Home ഔഷധസസ്യങ്ങൾ പുരയിടങ്ങളിൽ സഹ വിളയായി കുരുമുളക്

പുരയിടങ്ങളിൽ സഹ വിളയായി കുരുമുളക്

by krishippura
8 comments


എം കെ പി മാവിലായി

നമ്മുടെ വീട്ടു പറമ്പുകളിൽ വലിയ പണച്ചിലവുകളൊന്നും ഇല്ലാതെ നിലവിലെ അനുയോജ്യ മരങ്ങളിലെല്ലാം കുരുമുളക് വളർത്തിയെടുക്കാം.

ഇനങ്ങൾ

പ്രതികൂല കാലാവസ്ഥയിലും ആരോഗ്യകരമായി വളർന്നു മികച്ച വിളവ് തരുവാൻ കഴിവുള്ള ഇനങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. കരിമുണ്ട, അറക്കളം മുണ്ട, നീല മുണ്ടി , കൊറ്റനാടൻ, കുതിര വള്ളി, കല്ലുവള്ളി, ബാലൻ കൊട്ട തുടങ്ങിയ നാടൻ ഇനങ്ങൾ പൊതുവെ പുരയിട കൃഷിക്ക് യോജിച്ചതായി കാണുന്നു. താരതമ്യേന സൂര്യപ്രകാശവും നല്ല പരിചരണവും ലഭിക്കുന്നയിടങ്ങളിൽ പന്നിയൂർ ഒന്ന് മുതൽ എട്ടുവരെയുള്ള ഇനങ്ങളും , വിജയ്, ശുഭകര, ശ്രീകര , പഞ്ചമി, പൗർണ്ണമി ഗിരിമുണ്ട, മലബാർ എക്സൽ എന്നീയിനങ്ങൾ നാടൻ ഇനങ്ങളേക്കാൾ ഇരട്ടി വിളവ് നൽകുന്നവയാണ്.

തൈകൾ തയ്യാറാക്കൽ

വീട്ടുവളപ്പിലോ മറ്റു കൃഷിയിടങ്ങളിലോ രോഗബാധകളില്ലാത്തതും ഉൽപ്പാദന ശേഷിയുള്ളതുമായ കൊടികളുണ്ടെങ്കിൽ അവയിൽ നിന്നു തന്നെ വള്ളിത്തല മുറിച്ചു നട്ട് പ്രവർദ്ധനം നടത്താം. കൊടിയുടെ ചുവട്ടിൽ നിന്നുണ്ടാകുന്ന ചെന്തലകൾ മണ്ണിൽ തട്ടി വേര് വരാതിരിക്കുന്നതിന് ചുറ്റിക്കെട്ടിവയ്ക്കണം. ഫെബ്രവരി – മാർച്ച് മാസങ്ങളിൽ ഇവ മുറിച്ചെടുക്കാം. ഇളം തലപ്പും കൂടുതൽ മൂത്ത കടഭാഗവും ഒഴിവാക്കണം. രണ്ടോ മൂന്നോ മുട്ടുകളുള്ള കഷണങ്ങളായി മുറിച്ച് ഇല ഞെട്ട് തണ്ടിൽ നില്ക്കത്തക്കവിധം ഇലകൾ മുറിച്ചു മാറ്റണം. ഈ തണ്ടുകൾ പോട്ടിങ്ങ് മിശ്രിതം നിറച്ച പോളിത്തീൻ കൂടുകളിൽ നടാം. രണ്ടു ഭാഗം ഫലപുഷ്ടിയുള്ള മേൽമണ്ണ്, ഒരു ഭാഗം പുഴമണൽ, ഒരു ഭാഗം ചാണകപ്പൊടി എന്ന തോതിൽ ചേർത്ത മിശ്രിതം കൊണ്ടാണ് കൂടുകൾ നിറയ്ക്കേണ്ടത്.
പൂഴിമണലിന് പകരം ഗ്രാനെറ്റ് പൊടി ഉപയോഗിക്കുന്നത് തണ്ടുകളുടെ വളർച്ചക്ക് നല്ലതാണ്.
പോളി ബാഗുകൾ ഉപയോഗിക്കുമ്പോൾ ബാഗിന് ആവശ്യത്തിന് ദ്വാരങ്ങൾ ഇട്ടിരിക്കണം. തണ്ടുകൾ നടുമ്പോൾ കുറഞ്ഞത് ഒരു മുട്ടെങ്കിലും മണ്ണിന്നടിയിലായിരിക്കണം. നട്ടതിന് ശേഷം ഇവ തണലിൽ വെക്കണം. ദിവസവും രണ്ടോ മൂന്നോ തവണ നന നൽകണം. നട്ട് മൂന്ന് നാല് മാസമാകുമ്പോഴേക്കും കമ്പുകൾ കിളിർക്കും. നല്ലവണ്ണം കിളിർത്തു കഴിഞ്ഞാൽ പോട്ടിങ്ങ് മിശ്രിതം ഇളകാതെ ബാഗിൽ നിന്നും വേർപെടുത്തി താങ്ങുമരത്തിനടുത്ത് നടാം.

നടീൽ

താങ്ങുമരത്തിൽ നിന്നും അരയടി അകലത്തിൽ വടക്ക് വശത്തായി ഒന്നരയടി വീതം നീളം, വീതി, താഴ്ചയിൽ കുഴിയെടുക്കണം. ഇതിൽ കംബോസ്റ്റോ കാലിവളമോ മേൽമണ്ണുമായി ചേർത്ത് കുഴി മൂടണം. ഇതിൽ വേര് പിടിച്ച രണ്ടോ മൂന്നോ വള്ളികൾ വീതം നടണം. നട്ട ചെടികൾക്ക് ചുറ്റും മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുകയില്ലെ ന്നുറപ്പ് വരുത്തണം.
വീട്ടുവളപ്പിലെ മികച്ച കുരുമുളക് കൊടികളിൽ നിന്നും കണ്ണിത്തലകൾ മുറിച്ചെടുത്ത് മഴക്കാലത്ത് നേരിട്ടും നടാം. ഇത്തരത്തിൽ നടുമ്പോൾ തണ്ടുകൾ നാലോ അഞ്ചോ മുട്ടുകളുള്ള കഷണങ്ങളാക്കി മുറിച്ചെടുത്ത് ഓരോ താങ്ങുമരത്തിന് ചുവട്ടിലും അഞ്ചു തലകൾ വരെ നടാം. തെങ്ങ്, കവുങ്ങ് എന്നിവ താങ്ങുമരങ്ങളാക്കുമ്പോൾ മരത്തിന്റെ കടക്കൽ നിന്നും നാല് – അഞ്ച് അടി അകലത്തിൽ വള്ളികൾ നടണം. വള്ളികൾ താല്ക്കാലിക താങ്ങുകളിലേയ്ക്ക് ഒന്ന് – രണ്ട് കൊല്ലം പടർത്തണം. തടിയിലേക്ക് പാർത്താവുന്ന നീളമാകുന്നതോടെ തൈകൾക്ക് കേട് പറ്റാതെ താൽക്കാലിക താങ്ങ് മാറ്റണം.

നനയും വളവും

കൂടുതൽ വെയിലേൽക്കുന്ന പ്രദേശത്ത് കൃഷി ചെയ്യുമ്പോൾ ആദ്യത്തെ മൂന്നു വർഷം വേനൽക്കാലത്ത് തണലും നനയും അത്യാവശ്യമാണ്. വേനൽ കഴിയുന്നത് വരെ ഇളം തൈകൾ മുഴുവനായും കവുങ്ങിൻ പട്ട കൊണ്ടോ ചെറിയ ചില്ലകൾ കൊണ്ടോ പൊതിഞ്ഞ് സംരക്ഷിക്കണം.
തൈകൾ വളർന്നു വരുന്നതിനനുസരിച്ച് തണ്ടുകൾ താങ്ങ് കാലിനോട് ചേർത്ത് കെട്ടിവെക്കണം. തുലാവർഷം അവസാനിക്കുന്നതോടെ ചുവട്ടിൽ കരിയില കൊണ്ടോ അറക്കപ്പൊടി കൊണ്ടോ, അടക്കാ തൊണ്ടുകൊണ്ടോ പുതയിടുന്നത് നല്ലതാണ്.
ആദ്യ മഴ കിട്ടുന്നതോടെ 500 ഗ്രാം വേപ്പിൻപിണ്ണാക്ക്, 500 ഗ്രാം ചാരം, രണ്ടു കി.ഗ്രാം ചാണകപ്പൊടി അല്ലെങ്കിൽ മണ്ണിര കം ബോസ്റ്റ് എന്നിവ വളമായി നൽകാം. ഒന്നിടവിട്ട വർഷങ്ങളിൽ മഴയാരംഭത്തോടെ 500 ഗ്രാം വീതം കുമ്മായം ചേർക്കുന്നത് മണ്ണിലെ അമ്ലത കുറക്കാൻ സഹായകമാകും.

രോഗകീടബാധ

കുരുമുളക് തനി വിളയായി ചെയ്യുന്ന സ്ഥലങ്ങളിലേക്കാൾ വീട്ടു പറമ്പിലെ കൃഷിയിൽ രോഗകീടബാധ താരതമ്യേന കുറവായിട്ടാണനുഭവപ്പെടുന്നത്.
രോഗങ്ങളിൽ പ്രധാനമായത് വേരും തണ്ടും അഴുകൽ എന്ന ദ്രുതവാട്ടവും പൊള്ള് രോഗവുമാണ്. ദ്രുതവാട്ടത്തിന് കാരണം മണ്ണിൽ വളരുന്ന ഫൈറ്റോഫ് തോറ എന്ന കുമിളാണ്. കൊടിയുടെ വേരും തണ്ടും അഴുകുക, ഇലകളിൽ കറുത്ത തോ ചാരനിറത്തിലോ ഉള്ള വലിയ പാടുകളുണ്ടാക്കുക, തിരിയും മണിയും കൊഴിയുക, ക്രമേണ വള്ളി അപ്പാടെ ഉണങ്ങി നശിക്കുക എന്നിവയാണ് ദ്രുതവാട്ടരോഗ ലക്ഷണം. രോഗപ്രതിരോധമായും പ്രതിവിധിയായും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തയ്യാറാക്കി കടക്കൽ ഒഴിച്ചു കൊടുക്കുന്നതും ചെടികളിലാകെ തളിക്കുന്നതും നല്ലതാണ്. ഇത് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.


മറ്റു പരിചരണങ്ങൾ

വീട്ടുവളപ്പിൽ സഹവിളയായി കുരുമുളക് നട്ടുപിടിപ്പിക്കുമ്പോൾ തണൽ കൂടുതൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ വർഷവും മാർച്ച് -ഏപ്രിൽ മാസങ്ങളിൽ
തണൽ മരങ്ങളുടെ ചില്ലകൾ വെട്ടി സൂര്യ പ്രകാശം ഉറപ്പു വരുത്തണം.
താങ്ങ് കാലിന്നടുത്ത് നട്ട വേര് പിടിപ്പിച്ച വള്ളികൾ പത്ത് മുട്ട് നീളത്തിൽ വളർന്നാൽ നിലനിരപ്പിൽ നിന്ന് 10 സെ.മീറ്റർ ഉയരത്തിൽ വെച്ച് തലപ്പ് മുറിക്കുകയാണെങ്കിൽ അവീണ്ടും തളിർത്ത് വളരും. വീണ്ടും ഇവ തളിർത്ത് പതിന്നാറ് മുട്ടോളം വളർന്നാൽ ആദ്യം മുറിച്ച സ്ഥലത്ത് നിന്ന് മൂന്ന് മുട്ട് ഉയരത്തിൽ വെച്ച് തലപ്പ് വീണ്ടും മുറിക്കണം. ആവശ്യമായ ഉയരത്തിൽ വളരുന്നതോടെ ഈ വിധം പ്രൂണിംഗ് നടത്തിയാൽ താങ്ങ് മരം മൂടത്തക്കവിധം അടി മുതൽ മുടിവരെ തുടർന്ന് ഫല ശാഖകൾ ഉണ്ടാവും. ഇവയിലെല്ലാം തിരികളും മണികളുമായി നല്ല വിളവ് കിട്ടും. ഈ രീതി നമ്മുടെ നാട്ടിൽ പ്രചാരത്തിൽ വരുന്നത്രേയുള്ളൂ.

കുറ്റിക്കുരുമുളക്

താങ്ങുമരങ്ങളില്ലാതെ ചട്ടികളിലും പറമ്പുകളിലും വളർത്താവുന്നതാണ് കുറ്റിക്കുരുമുളക്. വീട്ടിൽ നല്ല കുരുമുളക് കൊടിയുണ്ടെങ്കിൽ അതിൽ നിന്നു തന്നെ ആവശ്യത്തിന് കുറ്റിക്കുരുമുളക് തൈകൾ തയ്യാറാക്കാം.
കുരുമുളക് കൊടിയുടെ പാർശ്വ ശിഖരങ്ങൾ മുറിച്ചു നട്ടാണ് കുറ്റിക്കുരുമുളക് തൈകൾ ഉണ്ടാക്കുന്നത്.
പാർശ്വ ശിഖരങ്ങൾ ഒന്ന് മുതൽ അഞ്ച് വരെ മുട്ടുകളുള്ള തണ്ടുകളായി മുറിച്ച് പോട്ടിങ്ങ് മിശ്രിതം നിറച്ച പോളിത്തീൻ കൂടകളിൽ നടാം. വേര് പിടിക്കൽ എളുപ്പമാക്കാൻ ഏതെങ്കിലും റൂട്ട് ഹോർമോൺ ഉപയോഗിക്കാം..വേര് പിടിച്ച ശേഷം ഇവയെ വലിയ ചട്ടികളിലോ നിലത്തോ മാറ്റി നടാവുന്നതാണ്.

You may also like

8 comments

Unesoda August 29, 2024 - 4:21 am

buy priligy cheap 2017 Jun; 23 3 311 2

sitemap October 1, 2024 - 12:22 am

fantasti publish, very informative. I’m wondering why the opposite specialists of this sector
do noot understand this. Youu sould proceed ykur writing.
I’m sure, you’ve a huve readers’ baqse already!

mobxvideos.com/id/gg8takSUCQvN October 18, 2024 - 7:16 am

I always spent mmy half an houur too read this blog’s articles
everyday along with a mug oof coffee.

grerync November 9, 2024 - 1:45 am

priligy medicine So after my lerner is absolved and I got by with a slew of interactional drugs

tlovertonet November 10, 2024 - 6:44 am

hey there and thank you for your information – I’ve certainly picked up anything new from right here. I did however expertise several technical points using this web site, as I experienced to reload the site many times previous to I could get it to load correctly. I had been wondering if your web hosting is OK? Not that I’m complaining, but slow loading instances times will very frequently affect your placement in google and could damage your high quality score if ads and marketing with Adwords. Well I am adding this RSS to my e-mail and could look out for much more of your respective intriguing content. Make sure you update this again very soon..

best delta 8 tincture November 16, 2024 - 12:18 am

so much good info on here, : D.

grerync November 21, 2024 - 11:59 am

buy priligy australia 155 1994 2004 1995; Jackson et al

tlover tonet November 28, 2024 - 9:32 pm

Hello are using Wordpress for your blog platform? I’m new to the blog world but I’m trying to get started and create my own. Do you require any html coding expertise to make your own blog? Any help would be greatly appreciated!

Leave a Comment