വെള്ളരിയിനത്തില്‍ പെട്ട, അടുക്കളതോട്ടത്തില്‍ സാധാരണയായി വളരുന്ന ഒരു പച്ചക്കറിയാണ് ചുരയ്ക്ക.പാടത്തൊക്കെ പയറിനും കപ്പയ്ക്കുമൊക്കെ ഇടവിളയായി കൃഷി ചെയ്യാറുണ്ട്. ഔഷധ ഗുണം ഏറെയുള്ള ചുരയ്ക്ക ജീവകം ബിയുടെ കലവറയാണ്.ജനേരിയ സൈസറേറിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചുരയ്ക്ക ഇന്ത്യയിലും , മൊളുക്കാസ്, എതോപ്യ എന്നിവിടങ്ങളില്‍ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്.
ജനുവരി-മാർച്ച്, സെപ്റ്റംബർ – ഡിസംബർ മാസങ്ങളാണ് ചുരയ്ക്ക കൃഷി ചെയ്യാൻ ഏറ്റവും നല്ല സമയം. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുകയാണെങ്കിൽ മെയ് – ജൂൺ മാസങ്ങളിൽ നടാം.പൂസ സമ്മർ പ്രൊലിഫിക് ലോംഗ്, അർക്ക ബഹാർ എന്നിവയാണ് പ്രധാന ഇനങ്ങൾ.ചുരക്ക തണ്ട് ആയുർവേദ ഔഷധ നിർമാണത്തിലെ ഔഷധിയാണ്. ചുരക്കയെക്കുറിച്ച് പല ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നു
വിത്ത് നേരിട്ട് പാകിയാണ് ചുരയ്ക്ക കൃഷിചെയ്യുന്നത്.ഒരു സെന്റിന് 12 മുതൽ 16 ഗ്രാം വരെ വിത്ത് വേണ്ടിവരും. 60 സെന്റീമീറ്റർ വ്യാസവും 30 മുതൽ 45 മീറ്റർ ആഴവുമുള്ള കുഴികളിലാണ് ചുരയ്ക്ക നടേണ്ടത്. പന്തലിൽ പടർത്തി വളർത്തുമ്പോൾ ചെടികൾ തമ്മിലും വരികൾ തമ്മിലും മൂന്നു മീറ്റർ അകലം പാലിക്കണം. നിലത്ത് പടർന്നു വളരുന്നതിന് വരികൾ തമ്മിൽ 3-4 മീറ്ററും ചെടികൾ തമ്മിൽ രണ്ട് മീറ്ററും അകലം പാലിക്കാം.കമ്പോസ്റ്റും ജൈവവളങ്ങളും ചാണകവും മേൽമണ്ണുമായി ചേർത്ത് നിറച്ച കുഴികളിൽ നാലഞ്ച് വിത്തുകൾ പാകാം. വിത്ത് പാകുന്നതിന് രണ്ടാഴ്ച മുൻപ് മണ്ണിൽ കുമ്മായം ചേർത്ത് ഇളക്കാൻ മറക്കരുത്.ഒരു തടത്തിന് അഞ്ച് കിലോഗ്രാം ചാണകം, 100 ഗ്രാം എല്ലുപൊടി എന്നിവ ചേർക്കുന്നത് വളരെ നല്ലതാണ്. നാലഞ്ച് ദിവസത്തിനുള്ളിൽ വിത്തുകൾ മുളക്കും. മുളച്ചുവന്ന തൈകളിൽ ഏറ്റവും ആരോഗ്യമുള്ള മൂന്നെണ്ണം നിലനിർത്തി ബാക്കിയുള്ളവ പിഴുതുമാറ്റാം.
കൃത്യമായി നനയ്ക്കാൻ ശ്രദ്ധിക്കണം. രണ്ടാഴ്ച ഇടവിട്ട് ജൈവവളങ്ങൾ നൽകുന്നത് നല്ലതാണ്. ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോആസിഡ്, പിണ്ണാക്ക് ലായനി തുടങ്ങിയവ പത്ര പോഷണം വഴി നൽകാം.നട്ട് രണ്ടുമാസത്തിനുള്ളിൽ കായകൾ വിളവെടുക്കാം. മൂപ്പെത്താത്ത ഇളം കായകളാണ് വിളവെടുക്കേണ്ടത്.
1 comment
Pyrethroids act on the neuromuscular system of ectoparasites, paralyzing them priligy dapoxetina 30mg nos eua Milk thistle may reduce liver damage caused by mushroom poisoning due to Amanita phalloides, or death s cap mushroom