• Home
KRISHIPPURA
keep your memories alive
കാർഷികവാർത്തകൾമൃഗസംരക്ഷണം

കന്നുകാലികളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കും – മന്ത്രി. ചിഞ്ചുറാണി

by krishippura September 24, 2021
written by krishippura

സംസ്ഥാനത്തെ കന്നുകാലികളുടെ ജനിതകപരമായ പുരോഗമനത്തിനും അതുവഴി അത്യുല്‍പ്പാദനക്ഷമതയുള്ള കന്നുകാലികളെ വാര്‍ത്തെടുക്കുന്നതിനും വേണ്‍ണ്ടിയുള്ള നയങ്ങളും നടപടികളും നടപ്പിലാക്കുമെന്ന് സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി. ശ്രീമതി. ജെ. ചിഞ്ചുറാണി അറിയിച്ചു. കന്നുകാലികള്‍ക്കും, ആടുകള്‍ക്കും, പന്നികള്‍ക്കുമുള്ള ഫലപ്രദമായ പ്രജനന പരിപാടിയിലൂടെ നാടന്‍ കന്നുകാലികളുടെ ജനിതകശേഷി മെച്ചപ്പെടുത്തി പാല്‍, മാംസം തുടങ്ങിയവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കെ.എല്‍.ഡി.ബോര്‍ഡും, Indian Institute of Science Education and Research (IISER) കന്നുകാലികളുടെ ജനിതക ഗവേഷണ രംഗത്ത് സംയുക്തമായി ആരംഭിക്കുന്ന ഗവേഷണ പദ്ധതികളുടെ ധാരണാപത്രത്തില്‍ 24/09/2021 ന് ഒപ്പു വച്ച് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കന്നുകാലി വളര്‍ത്തലും ഉല്‍പ്പാദനവും പുരോഗമിക്കുന്നതിനായി തډാത്രാ ജനിതക ശാസ്ത്രത്തിലെ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും, മൃഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് തډാത്രാ ജീവശാസ്ത്രത്തിലെ അത്യാധുനിക സാങ്കേതിക വിദ്യാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന്‍റെ വ്യാപ്തി പരിശോധിക്കുന്നതിനുമാവശ്യമായ രീതിയില്‍ പ്രയോഗികതല ഗവേഷണങ്ങള്‍ രണ്ട് സ്ഥാപനങ്ങളും സംയുക്തമായി ആരംഭിക്കുമെന്ന് പ്രസ്തുത ചടങ്ങില്‍ മന്ത്രി അറിയിച്ചു. കേരളത്തിലെ കന്നുകാലികളുടെ ജനിതകമൂല്യം ഉയര്‍ത്തുക വഴി പാല്‍, മാംസം തുടങ്ങിയവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനും, സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിനും ആധുനിക ഉപകരണങ്ങള്‍ വിന്യസിക്കാന്‍ കെ.എല്‍.ഡി.ബോര്‍ഡ് ശ്രമിച്ചിട്ടുണ്‍ണ്ട്.

ഇത്തരത്തിലുള്ള സഹകരണ സംരംഭങ്ങള്‍ നടപ്പാക്കുക വഴി ശാസ്ത്രീയമായ കന്നുകാലി പ്രജനനം, ജീനോമിക് സെലക്ഷന്‍, വിദ്യാഭ്യാസ വിനിമയം എന്നിവയെ പ്രോല്‍സാഹിപ്പിക്കുകയും, ഇതുവഴി കേരളത്തിലെ കന്നുകാലികളുടെ പ്രജനനത്തിനും ഉല്‍പ്പാദന വര്‍ദ്ധനവിനും സഹായകരമാകുന്ന നൂതന ഗവേഷണ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പടവുകള്‍ വികസിപ്പിച്ചെടുക്കുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വിശദീകരിച്ചു.

ചടങ്ങില്‍ ISSER ഡയറക്ടര്‍ പ്രൊഫ.ജെ. നരസിംഹമൂര്‍ത്തി, കെ.എല്‍.ഡി.ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ജോസ് ജെയിംസ്, കെ.എല്‍.ഡി.ബോര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.സജീവ് കുമാര്‍, ഡെപ്യൂട്ടി മാനേജര്‍ ഡോ.രാജേഷ്, വിസ്റ്റിംഗ് പ്രൊഫസര്‍ ഡോ.ടി.വി. അനില്‍ കുമാര്‍, ISSER ലെ മറ്റ് ശാസ്ത്രജ്ഞര്‍, കെ.എല്‍.ഡി.ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

September 24, 2021 6 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

കൃഷി മന്ത്രി പി. പ്രസാദ് 24 ന് കോഴിക്കോട് ജില്ലയിൽ

by krishippura September 22, 2021
written by krishippura

പി പ്രസാദ് കൃഷി മന്ത്രി ആയതിനു ശേഷമുള്ള ആദ്യ സന്ദർശനമാണിത് . 24 ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30 – ജനയുഗം പുതിയ യൂണിറ്റ് ഉത്ഘാടനം, 10 മണി – വേങ്കരി മാർക്കറ്റ് എ യു ഡബ്ൾയു തേങ്ങാസംഭരണം ഉത്ഘാടനം , 10.30 ന് വേങ്കരി കോൺഫറൻസ് ഹാളിൽ ഉദ്യോഗസ്ഥരുടെ മീറ്റിംഗ്,11.30 ന് നടക്കുന്ന ആദരിക്കൽ ചടങ്ങിന് ശേഷം ഉച്ചത്തിരിഞ്ഞു 12.30 ന് ബാർ അസോസിയേഷൻ ഹാളിൽ പുസ്തക പ്രകാശനം , 2.30 ന് ബ്ലോക്ക്‌ തല കാർഷിക വർക്ക്‌ ഷോപ്പ് പ്രവൃത്തി പരിശീലനം ഉൽഘാടനം, 3.30 ന് ചങ്ങരോത്തു വയൽ ജില്ലാ പഞ്ചായത്ത് കതിരണി പദ്ധതിയുടെയും ചങ്ങരോത്തു പഞ്ചായത്ത് നിറവ് പദ്ധതിയുടെയും സംയുക്ത ഉൽഘാടനം , 4.30 – മുള്ളൻകുന്ന് ചർച് പാരിഷ് ഹാളിൽ മരുതോങ്കര കേരഗ്രാമം പൂർത്തീകരണ പ്രഖ്യാപനം, 5 മണി – വാണിമേൽ ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ കേരഗ്രാമം പദ്ധതി ഉൽഘാടനം , 6ന് പുറമേരി കേരഗ്രാമം പദ്ധതി ഉൽഘാടനം എന്നിവയാണ് പ്രധാന പരിപാടികൾ

September 22, 2021 1 comment
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾകാർഷികവാർത്തകൾനാണ്യവിളകൾ

പുരയിടങ്ങളിൽ സഹ വിളയായി കുരുമുളക്

by krishippura September 22, 2021
written by krishippura


എം കെ പി മാവിലായി

നമ്മുടെ വീട്ടു പറമ്പുകളിൽ വലിയ പണച്ചിലവുകളൊന്നും ഇല്ലാതെ നിലവിലെ അനുയോജ്യ മരങ്ങളിലെല്ലാം കുരുമുളക് വളർത്തിയെടുക്കാം.

ഇനങ്ങൾ

പ്രതികൂല കാലാവസ്ഥയിലും ആരോഗ്യകരമായി വളർന്നു മികച്ച വിളവ് തരുവാൻ കഴിവുള്ള ഇനങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. കരിമുണ്ട, അറക്കളം മുണ്ട, നീല മുണ്ടി , കൊറ്റനാടൻ, കുതിര വള്ളി, കല്ലുവള്ളി, ബാലൻ കൊട്ട തുടങ്ങിയ നാടൻ ഇനങ്ങൾ പൊതുവെ പുരയിട കൃഷിക്ക് യോജിച്ചതായി കാണുന്നു. താരതമ്യേന സൂര്യപ്രകാശവും നല്ല പരിചരണവും ലഭിക്കുന്നയിടങ്ങളിൽ പന്നിയൂർ ഒന്ന് മുതൽ എട്ടുവരെയുള്ള ഇനങ്ങളും , വിജയ്, ശുഭകര, ശ്രീകര , പഞ്ചമി, പൗർണ്ണമി ഗിരിമുണ്ട, മലബാർ എക്സൽ എന്നീയിനങ്ങൾ നാടൻ ഇനങ്ങളേക്കാൾ ഇരട്ടി വിളവ് നൽകുന്നവയാണ്.

തൈകൾ തയ്യാറാക്കൽ

വീട്ടുവളപ്പിലോ മറ്റു കൃഷിയിടങ്ങളിലോ രോഗബാധകളില്ലാത്തതും ഉൽപ്പാദന ശേഷിയുള്ളതുമായ കൊടികളുണ്ടെങ്കിൽ അവയിൽ നിന്നു തന്നെ വള്ളിത്തല മുറിച്ചു നട്ട് പ്രവർദ്ധനം നടത്താം. കൊടിയുടെ ചുവട്ടിൽ നിന്നുണ്ടാകുന്ന ചെന്തലകൾ മണ്ണിൽ തട്ടി വേര് വരാതിരിക്കുന്നതിന് ചുറ്റിക്കെട്ടിവയ്ക്കണം. ഫെബ്രവരി – മാർച്ച് മാസങ്ങളിൽ ഇവ മുറിച്ചെടുക്കാം. ഇളം തലപ്പും കൂടുതൽ മൂത്ത കടഭാഗവും ഒഴിവാക്കണം. രണ്ടോ മൂന്നോ മുട്ടുകളുള്ള കഷണങ്ങളായി മുറിച്ച് ഇല ഞെട്ട് തണ്ടിൽ നില്ക്കത്തക്കവിധം ഇലകൾ മുറിച്ചു മാറ്റണം. ഈ തണ്ടുകൾ പോട്ടിങ്ങ് മിശ്രിതം നിറച്ച പോളിത്തീൻ കൂടുകളിൽ നടാം. രണ്ടു ഭാഗം ഫലപുഷ്ടിയുള്ള മേൽമണ്ണ്, ഒരു ഭാഗം പുഴമണൽ, ഒരു ഭാഗം ചാണകപ്പൊടി എന്ന തോതിൽ ചേർത്ത മിശ്രിതം കൊണ്ടാണ് കൂടുകൾ നിറയ്ക്കേണ്ടത്.
പൂഴിമണലിന് പകരം ഗ്രാനെറ്റ് പൊടി ഉപയോഗിക്കുന്നത് തണ്ടുകളുടെ വളർച്ചക്ക് നല്ലതാണ്.
പോളി ബാഗുകൾ ഉപയോഗിക്കുമ്പോൾ ബാഗിന് ആവശ്യത്തിന് ദ്വാരങ്ങൾ ഇട്ടിരിക്കണം. തണ്ടുകൾ നടുമ്പോൾ കുറഞ്ഞത് ഒരു മുട്ടെങ്കിലും മണ്ണിന്നടിയിലായിരിക്കണം. നട്ടതിന് ശേഷം ഇവ തണലിൽ വെക്കണം. ദിവസവും രണ്ടോ മൂന്നോ തവണ നന നൽകണം. നട്ട് മൂന്ന് നാല് മാസമാകുമ്പോഴേക്കും കമ്പുകൾ കിളിർക്കും. നല്ലവണ്ണം കിളിർത്തു കഴിഞ്ഞാൽ പോട്ടിങ്ങ് മിശ്രിതം ഇളകാതെ ബാഗിൽ നിന്നും വേർപെടുത്തി താങ്ങുമരത്തിനടുത്ത് നടാം.

നടീൽ

താങ്ങുമരത്തിൽ നിന്നും അരയടി അകലത്തിൽ വടക്ക് വശത്തായി ഒന്നരയടി വീതം നീളം, വീതി, താഴ്ചയിൽ കുഴിയെടുക്കണം. ഇതിൽ കംബോസ്റ്റോ കാലിവളമോ മേൽമണ്ണുമായി ചേർത്ത് കുഴി മൂടണം. ഇതിൽ വേര് പിടിച്ച രണ്ടോ മൂന്നോ വള്ളികൾ വീതം നടണം. നട്ട ചെടികൾക്ക് ചുറ്റും മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുകയില്ലെ ന്നുറപ്പ് വരുത്തണം.
വീട്ടുവളപ്പിലെ മികച്ച കുരുമുളക് കൊടികളിൽ നിന്നും കണ്ണിത്തലകൾ മുറിച്ചെടുത്ത് മഴക്കാലത്ത് നേരിട്ടും നടാം. ഇത്തരത്തിൽ നടുമ്പോൾ തണ്ടുകൾ നാലോ അഞ്ചോ മുട്ടുകളുള്ള കഷണങ്ങളാക്കി മുറിച്ചെടുത്ത് ഓരോ താങ്ങുമരത്തിന് ചുവട്ടിലും അഞ്ചു തലകൾ വരെ നടാം. തെങ്ങ്, കവുങ്ങ് എന്നിവ താങ്ങുമരങ്ങളാക്കുമ്പോൾ മരത്തിന്റെ കടക്കൽ നിന്നും നാല് – അഞ്ച് അടി അകലത്തിൽ വള്ളികൾ നടണം. വള്ളികൾ താല്ക്കാലിക താങ്ങുകളിലേയ്ക്ക് ഒന്ന് – രണ്ട് കൊല്ലം പടർത്തണം. തടിയിലേക്ക് പാർത്താവുന്ന നീളമാകുന്നതോടെ തൈകൾക്ക് കേട് പറ്റാതെ താൽക്കാലിക താങ്ങ് മാറ്റണം.

നനയും വളവും

കൂടുതൽ വെയിലേൽക്കുന്ന പ്രദേശത്ത് കൃഷി ചെയ്യുമ്പോൾ ആദ്യത്തെ മൂന്നു വർഷം വേനൽക്കാലത്ത് തണലും നനയും അത്യാവശ്യമാണ്. വേനൽ കഴിയുന്നത് വരെ ഇളം തൈകൾ മുഴുവനായും കവുങ്ങിൻ പട്ട കൊണ്ടോ ചെറിയ ചില്ലകൾ കൊണ്ടോ പൊതിഞ്ഞ് സംരക്ഷിക്കണം.
തൈകൾ വളർന്നു വരുന്നതിനനുസരിച്ച് തണ്ടുകൾ താങ്ങ് കാലിനോട് ചേർത്ത് കെട്ടിവെക്കണം. തുലാവർഷം അവസാനിക്കുന്നതോടെ ചുവട്ടിൽ കരിയില കൊണ്ടോ അറക്കപ്പൊടി കൊണ്ടോ, അടക്കാ തൊണ്ടുകൊണ്ടോ പുതയിടുന്നത് നല്ലതാണ്.
ആദ്യ മഴ കിട്ടുന്നതോടെ 500 ഗ്രാം വേപ്പിൻപിണ്ണാക്ക്, 500 ഗ്രാം ചാരം, രണ്ടു കി.ഗ്രാം ചാണകപ്പൊടി അല്ലെങ്കിൽ മണ്ണിര കം ബോസ്റ്റ് എന്നിവ വളമായി നൽകാം. ഒന്നിടവിട്ട വർഷങ്ങളിൽ മഴയാരംഭത്തോടെ 500 ഗ്രാം വീതം കുമ്മായം ചേർക്കുന്നത് മണ്ണിലെ അമ്ലത കുറക്കാൻ സഹായകമാകും.

രോഗകീടബാധ

കുരുമുളക് തനി വിളയായി ചെയ്യുന്ന സ്ഥലങ്ങളിലേക്കാൾ വീട്ടു പറമ്പിലെ കൃഷിയിൽ രോഗകീടബാധ താരതമ്യേന കുറവായിട്ടാണനുഭവപ്പെടുന്നത്.
രോഗങ്ങളിൽ പ്രധാനമായത് വേരും തണ്ടും അഴുകൽ എന്ന ദ്രുതവാട്ടവും പൊള്ള് രോഗവുമാണ്. ദ്രുതവാട്ടത്തിന് കാരണം മണ്ണിൽ വളരുന്ന ഫൈറ്റോഫ് തോറ എന്ന കുമിളാണ്. കൊടിയുടെ വേരും തണ്ടും അഴുകുക, ഇലകളിൽ കറുത്ത തോ ചാരനിറത്തിലോ ഉള്ള വലിയ പാടുകളുണ്ടാക്കുക, തിരിയും മണിയും കൊഴിയുക, ക്രമേണ വള്ളി അപ്പാടെ ഉണങ്ങി നശിക്കുക എന്നിവയാണ് ദ്രുതവാട്ടരോഗ ലക്ഷണം. രോഗപ്രതിരോധമായും പ്രതിവിധിയായും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തയ്യാറാക്കി കടക്കൽ ഒഴിച്ചു കൊടുക്കുന്നതും ചെടികളിലാകെ തളിക്കുന്നതും നല്ലതാണ്. ഇത് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.


മറ്റു പരിചരണങ്ങൾ

വീട്ടുവളപ്പിൽ സഹവിളയായി കുരുമുളക് നട്ടുപിടിപ്പിക്കുമ്പോൾ തണൽ കൂടുതൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ വർഷവും മാർച്ച് -ഏപ്രിൽ മാസങ്ങളിൽ
തണൽ മരങ്ങളുടെ ചില്ലകൾ വെട്ടി സൂര്യ പ്രകാശം ഉറപ്പു വരുത്തണം.
താങ്ങ് കാലിന്നടുത്ത് നട്ട വേര് പിടിപ്പിച്ച വള്ളികൾ പത്ത് മുട്ട് നീളത്തിൽ വളർന്നാൽ നിലനിരപ്പിൽ നിന്ന് 10 സെ.മീറ്റർ ഉയരത്തിൽ വെച്ച് തലപ്പ് മുറിക്കുകയാണെങ്കിൽ അവീണ്ടും തളിർത്ത് വളരും. വീണ്ടും ഇവ തളിർത്ത് പതിന്നാറ് മുട്ടോളം വളർന്നാൽ ആദ്യം മുറിച്ച സ്ഥലത്ത് നിന്ന് മൂന്ന് മുട്ട് ഉയരത്തിൽ വെച്ച് തലപ്പ് വീണ്ടും മുറിക്കണം. ആവശ്യമായ ഉയരത്തിൽ വളരുന്നതോടെ ഈ വിധം പ്രൂണിംഗ് നടത്തിയാൽ താങ്ങ് മരം മൂടത്തക്കവിധം അടി മുതൽ മുടിവരെ തുടർന്ന് ഫല ശാഖകൾ ഉണ്ടാവും. ഇവയിലെല്ലാം തിരികളും മണികളുമായി നല്ല വിളവ് കിട്ടും. ഈ രീതി നമ്മുടെ നാട്ടിൽ പ്രചാരത്തിൽ വരുന്നത്രേയുള്ളൂ.

കുറ്റിക്കുരുമുളക്

താങ്ങുമരങ്ങളില്ലാതെ ചട്ടികളിലും പറമ്പുകളിലും വളർത്താവുന്നതാണ് കുറ്റിക്കുരുമുളക്. വീട്ടിൽ നല്ല കുരുമുളക് കൊടിയുണ്ടെങ്കിൽ അതിൽ നിന്നു തന്നെ ആവശ്യത്തിന് കുറ്റിക്കുരുമുളക് തൈകൾ തയ്യാറാക്കാം.
കുരുമുളക് കൊടിയുടെ പാർശ്വ ശിഖരങ്ങൾ മുറിച്ചു നട്ടാണ് കുറ്റിക്കുരുമുളക് തൈകൾ ഉണ്ടാക്കുന്നത്.
പാർശ്വ ശിഖരങ്ങൾ ഒന്ന് മുതൽ അഞ്ച് വരെ മുട്ടുകളുള്ള തണ്ടുകളായി മുറിച്ച് പോട്ടിങ്ങ് മിശ്രിതം നിറച്ച പോളിത്തീൻ കൂടകളിൽ നടാം. വേര് പിടിക്കൽ എളുപ്പമാക്കാൻ ഏതെങ്കിലും റൂട്ട് ഹോർമോൺ ഉപയോഗിക്കാം..വേര് പിടിച്ച ശേഷം ഇവയെ വലിയ ചട്ടികളിലോ നിലത്തോ മാറ്റി നടാവുന്നതാണ്.

September 22, 2021 8 comments
1 FacebookTwitterPinterestEmail
അടുക്കളത്തോട്ടംഔഷധസസ്യങ്ങൾകാർഷികവാർത്തകൾ

കൂര്‍ക്ക; കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞൻ രുചിയിൽ ബഹുകേമൻ

by krishippura September 22, 2021
written by krishippura


കൂർക്ക കൃഷി

ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്ക്കളയുടേത്. ഏത് മണ്ണിലും കൂർക്ക കൃഷിചെയ്യാം എങ്കിലും നല്ല വളക്കൂറും നീർവാർച്ചയുള്ളതും അല്പം മണൽ കലർന്ന പശിമരാശിമണ്ണാണ് കൃഷിക്ക് അനുയോജ്യം. വർഷത്തിൽ രണ്ട് തവണയാണ് കൂർക്ക കൃഷിചെയ്യുന്നത്. ചൂടും ഈര്പ്പവുമുള്ള കാലാവസ്ഥയാണ് പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്ത്തണമെന്നേയുള്ളൂ. കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും രുചിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കൂര്‍ക്ക. മലയാളികള്‍ക്ക് കിഴങ്ങുവര്‍ഗത്തില്‍പ്പെട്ട കൂര്‍ക്ക ഏറെ പ്രിയപ്പെട്ടതാണ്.കാത്സ്യം, ഇരുമ്പ്, തയമിന്‍, റൈബോഫ്‌ളേവിന്‍, കാര്‍ബോ ഹൈഡ്രേറ്റ്, നയാസിന്‍, വിറ്റാമിന്‍ സി. എന്നിവ നല്ല തോതില്‍ അടങ്ങിയിരിക്കുന്നു. നീരോക്‌സികാരികളായ പോളിഫീനോള്‍സും കിഴങ്ങുകളില്‍ അടങ്ങിയിട്ടുണ്ട്. ഈ നിരോക്‌സീകാരികള്‍ ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഡയബറ്റീസ്, ഞരമ്പ് രോഗങ്ങള്‍ എന്നിവയില്‍ നിന്ന് നമ്മുടെ ശരീരത്തെ ഒരു പരിധി വരെ സംരക്ഷിച്ചു നിര്‍ത്തുന്നു

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കൂര്ക്ക് നടാം. സപ്തംബറില്‍ നട്ടാല്‍ നല്ല വലിപ്പമുള്ള കൂര്ക്ക വിളവെടുക്കാം. വൃത്താകൃതിയും ചെറിയ ചുഴികളുമുള്ള വിത്തുകളാണ് തലകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്. ചാക്കുകളിൽ പരത്തിയിടുന്ന വിത്തുകള്‍ക്ക് ഫെബ്രുവരി – മാർച്ച് മാസമാകുമ്പോഴേക്കും കിഴങ്ങുകളിൽ മുള വന്നിട്ടുണ്ടാകും. കൂര്ക്കച്ചെടിയുടെ തലപ്പ് തന്നെയാണ് നടുക. പാകി ഒരുമാസം പ്രായമായ തലപ്പുകൾ നുള്ളിയെടുത്താണ് കൃഷിസ്ഥലത്ത് നടുന്നത്.ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് വള്ളികൾ മുറിച്ച് നടുന്നത്.സ്വാദിനൊപ്പം പോഷകസമൃദ്ധം കൂടിയായിരിക്കും ഇതുപയോഗിച്ചുളള വിഭവങ്ങളെല്ലാം.

കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കും ഏറെയിണങ്ങുന്നതാണ് കൂര്‍ക്കയുടെ കൃഷി.വിളയുടെ ദൈര്‍ഘ്യമെന്നു പറയുന്നത് അഞ്ച് മുതല്‍ ആറ് മാസം വരെയാണ്.മഴയും വെയിലുമെല്ലാം മാറിവരുന്ന നിലവിലെ കാലാവസ്ഥയില്‍ എന്തായാലും കൂര്‍ക്ക നടാവുന്നതാണ്.മണ്ണിലാണ് നടുന്നതെങ്കില്‍ നന്നായി കിളച്ച് കൊടുക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ഉണങ്ങിയ ചാണകപ്പൊടിയോ വേപ്പിന്‍ പിണ്ണാക്കോ വളമായി ചേര്‍ക്കാം. ശേഷം 45 സെന്റീമീറ്റര്‍ അകലത്തില്‍ വാരങ്ങളുണ്ടാക്കി 30 സെന്റീമീറ്റര്‍ അകലത്തില്‍ വളളികള്‍ നടാവുന്നതാണ്. വളളികള്‍ ഉണങ്ങിത്തുടങ്ങുമ്പോള്‍ വിളവെടുത്ത് തുടങ്ങാം.നിധി, ശ്രീധര, സുഫല, അംബാസമുദ്രം എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങള്‍. സുഫല ഏതു കാലാവസ്ഥയിലും വിളവ് നല്‍കും.കൂര്‍ക്കയ്ക്ക്
സാധാരണ രോഗകീട ശല്യമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്ക് നിമാവിര ബാധ ഉണ്ടായേക്കാം. ഇതിനു നേരത്തേതന്നെ കൃഷിയിടം താഴ്ത്തിയിളക്കുകയും മുന്‍കൃഷിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കത്തിക്കുകയും ചെയ്താല്‍ മതി.

September 22, 2021 6 comments
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷികവാർത്തകൾനാട്ട് അറിവുകൾ

അലങ്കാരത്തിനും ആദായത്തിനും ഗ്ലാഡിയോലസ്

by krishippura September 21, 2021
written by krishippura

എം കെ പി മാവിലായി

വർണ്ണ വൈശിഷ്ട്യവുമുളള അഴകേറിയ പൂക്കൾ. ഫ്ലവർവേസുകളിൽ ദിവസങ്ങളോളം കേട് വരാതെ സൂക്ഷിക്കാമെന്ന സൗകര്യം ഇതല്ലാമാണ് ഗ്ലാഡിയോലസിനെ ലോകമാകെ പ്രിയമുളളതാക്കിയത്. തെക്കൻ ആഫ്രിക്കൻ സ്വദേശിയായ ഈ ചെടി ഇറിഡേസിയേ എന്ന സസ്യകുടുംബത്തിലെ അംഗമാണ്.ബൊക്കെ നിർമ്മാണത്തിനും പൂപ്പാത്രം അലങ്കരിക്കാനുമൊക്കെ അനുയോജ്യമായ ഈ പൂക്കൾക്ക് വിപണിയിൽ മുഖ്യ സ്ഥാനം തന്നെയുണ്ട്. ഇന്ത്യയിൽ ഏതാണ്ട് 2100 ഹെക്ടർ സ്ഥലത്ത് ഗ്ലാഡിയോലസ് കൃഷി ചെയ്തു വരുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇതിന്റെ കൃഷി വ്യാപകമായി വരുന്ന തേയുള്ളൂ.വൈവിധ്യമാർന്ന നിരവധി നിറങ്ങളിൽ അതി മനോഹരമായ പൂങ്കുലയുള്ള ഈ പൂച്ചെടിയിൽച്ചുവട്ടിൽ നിന്നാരംഭിച്ച് ഒന്നിന് പുറകെ മറ്റൊന്നായി പൂക്കൾ വിരിയുന്നു. ഓരോ പൂങ്കുലയേയും സ്‌പൈക്ക് എന്നാണ് പറയുക. ഒരു പൂങ്കുലയിൽ പതിനഞ്ചു മുതൽ ഇരുപത് വരെ പൂക്കളുണ്ടാകും. വള രുന്ന സാഹചര്യത്തിന്റെ വ്യത്യാസമനുസരിച്ചാണ് പൂവിന്റെ എണ്ണത്തിലും വലിപ്പത്തിലും വ്യത്യാസമുണ്ടാവുക.


അനുയോജ്യ സാഹചര്യങ്ങൾ

എല്ലാത്തരം മണ്ണിലും ഗ്ലാഡിയോലസ് വളരുമെങ്കിലും വളക്കൂറുളള വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളാണ് ഏറ്റവും അനുയോജ്യം. സമുദ്രനിരപ്പ് മുതൽ 2000 മീറ്റർ വരെ ഉയർന്ന സ്ഥലങ്ങളിൽ ഇതിനെ വിജയകരമായി വളർത്താം. തണുപ്പ് കൂടിയാൽ വിത്ത് കിഴങ്ങ് മുള പൊട്ടാൻ കാലതാമസമുണ്ടാകുന്നതായി കണ്ടിട്ടുണ്ട്. നല്ല സൂര്യപ്രകാശം കിട്ടുന്ന പ്രദേശങ്ങളിലാണ് പൂക്കൾക്ക് സ്വാഭാവിക വലുപ്പവും നിറവും കിട്ടുന്നത് . തണൽ കൂടുമ്പോൾ . പുക്കളുടെ ആകർഷകതയും വലുപ്പവും കുറയുന്നതായി കാണാം.

ഇനങ്ങൾ

പല നിറത്തിലും വലിപ്പത്തിലുമുള്ള ഗ്ലാഡിയോലസ് ഇനങ്ങളുണ്ട്. സ്നോ പ്രിൻസസ്, വെസ്സിംഗ് ബൊക്ക , ഓസ്ക്കാർ , ഗോൾഡ് ഡസ്റ്റ്, എലിസബത്ത് ദി ക്വീൻ, ഡ്രീം ഗേൾ , വിംക്സ് ഗ്ലോറി , ട്രോപിക് സീസ്, ഹെർമജെസ്റ്റി തുടങ്ങിയവ. ഇതു കൂടാതെ ഇന്ത്യയിൽ തന്നെ നിരവധി ഗ്ലാഡിയോലസ് ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ചിൽ നിന്നും പുറത്തിറക്കിയ ആരതി, മീര, അപ്സര, ശോഭ, പൂനം , സപ്ന, നസ്റാന എന്നിവയും ഇന്ത്യൻ അഴികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ട് ദില്ലി ഉരുത്തിരിച്ചുത്ത മയൂർ, അഗ്നിരേഖ എന്നിവയും ലഖ്നൗ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ടിൽ വികസിപ്പിച്ചെടുത്ത അർച്ചന, അരുൺ, മോഹിനി, ജ്വാല, മാനിഷ തുടങ്ങിയവയുമക്കെ ഇതിൽ പെടുന്നു.

നടീലും പരിചരണവും

ഗ്ലാഡിയോലസ് പ്രധാനമായും കിഴങ്ങുകൾ ഉപയോഗിച്ചാണ് വംശവർധനവ് നടത്തുന്നത്. ഇതിനെ കോം എന്നു പറയുന്നു. കോമിന്റെ നാല് വശങ്ങളിൽ നിന്നും ചെറിയ കിഴങ്ങുകൾ അഥവാ കോർമലുകൾ ഉണ്ടാകുന്നു. ഏകദേശം അൻപത് ഗ്രാം ഭാരമുളള വലുപ്പമുള്ള കിഴങ്ങുകളാണ് നടീലിനായി മികച്ചത്. ചെറിയ കോർമലുകൾ നടാൻ ഉപയോഗിക്കാമെങ്കിലും ഇതിൽ നിന്നും വളരുന്ന ചെടികളിൽ ചെറിയപൂങ്കുലകളാണുണ്ടാവുക. മാത്രമല്ല ഇത് പൂക്കാൻ കാലതാമസമെടുക്കുകയും ചെയ്യും.നിലം നന്നായി കിളച്ചൊരുക്കി ഒരു ചതുരശ്ര മീറ്റർ സ്ഥലത്തേക്ക് ആറ് കി.ഗ്രാം ചാണകപ്പൊടി, 50 ഗ്രാം എല്ലുപൊടി എന്ന കണക്കിന് മണ്ണു മായി ചേർത്തിളക്കണം. അരയടി ഉയരത്തിൽ വാരങ്ങൾക്കുത്ത് ഒരടി (30 സെ.മീറ്റർ)അകലത്തിലും അഞ്ച് സെ.മീറ്റർ താഴ്ചയിലും കിഴങ്ങുകൾ നടണം. നടുന്ന സംയത്ത് വിത്ത് കിഴങ്ങിനെ പൊതിഞ്ഞിരിക്കുന്ന നേർത്ത ആവരണം നീക്കം ചെയ്യണം. ഇത് ഒരു ടേയിൽ വെളിച്ചം കടക്കാതെ ചെറിയ തോതിൽ അന്തരീക്ഷോഷ്മാവുള്ള മുറിയിൽ സൂക്ഷിച്ചാൽ മുളയ്ക്കാൻ തുടങ്ങും. ഇതിനു ശേഷം ഇവ നടുന്നതാണ് നല്ലത്.
പോട്ടിങ്ങ് മിശ്രിതം നിറച്ച ചട്ടികളിലും ഗ്ലാഡിയോലസ് വളർത്താം. ഒരു ഭാഗം മേൽമണ്ണ്, ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടി, ഒരു ഭാഗം പൂഴി അഥവാ മണൽ എന്നിവ ചേർത്ത് പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കാം.

ഇതിന് അമിത രാസവളപ്രയോഗം ദോഷം ചെയ്യും. ചാണക സ്ലെറി, കടല പിണ്ണാക്ക് വെളളത്തിൽ നാല് ദിവസം ഇട്ട് പുളിപ്പിച്ചത് ഇവ ദ്രവരൂപത്തിലാക്കി രണ്ടാഴ്ചയിലൊരിക്കൽ നൽകാം. ഫിഷ് അമിനോ ആസിഡ് തയ്യാറാക്കി പ്രയോഗിക്ക്കുന്നതും ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്. വേനൽക്കാലങ്ങളിൽ ആവശ്യത്തിന് നന നൽകണം. ചെടിക്ക് ചുറ്റും പുതയിട്ട് കൊടുക്കുന്നതും നല്ലതാണ്. പൂക്കൾ വിരിയാൻ തുടങ്ങുമ്പോൾ ആവശ്യമെങ്കിൽ ചെറിയ കമ്പുകൾ കൊണ്ട് ചെടികൾക്ക് താങ്ങ് കൊടുക്കണം.
പൂക്കൾ സമൃദ്ധിയായുണ്ടാകാൻ ആവശ്യമെങ്കിൽ ഹോർമോൺ പ്രയോഗവുമാവാം. എത്രൽ, ജിബറലിക് ആസിഡ് എന്നിവയാണ് ഇതിനായി ഉപയാഗിക്കുന്നത്. 50മില്ലിഗ്രാം എത്രൽ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയാണ് പ്രയോഗിക്കേണ്ടത്. പൂക്കൾ ധാരാളമായി ഉണ്ടാകുന്നതിന് പുറമെ ധാരാളം വിത്തു കിഴങ്ങുകൾ ഉണ്ടാവുന്നതിനും ഹോർമോൺ പ്രയോഗം ഉപകരിക്കും.

വിളവെടുപ്പ്

വിപണന ആവശ്യത്തിനാണെങ്കിൽ പൂത്തണ്ടിലെ ഏറ്റവും അടിയിലെ പൂമൊട്ടിൽ നിറം കാണുമ്പോൾ തന്നെ പൂങ്കുല മുറിയ്ക്കാം. ഉടൻ ഉപയോഗിക്കാനാണെങ്കിൽ അടിയിലത്തെ പൂവ് വിരിഞ്ഞ് കഴിഞ്ഞ് മുറിച്ചെടുത്താൽ മതി. പുങ്കലയുടെ താഴെ ചേർന്നു നില്ക്കുന്ന ഇലയോട് കൂടി വേണം മുറിച്ചെടുക്കാൻ. തണ്ട് ഉടൻ തന്നെ വെള്ളത്തിൽ മുക്കിവെയ്ക്കുകയും വേണം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്തുമ്പോൾ പുത്തണ്ടുകൾ മുറിച്ച യുടനെ 45 ഡിഗ്രി സെൽഷ്യസിൽ ശീതസംഭരണിയിൽ വച്ച് തണുപ്പിച്ച് അനുയോജ്യ വലുപ്പത്തിലുള്ള കാർഡ് ബോഡ് പെട്ടിയിൽ പാക്ക് ചെയ്ത് ദൂരസ്ഥലങ്ങളിലേക്ക് പോലും അയക്കാനാവും. ഒരു ചെടിയിൽ നിന്ന് രണ്ടോ മൂന്നോ പൂങ്കുലകൾ കിട്ടുമെങ്കിലും ഒരെണ്ണത്തിന് മാത്രമേ ഉദ്ദേശിക്കുന്ന വലുപ്പവും മേന്മയും കാണുകയുള്ളൂ.

ഫ്ളവർ വേസിൽ കുടുതൽ കാലം പൂങ്കുല വാടാതെയിരിക്കുന്നതിന് 4 ശതമാനം പഞ്ചസാരയും വളരെ കുറഞ്ഞ വീര്യത്തിൽ സിൽവർ നൈട്രറ്റ് അല്ലെങ്കിൽ കൊബാൾട്ട് സർഫേറ്റ് എന്നീ ലവണങ്ങളും അടങ്ങിയ ലായനി ഉപയോഗിക്കുന്നത് നന്നായിരിക്കും.
ചെടികളുടെ ഇലകൾ മഞ്ഞനിറമായി ഉണങ്ങാൻ തുടങ്ങുമ്പോൾ വിത്ത് കിഴങ്ങുകൾ ശേഖരിക്കാം. ഇത് രണ്ടു ദിവസം ഉണക്കിയ ശേഷം കഴുകിയെടുത്ത് 0.1 ശതമാനം വീര്യമുള്ള ബാവിസ്റ്റിൻ ലായനിയിൽ അരമണിക്കൂർ മുക്കിയെടുക്കണം. ഇത് തുടർന്ന് വിത്താവശ്യത്തിന്നായി ഉപയോഗിക്കാം. രണ്ട് മൂന്ന് മാസക്കാലം വിത്ത്സുഷുപ്താവസ്ഥയിലായതിനാൽ ഈ കാലപരിധിക്ക് ശേഷമായിരിക്കണം ഇവ നടുന്നതിനായി ഉപയോഗിക്കാൻ .

September 21, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

കര്‍ഷകര്‍ക്ക് തരിശു ഭൂമികളില്‍ സൗരനിലയം നിർമ്മിച്ച് മികച്ച വരുമാനം ; ഒരു യൂണിറ്റ് വൈദ്യുതിക്ക് 3 രൂപ 50 പൈസ

by krishippura September 19, 2021
written by krishippura

പത്തനംതിട്ട; ഉപയോഗ ശൂന്യമായതോ, തരിശായതോ ആയ ഭൂമിയില്‍ പിഎം-കെഎസ്‌യുഎം പദ്ധതി പ്രകാരം വൈദ്യുതി ഉല്പാദിപ്പിച്ച് മികച്ച വരുമാനം ഉണ്ടാക്കാന്‍ കെ.എസ്.ഇ.ബി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും അവസരം ഒരുക്കുന്നു. തങ്ങളുടെ സ്ഥലത്ത് സ്വന്തമായി സൗരനിലയം സ്ഥാപിച്ചോ, പാട്ട വ്യവസ്ഥയില്‍ സ്ഥലം വിട്ടുനല്കിയോ നിങ്ങള്‍ക്ക് വരുമാനം നേടാം. രണ്ട് ഏക്കര്‍ മുതല്‍ എട്ട് ഏക്കര്‍ വരെയുള്ള സ്ഥലത്ത് 500 കിലോവാട്ട് മുതല്‍ രണ്ട് മെഗാവാട്ട് വരെ ശേഷിയുള്ള സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കാം.
ഈ പദ്ധതിയില്‍ 25 വര്‍ഷ കാലാവധിയുളള രണ്ട് മോഡലുകളാണുളളത്. മോഡല്‍ 1:- മുതല്‍ മുടക്ക് പൂര്‍ണ്ണമായും കര്‍ഷകന്റേത്. കര്‍ഷകര്‍ക്ക് സ്വന്തം ചിലവില്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ച് അതില്‍ നിന്ന് ലഭിക്കുന്ന സൗരോര്‍ജ്ജം കെ.എസ്.ഇ.ബി.എല്‍ ന് വില്‍ക്കാം. ഒരു യൂണിറ്റ് വൈദ്യുതിക്ക് പരമാവധി 3 രൂപ 50 പൈസ വരെ ലഭിക്കും. മോഡല്‍ 2:-കര്‍ഷകരുടെ ഭൂമി പാട്ട വ്യവസ്ഥയില്‍ കെ.എസ്.ഇ.ബി ഏറ്റെടുത്ത് സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുകയും അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 10 പൈസ എന്ന നിരക്കില്‍ 25 വര്‍ഷത്തേക്ക് സ്ഥലവാടക നല്‍കുന്നതുമാണ്. ഒരു ഏക്കര്‍ സ്ഥലത്ത് നിന്നും ഏകദേശം 25000 രൂപ വരെ പ്രതിവര്‍ഷം കര്‍ഷകന് ഈ പദ്ധതിയിലൂടെ ലഭിക്കും.

കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി മുന്‍കൂട്ടി നിശ്ചയിച്ച താരിഫ് പ്രകാരമോ ടെന്‍ഡര്‍ വഴി നിശ്ചയിക്കുന്ന താരിഫ് പ്രകാരമോ കെ.എസ്.ഇ.ബി വാങ്ങും. കൃഷിഭൂമിയോ, കൃഷിയോഗ്യമല്ലാത്തതോ അല്ലെങ്കില്‍ തരിശായതോ ആയ കര്‍ഷകരുടെ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. പരമാവധി രണ്ട് മെഗാ വാട്ട് വരെ ശേഷിയുള്ള സൗരോര്‍ജ്ജ നിലയങ്ങളാണ് സ്ഥാപിക്കുന്നത്. അതിനാല്‍ കുറഞ്ഞത് രണ്ട് ഏക്കര്‍ മുതല്‍ എട്ട് ഏക്കര്‍ വരെ സ്ഥലലഭ്യത വേണം. കര്‍ഷകര്‍ക്ക് സ്വന്തം നിലയ്ക്കോ കുറച്ചുപേര്‍ ചേര്‍ന്നോ /കോ ഓപ്പറേറ്റിവ്സ് /പഞ്ചായത്ത് /ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ / വാട്ടര്‍ യൂസര്‍ ഓര്‍ഗനൈസേഷന്‍ എന്നീ ഏതെങ്കിലും നിലയിലോ പദ്ധതിയില്‍ പങ്കുചേരാവുന്നതാണെന്ന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 9446008275, 9446009451 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം

September 19, 2021 0 comments
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷികവാർത്തകൾനാട്ട് അറിവുകൾ

ചതുരപ്പയര്‍ പോഷക സമൃദ്ധമായ പച്ചക്കറി; ഒക്ടോബര്‍-നവംബര്‍ ആകുമ്പോഴേക്കും പൂവിടും

by krishippura September 19, 2021
written by krishippura

മഴക്കാലത്ത് നടാന്‍ ഏറ്റവും അനുയോജ്യമായ പച്ചക്കറിയാണ് ചതുരപ്പയര്‍. പയര്‍ വര്‍ഗത്തില്‍പ്പെട്ട ചതുരപ്പയര്‍ പോഷക സമൃദ്ധമായ പച്ചക്കറിയാണ്. വള്ളിപ്പയറിലും ബീന്‍സിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ എട്ടുമടങ്ങും ചീരയിലും കാരറ്റിലും ഉള്ളതിന്റെ മുപ്പത് ഇരട്ടിയും മാംസ്യം ചതുരപ്പയറിലുണ്ട്. ചതുരപ്പയറിന്റെ ഇളംകായ്കള്‍ മാത്രമല്ല, പൂവും ഇലയും വേരുകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. പേര് പോലെ തന്നെ ചതുരാകൃതിയിലാണ് ഇതിന്റെ പയര്‍. ഇറച്ചിപ്പയര്‍ എന്നും ഇതറിയപ്പെടുന്നു.

കേരളത്തില്‍ ചതുരപ്പയര്‍ കൃഷി അത്ര വിപുലമല്ല. അതിന് കാരണം ചതുരപ്പയറിന് പൂക്കാന്‍ ദൈര്‍ഘ്യം കുറഞ്ഞ പകല്‍ സമയമുള്ള കാലാവസ്ഥ അത്യാവശ്യമാണെന്നതാണ്. ജൂലൈ-ഓഗസ്ത് മാസത്തില്‍ നട്ട ചതുരപ്പയര്‍ ഒക്ടോബര്‍-നവംബര്‍ ആകുമ്പോഴേക്കും പൂവിടും. അതേസമയം ജനവരിയില്‍ നട്ട ചതുരപ്പയര്‍ എത്ര വളര്‍ന്നാലും ഒക്ടോബര്‍ എത്തിയാലേ പൂക്കുകയുള്ളൂ. ഇങ്ങനെയൊക്കെയാണെങ്കിലും കൃത്യമായ പ്ലാനിങ്ങോടെ കേരളത്തിലും ചതുരപ്പയര്‍ കൃഷി വിജയിപ്പിച്ചെടുക്കാം.

നടേണ്ട വിധം

ആറ് മണിക്കൂര്‍ വിത്ത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രണ്ടര മീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുത്ത് വിത്ത് നടാം. കാലിവളമോ കമ്പോസ്റ്റോ നന്നായി ചേര്‍ത്തു കൊടുക്കണം. വിത്തുകള്‍ തമ്മില്‍ രണ്ടടി അകലത്തില്‍ നടാം. പന്തലിട്ടോ വേലിയിലോ ചതുരപ്പയര്‍ കയറ്റിവിടാം. വിത്ത് പാകി ആറുമാസത്തിനകം പൂക്കള്‍ വിരിഞ്ഞു തുടങ്ങും. നീല കലര്‍ന്ന വയലറ്റ് നിറമുള്ള പൂക്കളാണ് ചതുരപ്പയറിന്റേത്. കീടരോഗ ശല്യമൊന്നുമില്ലാത്ത ഇനം പച്ചക്കറിയാണ് ഇത്.
ചതുരത്തില്‍ ചിറകുപോലെ അരികുകളുള്ള കായ മൂപ്പെത്തുന്നതിനുമുമ്പ് പറിച്ചെടുത്ത് ഉപയോഗിക്കണം. ധാരാളം പ്രോട്ടീന്‍ അടങ്ങിയതിനാല്‍ ഇറച്ചിപ്പയര്‍ എന്ന അപരനാമവും ഇതിനുണ്ട്. കാത്സ്യം, ഫോസ്ഫറസ്, മാംസ്യം, ഇരുമ്പ്, പൊട്ടാസ്യം, ജീവകങ്ങള്‍എല്ലാം ചതുരപ്പയറില്‍ ധാരാളമുണ്ട്.

കീടരോഗശല്യമൊന്നുമില്ലാത്തതിനാല്‍ ഒരിക്കല്‍ വളര്‍ത്തിയവര്‍ ചതുരപ്പയറിനെ ആരും ഉപേക്ഷിക്കാറില്ല. മണ്ണിൽ നേരിട്ട് നട്ടാൽ രണ്ട് ദിവസത്തിൽ ഒരിക്കൽ നനച്ചാൽ മതി. കൂടുതൽ വളപ്രയോഗവും ആവശ്യമില്ല, അതുകൊണ്ട് ജൈവകൃഷിക്ക് ഏറ്റവും അനിയോജ്യമായ വിളയാണ് ചതുരപ്പയർ.

മറ്റു പയർ വർഗ്ഗങ്ങളെ പോലെ മനുഷ്യന് മാത്രമല്ല മണ്ണിനും ചതുരപ്പയര്‍ പ്രിയങ്കരിയാണ്. ഇതിന്റെ വേരിലടങ്ങിയിരിക്കുന്ന റൈസോബിയം മണ്ണിലെ നൈട്രജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നു.

September 19, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

കര്‍ഷകന് ഇനി കാത്തിരിക്കേണ്ട; കൃഷി ചെയ്യുന്ന മണ്ണിന്റെ ഗുണമിനി മൊബൈലിലൂടെ അറിയാം

by krishippura September 19, 2021
written by krishippura

തൃശൂര്‍; മണ്ണിന്റെ ഫലപുഷ്ടി അറിയാന്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനശാലയിലേക്കയച്ച് കര്‍ഷകന് ഇനി കാത്തിരിക്കേണ്ട. കൃഷി ചെയ്യുന്ന മണ്ണിന്റെ ഗുണമിനി മൊബൈലിലൂടെ അറിയാം. മണ്ണിന്റെ ഘടന, പോഷകഗുണങ്ങള്‍, വളപ്രയോഗം എന്നിങ്ങനെ ശാസ്ത്രീയവും സമഗ്രവുമായ വിവരങ്ങള്‍ അറിയുന്നതിനായി ഒരു മൊബൈല്‍ ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുകയാണ് വരവൂര്‍ പഞ്ചായത്തില്‍. കേരളത്തിലാദ്യമായാണിത്. തൃശൂര്‍ ജില്ലയില്‍ എവിടെയുമുള്ള മണ്ണിന്റെ സ്വഭാവം ഈ മൊബൈല്‍ ആപ്പുവഴി തിരിച്ചറിയാം. ഇത് സംസ്ഥാനവ്യാപകമാക്കും.

മണ്ണ് എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സംസ്ഥാന മണ്ണുപര്യവേക്ഷണ സംരക്ഷണ വകുപ്പ്, ജിയോ ഇന്‍ഫോര്‍മാറ്റിക് ഡിവിഷന്‍ എന്നിവയുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം. മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന ആപ്പില്‍ കൈക്കുമ്പിളിലെ മണ്ണില്‍ ചെടി വളരുന്ന ചിത്രമാണുള്ളത്. തൃശൂരില്‍ നടന്ന വൈഗ കാര്‍ഷികമേളയില്‍ ഈ ആപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ചു.

ആപ്പില്‍ പോഷകനില പരിശോധിക്കുകയെന്ന് മലയാളത്തില്‍ എഴുതിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മണ്ണിന്റെ ഫലപുഷ്ടി മാതൃഭാഷയില്‍ അറിയാനാവും. മൊബൈല്‍ ആപ്പ് അക്ഷാംശവും രേഖാംശവും മനസ്സിലാക്കി സ്ഥലനിര്‍ണയം നടത്തും. മണ്ണിലെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ പ്രധാന മൂലകങ്ങളുടെയും കാല്‍സ്യം, മഗ്‌നീഷ്യം, സള്‍ഫര്‍, ഇരുമ്പ്, മംഗനീസ്, സിങ്ക്, കോപ്പര്‍, ബോറോണ്‍ എന്നി സൂക്ഷ്മമൂലകങ്ങളുടെയും അമ്ലതയുടെയും നിലവാരം കര്‍ഷകര്‍ക്ക് ലഭിക്കും. വള ശുപാര്‍ശയില്‍ ക്ലിക്ക് ചെയ്ത് ഏത് വിളയാണെന്ന് രേഖപ്പെടുത്തുക. അതനുസരിച്ച് ശുപാര്‍ശ ലഭിക്കും. വിളകള്‍ക്കും ഭൂവിസ്തൃതികള്‍ക്കും അനുസരിച്ച് ജൈവകൃഷിക്കും രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്ന കൃഷിക്കും പ്രത്യേകം വളം ശുപാര്‍ശകളുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാല നിര്‍ദേശിച്ച വളങ്ങളാണ് നിര്‍ദേശിക്കുക. ഈ വിവരങ്ങള്‍ ഫോണില്‍ സൂക്ഷിക്കാനാവും. ഇതേ ആപ്പുപയോഗിച്ച് വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും തന്റെ കൃഷിയിടത്തിലെ മണ്ണിന്റെ പോഷകഗുണം തിരിച്ചറിയാനാവും.

September 19, 2021 1 comment
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾകാർഷികവാർത്തകൾനാട്ട് അറിവുകൾ

കുടംപുളി പുളിയല്ല ഔഷധമാണ്

by krishippura September 18, 2021
written by krishippura

കേരളത്തിലെ കാലാവസ്ഥ കുടംപുളി കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ഏതു തരം മണ്ണിലും കുടംപുളി വളരുമെങ്കിലും മണല്‍ കലര്‍ന്ന എക്കല്‍ മണ്ണിലാണ് നല്ലവണ്ണം വളരുന്നത്. പ്രത്യേകിച്ച് ആറ്റു തീരങ്ങളില്‍. കുടംപുളിയില്‍ ആണ്‍ വൃക്ഷത്തില്‍ നിന്നും ഫലമുണ്ടാകില്ല. പെണ്‍ വൃക്ഷത്തില്‍ നിന്നേ ഫലമുണ്ടാകൂ. കുടംപുളിയുടെ കുരു ഇട്ട് കിളിര്‍പ്പിച്ച് ഉണ്ടാകുന്ന തൈ വളര്‍ന്ന് ഒന്‍പതു പത്ത് വര്‍ഷം കഴിഞ്ഞാലേ ഫലമുണ്ടാകൂ. ആ വൃക്ഷം ആണാണെങ്കില്‍ പൂവിടും. പക്ഷേ ഫലം ഉണ്ടാകാറില്ല. ആ സമയം വരെ വളര്‍ത്തിയിട്ട് വെട്ടികളയേണ്ടി വരും. അത് കൃഷിക്കാരനു വളരെ ബാദ്ധ്യതയാകും. ഈ കാരണങ്ങളാല്‍ നല്ല ഫലം തരുന്ന മാതൃവൃക്ഷത്തില്‍ നിന്ന് എടുക്കുന്ന ഒട്ടുതൈകള്‍ ഉല്പാദിപ്പിച്ചാണ് കൃഷി നടത്തേണ്ടത്.

ഒട്ടുതൈകള്‍ ഉപയോഗിച്ച് കൃഷി നടത്തിയാല്‍ മൂന്ന്, നാല് വര്‍ഷം കൊണ്ട് ഫലം തരും. മാതൃ വൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും ഈ തൈകള്‍ക്ക് ഉണ്ടാകും. ഇത് ചെറിയ മരങ്ങളായി വളരും. കൂടുതല്‍ മരങ്ങള്‍ ഒരു നിശ്ചിത സ്ഥലത്ത് കൃഷി ചെയ്യുവാന്‍ സാധിക്കും. ഗവണ്‍മെന്റ് നേഴ്‌സറികളില്‍ നിന്നോ, എല്ലാ ജില്ലകളിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ നിന്നോ ന്യായമായ വിലയ്ക്ക് കര്‍ഷകര്‍ക്ക് വാങ്ങാം. മൂന്നോ, നാലോ ഒട്ടുതൈകള്‍ കര്‍ഷകന്‍ വാങ്ങി വീടുകളില്‍ നട്ടാല്‍ മതി. ഇതാണ് ലളിതമായ കൃഷി.

മീന്‍കറിയില്‍ രുചിപകരുന്ന കുടംപുളിയുടെ മരം പിണംപുളി, മീന്‍പുളി, ഗോരക്കപ്പുളി, പിണാര്‍, പെരുംപുളി, കുടപ്പുളി, മരപ്പുളി, തോട്ടുപുളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഗാര്‍സിനിയ ഗുമ്മി-ഗുട്ട എന്നതാണ് കുടംപുളിയുടെ ശാസ്ത്രീയനാമം. ഒരു നിത്യഹരിത വൃക്ഷമായ കുടംപുളി കേരളത്തിലെല്ലായിടത്തും കാണപ്പെടുന്നു.

തനിവിളയായും ദീര്‍ഘകാല ഇടവിളയായി തെങ്ങ്, കമുക് തോട്ടങ്ങളിലും വളര്‍ത്താവുന്ന കുടംപുളി ജൂലൈ, ഒക്ടോബര്‍ മാസങ്ങളാണ് തൈകള്‍ നടാന്‍ പറ്റിയ സമയം. മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലുള്ള ഇതിന്റെ പൂക്കളില്‍ ആണ്‍ പൂക്കള്‍ പെണ്‍പൂക്കളെ അപേക്ഷിച്ച് ചെറുതായിരിക്കും. വിളഞ്ഞ കായ്കള്‍ക്ക് മഞ്ഞ നിറമാണുള്ളത്. കായ് വിത്തു നീക്കം ചെയ്ത് ഉണക്കിയെടുത്തതാണ് കറികളില്‍ ഉപയോഗിക്കുന്നത്. കറികള്‍ക്ക് പര്‍പ്പള്‍ നിറം നല്‍കുന്നതു കൂടാതെ മധുരവും പുളിയും കലര്‍ന്ന സ്വാദും നല്‍കുന്നു

വിത്തു മുളപ്പിച്ചു കുടംപുളി-തൈകള്‍ നട്ടാല്‍ 50- 60 ശതമാനം ആണ്‍മരങ്ങളാകാന്‍ സാധ്യതയുണ്ട്. പെണ്‍മരങ്ങളായാല്‍ത്തന്നെ കായ്ക്കാന്‍ 10-12 വര്‍ഷം വരെ എടുക്കാം. ഇതൊഴിവാക്കാനായി ഒട്ടുതൈകള്‍ നടാവുന്നതാണ്. ഒട്ടുതൈകളുടെ വളര്‍ച്ച രണ്ടാം വര്‍ഷം മുതല്‍ ദ്രുതഗതിയി ലായിരിക്കും.

കൊമ്പു കോതല്‍ അത്യാവശ്യമാണ്. 75 സെന്റീമീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളില്‍ ഒട്ടു തൈകള്‍ തമ്മില്‍ 4 മീറ്റര്‍ അകലത്തിലും വിത്തു തൈകള്‍ 7 മീറ്റര്‍ അകലത്തിലുമായി ചെമ്മണ്‍ പ്രദേശങ്ങളിലും; എക്കല്‍ പ്രദേശങ്ങളില്‍ 50 സെന്റീമീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളില്‍ വിത്തു തൈകള്‍ തമ്മില്‍ 7 മീറ്റര്‍ അകലത്തിലും ബഡ്ഡു തൈകള്‍ 4 മീറ്റര്‍ അകലത്തിലുമാണ് നടുന്നത്

ഉപയോഗം

കുടംപുളിയുടെ തോടില്‍ അന്നജം, കൊഴുപ്പ്, മാംസ്യം, ധാതുലവണങ്ങള്‍, അമഌങ്ങള്‍ എന്നിവയടങ്ങിയിരിക്കുന്നു. കുടംപുളി സത്ത് ഉല്പാദിപ്പിക്കുന്ന ധാരാളം ഫാക്ടറികള്‍ ഇന്ന് കേരളത്തിലുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇതിനു വന്‍ ഡിമാന്‍ഡാണ്. ശരീരത്തിലെ അമിതമായ കൊളോസ്‌ടോളിന് പരിഹാരമാണ് കുടംപുളി സത്തിന്റെയുപയോഗം. കേരളത്തിലെ എല്ലായിനം മീന്‍കറികളിലേയും അഭിവാജ്യഘടകമാണ് കുടംപുളി.

കുടംപുളിയുടെ കുരുവും, തളിരും, തൊലിയും, വേരും ഔഷധ നിര്‍മ്മാണത്തിനുപയോഗിക്കുന്നു. കുടം പുളിയിലടങ്ങിയിരിക്കുന്ന ഹൈഡ്രോ സിട്രിക് അമ്ലത്തിനു ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ പറ്റും. സത്ത് ആയുര്‍വേദ മരുന്നുകളിലും ഫാര്‍മസ്യൂട്ടിക് മരുന്നുകളിലേയും ഒരു ചേരുവയാണ്. ഇതുകൊണ്ട് ഉണ്ടാക്കുന്ന കഷായം, ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് വളരെ നല്ലതാണ്. മോണ ശക്തിപ്പെടുത്തുവാന്‍ കുടംപുളി തോടു കൊണ്ടുള്ള വെള്ളം വായില്‍ കൊള്ളാറുണ്ട്. കുടംപുളി കുരുവില്‍ നിന്നും ഉല്പാദിപ്പിക്കുന്ന കോകം എണ്ണ വളരെയധികം പോഷക സമൃദ്ധമായ ഭക്ഷ്യ എണ്ണയാണ്. കോകം എണ്ണ വേദന സംഹാരികളിലും, ഓയിന്‍മെന്റുകളിലും, ഔഷധങ്ങളിലും അസംസ്കൃത വസ്തുവായി ഉപയോഗിച്ചു വരുന്നു. കൈകാലുകളും, ചുണ്ടും വരണ്ടു പൊട്ടുന്നതിനു ഇത് വളരെ പ്രയോജനപ്പെടും. ചില പ്രദേശങ്ങളില്‍ മീനെണ്ണയ്ക്കു പകരമായും ഇത് ഉപയോഗിക്കുന്നുണ്ട്.

September 18, 2021 1 comment
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മന്ത്രി പി. പ്രസാദ്

by krishippura September 18, 2021
written by krishippura

ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷകരും പാടശേഖരങ്ങള്‍ക്ക് സമീപം താമസിക്കുന്ന കര്‍ഷക തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ പ്രദേശത്തെ വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും മന്ത്രി വിലയിരുത്തി. നെല്‍കൃഷി ചെയ്യേണ്ട സമയത്ത് കൃത്യമായി വെള്ളം വറ്റിക്കാത്തതുമൂലം സമീപത്തെ വീടുകളില്‍ താമസിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുമായി കൂടിയാലോചിച്ച് പ്രദേശത്തെ നെല്‍ കൃഷിയെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളക്കെട്ട് മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വേലിയേറ്റ- വേലിയിറക്ക സമയമനുസരിച്ച് അന്ധകാരനഴി ഷട്ടറിന്‍റെ പ്രവര്‍ത്തനം ഉറപ്പാക്കും. പ്രദേശവാസികള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ജലസേചനം, കൃഷി, റവന്യൂ, ഫിഷറീസ്, പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

ദലീമ ജോജോ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖ, കൃഷി, ഫിഷറീസ്, ഇറിഗേഷന്‍, റവന്യൂ, പോലീസ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

September 18, 2021 0 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK