Home കാർഷിക വിജയഗാഥകൾ രാസവള ലഭ്യതപ്രശ്നം പരിഹരിക്കുന്നതിന് റെയിൽവേ ഇടപെടണം: കൃഷിമന്ത്രി പി.‌പ്രസാദ്

രാസവള ലഭ്യതപ്രശ്നം പരിഹരിക്കുന്നതിന് റെയിൽവേ ഇടപെടണം: കൃഷിമന്ത്രി പി.‌പ്രസാദ്

by krishippura
0 comment

 

കേരളത്തിൽ കഴിഞ്ഞ കുറേ മാസങ്ങളിലായി തുടരുന്ന രാസവള ലഭ്യതക്കുറവ് പരിഹരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് റെയിൽവേ മന്ത്രി അബ്ദുറഹ്മാനെ അറിയിച്ചു. രണ്ടാം വിള കൃഷി തുടർന്ന് വരികയാൽ കേരളത്തിൽ രാസവളം ഏറ്റവും അത്യാവശ്യമായ സമയമാണിത്. കേരളത്തിന്റെ ആവശ്യകത ഇതിനകം അറിയിച്ചതിനെത്തുടർന്ന് ആവശ്യമായ വളം കേന്ദ്രം അനുവദിച്ചെങ്കിലും റെയിൽവേ വാഗൺ ലഭ്യമല്ലാത്തതിനാൽ ഈ വളങ്ങൾ കേരളത്തിലേക്ക് സമയബന്ധിതമായി എത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. കേരളത്തിന് അനുവദിച്ച പൊട്ടാഷ് ആന്ധ്രപ്രദേശിലെ കാക്കിനട പോർട്ടിലും, യൂറിയ മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളിലും കെട്ടിക്കിടക്കുകയാണ്. ഇത് കേരളത്തിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ വാഗണുകൾ ലഭ്യമാക്കുവാൻ ഇടപെടണമെന്നാണ് കൃഷിമന്ത്രി ആവശ്യപ്പെട്ടത്.

You may also like

Leave a Comment