എൻഎംഡിസി കേരള വയനാട് കൃഷിവിജ്ഞാൻ കേന്ദ്രവുമായി സഹകരിച്ച് ഡിസംബർ 21ന് കാർഷികോൽപ്പന്നങ്ങളുടെ സംരംഭകത്വ സാധ്യതകളെക്കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. വയനാടൻ കാർഷിക വിളകളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണി കണ്ടെത്തുന്നതിനുള്ള സാധ്യതകളും പ്രായോഗിക പരിജ്ഞാനവും സംബന്ധിച്ച് അമ്പലവയൽ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ വച്ചാണ് പരിശീലനം. താല്പര്യമുള്ള സഹകരണ സംഘം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ,കർഷക കൂട്ടായ്മകൾ, സ്വയം സഹായ സംഘങ്ങൾ, സ്വാശ്രയ സംഘങ്ങൾ, ചെറുകിട കൃഷിക്കാർ, സംരംഭകർ എന്നിവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.ഫോൺ:7306118230,944656272(Whatsapp), Mail:nmdckpta@gmail.com
previous post