നെല്ലിക്ക പാനീയങ്ങൾ
_________
ആരോഗ്യം നിലനിർത്താനും രോഗങ്ങൾ വരാതിരിക്കുവാനും ജരാനരകൾ വേഗത്തിൽ ബാധിക്കാതിരിക്കാനും നെല്ലിക്ക ഔഷധമായും ആഹാരമായും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നമ്മുടെ പൂർവ്വികർ ഉപയോഗിച്ചു വന്നിരുന്നു. താളിയോലകളിലും സഹസ്രയോഗം തുടങ്ങിയ പുരാണ ആയുർവേദ ഗ്രന്ഥങ്ങളിലും നെല്ലിക്കയുടെ ഔഷധവീര്യവും മറ്റു ഗുണങ്ങളും വിവരിച്ചിട്ടുണ്ട്. ഇപ്പോൾഔഷധിയും വിവിധ നെല്ലിക്ക പാനീയങ്ങൾ തയ്യാറാക്കി ടോണിക്ക് രൂപത്തിൽ നൽകുന്നുണ്ട്.
അവയിൽ ചിലത്.
ഗ്രീൻബെറി
ചേരുവകൾ
നെല്ലിക്ക 100 ഗ്രാം
ഇന്തുപ്പ് ഒരു ഗ്രാം
പുതീനയില ഒരു ഗ്രാം
നിർമ്മാണം
നെല്ലിക്ക കുരു കളഞ്ഞെടുത്ത് പുതിനയിലയും ചേർത്ത് ജൂസറിലിട്ട് നീരെടുക്കുക.
പാത്രത്തിൽ ശേഖരിച്ച നെല്ലിക്കനീരിൽ
തിളപ്പിച്ചാറിയ ശുദ്ധജലം 200 മില്ലി ചേർക്കുക. പിന്നീട് ഇന്തുപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം കുടിക്കാവുന്നതാണ്.
ഗുണങ്ങൾ
മലബന്ധം, അതിയായ രക്തസമ്മർദ്ദം, വയർ വീർപ്പ് എന്നീ രോഗങ്ങൾ ഉള്ളവർക്ക് വളരെ ഫലപ്രദം.
പൊതുവെ രോഗപ്രതിരോധ ശേഷി വർദ്ധിക്കും.
ഡയബറ്റ് ബെറി
ചേരുവകൾ
നെല്ലിക്ക 100 ഗ്രാം
മഞ്ഞൾപ്പൊടി 2 ഗ്രാം
ഇന്തുപ്പ് ഒരു ഗ്രാം
പുതിനയില ഒരു ഗ്രാം
കുരുമുളക് പൊടി അര ഗ്രാം
വെള്ളം 200 മില്ലി
നിർമ്മാണം
കുരു കളഞ്ഞ നെല്ലിക്ക, പുതിനയില എന്നിവ ജ്യൂസറിലിട്ട് നീരെടുത്ത് അതിൽ 200 മില്ലി തിളപ്പിച്ചാറ്റിയ ശുദ്ധജലം ചേർക്കുക. തുടർന്ന് കുരുമുളക് പൊടിയും ഇന്തുപ്പ് പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് കുടിക്കാം.
ഗുണങ്ങൾ
പ്രമേഹ രോഗികൾക്ക് അത്യുത്തമം.
ക്യാരറ്റ് ബെറി
ചേരുവകൾ
നെല്ലിക്ക 100 ഗ്രാം
ക്യാരറ്റ് 200 ഗ്രാം
പുതിനയില ഒരു ഗ്രാം
പഞ്ചസാര ആവശ്യത്തിന്
വെളളം 200 മില്ലി
നിർമ്മാണം
കുരു കളഞ്ഞ നെല്ലിക്ക, ക്യാരറ്റ്, പുതിനയില എന്നിവ ജ്യൂസറിലിട്ട് നീരെടു ക്കുക.അതിൽ തിളപ്പിച്ചാറ്റിയ 200 മില്ലി വെളളം ചേർത്ത് കുടിക്കാം.
ഗുണങ്ങൾ
ശരീര സൗന്ദര്യത്തിനും, ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനും ഉത്തമം.
കൂൾബെറി
ചേരുവകൾ
നെല്ലിക്ക100 ഗ്രാം
വെളളരിക്ക 150 ഗ്രാം
ഇഞ്ചി 3 ഗ്രാം
പുതിനയില ഒരു ഗ്രാം
പഞ്ചസാരപ്പൊടി ആവശ്യത്തിന്
വെള്ളം 200 മില്ലി.
നിർമ്മാണം
കുരു കളഞ്ഞ നെല്ലിക്കയും, വെളളരിക്കയും, പുതിനയിലയും, ഇഞ്ചിയും ചേർത്ത് ജ്യൂസറിലിട്ട് നീരെടു ക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധജലം 200 മില്ലി ചേർത്ത് നേർപ്പിച്ച ശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കഴിക്കാം.
ഗുണങ്ങൾ
ശരീരത്തിന് നല്ല തണുപ്പും, ക്ഷീണമകറ്റാനും, രോഗപ്രതിരോധ ശേഷിക്കും ഉപകരിക്കും.
1 comment
Erectile Dysfunction Management And Treatment Cleveland where to buy priligy Inhalation and meningeal anthrax 100