• Home
KRISHIPPURA
keep your memories alive
കാർഷികവാർത്തകൾപഴവർഗങ്ങൾ

ശരീരത്തിന് ശക്തിയും ആരോഗ്യവും പകരും മാതളമെന്ന ഉറുമാമ്പഴം

by krishippura June 27, 2021
written by krishippura

എം കെ പി മാവിലായി

ശരീരത്തിന് ശക്തിയും ആരോഗ്യവും നൽകുന്നതിൽ മാതളപ്പഴത്തിനുള്ള കഴിവ് നമ്മുടെ പൂർവികർ കണ്ടെത്തിയിരുന്നു. പഴവർഗ്ഗ വിള എന്നതിലുപരി ഇതിനെ ഒരു ഔഷധ വിളയായിട്ടാണ് ആയുർവേദത്തിലും മറ്റും ഇതിനെ പരിഗണിച്ചിരിക്കുന്നത്.
പ്യൂണിക്കേസിയേ (Punicacaceae) കുടുംബാംഗമായ ഈ ചെടിയുടെ ശാസ്ത്രനാമം പ്യൂണിക്ക ഗ്രാനേറ്റം (Punica granatum) എന്നാണ്.

ലോകത്ത് പല രാജ്യങ്ങളിലും മാതളം വളരുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലും ഇന്ത്യയിലും ചൈനയിലുമാണ് ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നത്. ഇന്ത്യയിൽ തോട്ടമടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മാതളം വളർത്തുന്നത് മഹാരാഷ്ട്രയിലാണ് .
മാതള മരത്തിന് ആയുസ്സ് ഏറെയുണ്ടെങ്കിലും 15 വർഷങ്ങൾക്ക് ശേഷം കായ്ക്കൽ നാമമാത്രമാകും.
മാതളപ്പൂവിനും പഴത്തിനും അതീവ ഭംഗിയുളളതിനാൽ പൂന്തോട്ടങ്ങളിൽ അലങ്കാര വൃക്ഷമായി വളർത്തുന്നവരുമുണ്ട്.
വിത്തുകൾ ഉപയോഗിച്ചും പതിവെച്ചും തൈകൾ ഉൽപ്പാദിപ്പിക്കാം. വിത്ത് തൈകൾ കായ്ക്കാൻ കൂടുതൽ കാലമെടുക്കും. പതിവെച്ച് (Air layering) തയ്യാറാക്കിയ തൈകൾ നട്ട് മൂന്നാം വർഷം തന്നെ കായ്ച്ചു തുടങ്ങും.
ഇന്ന് ഉൽപ്പാദന ശേഷി കൂടിയ സങ്കരയിനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗണേഷ്, ഐശ്വര്യ,ഭാഗ്യ, മൃദുലഎന്നിവയാണ് മികച്ച സങ്കര ഇനങ്ങൾ . എല്ലാവർഷവും നല്ല രീതിയിൽ ജൈവ വളങ്ങൾ നൽകുന്നതോടൊപ്പം കേട് വന്നതും ശോഷിച്ചു വളരുന്നതുമായ ശാഖകൾ മുറിച്ചു മാറ്റാനും ശ്രദ്ധിച്ചാൽ ചെടി സമൃദ്ധമായി കായ്ക്കും.

മാതളപ്പഴം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നു. ഇത് വഴി ശരീരത്തിന്റെ ഊർജ്ജസ്വലതയും ഓർമ്മശക്തിയും പതിന്മടങ്ങ് വർധിക്കും. വിറ്റാമിൻ ബി വർഗ്ഗത്തിലെ ഫോളിക് ആസിഡ്,
വിറ്റാമിൻ സി എന്നിവയും ധാതുലവണങ്ങളായ കാൽസ്യം, മനീഷ്യം, സൾഫർ എന്നിവയും പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മാതളത്തിൽ അടങ്ങിയിട്ടുളള ആന്റി ഓക്സിഡന്റ് പദാർത്ഥങ്ങൾ ശരീരത്തിൽ രക്തചംക്രമണം വർധിപ്പിച്ച് ഹോർമോണുകളുടെ സമതുലനാവസ്ഥ നില നിർത്തുന്നു. ഈ ഫലത്തിൽ കാണപ്പെടുന്ന കൊളാജെൻ , എലാസ്റ്റിൻ എന്നീ ഘടകങ്ങൾ ചർമ്മത്തിലെ മുറിവുകൾ മാറാൻ സഹായിക്കുന്നു.

കുട്ടികൾക്കുണ്ടാകുന്നവയറു വേദനക്കും , വയറിളക്കത്തിനും മാതളത്തിന്റെ മൂക്കാത്ത കായ അരച്ചു തേനിൽ ചേർത്ത് നാവിൽ തേച്ച് കൊടുക്കുന്നത് നാട്ട് ചികിത്സയാണ്. മാതള തോടിട്ട് തിളപ്പിച്ച വെളളം കുടിക്കുന്നത് ശരീരക്ഷീണമകറ്റാൻ ഉപകരിക്കും. വിഷജന്തുക്കൾ കടിച്ചാൽ കടിയേറ്റ ഭാഗത്ത് മാതളത്തിന്റെ പച്ചയില അരച്ച് പുരട്ടുന്ന പതിവും ഉണ്ട്. ഇത് വിഷശമനത്തിന് ഏറെ ഗുണം ചെയ്യുമത്രേ.
മാതളത്തിന്റെ വേരിന്റെ തൊലി, മാതളപ്പൂവ്, മാതളത്തോട് എന്നിവ വിവിധ തരത്തിലുള്ള രോഗങ്ങൾക്കും ശാരീരികാസ്വാസ്ഥ്യങ്ങൾക്കും വളരെ ഫലപ്രദമാണ്. മാതള വേരിന്റെ തൊലി കഷായം വെച്ച് കഴിച്ചാൽ വയറ്റിന്നകത്തുള്ള നാടവിര , കൃമി എന്നിവയെല്ലാം പുറത്തു പോകും.
ഒരു മാതള നാരങ്ങയുടെ മുകൾഭാഗത്ത് ദ്വാരമുണ്ടാക്കി ശുദ്ധമായ ബദാമിന്റെ എണ്ണ അതിൽ നിറച്ച് അടച്ച് വെക്കുക. ഒരു മണിക്കൂർ കഴിഞ്ഞാൽ എണ്ണ ഫലത്തിൽ അലിഞ്ഞ് ചേരും. ആ പഴത്തിന്റെ അല്ലി പതിവായി കഴിച്ചാൽ പഴക്കം ചെന്ന ചുമയും ശ്വാസംമുട്ടലും മാറുമെന്ന് പാരമ്പര്യ ചികിൽസാ രീതികളിൽ പറയുന്നുണ്ട്.
ദാഡി മാദി ചൂർണ്ണം, ദാ ഡി മാദി ഘൃതം, ദാഡിമാദി കഷായം എന്നിവയിലെയെല്ലാം പ്രധാന ചേരുവയാണിത്.
ദേവഭാഷയായ സംസ്കൃതത്തിൽ മാതളത്തിന് ദാഡിമാഫലമെന്നാണ് പറയുന്നത്…

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

June 27, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾ

അത്തിപ്പഴം പോഷകസമ്പന്നം

by krishippura June 24, 2021
written by krishippura

എംകെപി മാവിലായി

പ്രാചീന കാലം മുതൽ നട്ടുവളർത്തി വരുന്ന ഒരു ഫലവർഗ്ഗച്ചെടിയാണ് അത്തി.മൊറേസിയേ (Moraceae) കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം ഫൈക്കസ് കാരിക്ക എന്നാണ്.മദ്ധ്യേഷ്യൻ സ്വദേശിയായ അത്തിമരം ഇന്ന് ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ചൈന, ആഫ്രിക്ക, ഈജിപ്റ്റ്, അമേരിക്ക, ടർക്കി , ഇറാൻ എന്നീ രാജ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. നാൽപ്പാമരത്തിൽ പ്രതിപാദിച്ചിരിക്കുന്ന അത്തി (ഫൈക്കസ് റസി മോസ ) യിൽ നിന്നും വ്യത്യസ്ഥമാണ് ഭക്ഷ്യാവശ്യത്തിനുപയോഗിക്കുന്ന ഇനം.
ഏകദേശം 20 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഇല പൊഴിയും വൃക്ഷമാണ് അത്തി. പ്രധാനമായും തണ്ട് മുറിച്ചു നട്ടാണ് ചെടി വളർത്തിയെടുക്കുക. ഒരു വർഷത്തിനു മേൽ വളർച്ചയെത്തിയതും മൂന്ന് മുതൽ ആറ് വരെ മുട്ടുകൾ ഉള്ളതുമായ തണ്ട് ഭാഗം നടാനായി ഉപയോഗിക്കാം. വിത്ത് നട്ടും തൈകൾ ഉൽപ്പാദിപ്പിക്കാം. വിത്തുകൾ 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ച ശേഷം നടാൻ ഉപയോഗിക്കാം. തൈകളായാലും മുറിച്ചെടുത്ത തണ്ടുകളയാലും വെളളം കെട്ടി നില്ക്കാത്തതും നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്താണ് ഇവ നട്ടുപിടിപ്പിക്കേണ്ടത്.

അത്തിയിൽ അധികോൽപ്പാദന ശേഷിയുള്ള സങ്കരയിനങ്ങളും ഇപ്പോൾ പ്രചാരത്തിലുണ്ട്. ബ്ലാക്ക് മിഷൻ, വെന്റ്യൂറ, അൽമ , ഇറ്റാലിയൻ വൈറ്റ്, കൊണ്ടാർഡിയ, ബ്രൗൺ ടർക്കി എന്നിവയാണ് പ്രധാനം.ചെടി വളർന്നു തുടങ്ങിയാൽ മുഖ്യ തണ്ടിൽ ഒരു മീറ്റർ വരെ ഉണ്ടാകുന്ന ശാഖകൾ നീക്കം ചെയ്യണം. പിന്നീട് ശാഖകൾ വളരാൻ അനുവദിക്കണം.പുർണ്ണവളർച്ചയെത്തിയ അത്തിമരത്തിന് അധികം ഉയരം വയ്ക്കാതെ നിറയെ ശാഖകളുമായി പടർന്ന് പന്തലിച്ചു നിൽക്കുന്ന പ്രകൃതമായിരിക്കും.തണ്ട് നട്ട് നാലാം കൊല്ലം മുതൽഫലങ്ങൾ ഉണ്ടായി തുടങ്ങും. ഇതിന്റെ പൂക്കൾ നീണ്ട കുലകളായിട്ടാണ് വളരുന്നത്. ഓരോ കുലയിലും ആൺ പൂക്കളും പെൺപൂക്കളും കാണും . ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ് പൂവിടൽ കാലം. വരണ്ട കാലാവസ്ഥയിലാണ് ഫലങ്ങൾ പാകമാകുക. അത്തിപ്പഴം വേഗത്തിൽ കേട് വന്ന് ഉപയോഗ ശൂന്യമാകുന്നത് കൊണ്ട് സംസ്ക്കരിച്ച പഴമാണ് വിപണിക്ക് പ്രിയം.

ഔഷധ ഗുണങ്ങൾ

അത്തിമരത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഔഷധം നാട്ടു വൈദ്യത്തിൽ പല രോഗനിവാരണത്തിനും ഉപയോഗിച്ച് വരുന്നു. ആമാശയ മുഴ, കുഷ്ഠം എന്നിവ അകറ്റാൻ അത്തിമരത്തിന്റെ വിത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന എണ്ണ ഉപയോഗിക്കാറുണ്ട്. വസ്തി പ്രയോഗത്തിന് ഉത്തമമാണ് അത്തി. നാട്ടുവൈദ്യത്തിൽ പൊളളൽ , നേത്രരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് ആശ്വാസമായും അത്തി ഉപയോഗിക്കുന്നു.

അമിത വണ്ണം കുറക്കാൻ അത്തിപ്പഴം ഉത്തമമാണ്. ബലക്ഷയം , മലബന്ധം, ദഹനക്കുറവ്, അർശസ്, ആസ്തമ ഇവക്കെല്ലാം ഉത്തമ ഔഷധമായി അത്തിപ്പഴത്തെ ആയുർവേദം വിശേഷിപ്പിക്കുന്നു.
കടുപ്പമേറിയതും ഇലാസ്തിക സ്വഭാവമുള്ളതുമായ അത്തിമരം ഉരുപ്പടികൾ നിർമ്മിക്കാൻ ഉപയോഗിച്ചു വരുന്നു.

പോഷക ഗുണങ്ങൾ

100 ഗ്രാം ഉണക്ക അത്തിപ്പഴത്തിൽ 640 മില്ലിഗ്രാം പൊട്ടാസ്യം, 162 മില്ലിഗ്രാം കാൽസ്യം, 2.03 മില്ലിഗ്രാം ഇരുമ്പ്, വിറ്റാമിൻ എ, ഇ , കെ , ക്ലോറോ ജെനിൻ, വിറ്റാമിൻ ബി വർഗ്ഗത്തിലെ നിയാസിൻ, പിരിഡോക്സിൻ, ഫോളിക് ആസിഡ്, പാന്റോത്തെനിക്ക് ആസിഡ്, ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു.

സംസ്ക്കരണം

പച്ചക്കായകൾ പഴുക്കുമ്പോൾ ചുവപ്പ് നിറമാകും. ഇത് പറിച്ചെടുത്ത് ഞെട്ട് മാറ്റി കഴുകി വൃത്തിയാക്കണം. ഇത് കഷണങ്ങളാക്കി മുറിച്ചിടണം. ഈ കഷണങ്ങളിലെ കറ കളയാൻ ചുണ്ണാമ്പ് ലായനിയിൽ നാല് – അഞ്ച് മണിക്കൂർ ഇട്ട് വെക്കണം. തുടർന്ന് ലായനിയിൽ നിന്നും മാറ്റി ശുദ്ധവെളളത്തിൽ നന്നായി കഴുകിയെടുക്കണം. ഈ കഷണങ്ങൾ തിളക്കുന്ന വെളളത്തിലിടണം. അപ്പോൾ സ്വാഭാവികമായും തിള നിൽക്കും. വീണ്ടും തിളപ്പിക്കുക. രണ്ട് മൂന്ന് മിനുട്ട് കഴിഞ്ഞ ശേഷം അടുപ്പിൽ നിന്നും മാറ്റി വെള്ളം ഊറ്റി തണുത്ത വെളത്തിലിടുക.
ഒന്നര കി.ഗ്രാം പഞ്ചസാര ഒരു ലിറ്റർ വെളളത്തിൽ ചേർത്ത് ചൂടാക്കി ലയിപ്പിച്ചതിൽ മൂന്ന് ഗ്രാം സിട്രിക്ക് ആസിഡ് ചേർത്ത് അടുപ്പിൽ നിന്നും മാറ്റുക . ലായനി തണുത്ത് 40 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമ്പോൾ ഒരു ഗ്രാം മെറ്റാബൈ സൾഫേറ്റ് ചേർത്ത് ലായനി തണുത്ത ശേഷം വെള്ളം ഊറ്റി പഴങ്ങൾ ശുദ്ധജലത്തിൽ കഴുകി വെയിലത്തോ ഡ്രയറിലോ ഉണക്കിയെടുത്ത് ഉപയോഗിക്കാം. ഇത് വായു കടക്കാത്ത പാത്രത്തിൽ ദീർഘകാലത്തേക്ക് യാതൊരു കേടും വരാതെ സൂക്ഷിക്കാം.

June 24, 2021 0 comments
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾകാർഷികവാർത്തകൾ

മുളളൻ ചക്ക : കറിക്കും ഔഷധത്തിനും

by krishippura June 24, 2021
written by krishippura

എം കെ പി മാവിലായി

അടുത്ത കാലങ്ങളിലായി പ്രശസ്തിയിലേക്കുയർന്ന ഫലമാണ് മുള്ളാത്ത അഥവാ മുള്ളൻ ചക്ക.
മുൻ കാലങ്ങളിൽ അവഗണിച്ചിരുന്ന മുള്ളാത്തക്ക് വിപണിയിൽ വൻ ഡിമാന്റാണിപ്പോൾ.
അനോനേസിയേ (Annonaceae) കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം അനോന മ്യൂറിക്കേറ്റ (Annona muricata ) എന്നാണ്.
അമേരിക്കൻ സ്വദേശിയാണ്. പോർച്ചുഗീസുകാർ വഴിയാണ് ഇവിടെ കുടിയേറിയത്. ശാഖകളും ഉപശാഖകളുമായി ഇടത്തരം ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ഇലകൾ കടും പച്ചനിറത്തോട് കൂടിയതും പുറംഭാഗം മിനുത്തതുമാണ്.
വിത്ത് വഴിയാണ് ഇതിന്റെ സ്വാഭാവിക പ്രജനനം. വിത്തുകൾ കായയിൽ നിന്നും ശേഖരിച്ച ശേഷം അധിക നാൾ കഴിയും മുമ്പേ നടണം. പഴകുന്തോറും വിത്തിന്റെ കിളിർപ്പ് ശേഷി കുറഞ്ഞു പോകും.

ചെടികൾ നട്ട് അനുകൂല സാഹചര്യങ്ങളിൽ നാല് – അഞ്ച് വർഷങ്ങൾ കൊണ്ടു തന്നെ പൂക്കുകയും കായ്ക്കുകയും ചെയ്യും.
സാമാന്യം വലുപ്പമുള്ള പൂക്കൾ ഒറ്റയ്ക്കും രണ്ട് മൂന്ന് എണ്ണത്തിന്റെ കൂട്ടമായും ഉണ്ടാകും. കാലഭേദമന്യേ എല്ലായ്പ്പാഴും കായ്കൾ ഉണ്ടാകുമെങ്കിലും വേനൽ മാസങ്ങളിലാണ് കൂടുതലായും കായ്കൾ ഉണ്ടാവുന്നത്. കായ്കൾക്ക് 400 ഗ്രാം വരെ തൂക്കം കാണും . പച്ചനിറമുളള കായ്കൾക്ക് മഞ്ഞ നിറം പകരുന്നതോടെ
പഴം ഭക്ഷ്യയോഗ്യമായി എന്നു കണക്കാക്കാം.
ഇളം ക്രീം നിറത്തിലുള്ള ഉൾഭാഗത്തിന് മധുരവും പുളിയും ചേർന്ന രുചിയാണു ഇത്. പഴുക്കും മുമ്പെ ഇത് കറി വെച്ചും കഴിക്കാം. കായ്കളിൽ കറുപ്പ് നിറത്തിലുളള നിരവധി വിത്തുകളുണ്ടാവും.

ഇതിന്റെ ഔഷധ ഗുണങ്ങൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞതോടെയാണ് മുള്ളാത്തക്ക് നിരവധി ആരാധകരുണ്ടായത്.
മുള്ളൻ ആത്തയിൽ നിന്നും വേർതിരിച്ചെടുത്തിട്ടു
ളള അസെറ്റോ ജെനിൻ കാൻസർ ചികിത്സയിൽ വളരെയധികം ഉപയോഗമുളളതായി പഠനങ്ങൾ തെളിയിക്കുന്നു. അമേരിക്കയിലെ പർഡ്യൂസർവ്വകലാശാല, സൗത്ത് കൊറിയയിലെ കാത്തലിക് സർവകലാശാല, അമേരിക്കയിലെ കാൻസർ റിസർച്ച് സെന്റർ ഇവിടെയെല്ലാം നടത്തിയ വിവിധ ഗവേഷണങ്ങളിൽ നിന്നും ഗുരുതര കാൻസറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കുവാൻ മുള്ളൻ ആത്തയുടെ സത്തിന് സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ട്യൂമർ, ബാക്ടീരിയ രോഗങ്ങൾക്കും പഴത്തിന്റെ സത്ത് മികച്ച ഔഷധമാണത്രേ.
ഇതിന്റെ ഫലത്തിന് പുറമെ ഇല, വിത്ത്, തണ്ട് ഇവയിലും അസറ്റോജെനിൻ അടങ്ങിയിട്ടുണ്ട്.
മുൻ കാലങ്ങളിൽ നമ്മുടെ പാരമ്പര്യ വൈദ്യന്മാർ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വയറുവേദന, കഫക്കെട്ട്, വാതം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായി മുളളഞ്ചക്ക സത്ത് ഉപയോഗിച്ചിരുന്നു.

ഔഷധ ഗുണത്തിലെന്നപോലെ പോഷക നിലയിലും ആത്തച്ചക്കക്ക് മഹനീയ സ്ഥാനമുണ്ട്. പഴത്തിലെ പുളിരസം നൽകുന്നത് അസ്കോർബിക് അമ്ളമാണ്. 100 ഗ്രാം പൾപ്പിൽ 48 മില്ലിഗ്രാം വരെ ഇത് അടങ്ങിയിട്ടുണ്ട്. കൂടാതെ ഈ പഴത്തിൽ കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, കോപ്പർ, മാംഗനീസ്, ഇരുമ്പ് എന്നീ ലവണങ്ങളും ഉണ്ട്.

June 24, 2021 3 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾജൈവവളം/ജൈവകീടനാശിനി

ഗാർഹിക ജൈവ മാലിന്യ സംസ്ക്കരണത്തിന് കുഴി കംബോസ്റ്റ് ഉത്തമ രീതി

by krishippura June 24, 2021
written by krishippura

___________
എംകെപി മാവിലായി

ഇന്ന് ലോകമെമ്പാടും തന്നെ, കൂടുതലായും അവലംബിച്ചു വരുന്ന ഒരു സാങ്കേതിക വിദ്യയാണ് കംബോസ്റ്റിങ്ങ്. ഏറ്റവും പ്രാചീനമായ മാലിന്യ സംസ്ക്കരണ രീതിയാണിത്. ഈ പ്രവർത്തനത്തെ കൂടുതൽ ശാസ്ത്രീയമായി ചെയ്യാനും കംബോസ്റ്റ് പ്രക്രിയയുടെ വേഗത കൂട്ടാനും ഉതകുന്ന രീതികൾ ഇന്ന് നിരവധി സാങ്കേതിക വിദ്യകൾ നിലവിലുണ്ട്. കുഴികമ്പോസ്റ്റിങ്ങ് (Pit composting) ,മോസ്പിറ്റ് കമ്പോസ്റ്റിങ്ങ് (Moz pit Composting), മൺകല കമ്പോസ്റ്റിങ്ങ് (Pot composting), ജൈവ സംസ്ക്കരണ ഭരണി (Bio Pot system ), പൈപ്പ് കമ്പോസ്റ്റിങ്ങ് (Pipe composting),റിംഗ് കമ്പോസ്റ്റിങ്ങ് (Ring composting),മണ്ണിര കമ്പോസ്റ്റിങ്ങ് (veemi composting). പോർട്ടബിൾ ഗാർഹിക ബയോ ബിൻ കമ്പോസ്റ്റിങ്ങ് (Portable Domestic Bio bin composting),
മിനി ബയോ പെഡസ്റ്റൽ കമ്പോസ്റ്റിങ്ങ് ( Mini Bio Podestal composting),പോർട്ടബിൾ ബിൻ / ബക്കറ്റ് കമ്പോസ്റ്റിങ്ങ് (Portable Bin/ Bucket composting), ഗാർഹിക ബയോഗ്യാസ് പ്ലാന്റ് പോർട്ടബിൾ
(Domestic Biogas Plant – Portable) എന്നിവയാണ് ഇവയിൽ പ്രധാനം. എന്നാൽ വീട്ടുവളപ്പിൽ അൽപ്പം സ്ഥലസൗകര്യമുളള ആർക്കും അനായസേന പ്രായോഗികമാക്കാവുന്ന ഗാർഹിക ജൈവ മാലിന്യ സംസ്ക്കരണ മാർഗ്ഗമാണ് കുഴി കംബോസ്റ്റ് . സംസ്ഥാനത്തെ മിക്ക ഗ്രാമ പഞ്ചായത്തുകളും ഈ രീതി പ്രചരിപ്പിക്കുന്നതിന് നല്ല രീതിയിൽ പ്രോത്സാഹനം നൽകി വരുന്നുമുണ്ട്.ജനസാന്ദ്രമായ പ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയാണിത്.

വെള്ളം കെട്ടി നില്ക്കാൻ സാദ്ധ്യതയില്ലാത്ത സ്ഥലം ഇതിനായി തെരഞ്ഞെടുക്കണം’ഒരു മീറ്റർ നീളത്തിൽ 60 സെ.മീറ്റർ വീതിയിൽ ഒരു മീറ്റർ ആഴത്തിൽ രണ്ടു കുഴികൾ എടുക്കണം.പാഴ് വസ്തുക്കളുടെ ലഭ്യതയനുസരിച്ച് കുഴിയുടെ വലുപ്പത്തിൽ മാറ്റം വരുത്താമെങ്കിലും ആഴം ഒരു കാരണവശാലും ഒരു മീറ്ററിൽ കവിയാതിരിക്കാൻ ശ്രദ്ധിക്കണം. കുഴിയുടെ നാല് ഭാഗത്തും 10 സെ.മീ ഉയരത്തിൽ ഇഷ്ടിക കൊണ്ടോ, മൺ വരമ്പിട്ടോ വെളളം പുറത്ത് നിന്ന് കുഴിയിലേക്ക് ഒഴുകുന്നത് തടയണം . കുഴി നിറക്കുന്നതിന് മുമ്പ് അടിഭാഗത്തായി ചാണകം ഒന്നു രണ്ട് ഇഞ്ച് കനത്തിൽ ഇടുന്നത് കംബോസ്റ്റിങ്ങ് പ്രക്രിയ ത്വരിതപ്പെടുത്തും. മാലിന്യം ഇട്ടശേഷം മുകളിൽ ഇടക്ക് ചാണകപ്പൊടി വിതറുന്നത് നല്ലതാണ്. ചെറിയ കനത്തിൽ മണ്ണിടുകയും ചെയ്യാം. ദുർഗന്ധം ഇല്ലാതാക്കാനും വളം എളുപ്പം പാകമാകാനും വേണ്ടിയാണിത്. ഇപ്രകാരം കുഴിയുടെ മുകളിൽ നിന്നും അര മീറ്റർ ഉയരം വരെ നിറക്കാവുന്നതാണ്. പിന്നീട് ജൈവ വസ്തുക്കൾ പുറത്ത് കാണാത്ത വിധം അവയെ മണ്ണിട്ട് പൂർണ്ണമായും പൊതിയണം. നാല് മുതൽ ആറ് മാസത്തിനുളളിൽ വളം നല്ലപോലെ പാകമായിരിക്കും. ഇതിലൂടെ ലഭിക്കുന്ന കമ്പോസ്റ്റ് വളം പച്ചക്കറി വിളകളിൽ ഉൾപ്പടെ എല്ലാ കാർഷിക വിളകളിലും ഉപയോഗിക്കാവുന്നതാണ്.
കുഴി കമ്പോസ്റ്റ് നിർമ്മാണ രീതിയിൽ അനറോബിക് പ്രവർത്തനമാണ് നടക്കുന്നത്. ഉപയോഗിക്കുന്ന ജൈവ വസ്തുക്കളുടെ തരമനുസരിച്ച് കമ്പോസ്റ്റ് നിർമ്മാണ സമയം കുറഞ്ഞും കൂടിയുമിരിക്കും. ജെവ വസ്തുക്കളുടെ ഏതാണ്ട് അറപതു ശതമാനം കമ്പോസ്റ്റ് വളം ലഭിക്കും. ഇതിൽ 0.4 മുതൽ 0.8 ശതമാനം വരെ നൈട്രജനും, 0.3 മുതൽ 0.6 ശതമാനം വരെ ഫോസ്ഫറസും, 0.5 മുതൽ ഒരു ശതമാനം വരെ പൊട്ടാഷും കൂടാതെ സസ്യവളർച്ചക്കാവശ്യമായ നിരവധി സൂക്ഷ്മ മൂലകങ്ങളും അടങ്ങിയിരിക്കുന്നു

കുഴി നിറഞ്ഞു കഴിഞ്ഞാൽ അതിനു മുകളിൽ ആറ് ഇഞ്ച് കനത്തിൽ മണ്ണിട്ട് മൂടണം.ഇതിന് ശേഷം രണ്ടാമത്തെ കുഴിയിൽ ജൈവ മാലിന്യം നിക്ഷേപിച്ചു തുടങ്ങാം.ആദ്യത്തെ കുഴിയിലെ മാലിന്യങ്ങൾ ആറ് മാസത്തിന്നകം ഒന്നാന്തരം ജൈവ വളമായി മാറിയിട്ടുണ്ടാകും.

June 24, 2021 1 comment
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾ

യുവത്വം നിലനിർത്താൻ പഴങ്ങളുടെ രാജാവ് ദുരിയാൻ

by krishippura June 21, 2021
written by krishippura

എംകെപി മാവിലായി

തെക്ക് കിഴക്കൻ ഏഷ്യയിൽ കിങ്ങ് ഓഫ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന ഫലമാണ് ദുരിയാൻ . മാൽവേസിയേ (Malvaceae) കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്ര നാമം ദുറിയാേ സിബെൻ ന്തിനസ് (Durio zibenthinus) എന്നാണ്.
പഴം ഏതാണ്ട് നമ്മുടെ ചെറിയ ചക്കപ്പഴം പോലിരിക്കും. മുള്ളുകൾ നിറഞ്ഞതാണ് ഇതിന്റെ പുറന്തോട് .മലയഭാഷയിലെ ദുരി എന്ന വാക്കിൽ നിന്നാണ് മുളളുള്ള ഫലം എന്നർത്ഥം വരുന്ന ദുരിയൻ എന്ന പേര് ഈ ഫലത്തിന് ലഭിച്ചത്.പഴത്തിനുളളിലെ കാമ്പിന്റെ ആസ്വാദ്യകരമായ രുചിയും പോഷക ഗുണവും ഔഷധ ഗുണവുമെല്ലാമാണ് ദു രിയൻ പഴത്തിന്റെ മഹിമ. ഒരു ഫലവൃക്ഷമെന്ന നിലയിൽ അടുത്ത കാലത്താണ് ഇത് പ്രശസ്തിയിലേക്കുയർന്നത്.

ലോക രാജ്യങ്ങളിൽ തായ്ലൻഡിലാണ് ദുറിയൻ ഏറ്റവുമധികം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്.
വലിയ വൃക്ഷമായി വളരാനുളള കഴിവുണ്ട്. പൂക്കൾ നല്ല വലുപ്പമുള്ളതും വെളളനിറമുളളവയുമാണ്. ഇവ തടിയിലും വളർച്ചയെത്തിയ കമ്പുകളിലുമാണുണ്ടാവുക. നാല് മാസങ്ങൾക്കകം ഫലം പാകമാകും. നമ്മുടെ നാട്ടിൽ ജൂൺ – ജൂലൈ മാസങ്ങളിലാണ് ഈ വൃക്ഷം സമൃദ്ധമായി പുഷ്പിക്കുക. ഒക്ടോബർ-ഡിസംബർ മാസത്തോടെ വിളവെടുപ്പിനാകും. മൂത്ത് പഴുത്ത പഴത്തിന് ഒന്ന് മുതൽ മുന്ന് കി.ഗ്രാം വരെ തൂക്കം കാണും. ചക്കപ്പഴത്തിനേക്കാൾ വലുപ്പവും കട്ടിയു ള്ളതുമായ മുള്ളുകളാണ് ദുരിയാന്റെ പുറംതോടിനുളളത്.
ദുരിയാനിൽ ചക്കപ്പഴം പോലെ തന്നെ വരിക്കയും കൂഴയും ഇനങ്ങളുണ്ട്. ഇതിൽ വരിക്കയിനത്തിനാണ് കൂഴയിനത്തേക്കാൾ രുചി കൂടുതലുള്ളത്. മൂപ്പെത്തി പുറംഭാഗം പൊട്ടിത്തുടങ്ങുമ്പോഴാണ് ഇത് ഭക്ഷ്യയോഗ്യമാകുക. ഒരാഴ്ച വരെ ഇത് കേടില്ലാതിരിക്കും.

വിത്ത് വഴിയും ഗ്രാഫ്റ്റിങ്ങ് രീതിയിലും ഇതിന്റെ തൈകൾ ഉൽപ്പാദിപ്പിക്കാം. ഒരാഴ്ച കൊണ്ട് വിത്ത് മുളക്കും .തുടർന്നുള്ള വളർച്ച വളരെ പെട്ടെന്നാണ്. വിത്ത് വഴി വളർത്തിയെടുത്ത തൈ നട്ട് എട്ട് വർഷങ്ങളോളം എടുക്കും കായ്കൾ ഉൽപ്പാദിപ്പിക്കാൻ. എന്നാൽ ഗ്രാഫ്റ്റ് തൈകൾ നാല് -അഞ്ച് വർഷങ്ങൾ കൊണ്ട് തന്നെ ഫലം തരാറുണ്ട്.
നല്ല സൂര്യ പ്രകാശവും ജല ലഭ്യതയും ചെടിയുടെ ആരോഗ്യകരമായ വളർച്ചക്ക് ആവശ്യമാണ്.

ദുരിയാൻ ഫലത്തിൽ പഞ്ചസാര, വിറ്റാമിൻ സി, പൊട്ടാസ്യം, അമിനോ ആസിഡ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാൽസ്യം ഫോസ്ഫറസ്, അയൺ , തയാമിൻ തുടങ്ങി ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഈ പഴത്തെ കുറിച്ചുളള ശാസ്ത്രീയ പഠനത്തിൽ യുവത്വം നിലനിർത്താൻ ഈ ഫലം പ്രയോജനം ചെയ്യുമെന്ന് കണ്ടിട്ടുണ്ട്. തമിഴ് നാട്ടിലെ ഭാരതീയാർ സർവ്വകലാശാലയിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നത് സ്തീകളിൽ ഗർഭധാരണത്തിനായി ദുരിയാൻ നല്ലതാണെന്നാണ്. ഈ ഫലത്തിലടങ്ങിയിട്ടുള്ള ഈസ്ടോജൻ ഹോർമോണിന്റെ ഘടനയോട് സാമ്യമുളള രാസ പദാർത്ഥമാണ് ഗർഭധാരണത്തിന് വഴിയൊരുക്കുന്നത്രെ.

ചെടിയുടെ ഇല, ഫലം, വേര് ഉപയോഗിച്ചുണ്ടാക്കുന്ന കഷായം പല അസുഖങ്ങൾക്കും പ്രതിവിധിയായി ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്.

June 21, 2021 0 comments
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾകാർഷികവാർത്തകൾ

ചതുരപ്പുളി ആരെയും വിസ്മയിപ്പിക്കുന്ന ഔഷധ കലവറ

by krishippura June 21, 2021
written by krishippura

Star fruit അഥവാ വൈരപ്പുളി

നക്ഷത്രപ്പഴം, വൈരപ്പുളി എന്നൊക്കെ അറിയപ്പെടുന്ന ചതുരപ്പുളി പണ്ടുതുടങ്ങിത്തന്നെ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരിനം പുളിയാണ്. ഇംഗ്ളീഷിൽ കാരംബോള എന്നാണ് നാമം. അവരോയ കാരംബോള (Averrhoa Carambola) എന്നതാണ് ഇതിന്റെ ശാസ്ത്രനാമം.

പഴുത്ത പഴത്തിൽ തയ്യാറാക്കുന്ന സർബത്ത് ഏറെ ആസ്വാദ്യകരമാണ്. ഇതുതന്നെ അത്യാവശ്യ ചേരുവകളും ചേർത്ത് ഐസ്ക്രീം പോലെ തണുപ്പിച്ച് ഉപയോഗിക്കുകയും ചെയ്യാം. പഞ്ചസാര ആവശ്യത്തിനു ചേർത്താൽ കേക്ക് നിർമാണത്തിലും ഉപയോഗിക്കാം.( എന്നാൽ പഞ്ചസാര കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്). ഒരുതരം വീഞ്ഞും ഇതിൽനിന്ന് ഉൽപ്പാദിപ്പിക്കാറുണ്ട്.

ഔഷധക്കലവറ

ആരെയും വിസ്മയിപ്പിക്കുന്ന ഔഷധ മേന്മകളുടെ കലവറയാണ് ചതുരപ്പുളി. വിവിധങ്ങളായ ആന്റിഓക്സിഡന്റ്സിന്റെ സ്രോതസ്സാണ് കായ. ഫലത്തിൽ അടങ്ങിയിരിക്കുന്ന ബൻസാഫിനോൺസ് ഉദരാർബുദകാരിയായ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ളതാണെന്ന് പഠനങ്ങളിൽ പറയുന്നു.

നേരിയ മഞ്ഞനിറത്തിലുള്ള ഇതിന്റെ വിത്ത് ആൽക്കഹോളിന്റെ അംശം താരതമ്യേന കുറവായതിനാൽ ചില രാജ്യങ്ങളിൽ ഹെൽത്ത് ഡ്രിങ്ക് എന്ന നിലയ്ക്ക് ഉപയോഗിച്ചുവരുന്നു.

ഉദരസംബന്ധമായ അസ്വസ്ഥതകൾ, അതിസാരം എന്നിവയ്ക്ക് പരിഹാരമായും ഭക്ഷ്യവസ്തുക്കളിലെ വിഷാംശങ്ങൾ നീക്കാനും ഇതിന്റെ നീര് നല്ലതാണ്. ചതുരപ്പുളിയുടെ വിത്തിൽ മാംസ്യം, നാര്, കാർബോഹൈഡ്രേറ്റ്, പൂരിതവും അപൂരിതവുമായ കൊഴുപ്പമ്ലങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.

വിത്തിൽ നിന്ന് വേർതിരിക്കുന്ന തൈലത്തിൽ മിരിസ്റ്റിക്ക്, പാമിറ്റിക്ക്, സ്റ്റിയറിക്ക്, പാമിറെറ്റാലിക്, ബഹമിക് അമ്ലങ്ങളും ഉണ്ട്. മരത്തിന്റെ തൊലിയിൽ നിന്ന് മോറെല്ലോഫ്ളേവോൺ (Morel oflavon) എന്നു പേരായ ഒരുതരം ഫ്ളവനോയിഡ് സംയുക്തം വേർതിരിച്ചിട്ടുണ്ട്. ഇലയിലാകട്ടെ കാർബോസിലിക് അമ്ലം, ഫ്രിഡൈലിൽ, സിറ്റോസ്റ്റിറോൾ എന്നിവയും കാണപ്പെടുന്നു. ഗ്രാഫ്റ്റ് ചെയ്ത ഇതിന്റെ തൈകൾ വലിയ പാത്രങ്ങളിൽ ബോൺസായ് രൂപത്തിൽ വളർത്തിയെടുത്ത് കായ് പിടിപ്പിച്ചാൽ ഒന്നാന്തരമൊരു അലങ്കാരച്ചെടിയുമായി മാറ്റാം.

മുടിയുടെ ആരോഗ്യത്തിന്

1.വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് ഇരുമ്പന്‍ പുളി. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. മാത്രമല്ല സ്റ്റാര്‍ഫ്രൂട്ട് കഴിയ്ക്കുന്നത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തേയും സഹായിക്കുന്നു.

2.മുടിയുടെ മൃദുലത

വരണ്ട മുടിയെ പ്രതിരോധിയ്ക്കാനും സ്റ്റാര്‍ഫ്രൂട്ടിന് കഴിയുന്നു. സ്റ്റാര്‍ഫ്രൂട്ട് സ്ഥിരമായി കഴിയ്ക്കുന്നത് മുടിയ്ക്കും ചര്‍മ്മത്തിനും തിളക്കം നല്‍കുന്നു.

3.ഇരുമ്പിന്റെ അംശം കൂടുതല്‍

മുടി വളര്‍ച്ച മാത്രമല്ല ആരോഗ്യമില്ലാത്ത മുടിയ്ക്ക് ആരോഗ്യം നല്‍കുന്നതിന് സ്റ്റാര്‍ഫ്രൂട്ട് സഹായിക്കുന്നു.

4.ഇരുമ്പിന്‍ പുളി വെള്ളം

ഇരുമ്പിന്‍ പുളി വെള്ളം കഴിയ്ക്കുന്നതും മുടിയുടെ അറ്റം പിളരുന്നതിനെ പ്രതിരോധിയ്ക്കുന്നു.

5.വിറ്റാമിന്‍ ബി കോംപ്ലക്‌സ

വിറ്റാമിന്‍ ബി കോംപ്ലക്‌സ് ധാരാളം അടങ്ങിയിട്ടുണ്ടെന്നതും മുടി വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഘടകമാണ്

June 21, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾ

പുളിയും മാധുര്യവുമുള്ള ലിച്ചിപ്പഴം

by krishippura June 21, 2021
written by krishippura

എം കെ പി മാവിലായി

ഈയടുത്തകാലത്ത് നമ്മുടെ മാർക്കറ്റിൽ ധാരാളമായി വിറ്റഴിയുന്ന രുചികരമായ പഴമാണ് ലിച്ചി .
സാപ്പിൻഡേസി (sapindaceae) കുലത്തിൽപ്പെട്ട ഇതിന്റ ശാസ്ത്രനാമം നെഫ് ലിയം ലിച്ചി (Nephelium litchi) എന്നാണ്. ചെെനയാണ് സ്വദേശം. ഇത് ഇന്ത്യയിലെത്തിച്ചതും ചൈനക്കാരാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തണുപ്പുള്ള സ്ഥലങ്ങളിൽ ലിച്ചി ഇപ്പോൾ വിപുലമായി വളർത്തുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് പൊതുവെ എല്ലായിടത്തും ലിച്ചി സമൃദ്ധമായി വളരുമെങ്കിലും പൂക്കലും കായ്ക്കലും വിരളമാണ്. രാത്രികാലത്തെ ദീർഘമേറിയ തണുപ്പ് ഇതിന്റെ കായ് പിടുത്തത്തെ സ്വാധീനിക്കുന്ന മുഖ്യ ഘടകമാണ്.

കേരളത്തിലെ മൂന്നാർ . ഇടുക്കി ഹൈ റേഞ്ച് മേഖലകളിൽ ഇവ നന്നായി ഫലം നൽകുന്നതായി കണ്ടിട്ടുണ്ട്.
വയനാട് ജില്ലയിലെ അമ്പല വയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ബ്രിട്ടീഷ്കാരുടെ കാലത്ത് നട്ട മുത്തശ്ശി ലിച്ചി മരങ്ങൾ ഇന്നും യൗവന പ്രസരിപ്പോടെ നിലനിൽക്കുന്നുണ്ട്. നിറയെ കായ്ക്കുന്ന നിരവധി മരങ്ങൾ ഇന്ന് വയനാട്ടിൽ പലയിടങ്ങളിലും കാണാം.
ഇവയുടെ തൈകൾ വിത്ത് ഉപയോഗിച്ചും പതിവെച്ചും തയ്യാറാക്കാം. വിത്ത് തൈകൾ അമ്മ മരത്തിന്റെ അതേ സ്വഭാവം കാണിച്ചെന്ന് വരില്ല. കായ്ക്കാനും കൂടുതൽ കാലതാമസമെടുക്കും. നട്ട് പത്ത് വർഷമെങ്കിലും എടുക്കും കായ്ക്കാൻ . എന്നാൽ പതിവെച്ച തൈകൾ നട്ട് മൂന്ന് – നാല്‌ വർഷം മുതൽ കായ്ച്ച് തുടങ്ങും.പച്ചകലർന്ന വെളുപ്പും മഞ്ഞയുമായ ചെറിയ പൂക്കൾ ശിഖരാഗ്രങ്ങളിൽ കലകളായാണ് കാണുക.ലിച്ചിയുടെ വിത്ത് ശേഖരിച്ച് ഒരാഴ്ചക്കകം നടണം. അധിക നാൾ കഴിയുമ്പോൾ വിത്തിന്റെ കിളിർക്കാനുള്ള കഴിവ് നഷ്ടപ്പെടും.

കായ്കൾക്ക് പൂർണ്ണ നിറമാകുമ്പോൾ വിളവെടുക്കാം. ദൂരസ്ഥലങ്ങളിലേക്കയക്കാൻ പാതി നിറമെത്തിയ കായ്കളാണ് നല്ലത്.പതിവെച്ച തൈകൾ അഞ്ച് വർഷം പ്രായമെത്തിയാൽ അഞ്ഞൂറ് വരെ പഴങ്ങൾ നൽകും . ഇത് ക്രമേണ വർധിച്ചു പ്രായം ഇരുപതാകുമ്പോൾ 4000 മുതൽ 5000 വരെ ഫലം പ്രതീക്ഷിക്കാം.ലിച്ചിപ്പഴത്തിന്റെ പരുപരുത്ത പുറന്തോട് നീക്കം ചെയ്യണം. ഉൾഭാഗത്തിൽ ബട്ടർ നിറത്തിലുള്ള തൊലി നീക്കിയ മുന്തിരിപ്പഴത്തിനോട് സാമ്യമുളള പൾപ്പ്
അതീവ രുചികരമാണ്.

ലിച്ചിപ്പഴത്തിന് മികച്ച പോഷക ഗുണവും ഔഷധ ഗുണവുമുണ്ട്.പഴത്തിൽ കാർബോ ഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുലവണങ്ങൾ എന്നിവ നല്ല തോതിൽ അടങ്ങിയിരിക്കുന്നു.ചുമ, ഗ്രന്ഥിവീക്കം, അൾസർ എന്നീ രോഗ നിയന്ത്രണത്തിന് ലിച്ചിപ്പഴം ഗുണകരമാകുമത്രേ.ഐസ് ക്രീം, ജാം, ജ്യൂസ്, ജെല്ലി എന്നീ രൂപങ്ങളിലും ലിച്ചി ഇന്ന് വിപണിയിലെത്തുന്നുണ്ട്.
ഡെഹറ റോസ്, മാക്സിൻ . റോസ് സെന്റഡ്, പർബി, പ്യാസി, ബഡാന എന്നിവ ലിച്ചിയിലെ മികച്ച സങ്കര ഇനങ്ങളാണ്.

June 21, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾജൈവവളം/ജൈവകീടനാശിനിവിദഗ്ധര്‍ പറയുന്നു

ബോർഡോമിശ്രിതം തയ്യാറാക്കുമ്പോഴും പ്രയോഗിക്കുമ്പോഴും പ്രത്യേകം അറിയണം

by krishippura June 20, 2021
written by krishippura


എം കെ പി മാവിലായി

ബോർഡോമിശ്രിതത്തിന്റെ കുമിൾനശീകരണ ശേഷി കണ്ടുപിടിച്ച് പ്രയോഗത്തിലായിട്ട് നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും പല സസ്യരോഗങ്ങൾക്കുമെതിരെ ഫലപ്രദമായ കുമിൾ നാശിനിയായി ഇന്നും ഇത് നിലനിൽക്കുന്നു.
പല ഗണത്തിൽപ്പെട്ട രാസവസ്തുക്കൾ ഇതിനകം കുമിൾ നാശിനികളായി വിപണിയിലിറങ്ങിയെങ്കിലും ബോർഡോമിശ്രിതത്തേക്കാൾ മികവ് പ്രകടിപ്പിക്കാൻ ഒന്നിനും സാദ്ധ്യമായെന്ന് പറയാനാവില്ല.
നമ്മുടെ മുഖ്യ വിളകളായ തെങ്ങ്, കവുങ്ങ്, റബ്ബർ, കുരുമുളക്, കൊക്കോ,
ഗ്രാമ്പൂ തുടങ്ങിയ ഒട്ടേറെ വിളകളെ രൂക്ഷമായി ആക്രമിക്കുന്ന ഫൈറ്റോഫ് തോറ എന്ന കുമിൾ രോഗാണുവിന്നെതിരെ
ഇപ്പോഴും ഫലപ്രദം ബോർഡോ മിശ്രിതം തന്നെ. എന്നാൽ ശാസ്ത്ര വിധിപ്രകാരം തയ്യാറാക്കുന്ന ബോർഡോമിശ്രിതത്തിന് മാത്രമേ ഗുണപക്ഷത്ത് കഴിവ് കാട്ടാനാകൂ എന്ന കാര്യം പ്രത്യേകം അറിയണം.

കുമിൾ രോഗങ്ങൾക്ക് പ്രതിവിധിയായും പ്രതിരോധമായും സാധാരണ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതമാണ് വിദഗ്ദർ ശുപാർശ ചെയ്യുക. തുരിശ് (Copper Sulphate), നീറ്റുകക്ക , വെള്ളം എന്നിവ യഥാക്രമം 1:1: 100 എന്ന അനുപാതത്തിലാണ് എടുക്കേണ്ടത്. അതായത് 100 ലിറ്റർ ബോർഡോമിശ്രിതം തയ്യാറാക്കാൻ തുരിശ്, നീറ്റുകക്ക എന്നിവ ഒരു കി.ഗ്രാം വീതവും വെളളം 100 ലിറ്ററും വേണം.

ഒരു കിലോ തുരിശ് 50 ലിറ്റർ വെളളത്തിൽ ലയിപ്പിക്കുന്നു. മറ്റൊരു പാത്രത്തിൽ ഒരു കി.ഗ്രാം നീറ്റുകക്ക ആദ്യം കുറച്ച് വെള്ളം ചേർത്ത് ചുണ്ണാമ്പാക്കുന്നു. തുടർന്ന് കൂടുതൽ വെള്ളം ചേർത്ത് 50 ലിറ്ററാക്കുന്നു. ലായനി തണുത്ത ശേഷം തുരിശ് ലായനി ചുണ്ണാമ്പ് ലായനിയിലേക്ക് ഒഴിക്കണം. ഒഴിച്ചു കൊണ്ടിരിക്കുമ്പോൾ ലായനി നന്നായി ഇളക്കി ചേർക്കണം.
ചുണ്ണാമ്പ് ലായനി ഒരിക്കലും തുരിശ് ലായനിയിലേക്ക് ഒഴിച്ചു ചേർക്കാൻ പാടില്ല.തുരിശ് ലായനി ചുണ്ണാമ്പ് ലായനിയിലേക്ക് ചേർക്കുമ്പോൾ ഉണ്ടാകുന്നത് ക്ഷാരസ്വഭാവമുളള കോപ്പർ സൾഫേറ്റാണ്. കണിക വലുപ്പം കുറവായതിനാൽ ഇത് ലായനിയിൽ എല്ലാ ഭാഗത്തും തുല്യ അളവിൽ വ്യാപിച്ചിരിക്കും. ഇവയ്ക്ക് മാത്രമേ ലായനിയിൽ സ്ഥിരസ്വഭാവവും ചെടിയിൽ ഒട്ടു പ്പിടിക്കുന്നതിനുളള കഴിവും ഉണ്ടാകുകയുള്ളൂ. തുരിശ് ലായനിയിലേക്ക് ചുണ്ണാമ്പ് ലായനി ഒഴിക്കുകയാണെങ്കിൽ രാസപ്രവർത്തനം നടക്കുന്നത് അമ്ല മാധ്യമത്തിലാണ്. അമ്ല മാധ്യമത്തിൽ രാസപ്രവർത്തനം നടന്നാൽ ഉണ്ടാകുന്ന കണികകളുടെ വലുപ്പം കൂടുതലാണ്. അവയ്ക്ക് കുമിൾനാശിനികൾക്ക് ആവശ്യമായ ഒരു സ്വഭാവവും കാണുകയില്ല.
ബോർഡോമിശ്രിതം ഉണ്ടാക്കുവാൻ ദ്രവീകരണ സ്വഭാവമുള്ള അലൂമിനിയം തുടങ്ങിയ പാത്രങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. മൺപാത്രങ്ങൾ, പ്ലാസ്റ്റിക്ക് ബക്കറ്റ് എന്നിവയാണ് ഉചിതം. ഒരിക്കൽ തയ്യാറാക്കിയ മിശ്രിതം വെളളം ചേർത്ത് നേർപ്പിക്കരുത്. നേർപ്പിക്കാനായി വെള്ളം ചേർത്താൽ ലായനിയുടെ സ്വഭാവം നഷ്ടപ്പെടുകയും കണികകൾ വിവിധതലങ്ങളിലായി വലുപ്പം അനുസരിച്ച് അടിഞ്ഞുകൂടുകയും ചെയ്യും.
ബോർഡോമിശ്രിതം തയ്യാറാക്കിയാൽ അന്നു തന്നെ സസ്യങ്ങളിൽ പ്രയോഗിക്കണം. ഇവ കൂടുതൽ കാലം സൂക്ഷിച്ചു വെക്കുമ്പോൾ കണികകൾ തമ്മിൽ പ്രവർത്തിച്ച് കണിക വലുപ്പം കൂടുന്നതിനും കണികകൾ മിശ്രിതത്തിന്റെ അടിയിൽ അടിയുന്നതിനും കാരണമാകുന്നു.

കുറ്റമറ്റ രീതിയിൽ തയ്യാറാക്കുന്ന ബോർഡോമിശ്രിതത്തിന് ചെടികളിൽ നല്ല രീതിയിൽ ഒട്ടിപ്പിടിക്കാനുള്ള കഴിവുണ്ടാകും. പശ വസ്തുക്കൾ കൂടെ ചേർക്കണമെന്നില്ല. ബോർഡോമിശ്രിതത്തിന് ക്ഷാരസ്വഭാവമുളളത് കൊണ്ട് അമ്ലസ്വഭാവമുള്ള ഓർഗാനോ ഫോസ്ഫറസ് പദാർത്ഥങ്ങൾ പോലുളള കീടനാശിനികൾ ചേർത്ത് ഒരു കാരണവശാലും തളിക്കരുത്.

June 20, 2021 2 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾനാണ്യവിളകൾവിദഗ്ധര്‍ പറയുന്നു

തെങ്ങിലെ കുറിയ ഇനങ്ങളും സങ്കര ഇനങ്ങളും

by krishippura June 18, 2021
written by krishippura

എ കെ പി മാവിലായി

തെങ്ങിലെ കുറിയ ഇനങ്ങൾക്ക് ഇപ്പോൾ വലിയ പ്രചരണമാണ് നടക്കുന്നത്. വലിയ വില നൽകിയാണ് പലരും ഇത് വാങ്ങി നട്ട് പരിപാലിക്കുന്നത്.ഇവയുടെ ഗുണങ്ങളായി കാണുന്നത് നേരത്തെയുള്ള കായ് പിടുത്തം, വർദ്ധിച്ച ഉൽപ്പാദന ശേഷി, വിളവെടുപ്പിനുളള സൗകര്യം എന്നിവയൊക്കെയാണ്.എന്നാൽ തെങ്ങിലെ കുറിയ ഇനങ്ങളുടെ പൊതുവെയുള്ള പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.കുറിയ ഇനങ്ങളിൽ ഉയരം സാധാരണ ആറ് മീറ്ററിൽ കവിയാറില്ല. അതിനാൽ വിളവെടുക്കൽ എളുപ്പമാണ്.
അനുകൂല സാഹചര്യങ്ങളിൽ നട്ടു പരിപാലിച്ചാൽ മൂന്നാം വർഷം തന്നെ കായ്ച്ച് തുടങ്ങും.തേങ്ങ ചെറുതോ ഇടത്തരം വലുപ്പമുളള തോ ആയിരിക്കും.ആകർഷകമായ പച്ച, ഓറഞ്ച്, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ കാണുന്നതു കൊണ്ട് അലങ്കാരത്തിനും ഉപകരിക്കും.നെടിയ ഇനങ്ങൾ 100 വർഷം വരെ ജീവിക്കുമ്പോൾ കുറിയവയുടെ ആയുസ്സ് 50 വർഷത്തിൽ താഴെയായിരിക്കും.
പൊതുവെ വിളവ് കൂടുതലാണ്.ചില കുറിയ ഇനങ്ങളിൽ കരിക്കിൻ വെളളം നല്ല മധുരമുള്ളതാണ്.കുറിയവയുടെ ഓലയും മട്ടലുകളും ചെറുതാണ്. ഓലയുടെ നീളം നാലു മീറ്ററിൽ കുറവായിരിക്കും.കുറിയവക്ക് പൊതുവെ ഒന്നിടവിട്ട് കായ്ക്കുന്ന സ്വഭാവമുണ്ട്.
കൊപ്രയുടെ ഗുണം മോശമാകയാൽ എണ്ണ ഉൽപ്പാദനത്തിന് അനുയോജ്യമല്ല. ഇളനീർ ആവശ്യങ്ങൾക്കാണ് മെച്ചം’ .
കുറിയ ഇനങ്ങൾ സങ്കരയിനങ്ങൾ ഉണ്ടാക്കുന്നതിന് അനുയോജ്യ സ്വഭാവ ഗുണങ്ങൾ ഉളളതാണ്.ചാവക്കാട് ഗ്രീൻ ഡ്വാർഫ്,ചാവക്കാട് ഓറഞ്ച് ഡ്വാർഫ്, യെല്ലോ സ്വാർഫ് ,മലയൻ ഡ്വാർഫ്,ഗംഗാ ബോന്ദം,ആയിരം കാച്ചി എന്നിവയാണ് കുറിയ തെങ്ങിനങ്ങൾ.
സങ്കര ഇനങ്ങൾ

ഉയരം കൂടിയതെങ്ങുകൾ എല്ലാ വർഷവും ഒരേ പോലെ കായ്ക്കുകയും ഗുണനിലവാരമുള്ള തേങ്ങ തരുകയും ചെയ്യുന്നു. പക്ഷെ വിളവ് കുറവാണ്. കുറിയ ഇനങ്ങൾക്ക് ചില നല്ല സ്വഭാവ വിശേഷങ്ങൾ ഉണ്ട്. നേരത്തെ കായ്ക്കുക, കൂടുതൽ പെൺപൂക്കൾ ഉണ്ടാകു ക, കൂടുതൽ തേങ്ങയുണ്ടാകുക, പെൺപുക്കൾ തേങ്ങയായി മാറുന്ന ശതമാനം കൂടുതൽ, ഉയരക്കുറവ് എന്നിവയാണവ. കൃത്രിമ പരാഗണം നടത്തി രണ്ടിനങ്ങളുടേയും നല്ല സ്വഭാവ ഗുണങ്ങൾ ഒരു തെങ്ങിൽ സ്വരൂപിക്കാനുള്ള ശ്രമമാണ് സങ്കരയിനം തെങ്ങുകളുണ്ടാക്കുന്നതിൽ പ്രേരണയായത്.
ലക്ഷഗംഗ, അനന്ത ഗംഗ,കേരഗംഗ, കേര സങ്കര, ചന്ദ്ര സങ്കര, കേരശ്രീ , കേര സൗഭാഗ്യ, ചന്ദ്രലക്ഷ എന്നിവയാണ് ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്ന പ്രധാന സങ്കര ഇനങ്ങൾ.

സങ്കര ഇനങ്ങൾ പൊതുവെ ഓരോ പ്രദേശത്തേക്കും അനുയോജ്യമായത് തെരഞ്ഞെടുത്ത് നടാൻ ശ്രദ്ധിക്കണം.
അനന്ത ഗംഗ, കേരഗംഗ, കേര സങ്കര എന്നീ ഇനങ്ങൾ മഴയെ ആശ്രയിച്ചുള്ള കൃഷിക്കും, ജലസേചിത കൃഷിക്കും പൊതുവായി ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളവയാണ്.
മറ്റു സങ്കര ഇനങ്ങൾ പ്രത്യേകിച്ചും ചന്ദ്ര സങ്കര നല്ല പരിപാലനം ലഭിക്കുന്ന ഇടങ്ങളിലേക്ക് പറ്റിയതാണ്.
കുറിയ ഇനങ്ങൾ സങ്കര ഇനങ്ങളാണെന്ന ധാരാണയാൽ നട്ടുപിടിപ്പിക്കുന്നവരുണ്ട്. ഇത് ശരിയല്ല. എന്നാൽ ഇളനീർ ആവശ്യങ്ങൾക്കായി മാത്രം നട്ടുപിടിപ്പിക്കുന്നതാവും ഉചിതം.

സങ്കര ഇനങ്ങളധികവും ഇടത്തരം ഉയരത്തിൽ വളരുന്നവയാണ്.

June 18, 2021 3 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി: ഈ വർഷം 108 യൂണിറ്റുകൾ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ്, സംരംഭകർക്ക് പത്തു ലക്ഷം രൂപ വരെ സഹായം

by krishippura June 18, 2021
written by krishippura

ഓരോ ജില്ലയിലെയും കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയിൽ ഈ വർഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകൾ. സംസ്ഥാനത്ത് കൂടുതൽ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇത്തരത്തിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് പദ്ധതി ചെലവിന്റെ 35 ശതമാനം വരെയാണ് സർക്കാർ ധനസഹായം നൽകുക. ഒരു യൂണിറ്റിന് പത്തു ലക്ഷം രൂപ വരെ സഹായം ലഭിക്കും. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനു പുറമെ നിലവിൽ ഇത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റിൽ 4.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്പന്നങ്ങൾ വ്യവസായ വകുപ്പ് തരംതിരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മരച്ചീനി, കൊല്ലത്ത് മരച്ചീനിയും മറ്റു കിഴങ്ങു വർഗങ്ങളും, പത്തനംതിട്ടയിൽ ചക്ക, ആലപ്പുഴയിലും തൃശൂരിലും നെല്ലുത്പന്നങ്ങൾ, കോട്ടയത്തും എറണാകുളത്തും കൈതച്ചക്ക, ഇടുക്കിയിൽ സുഗന്ധവ്യഞ്ജനങ്ങൾ, പാലക്കാട് ഏത്തക്കായ, മലപ്പുറത്തും കോഴിക്കോടും തേങ്ങയിൽ നിന്നുള്ള ഉത്പന്നങ്ങൾ, വയനാട് പാലും പാലുത്പന്നങ്ങളും കണ്ണൂരിൽ വെളിച്ചെണ്ണ, കാസർകോട് ചിപ്പി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകളാണ് പദ്ധതി പ്രകാരം ആരംഭിക്കുക. വ്യവസായ വികസനത്തോടൊപ്പം കാർഷികാഭിവൃദ്ധിയും ഇതിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്. വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ കാർഷികോത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും മികച്ച വില ലഭിക്കാനും കർഷകർക്ക് അവസരം ലഭിക്കും.
ഒരു യൂണിറ്റ് ആരംഭിക്കാൻ പത്തു മുതൽ 25 ലക്ഷം വരെ രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഒരു യൂണിറ്റിൽ കുറഞ്ഞത് പതിനഞ്ചു പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്‌ളോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിലുള്ള വ്യവസായ വികസന ഓഫീസർമാരെയാണ് ബന്ധപ്പെടേണ്ടത്.
വ്യവസായ സംരംഭകരെ സഹായിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും ഹാൻഡ് ഹോൾഡിംഗ് സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സംരംഭകരുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് സംസ്ഥാന, ജില്ല തലങ്ങളിൽ സംവിധാനം ഏർപ്പെടുത്തും. ഇതോടൊപ്പം താലൂക്ക് തല ഓഫീസുകൾ ശക്തിപ്പെടുത്തുകയും ഓൺലൈൻ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ സംബന്ധിച്ച് വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ യോഗം നടന്നു. വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

June 18, 2021 4 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK