എം കെ പി മാവിലായി
ഏതൊരു സസ്യ കോശത്തിനും പുതിയൊരു സസ്യത്തിന് ജന്മം കൊടുക്കാൻ കഴിയുമെന്നുള്ള ആശയത്തിന്റെ പ്രായോഗിക പരിണിത ഫലമാണ് ടിഷ്യൂ കൾച്ചർ വഴിയുള്ള സസ്യ പ്രവർദ്ധനം. കോശങ്ങളെ സസ്യങ്ങളിൽ നിന്നും വേർപെടുത്തിയെടുത്ത് ടെസ്റ്റ് ട്യൂബുകളിലോ മറ്റു അനുയോജ്യമായ മാധ്യ
മങ്ങളിലോ അണുവിമുക്തമായ അന്തരീക്ഷത്തിൽ വളർത്തി അവയിൽ നിന്നും അനേകം തൈകൾ ഉൽപ്പാദിപ്പിക്കുന്ന വിദ്യയാണ് ടിഷ്യൂ കൾച്ചർ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളിൽ ഹേബർലാന്റ് എന്ന ശാസ്ത്രജ്ഞൻ വികസിപ്പിച്ചെടുത്ത ഈ വിദ്യ പുതിയ ജീവികളുടെ തന്നെ സൃഷ്ടിയിലും അതുപോലെ തന്നെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലും അത്ഭുതകരങ്ങളായ കണ്ടുപിടിത്തങ്ങളിലേക്ക് വരെ വഴി തെളിച്ചിരിക്കുന്നു. ജനിതിക എഞ്ചിനീയറിംഗ് എന്ന പുതിയ ശാസ്ത്ര ശാഖ ഇതിൽ നിന്നും ഉത്ഭവിച്ചതാണ്.
ഒരു കോശത്തിൽ നിന്നോ ഏതാനും മില്ലിമീറ്റർ മാത്രമുള്ള കലകളിൽ നിന്നോ ഗ്യുണമേന്മയുള്ള ലക്ഷക്കണക്കിന് ചെടികൾ ചുരുങ്ങിയ കാലയളവിൽ കാലഭേദമന്യേ വർഷം മുഴുവൻ ലഭ്യമാക്കാൻ സാധിക്കും എന്നുള്ളതാണ് കാർഷിക മേഖലയിൽ ഈ സാങ്കേതിക വിദ്യ കൊണ്ടുണ്ടായ പ്രധാന നേട്ടം.
രോഗവിമുക്തവും അധിക ഉൽപ്പാദന ക്ഷമതയുമുള്ള ചെടികളിൽ നിന്നാണ് ടിഷ്യൂ കൾച്ചറിനുള്ള കോശങ്ങൾ ശേഖരിക്കുന്നത് എന്നതിനാൽ പുതുതായി ഉൽപ്പാദിപ്പിച്ചെടുക്കുന്ന തൈകൾ ഇതേ ഗുണനിലവാരമുളളതായിരിക്കുമല്ലോ. വളരെയധികം തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന് കുറച്ച് സ്ഥലവും കുറച്ച് സമയവും മാത്രം മതി എന്നുള്ളതിനാൽ ഉൽപ്പാദന ചെലവും താരതമ്യേന കുറവാണ്. ഗവേഷണ കേന്ദ്രങ്ങളിൽ മിശ്രസങ്കരണം വഴിയും മറ്റും ഉരുത്തിരിച്ചെടുത്ത മെച്ചപ്പെട്ട ഇനങ്ങൾ വളരെ വേഗത്തിൽ ആവശ്യമായ തോതിൽ തൈകൾ വർധിപ്പിച്ച് ഉൽപ്പാദിപ്പിച്ചെടുക്കാനും ഈ രീതി കൊണ്ട് സാധിക്കുന്നു.
ടിഷ്യൂ കൾച്ചർ സംരംഭത്തിൽ ഏർപ്പെട്ട് നല്ല വരുമാനം ഉണ്ടാക്കുന്ന ധാരാളം പേർ ഇന്നു നമ്മുടെ സംസ്ഥാനത്തുണ്ട്. ഈ സംരംഭത്തിലേർപ്പെടുന്നതിന് മുൻപ് അതിന് വേണ്ട സാങ്കേതിക പരിജ്ഞാനം ആർജിക്കേണ്ടത് വിജയത്തിന് വളരെ അത്യാവശ്യമാണ്. സ്റ്റോക്ക് ലായനി തയ്യാറാക്കൽ, മാധ്യമത്തിന്റെ മിശ്രണം, അണുനശീകരിക്കേണ്ട വിധം, എക്സ്പ്ലാന്റുകൾ തെരഞ്ഞെടുക്കലും തയ്യാറാക്കലും നിക്ഷേപിക്കലും , ഇൻകുബേഷൻ, കുരുന്നു തൈകൾ സംരക്ഷിക്കുന്ന വിധം തുടങ്ങിയവയിലെല്ലാം വേണ്ടത്ര അറിവുണ്ടായിരിക്കണം. കൂടാതെ തുടക്കത്തിൽ നല്ല പരിശീലനവും ആവശ്യമാണ്. കേരള കാർഷിക സർവ കലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലും വെള്ളായണിയിലെ കാർഷിക കോളേജിലും ടിഷ്യൂ കൾച്ചർ പരിശീലനം നൽകി വരുന്നുണ്ട്.
ടിഷ്യൂ കൾച്ചർ പ്രവർധന രീതി രൂപപ്പെടുത്തിയിട്ടുള്ള എല്ലാ സസ്യങ്ങളിലും വ്യവസായികാടിസ്ഥാനത്തിലുള്ള പ്രവർധനം സാദ്ധ്യമല്ല. ചില സസ്യങ്ങളിൽ പ്രവർധനത്തിന്റെ നിരക്ക് കുറവായിരിക്കും. ചിലതിന്റെ കാര്യത്തിൽ പുറത്ത് നടുമ്പോഴുള്ള നാശം വളരെ കൂടുതലായിരിക്കും. ഓർക്കിഡ്, ആന്തൂറിയം , വാഴ, ആപ്പിൾ, പ്ലം, എണ്ണപ്പന, കൈതച്ചക്ക, ഏലം എന്നീ സസ്യങ്ങളാണ് ടിഷ്യൂ കൾച്ചർ പ്രവർധന വ്യവസായത്തിൽ പ്രമുഖം.ടിഷ്യൂ കൾച്ചർ യൂണിറ്റ് തുടങ്ങാൻ ഒരു പാട് അടിസ്ഥാന സൗകര്യങ്ങളൊന്നും ആവശ്യമില്ല.
ലക്ഷക്കണക്കിന് ചെടികൾ വളരാൻ വളരെ കുറച്ച് സ്ഥലമേ ആവശ്യമുള്ളൂ എന്നത് കൊണ്ട് മുറിയുടെ വലിപ്പം അത്ര പ്രശ്നനമല്ല.താരതമ്യേന ചെറിയ ബിൽഡിങ്ങ് ഇതിനായി മതിയാകും. അണുവിമുക്തമായ സാഹചര്യത്തിലാണ് ടിഷ്യൂകൾച്ചർ പ്രവർത്തനങ്ങൾ നടത്തേണ്ടത്. അതിനാൽ പൊടി പടലങ്ങൾ ഇല്ലാത്ത അന്തരീക്ഷം ആവശ്യമാണ്. ശുദ്ധജലവും വൈദ്യുതിയുടെ ലഭ്യത, എക്സ്പ്ലാന്റുകളുടെ ലഭ്യത എന്നിവയും പരിഗണിക്കണം.
ഒരു ടിഷ്യൂ കൾച്ചർ ലാബിന് പ്രധാനമായും മൂന്ന് പ്രത്യേക ഭാഗങ്ങൾ ആവശ്യമാണ്. കൾച്ചർ മീഡിയ തയ്യാറാക്കുവാനുള്ള സ്ഥലമാണ് ഒന്നാമത്തേത്. കൾച്ചർ മാധ്യമം തയ്യാറാക്കാനാവശ്യമായ ഉപകരണങ്ങൾ, മേശകൾ, വാഷ് ബസിനുകൾ തുടങ്ങിയവ ഈ മുറിയിൽ ഉണ്ടായിരിക്കണം. കൂടാതെ രാസപദാർത്ഥങ്ങൾ സൂക്ഷിക്കുവാനുള്ള റാക്ക്, ജീവനക്കാർക്കാവശ്യമായ ഫർണീച്ചറുകളും ഉണ്ടായിരിക്കണം. അണുവിമുക്തമായ സാഹചര്യത്തിൽ ചെടിയുടെ ഭാഗങ്ങളെ മാധ്യമത്തിലേക്ക് മാറ്റുന്നതിനുളള സജ്ജീകരണങ്ങളോടു കൂടിയ ഇനാക്കുലേഷൻ ഏരിയയാണ് രണ്ടാമത്തേത്. അണുവിമുക്തമായ കൾച്ചർ മാധ്യമത്തിൽ എക്സ്പ്ലാന്റുകൾ നിക്ഷേപിക്കുവാനും മാറ്റി നിക്ഷേപിക്കുവാനും പര്യാപ്തമായ ഉപകരണമായ ലാമിനർ എയർപ്ലോ ചേമ്പറുകൾ ഈ മുറിയിൽ ഉണ്ടായിരിക്കണം. ഈ മുറി എപ്പോഴും അണുനാശിനികൾ ഉപയോഗിച്ച് തുടച്ച് വൃത്തിയായി സൂക്ഷിക്കണം.
ചെടികൾ വളരാനുളള സ്ഥലം അഥവാ ഗ്രോത്ത് റൂമാണ് മൂന്നാമത്തേത്. തെരഞ്ഞെടുത്ത ചെടിയിൽ നിന്ന് അനുയോജ്യമായ സസ്യഭാഗം വേർപെടുത്തി അണുവിമുക്തമാക്കുക, പോഷണ
മാധ്യമങ്ങളിൽ വെച്ച് കോശവിഭജനത്തിലൂടെ പുതുനാമ്പുണ്ടാക്കുക, വേരു വന്നു കുരുത്ത തൈകൾ മണ്ണിൽ നട്ടുപിടിപ്പിക്കുക ഈ മൂന്നു ഘട്ടങ്ങളാണ് ഈ ഈ പ്രക്രിയയിലുള്ളത്.
ലാബറട്ടയിൽ നിന്നും പുറത്ത് വരുന്നത് ഫ്ളാസ്ക്കിലെ മാധ്യമത്തിൽ വളരുന്ന കുരുന്നു തൈകളാണ്. ഇവ നേരിട്ട് കൃഷിയിടത്തിലേക്ക് പറിച്ചുനടാൻ പറ്റില്ല. പരീക്ഷണശാലയിലെ നിയന്ത്രിത സാഹചര്യത്തിൽ വളർന്ന തൈകൾ പുറത്തെ അന്തരീക്ഷവുമായി സാവധാനത്തിലേ ഇണങ്ങി ചേരുകയുള്ളൂ. നെറ്റ് പോട്ടുകളിലും പോളിത്തീൻ കൂടുകളിലും വളർത്തിയ ടിഷ്യൂ തൈകളായാണ് വിതരണത്തിനായി ഒരുക്കുന്നത്.
ത്വരിതഗതിയിലുള്ള സസ്യ പ്രവർധനത്തിന് ടിഷ്യൂ കൾച്ചർ സാങ്കേതിക വിദ്യ ആഗോള വ്യാപകമായി അവലംബിച്ച് തുടങ്ങിയിട്ട് നാല് ദശകങ്ങളോളമായി. സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ടിഷ്യൂകൾച്ചറിലൂടെ കാർഷിക നടീൽ വസ്തുക്കൾ ഉല്പാദിപ്പിക്കൽ വളരെ വ്യാപകമായ വ്യവസായമായി മാറിയിട്ടുണ്ട്. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ടിഷ്യൂകൾച്ചർ യൂണിറ്റ് തുടങ്ങിയത് 1987 ലാണ്. അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഒരു ഉത്തമ മാർഗ്ഗമായി ടിഷ്യൂകൾച്ചർ സാങ്കേതിക വിദ്യയെ ഉപയാഗപ്പെടുത്താവുന്നതാണ്.
5 comments
Owing to their ability to decrease estrogen concentration, aromatase inhibitors could also be used for estrogen dependent conditions including endometriosis, myoma and adenomyosis priligy for pe 47 Interestingly, deficiency of IKKОІ diminished the ability of these cells to differentiate, leading to accumulation of adipocyte precursor cells in adipose tissue, and revealed a mechanistic link between IKKОІ and ОІ catenin
I really appreciate this post. I have been looking everywhere for this! Thank goodness I found it on Bing. You have made my day! Thx again
Then, they received Escherichia coli lipopolysaccharide 200 Ојg intratracheally LPS B5, serotype O55 B5, 400 Ојg, Invitrogen, San Diego, California, USA to induce mild to moderate ALI and 25 mg kg tramadol subcutaneously Tramal, Grunenthal do Brasil FarmacГЄutica Ltda priligy and viagra This is not a choice
My developer is trying to persuade me to move to .net from PHP. I have always disliked the idea because of the expenses. But he’s tryiong none the less. I’ve been using WordPress on several websites for about a year and am concerned about switching to another platform. I have heard good things about blogengine.net. Is there a way I can transfer all my wordpress content into it? Any kind of help would be greatly appreciated!
hey there and thank you to your information – I’ve definitely picked up something new from proper here. I did alternatively experience some technical issues the usage of this web site, as I skilled to reload the website lots of times previous to I may get it to load correctly. I have been considering if your web hosting is OK? Not that I am complaining, however sluggish loading instances occasions will very frequently have an effect on your placement in google and could damage your quality score if ads and ***********|advertising|advertising|advertising and *********** with Adwords. Anyway I am including this RSS to my email and can look out for a lot more of your respective interesting content. Make sure you update this again very soon..