• Home
KRISHIPPURA
keep your memories alive
കാർഷിക ആനുകുല്യങ്ങൾ

വിഷമില്ലാത്ത മല്ലിയില വീട്ടില്‍ത്തന്നെ

by krishippura April 11, 2021
written by krishippura

മല്ലിയില മലയാളികള്‍ക്കത്ര പ്രിയമുള്ളതായിരുന്നില്ല. ഈ അടുത്ത കാലത്താണ് കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മല്ലിയില മാറിയത്. എങ്കിലും വീട്ടില്‍ മല്ലിയില വളര്‍ത്തുന്നവര്‍ വളരെ ചുരുക്കം.എന്നാല്‍ വളരെ ചുരുങ്ങിയ ചിലവില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് മല്ലിയില. വിഷമില്ലാത്ത മല്ലിയില കുറഞ്ഞചിലവില്‍ കുറഞ്ഞ സഥലത്ത് നമുക്ക് കൃഷി ചെയ്യാം വീട്ടില്‍ത്തന്നെ

കൃഷി ചെയ്യേണ്ട രീതി

ഭാഗീകമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് മല്ലിയില ക്ൃഷിക്ക് ഉചിതം. നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുകയും വേണം. രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്.
നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ചു അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. മണ്ണില്‍ പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടുക. മുന്പ് രാസവളം ഉപയോഗിച്ച മണ്ണു ആണെങ്കില്‍ കുറച്ചു കുമ്മായം ഇടുക. മല്ലിക്ക് വേണ്ടത് pH 6.2 നും 6.8 നും ഇടക്കാണ്.
ചട്ടിയിലാണെങ്കില്‍, മല്ലി ആണിവേര് ഉള്ള ചെടിയായതുകൊണ്ട് (കാരറ്റിന്റെ കുടുംബത്തില്‍ പെട്ടത്) എട്ടോ പത്തോ ഇഞ്ചു ആഴമുള്ള ചട്ടി വേണം. പിരിച്ചു നടാന്‍ പറ്റിയ ഇനമല്ലാത്തത് കൊണ്ട് വിത്തിടുന്നതിനു മുന്പ് തന്നെ ശരിയായ അടിവളംചേരത്തിരിക്കണം. മേല്മണ്ണു, മണല്‍, ചകിരിചോറു, മണ്ണിരകമ്പോസ്റ്റ്, ചാണകപൊടി, പച്ചിലകള്‍ എന്നിവകൂട്ടിയ മിശ്രിതമാണ് നല്ലത്.
വീട്ടിലെ അടുക്കളആവശ്യത്തിനു കടയില്‍ നിന്നും വാങ്ങുന്ന മല്ലിവിത്ത് ഉപയോഗിക്കാം

മല്ലി വിത്തെങ്ങനെ പാകണം?

മല്ലിയുടെ വിത്ത് ഉരുണ്ടതാണ് അല്‍പം തോട് കട്ടിയുള്ളത് അതിനാല്‍ മുളക്കാന്‍ താമസമുണ്ടായേക്കാം അത്‌കൊണ്ട് വിത്ത്് ഒരു പേപ്പറില്‍ ഇട്ടു ഒരു ഉരുളന്‍ വടി കൊണ്ട് ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്‍പെടും. വിത്ത് മുളക്കുന്നതിനു ധാരാളം ഈര്പ്പം വേണം. മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്ത്ത ശേഷം നടുന്നതാണ് നല്ലത്. വിത്ത് കട്ടന്‍ചായ വെള്ളതില്‍ ഇട്ടുവെച്ചാല്‍ ചായയിലെ tannin അതിന്റെ തോടിനെ മൃദുവാക്കും എന്നത് കൊണ്ട് വേഗത്തില്‍ മുളക്കും.
വിത്തിടുന്നതിനു രണ്ടു രീതിയുണ്ട്.
മണ്ണില്‍ കാല്‍ ഇഞ്ചു താഴെ, നാലിഞ്ചു മുതല്‍ ആറിഞ്ചു അകലത്തില്‍ വരിയായി നടാം. വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല്‍ ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. വെള്ളം സ്‌പ്രേ ചെയ്യണം. നനക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ളം കുത്തി ഒഴിച്ചാല്‍ വിത്ത് അവിടവിടെ ആയി പോകും.
ഈ ചെടിക്ക് മൂന്നോ നാലോ മാസം മാത്രം ആയുസ്സുള്ളതുകൊണ്ട് വിത്തിടുമ്പോള്‍ പല ബാച്ചുകളായി രണ്ടു മൂന്നു സ്ഥലത്ത് രണ്ടു മൂന്നു ആഴ്ച ഇടവിട്ടു നട്ടാല്‍ എല്ലായ്‌പ്പോഴും ഇല കിട്ടും.


എപ്പോള്‍ വളം ചെയ്യണം? എങ്ങനെ വളം ചെയ്യണം?

മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍ അലിയുന്ന നൈട്രജെന്‍ വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്, അധികമായാല്‍ ഇലയുടെ മണം കുറയും. നേര്പ്പി ച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ് അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക. നെമവിര ശല്യം ഒഴിവാക്കാനാണിത്. ചെടി കുറച്ചു വലുതായാല്‍ പിന്നെ നനക്കുന്നത് കുറക്കണം. രാവില ചെറുതായി നനച്ചാല്‍ വൈകുന്നേരതെക്ക് കട ഉണങ്ങിയിരിക്കണം. ഒരിക്കലും വെള്ളം കെട്ടി നില്ക്കതരുത്.
ചെടികള്‍ കൂട്ടംകൂടി വളര്ന്നാല്‍ നന്നല്ല. അതുകൊണ്ട് ഇടക്കുള്ള ഉയരം കുറഞ്ഞ ചെടികള്‍ പറിച്ചെടുത്തു കറിക്ക് ഉപയോഗിക്കാം. ചെടികള്ക്കിടയില്‍ 8 ഇഞ്ചു ഇടം വരുന്ന രീതിയില്‍ ബാക്കിയുള്ളവയെ പറിചെടുക്കുക. ഇടയില്‍ കള വളരാന്‍ ഇട വരരുത്. കള വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പറിച്ചു കളയുക.

മല്ലിയില വളര്‍ന്നോ? എങ്കില്‍ എപ്പോള്‍ വിളവെടുക്കാം?

ചെടി നാലോ ആറോ ഇഞ്ചു ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ എന്ന് ഓര്മിക്കുക. മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക് ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിര്ക്കാന്‍ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. അപ്പോള്‍ പുതിയ ഇലകള്‍ വരുന്നത് നില്ക്കും . തുടര്ന്നും ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോള്‍ കളയണം. നമുക്ക് ഇല വേണോ അതോ അതിനെ പൂവിടാന്‍ വിടണോ എന്ന് തീരുമാനിക്കുക. പൂ ഉണങ്ങിയാല്‍ കൊത്തംബാല corriandar കിട്ടും. അത് പറിക്കാതെ ചെടിയില്‍ തന്നെ നിര്ത്തിയയാല്‍ ഉണങ്ങി താഴെ വീണു പുതിയ ചെടികള്‍ മുളച്ചു വരാന്‍ തുടങ്ങും. ചെടി രണ്ടടിവരെ ഉയരം വെയ്ക്കും.


ഇലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം ഇതിനു കുറവാണ്. എങ്കിലും ഈര്പ്പം അധികം ആയാല്‍ കുമിള്‍ ബാധ വരും. വെളുത്ത പൊടി പോലെ ഇലകളില്‍ നിറയും. കുമിള്‍ ബാധ വരാതിരിക്കാന്‍ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം. ബാധ വന്ന ഇലകള്‍ അപ്പപ്പോള്‍ നുള്ളി കളയുക. ചെടിയുടെ കടക്കല്‍ എപ്പോഴും വൃത്തിയായി വെയ്ക്കണം. അവിടെ ചീഞ്ഞ ഇലകളോ പൂക്കളോ ഉണ്ടെങ്കില്‍ കുമിള്‍ ബാധ വരാന്‍ സാധ്യതയുണ്ട്. മല്ലി ഇലയുടെ നീര് acidity കുറയ്ക്കും. ശരീരത്തിന് തണുപ്പ് കൊടുക്കും. ഛര്‍ദ്ദിക്ക് ഒന്നോ രണ്ടോ ഇല വായിലിട്ടു ചവച്ചു നീരിറക്കിയാല്‍ മതി. സുഗന്ധ ദ്രവ്യം എന്ന നിലയില്‍ കറികളില്‍ ചേര്ക്കാം. ഇതു ദഹനത്തെയും സഹായിക്കും.

സംശയമുണ്ടോ ?

സാധാരണ മല്ലി പാകിയാല്‍ മതി. ചപ്പാത്തി കുഴല്‍ കൊണ്ട് അല്ലെങ്കില്‍ അത് പോലെ ഉള്ള എന്തേലും വസ്തു കൊണ്ട് മല്ലി വിത്ത് മൃദുവായി പൊട്ടിച്ച ശേഷം പാകാവുന്നതാണ്. വളരെ വേഗം മുളയ്ക്കുന്ന ഒരു വിത്താണ്. മാറ്റി നട്ടാല്‍ വളരാന്‍ ബുദ്ധിമുട്ടാണ് അത് കൊണ്ട് വളരേണ്ട സ്ഥലത്ത് തന്നെ നേരിട്ടാണ് സാധാരണ വിത്ത് നടുന്നത്. നല്ല വളര്‍ച്ച കിട്ടാന്‍ ചെടികള്‍ തമ്മില്‍ 5 cm അകലം വേണം. അത് കൊണ്ട് മുളച്ചു അഞ്ചാറ് ഇല ആകുമ്പോള്‍ ഇടയ്ക്കു നിന്ന് തൈകള്‍ പറിച്ചു മാറ്റി ഉപയോഗിക്കാം. ബാക്കി ഉള്ളവ നന്നായ് വളരും. രണ്ടു ആഴ്ച കൊണ്ട് ഉപയോഗിക്കാന്‍ പറ്റും. പൂത്തു തുടങ്ങിയാല്‍ പൂവ് നുള്ളി കളയണം. ഒരെണ്ണം പൂത്താല്‍ കൂട്ടത്തില്‍ ഉള്ള മുഴുവന്‍ ചെടികളും പൂക്കും. വിത്ത് ശേഖരണം വേണമെങ്കില്‍ കുറച്ചു വിത്ത് വേറെ ചട്ടിയില്‍ നട്ട് പൂക്കാന്‍ അനുവദിക്കണം.ചാണകം കലക്കി ഒഴിക്കുന്നത് വളര്‍ച്ചക്ക് ഉത്തമം

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

April 11, 2021 4 comments
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾ

കണിവെള്ളരികള്‍ വിളവെടുത്ത് യുവകര്‍ഷന്‍

by krishippura April 10, 2021
written by krishippura

വിഷുക്കാലത്ത് കണിവെള്ളരികള്‍ വിളവെടുത്ത് ആലപ്പുഴയിലെ യുവ കര്‍ഷകന്‍.തന്റെ കൃഷിയിടത്തിലെ എണ്ണായിരം കിലോവരുന്ന കണിവെള്ളരിയാണ് സുജിത്ത് വിളവെടുത്തത്.കഴിഞ്ഞ ദിവസങ്ങളിലായി കഞ്ഞിക്കുഴിയില്‍ സുജിത്ത് തന്റെ രണ്ടേക്കര്‍ കൃഷിയിടത്തില്‍ സൂര്യകാന്തിത്തോട്ടം നട്ടുവളര്‍ത്തിയിരുന്നു.പൂന്തോട്ടം കാണാന്‍ നിരവധി പേരായിരുന്നു കഞ്ഞിക്കുഴിയിലെക്ക എത്തിയിരുന്നത്.

പൂക്കള്‍ വാടിയതിനെതുടര്‍ന്ന് സൂര്യകാന്തിപ്പാടം അടച്ചിരുന്നു.എന്നാല്‍ സൂര്യകാന്തികള്‍ പൂര്‍ണ്ണമായും നശിക്കുന്നതിന് മുമ്പ് തന്നെ തന്റെ അടുത്ത കൃഷിവിള വിളവെടുത്തിരിക്കയാണ് സുജിത്ത്. ചൂട്കാലമായതിനാല്‍ ശരീരത്തിനും മനസ്സിനും കുളിര്‍മ്മയെകുന്ന വെള്ളരികള്‍ മേടിക്കാനായും നിരവധി പേരാണ് എത്തുന്നത്. പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷിചെയ്യുന്ന ഇദ്ദേഹത്തിന് മികച്ച പിന്തുണയാണ് നാട്ടുകാര്‍ നല്‍കുന്നത്.

April 10, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾ

വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ,ഒപ്പം കൃഷിയും ചെയ്യാം.

by krishippura April 9, 2021
written by krishippura

വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ ഏറെ ഫലപ്രദമാണെന്ന് അറിയുന്നവര്‍ വളരെ വിരളമാണ് . വെളളമില്ലാത്തിടങ്ങളിലും കൂവ വളര്‍ത്താം എന്നുളളതാണ് കൂവയുടെ മറ്റൊരു പ്രത്യേകത.എന്നിട്ടും കേരളത്തില്‍ കൂവ കൃഷി ചെയ്യുന്നവര്‍ വിരളിലെണ്ണാവുന്നവര്‍ മാത്രമാണ് .
കൂവകുറുക്ക് കുടിക്കാത്ത മലയാളികള്‍ കുറവായിരിക്കും .ഇളനീരില്‍ ഒരു സ്പൂണ്‍ കൂവപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ ഏതുക്ഷീണവും പമ്പകടക്കും . എന്നാല്‍ വേനലില്‍

ശരീരം തണുപ്പിക്കാന്‍ കൂവക്കുറുക് ബെസ്റ്റാണെന്ന് അറിയാത്ത മലയാളികളാണ് ഓട്സിന്റെ പിന്നാലെ പായുന്നത് . 25 മുതല്‍ 30 ശതമാനം വരെ അന്നജം 2 മുതല്‍ 3 ശതമാനം വരെ നാരുകള്‍ .ജീവകങ്ങള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ് എന്നിങ്ങനെ കൂവയില്‍ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങളാണ് .കൂവ കൃഷി ആര്‍ക്കും എപ്പോഴും ചെയ്യാവുന്നതാണ് .


ഏതുമണ്ണിലും കൂവ വളരും എന്നുളളതാണ് മറ്റെരു കാര്യം വരള്‍ച്ച‌യെ ചെറുക്കാന്‍ ശേഷിയുളള സസ്യമാണ് കൂവ.
അതുപോലെ വര്‍ധിച്ച മഴയെയും അതിജീവിക്കും . കിഴങ്ങുകളാണ് നടീല്‍ വസ്തു. എന്നിരുന്നാലും ഭൂകാണഠവും ചീനപ്പൂക്കളും നടാന്‍ ഉപയോഗിക്കാവുന്ന വളങ്ങളാണ്.മേയ്, ജൂണ്‍, ജുലൈ മാസത്തില്‍ കൃഷി തുടങ്ങാം

ഹല്‍വ, കേക്ക്, പുഡ്ഡിംഗ്, ബിസ്‌ക്ക്റ്റ്, ഐസ്‌ക്രീം എന്നിങ്ങനെ കൂവപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പലഹാരങ്ങള്‍ പലതാണ്. പലതരം ഔഷധങള്‍, പശ, ഫേസ്പൗഡര്‍ എന്നിവയൊക്കെ കൂവകൊണ്ട് ഉത്പാതിപ്പിക്കുന്നവയാണ്. ദഹനേന്ദ്രിയ കോശങ്ങളെ ശുദ്ധീകരിക്കാനും, അള്‍സറിനും, മൂത്രക്കല്ല്, മൂത്രചൂട്, ചര്‍മ്മരോഗങള്‍ എന്നിവയെ പ്രതിരോധിക്കാനും കൂവ ബഹുകേമന്‍ തന്നെയാണ്.

ഡിസ്‌ന വര്‍ഗീസ്

April 9, 2021 1 comment
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷിക ആനുകുല്യങ്ങൾ

അതിലളിതം കോവല്‍കൃഷി പടര്‍ത്താം കോവല്‍ വള്ളികള്‍

by krishippura April 8, 2021
written by krishippura

ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ കോവല്‍ വള്ളി മുറിച്ചു നട്ടാണ് കോവല്‍ കൃഷി ചെയ്യുന്നത്. തുടര്‍ച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ് വള്ളികളില്‍ നിന്നാണ് വള്ളി ശേഖരിക്കേണ്ടത്. നാലു മുട്ടുകള്‍ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്. കവറില്‍ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം. ഉണങ്ങിയ കാലിവളം, തരിമണല്‍, മേല്‍മണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തിന്‍ കവറിന്റെ മുക്കാല്‍ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുള്‍ മണ്ണില്‍ പുതയാന്‍ പാകത്തില്‍ വള്ളികള്‍ നടുക. ഇവ തണലില്‍ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളില്‍ തൈകള്‍ മാറ്റി നടാം. പോളിത്തിന്‍ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റര്‍ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്.

പരിചരണം

വള്ളി പടര്‍ന്നു തുടങ്ങിയാല്‍ പന്തലിട്ടു വള്ളി കയറ്റിവിടാം.വെര്‍മിവാഷ്, അല്ലെങ്കില്‍ ഗോമൂത്രം, പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്തു രണ്ടാഴ്ചയില്‍ ഒരിക്കല്‍ തടത്തില്‍ ഒഴിച്ചു കൊടുക്കുക. മാസത്തില്‍ രണ്ടുതവണ ചുവടു കിളച്ചിളക്കി ചാരം , എല്ലുപൊടി ഇവ ഏതെങ്കിലും ചേര്‍ത്തു കൊടുക്കുക.ഒരു മാസം പ്രായമായ കോവല്‍ ചെടികളില്‍ കായയുണ്ടാകാന്‍ തുടങ്ങും. നനച്ചു കൊടുത്താല്‍ വിളവു കൂടുതല്‍ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ കായ് പറിച്ചെടുക്കാം.

April 8, 2021 1 comment
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾ

കോഴികളില്‍ കെങ്കേമന്‍ കരിങ്കോഴി തന്നെ

by krishippura April 8, 2021
written by krishippura

കരിങ്കോഴികള്‍ പ്രധാനമായും മധ്യപ്രദേശുകരാണ്.കാടുകളില്‍ വസിച്ചിരുന്ന ഇവയെ വീടുകളില്‍ വളര്‍ത്താനാരംഭിച്ചതുമുതലാണ്് ഇവയുടെ ഔഷധഗുണങ്ങളെക്കുറിച്ച് അറിയുന്നത്.തൊലിയിലും ഇറച്ചിയിലും മറ്റുനാടന്‍ കോഴികളില്‍നിന്നും വ്യത്യസ്ഥമാണ് കരിങ്കോഴികള്‍.പേരുപോലെത്തന്നെ തൂവലുകള്‍ കറുത്തനിറത്തിലാണ് ഇവ കാണപ്പെടുക.ഇറച്ചിയും കറുപ്പ് നിറം കലര്‍ന്നതാണ്.പോഷകഗുണങ്ങള്‍ ഏറെയായ കരിങ്കോഴികള്‍ക്ക് കേരളത്തില്‍ ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. കരിങ്കോഴികളുടെ പ്രത്യുല്‍പാതനം ഒരുകാലത്ത് നന്നെ കുറവായിരുന്നു.

അന്നെല്ലാം മധ്യപ്രദേശില്‍ നിന്ന് നേരിട്ട് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാല്‍ കേരളത്തിലിപ്പോള്‍ വമ്പിച്ചതോതില്‍ കരിങ്കോഴികളെ വിരിയിപ്പിച്ചെടുക്കുന്നുണ്ട്. ഇന്ന് കരിങ്കോഴികളുടെ ആവശ്യക്കാര്‍ ഏറെയാണ്. ജെറ്റ് ബ്ലാക്ക്,ഗോള്‍ഡ്,സില്‍വര്‍ നിറങ്ങളിലായി മൂന്നു നിറങ്ങളാണ് ഇവക്കുള്ളത്. കോഴിക്കുഞ്ഞുങ്ങളെ 45 ദിവസത്തെ പരിപാലത്തിന് ശേഷം വില്‍പ്പനക്കായും ഉപയോഗിക്കാം.

അത്തരത്തില്‍ മികച്ച വരുമാനം നേടുകയാണ് വയനാട്-കല്‍പ്പറ്റ സ്വദേശി അബ്ദുള്‍ റഹ്മാന്‍.കുറഞ്ഞ എണ്ണത്തില്‍ നിന്നും തുടങ്ങിയ കരിങ്കോഴിക്കളെ നല്ല രീതിയില്‍ പരിപാലിച്ച് മുട്ടകള്‍ വിരിയിച്ച് വില്‍പ്പന നടത്തുകയാണ് ഇദ്ദേഹം. കടകളില്‍ അമ്പതുരൂപക്ക് ലഭിക്കുന്ന മുട്ടകള്‍ കാഴ്ചയില്‍ മറ്റു നാടന്‍കോഴി മുട്ടകളെ അപേക്ഷിച്ച വലിപ്പം കുറവാണ്. കോഴിക്കഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞിറങ്ങിയ ദിവസം ആദ്യം ഗ്ലൂക്കോസ് ലായനി രൂപത്തിലാക്കി നല്‍കണം.

April 8, 2021 3 comments
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷിക ആനുകുല്യങ്ങൾകാർഷികവാർത്തകൾ

പച്ചക്കറികളിലെ രാജാവ് ബ്രക്കോളി; വളര്‍ത്താം കുറഞ്ഞ ചിലവില്‍

by krishippura April 7, 2021
written by krishippura

പാശ്ചത്യരാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ബ്രക്കോളി ഇപ്പോള്‍ കേരളത്തിലും കൃഷിചെയ്ത് വരുന്നുണ്ട്. തണുപ്പ് കാലമാണ് ബ്രക്കോളി കൃഷിക്ക് അനുയോജ്യമായ കാലവസ്ഥ . മികച്ച പോഷകാഹാരമായി കഴിക്കാവുന്ന ഈ പച്ചക്കറി വീട്ടില്‍ കൃഷിചെയ്യാന്‍ യോജിച്ചതാണ്. കാബേജ് കുടുംബത്തിലെ പുതിയ അംഗമായ ബ്രക്കോളി ആരോഗ്യത്തിന് ഉത്തമമാണ്. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഇന്‍ഡോള്‍ 3,കാര്‍ബിനോള്‍,സള്‍ഫറാഫിന്‍ തുടങ്ങിയ വിറ്റാമിനുകളുടെ കലവറയായ ബ്രക്കോളി ഹൃദയരോഗങ്ങള്‍ക്കും അമിത വണ്ണത്തിനും ഉത്തമ പരിഹാരമാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതുമൂലം രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ബ്രൊക്കോളി സഹായിക്കുന്നു.

ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കന്ന സള്‍ഫറാഫിന്‍ എന്ന പദാര്‍ത്ഥം രക്തക്കുഴലുകളെ സംരക്ഷിക്കുന്ന എന്‍സൈമുകളുടെ ഉല്‍പാദനത്തെ ത്വരിതപ്പെടുത്തുകയും ഇതുവഴി ഹൃദയ കോശങ്ങള്‍ക്ക് ദോഷകരമായ തന്മാത്രകളുടെ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യുന്നു.വിറ്റാമിനുകളും മിനറലും അടങ്ങിയ ബ്രൊക്കോളി സലാഡുകളില്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. പുഴുങ്ങിയും തോരന്‍വെച്ചും ഇതുപയോഗിക്കാം.അമിതവണ്ണമുള്ളവര്‍ക്ക് ബ്രക്കോളി ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറി കൂടിയാണിത്. ഇതിന്റെ പൂമൊട്ടാണ് ഭക്ഷ്യയോഗ്യമായ ഭാഗം.ഇരുന്നൂറ് രൂപമുതല്‍ ഇരുന്നൂറ്റമ്പത് രൂപവരെയാണ് ബ്രക്കോളിയുടെ വില.

18 ഡിഗ്രി സെല്‍ഷ്യസിനും 23 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയിലാണ് ബ്രൊക്കോളി നന്നായി വളരുന്നത്. നല്ല സൂര്യപ്രകാശം ആവശ്യമുള്ള വിളയാണ്. മുകള്‍ഭാഗത്ത് പൂവു പോലുള്ള ഭാഗമാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ധാരാളം അടങ്ങിയ പച്ചക്കറിയാണിത്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകമാണിത്. ധാരാളം സള്‍ഫറും അടങ്ങിയിട്ടുണ്ട്. പാചകം ചെയ്താല്‍ നഷ്ടപ്പെടാത്ത പോഷകഘടകങ്ങളാണ് ഈ പച്ചക്കറിയിലുള്ളത്.


ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് കൃഷിക്ക് യോജിച്ച സമയങ്ങള്‍.വിത്തുകള്‍ അര ഇഞ്ച് ആഴത്തിലാണ് നടേണ്ടത്. ഒരു ഹെക്ടര്‍ സ്ഥലത്ത് 300 ഗ്രാം വിത്ത് നടാവുന്നതാണ്. ജൈവവളവും കമ്പോസ്റ്റും തന്നെയാണ് വളമായി ഉപയോഗിക്കുന്നത്. 25 മുതല്‍ 30 ദിവസത്തോളം പ്രായമുള്ള തൈകളില്‍ നാലോ അഞ്ചോ ഇലകള്‍ വരുമ്പോഴാണ് മാറ്റിനടുന്നത്. രണ്ടു വരികള്‍ തമ്മില്‍ 45 സെ.മീ അകലം നല്‍കണം.മണ്ണ്,മണല്‍,ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ തുല്യ അനുപാതത്തില്‍ ചേര്‍ത്താണ് ബ്രക്കോളി നടാനുള്ള മിശ്രിതം തയ്യാറാക്കുന്നത്.

തൈകള്‍ ആവശ്യത്തിന് നനച്ച് വെച്ചാല്‍ എളുപ്പത്തില്‍ ചട്ടിയില്‍ നിന്ന് പറിച്ചു മാറ്റാം. അങ്ങനെ പറിച്ചെടുക്കുമ്പോള്‍ വേരുകളില്‍ മണ്ണ് പറ്റിപ്പിടിച്ചിരിക്കുന്നത് ചെടി വാടിപ്പോകാതിരിക്കാന്‍ സഹായിക്കും. പറിച്ചു മാറ്റി നട്ടാല്‍ ഉടനെ നനച്ചുകൊടുക്കണം.
ആഴത്തില്‍ വേരുകളുള്ള ചെടിയാണിത്. വരണ്ട മണ്ണില്‍ വേരുകള്‍ക്ക് ക്ഷതം പറ്റാതിരിക്കാന്‍ നന്നായി നനച്ചുകൊടുക്കണം. മഴക്കാലത്ത് നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. വശങ്ങളിലുള്ള തണ്ടുകള്‍ മുറിച്ചുമാറ്റി വിളവ് കൂടുതല്‍ ഉണ്ടാകാന്‍ സഹായിക്കാം.

April 7, 2021 3 comments
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾകാർഷിക ആനുകുല്യങ്ങൾനാട്ട് അറിവുകൾ

കുടംപുളി നെല്ലിക്ക രസം

by krishippura February 17, 2021
written by krishippura

നെല്ലിക്ക കുരുകളഞ്ഞത്–രണ്ട്
ഉണക്കിയ കുടംപുളി– ഒന്ന് (തലേദിവസം വെള്ളത്തിൽ ഇട്ട് പിഴിഞ്ഞ് എടുത്ത വെള്ളം)
മല്ലിയില–10
തുവരപ്പരിപ്പിട്ടു വേവിച്ച വെള്ളം – ഒരു കപ്പ്
രസപ്പൊടി – രണ്ട‍ു ടീസ്പൂൺ
മഞ്ഞൾപ്പ‍ൊടി–1/8 ടീസ്പൂൺ
കായം– ഒരു നുള്ള്
വെള്ളം –ആവശ്യത്തിന്
നെയ്യ്– ഒരു സ്പൂൺ
ജീരകം – കാൽ ടീസ്പൂൺ
കറിവേപ്പില– 5 തണ്ട്
ഉപ്പ് –ആവശ്യത്തിന്

തയറാക്കുന്ന വിധം.

നെല്ലിക്ക, മല്ലിയില, കറിവേപ്പില, രസപ്പൊടി ഇവയെല്ലാം അരച്ചു പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം കുടംപുളി വെള്ളവും തുവരപ്പരിപ്പു വേവിച്ച വെള്ളവും മുമ്പു പറഞ്ഞ പേസ്റ്റ് രൂപത്തിലാക്കിയ ചേരുവകളും ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു തിളപ്പിച്ചു പാകപ്പെടുത്തുക. ഇതിലേക്കു മറ്റൊരു പാത്രത്തിൽ നെയ്യും ജീരകവും കായവും ചേർത്തു ചൂടാക്കി ഒഴിക്കുക.

ഡോ.കെ.എസ്.രജിതൻ
ഒൗഷധി, തൃശൂർ.

February 17, 2021 1 comment
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾകാർഷികവാർത്തകൾ

ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വര്‍ദ്ധിപ്പിച്ച് മില്‍മ

by krishippura February 16, 2021
written by krishippura

ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വര്‍ദ്ധിപ്പിച്ച് മില്‍മ. കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ച 70 രൂപ സബ്സിഡിക്കു പുറമേയാണ് ഇപ്പോള്‍ 30 രൂപ വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പുതുക്കിയ സബ്സിഡി നിരക്കില്‍ ഫെബ്രുവരി 13 മുതല്‍ മില്‍മ കാലിത്തീറ്റ ലഭ്യമാകുമെന്ന് മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഇടനിലക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മില്‍മ കാലിത്തീറ്റയുടെ പ്രീമിയം ബ്രാന്‍ഡുകള്‍ക്കുള്ള സബ്സിഡി വര്‍ദ്ധനവ് സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് നേട്ടമാകും. സബ്സിഡി പ്രഖ്യാപിച്ച സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ ക്ഷീരോല്‍പ്പാദകരോട് മില്‍മയ്ക്കുള്ള കടപ്പാടാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 50 കിലോ ചാക്കൊന്നിന് 40 രൂപ സബ്സിഡിയാണ് മുന്‍പ് മില്‍മ നല്‍കിയിരുന്നത്. ജനുവരി 1 മുതലാണ് ഇത് 70 രൂപയായി ഉയര്‍ത്തിയത്. കൊവിഡിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനു വേണ്ടിയാണ് മില്‍മ കാലിത്തീറ്റ സബ്സിഡി വര്‍ദ്ധിപ്പിച്ചത്. ക്ഷീരോല്‍പ്പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തതയില്‍ എത്തിച്ചതില്‍ സാധാരണക്കാരായ കര്‍ഷകര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അധിക സബ്സിഡി ലഭിക്കുന്നതിലൂടെ ക്ഷീരമേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്താമെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

February 16, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾകാർഷികവാർത്തകൾ

നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലെ വിവിധ പദ്ധതികള്‍ കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

by krishippura February 6, 2021
written by krishippura

പാലക്കാട് : നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലെ സമഗ്ര വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ട്രെയിനീസ് ഹോസ്റ്റല്‍ കെട്ടിടം, ഹൈടെക് മോഡല്‍ നഴ്സറി, ഫലവൃക്ഷ തോട്ട നിര്‍മ്മാണം എന്നിവ ഫെബ്രുവരി ഏഴിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ കെ.ബാബു എം. എല്‍. എ അധ്യക്ഷനാകും. രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയാകും.

ആര്‍. കെ. വി. വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിച്ചിരി ക്കുന്നത്. കൂടാതെ സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈടെക് മോഡല്‍ നഴ്സറി, ഫലവര്‍ഗ വികസന പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തോട്ട നിര്‍മ്മാണം എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് ജോസഫ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പ്രസാദ് മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

February 6, 2021 8 comments
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾകാർഷികവാർത്തകൾ

മൃഗങ്ങള്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യ അത്യാധുനിക ലേസര്‍ ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് തിരുവനന്തപുരത്ത്

by krishippura February 3, 2021
written by krishippura

മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു
സ്ഥാപിച്ചത് 42.5 ലക്ഷം ചെലവിട്ട്

കുടപ്പനക്കുന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രിയില്‍ മൃഗസംരക്ഷണ വകുപ്പ് പുതുതായി ഏര്‍പ്പെടുത്തിയ അത്യാധുനിക ലേസര്‍ ഡിജിറ്റല്‍ എക്സ് റേ യൂണിറ്റിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയ്ക്ക് മുന്‍പൊരിക്കലുമില്ലാത്ത പ്രാധാന്യം ഈ സര്‍ക്കാരിന്റെ കാലത്തു ലഭിച്ചതായി മന്ത്രി പറഞ്ഞു. മൃഗ സംരക്ഷണത്തിനും കര്‍ഷക ക്ഷേമത്തിനുമായി ഏര്‍പ്പെടുത്തിയ പദ്ധതികളെല്ലാം വിജയം കണ്ടു. ഇതിന്റെ ഭാഗമായി ക്ഷീര ഉദ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടി. കന്നുകാലികളുടെയും പക്ഷി മൃഗാദികളുടെയും എണ്ണം ഗണ്യമായി വര്‍ധിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലേസര്‍ ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് മൃഗചികിത്സാ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 152 ബ്ലോക്കുകളില്‍ ഏര്‍പ്പെടുത്തുന്ന രാത്രികാല ചികിത്സാ സൗകര്യം, ഗോസമൃദ്ധി-എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

42.5 ലക്ഷം ചെലവഴിച്ചാണ് കുടപ്പനക്കുന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാആശുപത്രിയില്‍ അത്യാധുനിക ലേസര്‍ ഡിജിറ്റല്‍ എക്സ് റേ യൂണിറ്റ് സ്ഥാപിച്ചത്. ഇതിലൂടെ കര്‍ഷകര്‍ക്ക് വേഗത്തിലും മിതമായ നിരക്കിലും എക്‌സ്‌റേ ലഭ്യമാക്കാനാകും. അത്യാധുനിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടുതന്നെ വളരെ വ്യക്തതയുള്ള ചിത്രങ്ങളാകും എക്‌സ് റേ യൂണിറ്റിലൂടെ ലഭിക്കുക. ഇത് ചികിത്സ കൂടുതല്‍ ലളിതമാക്കും.

സംസ്ഥാനമുടനീളമുള്ള കന്നുകാലികള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഗോസമൃദ്ധി. ഒരു കന്നുകാലിക്ക് ഒരു വര്‍ഷത്തേക്ക് 635 രൂപയാണ് കര്‍ഷകര്‍ അടയ്‌ക്കേണ്ട ഇന്‍ഷുറന്‍സ് പ്രീമിയം. ബാക്കി തുക സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. സ്വകാര്യ കമ്പനികള്‍ 3,000 രൂപ വരെയാണ് ഇതിനായി ഈടാക്കുന്നത്. അഞ്ചു കോടി രൂപയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

രാത്രി കാലങ്ങളില്‍ മൃഗ ചികിത്സ ആവശ്യമാണെന്ന കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് രാത്രികാല ചികിത്സാ സൗകര്യം പുതുതായി ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും തെരഞ്ഞെടുക്കപ്പെട്ട മൃഗാശുപത്രികള്‍ വഴി 24 മണിക്കൂര്‍ സേവനം നടപ്പാക്കിയിട്ടുണ്ട്. വെറ്റിനറി സര്‍ജന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചാണ് സേവനം നല്‍കുന്നത്. 9.21 കോടി രൂപയാണ് പദ്ധതി ചെലവ്.

ചടങ്ങില്‍ കുടപ്പനക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ എസ്. ജയചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ കെ.എം ദിലീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇ.ജി പ്രേംജയിന്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

February 3, 2021 1 comment
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK