Home കാർഷികവാർത്തകൾഓണക്കിറ്റിൽ ഏലക്കയും; ഏല കർഷകർക്ക് ആശ്വാസവുമായി മന്ത്രി റോഷി അഗസ്റ്റിൻ്റെ പ്രഖ്യാപനം

ഓണക്കിറ്റിൽ ഏലക്കയും; ഏല കർഷകർക്ക് ആശ്വാസവുമായി മന്ത്രി റോഷി അഗസ്റ്റിൻ്റെ പ്രഖ്യാപനം

by krishippura

കട്ടപ്പന: ഏലം കർഷകർക്ക് ആശ്വാസമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ പ്രഖ്യാപനം. റേഷൻ കാർഡ് ഉടമകൾക്ക് സംസ്ഥാന സർകാർ നൽകുന്ന ഓണക്കിറ്റിൽ 20 ഗ്രാം ഏലക്കാ കൂടി ഉൾപ്പെടുത്താൻ തീരുമാനം ആയതായി മന്ത്രി അറിയിച്ചു. കട്ടപ്പന റൂറൽ ഡെവലപ്മെൻ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി വളം വിൽപ്പന കേന്ദ്രം ഉൽഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു മന്ത്രി.

88 ലക്ഷത്തോളം കാർഡ് ഉടമകൾ ആണ് സംസ്ഥാനത്ത് ഉള്ളത്. രണ്ട് ലക്ഷം കിലോയോളം ഏലക്ക ആകും ഇതിനായി സർക്കാർ ശേഖരിക്കുക. കഴിഞ്ഞ ക്യാബിനറ്റ് യോഗത്തിൽ ആണ് റോഷി അഗസ്റ്റിൻ ഇത്തരം ഒരു ആവശ്യം മുന്നോട്ട് വച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലും ആവശ്യം അനുഭാവ പൂർണം പരിഗണിക്കുകയും അനുകൂലമായി തീരുമാനം എടുക്കുകയും ആരുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെ ആണ് സദസ്സ് സ്വീകരിച്ചത്.

You may also like

Leave a Comment