Home കാർഷികവാർത്തകൾ കർഷകമിത്ര അവാർഡ്: ഫലപ്രഖ്യാപനം നവംബർ 10 ന്

കർഷകമിത്ര അവാർഡ്: ഫലപ്രഖ്യാപനം നവംബർ 10 ന്

by krishippura
2 comments

കേരളാ സർക്കാർ നിയന്ത്രണത്തിലുള്ള സഹകരണ സംരഭമായ എൻ എം ഡി സി സംസ്ഥാനതലത്തിൽ കർഷകർക്കായി ഏർപ്പെടുത്തിയ കർഷകമിത്ര അവാർഡിന്റെ ഫലപ്രഖ്യാപനം നവംബർ 10 ന് നടത്തുമെന്ന് എൻ എം ഡി സി ചെയർമാൻ പി.സൈനുദ്ദീൻ അറിയിച്ചു കർഷകനും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കി സ്വന്തം കൃഷിയിടത്തില്‍ നിന്നും തയ്യാറാക്കിയ മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള വിഡിയോ എന്‍ട്രികളാണ് കേരളത്തിലെ വിവിധ ജില്ലകളിലെ കർഷകർ അവാർഡിനായി അയച്ചത്. .പഴയ തലമുറയുടെ കൃഷി രീതികള്‍ പുതു തലമുറയുടെ മനസ്സില്‍ പകുത്തു നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചത്. ഒന്നാം സമ്മാനം 10001 രൂപയും, രണ്ടാം സമ്മാനം 5001, മൂന്നാം സമ്മാനം 3001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡായി നല്‍കുന്നത്.. തിരഞ്ഞെടുത്ത ചിത്രങ്ങള്‍ എന്‍എംഡിസിയുടെ യൂടൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട് . ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്നവർക്ക് പ്രത്യേക പരിഗണയും നല്‍കും. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും എന്‍എംഡിസിയിയില്‍ നിക്ഷിപ്തമായിരിക്കും.

You may also like

2 comments

Unesoda September 1, 2024 - 2:12 am

It is the first- line treatment for women with absent or irregular ovulation WHO group II priligy generic A healthy diet, sleeping well, and exercise can all improve conditions of hypertension

Austin Statham November 11, 2024 - 12:50 pm

The next time I read a weblog, I hope that it doesnt disappoint me as a lot as this one. I imply, I know it was my choice to read, however I really thought youd have something fascinating to say. All I hear is a bunch of whining about something that you might repair when you werent too busy looking for attention.

Leave a Comment