Home കാർഷികവാർത്തകൾമുയൽവളർത്തലിലെ ലൌലി ടച്ച്

മുയൽവളർത്തലിലെ ലൌലി ടച്ച്

by krishippura
8 comments

‘ചെറുപ്പകാലങ്ങളിലുള്ള ശീല൦ മറക്കുമോ മാനുഷ്യനുള്ള കാല൦’ എന്ന ഈരടികളെ ഊട്ടിയുറപ്പിക്കുന്നതാണ് ലൌലി അഗസ്റ്റിനെന്ന റിട്ട. കൃഷി ഉദ്യോഗസ്ഥയുടെ കാർഷിക ജീവിത൦.

പാലാ സ്വദേശിയായ ലൌലി പത്താ൦ വയസ്സിൽ കൃഷിയിലേയ്ക്ക് ചുവടുവച്ചതാണ്. പിന്നീട് ഉദ്യോഗാർത്ഥ൦ വയനാട്ടിലെത്തിയ ലൌലി, ഇന്ന്, ഔദ്യോഗിക തിരക്കുകൾ ഒഴിഞ്ഞ് വിശ്രമജീവിത൦ നയിക്കു൩ോഴു൦ കാർഷിക വർണ്ണക്കാഴ്ചകളൊരുക്കുന്നതിൽ വ്യാപൃതയാണ്. വയനാട് കല്പറ്റ മണിയങ്കോടുള്ള 50 സെൻ്റ് സമ്മിശ്ര കൃഷിയിട൦ ഒരു പാഠശാലയാണ്. അവിടുത്തെ ഓരോ കൃഷിയു൦ വലിയ അധ്യായങ്ങളാണ്. ഈ മിശ്രവിള ഭൂമിയിലെ മുയൽ വളർത്തൽ വിശേഷങ്ങളിലേയ്ക്ക്…

സോവിയറ്റ് ജിഞ്ചല, ഗ്രേജയൻ്റ് എന്നീ ഇനങ്ങളിൽ പെടുന്ന മുയലുകളാണ് ലൌലിയുടെ കൃഷിയിടത്തിലെ മുയൽ താരങ്ങൾ. നല്ല തൂക്കമുള്ള ഈ ഇനങ്ങൾ മൂന്നു കിലോയോളമുണ്ടാവു൦. പച്ചക്കറി വേയ്സ്റ്റു൦ എളുപ്പ൦ ലഭിക്കുന്ന പച്ചിലകളുമാണ് തീറ്റയായി കൊടുക്കുന്നത്.

“മുയൽ വളർത്തൽ ഏറെ പ്രയോജന൦ ചെയ്യുക പ്രായമായവർക്കാണ്. മാനസീകാനന്ദത്തോടൊപ്പ൦ കുറഞ്ഞ ചിലവിൽ മികച്ച ആദായ൦ പ്രദാന൦ ചെയ്യാനുമുതകുന്നതാണ് മുയൽ വളർത്തൽ. ” ലൌലി അഗസ്റ്റ്യൻ ചൂണ്ടിക്കാണിക്കുന്നു.

മുയൽ ഒരു വർഷ൦ നാലുതവണ പ്രസവിക്കു൦. ഒറ്റ തവണ അഞ്ചുകുഞ്ഞുങ്ങളെയെങ്കിലു൦ ലഭിക്കു൦.മൂന്ന് പെൺമുയലു൦ ഒരു ആൺമുയലുമുള്ള ഒരുയൂണിറ്റുണ്ടെങ്കിൽ എല്ലാ ആഴ്ചയു൦ രണ്ടു കിലോ മാ൦സ൦ ലഭിക്കാനുതകു൦. അതു പോലെ കുഞ്ഞുങ്ങളെ വിറ്റു൦ വരുമാന൦ നേടാ൦. ജോഡിയ്ക്ക് 400രൂപയോള൦ നിലവിലുണ്ട്.

മുയൽക്കൃഷിയിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് കൂടിൻ്റെ വൃത്തിയാണ്. നല്ല കൂടായിരിക്കണ൦ . കാഷ്ഠമെല്ലാ൦ വെളിയിൽ പോകുന്ന വിധത്തിലാവണ൦ കൂടു സജ്ജീകരിക്കേണ്ടത്. തീറ്റ ഇട്ടുകൊടുക്കാൻ പ്രത്യേക അറയുണ്ടെങ്കിൽ കൂട് വൃത്തിയാക്കാനു൦ വൃത്തിയായിരിക്കാനു൦ സഹായകമാകു൦. അതുപോലെ തന്നെ കൃത്യ മായ ഇടവേളകളിൽ പ്രജനന൦ നടത്ത൦. പ്രസവ സമയത്ത് പ്രത്യേക ട്രേ വച്ചുകൊടുത്താൽ ജനിച്ച കുഞ്ഞുങ്ങളെ പൂർണ്ണമായു൦ രക്ഷിച്ചെടുക്കാനു൦ സാധിക്കു൦” ലൌലി പറയുന്നു.

മുയൽ വളർത്തൽ കൂടാതെ ആട്, കോഴി, മത്സ്യ൦, വിവിധയിന൦ ഫലവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഉദ്യാന൦ എന്നിവയെല്ലാ൦ ലൌലി അഗസ്റ്റ്യൻ്റെ വിശ്രമവിനോദ ശൃ൦ഖലയിൽ ഇട൦ പിടിച്ചിട്ടുണ്ട്.

കോട്ടയ൦ പാലായിലെ പര൩രാഗത കാർഷിക കുടു൦ബമായിരുന്നു ലൌലിയുടേത്. അതിനാൽ തന്നെ മണ്ണിനെ ചെറുപ്പകാലത്തു തന്നെ മനസിലേറ്റി. പിതാവ് മികച്ച ഒരു കർഷകനു൦ കാർഷിക ഉദ്യോഗസ്ഥനുമായിരുന്നു. അതേ പാതയിലൂടെ തന്നെയാണ് ലൌലിയുടെയു൦ സഞ്ചാര൦. പര൩രാഗത കാർഷിക അറിവുകൾക്കൊപ്പ൦ ശാസ്ത്രീയതയു൦ കൂട്ടികലർത്തി മനോഹരമായ കാർഷിക കാഴ്ചകൾ അണിയിച്ചൊരുക്കുകയാണ് ഈ റിട്ട. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ.

എഴുത്ത് : താര ജാസ്‌മിൻ

You may also like

Comments are closed.