എം കെ പി മാവിലായി
അന്തകൻ വിത്തുകളെന്ന് പറയുന്ന തരം വിത്തുകൾ എങ്ങിനെയാണ് ഉൽപ്പാദിപ്പിക്കുന്നതെന്നും അവ എന്തുകൊണ്ടാണ് അടുത്ത കൃഷിയിൽ ഉപയോഗിക്കാൻ കഴിയാത്തതെന്നും നിരവധി പേർ സംശയം ഉന്നയിക്കാറുണ്ട്. ആദ്യം തന്നെ ഒന്ന് പറയട്ടെ, പലരും സംശയിക്കുന്നതു പോലെ ഇന്ന് ലഭിക്കുന്ന സങ്കരവിത്തുകൾ ഒന്നും തന്നെ അന്തകവിത്തുകൾ അല്ല.
രണ്ടാം തലമുറയിലെ വിത്തുകളെ മുളയ്ക്കാൻ അനുവദിക്കാതെ ജനിതകമായ ആത്മഹത്യക്ക് വിധേയമാക്കുന്ന ജനിത വന്ധ്യംകരണ വിദ്യയാണ് അന്തക സാങ്കേതിക വിദ്യ.
രണ്ടാം തലമുറയ്ക്ക് ജന്മം നൽകാൻ അനുവദിക്കാതെ ജനിതകമായി വന്ധ്യംകരിക്കുകയാണ് അന്തക സാങ്കേതിക വിദ്യ അഥവാ ടെർമിനേറ്റർ ടെക്നോളജി ചെയ്യുന്നത്.
വിത്തിന്റെ അങ്കുരണ ശേഷിയെ തടയുന്ന ഒരു മാരക ജീനിനേയും മാരക ജീനിനെ തടയുന്ന ഒരു ബ്ലോക്കിങ്ങ് ജീനിനേയും ഒരേ ചെടിയിലേക്ക് പ്രവേശിപ്പിക്കുന്നതാണ് ഈ ടെക്നോളജിയുടെ കാതൽ. വിത്തിന്റെ വളർച്ചയുടെ അവസാന ഘട്ടത്തിൽ മാത്രം പ്രവർത്തനക്ഷമമാകുന്ന മാരക ജീനിന്റെ പ്രവർത്തന ഫലമായി വിത്തിനുള്ളിലെ ഭ്രൂണത്തിന്റെ വളർച്ച പൂർത്തിയാകാതെ വരികയും അങ്ങിനെ അതിന്റെ മുളയ്ക്കാനുളള ശേഷി നഷ്ടമാകുകയും ചെയ്യുന്നു. എന്നാൽ വിത്തുൽപ്പാദന ഏജൻസികൾ ഉത്പാദിപ്പിക്കുന്ന ടെർമിനേറ്റർ ജീൻ അടങ്ങിയ വിത്തുകൾ അങ്കുരണ ശേഷി ഉളളവ തന്നെയായിരിക്കും.
ഇതിനായി വിത്തുൽപ്പാദകൻ രണ്ടു സ്ഥലങ്ങളിലായാണ് കൃഷി ചെയ്യുന്നത്. ഒന്നാമത്തെ സ്ഥലത്ത് അങ്കുരണ ശേഷിക്ക് ഒട്ടും കോട്ടംതട്ടാത്ത വിധത്തിലാണ് ചെടികളെ വളർത്തുന്നത്. മാരക ജീനും ഒട്ടും കോട്ടംതട്ടാത്ത വിധത്തിലാണ് ചെടികളെ വളർത്തുന്നത്. മാരക ജീനും ഒപ്പം ബ്ലോക്കിങ്ങ് ജീനും ചെടികളിൽ ഉള്ളതിനാൽ ചെടികളിൽ മാരക ജീൻ പ്രവർത്തിക്കുകയില്ല. രണ്ടാമത്തെ സ്ഥലത്ത് കർഷകർക്ക് വിൽക്കാനുളള വിത്തുകളാണ് ഉൽപ്പാദിപ്പിക്കുന്നത്. ഈ വിത്തുകൾ സാധാരണ രീതിയിൽ മുളയ്ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. എന്നാൽ ഫലത്തിലെ വിത്തിന് അങ്കുരണ ശേഷി ഉണ്ടാകുകയില്ല. ഇതിനായി വിത്തിന്റെ വളർച്ച പൂർത്തിയാകുന്ന സമയത്ത് വിത്തുൽപ്പാദിപ്പിക്കുന്ന വർ അവയിലൊരു രാസവസ്തു തളിക്കുന്നു. ഈ രാസവസ്തുവിന്റെ പ്രവർത്തന ഫലമായി ബ്ലോക്കിങ്ങ് ജീൻ മുറിച്ചു മാറ്റപ്പെടുന്നു. ബ്ലോക്കിങ്ങ് ജീൻ നിർവീര്യമാക്കുന്നതിനാൽ മാരക ജീൻ പ്രവർത്തിക്കുന്നു. ഈ വിത്താണ് വിൽപ്പനക്കൊരുക്കുന്നത്.
മാരക ജീൻ വിത്തിലുണ്ടെങ്കിലും ചെടിയുടെ വളർച്ചയുടെ അവസാന ഘട്ടത്തിൽ മാത്രമേ അവ പ്രവർത്തിക്കുകയുള്ളൂ. അതായത് വിത്തിന്റെ അങ്കുരണശേഷിയെ മാത്രമേ അത് ബാധിക്കുകയുള്ളൂ.
ചെടികളിലെ പ്രോട്ടീൻ നിർമ്മാണ ഫാക്ടറികളായ റൈബോസോം എന്ന ഘടകങ്ങളുടെ പ്രവർത്തന ശേഷിയെ നശിപ്പിക്കുന്നതു മൂലമാണ് വിത്തിലെ ഭ്രൂണത്തിന്റെ വളർച്ച തടയപ്പെടുന്നത്.
അമേരിക്കൻ കൃഷി വകുപ്പും മിസിസിപ്പിയിലെ ഡെൽറ്റാ ആന്റ് പൈൻലാന്റ് കമ്പനിയും ചേർന്ന് 1998 മാർച്ചിൽ പരുത്തിയിലെ അന്തക ജീനിന് ആദ്യ പേറ്റന്റ് നേടിയതോടെയാണ് അന്തകവിത്തുകൾ അന്താരാഷ്ട്ര തലത്തിൽ വിവാദമായി മാറിയത്.
ഓരോ പ്രാവശ്യവും കമ്പനിയുടെ വിത്തുകൾ വാങ്ങാൻ കർഷകർ നിർബ്ബന്ധിതമാകും എന്നതു മാത്രമല്ല അന്തകവിത്തുകളുടെ പ്രത്യാഘാതം. അന്തകവിത്തുകളിൽ നിന്നും രക്ഷപ്പെടുന്ന കൊലയാളി ജീനുകൾ ചുറ്റുപാടും വ്യാപിച്ച് ജനിതക മലിനീകരണത്തിലൂടെ ഭൂമിയിലെ ജൈവ വൈവിധ്യം സമ്പൂർണമായി നശിപ്പിക്കുമെന്ന് ചില ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. അന്തക ജീനുകൾ ഉൾക്കൊള്ളുന്ന വിത്ത് മനുഷ്യർക്കും മറ്റു ജീവികൾക്കും ഭക്ഷണമെന്ന നിലയിൽ എത്രത്തോളം സുരക്ഷിതമാണെന്നതും സംശയാതീതമായി തെളിയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ ടെർമിനേറ്റർ വിത്തുകളെ ആശങ്കയോടെ തന്നെ വേണം കാണേണ്ടത്.
5 comments
I am glad to be one of several visitants on this outstanding internet site (:, regards for posting.
So your medical team will have to work around that priligy generico Curcumin has been shown to lower blood sugar in people with diabetes and inhibit key enzymes linked with type 2 diabetes
Drugs That Inhibit Or Induce Cytochrome P450 3A4 Enzymes how to buy priligy as a child
My brother suggested I might like this web site. He was entirely right. This post truly made my day. You can not imagine simply how much time I had spent for this info! Thanks!
I don’t even know how I ended up here, but I thought this post was good. I don’t know who you are but definitely you’re going to a famous blogger if you are not already 😉 Cheers!