Home കാർഷിക വിജയഗാഥകൾ ഇങ്ങനെ തീറ്റ തേടുന്ന കോഴികൾക്ക് ആരോഗ്യവും മുട്ട ഉല്പാദനവുംവർദ്ധിക്കും

ഇങ്ങനെ തീറ്റ തേടുന്ന കോഴികൾക്ക് ആരോഗ്യവും മുട്ട ഉല്പാദനവുംവർദ്ധിക്കും

by krishippura
0 comment

 

സാധാരണ കോഴികളെ വീട്ടുവളപ്പിൽ തുറന്നിട്ട് വളർത്തുന്ന രീതിയാണ് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. ഇങ്ങനെ തീറ്റ തേടുന്ന കോഴികൾക്ക് ആരോഗ്യവും വർദ്ധിക്കും. മുട്ട ഉല്പാദനവും കൂടും. എന്നാൽ ഇവയ്ക്ക് ചോറ്, അരി, ഗോതമ്പ്, തവിട് തുടങ്ങി കൈ തീറ്റ നൽകിയാൽ മാത്രമേ മുട്ട ഉല്പാദനം നല്ല രീതിയിൽ വർദ്ധിക്കുക ഉള്ളൂ.ഇവയ്ക്ക് കൂട് ഒരുക്കുമ്പോൾ തടി, മുള, മൺകട്ടകൾ എന്നിവ പ്രയോജനപ്പെടുത്താം.കൂട്ടായി ഇരതേടുന്നതിനാൽ രോഗം പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ യഥാസമയം വിര മരുന്നുകളും പ്രതിരോധ കുത്തിവെപ്പുകൾ നൽകണം.

കോഴികളെ വാങ്ങിക്കുമ്പോൾ മൂന്നു മാസമെങ്കിലും പ്രായമായ കോഴികളെ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. അഞ്ചു കോഴികളെ വളർത്താൻ ആഗ്രഹിക്കുന്ന വ്യക്തി രണ്ടടി നീളവും ഒന്നേകാൽ അടി വീതിയും ഒന്നര അടി പൊക്കമുള്ള കൂട് തിരഞ്ഞെടുത്താൽ മതി. ജി ഐ കമ്പികളും കമ്പി വലയം കൊണ്ട് നിർമ്മിച്ച കൂടുകളുമാണ് ഏറ്റവും ഉത്തമം. ഇവയുടെ വിസർജ്യങ്ങൾ ശേഖരിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റ്/ ട്രെയോ വയ്ക്കുക. ഇവയ്ക്ക് ആഹാരം നൽകുന്ന പാത്രങ്ങൾ, കൂടിന്റെ പരിസരം എന്നിവ വൃത്തിയായി സംരക്ഷിക്കണം. മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണം ഉറപ്പാക്കണം. കൂട്ടിൽ 10 സെൻറീമീറ്റർ വീതം തീറ്റ സ്ഥലം നൽകണം. എപ്പോഴും ശുദ്ധജലം ലഭ്യമാക്കണം. കാരണം ഇവയുടെ തീറ്റയുടെ ഇരട്ടി അളവ് വെള്ളം കോഴികൾ കുടിക്കാൻ നൽകണം. കൂടുകളുടെ മുകളിൽ തീറ്റ- വെള്ള പാത്രങ്ങൾ വയ്ക്കണം. ഏകദേശം മുട്ടയിടുന്ന കോഴിക്ക് പ്രതിദിനം 140 ഗ്രാം തീറ്റ വരെ നൽകണം. ഇതിൽ പ്രത്യേകമായി ധാതുലവണ മിശ്രിതങ്ങൾ വിറ്റാമിനുകളും ചേർക്കണം. ഇതുകൂടാതെ ഏത് രീതിയിൽ വളർത്തുന്ന മുട്ടക്കോഴികൾക്കും ഏകദേശം 16 മണിക്കൂർ പ്രകാശം ലഭ്യമാക്കണം.

You may also like

Leave a Comment