Home ഔഷധസസ്യങ്ങൾ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും സൗഹൃദച്ചീര

സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും സൗഹൃദച്ചീര

by krishippura
3 comments

സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും സൗഹൃദച്ചീര സഹായകരമത്രെ. സമാധാനച്ചീര, മൈത്രിച്ചീര, മരച്ചീര, കുറ്റിച്ചീര, ഭാഗ്യച്ചീര എന്ന പേരിലൊക്കെ ഇത് അറിയപ്പെടുന്നുണ്ട്. ഇംഗ്ലീഷില്‍ ലെറ്റ്യൂബ്ട്രീ എന്നറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം പൈസോണിയ ആല്‍ബയെന്നാണ്.

10-12 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഈ ചെടി 50 വര്‍ഷംവരെ വിളവുതരുന്നു. ചീര സ്ഥായിയായ ഇലവര്‍ഗച്ചെടിയെന്ന നിലയില്‍ കേരളത്തില്‍ ഈ വിളയ്ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. നടീലും കൃഷിരീതിയും1-5-2-5 സെ.മീ. വ്യാസമുള്ള കമ്പുകള്‍ മുറിച്ചെടുത്ത് ഒരാഴ്ച തണലില്‍ സൂക്ഷിച്ചശേഷം നടീലിനായി ഉപയോഗിക്കാം.

ജൂണ്‍ മുതല്‍ ഡിസംബര്‍വരെയാണ് നടീലിന് അനുയോജ്യമായ സമയം. കമ്പുകള്‍ വേരുപിടിപ്പിച്ചോ, നേരിട്ടോ, കൃഷിയിടത്തില്‍ നടാം. ഒന്നരയടിമുതല്‍ രണ്ടടിവരെ അളവില്‍ കുഴികള്‍ തയ്യാറാക്കിയശേഷം മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് കുഴികള്‍ മൂടിയ ശേഷം കമ്പുകള്‍ നടാം. വേനലില്‍ തണലും ജലസേചനവും കൊടുക്കണം.

വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കോഴിവളം, കാലിവളം തുടങ്ങിയവയിലേതെങ്കിലും അഞ്ചു കി.ഗ്രാം ചെടി ഒന്നിന് എന്ന തോതില്‍ വര്‍ഷകാലാരംഭത്തിനുമുമ്പ് കൊടുക്കണം. ആവശ്യമെന്ന് തോന്നുന്നപക്ഷം 7-10.5 മിക്സ്ചര്‍ 50 ഗ്രാംകൂടി ചെടിക്ക് നല്‍കാം.

രോഗങ്ങളും കീടങ്ങളും പൊതുവെ ഈ വിളയ്ക്ക് കുറവുതന്നെ. രണ്ടുവര്‍ഷംകൊണ്ട് ചെടി നന്നായി വളരും. തളിരിലകളാണ് ഭക്ഷ്യയോഗ്യം. ആണ്‍മരത്തിന്റെ ഇലകള്‍ക്ക് ഇരുണ്ട നിറമാണ്. ഇലകള്‍ മഞ്ഞനിറത്തിലോ ഇളം പച്ചനിറത്തിലോ കാണാം. ധാരാളം ലവണങ്ങള്‍, ജീവകം എന്നിവ അടങ്ങിയ ഇതിന്റെ ഇല പ്രമേഹം, മന്ത് രോഗങ്ങള്‍ക്കെതിരെയും അധികരക്തസമ്മര്‍ദം നിയന്ത്രിക്കാനും ഉപകരിക്കുന്നു.

രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നതുകൊണ്ട് പ്രഷര്‍ച്ചീരയെന്നും ഇത് അറിയപ്പെടുന്നു. അലങ്കാരച്ചെടിയായും, വേലിവിളയായും തണല്‍മരമായും ചിലയിടങ്ങളില്‍ ഇത് വളര്‍ത്തുന്നുണ്ട്. വിഷലിപ്ത ഇലക്കറിയിനങ്ങളില്‍നിന്നുള്ള മോചനത്തിന് ഈ വിള സഹായകരമാണ്?

കടപ്പാട് : രവീന്ദ്രന്‍ തൊടീക്കളം

You may also like

3 comments

Rolland Curey November 11, 2024 - 3:48 pm

Rattling clean website , appreciate it for this post.

Apellidos de Albania November 14, 2024 - 11:32 pm

What’s Happening i’m new to this, I stumbled upon this I have found It positively useful and it has aided me out loads. I am hoping to give a contribution & assist other users like its helped me. Good job.

typisch schwedische nachnamen November 16, 2024 - 2:38 pm

Someone essentially help to make seriously articles I would state. This is the first time I frequented your web page and thus far? I amazed with the research you made to make this particular publish amazing. Wonderful job!

Leave a Comment