നാം വളർത്തുന്ന ചെടികൾക്ക് ഉണർവ്വും ഉന്മേഷവും രോഗ – കീട പ്രതിരോധ ശേഷിയും നൽകുന്നതിന് വൃക്ഷായുർവേദത്തിൽ നിർദ്ദേശിക്കുന്ന ഒരു സിദ്ധൗഷധമാണ് ഹരിത കഷായം.
വയനാട് എം.എസ്. സ്വാമിനാഥൻ ഗവേഷണ കേന്ദ്രം ഇത് കർഷകരുടെ ഇടയിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. റിസൾട്ട് വളരെ തൃപ്തികരമായിരുന്നു.
ആദ്യമായി നമുടെ സമീപ പ്രദേശങ്ങളിൽ നിന്നും കീടബാധ പൊതുവെ ഏൽക്കാത്ത ഏതെങ്കിലും പത്ത് തരം സസ്യങ്ങളുടെ ഇലകൾ ശേഖരിക്കണം.
കാഞ്ഞിരം, കിരിയാത്ത്,കാട്ട് പുകയില,പച്ചക്കർപ്പൂരം,കൂവളം, കർപ്പൂര തുളസി, കൊങ്ങിണി (അരിപ്പൂ ), പാണൽ , ആര്യവേപ്പ്, കരിനൊച്ചി, ആടലോടകം, അരളി, കമ്മൽപ്പൂ
തുടങ്ങി അസഹ്യമായ ഗന്ധമുള്ളതും ചവർപ്പ് അല്ലെങ്കിൽ കയ്പ്പ് രസ പ്രധാനികളുമായ ഇലകളാണ് നല്ലത്. മേൽ കാണിച്ചതോ അല്ലെങ്കിൽ മറ്റുള്ളവയോ ഏതെങ്കിലും പത്ത് സസ്യങ്ങളുടെ ഇലയും ഇളം തണ്ടുകളും ഏതാണ്ട് 20 കി.ഗ്രാം എടുത്ത് കഷായത്തിന് തറിക്കുന്നതു പോലെ ചെറുകഷണങ്ങളാക്കി വെക്കണം.പുല്ല് വർഗ്ഗത്തിൽ പെട്ടതും പൊട്ടിച്ചാൽ അഥവാ ഒടിച്ചാൽ പാൽ വരുന്നതുമായ ചെടികൾ കഷായ കൂട്ടിന് പറ്റിയതല്ല.നാടൻ പശുവിന്റെ പച്ചച്ചാണകം 10 കി.ഗ്രാം, മുളപ്പിച്ച വൻപയർ (മമ്പയർ ) 2 കി.ഗ്രാം , കറുത്ത വെല്ലം 3 കി.ഗ്രാം എന്നിവ കൂടി കഷായക്കൂട്ടിന് കരുതി വെക്കണം.
200 ലിറ്റർ ശേഷിയുളള ഒരു ബാരലിൽ ആദ്യം കുറച്ച് പച്ചച്ചാണകം വിതറിയിടണം. അതിന് മുകളിൽ രണ്ടു പിടി അരിഞ്ഞ ഇലകൾ ഇടണം. തുടർന്ന് മുളപ്പിച്ച പയറും വെല്ലവും ഇടണം. ഈ ക്രമത്തിൽ പല അടുക്കുകളായി ബാരലിൽ നിക്ഷേപിക്കണം.തുടർന്നു 100 ലിറ്റർ വെളളമൊഴിക്കണം. 10 ദിവസം അടച്ചു വെക്കണം.എല്ലാ ദിവസവും കാലത്ത് പത്ത് പ്രാവശ്യം വലത്തോട്ട് ഇളക്കണം.രണ്ടാഴ്ചക്ക് ശേഷം അരിച്ചു കിട്ടുന്ന പത്തില കഷായം ചെടികൾക്ക് ഒഴിച്ചു കൊടുക്കു കയോ തളിച്ചു കൊടുക്കുകയോ ചെയ്യാം.100 മില്ലി കഷായം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടിക്ക് ചുറ്റും ഒഴിക്കാനുളള ലായനി തയ്യാറാക്കാം.50 മില്ലി കഷായം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലർത്തി ഇലകളിൽ സ്പ്രേ ചെയ്യാനുളള ലായനി തയ്യാറാക്കാം.
MKP മാവിലായി
5 comments
buy priligy 30 mg x 10 pill My stomach has not recovered yet
Glad to be one of the visitants on this awful web site : D.
I think this web site has very good composed articles posts.
But a smiling visitant here to share the love (:, btw outstanding style and design.
priligy amazon uk At Gaspari Nutrition, we pride ourselves on researching the best in advanced sports nutrition