Home കാർഷികവാർത്തകൾ ഇലക്കറി വിളകൾ ആഹാരത്തിൽ ഉൾപ്പെടുത്തണം

ഇലക്കറി വിളകൾ ആഹാരത്തിൽ ഉൾപ്പെടുത്തണം

by krishippura
3 comments

എം കെ പി മാവിലായി

മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികളെ മാത്രം ആശ്രയിക്കാതെ സ്വന്തം വീട്ടുവളപ്പിൽ നിന്നു തന്നെ ലഭിക്കുന്ന ഇലക്കറികൾ പരമാവധി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇന്ന് പലരും താല്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്.

ഇലക്കറി വിളകളിൽ ശരീര പോഷണത്തിനും രോഗപ്രതിരോധ ശേഷിക്കും ആവശ്യമായ ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. സമീകൃതാഹാരം ലഭ്യമാകണമെങ്കിൽ പ്രതിദിന ഭക്ഷണത്തിൽ 116 ഗ്രാം ഇലക്കറികൾ അടങ്ങിയിരിക്കണമെന്ന് പോഷകാഹാര വിദഗ്‌ധർ നിർദ്ദേശിക്കുന്നു. നാട്ടിൻപുറത്തുള്ള മിക്ക പറമ്പുകളിൽ നിന്നും ലഭ്യമാകുന്ന നാടൻ ഇലക്കറികളാണ് മുരിങ്ങയില, ചേമ്പില , ചേനയില , അഗത്തി, തഴുതാമ, തകര, മധുര ചീര, മത്തനില, പയറില, ചൊറിയണം, തകരയില തുടങ്ങിയവ.
കടും പച്ചനിറത്തിലുളള എല്ലാ ഇലക്കറിയിനങ്ങളിലും ഫോളിക് ആസിഡ് എന്ന ജീവകം നല്ല അളവിലുണ്ട്. രക്തത്തിന്റെ ഉൽപ്പാദനത്തിൽ ഫോളിക് ആസിഡിന് ഇരുമ്പ് എന്ന ലവണ ത്തോടൊപ്പം തുല്യ പങ്കാളിത്തമുണ്ട്. അതുപോലെ ശരീരത്തിനുളളിൽ വെച്ച് ജീവകം എ ആയി രൂപാന്തരപ്പെടുന്ന കരോട്ടിൻ എന്ന പോഷകവും ഇലക്കറിയിനങ്ങളിൽ നല്ല രീതിയിൽ അടങ്ങിയിട്ടുണ്ട്.
ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ഇനുലിൻ എന്ന അന്നാംശം ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഉപയോഗപ്പെടുന്നു. ഹൃദ്രോഗികൾ ഇലക്കറിയിനങ്ങൾ ധാരാളം കഴിക്കണമെന്ന് നിർദ്ദേശിക്കുന്നത് ഇക്കാരണത്താലാണ്.
നമുക്ക് വീട്ടിൽ അനായസേന വളർത്തി കുറഞ്ഞ കാലം കൊണ്ട് വിളവെടുക്കാവുന്ന ഏതാനും ചില ഇലക്കറികളാണ് താഴെ കാണിച്ചവ

ചീര

പലതരം ചീരവർഗങ്ങളുണ്ട്. നിറത്തിലും വലിപ്പത്തിലും രുചിയിലുമെല്ലാം വ്യത്യസ്തത പുലർത്തുന്നവ. പച്ചച്ചീര, കുപ്പച്ചീര, ചെറു ചീര, ചാണച്ചീര, മുളളൻ ചീര, നെയ് ചീര, ചക്രവർത്തി ചീര എന്നിങ്ങനെ പലതും. വർഷത്തിൽ എല്ലാക്കാലത്തും വളർത്താവുന്നതാണ് ഇവയെല്ലാം. വിത്ത് വിതച്ചും തൈകൾ പറിച്ചു നട്ടും ഇവ കൃഷി ചെയ്യാം.

സാമ്പാർ ചീര

തണലുള്ള സ്ഥലങ്ങളിലും ഇവെയെ വളർത്താം. വിത്ത് നട്ടും തണ്ട് മുറിച്ച് നട്ടും ഇത് കൃഷി ചെയ്യാം. ഇതിന്റെ ഇലകളും ഇളം തണ്ടുകളുമാണ് കറികൾക്ക് ഉപയോഗിക്കുന്നത്.

മധുരച്ചീര (ചെക്കൂർ
മാനിസ് )

ബോംബെ ചീര എന്ന പേരിലും ഇതറിയപ്പെടുന്നു. സാമാന്യം മൂപ്പുള്ള തണ്ടുകൾ ഒരടി നീളത്തിൽ മുറിച്ചെടുത്ത് കാലവർഷക്കാലത്ത് നടാം. നട്ട് മൂന്ന് മാസമാകുന്നതോടെ ആദ്യ വിളെടുപ്പ് നടത്താം. ഇളം ഇലകളാണ് പാചകത്തിനു പറ്റിയത്. വേലിയായും ഇത് വെച്ച് പിടിപ്പിക്കാം. തലഭാഗം ഇടക്കിടെ മുറിച്ച് മാറ്റുന്നത്
കൂടുതൽ ഇലകൾ ലഭിക്കാനും ഉയരത്തിലുള വളർച്ച ക്രമീകരിക്കാനും ഉപകരിക്കും.
ഉയർന്ന പോഷക ഗുണം കണക്കിലെടുത്ത് ഈ ചെടിയെ വൈറ്റമിൻ ആൻഡ് മൾട്ടി മിനറൽ പാക്ക്ഡ് ഇലക്കറിയെന്നും വിളിക്കാറുണ്ട്. മറ്റു ഇലക്കറികളിൽ നിന്നും വ്യത്യസ്ഥമായി ഇത് അധികമായി കഴിക്കുന്നത് നല്ലതല്ല. ഇതിലുള്ള ചില അൽക്ക ലോയ്ഡുകളും ഓക്സലേറ്റുകളും ആന്റി ന്യൂട്രീഷണൽ ഘടകങ്ങളും അത്ര നല്ലതല്ല. ഒരാൾ 40 മുതൽ 50 ഗ്രാം വരെ ഇല ഒരു ദിവസം കഴിച്ചാൽ മതിയാകും.

ബസില്ല (വസള ചീര)

പച്ചനിറവും പിങ്ക് നിറവുമുള്ള രണ്ടു തരം വളളിച്ചീരകൾ ഉണ്ട്. രണ്ടിനങ്ങളും നമ്മുടെ നാട്ടിൽ നന്നായി വളരും. തണ്ട് മുറിച്ച് നട്ടാണ് കൃഷി ചെയ്യുക. വിത്തുകൾ മുളപ്പിച്ചും തൈകളാക്കാം. പടർന്നു വളരുന്ന സ്വഭാവമുളളതു കൊണ്ട് ചെറിയ പന്തലിലോ വേലിയിേലോ പടർത്തി വിടാം. ഇലയും ഇലത്തണ്ടുകളുമുളള മൃദുലവും മൂപ്പെത്താത്തതുമായ കമ്പുകൾ ചെറുതായി അരിഞ്ഞ് ഇലക്കറിയാക്കാം.
തണ്ടുകൾ നട്ട് ഒന്നര മാസം മുതൽ ഭക്ഷ്യേ യോഗ്യമായ തണ്ടും ഇലകളും മുറിച്ചെടുക്കാനാവും. ചെടി ദീർഘകാലം നിലനിൽക്കും.

കാങ് കോങ്

മണ്ണിൽ പടർന്നു വളരുന്ന സ്വഭാവമുളള ഈ ഇലക്കറി വിത്തുകൾ വഴിയും മൃദു കാണ്ഡങ്ങൾ മുറിച്ച് നട്ടും വളർത്താം. നട്ട് ഒരു മാസത്തിനകം ആദ്യത്തെ വിളവെടുപ്പ് നടത്താം. ഇലകളോട് കൂടിയ ഇളം തണ്ടുകളാണ് ഭക്ഷ്യേയോഗ്യം.

ചീരച്ചേമ്പ്

സാധാരണ ചേമ്പ് പോലെ ചൊറിച്ചിലോ, കിഴങ്ങോ ഇല്ലാത്ത ഇലക്കറിയാണിത്. അടിയിൽ നിന്നും കിളിർത്തുവരുന്ന തൈകൾ വി പുലീകരണത്തിനായി മാറ്റി നടാം. അധികം മൂപ്പെത്താത്ത ഇലകൾ തണ്ടു സഹിതം മുറിച്ചെടുത്ത് പാചകത്തിനെടുക്കാം.

പൊന്നാങ്കണ്ണി ചീര

തണ്ടുകൾ മുറിച്ച് നട്ടാണ് കൃഷി. ഇവ പെട്ടെന്ന് തന്നെ പെരുകി വളരും. തണ്ടുകൾ മുറിച്ച് നട്ടാണ് വംശവർധനവ്. ഇലയും ഇളം തണ്ടുകളുമാണ് പാചകയോഗ്യം. നട്ട് രണ്ട് മൂന്ന് മാസങ്ങൾക്കകം ആദ്യ വിളെവെടുപ്പ് നടത്താം. ദീർഘകാലം നിലനിൽക്കും.

പാലക്

തീവ്രമായ ചൂടില്ലാത്തയിടങ്ങളിൽ വർഷത്തിൽ എല്ലാക്കാലത്തും ഇത് കൃഷി ചെയ്യാം. വിത്ത് ഉപയോഗിച്ചാണ് കൃഷിയാരംഭം. നട്ട് രണ്ട് മാസം കൊണ്ട് വിളവെടുപ്പിനാകും.

ഉലുവ

ഇതിന്റെ ഇലകൾ പച്ചക്കറിയായും വിത്തുകൾ മസാലയായും ഉപയോഗിക്കാം. വിത്താണ് നടീൽ വസ്തു . വിത കഴിഞ്ഞ് ഒരു മാസമാകുന്നതോടെ ഇലകൾ മുറിച്ചെടുക്കാം. മൂന്ന് നാല് തവണ ഇലകൾ മുറിച്ചെടുത്ത ശേഷം ചെടിയെ വിത്തുൽപ്പാദനത്തിനായി നിർത്താം.

കടുക്

ഇത് എല്ലാക്കാലത്തും കൃഷി ചെയ്യാമെങ്കിലും ശൈത്യകാലമാണ് പ്രിയം. വിത്ത് വിതച്ച് ആറ് ദിവസം കൊണ്ട് പൂർണ്ണമായും മുളച്ച് വരും. ഒരു മാസമാകുമ്പോൾ ഇലകൾ പാചകാവശ്യത്തിന്.. മുറിച്ച് തുടങ്ങാം. ഇലകൾ പൂർണ്ണമായും വിളവെടുക്കാതിരുന്നാൽ ചെടികളിൽ വിത്തുകളുണ്ടാവും. തുടർന്ന് അവയും വിളവെടുക്കാം.

കൊടിത്തൂവ

ഇതിന് കൊടുത്ത എന്നും ചൊറിയണം എന്നും പേരുണ്ട്. ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടും. ഇത് ചെറിയ ചൂട് വെളത്തിലിട്ടാൽ ചൊറിച്ചിൽ മാറിക്കിട്ടും.
ഇലകൾ അയൺ സംപുഷ്ടമായതിനാൽ രക്തക്കുറവുള്ളവർക്ക് നല്ലതാണ്. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുവാനും സഹായിക്കും. കാത്സ്യം സമ്പുഷ്ടമായതിനാൽ പ്രായമായവർക്ക് അസ്ഥിതേയ്മാന പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായകമാകും.
വിത്തുപയോഗിച്ച് ചെടികളുടെ വംശവർധനവ് വരുത്താം.

You may also like

3 comments

Unesoda August 27, 2024 - 10:28 pm

Gutgesell H buy priligy 30mg

grerync November 11, 2024 - 8:35 am

priligy generika dapoxetine 60mg TARBP2 is overexpressed in hormone therapy resistant cells and breast cancer tissues

grerync November 17, 2024 - 7:10 am

Cataract surgery is a safe and highly effective treatment reddit priligy

Leave a Comment