Home കാർഷികവാർത്തകൾ ബോർഡോമിശ്രിതം തയ്യാറാക്കുമ്പോഴും പ്രയോഗിക്കുമ്പോഴും പ്രത്യേകം അറിയണം

ബോർഡോമിശ്രിതം തയ്യാറാക്കുമ്പോഴും പ്രയോഗിക്കുമ്പോഴും പ്രത്യേകം അറിയണം

by krishippura
2 comments


എം കെ പി മാവിലായി

ബോർഡോമിശ്രിതത്തിന്റെ കുമിൾനശീകരണ ശേഷി കണ്ടുപിടിച്ച് പ്രയോഗത്തിലായിട്ട് നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും പല സസ്യരോഗങ്ങൾക്കുമെതിരെ ഫലപ്രദമായ കുമിൾ നാശിനിയായി ഇന്നും ഇത് നിലനിൽക്കുന്നു.
പല ഗണത്തിൽപ്പെട്ട രാസവസ്തുക്കൾ ഇതിനകം കുമിൾ നാശിനികളായി വിപണിയിലിറങ്ങിയെങ്കിലും ബോർഡോമിശ്രിതത്തേക്കാൾ മികവ് പ്രകടിപ്പിക്കാൻ ഒന്നിനും സാദ്ധ്യമായെന്ന് പറയാനാവില്ല.
നമ്മുടെ മുഖ്യ വിളകളായ തെങ്ങ്, കവുങ്ങ്, റബ്ബർ, കുരുമുളക്, കൊക്കോ,
ഗ്രാമ്പൂ തുടങ്ങിയ ഒട്ടേറെ വിളകളെ രൂക്ഷമായി ആക്രമിക്കുന്ന ഫൈറ്റോഫ് തോറ എന്ന കുമിൾ രോഗാണുവിന്നെതിരെ
ഇപ്പോഴും ഫലപ്രദം ബോർഡോ മിശ്രിതം തന്നെ. എന്നാൽ ശാസ്ത്ര വിധിപ്രകാരം തയ്യാറാക്കുന്ന ബോർഡോമിശ്രിതത്തിന് മാത്രമേ ഗുണപക്ഷത്ത് കഴിവ് കാട്ടാനാകൂ എന്ന കാര്യം പ്രത്യേകം അറിയണം.

കുമിൾ രോഗങ്ങൾക്ക് പ്രതിവിധിയായും പ്രതിരോധമായും സാധാരണ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതമാണ് വിദഗ്ദർ ശുപാർശ ചെയ്യുക. തുരിശ് (Copper Sulphate), നീറ്റുകക്ക , വെള്ളം എന്നിവ യഥാക്രമം 1:1: 100 എന്ന അനുപാതത്തിലാണ് എടുക്കേണ്ടത്. അതായത് 100 ലിറ്റർ ബോർഡോമിശ്രിതം തയ്യാറാക്കാൻ തുരിശ്, നീറ്റുകക്ക എന്നിവ ഒരു കി.ഗ്രാം വീതവും വെളളം 100 ലിറ്ററും വേണം.

ഒരു കിലോ തുരിശ് 50 ലിറ്റർ വെളളത്തിൽ ലയിപ്പിക്കുന്നു. മറ്റൊരു പാത്രത്തിൽ ഒരു കി.ഗ്രാം നീറ്റുകക്ക ആദ്യം കുറച്ച് വെള്ളം ചേർത്ത് ചുണ്ണാമ്പാക്കുന്നു. തുടർന്ന് കൂടുതൽ വെള്ളം ചേർത്ത് 50 ലിറ്ററാക്കുന്നു. ലായനി തണുത്ത ശേഷം തുരിശ് ലായനി ചുണ്ണാമ്പ് ലായനിയിലേക്ക് ഒഴിക്കണം. ഒഴിച്ചു കൊണ്ടിരിക്കുമ്പോൾ ലായനി നന്നായി ഇളക്കി ചേർക്കണം.
ചുണ്ണാമ്പ് ലായനി ഒരിക്കലും തുരിശ് ലായനിയിലേക്ക് ഒഴിച്ചു ചേർക്കാൻ പാടില്ല.തുരിശ് ലായനി ചുണ്ണാമ്പ് ലായനിയിലേക്ക് ചേർക്കുമ്പോൾ ഉണ്ടാകുന്നത് ക്ഷാരസ്വഭാവമുളള കോപ്പർ സൾഫേറ്റാണ്. കണിക വലുപ്പം കുറവായതിനാൽ ഇത് ലായനിയിൽ എല്ലാ ഭാഗത്തും തുല്യ അളവിൽ വ്യാപിച്ചിരിക്കും. ഇവയ്ക്ക് മാത്രമേ ലായനിയിൽ സ്ഥിരസ്വഭാവവും ചെടിയിൽ ഒട്ടു പ്പിടിക്കുന്നതിനുളള കഴിവും ഉണ്ടാകുകയുള്ളൂ. തുരിശ് ലായനിയിലേക്ക് ചുണ്ണാമ്പ് ലായനി ഒഴിക്കുകയാണെങ്കിൽ രാസപ്രവർത്തനം നടക്കുന്നത് അമ്ല മാധ്യമത്തിലാണ്. അമ്ല മാധ്യമത്തിൽ രാസപ്രവർത്തനം നടന്നാൽ ഉണ്ടാകുന്ന കണികകളുടെ വലുപ്പം കൂടുതലാണ്. അവയ്ക്ക് കുമിൾനാശിനികൾക്ക് ആവശ്യമായ ഒരു സ്വഭാവവും കാണുകയില്ല.
ബോർഡോമിശ്രിതം ഉണ്ടാക്കുവാൻ ദ്രവീകരണ സ്വഭാവമുള്ള അലൂമിനിയം തുടങ്ങിയ പാത്രങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. മൺപാത്രങ്ങൾ, പ്ലാസ്റ്റിക്ക് ബക്കറ്റ് എന്നിവയാണ് ഉചിതം. ഒരിക്കൽ തയ്യാറാക്കിയ മിശ്രിതം വെളളം ചേർത്ത് നേർപ്പിക്കരുത്. നേർപ്പിക്കാനായി വെള്ളം ചേർത്താൽ ലായനിയുടെ സ്വഭാവം നഷ്ടപ്പെടുകയും കണികകൾ വിവിധതലങ്ങളിലായി വലുപ്പം അനുസരിച്ച് അടിഞ്ഞുകൂടുകയും ചെയ്യും.
ബോർഡോമിശ്രിതം തയ്യാറാക്കിയാൽ അന്നു തന്നെ സസ്യങ്ങളിൽ പ്രയോഗിക്കണം. ഇവ കൂടുതൽ കാലം സൂക്ഷിച്ചു വെക്കുമ്പോൾ കണികകൾ തമ്മിൽ പ്രവർത്തിച്ച് കണിക വലുപ്പം കൂടുന്നതിനും കണികകൾ മിശ്രിതത്തിന്റെ അടിയിൽ അടിയുന്നതിനും കാരണമാകുന്നു.

കുറ്റമറ്റ രീതിയിൽ തയ്യാറാക്കുന്ന ബോർഡോമിശ്രിതത്തിന് ചെടികളിൽ നല്ല രീതിയിൽ ഒട്ടിപ്പിടിക്കാനുള്ള കഴിവുണ്ടാകും. പശ വസ്തുക്കൾ കൂടെ ചേർക്കണമെന്നില്ല. ബോർഡോമിശ്രിതത്തിന് ക്ഷാരസ്വഭാവമുളളത് കൊണ്ട് അമ്ലസ്വഭാവമുള്ള ഓർഗാനോ ഫോസ്ഫറസ് പദാർത്ഥങ്ങൾ പോലുളള കീടനാശിനികൾ ചേർത്ത് ഒരു കാരണവശാലും തളിക്കരുത്.

You may also like

2 comments

mobxvideos.com/id/gJtwwvv85UmN October 20, 2024 - 10:39 am

Great post! We aree linking to thios great poxt on ourr
website. Keep up the good writing.

grerync November 12, 2024 - 6:31 am

can priligy cure pe Sunday afternoon racing returns to Batavia Downs

Leave a Comment