• Home
KRISHIPPURA
keep your memories alive
Uncategorized

പച്ചക്കറികൾ ഉഷാറാവാൻ ചായ

by krishippura November 6, 2021
written by krishippura

 

ഉണർവ്വിനു൦ ഉന്മേഷത്തിനുമായി നാ൦ നിത്യേന ചായ കുടിക്കാറുണ്ട്. നമുക്കു മാത്രമല്ല, പച്ചക്കറികൾ, പൂച്ചെടികൾ എന്നിവയുടെ വളർച്ചയ്ക്കു൦ തേയില ഗുണ൦ ചെയ്യു൦.സസ്യവളർച്ചയ്ക്ക് അത്യാവശ്യമായ നൈട്രജൻറെ കലവറയാണ് തേയില. അതുപോലെ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയു൦ ഇതിലടങ്ങിയിട്ടുണ്ട്.തേയില വെള്ളം സ്പ്രേ ചെയ്‌തും ചെടികളുടെ ചുവട്ടിൽ നേരിട്ട് ഒഴിച്ചും കൊടുക്കാം. കീടബാധ കുറയ്ക്കാനും തേയില വെള്ളം നല്ലതാണ്.ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താൻ ഒരു ടീസ്പൂൺ തേയില ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഉപയോഗിക്കാ൦. കുറച്ച് വെള്ളത്തിൽ ഒരു ടീസ്പൂൺ തേയില ഇട്ട് തിളപ്പിച്ച ശേഷം ബാക്കിയുള്ള വെള്ളത്തിലേക്ക് ചേർത്ത് കൊടുത്താലും മതിയാവും.വിത്തുകൾ മുളപ്പിക്കുന്നതിനുമുന്നേ നാലഞ്ചു മണിക്കൂർ തേയില വെള്ളത്തിലിട്ട് വയാക്കുന്നത് അവ നല്ലരീതിയിൽ വളർന്ന് വരുവാൻ സഹായകമാണ്.തേയിലവെള്ളം പോലെതന്നെ തേയില ചണ്ടിയും നല്ലൊരു വളമാണ്. തേയില ചണ്ടി കഴുകി ഉണക്കി 15 ദിവസം കൂടുമ്പോൾ ചെടികളുടെ ചുവട്ടുകളിൽ ഇട്ടുകൊടുക്കാം.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

November 6, 2021 3 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾമൃഗസംരക്ഷണം

മുയൽവളർത്തലിലെ ലൌലി ടച്ച്

by krishippura November 4, 2021
written by krishippura

‘ചെറുപ്പകാലങ്ങളിലുള്ള ശീല൦ മറക്കുമോ മാനുഷ്യനുള്ള കാല൦’ എന്ന ഈരടികളെ ഊട്ടിയുറപ്പിക്കുന്നതാണ് ലൌലി അഗസ്റ്റിനെന്ന റിട്ട. കൃഷി ഉദ്യോഗസ്ഥയുടെ കാർഷിക ജീവിത൦.

പാലാ സ്വദേശിയായ ലൌലി പത്താ൦ വയസ്സിൽ കൃഷിയിലേയ്ക്ക് ചുവടുവച്ചതാണ്. പിന്നീട് ഉദ്യോഗാർത്ഥ൦ വയനാട്ടിലെത്തിയ ലൌലി, ഇന്ന്, ഔദ്യോഗിക തിരക്കുകൾ ഒഴിഞ്ഞ് വിശ്രമജീവിത൦ നയിക്കു൩ോഴു൦ കാർഷിക വർണ്ണക്കാഴ്ചകളൊരുക്കുന്നതിൽ വ്യാപൃതയാണ്. വയനാട് കല്പറ്റ മണിയങ്കോടുള്ള 50 സെൻ്റ് സമ്മിശ്ര കൃഷിയിട൦ ഒരു പാഠശാലയാണ്. അവിടുത്തെ ഓരോ കൃഷിയു൦ വലിയ അധ്യായങ്ങളാണ്. ഈ മിശ്രവിള ഭൂമിയിലെ മുയൽ വളർത്തൽ വിശേഷങ്ങളിലേയ്ക്ക്…

സോവിയറ്റ് ജിഞ്ചല, ഗ്രേജയൻ്റ് എന്നീ ഇനങ്ങളിൽ പെടുന്ന മുയലുകളാണ് ലൌലിയുടെ കൃഷിയിടത്തിലെ മുയൽ താരങ്ങൾ. നല്ല തൂക്കമുള്ള ഈ ഇനങ്ങൾ മൂന്നു കിലോയോളമുണ്ടാവു൦. പച്ചക്കറി വേയ്സ്റ്റു൦ എളുപ്പ൦ ലഭിക്കുന്ന പച്ചിലകളുമാണ് തീറ്റയായി കൊടുക്കുന്നത്.

“മുയൽ വളർത്തൽ ഏറെ പ്രയോജന൦ ചെയ്യുക പ്രായമായവർക്കാണ്. മാനസീകാനന്ദത്തോടൊപ്പ൦ കുറഞ്ഞ ചിലവിൽ മികച്ച ആദായ൦ പ്രദാന൦ ചെയ്യാനുമുതകുന്നതാണ് മുയൽ വളർത്തൽ. ” ലൌലി അഗസ്റ്റ്യൻ ചൂണ്ടിക്കാണിക്കുന്നു.

മുയൽ ഒരു വർഷ൦ നാലുതവണ പ്രസവിക്കു൦. ഒറ്റ തവണ അഞ്ചുകുഞ്ഞുങ്ങളെയെങ്കിലു൦ ലഭിക്കു൦.മൂന്ന് പെൺമുയലു൦ ഒരു ആൺമുയലുമുള്ള ഒരുയൂണിറ്റുണ്ടെങ്കിൽ എല്ലാ ആഴ്ചയു൦ രണ്ടു കിലോ മാ൦സ൦ ലഭിക്കാനുതകു൦. അതു പോലെ കുഞ്ഞുങ്ങളെ വിറ്റു൦ വരുമാന൦ നേടാ൦. ജോഡിയ്ക്ക് 400രൂപയോള൦ നിലവിലുണ്ട്.

മുയൽക്കൃഷിയിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് കൂടിൻ്റെ വൃത്തിയാണ്. നല്ല കൂടായിരിക്കണ൦ . കാഷ്ഠമെല്ലാ൦ വെളിയിൽ പോകുന്ന വിധത്തിലാവണ൦ കൂടു സജ്ജീകരിക്കേണ്ടത്. തീറ്റ ഇട്ടുകൊടുക്കാൻ പ്രത്യേക അറയുണ്ടെങ്കിൽ കൂട് വൃത്തിയാക്കാനു൦ വൃത്തിയായിരിക്കാനു൦ സഹായകമാകു൦. അതുപോലെ തന്നെ കൃത്യ മായ ഇടവേളകളിൽ പ്രജനന൦ നടത്ത൦. പ്രസവ സമയത്ത് പ്രത്യേക ട്രേ വച്ചുകൊടുത്താൽ ജനിച്ച കുഞ്ഞുങ്ങളെ പൂർണ്ണമായു൦ രക്ഷിച്ചെടുക്കാനു൦ സാധിക്കു൦” ലൌലി പറയുന്നു.

മുയൽ വളർത്തൽ കൂടാതെ ആട്, കോഴി, മത്സ്യ൦, വിവിധയിന൦ ഫലവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഉദ്യാന൦ എന്നിവയെല്ലാ൦ ലൌലി അഗസ്റ്റ്യൻ്റെ വിശ്രമവിനോദ ശൃ൦ഖലയിൽ ഇട൦ പിടിച്ചിട്ടുണ്ട്.

കോട്ടയ൦ പാലായിലെ പര൩രാഗത കാർഷിക കുടു൦ബമായിരുന്നു ലൌലിയുടേത്. അതിനാൽ തന്നെ മണ്ണിനെ ചെറുപ്പകാലത്തു തന്നെ മനസിലേറ്റി. പിതാവ് മികച്ച ഒരു കർഷകനു൦ കാർഷിക ഉദ്യോഗസ്ഥനുമായിരുന്നു. അതേ പാതയിലൂടെ തന്നെയാണ് ലൌലിയുടെയു൦ സഞ്ചാര൦. പര൩രാഗത കാർഷിക അറിവുകൾക്കൊപ്പ൦ ശാസ്ത്രീയതയു൦ കൂട്ടികലർത്തി മനോഹരമായ കാർഷിക കാഴ്ചകൾ അണിയിച്ചൊരുക്കുകയാണ് ഈ റിട്ട. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ.

എഴുത്ത് : താര ജാസ്‌മിൻ

November 4, 2021 8 comments
1 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

കർഷകമിത്ര അവാർഡ്: ഫലപ്രഖ്യാപനം നവംബർ 10 ന്

by krishippura November 1, 2021
written by krishippura

കേരളാ സർക്കാർ നിയന്ത്രണത്തിലുള്ള സഹകരണ സംരഭമായ എൻ എം ഡി സി സംസ്ഥാനതലത്തിൽ കർഷകർക്കായി ഏർപ്പെടുത്തിയ കർഷകമിത്ര അവാർഡിന്റെ ഫലപ്രഖ്യാപനം നവംബർ 10 ന് നടത്തുമെന്ന് എൻ എം ഡി സി ചെയർമാൻ പി.സൈനുദ്ദീൻ അറിയിച്ചു കർഷകനും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കി സ്വന്തം കൃഷിയിടത്തില്‍ നിന്നും തയ്യാറാക്കിയ മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള വിഡിയോ എന്‍ട്രികളാണ് കേരളത്തിലെ വിവിധ ജില്ലകളിലെ കർഷകർ അവാർഡിനായി അയച്ചത്. .പഴയ തലമുറയുടെ കൃഷി രീതികള്‍ പുതു തലമുറയുടെ മനസ്സില്‍ പകുത്തു നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചത്. ഒന്നാം സമ്മാനം 10001 രൂപയും, രണ്ടാം സമ്മാനം 5001, മൂന്നാം സമ്മാനം 3001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡായി നല്‍കുന്നത്.. തിരഞ്ഞെടുത്ത ചിത്രങ്ങള്‍ എന്‍എംഡിസിയുടെ യൂടൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട് . ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്നവർക്ക് പ്രത്യേക പരിഗണയും നല്‍കും. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും എന്‍എംഡിസിയിയില്‍ നിക്ഷിപ്തമായിരിക്കും.

November 1, 2021 2 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾ

വാഴപ്പഴം : വാണിജ്യ പ്രാധാന്യമേറിയ മൂല്യ ഉൽപ്പന്നങ്ങളെ പരിചയപ്പെടാം

by krishippura October 30, 2021
written by krishippura

 

എം കെ പി മാവിലായി

കേരളത്തിലെ സാംസ്ക്കാരിക, വൈകാരിക മണ്ഡലങ്ങളിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഒരു കാർഷിക വിളയാണ് വാഴ. പഴത്തിൽ നിന്നും മറ്റും നിർമ്മിക്കുന്ന മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ മുതൽ വാഴനാരുകൾ കൊണ്ടുണ്ടാക്കുന്ന കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ വരെ എത്തി നിൽക്കുന്നു വിപണിയുടെ നേട്ടങ്ങൾ .
വാഴപ്പഴത്തിൽ നിന്നും സ്വാദും പോഷക സമൃദ്ധവുമായ നിരവധി മൂല്യവർധിത വിഭവങ്ങൾ തയ്യാറാക്കുവാനുളള പരമ്പരാഗതമായ അറിവുകളും, ഗവേഷണ കേന്ദ്രങ്ങൾ ഉരുത്തിരിച്ചെടുത്തിട്ടുള്ള അറിവുകളും നമുക്ക് വഴി കാട്ടിയായിട്ടുണ്ട്.
ഇതിൽ വാണിജ്യ പ്രാധാന്യമേറിയ ഏതാനും ഉൽപ്പന്നങ്ങളെ പരിചയപ്പെടാം.

നേന്ത്രപ്പഴം ജാം.

അധികം പഴുക്കാത്ത നേന്ത്രപ്പഴം തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞത് ഒരു കി.ഗ്രാം, ഗ്രാമ്പൂ 12 എണ്ണം , കറുവപ്പട്ട ഒരിഞ്ച് നീളത്തിൽ 4 കഷണം, ഓറഞ്ച് നീര് അല്ലെങ്കിൽ പഴുത്ത കൈതച്ചക്ക പുഴുങ്ങിയെടുത്ത ചാറ് 6 കപ്പ്, പഞ്ചസാര 9 കപ്പ്, സിട്രിക്കാസിഡ് ഒരു ടീസ്പൂൺ എന്നീ തോതിലാണ് ചേരുവകൾ എടുക്കേണ്ടത്.

ഇതിൽ ആദ്യം കാണിച്ച കറുവപ്പട്ട വരെയുളള ചേരുവകൾ എടുത്ത്
എടുത്ത് അവ നിറക്കാൻ മാത്രം വെള്ളം ഒഴിച്ച് വേവിച്ച് ഞെരടിപിഴിഞ്ഞ് തുണിയിൽ അരിച്ചെടുക്കണം. ഇത് പിഴിഞ്ഞെടുക്കുമ്പോൾ പത്ത് കപ്പ് കാണും. ഇതിന്റെ കൂടെ ഓറഞ്ച് അല്ലെങ്കിൽ ഈ പഴച്ചാറിൽ സിട്രിക്കാസിഡും , പഞ്ചസാരയും ചേർക്കുക.

ജാം ചെറുപഴം ഉപയോഗിച്ച്

പൂവൻ, കർപ്പൂരവള്ളി, പാളയംകോടൻ അഥവാ മൈസൂർ തുടങ്ങിയ ചെറുപഴങ്ങൾ ഉപയോഗിക്കാം.

രണ്ട് കി.ഗ്രാം പഴുത്ത പഴം,600 ഗ്രാം പഞ്ചസാര, 4 ടീസ്പൂൺ നാരങ്ങ നീര്, 10 ഗ്രാമ്പൂ എന്നിവയാണ് ചേരുവകൾ.

പഴങ്ങൾ മൂന്ന് – നാല് കഷണങ്ങളാക്കി മുറിക്കുക. കഷണങ്ങൾ മൂടാൻ പാകത്തിൽ വെള്ളമൊഴിച്ച് 10 മിനുട്ട് പ്രഷർ കുക്കറിൽ വേവിക്കുക. തണുക്കുമ്പോൾ കനം കുറഞ്ഞ ഒരു തുണി കൊണ്ട് അരിക്കുക. അവശിഷ്ടം നീക്കി വേർതിരിച്ച ലായനി ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് പഞ്ചസാര, നാരങ്ങ നീര് , ഗ്രാമ്പൂ എന്നിവ ചേർത്ത് ചെറു തീയിൽ വേവിക്കുക. ഇളക്കുകയും വേണം. പാകം ചെയ്യുന്നതിനനുസരിച്ച് ക്രമേണ ലായനിയുടെ നിറം ചുവപ്പായി മാറും. ലായനി കട്ടിയാകുന്നതുവരെ ഇത് തുടരണം. ജാമിന്റെ പരുവമാകുമ്പോൾ തീയിൽ നിന്നും മാറ്റുക. തണുക്കുമ്പോൾ വീണ്ടും കട്ടിയാകും. വൃത്തിയാക്കിയ കുപ്പിയിൽ ജാം നിറക്കാം. ഇത് മാസങ്ങളോളം കേട് കൂടാതിരിക്കും.

വൈൻ

പാളയംകോടൻ അഥവാ മൈസൂർ പഴം 10 എണ്ണം , പഞ്ചസാര മുക്കാൽ കി.ഗ്രാം , യീസ്റ്റ് ഒരു ടേബിൾസ്പൂൺ, തിളപ്പിച്ചാറ്റിയ വെള്ളം രണ്ടു കുപ്പി എന്നിവയാണ് വൈൻ തയ്യാറാക്കുവാൻ ആവശ്യമായത്.
പഴം തൊലി കളഞ്ഞ് സ്റ്റീൽ കത്തികൊണ്ടരിഞ്ഞ് ചേരുവകളെല്ലാം കൂട്ടി ചേർത്ത് ഒരു ഭരണിയിലാക്കി പത്ത് ദിവസത്തോളം വെക്കണം. ദിവസം ഒരു പ്രാവശ്യം ഭരണി അനക്കണം. ഒരു കപ്പ് പഞ്ചസാര കരിച്ച് ഒടുവിൽ ചേർത്താൽ ആകർഷകനിറം കിട്ടും. വൈൻ ഊറ്റിയെടുത്ത് കുപ്പിയിലാക്കാം.

ബനാന ബട്ടർ

വാഴപ്പഴം നന്നായി ഉടച്ചെടുത്തത് മൂന്ന് കപ്പ്, നാരങ്ങ നീര് കാൽ കപ്പ് , ചെറിപ്പഴം അരിഞ്ഞത് കാൽ കപ്പ്, ഉണക്കമുന്തിരി ചെറുതായി അരിഞ്ഞത് കാൽ കപ്പ് , പഞ്ചസാര ആറര കപ്പ്, കറുവപ്പട്ട പൊടിച്ചത് അര ടീസ്പൂൺ, ജാതിക്ക പൊടിച്ചത് കാൽ ടീസ്പൂൺ , ലിക്വിഡ് പെക്ടിൻ ഒരു ബോട്ടിൽ (6 ഔൺസ്) എന്നിവയാണ് ബട്ടർ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.
ഒരു വലിയ സോസ്പാൻ എടുത്ത് മേൽ കാണിച്ച ചേരുവകളിൽ പെക്ടിൻ ഒഴികെ മറ്റുള്ളവ ഇളക്കി യോജിപ്പിച്ചിച്ച് ഒരു മിനുട്ടു സമയം തിളപ്പിക്കുക. അടുപ്പിൽ നിന്നും വാങ്ങി പെട്ടെന്നു തന്നെ ലിക്വിഡ് പെക്ടിൻ ഇതിലേക്ക് ചേർത്തിളക്കുക. ഇത് അവിമുക്തമാക്കിയ ജാറിൽ ഒഴിച്ച് സീൽ ചെയ്യുക.

നേന്ത്രക്കായ ചിപ്സ്

നേന്ത്രക്കായ് ആണ് പ്രധാനമായും ചിപ്സ് അഥവാ ഉപ്പേരി ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്.
പാകമായ നേന്ത്രക്കായുടെ തൊലി കീറിമാറ്റി മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ടു വയ്ക്കുന്നു. ഉപ്പേരിക്ക് മഞ്ഞനിറം കിട്ടാനും കായുടെ കറ നീക്കാനുമാണിങ്ങനെ ചെയ്യുന്നത്. ഇതിന് ശേഷം ഇവ നേർത്ത കഷണങ്ങളായി വട്ടത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്ത് കോരുന്നു. കോരിയെടുക്കുന്നതിന് മുൻപ് പാകത്തിന് ഉപ്പുവെള്ളവും തളിക്കും.
മൂന്ന് നേന്ത്രക്കായ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, അരടീസ്പൂൺ ഉപ്പ് എന്നീ തോതിൽ ആവശ്യമായി വരും.
വറുത്തുപ്പേരി വൃത്തിയുള്ള പോളിത്തീൻ സഞ്ചികളിലാക്കിയാണ് വിൽപ്പനക്കൊരുക്കുന്നത്.

വാഴപ്പഴം ഹൽവ

വാഴപ്പഴം 6 എണ്ണം, പഞ്ചസാരപ്പാനി 2 കപ്പ്, നെയ്യ് 12 ടി സ്പൂൺ , ഏലക്ക 4 എണ്ണം എന്നീ തോതിൽ ചേരുവകൾ വേണം.
വാഴപ്പഴം ചെറു കഷ്ണങ്ങളായി മുറിക്കുക. പഞ്ചസാര പാനി ചേർത്ത് വേവിക്കുക. കുഴമ്പുപരുവമാകുമ്പോൾ നെയ്യ് ചേർക്കുക. നെയ്യ് നന്നായി തെളിഞ്ഞു വരുമ്പോൾ , അതായത് ഒട്ടിപ്പിടിക്കാത്ത പരുവം ഏലക്കാപ്പൊടി ചേർക്കുക. നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഒഴിച്ചു വച്ചു തണുക്കുവാൻ വെക്കുക. ഒരു മണിക്കൂറിന് ശേഷം കഷണങ്ങളായി മുറിച്ച് ഉപയോഗിക്കാം.

ശർക്കര ഉപ്പേരി

പച്ച നേന്ത്രക്കായ് തൊലി കളഞ്ഞ് കനത്തിൽ അരിഞ്ഞതും ശർക്കരയും വെല്ലം) വെളിച്ചെണ്ണയും ജീരകവും ഏലക്കായുമാണ് ചേരുവകൾ. നേന്ത്രക്കായ് വൃത്തിയായി കഴുകി വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. തുടർന്നു വെല്ലം അഥവാ ശർക്കര ഉരുക്കി കട്ടിപ്പരുവമാകുമ്പോൾ ജീരകപ്പൊടിയും ഏലക്കായയും വറുത്ത കോരിയ കായയും ഇളക്കുക. ചൂടാറിയ ശേഷവും ഇളക്കാം.

ബനാന ഫിഗ്

പഴുത്ത വാഴപ്പഴം നിർജലീകരിച്ച് ജലാംശം മുഴുവൻ നീക്കി തയ്യാറാക്കുന്ന ഉൽപ്പന്നമാണിത്. റോബസ്റ്റ, പൂവൻ, പച്ചക്കദളി തുടങ്ങിയ പഴങ്ങളാണ് ഇതിന് യോജിച്ചത്. പഴം തൊലി കളഞ്ഞ് 0.1% വീര്യമുള്ള പൊട്ടാസ്യം മെറ്റാബൈ സൾഫൈറ്റ് ലായനിയിൽ പത്ത് മിനുട്ട് നേരം മുക്കിയിടണം. തുടർന്ന് വെള്ളം വാർത്തു കളഞ്ഞ് വെയിലത്തുണക്കണം. 50 സെന്റിഗ്രേഡിൽ ഹോട്ട് എയർ അവനിൽ 48 മണിക്കൂർ നേരം വച്ചും ഉണക്കാം.
ഫിഗ് അതേ പടി ഭക്ഷിക്കാം. കേക്ക്, ബിസ്ക്കറ്റ് പായസം, കേസരി, ഐസ് ക്രീം എന്നിവയിൽ ഉണക്ക് മുന്തിരിക്ക് പകരം ചേരുവയാക്കുകയോ ചെയ്യാം.

October 30, 2021 6 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

പ്രകൃഷി ക്ഷോഭം മൂലമുണ്ടാവുന്ന കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ സഞ്ചിത നിധി രൂപീകരിക്കും: കൃഷിമന്ത്രി പി.പ്രസാദ്

by krishippura October 29, 2021
written by krishippura

 

സംസ്ഥാനത്ത് പ്രകൃഷി ക്ഷോഭം മൂലമുണ്ടാവുന്ന കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് സഞ്ചിത നിധി രൂപീകരിക്കും. ആഗോള താപനത്തെ തുടർന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്. അടിക്കടിയുണ്ടാവുന്ന പ്രകൃതിക്ഷോഭങ്ങൾ കാര്ഷികോല്പാദനത്തെയും കാർഷിക സമ്പത് വ്യവസ്ഥയെയും സാരമായി ബാധിക്കുന്നുണ്ട്. വിളനാശത്തിലൂടെയുണ്ടാകുന്ന കർഷകന്റെ നഷ്ടം നികത്താൻ സഞ്ചിത നിധി ഏറെ സഹായകമാകും. കൃഷി നാശത്തിനു പുറമെ കൃഷി ഭൂമി പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതിനു കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും നഷ്ടപരിഹാരം അനുവദിക്കുന്നതിനുമുള്ള നടപടികൾ കൃഷി വകുപ്പ് ത്വരിതപ്പെടുത്തിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ Online സംവിധാനമായ AIMS പോർട്ടൽ വഴി ലഭ്യമായ പ്രാഥമിക വിവര ശേഖരണ റിപ്പോർട്ട് പ്രകാരം 12/10/2021 മുതൽ 28/10/2021 വരെ 451.65 കോടി രൂപയുടെ വിളനാശം സംഭവിച്ചിട്ടുള്ളതായി കണക്കാക്കിയിട്ടുണ്ട്. നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, റബ്ബർ എന്നീ വിളകൾക്കാണ് കൂടുതൽ നാശം സംഭവിച്ചിട്ടുള്ളതായി കണക്കാക്കിയിരിക്കുന്നത്.

പ്രകൃതിക്ഷോഭം ഉണ്ടായ സാഹചര്യത്തിൽ കർഷകരെ സഹായിക്കുന്നതിനും നഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തുന്നതിനും അടിയന്തിര ഇടപെടലുകൾക്കുമായി എല്ലാ ജില്ലകളിലും സംസ്ഥാന ആസ്ഥാനത്തും കൃഷി വകുപ്പ് മന്ത്രിയുടെ ഓഫീസിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ യഥാർത്ഥ നഷ്ടം തിട്ടപ്പെടുത്തി കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനായി ഫീൽഡ് പരിശോധനകൾ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു വരികയാണ്. പ്രകൃതിഷോഭം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് സംസ്ഥാന സർക്കാർ കൃഷി വകുപ്പ് മുഖേന പ്രകൃതിദുരന്തങ്ങൾക്കായുള്ള അടിയന്തിര പരിപാടി എന്നപദ്ധതി പ്രകാരം നഷ്ട പരിഹാരം ലഭ്യമാക്കുന്നതാണ്. കൂടാതെ കേന്ദ്ര സർക്കാരിന്റെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമുള്ള നഷ്ട പരിഹാരവും ലഭ്യമാക്കുന്നതാണ്. വിതച്ച നെല്ല് നഷ്ടപ്പെട്ടുപോയ കർഷകർക്ക് വിള വീണ്ടും ഇറക്കുന്നതിനായി പ്രകൃതി ദുന്തങ്ങൾക്കായുള്ള അടിയന്തിര പരിപാടി പദ്ധതി പ്രകാരം നെൽവിത്ത് സൗജന്യമായി നല്കുന്നതിനുള്ള ക്രമീകരണം കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റി മുഖേന നടത്തിയിട്ടുണ്ട്. കൃഷി വകുപ്പിലൂടെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ മുഖേനയും നടപ്പിലാക്കുന്ന വിവിധ കാർഷിക വികസന പദ്ധതികളിലൂടെ വളം ഉൾപ്പെടെയുള്ള ഉല്പാദന ഉപാധികൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്.

കൃഷിയിടങ്ങളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനും ഉരുൾ പൊട്ടി കൃഷിയിടം ഒലിച്ചുപോയി ഉണ്ടാകുന്ന നഷ്ടത്തിനും, മടകളുടെ പുനർ നിർമ്മാണത്തിനുമുള്ള നഷ്ടപരിഹാരം ബന്ധപ്പെട്ട ജില്ലാ കളക്ടർ മുഖേന സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ലഭ്യമാക്കുന്നതാണ്. പ്രധാനമന്ത്രിയുടെ ഫസൽ ഭീമ യോജന ഇൻഷുറൻസ് പദ്ധതി യെ കുറിച്ച് കർഷകർക്കുള്ള പരാതികൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. നിയമസഭയിൽ നാദാപുരം എം.എൽ.എ ഇ. കെ .വിജയൻ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടിപറയുകയായിരുന്നു കൃഷിമന്ത്രി

October 29, 2021 3 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

തേനീച്ച കർഷകർക്കായി തൊഴിൽ സംരംഭം ഒരുക്കി കേരള കാർഷിക സർവകലാശാല

by krishippura October 25, 2021
written by krishippura

തേൻ ഉൽപ്പാദനത്തിലൂടെ കർഷകർക്ക് മികച്ച വരുമാനവും കാർഷികവിളകളുടെ പരാഗണം വർദ്ധിക്കുന്ന തിലൂടെ മികച്ച വിളവും നൽകാൻ ഉതകുന്ന ഒരു തൊഴിൽ സംരംഭം എന്ന നിലയിൽ,തേനീച്ച വളർത്തലിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രം വയനാട് ഏഴു ദിവസം ദൈർഘ്യമുള്ള തേനീച്ച വളർത്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.

തേനീച്ച വളർത്തലിന്റെ പ്രായോഗിക പരിശീലനവും വിവിധ രോഗകീടനിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും തേനീച്ച കോളനികളുടെ പരിപാലനമുറകളെകുറിച്ചുമുള്ള പ്രായോഗിക അറിവ് നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പരിശീലകർക്ക് തൊഴിൽ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ തേനീച്ച കോളനിയും കൂടും കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നും വിതരണം ചെയ്തു. ഡോക്ടർ ജയശ്രീ കൃഷ്ണൻകുട്ടി കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന ഡയറക്ടർ സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിശീലകർക്കുള്ള സർട്ടിഫിക്കറ്റും തേനീച്ച കോളനിയും കൂടും കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോക്ടർ അലൻ തോമസ് വിതരണംചെയ്തു.

October 25, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

ഇലക്കറി വിളകൾ ആഹാരത്തിൽ ഉൾപ്പെടുത്തണം

by krishippura October 24, 2021
written by krishippura

എം കെ പി മാവിലായി

മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികളെ മാത്രം ആശ്രയിക്കാതെ സ്വന്തം വീട്ടുവളപ്പിൽ നിന്നു തന്നെ ലഭിക്കുന്ന ഇലക്കറികൾ പരമാവധി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇന്ന് പലരും താല്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്.

ഇലക്കറി വിളകളിൽ ശരീര പോഷണത്തിനും രോഗപ്രതിരോധ ശേഷിക്കും ആവശ്യമായ ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. സമീകൃതാഹാരം ലഭ്യമാകണമെങ്കിൽ പ്രതിദിന ഭക്ഷണത്തിൽ 116 ഗ്രാം ഇലക്കറികൾ അടങ്ങിയിരിക്കണമെന്ന് പോഷകാഹാര വിദഗ്‌ധർ നിർദ്ദേശിക്കുന്നു. നാട്ടിൻപുറത്തുള്ള മിക്ക പറമ്പുകളിൽ നിന്നും ലഭ്യമാകുന്ന നാടൻ ഇലക്കറികളാണ് മുരിങ്ങയില, ചേമ്പില , ചേനയില , അഗത്തി, തഴുതാമ, തകര, മധുര ചീര, മത്തനില, പയറില, ചൊറിയണം, തകരയില തുടങ്ങിയവ.
കടും പച്ചനിറത്തിലുളള എല്ലാ ഇലക്കറിയിനങ്ങളിലും ഫോളിക് ആസിഡ് എന്ന ജീവകം നല്ല അളവിലുണ്ട്. രക്തത്തിന്റെ ഉൽപ്പാദനത്തിൽ ഫോളിക് ആസിഡിന് ഇരുമ്പ് എന്ന ലവണ ത്തോടൊപ്പം തുല്യ പങ്കാളിത്തമുണ്ട്. അതുപോലെ ശരീരത്തിനുളളിൽ വെച്ച് ജീവകം എ ആയി രൂപാന്തരപ്പെടുന്ന കരോട്ടിൻ എന്ന പോഷകവും ഇലക്കറിയിനങ്ങളിൽ നല്ല രീതിയിൽ അടങ്ങിയിട്ടുണ്ട്.
ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ഇനുലിൻ എന്ന അന്നാംശം ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഉപയോഗപ്പെടുന്നു. ഹൃദ്രോഗികൾ ഇലക്കറിയിനങ്ങൾ ധാരാളം കഴിക്കണമെന്ന് നിർദ്ദേശിക്കുന്നത് ഇക്കാരണത്താലാണ്.
നമുക്ക് വീട്ടിൽ അനായസേന വളർത്തി കുറഞ്ഞ കാലം കൊണ്ട് വിളവെടുക്കാവുന്ന ഏതാനും ചില ഇലക്കറികളാണ് താഴെ കാണിച്ചവ

ചീര

പലതരം ചീരവർഗങ്ങളുണ്ട്. നിറത്തിലും വലിപ്പത്തിലും രുചിയിലുമെല്ലാം വ്യത്യസ്തത പുലർത്തുന്നവ. പച്ചച്ചീര, കുപ്പച്ചീര, ചെറു ചീര, ചാണച്ചീര, മുളളൻ ചീര, നെയ് ചീര, ചക്രവർത്തി ചീര എന്നിങ്ങനെ പലതും. വർഷത്തിൽ എല്ലാക്കാലത്തും വളർത്താവുന്നതാണ് ഇവയെല്ലാം. വിത്ത് വിതച്ചും തൈകൾ പറിച്ചു നട്ടും ഇവ കൃഷി ചെയ്യാം.

സാമ്പാർ ചീര

തണലുള്ള സ്ഥലങ്ങളിലും ഇവെയെ വളർത്താം. വിത്ത് നട്ടും തണ്ട് മുറിച്ച് നട്ടും ഇത് കൃഷി ചെയ്യാം. ഇതിന്റെ ഇലകളും ഇളം തണ്ടുകളുമാണ് കറികൾക്ക് ഉപയോഗിക്കുന്നത്.

മധുരച്ചീര (ചെക്കൂർ
മാനിസ് )

ബോംബെ ചീര എന്ന പേരിലും ഇതറിയപ്പെടുന്നു. സാമാന്യം മൂപ്പുള്ള തണ്ടുകൾ ഒരടി നീളത്തിൽ മുറിച്ചെടുത്ത് കാലവർഷക്കാലത്ത് നടാം. നട്ട് മൂന്ന് മാസമാകുന്നതോടെ ആദ്യ വിളെടുപ്പ് നടത്താം. ഇളം ഇലകളാണ് പാചകത്തിനു പറ്റിയത്. വേലിയായും ഇത് വെച്ച് പിടിപ്പിക്കാം. തലഭാഗം ഇടക്കിടെ മുറിച്ച് മാറ്റുന്നത്
കൂടുതൽ ഇലകൾ ലഭിക്കാനും ഉയരത്തിലുള വളർച്ച ക്രമീകരിക്കാനും ഉപകരിക്കും.
ഉയർന്ന പോഷക ഗുണം കണക്കിലെടുത്ത് ഈ ചെടിയെ വൈറ്റമിൻ ആൻഡ് മൾട്ടി മിനറൽ പാക്ക്ഡ് ഇലക്കറിയെന്നും വിളിക്കാറുണ്ട്. മറ്റു ഇലക്കറികളിൽ നിന്നും വ്യത്യസ്ഥമായി ഇത് അധികമായി കഴിക്കുന്നത് നല്ലതല്ല. ഇതിലുള്ള ചില അൽക്ക ലോയ്ഡുകളും ഓക്സലേറ്റുകളും ആന്റി ന്യൂട്രീഷണൽ ഘടകങ്ങളും അത്ര നല്ലതല്ല. ഒരാൾ 40 മുതൽ 50 ഗ്രാം വരെ ഇല ഒരു ദിവസം കഴിച്ചാൽ മതിയാകും.

ബസില്ല (വസള ചീര)

പച്ചനിറവും പിങ്ക് നിറവുമുള്ള രണ്ടു തരം വളളിച്ചീരകൾ ഉണ്ട്. രണ്ടിനങ്ങളും നമ്മുടെ നാട്ടിൽ നന്നായി വളരും. തണ്ട് മുറിച്ച് നട്ടാണ് കൃഷി ചെയ്യുക. വിത്തുകൾ മുളപ്പിച്ചും തൈകളാക്കാം. പടർന്നു വളരുന്ന സ്വഭാവമുളളതു കൊണ്ട് ചെറിയ പന്തലിലോ വേലിയിേലോ പടർത്തി വിടാം. ഇലയും ഇലത്തണ്ടുകളുമുളള മൃദുലവും മൂപ്പെത്താത്തതുമായ കമ്പുകൾ ചെറുതായി അരിഞ്ഞ് ഇലക്കറിയാക്കാം.
തണ്ടുകൾ നട്ട് ഒന്നര മാസം മുതൽ ഭക്ഷ്യേ യോഗ്യമായ തണ്ടും ഇലകളും മുറിച്ചെടുക്കാനാവും. ചെടി ദീർഘകാലം നിലനിൽക്കും.

കാങ് കോങ്

മണ്ണിൽ പടർന്നു വളരുന്ന സ്വഭാവമുളള ഈ ഇലക്കറി വിത്തുകൾ വഴിയും മൃദു കാണ്ഡങ്ങൾ മുറിച്ച് നട്ടും വളർത്താം. നട്ട് ഒരു മാസത്തിനകം ആദ്യത്തെ വിളവെടുപ്പ് നടത്താം. ഇലകളോട് കൂടിയ ഇളം തണ്ടുകളാണ് ഭക്ഷ്യേയോഗ്യം.

ചീരച്ചേമ്പ്

സാധാരണ ചേമ്പ് പോലെ ചൊറിച്ചിലോ, കിഴങ്ങോ ഇല്ലാത്ത ഇലക്കറിയാണിത്. അടിയിൽ നിന്നും കിളിർത്തുവരുന്ന തൈകൾ വി പുലീകരണത്തിനായി മാറ്റി നടാം. അധികം മൂപ്പെത്താത്ത ഇലകൾ തണ്ടു സഹിതം മുറിച്ചെടുത്ത് പാചകത്തിനെടുക്കാം.

പൊന്നാങ്കണ്ണി ചീര

തണ്ടുകൾ മുറിച്ച് നട്ടാണ് കൃഷി. ഇവ പെട്ടെന്ന് തന്നെ പെരുകി വളരും. തണ്ടുകൾ മുറിച്ച് നട്ടാണ് വംശവർധനവ്. ഇലയും ഇളം തണ്ടുകളുമാണ് പാചകയോഗ്യം. നട്ട് രണ്ട് മൂന്ന് മാസങ്ങൾക്കകം ആദ്യ വിളെവെടുപ്പ് നടത്താം. ദീർഘകാലം നിലനിൽക്കും.

പാലക്

തീവ്രമായ ചൂടില്ലാത്തയിടങ്ങളിൽ വർഷത്തിൽ എല്ലാക്കാലത്തും ഇത് കൃഷി ചെയ്യാം. വിത്ത് ഉപയോഗിച്ചാണ് കൃഷിയാരംഭം. നട്ട് രണ്ട് മാസം കൊണ്ട് വിളവെടുപ്പിനാകും.

ഉലുവ

ഇതിന്റെ ഇലകൾ പച്ചക്കറിയായും വിത്തുകൾ മസാലയായും ഉപയോഗിക്കാം. വിത്താണ് നടീൽ വസ്തു . വിത കഴിഞ്ഞ് ഒരു മാസമാകുന്നതോടെ ഇലകൾ മുറിച്ചെടുക്കാം. മൂന്ന് നാല് തവണ ഇലകൾ മുറിച്ചെടുത്ത ശേഷം ചെടിയെ വിത്തുൽപ്പാദനത്തിനായി നിർത്താം.

കടുക്

ഇത് എല്ലാക്കാലത്തും കൃഷി ചെയ്യാമെങ്കിലും ശൈത്യകാലമാണ് പ്രിയം. വിത്ത് വിതച്ച് ആറ് ദിവസം കൊണ്ട് പൂർണ്ണമായും മുളച്ച് വരും. ഒരു മാസമാകുമ്പോൾ ഇലകൾ പാചകാവശ്യത്തിന്.. മുറിച്ച് തുടങ്ങാം. ഇലകൾ പൂർണ്ണമായും വിളവെടുക്കാതിരുന്നാൽ ചെടികളിൽ വിത്തുകളുണ്ടാവും. തുടർന്ന് അവയും വിളവെടുക്കാം.

കൊടിത്തൂവ

ഇതിന് കൊടുത്ത എന്നും ചൊറിയണം എന്നും പേരുണ്ട്. ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടും. ഇത് ചെറിയ ചൂട് വെളത്തിലിട്ടാൽ ചൊറിച്ചിൽ മാറിക്കിട്ടും.
ഇലകൾ അയൺ സംപുഷ്ടമായതിനാൽ രക്തക്കുറവുള്ളവർക്ക് നല്ലതാണ്. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുവാനും സഹായിക്കും. കാത്സ്യം സമ്പുഷ്ടമായതിനാൽ പ്രായമായവർക്ക് അസ്ഥിതേയ്മാന പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായകമാകും.
വിത്തുപയോഗിച്ച് ചെടികളുടെ വംശവർധനവ് വരുത്താം.

October 24, 2021 3 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

വളപ്രയോഗം കുറ്റമറ്റതാകാൻ മണ്ണു പരിശോധന

by krishippura October 24, 2021
written by krishippura

 

എം കെ പി മാവിലായി

ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉയർന്ന ഉൽപ്പാദനത്തിനും നിദാനം.
മേൽമണ്ണിന്റെ മൂല്യം അതിന്റെ വളക്കൂറാണ്. വിള വള ർത്തലെന്നാൽ ഒരർത്ഥത്തിൽ വളം ഊറ്റലാണ്. എടുക്കുന്നതത്രയും തിരിച്ചു നൽകിയില്ലെങ്കിൽ തുടർച്ചയായ വിളവെടുപ്പ് സാധ്യമല്ലാതെ വരും. ശ്രദ്ധിക്കാതെയുള്ള വളപ്രയോഗത്തിലൂടെ ചിലത് വേണ്ടതിൽ കൂടുതൽ നൽകിയെന്നും വരും. വളത്തിന്റെ അഭാവമെന്ന പോലെ തന്നെ അമിതവും കുഴപ്പമാണ്. മണ്ണിന്റെ തനത് വളക്കൂറും അതനുസരിച്ച് ഓരോ വിളകൾക്കും നൽകേണ്ട വളത്തിന്റെ അളവും കൃത്യമായി നിർണ്ണയിക്കാൻ മണ്ണു പരിശോധന ആവശ്യമാണ്. മണ്ണിൽ ഉളളതെത്രയെന്നും എടുക്കുന്നതെത്രയെന്നും തിരിച്ചറിഞ്ഞ് ആവശ്യമുള്ളതത്ര തിരിച്ചു നൽകി മേൽമണ്ണിന്റെ ഉൽപ്പാദന ക്ഷമത നിലനിർത്താനും അനാവശ്യമായ ചെലവ് ഒഴിവാക്കുവാനും മണ്ണു പരിശോധന അത്യാവശ്യമാണ്. മണ്ണ് അമ്ലസ്വഭാവമുളളതാണോ ക്ഷാരസ്വഭാവമുള്ളതാണോ ആണെങ്കിൽ അതിന്റെ തോതെത്ര , മണ്ണിൽ ലയിച്ചു ചേർന്നിട്ടുള്ള ചെടികൾക്ക് ഉപദ്രവകരമാകുന്ന ലവണങ്ങളുടെ അളവ് എത്ര, മണ്ണിൽ സസ്യങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിലുള്ള നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ എത്ര അടങ്ങിയിരിക്കുന്നു എന്നെല്ലാം മണ്ണു പരിശോധനയിലൂടെ മാത്രമേ അറിയാൻ കഴിയൂ.

മണ്ണ് സാമ്പിൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൃഷിയിടത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന മണ്ണു സാമ്പിൾ ആണ് ശേഖരിക്കേണ്ടത്.

വ്യത്യസ്ഥ രീതിയിൽ വളം ചേർത്തതോ, വ്യത്യസ്ഥ രീതിയിൽ കൃഷി ചെയ്തതോ ആണെങ്കിൽ ഓരോ കൃഷിയിടത്തിൽ നിന്നും പ്രത്യേകം പ്രത്യേകം സാമ്പിൾ തയ്യാറാക്കണം.
അസാധാരണമായ സ്ഥലങ്ങളിൽ നിന്ന് സാമ്പിൾ എടുക്കരുത്.
ജൈവ വളം കൂടിക്കിടക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണം.
വരമ്പിനോട് വളരെ ചേർന്ന് കിടക്കുന്ന ഭാഗങ്ങൾ, പുതുതായി വളം ചെയ്ത സ്ഥലങ്ങൾ, ചെളി കെട്ടി നിൽക്കുന്ന പ്രദേശങ്ങൾ, വളക്കുഴിക്കടുത്ത പ്രദേശങ്ങൾ, ജലാശയങ്ങൾക്ക് തൊട്ടു കിടക്കുന്ന പ്രദേശങ്ങൾ, പഴയ കുഴികൾ എന്നിവ ഒഴിവാക്കണം.
വരിവരിയായി ചെടികൾ അഥവാ വൃക്ഷങ്ങൾ നട്ടിരിക്കുന്ന സ്ഥലങ്ങളിൽ വരികൾക്കിടയിൽ നിന്നും സാമ്പിൾ ശേഖരിക്കണം.
സാമ്പിൾ ശേഖരിക്കാൻ കൈകോട്ട്, തൂമ്പ, ഓഗർ എന്നിവയിലൊന്ന് ഉപയോഗിക്കാം.
കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളയുടെ വേരുപടലത്തിന്റെ ആഴത്തിലുള്ള മണ്ണ് സാമ്പിളുകളാണ് എടുക്കുക. നെല്ല്, പച്ചക്കറി, പയർ വർഗ്ഗങ്ങൾ മുതലായ ചെടികൾക്ക് 15 മുതൽ 20 സെ.മീറ്റർ ആഴത്തിലും തെങ്ങ്, മറ്റു വൃക്ഷവിളകൾക്ക് 25 മുതൽ 30 സെ.മീറ്റർ ആഴത്തിലുമാണ് സാമ്പിളുകൾ എടുക്കേണ്ടത്.
സാമ്പിൾ എടുക്കുന്ന സ്ഥലത്തെ പുല്ല്, കരിയില എന്നിവ മാറ്റുക. കുമ്മായമോ വളമോ ചേർത്തിട്ടുണ്ടെങ്കിൽ
മൂന്നു മാസം കഴിഞ്ഞേ സാമ്പിൾ എടുക്കാവൂ.
തൂമ്പയോ കൈക്കോട്ടോ ആണ് ഉപയോഗിക്കുന്നതെങ്കിൽ നിർദ്ദിഷ്ട ആഴത്തിൽ ഇംഗ്ലീഷിൽ വി ( V ) ആകൃതിയിൽ കുഴിയെടുക്കുക. തുടർന്ന് ഒരു വശത്ത് നിന്ന് ഉപരിതലം മൂതൽ അടി വരെ മൂന്ന് സെ.മീറ്റർ കനത്തിൽ ഒരു പോലെ മണ്ണ് അരിഞ്ഞെടുക്കുക. ഇപ്രകാരം ഒരേ സ്വഭാവമുള്ള ഒരു കൃഷിയിടത്തിലെ പത്ത് പതിനഞ്ച് സ്ഥലങ്ങളിൽ നിന്നും സാമ്പിളുകളെടുത്ത് വൃത്തിയുള്ള ഒരു പോളിത്തീൻ ഷീറ്റിലോ, തുണിയിലോ ഇട്ട ശേഷം മണ്ണിൽ നിന്നും കല്ല്, വേരിന്റെ അവശിഷ്ടങ്ങൾ മുതലായവ നീക്കം ചെയ്യണം. സമചതുരത്തിൽ പരത്തിയിട്ട സാമ്പിളിനെ നാലായി ഭാഗിച്ച് എതിർ വശത്തുള്ള രണ്ടു ഭാഗം ഒഴിവാക്കുക. ശേഷിക്കുന്ന മണ്ണ് വീണ്ടും സമചതുരത്തിൽ പരത്തി നാലായി ഭാഗിച്ച് എതിർവശത്തുള്ള രണ്ട് ഭാഗം ഒഴിവാക്കുക.

 

മണ്ണ് സാമ്പിൾ ഏകദേശം 400 – 500 ഗ്രാം ആകുന്നതുവരെ ഈ രീതി തുടരണം.
ഇങ്ങനെ ലഭിക്കുന്ന
മണ്ണ് സാമ്പിൾ തണലിൽ ഉണക്കിയ ശേഷം പോളിത്തീൻ കവറിലാക്കി സൂക്ഷിക്കുക. ഒന്നിലധികം സാമ്പിളുകൾ ഉണ്ടെങ്കിൽ തിരിച്ചറിയാനുള്ള നമ്പറോ പേരോ സഞ്ചിക്കുള്ളിലും പുറത്തും വെയ്ക്കുക.

മണ്ണ് സാമ്പിളിനോടൊപ്പം അയക്കേണ്ട വിവരങ്ങൾ

ഇതിനുള്ള നിർദ്ദിഷ്ട ഫോറങ്ങൾ അതതു കൃഷിഭവനുകളിൽ നിന്നും ലഭിക്കും.
താഴെ കാണിച്ച വിവരങ്ങളാണ് അതിൽ നൽകേണ്ടത്.

1. കർഷകന്റെ പേരും പൂർണ്ണവിലാസവും :
2. വില്ലേജ്, ഗ്രാമ പഞ്ചായത്ത്, ജില്ല :
3. സാമ്പിൾ എടുത്ത തിയ്യതി:
4. കൃഷിസ്ഥലത്തിന്റെ സർവ്വെ നമ്പർ , വിസ്തൃതി :
പുരയിടം /വയൽ

5. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിള അല്ലെങ്കിൽ നിലവിലുള്ള വിള:
6. തൊട്ടു മുമ്പ് കൃഷി ചെയ്തിട്ടുള്ള വിളയും വളപ്രയോഗവും :
7. ജലസേചന സൗകര്യം :
8. സ്ഥലത്തിന്റെ കിടപ്പ് :
9. നീർവാർച്ചാ സൗകര്യം :
10. മുമ്പ് നൽകിയ കുമ്മായം, മറ്റു വളപ്രയോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ :

11. ഏതെല്ലാം വിളകൾക്കാണ് വളപ്രയോഗത്തിനുള്ള നിർദ്ദേശം വേണ്ടത്.
12. മറ്റു വിവരങ്ങൾ ( ഉണ്ടെങ്കിൽ).

മണ്ണ പരിശോധനാ ലാബിൽ മണ്ണിൽ അടങ്ങിയിട്ടുള്ള അമ്ലത്വം, ലേയ ലവണങ്ങളുടെ അളവ്, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ അളവ് തിട്ടപ്പെടുത്തുന്നു.
ഇതറിഞ്ഞു കഴിഞ്ഞാൽ ഓരോ വിളകൾക്കും ഏതെല്ലാം വളങ്ങൾ ഏതളവിൽ ഏതെല്ലാം സമയങ്ങളിൽ ചേർക്കണമെന്നും
അമ്ലാംശമോ ക്ഷാരാംശമോ, ലവണാംശമോ മറ്റോ കൂടുതൽ ഉണ്ടോ എന്നും അറിയാൻ കഴിയുന്നു. നാം ചേർക്കുന്ന ഓരോ തരി വളവും മണ്ണിനും വിളവിനും അനുയോജ്യമാണെന്ന് ഉറപ്പു വരുത്താനാവുന്നു.

കേരളത്തിൽ എല്ലാ ജില്ലാകളിലും മണ്ണു പരിശോധന ലാബറട്ടറികൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിനു പുറമെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സഞ്ചരിക്കുന്ന മണ്ണു പരിശോധനാ ലാബറട്ടറികളും ഉണ്ട്. കൃഷിയിടങ്ങളിൽ കാമ്പ് ചെയ്തു മണ്ണു പരിശോധിച്ച് ഫലം അപ്പപ്പോൾ നൽകുന്ന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

October 24, 2021 5 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

അന്തകൻ വിത്തുകളുടെ രീതിശാസ്ത്രം

by krishippura October 14, 2021
written by krishippura

 

എം കെ പി മാവിലായി

അന്തകൻ വിത്തുകളെന്ന് പറയുന്ന തരം വിത്തുകൾ എങ്ങിനെയാണ് ഉൽപ്പാദിപ്പിക്കുന്നതെന്നും അവ എന്തുകൊണ്ടാണ് അടുത്ത കൃഷിയിൽ ഉപയോഗിക്കാൻ കഴിയാത്തതെന്നും നിരവധി പേർ സംശയം ഉന്നയിക്കാറുണ്ട്. ആദ്യം തന്നെ ഒന്ന് പറയട്ടെ, പലരും സംശയിക്കുന്നതു പോലെ ഇന്ന് ലഭിക്കുന്ന സങ്കരവിത്തുകൾ ഒന്നും തന്നെ അന്തകവിത്തുകൾ അല്ല.

രണ്ടാം തലമുറയിലെ വിത്തുകളെ മുളയ്ക്കാൻ അനുവദിക്കാതെ ജനിതകമായ ആത്മഹത്യക്ക് വിധേയമാക്കുന്ന ജനിത വന്ധ്യംകരണ വിദ്യയാണ് അന്തക സാങ്കേതിക വിദ്യ.
രണ്ടാം തലമുറയ്ക്ക് ജന്മം നൽകാൻ അനുവദിക്കാതെ ജനിതകമായി വന്ധ്യംകരിക്കുകയാണ് അന്തക സാങ്കേതിക വിദ്യ അഥവാ ടെർമിനേറ്റർ ടെക്നോളജി ചെയ്യുന്നത്.
വിത്തിന്റെ അങ്കുരണ ശേഷിയെ തടയുന്ന ഒരു മാരക ജീനിനേയും മാരക ജീനിനെ തടയുന്ന ഒരു ബ്ലോക്കിങ്ങ് ജീനിനേയും ഒരേ ചെടിയിലേക്ക് പ്രവേശിപ്പിക്കുന്നതാണ് ഈ ടെക്നോളജിയുടെ കാതൽ. വിത്തിന്റെ വളർച്ചയുടെ അവസാന ഘട്ടത്തിൽ മാത്രം പ്രവർത്തനക്ഷമമാകുന്ന മാരക ജീനിന്റെ പ്രവർത്തന ഫലമായി വിത്തിനുള്ളിലെ ഭ്രൂണത്തിന്റെ വളർച്ച പൂർത്തിയാകാതെ വരികയും അങ്ങിനെ അതിന്റെ മുളയ്ക്കാനുളള ശേഷി നഷ്ടമാകുകയും ചെയ്യുന്നു. എന്നാൽ വിത്തുൽപ്പാദന ഏജൻസികൾ ഉത്പാദിപ്പിക്കുന്ന ടെർമിനേറ്റർ ജീൻ അടങ്ങിയ വിത്തുകൾ അങ്കുരണ ശേഷി ഉളളവ തന്നെയായിരിക്കും.

ഇതിനായി വിത്തുൽപ്പാദകൻ രണ്ടു സ്ഥലങ്ങളിലായാണ് കൃഷി ചെയ്യുന്നത്. ഒന്നാമത്തെ സ്ഥലത്ത് അങ്കുരണ ശേഷിക്ക് ഒട്ടും കോട്ടംതട്ടാത്ത വിധത്തിലാണ് ചെടികളെ വളർത്തുന്നത്. മാരക ജീനും ഒട്ടും കോട്ടംതട്ടാത്ത വിധത്തിലാണ് ചെടികളെ വളർത്തുന്നത്. മാരക ജീനും ഒപ്പം ബ്ലോക്കിങ്ങ് ജീനും ചെടികളിൽ ഉള്ളതിനാൽ ചെടികളിൽ മാരക ജീൻ പ്രവർത്തിക്കുകയില്ല. രണ്ടാമത്തെ സ്ഥലത്ത് കർഷകർക്ക് വിൽക്കാനുളള വിത്തുകളാണ് ഉൽപ്പാദിപ്പിക്കുന്നത്. ഈ വിത്തുകൾ സാധാരണ രീതിയിൽ മുളയ്ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. എന്നാൽ ഫലത്തിലെ വിത്തിന് അങ്കുരണ ശേഷി ഉണ്ടാകുകയില്ല. ഇതിനായി വിത്തിന്റെ വളർച്ച പൂർത്തിയാകുന്ന സമയത്ത് വിത്തുൽപ്പാദിപ്പിക്കുന്ന വർ അവയിലൊരു രാസവസ്തു തളിക്കുന്നു. ഈ രാസവസ്തുവിന്റെ പ്രവർത്തന ഫലമായി ബ്ലോക്കിങ്ങ് ജീൻ മുറിച്ചു മാറ്റപ്പെടുന്നു. ബ്ലോക്കിങ്ങ് ജീൻ നിർവീര്യമാക്കുന്നതിനാൽ മാരക ജീൻ പ്രവർത്തിക്കുന്നു. ഈ വിത്താണ് വിൽപ്പനക്കൊരുക്കുന്നത്.
മാരക ജീൻ വിത്തിലുണ്ടെങ്കിലും ചെടിയുടെ വളർച്ചയുടെ അവസാന ഘട്ടത്തിൽ മാത്രമേ അവ പ്രവർത്തിക്കുകയുള്ളൂ. അതായത് വിത്തിന്റെ അങ്കുരണശേഷിയെ മാത്രമേ അത് ബാധിക്കുകയുള്ളൂ.

ചെടികളിലെ പ്രോട്ടീൻ നിർമ്മാണ ഫാക്ടറികളായ റൈബോസോം എന്ന ഘടകങ്ങളുടെ പ്രവർത്തന ശേഷിയെ നശിപ്പിക്കുന്നതു മൂലമാണ് വിത്തിലെ ഭ്രൂണത്തിന്റെ വളർച്ച തടയപ്പെടുന്നത്.

അമേരിക്കൻ കൃഷി വകുപ്പും മിസിസിപ്പിയിലെ ഡെൽറ്റാ ആന്റ് പൈൻലാന്റ് കമ്പനിയും ചേർന്ന് 1998 മാർച്ചിൽ പരുത്തിയിലെ അന്തക ജീനിന് ആദ്യ പേറ്റന്റ് നേടിയതോടെയാണ് അന്തകവിത്തുകൾ അന്താരാഷ്ട്ര തലത്തിൽ വിവാദമായി മാറിയത്.
ഓരോ പ്രാവശ്യവും കമ്പനിയുടെ വിത്തുകൾ വാങ്ങാൻ കർഷകർ നിർബ്ബന്ധിതമാകും എന്നതു മാത്രമല്ല അന്തകവിത്തുകളുടെ പ്രത്യാഘാതം. അന്തകവിത്തുകളിൽ നിന്നും രക്ഷപ്പെടുന്ന കൊലയാളി ജീനുകൾ ചുറ്റുപാടും വ്യാപിച്ച് ജനിതക മലിനീകരണത്തിലൂടെ ഭൂമിയിലെ ജൈവ വൈവിധ്യം സമ്പൂർണമായി നശിപ്പിക്കുമെന്ന് ചില ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. അന്തക ജീനുകൾ ഉൾക്കൊള്ളുന്ന വിത്ത് മനുഷ്യർക്കും മറ്റു ജീവികൾക്കും ഭക്ഷണമെന്ന നിലയിൽ എത്രത്തോളം സുരക്ഷിതമാണെന്നതും സംശയാതീതമായി തെളിയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ ടെർമിനേറ്റർ വിത്തുകളെ ആശങ്കയോടെ തന്നെ വേണം കാണേണ്ടത്.

October 14, 2021 5 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾമൃഗസംരക്ഷണം

കേന്ദ്രമന്ത്രി പർഷോത്തം രുപാലയുമായി മന്ത്രി ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി; വെറ്റിനറി ആംബുലൻസ്‌ ഉദ്‌ഘാടനം രണ്ടു മാസത്തിനകം

by krishippura October 5, 2021
written by krishippura

ന്യൂഡൽഹി: കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി പർഷോത്തം രുപാലയുമായി സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി. കേന്ദ്രസർക്കാർ കേരളത്തിനു അനുവദിച്ച 29 വെറ്റിനറി മൊബൈൽ ആംബുലൻസിനുള്ള ഫണ്ട് കൈമാറിയതായി കേന്ദ്രമന്ത്രി അറിയിച്ചു. 4.6 കോടി രൂപയാണ് ആംബുലൻസ് വാങ്ങുന്നതിനു അനുവദിച്ചത്. ഒരു ആംബുലൻസിന് 16 ലക്ഷം രൂപ വീതം 29 ആംബുലൻസുകൾക്കാണു ഫണ്ട് കൈമാറിയത്. എല്ലാ നടപടികളും പൂർത്തിയാക്കി രണ്ടു മാസത്തിനകം ഉദ്ഘാടനം നടത്തുമെന്നു മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മന്ത്രിയെ അറിയിച്ചു. കേരളം നേരത്തെ നൽകിയിരുന്ന പ്രൊപ്പോസലാണിത്. ഒരു ലക്ഷം കന്നുകാലികൾക്ക് ഒരു ആംബുലൻസ് എന്ന കണക്കിന് 29 സ്ഥലങ്ങളിൽ ഇതിന്റെ പ്രയോജനം ലഭിക്കും. കേരളത്തിൽ നിലവിലെ കണക്കനുസരിച്ച് 30 ലക്ഷം കന്നുകാലികളാണുള്ളത്.

കന്നുകാലികൾക്ക് ഉള്ളതു പോലെ കോഴി കർഷകരെ സഹായിക്കുന്നതിനു പൗൾട്രി ഇൻഷുറൻസ് ഏർപ്പെടുത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി.
കേരളത്തിലെ മുഴുവൻ കന്നുകാലികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തുതിനും കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റേഡിയോ ഫ്രീക്വൻസി ടെക്‌നോളജി ഉപയോഗിച്ചുള്ള ചിപ്പുകൾ കന്നുകാലികളിൽ ഘടിപ്പിക്കുന്ന രീതി പൈലറ്റ് പദ്ധതിയായി കേരളം നടപ്പിലാക്കി വിജയിപ്പിച്ചാൽ പൈലറ്റ് പദ്ധതിയായി കേരളം ഇത് നടപ്പാക്കി വിജയിപ്പിച്ചാൽ കേന്ദ്രം പദ്ധതി ഏറ്റെടുത്ത് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകി.
കഴിഞ്ഞ ദിവസം കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി സജീവ് കുമാർ ബല്യാണുമായുള്ള കൂടിക്കാഴ്ചയിൽ പാലോട് വാക്‌സിൻ കേന്ദ്രത്തിന്റെ അടിസ്‌ഥാനസൗകര്യ വികസനം മുതൽ കാലിത്തീറ്റയുടെ വില കുറയ്ക്കുന്നതിനു വൈക്കോൽ പോലുള്ള ഘടകങ്ങൾ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത് വരെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തിരുന്നു. ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
എല്ലാ വിഷയങ്ങളിലും അനുഭാവ പൂർണമായ ഇടപെടൽ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
കൂടാതെ പുതുതായി ചില സാമ്പത്തിക
സഹായം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.

*ശുദ്ധമായ പാലുല്പാദനം പ്രോത്സാഹിപ്പിക്കാൻ ആധുനിക കാലിത്തൊഴുത്തുകളുടെയും ചാണകക്കുഴികളുടെയും നിർമ്മാണവും നവീകരണവും

* ബയോഗ്യാസ് പ്ലാന്റുകളുടെ നിർമ്മാണം

*പാൽ സൊസൈറ്റികളിൽ സോളാർ പവർപ്ലാന്റ് നിർമ്മാണം

*മീഥലിൻ ബ്ലൂ റിഡക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പാൽ ഉല്പാദിപ്പിക്കുന്ന ക്ഷീര കർഷകർക്ക് ഇൻസെന്റീവ്

*അഫ്‌ളാടോക്‌സിൻ എം.1ന്റെയും ആന്റിബയോട്ടിക്‌സിന്റെയും അവശിഷ്ടങ്ങൾ കൂടാതെ പാലുല്പാദിപ്പിക്കുന്ന ക്ഷീര കർഷകർക്ക് അധിക ഇൻസെന്റീവ്

*പ്രാദേശിക പാൽ യൂണിയനുകൾക്ക്
നൂതനമായ പാലുലാപദന വികസനത്തിനും ഗവേഷണത്തിനും വേണ്ടിയുള്ള സാമ്പത്തിക സഹായം

*മൊബൈൽ ഫുഡ് ട്രക്ക് ഉൾപ്പെടുന്ന കോൾഡ് ചെയിൻ സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാനുള്ള സാമ്പത്തിക സഹായം

* ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയും ഡയറി കോർപ്പറേറ്റീവ് സൊസൈറ്റിയെയും ബന്ധിപ്പിച്ച് മിൽക്ക് വാല്യു പേമന്റ് സിസ്റ്റം കൂടുതൽ ഫലപ്രദവും സുതാര്യവുമാക്കാൻ വേണ്ടിയുള്ള സാമ്പത്തിക സഹായം.

എന്നീ മേഖലകളിലാണ് സാമ്പത്തിക സഹായം അവശ്യപ്പെട്ടത്. ഇവ പരിഗണിക്കുമെന്നും വിശദമായ പ്രൊപ്പോസൽ നൽകാനും കേന്ദ്രമന്ത്രി നിർദേശിച്ചു.

നാടൻ പശുക്കളെ പ്രത്യേകം പരിപാലിക്കുന്നതിനായി കേരളം മുന്നോട്ടു വച്ച പ്രൊപോസലും തത്വത്തിൽ അംഗീകരിചിട്ടുണ്ട്.

കേന്ദ്രസർക്കാർ വെച്ചൂർ പശുക്കളെ മാത്രമാണ് നാടൻ ഇനത്തിൽ ഇതുവരെ കണക്കാക്കിയിട്ടുള്ളത്. കേരളത്തിലെ തനതു ജനുസുകളായ കാസർഗോഡ് കുള്ളൻ, ചെറുവള്ളി, കുട്ടംപുഴ (പെരിയാർ എന്നറിയപ്പെടുന്നു), വില്വാദ്രി എന്നീ ഇനം പശുക്കളെയും നാടൻ ഇനങ്ങളായി അംഗീകരിക്കണം എന്നതാണ് ആവശ്യപെട്ടത്.
സംയോജിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

സങ്കരയിനം കന്നുകാലികളിലെ രണ്ടാംതലമുറ രോഗങ്ങക്കു പരിഹാരം കാണാനായി രാഷ്ട്രീയ ഗോകുൽ ഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തി പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

പാലോട് വാക്‌സിൻ ഉല്പാദന കേന്ദ്രത്തിൽ ഫ്‌എംഡി എച് എസ് സംയുക്ത വാക്‌സിൻ തയ്യാറാക്കുന്നതിനു ബൈ ബാക്ക് ഗ്രാററന്റിയിൽ സഹകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കാലിത്തീറ്റയുടെ പ്രധാന ഘടകമായ വയ്‌ക്കോൽ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നതിനും ഗുണമേന്മ ഉറപ്പു വരുത്തന്നതിനും ഇടപെടാമെന്നു മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ അസ്‌കാഡ് ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്താവുതാണ്. സങ്കരയിനം
അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ഉല്പാദനത്തിന് കേരളം സമർപ്പിച്ച സെക്‌സ്ഡ് സെമൻ കൺസർവേഷൻ ആന്റ് പ്രൊപ്പഗേഷൻ ഓഫ് എലീറ്റ് ജെംപ്ലാസം എന്ന പ്രോജക്ടിനു അംഗീകാരം നല്കുമെന്ന് മന്ത്രി പറഞ്ഞു.

ഇൻഡ്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ചിന് കീഴിൽ കേരളത്തിലെ വെറ്റിനറി സർവ്വകലാശാല വിദേശ സർവകലാശാലകളുമായി സഹകരിച്ച് നടത്തുന്ന ഗവേഷണങ്ങൾക്ക് കേന്ദ്രസർക്കാർ പ്രോത്സാഹനവും ധനസഹായവും നൽകും.

രാജ്യത്തെ ഏറ്റവും ശക്തമായ പഞ്ചായത്ത് സംവിധാനമാണ് കേരളത്തിലുള്ളത്. സംസ്ഥാന ബജറ്റിന്റെ 40% ചെലവഴിക്കുന്നത് സ്വയം ഭരണ സ്ഥാപനങ്ങളാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്തിന്റെ കന്നുകാലി സമ്പത്ത് വർദ്ധിപ്പിക്കാൻ ഈ സംരംഭം ഉപയോഗിക്കണം. ഇതിനായി കേന്ദ്ര സർക്കാരിന്റെ റിസേർച്ച് & ഡവലപ്പ്മെന്റ് ഫണ്ടുകൾ കൂടുതൽ ഉപയോഗപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി നിർദേശിച്ചു.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശികൻ, ജോയിന്റ് സെക്രട്ടറിമാരായ ഒ.പി.ചൗധരി, വർഷ ജോഷി, ഉപമന്യു ബസു എന്നിവർ പങ്കെടുത്തു.

October 5, 2021 1,871 comments
1 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK