നമ്മുടെ വീട്ടുവളപ്പില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ കഴിയുന്ന കോവയ്ക്കയില്‍ രുചിയും ഗുണവും ഒരുപോലെ അടങ്ങിയിട്ടുണ്ട്. അയണ്‍, വിറ്റാമിന്‍ സി, ബി, ബി2, ബി3, കാല്‍സ്യം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമൃദ്ധമാണ് കോവയ്ക്ക.
ശരീരത്തിലെ മാലിന്യത്തെ ഇല്ലാതാക്കി ശരീരം സംരക്ഷിക്കാനുള്ള കഴിവ് കോവയ്ക്കക്കുണ്ട്. പ്രകൃതിദത്തമായ ഇന്‍സുലിന്‍ എന്ന വിശേഷണമുള്ള കോവയ്ക്ക പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ ഉത്പാദനം കൂട്ടുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ശീലമാക്കാം.രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, വൃക്കാരോഗ്യം എന്നിവ നിയന്ത്രിക്കാനും കോവയ്ക്ക ഉത്തമമാണ്.
കോവയ്ക്കയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനം എളുപ്പമാക്കുകയും ആന്റി ഓക്സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കോവയ്ക്കയുടെ ഇലയ്ക്കും ഔഷധഗുണം ഏറെയാണ്.