകിന്റെ വലുപ്പമാണ് കായ്കൾക്ക് .
രോഗ. കീട ബാധകളൊന്നും ഈ ചെടികളിൽ കാണാറില്ല. ജലസേചനം ആവശ്യമാണ്. ധാരാളം ചെറുപ്രാണികൾ ഇവയുടെ തേൻ ആസ്വദിക്കാൻ എത്തുന്നത് പരാഗണത്തെ സഹായിക്കുന്നു.

ഇതിലുളള മിറാക്കുലിൻ എന്ന രാസപദാർത്ഥം പഞ്ചസാരക്ക് തുല്യം മധുരം നൽകുന്നു. എന്നാൽ പഞ്ചസാര കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഇത് കഴിക്കുക വഴി ഉണ്ടാക്കുകയുമില്ല.കാരണം ഇതൊരു ഗ്ളായിക്കോ പ്രോട്ടീൻ (Glyco protein) ആണ്.

മിറാക്കിൾ ഫ്രൂട്ടിലടങ്ങിയ ‘മി റാക്കുലിൻ ‘ എന്ന പ്രോട്ടീൻ ഘടകം നാവിലെ മധുരം പ്രധാനം ചെയ്യുന്ന രസമുകുളങ്ങളെ ഉണർത്തുകയും ഒപ്പം പുളി, കയ്പ് എന്നിവക്കുള്ള ഗ്രന്ഥികളെ താൽക്കാലികമായി
നിർവീര്യമാക്കുകയും ചെയ്യുന്നു.

പ്രമേഹ രോഗികൾക്ക് ഇതിന്റെ പഴം കഴിക്കുന്നത് തുടർന്ന് കഴിക്കുന്ന ഭക്ഷണത്തെ മധുരതരമാക്കാനാകും.
കാൻസർ ചികിത്സയിലെ കീമോതെറാപ്പിക്ക് വിധേയരായി നാവിന്റെ രുചി നഷ്ടപ്പെടുന്നവർക്ക് ഭക്ഷണത്തിന്റെ തനത് രുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് സഹായിക്കുമത്രെ.

ഇന്ന് പല രാജ്യങ്ങളും മിറാക്കിൾ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തിൽ
കൃഷി ചെയ്ത് മിറാക്കുലിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുകയും ചെയ്യുന്നു. മധുര പലഹാരങ്ങളിലും മിറാക്കിൾ ഫ്രൂട്ട് ഉപയോഗിച്ചുവരുന്നു.

പല സ്വകാര്യ നഴ്സറികളിലും കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സറികളിലും ഇതിന്റെ തൈകൾ ലഭിക്കും.
വയനാട്ടിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലും ഈയടുത്തകാലത്തായി ഇത് സ്ഥാനം പിടിച്ചിട്ടുണ്ട്.
എന്തായാലും ഈ കുഞ്ഞൻ ഫലത്തെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്.

You may also like

1 comment

Summer Tally November 11, 2024 - 2:18 pm

Good ?V I should definitely pronounce, impressed with your site. I had no trouble navigating through all the tabs as well as related info ended up being truly simple to do to access. I recently found what I hoped for before you know it at all. Quite unusual. Is likely to appreciate it for those who add forums or anything, web site theme . a tones way for your customer to communicate. Excellent task..

Leave a Comment