എംകെപി മാവിലായി
ഭാരതത്തിൽ കേരളമുൾപ്പെടെയുളള മിക്ക സംസ്ഥാനങ്ങളിലും കൃഷി ചെയ്തു വരുന്നതും ഏവർക്കും സുപരിചിതവുമായ പഴമാണ് സപ്പോട്ട അഥവാ ചിക്കു . ദീർഘകാലം ഇടതടവില്ലാതെ ആദായം തരാനുള്ള കഴിവ്, കീടരോഗങ്ങളെ കീഴ്പ്പെടുത്തി കൊണ്ടുള്ള വളർച്ച എന്നിവ സപ്പോട്ട മരത്തിന്റെ പ്രത്യേകതയാണ്. വീട്ടുവളപ്പിൽ വളർത്താനും വാണിജ്യ കൃഷിക്കും യോജിച്ചതാണിത്.
ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുകയും സമൃദ്ധമായി കായ്ക്കുകയും ചെയ്യുന്ന ഈ ഫലവൃക്ഷം സാപ്പോട്ടേ സിയേ (Sapotaceae) സസ്യ കുടുംബത്തിൽ പെട്ടതാണ്. മനിൽക്കര സപ്പോട്ട (ManilKera sapota) എന്നാണ് ശാസ്ത്ര നാമം .
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ് നാട്, ഗുജറാത്ത്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ് സപ്പോട്ട കൂടുതലായും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നത്.
ഭാരതത്തിന് പുറമെ ഫിലിപ്പീൻസ്, ശ്രീലങ്ക, മലേഷ്യ എന്നീ ഏഷ്യൻ രാജ്യങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ സപ്പോട്ട കൃഷിചെയ്യുന്നുണ്ട്.
ദക്ഷിണ അമേരിക്കയാണ് ഈ പഴത്തിന്റെ ജന്മദേശം.
സസ്യ വിവരണം
ഏറെ അയുസ്സുള്ള നിത്യ ഹരിത വൃക്ഷമാണിത്. ഏകദേശം 20 മീറ്റർ വരെ ഉയരത്തിൽ വളരാനുളള കഴിവ് ഈ വൃക്ഷത്തിനുണ്ട്. പഴത്തിന് വേണ്ടത്ര സൗന്ദര്യമില്ലെങ്കിലും മരം കാഴ്ചയിൽ മനോഹരമാണ്. തിളക്കമുള്ള മിനുത്ത ഇലകളും ഉറപ്പു കൂടിയ മരത്തടിയുമാണ് ഇവയ്ക്കുണ്ടാവുക. മരത്തിന്റെ ഫലമുൾപ്പെടെ എല്ലാ ഭാഗങ്ങളിലും വെളുത്ത കറ ഇതിന്റെ പ്രത്യേകതയാണ്. ഇളം ശാഖകളിൽ ബെൽ രൂപത്തിലുള്ള വെളളപ്പൂക്കൾ ചെറിയ കൂട്ടങ്ങളായാണുണ്ടാവുക. പൂക്കൾ പരാഗണം കഴിഞ്ഞ് കായ്കൾ വിളഞ്ഞ് പാകമാകുവാൻ നാല് മാസത്തോളമെടുക്കും. ഫലത്തിന് ഗോളാകൃതിയോ മുട്ടയുടെ ആകൃതിയോ ആണുള്ളത്. കാഴ്ചയിൽ ഉരുളക്കിഴങ്ങിനോട് സാമ്യമുണ്ട്. ഉള്ളിൽ മാംസളവും ഭക്ഷ്യയോഗ്യവുമായ ഭാഗം അറകൾ പോലെ വിഭജിച്ചിരിക്കും. കായ്ക്കുള്ളിൽ രണ്ട് മുതൽ പത്ത് വരെ വിത്തുകൾ കാണും. പുറം തൊലിയും വിത്തുകളും ഒഴികെ പഴത്തിന്റെ ബാക്കി ഭാഗം ഭക്ഷ്യയോഗ്യമാണ്. ഒരു സാധാരണ മരത്തിൽ നിന്നും പ്രതിവർഷം 160 കി.ഗ്രാം പഴങ്ങൾ ലഭിക്കും.
കൃഷിരീതി
എല്ലാതരം മണ്ണിലും സപ്പോട്ട വളരും. നല്ല നീർവാർച്ചയുള്ള മണ്ണാണ് അനുയോജ്യം. വാർഷിക മഴ 225 – 375 സെ.മീറ്ററും താപനില 10 മുതൽ 34 സെൽഷ്യസ് വരെയാകാം. സമുദ്രനിരപ്പിൽ നിന്നും നാലായിരം അടി ഉയരമുള്ള പ്രദേശങ്ങളിലും ഇവ നന്നായി വളരുന്നുണ്ട്.
കൃഷി രീതി
മഴക്കാലമാണ് നടീലിന് നല്ലത്. വിത്ത് മുളപ്പിച്ചെടുത്ത തൈകൾക്ക് മാതൃവൃക്ഷത്തിന്റെ അതേ ഗുണം ഉണ്ടായിരിക്കില്ല എന്നതുകൊണ്ട് ലെയറുകളോ ഗ്രാഫ്റ്റുകളോ നട്ടുവളർത്തുന്നതാണ് നല്ലത്. സപ്പോട്ടയുടെ ഒട്ടുതൈകൾ ഉണ്ടാക്കുന്നതിന് റൂട്ട് സ്റ്റോക്കായി സപ്പോട്ടയുടെ കുടുംബത്തിൽപ്പെട്ട കിർണി എന്ന മരത്തിന്റെ വിത്ത് മുളപ്പിച്ച തൈകളാണ് ഏറ്റവും യോജിച്ചത്. ആറ് മാസം പ്രായമായ തൈകളിൽ ഗ്രാഫ്റ്റിങ്ങ് നടത്താവുന്നതാണ്.
വിവിധയിനം സങ്കര ഇനങ്ങൾ സപ്പോട്ടയിൽ പ്രചാരത്തിലുണ്ട്. ക്രിക്കറ്റ് ബോൾ, ഓവൽ, കാലിപ്പട്ടി, ബദാമി, ബാരാമസി ,കൽക്കട്ട റൗണ്ട് , പാല, ബാംഗ്ളൂർ, ദ്വാരപ്പുഡി , ഛത്രി എന്നിവയാണ് ഇവയിൽ പ്രധാനം.
സാമാന്യം വലിപ്പമുളള ഉരുണ്ട കായ്കൾ തരുന്ന ഇനമാണ് ക്രിക്കറ്റ് ബാൾ. ഇടത്തരം വലിപ്പത്തത്തിൽ അണ്ഡാകൃതിയിലുള്ള പഴമാണ് പാല. ഇത് സമൃദ്ധിയായി കായ്ക്കുന്നവയാണ്. ഓവൽ എന്നയിനം സാമാന്യം വലുപ്പമുളളതും കാമ്പ് തരിയുള്ളതുമാണ്. രുചിയുടെ കാര്യത്തിൽ ഏറ്റവും മികച്ചത് ദ്വാരാ പുഡി എന്ന ഇനമാണ്.
60 സെ.മീറ്റർ വീതം നീളം, വീതി, താഴ്ചയുള്ള കുഴികളെടുത്ത് മേൽമണ്ണ് ചാണകപ്പൊടി എന്നിവ യോജിപ്പിച്ച് കുഴി പൂർണ്ണമായും മൂടിയ ശേഷം അതിന്റെ മധ്യഭാഗത്തായി തൈകൾ നടാം. നട്ട തൈകൾ ഒരു താങ്ങുമായി ചേർത്ത് ബന്ധിപ്പിക്കുന്നത് നല്ലതാണ്. ആദ്യ ഒന്ന് – രണ്ട് വർഷങ്ങളിൽ വേനൽ മാസങ്ങളിൽ ഭാഗികമായ തണൽ നൽകുന്നതും നന നൽകുന്നതും നല്ല ഫലം ചെയ്യും. മഴക്കാലത്ത് ചെടിക്ക് ചുറ്റും വെള്ളം കെട്ടി നില്ക്കാതിരിക്കാനും ശ്രദ്ധിക്കണം.
പൂർണ്ണവളർച്ചയെത്തിയ മരത്തിന് പ്രതിവർഷം 5 മുതൽ 10 കി.ഗ്രാം വരെ കാലിവളമോ, കംബോസ്റ്റോ നൽകുന്നത് മികച്ച വിളവെടുപ്പിന് സഹായകമാകും. വിത്ത് തൈകൾ വളർത്തുമ്പോൾ മരം വളർച്ചയുടെ ഒരു ഘട്ടത്തിലും കമ്പ് മുറിച്ച് വളർച്ച ക്രമീകരിക്കേണ്ട ആവശ്യമില്ല എന്നാൽ ഗ്രാഫ് റ്റോ , ലെയറോ ആണെങ്കിൽ മുകളിലേക്ക് വളരുന്ന കമ്പ് തായ്ത്തടിയായി നിർത്തി അതിൽ നിന്നും എല്ലാ വശത്തേക്കും ശാഖകൾ ഉണ്ടായി വരുന്ന വിധത്തിൽ കമ്പുകോതി നിർത്തണം.
കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങളൊന്നും വിളവിനെ ബാധിക്കുകയില്ല.
വിളവെടുപ്പ്
നമ്മുടെ കാലാവസ്ഥയിൽ ഒക്ടോബർ-നവംബർ , ഫിബ്രുവരി – മാർച്ച് മാസങ്ങളിലാണ് സപ്പോട്ട സമൃദ്ധമായി പൂവിടുക. ഒട്ടു തൈകൾ രണ്ടാം വർഷം മുതൽ കായ്ച്ചു തുടങ്ങുമെങ്കിലും ആറാം വർഷം മുതലാണ് നന്നായി കായ്കൾ നൽകി തുടങ്ങുക.
കായ്കൾ മൂത്ത് പാകമായാൽ പുറന്തൊലിയിൽ കാണുന്ന മൊരി പോലുള്ളവ അപ്രത്യക്ഷമായി നല്ല മിനുസമായിത്തീരും. നല്ലതുപോലെ വിളഞ്ഞ കായിൽ നേരിയ ഒരു പോറൽ ഏൽപ്പിച്ചാൽ മഞ്ഞ നിറം ഉണ്ടാകും. അതേസമയം പാകമാകാത്ത കായിലാണെങ്കിൽ ഇത് പച്ചനിറത്തിലായിരിക്കും. കൂടാതെ കറ കുറവായിരിക്കും. പരിചയം കൊണ്ട് പാകം വന്ന കായ്കൾ പെട്ടെന്ന് തിരിച്ചറിയാനാകും. ഇവ പറിച്ചു കഴിഞ്ഞാൽ നിരത്തിയിട്ട് കറ പോകാൻ അനുവദിക്കണം. ഒരു കായയുടെ കറ മറ്റു കായ്കളിൽ വീണാൽ ആ ഭാഗം കേടു വരാൻ സാധ്യതയുണ്ട്. കറ ഉണങ്ങിയ ശേഷം വൈക്കോലിൽ പൊതിഞ്ഞു പഴുപ്പിച്ചെടുക്കാം. പറിച്ചു നാല് – അഞ്ച് ദിവസം കൊണ്ട് കായ്കൾ പഴുക്കും. പിന്നെ ഒരാഴ്ചക്കകം കേടാകുകയും ചെയ്യും.
വാണിജ്യകൃഷിയിൽ പറിച്ചെടുത്ത കായ്കൾ തണുത്തവെള്ളത്തിൽ കഴുകി തൊലിയിൽ പറ്റി പ്പിടിച്ചിട്ടുള്ള അഴുക്കുകൾ നീക്കം ചെയ്യും. ഒരു ഡിറ്റർജന്റിൽ 0.25 ശതമാനം കുമിൾനാശിനി ലയിപ്പിച്ചതിൽ കഴുകും. കറയൂറിയിട്ടുണ്ടെങ്കിൽ തുണി കൊണ്ട് തുടച്ചുനീക്കും. ഗ്രേഡിങ്ങ് ടേബിളിൽ നിരത്തി ഉണക്കും. ഇതെല്ലാം 10 മിനുട്ടുകൊണ്ട് തീർക്കും.
വിളവെടുപ്പിന് ശേഷമുള്ള സംസ്കരണത്തിൽ ചിലർ വാക്സിംഗ് ഉൾപ്പെടുത്താറുണ്ട്. മസ് ലിൻ തുണി കൊണ്ട് ഓരോ കായും വാക്സ് കൊണ്ട് പൂശുന്നതാണ് വാക്സിംഗ് . 15 ദിവസം വരെ പഴം കേട് കൂടാതെ സൂക്ഷിക്കുവാൻ ശീതീകരണവും സാധാരണമാണ്.
പോഷക ഗുണം
100 ഗ്രാം ഭക്ഷ്യയോഗ്യമായ സപ്പോട്ടയിൽ 73.7 ശതമാനം ജലാംശമാണ്. 0.44ഗ്രാം പ്രോട്ടീൻ, 19. 9 ഗ്രാം അന്നജം 1.1 ഗ്രാം കൊഴുപ്പ്, 28 മില്ലിഗ്രാം കാത്സ്യം , 2 മില്ലിഗ്രാം ഇരുമ്പ്, 6 മില്ലിഗ്രാം വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. 100 ഗ്രാം കാമ്പ് 83 കലോറി ഊർജ്ജം പ്രധാനം ചെയ്യുന്നു. പഴത്തിൽ ധാതുലവണങ്ങളായ പൊട്ടാസ്യം, കോപ്പർ കൂടാതെ വിറ്റാമിൻ എ, വിറ്റാമിൻ ബി വിഭാഗത്തിൽപ്പെട്ട നിയാസിൻ (Niacin), പന്റാതെനിക്ക് അമ്ലം (Pantothenic acid), ഫോളേറ്റ് (Folate) എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന വിവിധ ആയൂർവേദ മരുന്നുകൾക്കായി ഉപയോഗിച്ചു വരുന്നു. സപ്പോട്ട മരത്തിലടങ്ങിയിരിക്കുന്ന ചിക്കിൾ എന്ന കറ ച്യൂയിംഗത്തിന്റെ നിർമ്മാണത്തിനുപയോഗിക്കുന്നു.
3 comments
My doctors say it s probably a combination of neuropathy, bone density loss, and muscle loss priligy near me
In this context, adding a PI3K inhibitor to anti ER therapy may be an attractive treatment option for women with advanced HR BC that becomes resistant to endocrine therapy, according to findings from the phase III BELLE 2 trial 36 priligy tablet
Shortness of breath Difficulty breathing Chest pain reddit where buy priligy Additive partial list dexamethasone sodium phosphate, diphenhydramine, heparin, lidocaine, KCl, prochlorperazine, Na bicarb