Home ഔഷധസസ്യങ്ങൾകൂവ അറിയേണ്ടതെല്ലാം

കൂവ അറിയേണ്ടതെല്ലാം

by krishippura
1 comment

കേരളത്തില്‍ സ്ത്രീകള്‍ നോറ്റു വരുന്ന തിരുവാതിര പോലുള്ള ആഘോഷങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് കൂവനൂറ്.

കൂവയുടെ കിഴങ്ങിൽ നിന്നും ഉണ്ടാക്കുന്ന കൂവപ്പൊടി കാ​ര്‍‍ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ന്‍, സോ​ഡി​യം, പൊ​ട്ടാ​സ്യം, കാ​ത്സ്യം തു​ട​ങ്ങി​യവ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​രു പോ​ഷ​കാ​ഹാ​ര​മാ​ണ്.കൂവക്കിഴങ്ങ് പുഴുങ്ങിയത് ചില രാജ്യങ്ങളിൽ വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളില്‍ നിന്നു രക്ഷിക്കാനും അപൂര്‍വ കഴിവാണ് കൂവയ്ക്കുള്ളത്.

നല്ല ശുദ്ധമായ കൂവനൂറാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുക. ഇത് വെള്ളമൊഴിച്ചോ പാലൊഴിച്ചോ കുറുക്കി ഇതില്‍ ശര്‍ക്കരയോ പഞ്ചസാരയോ കല്‍ക്കണ്ടമോ ചേര്‍ത്തു കഴിയ്ക്കാം.കൂവപ്പൊടി കൊണ്ടു പലഹാരങ്ങളും ഉണ്ടാക്കാം. മറ്റു ഭക്ഷണത്തില്‍, പ്രത്യേകിച്ചും അരിപ്പൊടി, ഗോതമ്പു പൊടി എന്നിവയ്‌ക്കൊപ്പം ഉപയോഗിയ്ക്കുകയുമാകാം. ഏറ്റവും നല്ലത് ഇത് കുറുക്കി കഴിയ്ക്കുന്നതു തന്നെയാണ്. കുട്ടികളുടെ ആരോഗ്യത്തിനും ഇതാണ് ഏറെ ഉത്തമം

വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് കൂവപ്പൊടി. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ്. വയറിളക്കം, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്കും ഇത് അത്യുത്തമമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിാഹരം കൂടിയാണിത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഇത് ഒരുപോലെ സഹായകമാണ്.

ദഹിയ്ക്കാന്‍ വളരെ എളുപ്പമുള്ളത് എന്നതു തന്നെയാണ് ഈ ഭക്ഷണത്തെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാക്കുന്നത്. ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അതായത് ഭക്ഷണം കഴിച്ചാല്‍ പെട്ടെന്നു തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നലുണ്ടാകുന്ന തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതിലെ സ്റ്റാര്‍ച്ചാണ് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്.

പൊട്ടാസ്യം ധാരാളം അടങ്ങിയിരിയ്ക്കുന്ന കൂവ ബിപി നിയന്ത്രിയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമവുമാണ്. ബിപി പ്രശ്‌നങ്ങളുള്ളവര്‍ ഇതു കഴിയ്ക്കുന്നത് ഏറെ ആരോഗ്യം നല്‍കും.

ഗര്‍ഭകാലത്തു കൂവനൂറ് ഏറ്റവും ഉത്തമമാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന മലബന്ധത്തിനും ഛര്‍ദിയ്ക്കുമെല്ലാം നല്ല പരിഹാരമാണിത്. മാത്രമല്ല, ഇതില്‍ ഫോളേറ്റ് ധാരാളമുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് ഏറെ അത്യാവശ്യമാണ് ഫോളേറ്റ്. 100 ഗ്രാം ആരോറൂട്ടില്‍ ദിവസം ശരീരത്തിനു വേണ്ട ഫോളേറ്റിന്റെ 84 ശതമാനവും അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്‍. ഇതും വൈറ്റമിന്‍ ബി12ഉം ചേര്‍ന്ന് ഡിഎന്‍എ രൂപീകരണത്തിനും കോശ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. കുഞ്ഞുങ്ങളില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ആരോറൂട്ട്. പല ടാല്‍കം പൗഡറുകളിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്. സ്‌മോള്‍ പോക്‌സ് പോലുളള രോഗങ്ങള്‍ ചര്‍മത്തില്‍ ഉണ്ടാക്കുന്ന അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ചിലന്തിവിഷം പോലുളളവയ്ക്കും ഏറെ നല്ലതാണ്. ഇതു മുറിവുകളില്‍ ഇടുന്നത് മുറിവുണങ്ങാനും സഹായിക്കുന്നു.

ധാരാളം അയേണ്‍ അടങ്ങിയ ഇത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇത് കുറക്കി കുട്ടികള്‍ക്കു നല്‍കുന്നതും മുതിര്‍ന്നവര്‍ കഴിയ്ക്കുന്നതുമെല്ലാം ഹീമോഗ്ലോബിന്‍ കൂടാന്‍ സഹായിക്കും.

പ്രോട്ടീന്‍ സമ്പുഷ്ടമായ കൂവയുടെ എട്ട് ഔണ്‍സ് ദിവസവും ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 19 ശതമാനം നല്‍കുന്നുമുണ്ട്. മസിലിന്റെ ആരോഗ്യത്തിനും ഉറപ്പിനുമെല്ലാം ഇത് മികച്ച ഭക്ഷണവുമാണ്.

എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് കൂവ. ഇതിലെ കാല്‍സ്യം എല്ലുകള്‍ക്ക് ഉറപ്പു ബലവുമെല്ലാം നല്‍കും. എല്ലു തേയുന്നതിനും മററുമുളള പ്രകൃതി ദത്ത ഭക്ഷണ പരിഹാരങ്ങളില്‍ പെടുന്ന ഒന്നാണ് കൂവ.

സമ്പാദനം :J. P. Kalluvazhi

You may also like

Comments are closed.