Home കാർഷികവാർത്തകൾ വാഴപ്പഴം : വാണിജ്യ പ്രാധാന്യമേറിയ മൂല്യ ഉൽപ്പന്നങ്ങളെ പരിചയപ്പെടാം

വാഴപ്പഴം : വാണിജ്യ പ്രാധാന്യമേറിയ മൂല്യ ഉൽപ്പന്നങ്ങളെ പരിചയപ്പെടാം

by krishippura
6 comments

 

എം കെ പി മാവിലായി

കേരളത്തിലെ സാംസ്ക്കാരിക, വൈകാരിക മണ്ഡലങ്ങളിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഒരു കാർഷിക വിളയാണ് വാഴ. പഴത്തിൽ നിന്നും മറ്റും നിർമ്മിക്കുന്ന മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ മുതൽ വാഴനാരുകൾ കൊണ്ടുണ്ടാക്കുന്ന കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ വരെ എത്തി നിൽക്കുന്നു വിപണിയുടെ നേട്ടങ്ങൾ .
വാഴപ്പഴത്തിൽ നിന്നും സ്വാദും പോഷക സമൃദ്ധവുമായ നിരവധി മൂല്യവർധിത വിഭവങ്ങൾ തയ്യാറാക്കുവാനുളള പരമ്പരാഗതമായ അറിവുകളും, ഗവേഷണ കേന്ദ്രങ്ങൾ ഉരുത്തിരിച്ചെടുത്തിട്ടുള്ള അറിവുകളും നമുക്ക് വഴി കാട്ടിയായിട്ടുണ്ട്.
ഇതിൽ വാണിജ്യ പ്രാധാന്യമേറിയ ഏതാനും ഉൽപ്പന്നങ്ങളെ പരിചയപ്പെടാം.

നേന്ത്രപ്പഴം ജാം.

അധികം പഴുക്കാത്ത നേന്ത്രപ്പഴം തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞത് ഒരു കി.ഗ്രാം, ഗ്രാമ്പൂ 12 എണ്ണം , കറുവപ്പട്ട ഒരിഞ്ച് നീളത്തിൽ 4 കഷണം, ഓറഞ്ച് നീര് അല്ലെങ്കിൽ പഴുത്ത കൈതച്ചക്ക പുഴുങ്ങിയെടുത്ത ചാറ് 6 കപ്പ്, പഞ്ചസാര 9 കപ്പ്, സിട്രിക്കാസിഡ് ഒരു ടീസ്പൂൺ എന്നീ തോതിലാണ് ചേരുവകൾ എടുക്കേണ്ടത്.

ഇതിൽ ആദ്യം കാണിച്ച കറുവപ്പട്ട വരെയുളള ചേരുവകൾ എടുത്ത്
എടുത്ത് അവ നിറക്കാൻ മാത്രം വെള്ളം ഒഴിച്ച് വേവിച്ച് ഞെരടിപിഴിഞ്ഞ് തുണിയിൽ അരിച്ചെടുക്കണം. ഇത് പിഴിഞ്ഞെടുക്കുമ്പോൾ പത്ത് കപ്പ് കാണും. ഇതിന്റെ കൂടെ ഓറഞ്ച് അല്ലെങ്കിൽ ഈ പഴച്ചാറിൽ സിട്രിക്കാസിഡും , പഞ്ചസാരയും ചേർക്കുക.

ജാം ചെറുപഴം ഉപയോഗിച്ച്

പൂവൻ, കർപ്പൂരവള്ളി, പാളയംകോടൻ അഥവാ മൈസൂർ തുടങ്ങിയ ചെറുപഴങ്ങൾ ഉപയോഗിക്കാം.

രണ്ട് കി.ഗ്രാം പഴുത്ത പഴം,600 ഗ്രാം പഞ്ചസാര, 4 ടീസ്പൂൺ നാരങ്ങ നീര്, 10 ഗ്രാമ്പൂ എന്നിവയാണ് ചേരുവകൾ.

പഴങ്ങൾ മൂന്ന് – നാല് കഷണങ്ങളാക്കി മുറിക്കുക. കഷണങ്ങൾ മൂടാൻ പാകത്തിൽ വെള്ളമൊഴിച്ച് 10 മിനുട്ട് പ്രഷർ കുക്കറിൽ വേവിക്കുക. തണുക്കുമ്പോൾ കനം കുറഞ്ഞ ഒരു തുണി കൊണ്ട് അരിക്കുക. അവശിഷ്ടം നീക്കി വേർതിരിച്ച ലായനി ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് പഞ്ചസാര, നാരങ്ങ നീര് , ഗ്രാമ്പൂ എന്നിവ ചേർത്ത് ചെറു തീയിൽ വേവിക്കുക. ഇളക്കുകയും വേണം. പാകം ചെയ്യുന്നതിനനുസരിച്ച് ക്രമേണ ലായനിയുടെ നിറം ചുവപ്പായി മാറും. ലായനി കട്ടിയാകുന്നതുവരെ ഇത് തുടരണം. ജാമിന്റെ പരുവമാകുമ്പോൾ തീയിൽ നിന്നും മാറ്റുക. തണുക്കുമ്പോൾ വീണ്ടും കട്ടിയാകും. വൃത്തിയാക്കിയ കുപ്പിയിൽ ജാം നിറക്കാം. ഇത് മാസങ്ങളോളം കേട് കൂടാതിരിക്കും.

വൈൻ

പാളയംകോടൻ അഥവാ മൈസൂർ പഴം 10 എണ്ണം , പഞ്ചസാര മുക്കാൽ കി.ഗ്രാം , യീസ്റ്റ് ഒരു ടേബിൾസ്പൂൺ, തിളപ്പിച്ചാറ്റിയ വെള്ളം രണ്ടു കുപ്പി എന്നിവയാണ് വൈൻ തയ്യാറാക്കുവാൻ ആവശ്യമായത്.
പഴം തൊലി കളഞ്ഞ് സ്റ്റീൽ കത്തികൊണ്ടരിഞ്ഞ് ചേരുവകളെല്ലാം കൂട്ടി ചേർത്ത് ഒരു ഭരണിയിലാക്കി പത്ത് ദിവസത്തോളം വെക്കണം. ദിവസം ഒരു പ്രാവശ്യം ഭരണി അനക്കണം. ഒരു കപ്പ് പഞ്ചസാര കരിച്ച് ഒടുവിൽ ചേർത്താൽ ആകർഷകനിറം കിട്ടും. വൈൻ ഊറ്റിയെടുത്ത് കുപ്പിയിലാക്കാം.

ബനാന ബട്ടർ

വാഴപ്പഴം നന്നായി ഉടച്ചെടുത്തത് മൂന്ന് കപ്പ്, നാരങ്ങ നീര് കാൽ കപ്പ് , ചെറിപ്പഴം അരിഞ്ഞത് കാൽ കപ്പ്, ഉണക്കമുന്തിരി ചെറുതായി അരിഞ്ഞത് കാൽ കപ്പ് , പഞ്ചസാര ആറര കപ്പ്, കറുവപ്പട്ട പൊടിച്ചത് അര ടീസ്പൂൺ, ജാതിക്ക പൊടിച്ചത് കാൽ ടീസ്പൂൺ , ലിക്വിഡ് പെക്ടിൻ ഒരു ബോട്ടിൽ (6 ഔൺസ്) എന്നിവയാണ് ബട്ടർ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.
ഒരു വലിയ സോസ്പാൻ എടുത്ത് മേൽ കാണിച്ച ചേരുവകളിൽ പെക്ടിൻ ഒഴികെ മറ്റുള്ളവ ഇളക്കി യോജിപ്പിച്ചിച്ച് ഒരു മിനുട്ടു സമയം തിളപ്പിക്കുക. അടുപ്പിൽ നിന്നും വാങ്ങി പെട്ടെന്നു തന്നെ ലിക്വിഡ് പെക്ടിൻ ഇതിലേക്ക് ചേർത്തിളക്കുക. ഇത് അവിമുക്തമാക്കിയ ജാറിൽ ഒഴിച്ച് സീൽ ചെയ്യുക.

നേന്ത്രക്കായ ചിപ്സ്

നേന്ത്രക്കായ് ആണ് പ്രധാനമായും ചിപ്സ് അഥവാ ഉപ്പേരി ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്.
പാകമായ നേന്ത്രക്കായുടെ തൊലി കീറിമാറ്റി മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ടു വയ്ക്കുന്നു. ഉപ്പേരിക്ക് മഞ്ഞനിറം കിട്ടാനും കായുടെ കറ നീക്കാനുമാണിങ്ങനെ ചെയ്യുന്നത്. ഇതിന് ശേഷം ഇവ നേർത്ത കഷണങ്ങളായി വട്ടത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്ത് കോരുന്നു. കോരിയെടുക്കുന്നതിന് മുൻപ് പാകത്തിന് ഉപ്പുവെള്ളവും തളിക്കും.
മൂന്ന് നേന്ത്രക്കായ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, അരടീസ്പൂൺ ഉപ്പ് എന്നീ തോതിൽ ആവശ്യമായി വരും.
വറുത്തുപ്പേരി വൃത്തിയുള്ള പോളിത്തീൻ സഞ്ചികളിലാക്കിയാണ് വിൽപ്പനക്കൊരുക്കുന്നത്.

വാഴപ്പഴം ഹൽവ

വാഴപ്പഴം 6 എണ്ണം, പഞ്ചസാരപ്പാനി 2 കപ്പ്, നെയ്യ് 12 ടി സ്പൂൺ , ഏലക്ക 4 എണ്ണം എന്നീ തോതിൽ ചേരുവകൾ വേണം.
വാഴപ്പഴം ചെറു കഷ്ണങ്ങളായി മുറിക്കുക. പഞ്ചസാര പാനി ചേർത്ത് വേവിക്കുക. കുഴമ്പുപരുവമാകുമ്പോൾ നെയ്യ് ചേർക്കുക. നെയ്യ് നന്നായി തെളിഞ്ഞു വരുമ്പോൾ , അതായത് ഒട്ടിപ്പിടിക്കാത്ത പരുവം ഏലക്കാപ്പൊടി ചേർക്കുക. നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഒഴിച്ചു വച്ചു തണുക്കുവാൻ വെക്കുക. ഒരു മണിക്കൂറിന് ശേഷം കഷണങ്ങളായി മുറിച്ച് ഉപയോഗിക്കാം.

ശർക്കര ഉപ്പേരി

പച്ച നേന്ത്രക്കായ് തൊലി കളഞ്ഞ് കനത്തിൽ അരിഞ്ഞതും ശർക്കരയും വെല്ലം) വെളിച്ചെണ്ണയും ജീരകവും ഏലക്കായുമാണ് ചേരുവകൾ. നേന്ത്രക്കായ് വൃത്തിയായി കഴുകി വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. തുടർന്നു വെല്ലം അഥവാ ശർക്കര ഉരുക്കി കട്ടിപ്പരുവമാകുമ്പോൾ ജീരകപ്പൊടിയും ഏലക്കായയും വറുത്ത കോരിയ കായയും ഇളക്കുക. ചൂടാറിയ ശേഷവും ഇളക്കാം.

ബനാന ഫിഗ്

പഴുത്ത വാഴപ്പഴം നിർജലീകരിച്ച് ജലാംശം മുഴുവൻ നീക്കി തയ്യാറാക്കുന്ന ഉൽപ്പന്നമാണിത്. റോബസ്റ്റ, പൂവൻ, പച്ചക്കദളി തുടങ്ങിയ പഴങ്ങളാണ് ഇതിന് യോജിച്ചത്. പഴം തൊലി കളഞ്ഞ് 0.1% വീര്യമുള്ള പൊട്ടാസ്യം മെറ്റാബൈ സൾഫൈറ്റ് ലായനിയിൽ പത്ത് മിനുട്ട് നേരം മുക്കിയിടണം. തുടർന്ന് വെള്ളം വാർത്തു കളഞ്ഞ് വെയിലത്തുണക്കണം. 50 സെന്റിഗ്രേഡിൽ ഹോട്ട് എയർ അവനിൽ 48 മണിക്കൂർ നേരം വച്ചും ഉണക്കാം.
ഫിഗ് അതേ പടി ഭക്ഷിക്കാം. കേക്ക്, ബിസ്ക്കറ്റ് പായസം, കേസരി, ഐസ് ക്രീം എന്നിവയിൽ ഉണക്ക് മുന്തിരിക്ക് പകരം ചേരുവയാക്കുകയോ ചെയ്യാം.

You may also like

6 comments

tlover tonet November 10, 2024 - 7:10 am

You are my intake, I own few blogs and very sporadically run out from to brand.

grerync November 10, 2024 - 5:49 pm

Assuming complete list of differentiation of use this doesn t usually slow growing tumors by your doctor you dapoxetina generico Note crushing tablets has resulted in decreased bioavailability of drug b

berita informasi online November 16, 2024 - 4:38 pm

Well I definitely enjoyed reading it. This article offered by you is very effective for proper planning.

grerync November 18, 2024 - 4:37 pm

priligy over the counter usa Detection of Chlamydia trachomatis deoxyribonucleic acid in monkey models Macaca nemestrina of salpingitis by in situ hybridization implications for pathogenesis

tlovertonet November 28, 2024 - 8:41 am

This is very interesting, You are a very skilled blogger. I have joined your feed and look forward to seeking more of your great post. Also, I have shared your site in my social networks!

Leave a Comment