Home അടുക്കളത്തോട്ടം അലങ്കാരത്തിനും ആദായത്തിനും ഗ്ലാഡിയോലസ്

അലങ്കാരത്തിനും ആദായത്തിനും ഗ്ലാഡിയോലസ്

by krishippura
0 comment

എം കെ പി മാവിലായി

വർണ്ണ വൈശിഷ്ട്യവുമുളള അഴകേറിയ പൂക്കൾ. ഫ്ലവർവേസുകളിൽ ദിവസങ്ങളോളം കേട് വരാതെ സൂക്ഷിക്കാമെന്ന സൗകര്യം ഇതല്ലാമാണ് ഗ്ലാഡിയോലസിനെ ലോകമാകെ പ്രിയമുളളതാക്കിയത്. തെക്കൻ ആഫ്രിക്കൻ സ്വദേശിയായ ഈ ചെടി ഇറിഡേസിയേ എന്ന സസ്യകുടുംബത്തിലെ അംഗമാണ്.ബൊക്കെ നിർമ്മാണത്തിനും പൂപ്പാത്രം അലങ്കരിക്കാനുമൊക്കെ അനുയോജ്യമായ ഈ പൂക്കൾക്ക് വിപണിയിൽ മുഖ്യ സ്ഥാനം തന്നെയുണ്ട്. ഇന്ത്യയിൽ ഏതാണ്ട് 2100 ഹെക്ടർ സ്ഥലത്ത് ഗ്ലാഡിയോലസ് കൃഷി ചെയ്തു വരുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇതിന്റെ കൃഷി വ്യാപകമായി വരുന്ന തേയുള്ളൂ.വൈവിധ്യമാർന്ന നിരവധി നിറങ്ങളിൽ അതി മനോഹരമായ പൂങ്കുലയുള്ള ഈ പൂച്ചെടിയിൽച്ചുവട്ടിൽ നിന്നാരംഭിച്ച് ഒന്നിന് പുറകെ മറ്റൊന്നായി പൂക്കൾ വിരിയുന്നു. ഓരോ പൂങ്കുലയേയും സ്‌പൈക്ക് എന്നാണ് പറയുക. ഒരു പൂങ്കുലയിൽ പതിനഞ്ചു മുതൽ ഇരുപത് വരെ പൂക്കളുണ്ടാകും. വള രുന്ന സാഹചര്യത്തിന്റെ വ്യത്യാസമനുസരിച്ചാണ് പൂവിന്റെ എണ്ണത്തിലും വലിപ്പത്തിലും വ്യത്യാസമുണ്ടാവുക.


അനുയോജ്യ സാഹചര്യങ്ങൾ

എല്ലാത്തരം മണ്ണിലും ഗ്ലാഡിയോലസ് വളരുമെങ്കിലും വളക്കൂറുളള വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളാണ് ഏറ്റവും അനുയോജ്യം. സമുദ്രനിരപ്പ് മുതൽ 2000 മീറ്റർ വരെ ഉയർന്ന സ്ഥലങ്ങളിൽ ഇതിനെ വിജയകരമായി വളർത്താം. തണുപ്പ് കൂടിയാൽ വിത്ത് കിഴങ്ങ് മുള പൊട്ടാൻ കാലതാമസമുണ്ടാകുന്നതായി കണ്ടിട്ടുണ്ട്. നല്ല സൂര്യപ്രകാശം കിട്ടുന്ന പ്രദേശങ്ങളിലാണ് പൂക്കൾക്ക് സ്വാഭാവിക വലുപ്പവും നിറവും കിട്ടുന്നത് . തണൽ കൂടുമ്പോൾ . പുക്കളുടെ ആകർഷകതയും വലുപ്പവും കുറയുന്നതായി കാണാം.

ഇനങ്ങൾ

പല നിറത്തിലും വലിപ്പത്തിലുമുള്ള ഗ്ലാഡിയോലസ് ഇനങ്ങളുണ്ട്. സ്നോ പ്രിൻസസ്, വെസ്സിംഗ് ബൊക്ക , ഓസ്ക്കാർ , ഗോൾഡ് ഡസ്റ്റ്, എലിസബത്ത് ദി ക്വീൻ, ഡ്രീം ഗേൾ , വിംക്സ് ഗ്ലോറി , ട്രോപിക് സീസ്, ഹെർമജെസ്റ്റി തുടങ്ങിയവ. ഇതു കൂടാതെ ഇന്ത്യയിൽ തന്നെ നിരവധി ഗ്ലാഡിയോലസ് ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ചിൽ നിന്നും പുറത്തിറക്കിയ ആരതി, മീര, അപ്സര, ശോഭ, പൂനം , സപ്ന, നസ്റാന എന്നിവയും ഇന്ത്യൻ അഴികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ട് ദില്ലി ഉരുത്തിരിച്ചുത്ത മയൂർ, അഗ്നിരേഖ എന്നിവയും ലഖ്നൗ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ടിൽ വികസിപ്പിച്ചെടുത്ത അർച്ചന, അരുൺ, മോഹിനി, ജ്വാല, മാനിഷ തുടങ്ങിയവയുമക്കെ ഇതിൽ പെടുന്നു.

നടീലും പരിചരണവും

ഗ്ലാഡിയോലസ് പ്രധാനമായും കിഴങ്ങുകൾ ഉപയോഗിച്ചാണ് വംശവർധനവ് നടത്തുന്നത്. ഇതിനെ കോം എന്നു പറയുന്നു. കോമിന്റെ നാല് വശങ്ങളിൽ നിന്നും ചെറിയ കിഴങ്ങുകൾ അഥവാ കോർമലുകൾ ഉണ്ടാകുന്നു. ഏകദേശം അൻപത് ഗ്രാം ഭാരമുളള വലുപ്പമുള്ള കിഴങ്ങുകളാണ് നടീലിനായി മികച്ചത്. ചെറിയ കോർമലുകൾ നടാൻ ഉപയോഗിക്കാമെങ്കിലും ഇതിൽ നിന്നും വളരുന്ന ചെടികളിൽ ചെറിയപൂങ്കുലകളാണുണ്ടാവുക. മാത്രമല്ല ഇത് പൂക്കാൻ കാലതാമസമെടുക്കുകയും ചെയ്യും.നിലം നന്നായി കിളച്ചൊരുക്കി ഒരു ചതുരശ്ര മീറ്റർ സ്ഥലത്തേക്ക് ആറ് കി.ഗ്രാം ചാണകപ്പൊടി, 50 ഗ്രാം എല്ലുപൊടി എന്ന കണക്കിന് മണ്ണു മായി ചേർത്തിളക്കണം. അരയടി ഉയരത്തിൽ വാരങ്ങൾക്കുത്ത് ഒരടി (30 സെ.മീറ്റർ)അകലത്തിലും അഞ്ച് സെ.മീറ്റർ താഴ്ചയിലും കിഴങ്ങുകൾ നടണം. നടുന്ന സംയത്ത് വിത്ത് കിഴങ്ങിനെ പൊതിഞ്ഞിരിക്കുന്ന നേർത്ത ആവരണം നീക്കം ചെയ്യണം. ഇത് ഒരു ടേയിൽ വെളിച്ചം കടക്കാതെ ചെറിയ തോതിൽ അന്തരീക്ഷോഷ്മാവുള്ള മുറിയിൽ സൂക്ഷിച്ചാൽ മുളയ്ക്കാൻ തുടങ്ങും. ഇതിനു ശേഷം ഇവ നടുന്നതാണ് നല്ലത്.
പോട്ടിങ്ങ് മിശ്രിതം നിറച്ച ചട്ടികളിലും ഗ്ലാഡിയോലസ് വളർത്താം. ഒരു ഭാഗം മേൽമണ്ണ്, ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടി, ഒരു ഭാഗം പൂഴി അഥവാ മണൽ എന്നിവ ചേർത്ത് പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കാം.

ഇതിന് അമിത രാസവളപ്രയോഗം ദോഷം ചെയ്യും. ചാണക സ്ലെറി, കടല പിണ്ണാക്ക് വെളളത്തിൽ നാല് ദിവസം ഇട്ട് പുളിപ്പിച്ചത് ഇവ ദ്രവരൂപത്തിലാക്കി രണ്ടാഴ്ചയിലൊരിക്കൽ നൽകാം. ഫിഷ് അമിനോ ആസിഡ് തയ്യാറാക്കി പ്രയോഗിക്ക്കുന്നതും ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്. വേനൽക്കാലങ്ങളിൽ ആവശ്യത്തിന് നന നൽകണം. ചെടിക്ക് ചുറ്റും പുതയിട്ട് കൊടുക്കുന്നതും നല്ലതാണ്. പൂക്കൾ വിരിയാൻ തുടങ്ങുമ്പോൾ ആവശ്യമെങ്കിൽ ചെറിയ കമ്പുകൾ കൊണ്ട് ചെടികൾക്ക് താങ്ങ് കൊടുക്കണം.
പൂക്കൾ സമൃദ്ധിയായുണ്ടാകാൻ ആവശ്യമെങ്കിൽ ഹോർമോൺ പ്രയോഗവുമാവാം. എത്രൽ, ജിബറലിക് ആസിഡ് എന്നിവയാണ് ഇതിനായി ഉപയാഗിക്കുന്നത്. 50മില്ലിഗ്രാം എത്രൽ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയാണ് പ്രയോഗിക്കേണ്ടത്. പൂക്കൾ ധാരാളമായി ഉണ്ടാകുന്നതിന് പുറമെ ധാരാളം വിത്തു കിഴങ്ങുകൾ ഉണ്ടാവുന്നതിനും ഹോർമോൺ പ്രയോഗം ഉപകരിക്കും.

വിളവെടുപ്പ്

വിപണന ആവശ്യത്തിനാണെങ്കിൽ പൂത്തണ്ടിലെ ഏറ്റവും അടിയിലെ പൂമൊട്ടിൽ നിറം കാണുമ്പോൾ തന്നെ പൂങ്കുല മുറിയ്ക്കാം. ഉടൻ ഉപയോഗിക്കാനാണെങ്കിൽ അടിയിലത്തെ പൂവ് വിരിഞ്ഞ് കഴിഞ്ഞ് മുറിച്ചെടുത്താൽ മതി. പുങ്കലയുടെ താഴെ ചേർന്നു നില്ക്കുന്ന ഇലയോട് കൂടി വേണം മുറിച്ചെടുക്കാൻ. തണ്ട് ഉടൻ തന്നെ വെള്ളത്തിൽ മുക്കിവെയ്ക്കുകയും വേണം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്തുമ്പോൾ പുത്തണ്ടുകൾ മുറിച്ച യുടനെ 45 ഡിഗ്രി സെൽഷ്യസിൽ ശീതസംഭരണിയിൽ വച്ച് തണുപ്പിച്ച് അനുയോജ്യ വലുപ്പത്തിലുള്ള കാർഡ് ബോഡ് പെട്ടിയിൽ പാക്ക് ചെയ്ത് ദൂരസ്ഥലങ്ങളിലേക്ക് പോലും അയക്കാനാവും. ഒരു ചെടിയിൽ നിന്ന് രണ്ടോ മൂന്നോ പൂങ്കുലകൾ കിട്ടുമെങ്കിലും ഒരെണ്ണത്തിന് മാത്രമേ ഉദ്ദേശിക്കുന്ന വലുപ്പവും മേന്മയും കാണുകയുള്ളൂ.

ഫ്ളവർ വേസിൽ കുടുതൽ കാലം പൂങ്കുല വാടാതെയിരിക്കുന്നതിന് 4 ശതമാനം പഞ്ചസാരയും വളരെ കുറഞ്ഞ വീര്യത്തിൽ സിൽവർ നൈട്രറ്റ് അല്ലെങ്കിൽ കൊബാൾട്ട് സർഫേറ്റ് എന്നീ ലവണങ്ങളും അടങ്ങിയ ലായനി ഉപയോഗിക്കുന്നത് നന്നായിരിക്കും.
ചെടികളുടെ ഇലകൾ മഞ്ഞനിറമായി ഉണങ്ങാൻ തുടങ്ങുമ്പോൾ വിത്ത് കിഴങ്ങുകൾ ശേഖരിക്കാം. ഇത് രണ്ടു ദിവസം ഉണക്കിയ ശേഷം കഴുകിയെടുത്ത് 0.1 ശതമാനം വീര്യമുള്ള ബാവിസ്റ്റിൻ ലായനിയിൽ അരമണിക്കൂർ മുക്കിയെടുക്കണം. ഇത് തുടർന്ന് വിത്താവശ്യത്തിന്നായി ഉപയോഗിക്കാം. രണ്ട് മൂന്ന് മാസക്കാലം വിത്ത്സുഷുപ്താവസ്ഥയിലായതിനാൽ ഈ കാലപരിധിക്ക് ശേഷമായിരിക്കണം ഇവ നടുന്നതിനായി ഉപയോഗിക്കാൻ .

You may also like

Leave a Comment