വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരി കൃഷിയുമായി കുടുംബശ്രീ. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും കണിവെള്ളരി കൃഷി ചെയ്യും. സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കണിവെള്ളരി കൃഷി ആരംഭിക്കുന്നത്. 208 കാര്‍ഷിക ഗ്രൂപ്പുകള്‍ ചേര്‍ന്ന് 78 ഏക്കറിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്. പച്ചക്കറി ചന്തയും സൂക്ഷ്മ സംരംഭ ഉല്‍പ്പന്നങ്ങളുടെ വിപണന മേളയും വിഷുവിനോടനുബന്ധിച്ച് എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഇത്തവണയും കുടുംബശ്രീ നടത്തും. ജില്ലയിലാകെ ഏഴാംയിരം കാര്‍ഷിക ഗ്രൂപ്പുകളും നാല്‍പ്പത്തിനായിരത്തിലധികം അംഗങ്ങളും കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണിവെള്ളരി നടീലിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറയില്‍ ഫെബ്രുവരി 15 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷും ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയും ചേര്‍ന്ന് നിര്‍വഹിക്കും. കണിവെള്ളരി കൃഷിയുമായി കഴിഞ്ഞ വര്‍ഷവും വിഷു വിപണിയില്‍ കുടുംബശ്രീ സജീവമായിരുന്നു.
ചെന്നലോട് കൃഷി ആരംഭിച്ചു
കണിയൊരുക്കാം കുടുംബശ്രീക്കൊപ്പം ക്യാമ്പയിനിന്റെ ഭാഗമായി തരിയോട് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കണിവെള്ളരി കൃഷി ആരംഭിച്ചു. ചെന്നലോട് മടത്തുവയല്‍ കോളനിയില്‍ കണിവെള്ളരി തൈനട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാധ മണിയന്‍ അധ്യക്ഷയായ പരിപാടിയില്‍ സി.ഡി.എസ് അംഗങ്ങളായ പുഷ്പ പ്രഭാകരന്‍, കെ ഗിരിജ, കെ.സി ഗിരിജ, നിഷ ബാലകൃഷ്ണന്‍, ശാന്ത ഉണ്ണി, ലക്ഷ്മി ചന്തു, ശാന്ത അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
3 comments
I’m really impressed with your writing skills and also with the layout on your weblog. Is this a paid theme or did you customize it yourself? Anyway keep up the excellent quality writing, it’s rare to see a nice blog like this one nowadays..
priligy reddit I d drawn him on the gurney, arms spread and tied down, legs banded together, eyes raised to the ceiling
Some genuinely wonderful information, Glad I noticed this.