Home കാർഷിക വിജയഗാഥകൾമാർച്ച് 10 മുതൽ കൽപ്പറ്റയിൽ വൈവിധ്യമാർന്ന ആഴ്ച്ച ചന്ത

മാർച്ച് 10 മുതൽ കൽപ്പറ്റയിൽ വൈവിധ്യമാർന്ന ആഴ്ച്ച ചന്ത

by krishippura

കാലാവസ്ഥയും കമ്പോളവും വീണ്ടും വീണ്ടും കയ്യൊഴിയുന്ന വയനാടിന്റെ കർഷകർ കൈകോർത്തു സൃഷ്‌ടിച്ച കർഷക ഉത്പാദക കമ്പനികൾ തങ്ങളുടെ ജൈവ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനായി കൽപ്പറ്റയിൽ ഈ വ്യാഴാഴിച്ച മുതൽ വൈവിധ്യമാർന്ന ആഴ്ച്ച ചന്ത ആരംഭിക്കുന്നു. കൽപ്പറ്റ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യ കോംപ്ലക്സിലാണ് (പഴയ വിജയ പമ്പിന് എതിർ വശം) വയനാട്ടിലെ പ്രമുഖ കർഷക ഉത്പാദക സംഘടനകളായ വയനാട് അഗ്രി മാർക്കറ്റിംഗ് പ്രൊഡ്യൂസർ കമ്പനി, ലോക ഫാർമേഴ്‌ പ്രൊഡ്യൂസർ കമ്പനി, വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി, തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി എന്നിവർ ചേർന്ന് ഈ ആഴ്ച്ച ചന്ത ഒരുങ്ങുന്നത്. കൽപ്പറ്റ നഗരവാസികൾക്കു കർഷകയുടെ കൈയിൽ നിന്ന് നേരിട്ട് ശുദ്ധവും പോഷക സമൃദ്ധവുമായ ജൈവ പഴം പച്ചക്കറികൾ, നാടൻ അരികൾ, ഗ്രീൻ ടീ, മറ്റ് മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ എല്ലാ വ്യാഴാഴിച്ചയും ഒരുക്കുന്ന ഈ നാട്ടുച്ചന്തയിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.

You may also like

Leave a Comment