• Home
KRISHIPPURA
keep your memories alive
കാർഷികവാർത്തകൾപഴവർഗങ്ങൾവിദഗ്ധര്‍ പറയുന്നു

ടെറസിലെ പച്ചക്കറി കൃഷി

by krishippura December 5, 2021
written by krishippura

വീടിനോട് ചേർന്ന് സ്ഥലപരിമിതിയുള്ളവർക്ക് പച്ചക്കറിക്ക് സ്ഥലം കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഉള്ള സ്ഥലം മുഴുവൻ ഫലവൃക്ഷങ്ങളുടേയും മറ്റും തണലിലാണെങ്കിലും അവിടെ പച്ചക്കറികൾ വിജയകരമായി നടത്താൻ പ്രയാസമുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് വീടിന്റെ ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനെ കുറിച്ചു ആലോചിക്കേണ്ടിവരുന്നത്.
നല്ല വെയിൽ ലഭിക്കുന്നതിനാൽ ടെറസ് പച്ചക്കറി കൃഷിക്ക് അനുയോജ്യമാണ്. പൂർണ്ണമായും ജൈവ കൃഷിയാണ് ടെറസിൽ അനുവർത്തിക്കണ്ടത്. ഇത്തരം കൃഷിയിൽ
പ്ലാസ്റ്റിക്ക്ചാക്കുകളോ ചട്ടികളോ ഗ്രോ ബാഗുകളോ ആണ് നല്ലത്.

ചട്ടിയാണെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരടി വലിപ്പമുള്ളതാവണം. ചാക്കുകളിൽ മിശ്രിതം നിറക്കുമ്പോൾ അതിന്റെ രണ്ടു മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാൽ ചുവട് വൃത്താകൃതിയിലായിചമറിഞ്ഞു വീഴാതിരിക്കും.
പുറത്ത് നിന്നു വാങ്ങുന്ന ഗ്രോ ബാഗ് ആണെങ്കിൽ 40 സെ.മീ x 24 സെ.മീ x 24 സെ.മീ വലുപ്പമുള്ളതും 150 മൈക്രോൺ , 600 ഗേജ് യുവി ഷീറ്റ് കൊണ്ടുണ്ടാക്കിയതാണ് സൗകര്യവും ഈട് നിൽക്കുന്നതും.
പോട്ടിങ് മിശ്രിതം വിവിധ തരത്തിൽ തയ്യാറാക്കാം.
മേൽമണ്ണ്, മണൽ, ചാണകപ്പൊടി, എന്നിവ 2:1:1 എന്ന അനുപാതത്തിലാകാം. ഉലർച്ചയില്ലാത്ത കട്ടയാകുന്ന മണ്ണാണെങ്കിൽ മിശ്രിതത്തിൽ മണൽ നിർബന്ധമാണ് . മിശ്രിതത്തിന് ഇളക്കം കിട്ടാനാണിത്. മണലിന് പകരം ചകിരിച്ചോറ് ചേർത്താലും മതി. ചാണകപ്പൊടിക്ക് പകരം മണ്ണിര കംബോ സ്റ്റോ മറ്റു കംബോസ്റ്റ് വളങ്ങളോ ആവാം.
ഇങ്ങനെ തയ്യാറാക്കിയ പോട്ടിങ്ങ് മിശ്രിതത്തെ കുറച്ചു കൂടി മികച്ചതാക്കാൻ 100 കി.ഗ്രാം നടീൽ മിശ്രിതത്തിലേക്ക് മൂന്നു കി.ഗ്രാം പൊടിച്ച വേപ്പിൻപിണ്ണാക്ക് , ഒരു കി.ഗ്രാം എല്ലു പൊടി , ഒരു കി.ഗ്രാം ട്രൈക്കോഡെർമ എന്നിവ ചേർത്ത് സമ്പുഷ്ടമാക്കാം.
നടീൽ മിശ്രിതം നിറക്കുന്നതിന് മുമ്പ് ബാഗിന് / ചട്ടിക്ക് ജലവാർച്ചക്ക് സുഷിരങ്ങളുണ്ടെന്ന് ഉറപ്പാക്കണം.
ഗ്രോ ബാഗിന്റെ ഏറ്റവും താഴെ ചകിരിയോ ചരലോ രണ്ടിഞ്ച് കനത്തിൽ നിരത്തണം. അതിനു ശേഷം അറപതു ശതമാനം മാത്രം നടീൽ മിശ്രിതം നിറക്കുക. ബാക്കി മുപ്പതാം ദിവസവും നാൽപ്പത്തി അഞ്ചാം ദിവസവുമാണ് നിറക്കേണ്ടത്. പരമാവധി ബാഗിന്റെ / ചട്ടിയുടെ എൺപതു ശതമാനം വരെ മാത്രമേ നടീൽ മിശ്രിതം നിറക്കാവൂ.
ടെറസ്സിൽ കൈവരിയോട് ചേർത്തും അടിയിൽ ചുവര് വരുന്ന ഭാഗത്തിന് മുകളിലായും വരിയായി ചട്ടികളോ ബാഗുകളോ വെക്കാം. നടുക്കുള്ള സ്ഥലം ഒഴിച്ചിട്ടിരിക്കണം. രണ്ടോ മൂന്നോ ഇഷ്ടിക അടുക്കി അതിനു മുകളിൽ ഇവ വെക്കുന്നതാണ് നല്ലത്.

ടെറസ്സിന് ചുറ്റുമുള്ള അരമതിലിനോട് ചേർന്ന് ഉദേശം മുക്കാൽ മീറ്റർ വീതിയുള്ള തടങ്ങളാക്കി അതിൽ നടീൽ മിശ്രിതം നിശ്ചിത അളവിൽ ഇട്ടും പച്ചക്കറി കൃഷി ചെയ്യാവുന്നതാണ് . തയ്യാറാക്കിയ മിശ്രിതം ഏറ്റവും കുറഞ്ഞത് 25 സെ.മീറ്റർ ഉയരത്തിൽ ഇടണം. ഇത് 30 സെ.മീറ്റർ ആയാലും കുഴപ്പമില്ല. ടെറസ്സിന് മുകളിൽ അമിതഭാരം കയറ്റേണ്ട എന്നത് കൊണ്ടാണ് ഏറ്റവും കുറഞ്ഞ ഭാരം നിർദ്ദേശിക്കുന്നത്. മിശ്രിതം കൊണ്ടുണ്ടാക്കിയ തടങ്ങൾക്ക് ചുറ്റും ഇഷ്ടിക നിരത്തി അതിരു പിടിപ്പിച്ചാൽ മണ്ണ് ഒലിച്ചു പോകാതെയിരിക്കും. ഉണങ്ങിയ തേങ്ങയുടെ തൊണ്ടുകൾ ഒന്നിന് മേൽ മറ്റൊന്നായി കമിഴ്ത്തിയും ആവശ്യന് ഉയരത്തിലുള്ള അതിരുണ്ടാക്കാം. മണ്ണ് ഒലിച്ചിറങ്ങാതിരിക്കുകയെന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. തൊണ്ട് ഉപയോഗിക്കുന്നത് കൊണ്ട് ടെറസ്സിലെ ഭാരം കുറക്കാൻ കഴിയുമെന്ന് മാത്രമല്ല അത് ജലാംശം പിടിച്ചു വെക്കുന്നതിനാൽ തടത്തിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നതിനും സഹായകമാകും.

ടെറസ് കൃഷിയിൽ താങ്ങും പടരാനുള്ള സൗകര്യവുമേർപ്പെടുത്താനാവുമെങ്കിൽ പടരുന്ന പച്ചക്കറികൾ ഉൾപ്പെടെ മിക്കവാറും എല്ലായിനം പച്ചക്കറികളും വളർത്താം. മഴ മറ സ്ഥാപിച്ചിട്ടുള്ള ടെറസുകളിൽ പൊളവെ പച്ചക്കറി എല്ലാക്കാലത്തും നടാം. എന്നാൽ കാബേജ്, കോളിഫ്ളവർ, കാരറ്റ്, റാഡിഷ്, ബീറ്റ്റൂട്ട് എന്നിവ സപ്തംബർ-ഒക്ടോബർ മാസങ്ങളിൽ തുടങ്ങുന്നതാണ് നല്ലത്.
മഴ മറ സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളിൽ വെണ്ട, വഴുതന, വള്ളിപ്പയർ, കുറ്റിപ്പയർ എന്നിവ മെയ് – ജൂൺ മാസങ്ങളിലും, ഒക്ടോബർ-നവംബർ മാസങ്ങളിലും, പാവൽ, പടവലം, വെള്ളരി, മത്തൻ, കുമ്പളം, തണ്ണിമത്തൻ എന്നിവ ജനുവരി – മാർച്ച് മാസങ്ങളിലും, മെയ് ജൂൺ മാസങ്ങളിലും തക്കാളി സപ്തംബർ-ഒക്ടോബർ മാസത്തിലും, കാബേജ്, കോളിഫ്ളവർ, കാരറ്റ്, റാഡിഷ്, ബീറ്റ്റൂട്ട് എന്നിവ സപ്തംബർ-ഒക്ടോബർ മാസങ്ങളിലും ആരംഭിക്കാം.
ചട്ടിയിലോ ഗ്രോ ബാഗിലോ തടങ്ങളിലോ മിശ്രിതം നിറച്ച് പത്ത് ദിവസം കഴിഞ്ഞ് വിത്ത് പാകുകയോ തൈകൾ നടുകയോ ചെയ്യാം.
വിത്ത് നടുമ്പോൾ ഓരോ വിത്തിന്റേയും വലുപ്പം അനുസരിച്ച് അത്രയും കനത്തിൽ തന്നെ വിത്തിന്റെ മുകളിൽ മണ്ണ് വരുന്ന വിധത്തിൽ നടുന്നതാണ് നല്ലത്.
പറിച്ചുനടുന്ന തൈകൾ നാലില പ്രായത്തിൽ നടാവുന്നതാണ്. വിസ്താരമേറിയ ചാക്കുകളിൽ രണ്ടു തൈകളെ വളർത്താവുന്നതാണ്.
ബാഗുകൾ /ചട്ടികൾ തമ്മിൽ ചുരുങ്ങിയത് 60 സെ.മീറ്റർ അകലം നൽകണം.
ചെടി നട്ടാൽ രണ്ട് – മൂന്ന് ദിവസം നേരിട്ട് മഴയും വെയിലും ഏൽക്കാതെ സംരക്ഷിക്കണം
ബാഗിന്റെ / ചട്ടിയുടെ വലുപ്പമനുസരിച്ച് രണ്ട് – മൂന്ന് സ്പൂൺ കുമ്മായം ഇട്ടു കൊടുക്കാം. ഇത് മാസത്തിലൊരിക്കൽ ആവർത്തിക്കണം.
പച്ചക്കറികൾക്ക് ദിവസവും നന വേണം. കഴിയുമെങ്കിൽ രണ്ടുനേരം നനക്കണം . രാവിലെയും വൈകുന്നേരവും . ചാക്കിലായാലും ചട്ടിയിലായാലും തടത്തിലായാലും വെള്ളം വളരെ കുറച്ചു മാത്രം മതി. ചെടി വാടരുത് എന്നാൽ വെള്ളമൊട്ടു നഷ്ടപ്പെടുകയുമരുത്.

ടെറസ് കൃഷി പൂർണ്ണമായും ജൈവ കൃഷിയാണ്. ചാരം, ചാണകപ്പൊടി, മണ്ണിര കംബോസ്റ്റ് , വേപ്പിൻപിണ്ണാക്ക്, കടലപിണ്ണാക്ക്, എല്ലുപൊടി, ഫിഷ്മീൽ ഇങ്ങനെ ഏത് ജൈവവളവുമാകാം. ഇവ ചെറിയ അളവിൽ മാത്രം ആഴ്ച തോറും നൽകാം. വീട്ടിൽ തയ്യാറാക്കുന്ന ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് എന്നിവയും ഉപയോഗിക്കാം. പുളിപ്പിച്ച ജൈവ വളക്കൂട്ടുമെല്ലാം ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് ഉപകരിക്കും.
ഗോമൂത്രം, വെർമി വാഷ് എന്നിവയിലൊന്ന് എട്ടിരട്ടി വെള്ളം ചേർത്ത് ചെടിയുടെ ചുവട്ടിലും പുഷ്പിക്കുന്നതുവരെ പത്രപോഷണവും നടത്താവുന്നതാണ്.

ടെറസ് കൃഷിയിൽ രാവിലേയും വൈകുന്നേരവും കുറച്ച് സമയം ചെലവിടാൻ കഴിയണം. കീടങ്ങളെ കണ്ടെത്തി നശിപ്പിക്കുകയാണ് നല്ലത്. രാവിലെ തണുപ്പുള്ള അന്തരീക്ഷത്തിൽ ചില കീടങ്ങൾ ഇലകളുടെ പുറത്ത് വന്നിരുന്ന് കാർന്നു തിന്നാറുണ്ട്. ഈ സമയത്ത് ഇവയെ കണ്ടെത്തി നശിപ്പിക്കുവാൻ എളുപ്പമാണ്.
കീട-രോഗ ബാധകൾ കാണുന്ന ഭാഗങ്ങൾ ചെടിയിൽ നിന്നും നീക്കം ചെയ്യുന്നത് ഇത് കൂടുതൽ വ്യാപിക്കാതിരിക്കാൻ സഹായകമാകും.
കീടബാധ രൂക്ഷകരമാണെങ്കിൽ അസാഡിറാക്ടിൻ മാതിരി യുളള വേപ്പധിഷ്ഠിത കീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു മില്ലി എന്ന തോതിൽ ആവശ്യത്തിന് ലായനി തയ്യാറാക്കി തളിക്കാവുന്നതാണ്.
കീട നിയന്ത്രണത്തിന് ബ്യൂവേറിയ , മെറ്റാറൈസിയം എന്നിവയും ഉപയോഗിക്കാം.
സ്യൂഡോമോണസ്, ട്രൈക്കോഡർമ എന്നിവയുടെ ഉപയോഗം ഒരു പരിധിവരെ രോഗങ്ങളിൽ നിന്ന് ചെടികളെ സംരക്ഷിക്കും.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

December 5, 2021 8,674 comments
0 FacebookTwitterPinterestEmail
കാർഷിക ഉന്നതി മേളകൾകാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

അസോള ഒരു അത്ഭുത സസ്യം

by krishippura November 23, 2021
written by krishippura

ജൈവകൃഷി വ്യാപകമാകുന്ന ഇക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു ജൈവവളമായി മാറി കൊണ്ടിരിക്കുകയാണ് അസോള . കൃഷി, മൃഗസംരക്ഷണം, ഡയറി എന്നീ വകുപ്പുകൾ പഞ്ചായത്തുകളുമായി സഹകരിച്ച് ഒരു പ്രോജക്ട് ആയി അംഗീകരിച്ചു അസോള വ്യാപനത്തിനായി പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. വളരെ എളുപ്പത്തിലും ഭാരിച്ച ചെലവ് ഇല്ലാതെയും അസോള കൃഷി തുടങ്ങാമെന്നത് ഇതിന്റെ മറ്റൊരു ആകർഷണീയതയാണ്.
വെള്ളത്തിന് മുകളിൽ പൊന്തിക്കിടക്കുന്ന ഒരിനം ചെടിയാണ് അസോള . ത്രികോണാകൃതിയോ ബഹുഭുജാകൃതിയോ ആണ് ഇവയുടെ പ്രകൃതം. ഇലകളും വേരുകളുമുള്ള ഒരു കൊച്ചു സസ്യമാണിത്. അനേകം ചെടികൾ കൂട്ടിക്കെട്ടിയത് പോലെയാണ് ഇവ ജലനിരപ്പിൽ കാണപ്പെടുന്നത്. നാട്ടിൻപുറങ്ങളിൽ ഇതിനെ അവിലു പായൽ എന്നു വിളിക്കും. ഇതിനുള്ളിൽ സഹജീവിയായി വളരുന്ന നീലഹരിത പായൽ അന്തരീക്ഷത്തിലെ നൈട്രജനെ ശേഖരിച്ച് നൈട്രജൻ സംയുക്തങ്ങളും മാംസ്യഘടകങ്ങളുമാക്കി മാറ്റുന്നു. ഈ സഹജീവിതമാണ് അസോളയെ ഒരു അത്ഭുത സസ്യമാക്കി മാറ്റുന്നത്.
നീലഹരിത ആൽഗകളുടെ ശരീരത്തിൽ പ്രത്യേക തരം കോശങ്ങളുണ്ട്. ഇവയെ ഹെറ്റിറോസിസ്റ്റ് (Hetero cysts) എന്നു പറയും. ഈ അറകളിലാണ് അവ നൈട്രജനെ വലിച്ചെടുത്ത് ചെടികൾക്ക് ഉപയോഗിക്കാവുന്ന രൂപമായ അമാണിയയായി സുക്ഷിക്കുന്നത്. അസോള അതിന്റെ വളർച്ചക്ക് ഈ നൈട്രജൻ ഉപയോഗിക്കുന്നു. പകരം ആൽഗകൾ അതിന്റെ വളർച്ചക്ക് ആവശ്യമായ ആഹാരം അസോളയിൽ നിന്നും ശേഖരിക്കും.
നെൽവയലുകളിലേക്ക് ഒരു ജൈവ ജീവാണുവളം , സമ്പുഷ്ടമായ കാലിത്തീറ്റ, കോഴി തീറ്റ , മറ്റു വളർത്തു പക്ഷികൾക്കുള്ള തീറ്റ,മത്സ്യ തീറ്റ എന്നിവയായും അസോള ഉപയോഗിക്കാം. മൊത്തം ഖര ഘടകത്തിന്റെ മുപ്പത് ശതമാനം വരെ മാംസ്യവും വളരെ കൂടിയ അളവിൽ ഇരുമ്പ്, കാൽസ്യം, മനീഷ്യം, പൊട്ടാഷ് തുടങ്ങിയ ധാതുലവണങ്ങളും എല്ലാ വിധ അമിനോ ആസിഡുകളും , ബീറ്റാ കരോട്ടിനും , വെെറ്റ മിൻ ബി- 12 ഉം അസോളയിൽ അടങ്ങിയിട്ടുണ്ട്.

വീട്ട് വളപ്പിൽ അസോള ചെയ്യുന്ന വിധം

നിരപ്പായ സ്ഥലത്ത് 2.8 മീറ്റർ നീളത്തിലും 1.5 മീറ്റർ രീതിയിലും ഇഷ്ടിക ചെരിച്ച് അടുക്കി വെക്കുക. ഇതിനുള്ളിൽ പഴയ പ്ലാസ്റ്റിക്ക് ചാക്ക് വിരിച്ച് അതിനു മുകളിൽ സിൽ പാളിൻ ഷീറ്റ് ഇടണം. ഷീറ്റ് എല്ലാ ഭാഗങ്ങളും കവർ ചെയ്തിരിക്കണം.ഈ ബെഡ്ഡിലായി നേരിയ കനത്തിൽ അരിച്ച വളക്കൂറുള്ള മണ്ണ് ഒരുപോലെ നിരത്തണം. ബെഡ്ഡിലെ ജലനിരപ്പ് 8 സെ.മീറ്റർ ആകത്തക്കവിധത്തിൽ ആവശ്യാനുസരണം വെള്ളമൊഴിക്കണം. ഇതിൽ ഒന്ന് -രണ്ടു കി.ഗ്രാം രോഗവിമുക്തമായ അസോള ഇടണം. ആഴ്ചയിലൊരിക്കൽ 10 കി.ഗ്രാം ചാണകം അല്ലെങ്കിൽ കംബോസ്റ്റ് ആവശ്യത്തിനുള്ള വെള്ളത്തിൽ കലക്കി ബെഡ്ഡിൽ ഒഴിക്കണം. അസോളയുടെ ശരിയായ വളർച്ചക്കും ഗുണമേന്മക്കും ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ ചതുരശ്ര മീറ്ററിന് 15 ഗ്രാം എന്ന കണക്കിൽ ചാണകവെള്ളത്തിൽ ചേർത്ത് നൽകാം. അസോളയുടെ ആദ്യത്തെ ഒരാഴ്ചയിലെ വളർച്ച സാവധാനത്തിലായിരിക്കും. രണ്ടാം ഘട്ടം ദ്രുത വളർച്ചാഘട്ടമാണ്. ഈ സമയത്ത് ഓരോ മൂന്നു ദിവസത്തിലും അസോളയുടെ ഭാരം ഇരട്ടിയാകും. മൂന്നാം ഘട്ടത്തിൽ വളർച്ചാ നിരക്ക് കുറഞ്ഞ് ക്രമേണ നിലയ്ക്കുന്നു. ലാഭകരമായ കൃഷിക്ക് ദ്രുത വളർച്ചാ ഘട്ടത്തിൽ എല്ലാ ദിവസവും വള പ്രയോഗം നടത്തിയും ദിവസേന വളർച്ചയ്ക്കനുസരിച്ച് ചതുരശ്ര മീറ്ററിന് 300 – 450 ഗ്രാം അസോള നീക്കം ചെയ്തും പരിപാലിക്കേണ്ടത് ആവശ്യമാണ്.
ബെഡ്ഡിൽ നിന്നും ശേഖരിച്ച അസോള നല്ല പോലെ കഴുകിയതിനു ശേഷം തനി തീറ്റയായോ തവിടിൽ കലർത്തിയോ പരമാവധി ഒരു ദിവസം അഞ്ച് കി.ഗ്രാം വരെ കന്നുകാലികൾക്ക് നൽകാം. കോഴി, കാട, താറാവ് എന്നിവയുടെ തീറ്റയിൽ അസോള ഉൾപ്പെടുത്തി സാന്ദ്രീകൃത തീറ്റയുടെ അളവ് ഇരുപത് ശതമാനം കുറക്കാൻ കഴിയും. മണ്ണിര കംബോസ്റ്റ് ഉണ്ടാക്കുമ്പോൾ അതിൽ അസോള ചേർത്താൽ മണ്ണിരകളുടെ എണ്ണം കൂടുന്നതായി കണ്ടിട്ടുണ്ട്. മണ്ണിര കംബോസ്റ്റിലെ നൈട്രജന്റെ അളവ് വർധിപ്പിക്കുവാനും ഇത് സഹായകമാണ്.

അസോള ഒരു അത്ഭുത സസ്യം

അസോള നെൽകൃഷിയിൽ

ഉണക്കിയെടുത്ത അസോളയിൽ ഏകദേശം 4 മുതൽ 6 % വരെ നൈട്രജൻ, 0.5 മുതൽ 0.8 % ഫോസ് ഫറസ്, 0.45% മഗ്നീഷ്യം, 0.35 മുതൽ 0.9% കാൽസ്യം, 2 മുതൽ 6 % വരെ പൊട്ടാസ്യം, 0.11 മുതൽ 0.16 % മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ഹെക്ടർ നെൽപ്പാടത്ത് അസോള വളരുന്നതായാൽ ആറ് ടൺ പച്ചിലവളം കിട്ടും.
അസോളയെ രണ്ടു തരത്തിൽ നെൽപ്പാടത്ത് ചേർക്കാവുന്നതാണ്. ആദ്യത്തെ രീതി അസോളയെ ജലാശയങ്ങളിൽ വളർത്തിയെടുക്കുന്നതാണ്. പാടത്ത് ഒരു ഭാഗത്ത് അസോള ഞാറ്റടികൾ തയ്യാറാക്കുകയാണ് ആദ്യ പരിപാടി. ഞാറ്റടിക്ക് 2 x 4 മീറ്റർ വലിപ്പമുണ്ടാകണം. ഇതിൽ 4 സെ.മീറ്റർ വരെ വെള്ളം കെട്ടി നിർത്തണം. ഒരു ചതുരശ്ര മീറ്ററിൽ 600 ഗ്രാം മുതൽ ഒരു കി.ഗ്രാം വരെ അസോള വിതറി കൊടുക്കണം. അധികം ഊഷ്മാവും സൂര്യപ്രകാശവും ഏൽക്കാതിരിക്കാൻ തണൽ നൽകുന്നത് നന്നായിരിക്കും. അസോളയുടെ വളർച്ച ത്വരിതപ്പെടുത്താൻ ഒരു ചതുരശമീറ്ററിന് 5 ഗ്രാം മസൂറിഫോസ് അല്ലെങ്കിൽ രാജ് ഫോസ്, 3 ഗ്രാം പൊട്ടാഷ് വളം, 250 ഗ്രാം ചാണകം എന്നിവ ചേർത്ത് കൊടുക്കാം. ഇപ്രകാരം ചെയ്താൽ മൂന്നാഴ്ച കൊണ്ട് അസോള ഏതാണ്ട് ആറിരട്ടി വരെ വർദ്ധിക്കും. ഇങ്ങനെ തയ്യാറാക്കിയ അസോള രണ്ടു തരത്തിൽ ഉപയോഗപ്പെടുത്താം. നടുന്നതിന് വളരെ മുൻപ് തന്നെ അസോള വയലിൽ വിതറാം. അവ തനിയെ വളർന്ന് വയലിൽ നിറയുമ്പോൾ 10 ദിവസം വീതം ഇടവിട്ട് രണ്ടോ മൂന്നോ തവണ മണ്ണിൽ ചേർക്കാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വയലിൽ 5 തൊട്ട് 6 ടൺ വരെ ജൈവ വളം കിട്ടുന്നതാണ്.
ഞാറ് നട്ട് ഒരാഴ്ച കഴിഞ്ഞ ശേഷം അസാേള വയലിൽ വിതറി കൊടുക്കുന്നതാണ് രണ്ടാമത്തെ രീതി. ഞാറും അസോളയും ഒന്നിച്ചു വളരുന്നു. ഈ രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ ഒരു ചതുരശ്ര മീറ്ററിന് 100 മുതൽ 300 ഗ്രാം വിതറി കൊടുക്കണം. രണ്ടാഴ്ച കഴിയുമ്പോൾ ഇവ വയലിൽ മുഴുവൻ നിറയും. ആദ്യത്തെ കളയെടുക്കുന്ന സമയത്ത് വയലിൽ വെള്ളം വാർന്ന ശേഷം അസോളയെ ചവിട്ടിതാഴ്ത്തണം. ഇതിൽ നിന്നും രക്ഷപ്പെടുന്ന അസോള വീണ്ടും പെരുകും. ഇവ നട്ട് ഏതാണ്ട് ഒന്നര മാസമാകുമ്പോൾ ഒന്നു കൂടി ചവിട്ടിതാഴ്ത്തണം.
നെൽകൃഷിക്ക് ഇപ്രകാരം അസോള ചേർക്കുന്നത് കൊണ്ട് മറ്റ് ജൈവ വളങ്ങൾ ചേർക്കുന്നത് ഒഴിവാക്കാനാവും.

അസോള ഒരു അത്ഭുത സസ്യം

വളർച്ചക്കനുയോജ്യ ഘടകങ്ങൾ .
അസോളയുടെ വളർച്ചയെ നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ് വെള്ളം. ജലദൗർലഭ്യമുണ്ടായാൽ അസോള ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉണങ്ങിപ്പോകും. അതിനാൽ ജലനിരപ്പ് 5 സെ.മീറ്റർ നിലനിർത്തേണ്ടതാണ്.
അന്തരീക്ഷത്തിലെ താപനിലയുടെ ഏറ്റക്കുറച്ചിലുകൾ അപ്പോളയുടെ വളർച്ചയെ ബാധിക്കുന്ന ഘടകമാണ്. ഉയർന്ന താപനിലയിൽ ഇവയ്ക്ക് പെരുകാൻ സാധിക്കില്ല. അസോളയുടെ വളർച്ചക്ക് അനുയോജ്യമായ താപനില 20 – 25 ഡിഗ്രി C ആണ്.
അസോളയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണ് സൂര്യപ്രകാശം . എന്നാൽ അതി തീവ്രതയോടെ ലഭിക്കുന്ന സൂര്യപ്രകാശം ഇവയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ ഇവയുടെ തണ്ടിന് ചുവപ്പുനിറമാകുകയും സൂര്യപ്രകാശം ആഗിരണം ചെയ്യുന്നത് കുറയുകയും അതു വഴി പ്രകാശസംശ്ലേഷണം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നേരിട്ടുള്ള സൂര്യ പ്രകാശത്തിൽ നിന്നും അസോള തടങ്ങളെ സംരക്ഷിക്കേണ്ടതാണ്.
മണ്ണിലെ അമ്ല-ക്ഷാര നില അഥവാ പി.എച്ചും അസോളയുടെ വളർച്ചയെ ബാധിക്കുന്ന ഒരു ഘടകമാണ്. ഏറ്റവും അനുയോജ്യമായ പി.എച്ച്. 5 നും 7 നും ഇടയിലാണ്. അപേക്ഷിക ആർദ്രത 85-90% ആണ് അസോളയുടെ വളർച്ചക്ക് അനുയോജ്യം.

November 23, 2021 204 comments
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾകാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

ഭക്ഷ്യയോഗ്യ കൂണുകളെ തിരിച്ചറിയാൻ

by krishippura November 22, 2021
written by krishippura

ആകൃതിയിലും വലുപ്പത്തിലും നിറത്തിലും വ്യത്യസ്ഥത പുലർത്തുന്ന കൂണുകൾ നിരവധിയാണ്. ഭൂമുഖത്ത് നാൽപ്ത്തി അഞ്ചായിരത്തോളം ഇനം കൂണുകൾ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. അവയിൽ ഭക്ഷ്യയോഗ്യമായവ രണ്ടായിരത്തോളം ഇനങ്ങൾ മാത്രമാണ്. ഇതിൽ തന്നെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നവ കേവലം ഇരുപത്തിയഞ്ചോളം
ഇനങ്ങൾ മാത്രമാണ്. . വിഷമില്ലാത്ത
ഭക്ഷ്യയോഗ്യമായ പലതരം കൂണുകൾ കേരളത്തിൽ വന്യമായി വളരുന്നുണ്ടെങ്കിലും അവ തിരിച്ചറിയാനുളള പ്രായോഗിക ബുദ്ധിമുട്ടു കാരണം ഉപയോഗയോഗ്യമാക്കുന്നതിന് സാധിക്കുന്നില്ല.
ലോകത്ത് മറ്റൊരിടത്തും കാണുവാൻ കഴിയാത്ത പല ഇനം കൂണുകളും കേരളത്തിലെ മണ്ണിന്റേയും മഴയുടേയും കാലാവസ്ഥയുടേയും ഫലമായി ഇവിടെ ധാരാളമായി കണ്ടു വരുന്നു. മഴക്കാലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം പ്രകൃതിദത്ത കൂണുകളിൽ ഭക്ഷ്യയോഗ്യമായവയിൽ പ്രധാനപ്പെട്ടവയാണ് ചിതൽക്കൂണുകൾ (ടെർമിറ്റോ മൈ സിറ്റ്സ് ) . ഇത് കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്നുണ്ട്.കൂട്ടമായി കാണുന്ന ചെറിയ ഇനത്തിലുള്ള ചിതൽ ക്കൂണകൾ അരിക്കൂൺ എന്ന പേരിലാണ് അധികവും അറിയപ്പെടുന്നത്. ഇതിൽ തന്നെ വലിപ്പമുള്ളവ മഴത്തണ്ടൻ, ഉപ്പു കൂൺ, പെരുംകാലൻ, പെരും കള എന്നീ പേരുകളിൽ അറിയപ്പെടുന്നു.
വർഷ കാലാരംഭത്തോടെ സർവ്വസാധാരണയായി കണ്ടുവരുന്ന മറ്റൊരു ഭക്ഷ്യയോഗ്യമായ ഇനമാണ് വെള്ളാരം കൂണുകൾ അഥവാ ലെപ്പിയോട്ടാ കൂണുകൾ.വളരെ ചെറിയ കൂണുകൾ മുതൽ സാമാന്യം വലിപ്പമുള്ളവ വരെ ഈ ജീനസ്സിൽ പെടുന്നു. തൂവെള്ള നിറമാണ് ഇവയ്ക്കുള്ളതെങ്കിലും തളിരിലയുടെ ഇളം പച്ചനിറമുള്ള സ്പാറുകൾ ഉള്ള ഒരേ ഒരു ഇനമായ ഭ്രാന്തൻ കൂൺ എന്ന് അറിയപ്പെടുന്ന ലെപ്പിയോട്ടാ മോർഗാനി എന്ന ഇനം ഒഴികെ ബാക്കിയെല്ലാം ഭക്ഷ്യയോഗ്യമാണ്.
കാലവർഷത്തിന് മുമ്പായി മാർച്ച് മാസത്തിൽ ഇടമഴ പെയ്തു കഴിയുമ്പോൾ പ്ലാവ്, മാവ് തുടങ്ങിയ വൃക്ഷങ്ങളുടെ ചുവടുഭാഗത്തായിട്ടാണ് അധികവും പന്നിക്കൂണുകൾ കണ്ടു തുടങ്ങുന്നത്. ഇവ ഭക്ഷ്യയോഗ്യമാണ്. ചെറിയ കുടകൾ കണക്കെ വലിപ്പമുള്ള ഇവയുടെ തണ്ടുകൾക്ക് നല്ല കനമായിരിക്കും.

 

ഭക്ഷ്യയോഗ്യ കൂണുകളെ തിരിച്ചറിയാൻ

മണ്ണിലുണ്ടാകുന്ന കൂണുകൾ പോലെത്തന്നെ ധാരാളമായി കണ്ടു വരുന്ന മറ്റൊരിനമാണ് മരക്കൂണുകൾ (പ്ളൂറോട്ടാ സ് ) . കേരളത്തിൽ ഏകദേശം പന്ത്രണ്ടിനം മരക്കൂണുകൾ ഉള്ളതായി നിഗമനത്തിലെത്തിയിട്ടുണ്ട്. ഇവയിൽ മാവിൻ കുറ്റികളിലും മറ്റും കാണുന്ന
‘മാങ്കൂണുകൾ ‘ ഭക്ഷ്യയോഗ്യമാണ്. മരക്കൂണുകളിൽ പെട്ട ചിപ്പിക്കൂണുകൾ ആണ് ( പ്ല്യൂ റോട്ടസ് സാജോർകാജു) ആണ് ഇപ്പോൾ വയ്ക്കോൽ തുടങ്ങിയ മാധ്യമത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്തു വരുന്നത്.

വിഷക്കൂണുകളെ ഭക്ഷ്യയോഗ്യ കൂണുകളിൽ നിന്നും തിരിച്ചറിയാനുള ചില പരമ്പരാഗത അറിവുകൾ നിലവിലുണ്ട്.
മുറിച്ച കൂൺ കഷണങ്ങളിൽ മഞ്ഞൾ കലർത്തുമ്പോൾ നീല നിറം വരുന്നുണ്ടെങ്കിൽ അത് വിഷമുളള കൂണായിരിക്കുമെന്നാണ് നിഗമനം. തിളക്കുന്ന കൂൺ കറിയിൽ സിൽവർ സ്പൂൺ മുക്കിവെച്ചാൽ അതിന് കറുത്ത നിറഭേദം കാണുന്നുവെങ്കിൽ അത് ഭക്ഷ്യയോഗ്യമായിരിക്കില്ലെന്നാണ് വിശ്വാസം. കൂണിന്റെ പുറമെയുള്ള തൊലി എളുപ്പം നീക്കം ചെയ്യാൻ സാധിക്കാത്ത പക്ഷം അത് വിഷക്കൂണാവാനാണത്രെ സാദ്ധ്യത.
എന്നാൽ ഈ വക നിഗമനങ്ങൾ പൂർണ്ണമായും ശാസ്തീയമായി ശരിയാകണമെന്നില്ല .

വിഷക്കൂണുകളിൽ ഏറ്റവും മാരകമായവ അമാനിറ്റ ,ഗലേറിയ, ലപിയോട്ട, കൊപ്രൈ നസ് എന്നീ വിഭാഗത്തിൽപ്പെട്ട വയ്ക്കാണ്. ഇവയിൽ ഏറ്റവും വിഷമുള്ളത് അമാനിറ്റ എന്ന ഇനത്തിനാണ്.
ഇത്തരം വിഷ കൂണുകൾക്ക് ചില പ്രത്യേകതകൾ കാണാം.
ഇവ കടുത്ത നിറത്തിൽ വളരെ ആകർഷണീയത ഉള്ളവയും രൂക്ഷ ഗന്ധമുള്ളവയും ആയിരിക്കും.
വിഷക്കൂണുകളിൽ വേൾവയും വളയവും അഥവാ ആനുലസ് ഒന്നിൽ തന്നെ കാണും.
പൈലി യസ് അഥവാ കുട പോലുള്ള ഭാഗത്തിന്റെ പുറമെ പലനിറത്തിലും വലിപ്പത്തിലുമുള്ള ശല്ക്കങ്ങൾ കാണും.

ഭക്ഷ്യയോഗ്യ കൂണുകളെ തിരിച്ചറിയാൻ

വിഷക്കൂൺ മുറിച്ച് വായിൽ വെച്ചു നോക്കിയാൽ കുത്തിത്തറക്കുന്ന പ്രതീതി നാവിൽ അനുഭവപ്പെടും.

കൂണിന് പ്രധാനമായും അഞ്ച് ഭാഗങ്ങളാണുള്ളത്. മുകളിലെ ഛത്രം, ഛത്രത്തിലെ അടിയിലെ ഗില്ലുകൾ, ചുവട്ടിൽ അൽപ്പം വീർത്തിരിക്കുന്നവൾ വ , ഇവ രണ്ടിനേയും യോജിപ്പിക്കുന്ന തണ്ട്, തണ്ടിൽ കാണുന്ന മോതിരവളയം എന്നിവയാണവ. ഛത്രത്തിൽ കാണപ്പെടുന്ന തഴമ്പോ , അരിമ്പാറ പോലുള്ള പാടുകൾ, വണ്ടി ചക്രത്തിന്റെ ഇല പോലെയുള്ള ഗില്ലുകൾ, സാധാരണയിൽ കവിഞ്ഞു വീർത്തിരിക്കുന്ന വൾവ, ഛത്രത്തിനും വൾവയ്ക്കും ഇടയിൽ കാണുന്ന വളയം എന്നീ രൂപസാദൃശ്യമുള്ള കൂണുകൾ വിഷമുള്ളതാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

സ്പോറുകളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്തതിനാൽ സ്പോർ പ്രിന്റ് പരിശോധനാ മാർഗ്ഗം അവലംബിച്ച് അവയുടെ നിറം കണ്ടെത്താൻ സാധിക്കും. പരീക്ഷണശാലയും സൂക്ഷ്മദർശിനിയുമില്ലാതെ തന്നെ വിഷക്കുണുകളെ തിരിച്ചറിയാൻ ഈ പരിശ്രാധനമൂലം സാധിക്കും. സ്പോറങ്ങളുടെ നിറം വെച്ച് വിഷക്കൂണുകളെ വേഗം തിരിച്ചറിയാനാകും.
സ്പോറുകളുടെ പതിപ്പ് എടുക്കുന്നതിന് ആദ്യമായി പകുതി വെളുത്തതും പകുതി കറുത്തതുമായ കടലാസ് നിരപ്പായ സ്ഥലത്ത് വെയ്ക്കുക. മൂർച്ചയുള്ള ബ്ലേഡ് കൊണ്ടോ കത്തികൊണ്ടോ പൈലിയസും തണ്ടുമായി യോജിക്കുന്ന ഭാഗം വച്ച് മുറിക്കുക. ഇപ്രകാരം മുറിച്ചെടുത്ത പൈലിയസ് കമിഴ്ത്തി കടലാസിൽ വയ്ക്കുക. പാളികൾ കടലാസിന് അഭിമുഖമായിരിക്കണം. അതിനു ശേഷം ഒരു ജാർ കൊണ്ട് മൂടണം. മൂടുന്നതിന് മുൻപായി പഞ്ഞിയിൽ വെള്ളം നനച്ച് ജാറിനകത്ത് പറ്റിച്ച് വെക്കണം. ഗില്ലുകളിൽ നിന്നും വീഴുന്ന സ്പോറങ്ങളെ വെള്ള – കറുപ്പ് പേപ്പറിൽ കാണാവുന്നതാണ്. പച്ചയോ, ചുവപ്പോ നിറമുള്ള സ്പോറങ്ങൾ പേപ്പറിൽ പ്രത്യക്ഷപ്പെട്ടാൽ അവ വിഷക്കൂണുകളാണെന്ന് സ്ഥിരീകരിക്കാം.

ഭക്ഷ്യയോഗ്യ കൂണുകളെ തിരിച്ചറിയാൻ

കൂൺ വിഷം പ്രധാനമായും നാലു തരത്തിലാണ് ശരീരത്തെ ബാധിക്കുന്നത്

1.വയറിനെ ബാധിക്കുന്നവ
2 .രക്തത്തിൽ കലരുന്നവ
3. കരളിനേയും മൂത്രാശയത്തെയും ബാധിക്കുന്നവ
4. ഞരമ്പുകളെ ബാധിക്കുന്നവ.
പൊതുവെ പറഞ്ഞാൽ കൂൺ വിഷബാധ ഏൽക്കാതിരിക്കുവാൻ താഴെ കാണിച്ച കാര്യങ്ങൾ ശ്രദ്ധിക്കാം.
1. കൂണുകൾ ശ്രയരിക്കുമ്പോൾ ചെറിയ മൊട്ടുകൾ ഉപയോഗിക്കാതിരിക്കുക. കാരണം വിഷക്കൂണുകളുടെ പ്രത്യകതകൾ ഇവയിൽ കാണുവാൻ പ്രയാസമായിരിക്കും.
2. മുറിക്കുമ്പോൾ പാലിന്റെ നിറത്തിലുള്ള ദ്രാവകം ഊറുന്നവയും നീലനിറപ്പകർച്ച വരുന്ന കൂണുകളും ഉപയോഗിക്കാതിരിക്കുക.
3. അധികം മൂപ്പെത്തി വിടർന്ന് പഴക്കം ചെന്ന കൂണുകൾ ഉപയോഗിക്കാതിരിക്കുക.

November 22, 2021 2 comments
0 FacebookTwitterPinterestEmail
കാർഷിക ഉന്നതി മേളകൾകാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

ബോൺസായ് : ചെടികളെ വളർച്ച നിയന്ത്രിച്ച് വളർത്തുന്ന രീതി

by krishippura November 22, 2021
written by krishippura

 

എം കെ പി മാവിലായി

മരങ്ങളുടെ രൂപ ഭംഗി നഷ്ടപ്പെടാതെ പ്രത്യേക രീതിയിൽ വളർച്ച നിയന്ത്രിച്ച് വളർത്തുന്ന കലയാണ് ബോൺസായ് . ജാപ്പാനീസ് ഭാഷയിലെ ബോൺ എന്നും സയ് എന്നുമുള്ള രണ്ടു പദങ്ങളിൽ നിന്നാണ് ബോൺസായ് എന്ന വാക്ക് ഉണ്ടായത്. ബോൺ എന്ന വാക്കിന് ആഴം കുറഞ്ഞ പാത്രം എന്നും സയ് എന്ന വാക്കിന് സസ്യം എന്നുമാണ് അർത്ഥം.
ബോൺസായ് ജന്മം കൊണ്ടത് ചൈനയിലാണ്. ഇവരിൽ നിന്നാണ് ജപ്പാൻ കാർ ഈ കല അഭ്യസിച്ചത് എന്നാണ് കരുതുന്നത്.
നല്ല ക്ഷമയും കലാവാസനയും ഉള്ളവർക്ക് ബോൺസായ് ചെടികൾ ഉല്പാദിപ്പിച്ചെടുക്കാനാവും. ഇതിന് പറ്റിയ നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കലാണ് എളുപ്പ വഴി. പാറയിടുക്കുകളിലോ മതിലുകളിലോ കിണറിന്റെ വശങ്ങളിലോ അതു പോലുള്ള സ്ഥലങ്ങളിലോ ഞെരുങ്ങി വളരുന്ന തൈകൾ ലഭിച്ചാൽ ബോൺസായ് ചെടികൾ തയ്യാറാക്കൽ കുറേക്കൂടി എളുപ്പമാകും. ഇത്തരം വൃക്ഷ തൈകൾക്ക് പ്രായമുണ്ടെങ്കിലും അവ വലിപ്പത്തിൽ കുള്ളനായിട്ടാണ് വളർന്നിട്ടുണ്ടാവുക. ഭാവി ബോൺസായിക്ക് അനുയോജ്യമാണെങ്കിൽ ഇവ ചുറ്റുമുള്ള മണ്ണ് നീക്കി ശ്രദ്ധാപൂർവ്വം ഇളക്കിയെടുക്കണം. മണ്ണോട് കൂടിത്തന്നെ പുറത്തെടുത്ത ചെടിയുടെ വേരുകൾ ഉടൻ തന്നെ നനഞ്ഞ മണ്ണും പച്ചപ്പുല്ലും കൊണ്ട് പൊതിഞ്ഞു പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടിക്കെട്ടിവെക്കണം.

ഇതിന് പുറമെ ബോൺസായ് മാതൃകയിൽ വളർത്താൻ ഉദ്ദേശിക്കുന്ന വൃക്ഷത്തിന്റെ വിത്ത് പാകി മുളപ്പിച്ചും തൈകൾ തയ്യാറാക്കാം.
തൈകൾക്ക് സാമാന്യം വലിപ്പമെത്തിയാൽ അവ ചട്ടികളിലേക്ക് മാറ്റി നടാം. രണ്ടുമൂന്നു വർഷം പ്രായമാകുന്നതുവരെ ചെടികൾക്കാവശ്യമായ വളവും വെള്ളവും നൽകി പരിപാലിക്കണം. ആവശ്യത്തിന് വലിപ്പവും ശിഖരങ്ങളും ഉണ്ടായിക്കഴിഞ്ഞാൽ ഇവയെ ഭാവിയിലെ ബോൺസായി ആക്കാനുള്ള പ്രവർത്തനങ്ങൾ നടത്താം.
വിത്ത് തൈകൾ അല്ലാതെ ചില ചെടികളുടെ ഇലകൾ, വേര്, തണ്ട് തുടങ്ങിയവ ഉപയാഗിച്ചും ബോൺസായിക്കുള്ള നടീൽ വസ്തുക്കൾ തയ്യാറാക്കാം. ഇതിൽ തണ്ടുകൾ മുഖേനയുള്ള പ്രവർധനമാണ് ഉത്തമം.

 

ബോൺസായ് : ചെടികളെ വളർച്ച നിയന്ത്രിച്ച് വളർത്തുന്ന രീതി

തണ്ടുകൾ പത്ത് സെ.മീറ്ററെങ്കിലും നീളമുള്ളതായിരിക്കണം. തണ്ടുകളുടെ മൂന്നിലൊന്ന് ഭാഗം മണ്ണിന്നടിയിൽ വരത്തക്കവിധം വേണം നടാൻ. തണ്ടുകളിൽ നിന്നും ചെറിയ മുളകൾ പൊട്ടുമ്പോൾ മാത്രമേ പൂർണ്ണമായ സൂര്യപ്രകാശത്തിൽ ചെടിച്ചടി വയ്ക്കാവൂ.
ആവശ്യത്തിന് ശിഖരങ്ങൾ വന്നു കഴിഞ്ഞാൽ വളരെ ശ്രദ്ധയോടെ ചെടി, ചട്ടിയിൽ നിന്നും പുറത്തെടുത്ത് താഴേക്ക് നീണ്ട് വളരുന്ന പ്രധാന വേര് മുറിച്ചു മാറ്റണം. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് കൂടുതൽ വേരുകൾ വശങ്ങളിലേക്കുണ്ടാകുകയും താഴേക്ക് വേരു പടലം കുറുകുകയും ചെയ്യും. ഇത്തരത്തിലുള്ള തീരെ ചെറിയ വേരുകൾ ഭാവി ബോൺസായി ചെടിക്ക് അത്യാവശ്യമാണ്. ഇങ്ങനെ തയ്യാർ ചെയ്ത ശേഷം ഒരാഴ്ചത്തേക്ക് ചെടിച്ചട്ടി വീണ്ടും തണലിൽ സൂക്ഷിക്കണം. പ്രധാന വേരിനേറ്റ മുറിവുണങ്ങുന്നതിന് ഇത് സഹായകമാണ്.
ഇതിന് പുറമെ പതിവയ്ക്കൽ (Layering), വിവിധ ഒട്ടിക്കൽ (Grafting) രീതികളിലൂടെയും ബോൺസായിക്കാവശ്യമായ നടീൽ വസ്തുക്കൾ ഉൽപ്പാദിപ്പിക്കാം.

ബോൺസായിയുടെ ആകർഷണീയതയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് അവ വളർത്താനുപയോഗിക്കുന്ന ചട്ടി അഥവാ പാത്രങ്ങൾ. അതിനാൽ ഓരോ തരം ബോൺസായിക്കും അനുയോജ്യമായ പാത്രം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാതങ്ങളുടെ അടിവശത്ത് നീർവാർച്ചക്കുളള ദ്വാരങ്ങൾ ഉണ്ടായിരിക്കണം.
നാം നിർമ്മിക്കാനുദ്ദേശിക്കുന്ന ബോൺസായ് രൂപത്തിനനുയോജ്യമായ പാത്രങ്ങൾ അഥവാ ചട്ടികൾ വേണം തിരഞ്ഞെടുക്കാൻ. പാത്രത്തിന്റെ ആഴവും പ്രാധാന്യം അർഹിക്കുന്നു.

പ്രകൃതിയിലെ സ്വാഭാവികത ഉൾക്കൊള്ളുന്ന വിധം ബോൺസായ് സംവിധാനം ചെയ്യുന്നതിന് വിവിധ ശൈലികൾ നിലവിലുണ്ട്.
ബോൺസായ് നിർമ്മാണത്തിന് അനുപേഷണീയമായ ഉപകരണങ്ങളും ഉണ്ടായിരിക്കണം.
ചെറുവേരുകൾ മുറിക്കുന്നതിനായി മൂർച്ചയുള്ള ചെറു കത്രിക (Root pruning )ആവശ്യമാണ്.
തായ്ത്തടിയിലും ശിഖരങ്ങളിലും ചെമ്പുകമ്പികൾ ഉപയോഗിച്ച് വളർച്ച ക്രമപ്പെടുതാനും അവ മുറിച്ചു മാറ്റാനും കമ്പി മുറിക്കുന്ന കത്രിക (Wire cutter) ആശയമാണ്.
വളർച്ച ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി തായ്ത്തടിയിലും ശാഖകളിലും ആവശ്യമായ കൃത്രിമ വളവുകൾ സൃഷ്ടിക്കുന്നതിനും വളഞ്ഞ ശാഖകൾ നിവർത്തുന്നതിനുമായി ചെമ്പുകമ്പികൾ ആവശ്യമാണ്.
ബലമേറിയതും ആവശ്യമില്ലാത്തതുമായ ശിഖങ്ങൾ മുറിച്ചു മാറ്റാൻ മൂർച്ചയേറിയ ചെറിയ വാൾ (Saw) ഉപകരിക്കും.
ചെറിയുടെ ഇലകൾ ആവശ്യാനുസരണം കോതിയൊതുക്കാൻ ഇല വെട്ടി (Leaf cutter ) ഉപയോഗിക്കുന്നത് സൗകര്യമാകും.
ശാഖകൾ ആവശ്യാനുസരണം കൊതുന്നതിന് തൂപ്പ് വെട്ടി (Pruning Scissors ) ഉപകരിക്കും.
നമ്മുടെ ഭാവനക്കും കഴിവിനും അനുസരിച്ച് പ്രകൃതിയിലെ സ്വാഭാവികത ഉൾക്കൊള്ളുന്ന വിധം വിവിധ രീതികളിൽ ബോൺസായ് മരങ്ങൾ ഉണ്ടാക്കിയെടുക്കാം. നേർ ലംബ രീതി( Formal upright style) ,ചരിഞ്ഞ തായ്ത്തടി രീതി (Sloping trunk style), കാറ്റ് ഏറ്റതു പോലുള്ള രീതി (wind swept style),
ബഹുതല തായ്ത്തടി രീതി (Multi trunk style), ചങ്ങാടം രീതി (Raft style), ചൂലിന്റെ രീതി ( Broom style) എന്നിവയാണ് പ്രധാനമായും ബോൺസായ് തയ്യാറാക്കാൻ ഉചിതമായ രീതികൾ.
ഒരു വൃക്ഷത്തൈയുടെ ശിഖരങ്ങളും തായ്ത്തടിയും ചെമ്പുകമ്പികളുപയോഗിച്ച് വേണ്ട രീതിയിൽ വളച്ചെടുത്ത് ഭാവി വൃക്ഷത്തിന്റെ ആകൃതി കൈവരുത്തുകയാണ് ചെയ്യുന്നത്.
ഇതിനായി ചെടികളെ ആദ്യം പരുവപ്പെടുത്തിയെടുക്കും. കൂടുതൽ സൂര്യപ്രകാശം ഏൽപ്പിക്കൽ, നനയ്ക്കലിന്റെ തോത് കുറക്കൽ, വളപ്രയോഗം ഒഴിവാക്കൽ തുടങ്ങിയ മാർഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത്.


തായ്ത്തടിയും ശിഖരങ്ങളും കമ്പി ഉപയോഗിച്ച് ആവശ്യമായ രീതിയിൽ വളച്ചെടുക്കൽ, മുകുളങ്ങൾ നുള്ളി മാറ്റുകയും ഇലകളും ചെറുശിഖരങ്ങളും മറ്റും കോതൽ എന്നിവ ആശക്കൊത്ത ആകൃതി കൈവരുത്തുന്നതിന് ആവശ്യമാണ്.
തൈകളുടെ തായ് വേര് താഴോട്ട് കൂടുതൽ വളരാതെ മുറിച്ചു മാറ്റണം. അപ്പോൾ ചെടിയുടെ ചുവട്ടിൽ നിന്നും വളരെയേറെ ചെറു വേരുകൾ എല്ലാ വശങ്ങളിലേക്കും വളർന്നു വരും. ഈ വേരുകൾ ഓരോ വർഷവും ചെറിയ കത്രിക ഉപയോഗിച്ച് വെട്ടി ക്രമപ്പെടുത്തിയാൽ രണ്ടു മൂന്നു വർഷങ്ങൾ കൊണ്ട് തന്നെ പടലം ബോൺസായ്ക്ക് അനുയോജ്യമായ രീതിയിലുള്ളതാകും.

ചെടിച്ചട്ടി നിറക്കുന്നതും ശ്രദ്ധയോടെ വേണം. മണൽ മണ്ണ് മിശ്രിതമാണ് നല്ലത്. മുകളിൽ ചകിരിച്ചോറ് വിതറുന്നത് നേരിയ ഈർപ്പം നിലനിർത്താൻ സഹായകമാകും.
ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് മിതമായ അളവിൽ നനവും വളവും ആവശ്യമാണ്.
ഇവയുടെ വളർച്ചക്ക് പ്രധാനമായും എൻ.പി .കെ. വളങ്ങൾ ചെറിയ അളവിൽ നൽകണം. ഇലകളുടെയും ശിഖരങ്ങളുടേയും വളർച്ചക്കും സ്വഭാവികമായ പച്ചനിറം നിലനിർത്താനും നൈട്രജൻ ആവശ്യമാണ്. വേരുകളുടെ സ്വാഭാവിക വളർച്ചക്കും പൂവും കായും ഉണ്ടാകുന്നതിനും ഫോസ്ഫറസ് ഉപകരിക്കും. രോഗ പ്രതിരോധ ശേഷിയും കരുത്തും നൽകാൻ പൊട്ടാഷ് അത്യാവശ്യമാണ്. ഗാർഡൻ മിക്സ്ച്ചർ പോലുള്ള വളങ്ങളിൽ ഈ പോഷകങ്ങളെല്ലാം അടങ്ങിയിരിക്കും.
മണ്ണിര കംബോസ്റ്റ്, കാലിവളം എന്നിവയിലും ബോൺസായ്ക്കാവശ്യമായ പോഷകങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്.

കശുമാവ്, പ്ലാവ്, മാവ്, പുളി, സപ്പോട്ട എന്നീ ഫലവർഗ്ഗങ്ങളും, ബോഗൻ വില്ല , അക്കേഷ്യ അറബിക്ക, അലമാൻഡ (മഞ്ഞക്കോളാമ്പി ), കണിക്കൊന്ന, ചെമ്പരത്തി, തെറ്റി (ഇക്സോറ ), മുല്ല (ജാസ്മിൻ), അശോക തെറ്റി (സറാക്ക ഇൻഡിക്ക ) എന്നീ പൂച്ചെടികളും മുള വർഗ്ഗങ്ങളും ബോൺസായ് ആക്കി വളർത്താൻ അനുയോജ്യമായ സസ്യങ്ങളാണ്.

November 22, 2021 3 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

പച്ചമുളക് നടാ൦

by krishippura November 22, 2021
written by krishippura

 

അടുക്കളയിലെ പച്ചക്കറി കൊട്ടയിൽ പ്രധാനപ്പെട്ടയിനമാണ് പച്ചമുളക്. മുളകില്ലാതെയുള്ള പാചക൦ തന്നെ വിരള൦. റൈസ് വിഭവങ്ങൾ, ഉപ്പുമാവ്, കറികൾ, സ്നാക്സുകൾ, സലാഡ് എന്നിങ്ങനെ എന്തിനു൦ ഏതിനു൦ മുളക് അത്യാവശ്യമാണ്. മാർക്കറ്റുകളിൽ നിന്നു൦ വാങ്ങുന്ന പച്ചമുളകിലെ കീടനാശിനി സാന്നിധ്യത്തെക്കുറിച്ച് നാ൦ ബോധവാന്മാരാണ്. അല്പ൦ സമയവു൦ കരുതലുമുണ്ടെങ്കിൽ നമ്മുടെ അടുക്കളാവശ്യത്തിനുള്ള പച്ചമുളക് വീട്ടുമുറ്റത്തോ, ടെറസിലോ വിളയിച്ചെടുക്കാനാകു൦.
അനുഗ്രഹ, ഉജ്ജ്വല, മഞ്ജരി, ജ്വാലമുഖി എന്നിവ മികച്ച പച്ച മുളക് ഇനങ്ങളാണ്.

പാകി മുളപ്പിക്കൽ

കടയിൽ നിന്നു൦ വാങ്ങിയ ഉണക്ക മുളകിൻ്റെയോ, പഴുത്ത മുളകിൻ്റെയോ അരികൾ നമുക്ക് നടാനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഈ മുളക് അരികൾ സ്യൂഡോമോണാസ് ലായനിയിൽ കുതിർത്ത് നടാനായി എടുക്കാ൦. കുതിർക്കണമെന്ന് നിർബന്ധമില്ല. മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ ഒരേ അനുപാതത്തിൽ എടുത്ത് കൂട്ടിയിളക്കിയ മിശ്രിത൦ വിത്ത് പാകാനായി ഉപയോഗിക്കാ൦. മണ്ണിൽ ഒരുപാട് താഴ്ചയിൽ വിത്ത് പാകരുത്. പാകിയശേഷ൦ സ്യുഡോമോണാസ് കലക്കിയ വെള്ള൦ തളിച്ചുകൊടുക്കണ൦. പാകിയ വിത്തുകൾ തണലുള്ള ഇടങ്ങളിലേയ്ക്ക് മുളയ്ക്കാനായി മാറ്റി വയ്ക്കാ൦. എട്ടു ദിവസങ്ങൾക്കുള്ളിൽ ഇവ കിളിർക്കു൦.

നടീൽ രീതി

കിളിർത്ത തൈയ്കൾ ഏകദേശ൦ എട്ട് ഇഞ്ച് പൊക്ക൦ അല്ലെങ്കിൽ അഞ്ച് സെറ്റ് ഇലയാകു൩ോൾ മാറ്റി നടാ൦.

മുളകു തൈകൾ നടുന്നതിനായി വിസ്താരമുള്ള ഗ്രോബാഗ്, പാത്രങ്ങൾ എന്നിവ വേണ൦ തിരഞ്ഞെടുക്കാൻ. ഗ്രോ ബാഗാണെങ്കിൽ 40×24×24 സൈസു൦ മറ്റ് പാത്രമാണെങ്കിൽ 12 മുതൽ 18 ഇഞ്ച് വ്യാസമുള്ളതുമാണെങ്കിൽ നന്ന്. ഇതിലേയ്ക്ക് മണ്ണ്, ചകിരിച്ചോറ്, ചാണക പൊടി, മണൽ എന്നിവ ഇടണ൦. വെള്ള൦ ഒട്ടു൦ തങ്ങി നിൽക്കാതിരിക്കാനാണ് മണൽ ചേർക്കുന്നത്. ശേഷ൦ വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവയിട്ട് ഇളക്കി ചേർക്കാ൦. (കായ്പിടുത്തത്തിനു൦ വേരുകളുടെ ബലത്തിനു൦ ഉത്തമമാണ് എല്ലുപൊടി.) ഈ മിശ്രിതത്തിലേയ്ക്ക് തൈ നടാ൦. തൈകൾ നന്നായി താഴ്ത്തിയാവണ൦ നടേണ്ടത്. നല്ല സൂര്യ പ്രകാശ൦ ആവശ്യമുള്ള ചെടിയാണ് മുളക്. അതിനാൽ നല്ല വെയിൽ ലഭിക്കുന്നിടത്തേയ്ക്ക് നട്ട തൈകൾ മാറ്റി വയ്ക്കണ൦.

മുളക് ചെടിയുടെ ചുവട്ടിലെ മണ്ണ് ഉണങ്ങിക്കിടക്കാൻ അനുവദിക്കരുത്. അതിനാൽ, ദിവസവു൦ രാവിലെയു൦ വൈകുന്നേരവു൦ നനയ്ക്കണ൦. എന്നാൽ, വെള്ള൦ അധികമാകാനു൦ പാടില്ല.

വളപ്രയോഗ൦

എല്ലാ ആഴ്ചയു൦ സ്യൂഡോമോണാസ് കലക്കിയ വെള്ള൦ ഒഴിക്കുക വഴി ബാക്ടീരിയൽ വാട്ട൦, വേരുചീയൽ എന്നിവയെ പ്രതിരോധിക്കാൻ കഴിയു൦. ചെടികൾ പൂത്തു തുടങ്ങു൩ോൾ, മാസത്തിൽ രണ്ടു തവണ (15 ദിവസത്തെ ഇടവേളയിൽ) , ചാണകപൊടിയോ, ക൩ോസ്റ്റോ ചുവടിളക്കി ചേർക്കാ൦.

മുളക് ചെടിയ്ക്ക് പ്രഥമ മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യ൦ എന്നിവയോടൊപ്പ൦ കാത്സ്യ൦, മഗ്നേഷ്യ൦ എന്നിവയു൦ ആവശ്യമാണ്. കാത്സ്യത്തിനായി, മാസത്തിലൊരിക്കൽ ഒരു സ്പൂൺ കുമ്മായ൦ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കാ൦. മഗ്നീഷ്യ ലഭ്യതയ്ക്കായി
എപ്സ൦ സോൾട്ട് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു ലിറ്റർ വെള്ളത്തിൽ 1/2 റ്റീസ്പൂൺ എപ്സ൦ സോൾട്ട് കലക്കി ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.

കായ്പിടുത്തമാകു൩ോൾ ചെടികൾക്ക് താങ്ങു കൊടുക്കേണ്ടതാണ്. ചെടികളുടെ കിളിർപ്പ് ഞുള്ളി കളയുന്നത് പുതുശാഖകളുണ്ടാകാനു൦ അവയിൽ കായ്കളുണ്ടാനു൦ ഉപകരിക്കു൦.

കീടബാധ

നമ്മുടെ ആരോഗ്യകാര്യത്തിലെന്നപോലെ കൃഷിയിലു൦ രോഗ൦ വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ , രോഗ൦ വരാതെ പ്രതിരോധിക്കലാണ് പ്രധാന൦. മുഞ്ഞ, മീലിബഗ്സ്,ഇല കുരുടിപ്പ് എന്നിവയാണ് പച്ച മുളക് ചെടിയെ ബാധിക്കുന്ന പ്രധാന കീട ബാധകൾ. ഇവയെ പ്രതിരോധിക്കാൻ വെളുത്തുള്ളി- വേപ്പെണ്ണ- സോപ്പ് ലായനി സ്പ്രേ ചെയ്യണ൦. ബിവേറിയ കീട പ്രതിരോധത്തിന് മറ്റൊരു മാർഗ്ഗമാണ്. അഞ്ചു ദിവസത്തെ ഇടവേളയിൽ ഇലകൾ മുഴുവൻ നനയത്തക്ക വിധ൦ ബിവേറിയയു൦ സ്പ്രേ ചെയ്യാ൦. ഹൈഡ്രജൻ പെ റോക്സൈഡ് ഇലകുരുടിപ്പിനെ മറികടക്കാനുപകരിക്കുന്ന ഒരു മാധ്യമമാണ്.

November 22, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

കൃഷി നാശം; അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി പി. പ്രസാദ്

by krishippura November 19, 2021
written by krishippura

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ തുടര്‍ച്ചയായി പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൃഷിനാശവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു. കൃഷിവകുപ്പിന്‍റെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി നാശം നേരിട്ട കർഷകര്‍ അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം.

കൃഷിവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനജീവിതവുമായി ഏറെ അടുത്തു നില്‍ക്കേണ്ടതാണ്. കര്‍ഷക ക്ഷേമത്തിനായി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള എല്ലാ പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നു എന്നും അവയുടെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നു എന്നും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. പദ്ധതികള്‍ പരിശോധിച്ച് വിലയിരുത്തി അവശ്യമെങ്കില്‍ കാലാനുസൃതമായ മാറ്റത്തിന് ശുപാര്‍ശന നല്‍കുകയും വേണം.

ഉദ്യോഗസ്ഥർ നിർബന്ധമായും കൃഷിയിടങ്ങൾ സന്ദർശിക്കണം. ത്രിതല പഞ്ചായത്തുകളും പ്രാദേശിക സംവിധാനങ്ങളുമായി ചേർന്ന് സാഹചര്യം വിലയിരുത്തി അതത് മേഖലകൾക്ക് ചേർന്ന പദ്ധതികൾ രൂപം കൊടുത്ത് നടപ്പിലാക്കണം-മന്ത്രി പറഞ്ഞു.

കൃഷി വകുപ്പ് ഡയറക്ടർ ടി.വി സുഭാഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ, അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.

November 19, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

സംരംഭക പ്രേരിതമായ പ്രോജക്ടുകള്‍ക്ക്‌ ധനസഹായം

by krishippura November 19, 2021
written by krishippura

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തിരം സംസ്ഥാനത്ത്‌ നടപ്പിലാക്കുന്ന മിഷന്‍ ഫോര്‍ ഇന്റെഗ്രേറ്റഡ്‌ ഡെവലപ്പ്മെന്റ്‌ ഓഫ്‌ ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്ന ക്രേന്ദാവിഷ്‌കൃത പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകത്തിന്റെ ഭാഗമായി പായ്ക്ക്ഹാസുകള്‍, പ്രീ-കൂളിംഗ്‌ യൂണിറ്റുകള്‍, ശീതീകരണമുറി, മൊബൈല്‍ ശീതീകരണശാല, റീഫര്‍ വാനുകള്‍, റൈപ്പനിംഗ്‌ ചേംബര്‍, പ്രോസസ്സിംഗ്‌ യൂണിറ്റ്‌, പ്രിസര്‍വേഷന്‍ യൂണിറ്റ്‌ എന്നിവ സ്ഥാപിക്കുന്നതിന്‌ ധനസഹായം നല്‍കിവരുന്നു. സംരംഭക പ്രേരിതമായ ഈ പ്രോജക്ടുകള്‍ വായ്പാബന്ധിതമായാണ്‌ നടപ്പിലാക്കുന്നത്‌. പദ്ധതി പൂര്‍ത്തീകരണത്തിന്‌ ശേഷം മൂല്യനിര്‍ണ്ണയത്തിന്‌ ആനുപാതികമായി സഹായധനം അനുവദിക്കുന്നതാണ്‌. വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രജിസ്റ്റേര്‍ഡ്‌ സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, (്രസ്റ്റുകള്‍, വനിതാ കര്‍ഷക സംഘങ്ങള്‍, 25 അംഗങ്ങളുള്ള സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക്‌ സഹായത്തിന്‌ അര്‍ഹതയുണ്ടായിരിക്കും. സമതല പ്രദേശങ്ങളിലെ ധനസഹായത്തിന്‌ പുറമേ വയനാട്‌, ഇടുക്കി എന്നീ മലയോരപ്രദേശങ്ങള്‍ക്ക്‌ 15 ശതമാനം അധിക ധനസഹായവും അനുവദിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – കേരളയുമായി 0471-2330858/2330867 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

November 19, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

പെറ്റ് ഷോപ്പുകൾക്കു ലൈസൻസ് നിർബന്ധമാക്കും : മന്ത്രി ജെ. ചിഞ്ചുറാണി

by krishippura November 19, 2021
written by krishippura

സംസ്ഥാനത്ത് അരുമ മൃഗങ്ങളേയും പക്ഷികളേയും വിൽക്കുന്ന സ്ഥാപനങ്ങളുടെ (പെറ്റ്ഷോപ്പുകൾ) പ്രവർത്തനത്തിനു ലൈസൻസ് നിർബന്ധമാക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇതു സംബന്ധിച്ച കേന്ദ്ര നിയമം കർശനമായി നടപ്പാക്കും. പെറ്റ്സ് ഷോപ്പ്, ഡോഗ് ബ്രീഡിങ് സ്ഥാപന ഉടമസ്ഥർക്ക് ഇക്കാര്യത്തിൽ ജില്ലാതലത്തിൽ ബോധവത്കരണം നൽകുമെന്നും മന്ത്രി പറഞ്ഞു. പുനഃസംഘടിപ്പിച്ച സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി എല്ലാ ജില്ലകളിലും സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസിന്റെ (എസ്.പി.സി.എ.) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലാതല എസ്.പി.സി.എ. മാനേജ്മെന്റ് കമ്മിറ്റിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ജില്ലാ കളക്ടറേയും ഉൾപ്പെടുത്തും. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരവും അനുമതിയും ലഭിച്ച സ്ഥാപനങ്ങളിൽനിന്നു താത്പര്യപത്രം ക്ഷണിച്ച് തെരുവു നായ്ക്കളിൽ വന്ധീകരണ പദ്ധതി നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദേശം നൽകും. ഹൈക്കോടതി വിധിയനുസരിച്ച് തെരുവു നായ്ക്കളെ സംരക്ഷിക്കുന്നതിനായി അനിമൽ ഷെൽട്ടർ, അനിമൽ അഡോപ്ഷൻ, ഫീഡിങ് പോയിന്റ് എന്നിവ നടപ്പാക്കുന്നതിനും വകുപ്പിനോടു ശുപാർശ ചെയ്യും.
മൃഗസംരക്ഷണ വകുപ്പിന്റെ അതിർത്തി ചെക്പോസ്റ്റുകളിൽ വെറ്ററിനറി സർജൻമാർ ഇല്ലാത്ത സ്ഥലങ്ങളിൽ കരാർ അടിസ്ഥാനത്തിൽ സർജൻമാരെ നിയമിക്കും. എലിഫെന്റ് സ്‌ക്വാഡിലേക്ക് ഡോക്ടർമാരെ കണ്ടെത്തി വെറ്ററിനറി കോളജുകളിൽ പരിശീലനം നൽകി ജില്ലാതല സ്‌ക്വാഡുകൾ ശക്തിപ്പെടുത്തും. അനധികൃത അറവു തടയുന്നതിനും ആധുനിക അറവുശാലകൾ സ്ഥാപിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പിനു നിർദേശം നൽകും. മൃഗ സംരക്ഷണ വകുപ്പ് ജില്ലകളിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തും. ഇവർക്ക് ജില്ലതിരിച്ചു ചുമതല നൽകുമെന്നും മന്ത്രി പറഞ്ഞു.
ഫ്ളാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും ഓമന മൃഗങ്ങളെ വളർത്തുന്നതിനു കോടതി അംഗീകാരം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികൾ സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് പരിശോധിക്കും. പൊതുജനങ്ങൾക്ക് ബോർഡിന്റെ sawbkerala@gmail.com എന്ന ഇ-മെയിലിൽ പരാതികൾ അറിയിക്കാം. കോൾ സെന്ററും തുറക്കും. സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡിന്റെ ഓഫിസ് സംവിധാനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേകമായി സെക്ഷൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
പെറ്റ് ഷോപ്പ് നിയമങ്ങൾ സംബന്ധിച്ച കൈപ്പുസ്തകം വാർത്താ സമ്മേളനത്തിൽ മന്ത്രി പ്രകാശനം ചെയ്തു. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശികനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

November 19, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

സുഗന്ധ വ്യഞ്ജന കൃഷിയും മൂല്യ വർധിത ഉൽപ്പന്നങ്ങളും

by krishippura November 19, 2021
written by krishippura

സുഗന്ധ സുരഭിലമായ അസംഖ്യം സസ്യങ്ങളുടെ നാടാണ് ഭാരതം. ഇവിടുത്തെ സുഗന്ധദ്രവ്യങ്ങളുടെ ചേതോഹരമായ വാസന ചരിത്രാതീത കാലം തൊട്ടു തന്നെ ലോകമൊട്ടുക്ക് വ്യാപിച്ചിരുന്നു. നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയിൽ സുഗന്ധവിളകൾക്ക് അതീവ സ്ഥാനമുണ്ട്. മിക്ക സുഗന്ധവിളകളുടേയും ഉൽപ്പാദനത്തിൽ നമ്മുടെ രാജ്യം തന്നെയാണ് മുൻപന്തിയിൽ. ഒരു കാലത്ത് സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതി നമ്മുടെ രാജ്യത്തിന്റെ കുത്തകയായിരുന്നു. ഇന്ന് ആ പഴയ പ്രതാപത്തിന് ഏറെ മങ്ങലേറ്റിട്ടുണ്ട്. നമ്മുടെ ചുറ്റുപാടുമുള്ള പല രാജ്യങ്ങളും ഇന്ന് സുഗന്ധദ്രവ്യ ഉൽപ്പാദനത്തിലും വിൽപ്പനയിലും നമ്മുടെ രാജ്യത്തോട് മത്സരിക്കുന്നു.

ഈ സാഹചര്യത്തിലും ഭാരതം എൺപത് കോടിയിലധികം രൂപക്കുള്ള സുഗന്ധദ്രവ്യങ്ങൾ പ്രതിവർഷം കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ കേരളത്തിന് നല്ലൊരു സ്ഥാനവുമുണ്ട്.
പതിന്നാലാം നൂറ്റാണ്ടിൽ കോഴിക്കോട് ഒരു തുറമുഖമെന്ന നിലയിൽ പ്രശസ്തമായതോടെയാണ് കടൽ താണ്ടി സുഗന്ധ വ്യഞ്ജനങ്ങളുടെ നാടന്വേഷിച്ച് ധാരാളം അറബികളും ചീനരും തുടർന്ന് വെള്ളക്കാരും കേരളക്കരയിലെത്തിയത്. സുഗന്ധരാജനായ കുരുമുളകിന്റെ പഴമയിലേക്ക് ഒരു തിരനോട്ടം നടത്തിയാൽ ലോക ചരിത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും കുരുമുളകിനെപ്പോലെ പ്രകീർത്തി നേടിയിട്ടുള്ള മറ്റൊരു കാർഷിക ഉൽപ്പന്നം ഉണ്ടായിട്ടില്ലെന്ന് കാണാൻ കഴിയും. കുരുമുളക് പോലെത്തന്നെ കേരളപ്പെരുമയുമായി അഭേദ്യ ബന്ധമുള്ള മറ്റൊരു സുഗന്ധ വ്യഞ്ജനമാണ് ഇഞ്ചി. വരരുചിപ്പഴമയോളം നീണ്ടുകിടക്കുന്നതാണ് ഇഞ്ചിപ്പുരാണം. ഇന്ത്യൻ ചുക്കിന്റെ പൗരാണികത്വം ചരിത്രരേഖകളിൽ കാണാം. വൃക്ഷ സുഗന്ധവിളകളിൽ ജാതി, ഗ്രാമ്പു, എലവങ്ങം അഥവാ കറപ്പ, സർവ്വ സുഗന്ധി എന്നിവയും പ്രധാനപ്പെട്ടവയാണ്. ഇവയുടെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും മണ്ണും ഇന്ത്യയിൽ സുലഭമാണെങ്കിലും ഇന്ന് നമ്മുടെ ആവശ്യകതയുടെ പകുതിയിലേറെയും പുറംനാടുകളിൽ നിന്നും ഇറക്കുതി ചെയ്യേണ്ടതായാണിരിക്കുന്നത്.

വമ്പിച്ച വിപണന സാധ്യതയുള്ള ഈ വിളകൾ കൃഷി ചെയ്ത് ഉല്പാദനം വർധിപ്പിക്കുക വഴി ഇവയുടെ ഇറക്കുമതി കുറക്കാവുന്നതാണ്. നിലവിലുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ 4800 ഹെക്ടറിൽ ജാതി കൃഷി ചെയ്ത് 6900 ടൺ ജാതിക്ക ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇതിൽ എഴുപതു ശതമാനത്തിലധികവും കേരളത്തിൽ നിന്നാണ്. 4200 ഹെക്ടറോളം സ്ഥലത്ത് ഇത് കൃഷി ചെയ്യുന്നുണ്ട്. ഗ്രാമ്പൂവിന്റെ കാര്യത്തിലും ഇന്ത്യയിൽ മൊത്തം ഉൽപ്പാദനത്തിന്റെ പകുതിയിലേറെയും കേരളത്തിൽ നിന്നാണ്. ഇന്ത്യയിൽ 1550 ഹെക്ടറിലെ ഗ്രാമ്പൂ കൃഷിയിൽ നിന്നും 1300 ടൺ ഗ്രാമ്പൂ ലഭിക്കുന്നു. കേരളത്തിൽ 950 ഹെക്ടറോളം സ്ഥലത്താണ് ഗ്രാമ്പൂ കൃഷി ചെയ്യപ്പെടുന്നത്. എലവങ്ങം അഥവാ അഥവാ കറപ്പയാവട്ടെ ഇന്ത്യയിൽ ആകെ 350 ടണ്ണാണ് ഉൽപ്പാദിപ്പിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കറപ്പത്തോട്ടമായിരുന്ന അഞ്ചരക്കണ്ടിയിലെ തോട്ടം ഇന്ന് തീരെ ഇല്ലാതായി.
മിക്ക കറികളിലും ഒഴിച്ചുകൂടാനാവാത്ത സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഒളിമങ്ങാത്ത മഞ്ഞയുടെ ചാരുത എന്നും സ്ത്രീസൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാൻ ഉപയോഗിച്ചിരുന്നു. മണ്ണിന്നടിയിലെ പൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മഞ്ഞൾ അനാദികാലം മുതലേ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മുടെ ജീവിതവും സംസ്ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. സൗന്ദര്യ വർധനവിനായാലും കറികളിലായാലും മരുന്നിനായാലും മഞ്ഞളിന്റെ ഉപയോഗം ഏറെ വർധിച്ചിരിക്കുകയാണ്. മഞ്ഞളിന്റെ മലയാളപ്പെരുമ എടുത്ത് കാട്ടുന്നതാണ് അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച ആലപ്പി മഞ്ഞളും വയനാടൻ മഞ്ഞളും.


ആൾ സ്പൈസസ്, പി മന്റോ, ജമൈക്കൻ കുരുമുളക്, കപ്പൽ മുളക് എന്നീ പേരുകളിലും അറിയപ്പെടുന്ന സർവ്വ സുഗന്ധിക്കും ആരാധകർ കൂടി വരികയാണ്. ഇതിന്റെ ഇലകൾക്കും വിളഞ്ഞ കായ്കൾക്കും മറ്റു സുഗന്ധവിളകളായ ജാതി, ഗ്രാമ്പൂ, എലവങ്ങം, കുരുമുളക് എന്നിവയുടെ മണവും ഗുണവും ഉള്ളതു കൊണ്ടാണ് സർവ്വസുഗന്ധി എന്നർത്ഥം വരുന്ന ആൾ സ്പൈസസ് എന്ന പേരിൽ ഈ വിള അറിയപ്പെടുന്നത്. നമ്മുടെ മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം ഈ ചെടിയുടെ വളർച്ചക്കനുകൂലമാണ്.
പലപ്പോഴും നമ്മുടെ നാട്ടിലെ പല സുഗന്ധദ്രവ്യ വിളകളും നിസ്സാര വിലക്ക് കയറ്റുമതി ചെയ്ത് വിദേശികളുടെ വ്യവസായ ശാലകളിലെത്തുന്നുണ്ട്. അതിൽ നിന്നും നിർമ്മിക്കപ്പെടുന്ന രാസപദാർത്ഥങ്ങളോ മറ്റു മൂല്യവർധിത ഉൽപ്പന്നങ്ങളോ വലിയ വില നൽകി നാം തിരികെ വാങ്ങുന്ന അവസ്ഥയുണ്ട്. ഇക്കാരണത്താൽ ഇവ കൃഷി ചെയ്യപ്പെടുന്ന വ്യക്തികൾ പലപ്പോഴും ചൂഷണം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. സുഗന്ധവിളകളുടെ കൃഷി വ്യാപനത്തോടൊപ്പം ഇവയുടെ മൂല്യവർധനവിനുളള അറിവും പ്രചരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഇപ്പോൾ നാം കൂടുതൽ കേൾക്കുകയും എന്നാൽ വേണ്ടത്ര പ്രയോഗത്തിൽ കൊണ്ടുവരാത്തതുമായ വാക്കാണ് മൂല്യവർധിത ഉല്പന്നങ്ങളുടെ നിർമ്മാണം. ഉപഭോക്താവിന് ഏറ്റവും സൗകര്യപ്രദമായ വിധത്തിലും കൂടുതൽ അദ്ധ്വാനം കൂടാതെ നേരിട്ടുപയോഗിക്കാൻ കഴിയുന്ന വിധത്തിലും ഉൽപ്പന്നങ്ങൾ തയ്യാറാക്കപ്പെടുകയുമാണ് മൂല്യവർധിത ഉൽപ്പന്ന നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. പാഴായിപ്പോകുന്ന അല്ലെങ്കിൽ നാമമാത്ര വിലക്ക് നാം നൽകുന്ന നമ്മുടെ ഉൽപ്പന്നങ്ങൾ ഇടത്തട്ടുകാരെ ഒഴിവാക്കി സംഭരിച്ച് സംസ്ക്കരിച്ച് വിപണിയിൽ നല്ല വിലയും ഡിമാന്റുമുള്ള പരശ്ശതം മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ ആത്യന്തികമായി ഗുണം ലഭിക്കുന്നത് പ്രാഥമിക ഉൽപ്പാദകനായ കർഷകന് തന്നെയാണ്.

സുഗന്ധദ്രവ്യ വിളകളിൽ മിക്കതിലും നല്ല വാസനയും എളുപ്പത്തിൽ ബാഷ്പീകരിക്കുന്നതും ജലത്തിൽ കാര്യമായി ലേയത്വമില്ലാത്തതുമായ ചില ദ്രാവകങ്ങൾ ഉണ്ട്. ഇതിനെ എൻഷ്യൽ ഓയിൽ അഥവാ സുഗന്ധ തൈലമെന്ന് പറയും. ഓരോ സസ്യങ്ങളിലും ഇത് വ്യത്യസ്ഥ ഭാഗങ്ങളാണ് കൂടതലായി കാണുന്നത്. വിത്ത്, ഇല, തൊലി, കിഴങ്ങ്,പൂവ്, മൊട്ട് എന്നിവക്കെല്ലാമുള്ള പ്രത്യേക ഗന്ധം ഇത്തരം എസെൻസുകൾ ഉള്ളതു കൊണ്ടാണ്. ചെടികളിലെ ചില പ്രത്യേക ഗ്ലാൻഡുകളിലാണ് ഇത്തരം എസൻസ് അടക്കം ചെയ്തിട്ടുള്ളത്.
പ്രകൃതിദത്തമായ ഇത്തരം മൂല്യവർധിത ഉല്പന്നങ്ങൾക്ക് ലോക കമ്പോളത്തിൽ അനുദിനം പ്രിയം കൂടി വരികയാണ്. ബേക്കറി ഉൽപ്പന്നങ്ങൾ, അച്ചാറുകൾ, സ്ക്വാഷുകൾ, ജാം, ടിന്നിലടച്ച ഭക്ഷ്യങ്ങൾ, ചോക്ക്ലേറ്റ്, പാനീയങ്ങൾ മുതലായവയുടെ നിർമ്മാണത്തിന് ഇവ അത്യാവശ്യമാണ്. ഇതോടൊപ്പം തന്നെ സോപ്പ്, ഡിറ്റർജന്റുകൾ, ഷാംപൂ, ഷേവിങ് ക്രീം തുടങ്ങിയവയിലും സുഗന്ധ തൈലങ്ങൾ മുഖ്യഘടകമാണ്. പല സുഗന്ധവിള തൈലങ്ങളും ഔഷധമായിത്തന്നെ നേരിട്ടുപയോഗിക്കുന്നുണ്ട്. ഇവയിൽ പലതും ആന്റി സെപ്റ്റിക്കുകളുമാണ്.
മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ലോക നിലവാരം വെച്ചു നോക്കുമ്പോൾ നമ്മുടെ രാജ്യത്തിന്റെ സംഭാവന രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ്. അതുകൊണ്ട് തന്നെ വികസിച്ചു കൊണ്ടിരിക്കുന്ന ആഭ്യന്തര ഉപഭോഗത്തിനും കയറ്റുമതിക്കുമായി ഈ രംഗത്ത് ഇന്ന് വൻ നിക്ഷേപ സാദ്ധ്യതകളാണുളളത്. സുഗന്ധവ്യഞ്ജനങ്ങളിൽ പലതും വിളവെടുത്ത ശേഷം പെട്ടെന്ന് കേടുവന്നു പോകുന്ന തരത്തിൽ ഉള്ളതാണ്. ഇവ പാഴാകാതെ നിലനിർത്തണമെങ്കിൽ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റൽ തന്നെയാണ് മുഖ്യ പോം വഴി.


മുമ്പെല്ലാം സുഗന്ധവ്യഞ്ജനങ്ങൾ പ്രകൃതിദത്തമായ രീതിയിലാണ് ഉപയോഗിച്ചിരുന്നത്. ആഹാര പദാർത്ഥങ്ങൾ പാകം ചെയ്യാനും മറ്റും ആവശ്യമായ കറിപ്പൊടികൾ, മസാലപ്പൊടികൾ, എസൻസുകൾ എന്നിവയെല്ലാം ഉപഭോക്താവ് തന്നെയാണ് തയ്യാറാക്കിയിരുന്നത്. കാലം മാറിയപ്പോൾ അണുകുടുംബങ്ങളായി. സ്ത്രീകൾ മിക്കവരും പുറംജോലിക്ക് പോകുന്നവരായി. അണുകുടുംബങ്ങളിൽ ആഹാരം പാകം ചെയ്യാൻ പോലും സമയം കിട്ടാതെയായി. അതിനാൽ എല്ലാ വ്യഞ്ജനങ്ങളും പൊടിരൂപത്തിലോ പെയിസ്റ്റ് രൂപത്തിലോ ലഭിക്കാനാണ് ഇഷ്ടപ്പെടുന്നത്.
എല്ലാവിധ സുഗന്ധവ്യഞ്ജന വിളകളേയും വിവിധ മൂല്യ വരധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയെടുക്കാനുള്ള സാങ്കേതിക വിദ്യ ഇന്നു നിലവിലുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്, പ്ലന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റീജ്യനൽ റിസർച്ച് ലബോറട്ടറി, മൈസൂരിലെ സെൻട്ര ൽ ഫുഡ് ടെക്നോളജി റിസർച്ച് ഇന്റസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവ്വകലാശാല കൃഷി വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ എന്നിവ സുഗന്ധവ്യഞ്ജന വിളകളുടെ കൃഷി വികസനത്തിനും വിളകളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

November 19, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

പയർ വിളകൾ : മണ്ണിനും മനുഷ്യനും പിന്നെ കന്നുകാലികൾക്കും

by krishippura November 19, 2021
written by krishippura

ഭക്ഷ്യവിളകളിൽ അന്നധാന്യങ്ങൾ കഴിഞ്ഞാൽ അടുത്ത സ്ഥാനം പയർ വർഗ്ഗങ്ങൾക്കാണ്. അന്നജ പ്രധാനമായ നമ്മുടെ ദൈനംദിനാ ഹാരത്തിൽ അത്യാവശ്യമായ പ്രോട്ടീൻ ലഭിക്കുന്നത് പയർ വർഗ്ഗങ്ങളിൽ നിന്നാണ്. വിലകൂടിയ മറ്റു പോഷകപ്രദമായ ആഹാര പദാർത്ഥങ്ങൾ വാങ്ങി ഉപയോഗിക്കാൻ കഴിയാത്ത നിർദ്ധന ജനതക്ക് പോലും അവരെ അപര്യാപ്തമായ പോഷണത്തിൽ നിന്ന് കൈപിടിച്ചു കയറ്റുന്നത് മാംസ്യ സ്രോതസ്സുകളായ പയർ വർഗ്ഗ ചെകളാണ്.
മിക്ക പയർ ഇനങ്ങളിലും പതിനേഴ് മുതൽ ഇരുപത്തിയഞ്ച് ശതമാനം വരെ പ്രോട്ടീനും സാമാന്യം നല്ല തോതിൽ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇത് സാധാരണ അന്നധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ ഇരട്ടിയോ അതിൽ കൂടുതലോ ആണ്.പോഷക സമ്പന്നമെന്നതിനു പുറമേ ഔഷധ ഗുണവും പയറിനങ്ങൾക്കുണ്ട്. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനും പയറിലെ പോഷക മൂല്യത്തിന് കഴിയും. കൊഴുപ്പ് കുറഞ്ഞതും നാര് കൂടിയതുമായ ഭക്ഷണമെന്ന നിലയിലും ഇത് ആരോഗ്യ രക്ഷക്കനുഗ്രഹമാണ്.
പയറിലടങ്ങിയ നാരുകൾ കൊളസ്ട്രോൾ, രക്തത്തിലെ പ്രമേഹം എന്നിവയെ നിയന്തിക്കും. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, വിറ്റാമിനുകൾ തുടങ്ങിയവ പയറിനങ്ങളിലെ പോഷക ബഹുമതി വർദ്ധിപ്പിക്കുന്നു. മുളപ്പിച്ച് ഉപയോഗിക്കുമ്പോൾ പയർ മണികളിലെ പോഷകങ്ങൾ എളുപ്പം നേരിട്ട് ലഭ്യമാകുന്നു. ഇതൊക്കെ കൊണ്ടാവാം പാവപ്പെട്ടവന്റെ മാംസം എന്ന പേരിൽ കൂടി ഇതറിയപ്പെടുന്നത്. എന്നാൽ മാംസത്തിലേതു പോലുള്ള കൊളസ്ട്രോൾ പയർ വർഗ്ഗങ്ങളിൽ ഇല്ലെന്നത് എടുത്ത് പറയാവുന്ന മഹിമയാണ് .

പയർ വിളകൾ : മണ്ണിനും മനുഷ്യനും പിന്നെ കന്നുകാലികൾക്കും

നമ്മുടെ രാജ്യത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് പ്രായപൂർത്തിയായ ഒരാളുടെ ദിവസ ഭക്ഷണത്തിൽ അടങ്ങിയിരിക്കേണ്ട ഭക്ഷ്യധാന്യങ്ങളുടെ അളവിൽ 85 ഗ്രാം പയർ ഉണ്ടായിരിക്കണ മെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഈ അളവിന് പകരം ഇന്ത്യയിലെ ആഭ്യന്തര ലഭ്യത 55 ഗ്രാം മാത്രമാണ്. പയറിന്റെ ആളോഹരി ലഭ്യത ഏറ്റവും കൂടുതൽ രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഏറ്റവും കുറഞ്ഞത് കേരളത്തിലുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിൽ സഹായകമായ പയർ വർഗ്ഗ ചെടികൾ മണ്ണിന്റേയും ഉറ്റചങ്ങാതിമാരാണ്. അതിനാൽ സുസ്ഥിര കൃഷി രീതികളിലെല്ലാം പയർ വർഗ്ഗച്ചെടികളുടെ സാന്നിദ്ധ്യം നാം സഹർഷം സ്വാഗതം ചെയ്യേണ്ടതുണ്ട്. മണ്ണിനെ സസ്യജീവിതത്തിന് പര്യാപ്തമായ ഒരു മാധ്യമമാക്കി മാറ്റിയെടുക്കുന്നതിൽ പയർ വർഗ്ഗങ്ങൾക്കാണ് മുഖ്യ പങ്ക്. പയറിനം ഏതുമാകട്ടെ അവയുടെ വേരുകളിൽ വസിക്കുന്ന റൈസോബിയം ഇനത്തിൽപ്പെട്ട ബാക്ടീരിയ അന്തരീക്ഷത്തിലെ വാതക രൂപത്തിലുള്ള സ്വതന്ത്ര നൈട്രജനെ മണ്ണിലേക്കാവാഹിച്ച് ലവണരൂപത്തിലുള്ള സംയുക്ത നൈട്ര ജനാക്കി മാറ്റുന്നു. ഈ പ്രക്രിയക്ക് നൈട്രജൻ യൗഗീകരണം എന്നു പറയും. ഇതു മൂലം പയർ വർഗ്ഗച്ചെടികൾ വളരുന്ന മണ്ണ് കൂടുതൽ ഫലപുഷ്ടിയുള്ളതായിത്തീരുന്നു. ഭാരതത്തിൽ ഏകദേശം 4000 ദശലക്ഷം ടൺ രൂപ വില വരുന്ന 20 ലക്ഷം ടൺ അന്തരീക്ഷ നൈട്രജനെ പയർ വർഗ്ഗങ്ങൾ യൗഗീകരണം വഴി ഉപയോഗപ്പെടുത്തുന്നതായി കണക്കാക്കിയിരിക്കുന്നു. വിവിധ പയർ വർഗ്ഗങ്ങളുടെ നൈട്രജൻ യൗഗീകരണ കഴിവ് വിഭിന്നമാണെങ്കിലും ഒരു ഹെക്ടറിന് ശരാശരി 50 മുതൽ 100 കി.ഗ്രാം വരെ നൈട്രജൻ മിക്ക പയറിനങ്ങളും ഈ മാർഗ്ഗത്തിലൂടെ മണ്ണിന് ലഭ്യമാക്കുന്നുണ്ട്.
കൂടാതെ ഇവയുടെ ഇലകൾ പൊഴിഞ്ഞും ജൈവാംശം മണ്ണിന് ലഭ്യമാകുന്നുണ്ട്. ആഴത്തിൽ പോകുന്ന ഇവയുടെ വേരുകൾ കൂടുതൽ വായു സമ്പർക്കമുണ്ടാക്കുകയും നീർവാർച്ചയും മണ്ണിന് കൂടുതൽ ജലസംഭരണശേഷിയും ഉണ്ടാക്കുന്നു.
പച്ചില വള വിള എന്ന നിലയിലും പയർ വർഗ്ഗങ്ങൾക്ക് മുന്തിയ പരിഗണനയുണ്ട്. ഈ സസ്യങ്ങളിൽ പൊതുവെ സസ്യ മൂലകങ്ങൾ കൂടുതലാണ്. ഇവയിലെ ജൈവാംശം മണ്ണിൽ ചേർത്താൽ ഈർപ്പവും ചൂടും അനുകൂലമായിരിക്കുമ്പോൾ ആറ് മുതൽ എട്ട് ആഴ്ചകൾക്കകം ഇവ ചെടികൾക്ക് വലിച്ചെടുക്കുവാനുള്ള വളമായി അഥവാ ഹ്യൂമസായി മാറുന്നു. പയർ വർഗ്ഗച്ചെടികൾ വിളപരിക്രമണത്തിനും മിശ്ര കൃഷിക്കും ഇടവിള കൃഷിക്കും വളരെ യോജിച്ചതാണ്. മിശ്ര കൃഷിയിലെ പയർ വർഗ്ഗമല്ലാത്ത വിള പയർ വർഗ്ഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് സാധാരണയിലും കൂടുതൽ വിളവ് നൽകുന്നതായി കണ്ടിട്ടുണ്ട്. കുറഞ്ഞ വളർച്ചാ ക്കാലം, വെള്ളത്തിന്റെ കുറഞ്ഞ തോതിലുള്ള ആവശ്യകത , മിക്ക തരം മണ്ണിലും നന്നായി വളരുവാനുള്ള കഴിവ് എന്നിവ കൊണ്ട് ഏത് വിളപരിക്രമത്തിലും മിശ്ര കൃഷിയിലും പയർ വർഗ്ഗങ്ങൾ ആദായകരമായി ഉൾപ്പെടുത്താം.

മണ്ണിനും മനുഷ്യനും നന്മകൾ നൽകും പോലെ കന്നുകാലികൾക്കും ഉത്തമ ആഹാരമായി പയർ വർഗ്ഗ വിളകൾ പരിഗണിക്കുന്നു. വൈക്കാൽ , പച്ചപ്പുല്ല് തുടങ്ങിയവയേക്കാൾ മാംസ്യം കൂടിയ തോതിൽ അടങ്ങിയിരിക്കുന്നത് പയറിനങ്ങളിലാണ്. മാത്രമല്ല ഇവയിലെ മാംസ്യം ഗുണത്തിലും മെച്ചപ്പെട്ടതാണ്. കാലികളുടെ ആരോഗ്യത്തിന് അതീവ ഗുണകരമായ കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിനുകൾ എന്നിവയും പയർ വർഗ്ഗച്ചെടികളിൽ താരതമ്യേന കൂടുതലാണ്. അതിനാൽ കന്നുകാലി തീറ്റയിൽ ഇതിന് ഉന്നത സ്ഥാനമാണുള്ളത്. വിളവെടുത്ത ശേഷം മിക്ക പയറിനങ്ങളുടേയും തണ്ടും ഇലയും പച്ചയായോ ഉണക്കി യോ കന്നുകാലികൾക്ക് തീറ്റയാക്കാം. മുതിര തുടങ്ങിയ ചില പയർ വർഗ്ഗവിളകളുടെ ഉണങ്ങിയ തണ്ടുകളും ഇലകളും മൃഗങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന തീറ്റകളാണ്. പൊടിച്ചും വെള്ളത്തിൽ കുതിർത്തും പാകം ചെയ്തും ഇത് കന്നുകാലികൾക്ക് നൽകാം.

ചെറുപയർ, ഉഴുന്ന്, വൻപയർ, സോയാബീൻ, ഗ്രീൻ പീസ്, മുതിര, പച്ചക്കറി പയറുകൾ, തുവര, കടല എന്നിവയാണ് പ്രധാന ഭക്ഷ്യയോഗ്യമായ പയർ വർഗ്ഗങ്ങൾ.
ചണമ്പ്, ഡയഞ്ച, കൊഴിഞ്ഞിൽ, സസ്ബേനിയ, ശീമക്കൊന്ന എന്നിവയാണ് പച്ചില വളച്ചെടികളായി കൃഷി ചെയ്യാവുന്ന പ്രധാന പയർ വർഗ്ഗച്ചെടികൾ.

മൃഗാധിഷ്ഠിതമായ പ്രോട്ടീൻ ലഭ്യതക്ക് പകരമായി പയർ വർഗ്ഗ ആഹാരത്തിൽ നിന്നുള്ള പ്രോട്ടീൻ ലഭ്യത ജനങ്ങളുടെ ആരോഗ്യ സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുമെന്ന് മാത്രമല്ല, ദാരിദ്ര്യം, ഭക്ഷ്യ സുരക്ഷ, പോഷകാഹാരം, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുവാൻ പയർ കൃഷി വ്യാപനം തീർച്ചയായും സഹായിക്കും.

November 19, 2021 0 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK