പത്ര പ്രവർത്തക യൂണിയൻ മാധ്യമ പ്രവർത്തകർക്കും ജീവനക്കാർക്കുമായി തുടങ്ങുന്ന ഗ്രാമ സൗഹൃദകർഷക ചന്ത ഇന്ന് [1.06.202l ചൊവ്വ ] കേസരി മന്ദിരത്തിനടുത്തുള്ള പി.ആൻ്റ് റ്റി ഹൗസിൽ ആരംഭിക്കുകയാണ്. വിഷ രഹിത പച്ചക്കറി ന്യായ വിലയിൽ ലഭ്യമാക്കുകയാണ് ഉദ്ദേശം.
ഉച്ചക്ക് രണ്ടിന് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ആനാട് ഗ്രാമത്തിലെ കർഷകരാണ് അവർ വിളയിച്ച പച്ചക്കറിയുമായെത്തുന്നത്.
വരിക്കചക്ക, കോട്ടുർകോണം മാങ്ങ, തേങ്ങ, പയർ, പാവയ്ക്ക, വെള്ളരി, പടവലം, സലാഡ് വെള്ളരി, ഇഞ്ചി, പച്ചഏത്തയ്ക്ക, കൂമ്പ്, വാഴപിണ്ടി, ഏത്തപ്പഴം, കപ്പപഴം, മരച്ചീനി, തേൻ, മുട്ട, കാടമുട്ട, അമ്മച്ചി ചക്ക വറ്റൽ എന്നിവ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാധ്യമ സുഹൃത്തുക്കളും ജീവനക്കാരും ഈ സംരംഭത്തോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
1 comment
I rattling pleased to find this internet site on bing, just what I was looking for : D also saved to fav.