Home കാർഷിക വിജയഗാഥകൾനെൽ കൃഷിക്ക് ഡ്രോൺ പ്രോട്ടോകോൾ ഒരുക്കി കൃഷി വിജ്ഞാന കേന്ദ്രം അമ്പലവയൽ

നെൽ കൃഷിക്ക് ഡ്രോൺ പ്രോട്ടോകോൾ ഒരുക്കി കൃഷി വിജ്ഞാന കേന്ദ്രം അമ്പലവയൽ

by krishippura

കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്തിരിക്കുന്ന ഉത്തമ കാർഷിക മുറകൾ അല്ലെങ്കിൽ നെൽകൃഷിക്കായുള്ള പ്രോട്ടോകോൾ അവലംബിച്ചു നെൽകൃഷിയിൽ നിന്നും പരമാവധി വിളവ് ലഭ്യമാക്കുക, ഗുണമേന്മയുള്ള അരി ഉത്പാദിപ്പിക്കുക, കർഷക തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി വയനാട് കൃഷി വിജ്ഞാന കേന്ദ്രം പടിഞ്ഞാറത്തറ കൃഷിഭവനുമായി സഹകരിച്ച് കുപ്പാടിത്തറയിൽ ‘ നെൽ കൃഷിയിൽ ഡ്രോൺ സാങ്കേതിക വിദ്യ’യുടെ മുൻനിര പ്രദർശനം ഒരുക്കി. ആദ്യഘട്ടത്തിൽ ഞാറു പറിച്ചു നട്ട് 25 ദിവസം കഴിഞ്ഞു ലിക്വിഡ് സ്യൂഡോമോണാസ് 5 മില്ലി 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്തു. 10 ദിവസം കഴിഞ്ഞു സമ്പൂർണ്ണ എന്ന സൂക്ഷ്മ മൂലക മിശ്രിതം 10 ഗ്രാം 1 ലിറ്റർ എന്ന തോതിൽ തളിക്കുന്നു.പറിച്ച് നട്ട് 40-50 ദിവസം കഴിയുമ്പോൾ സ്യൂഡോമോണാസ് 5 മില്ലി 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കുന്നു. 10 ദിവസം കഴിഞ്ഞു സമ്പൂർണ്ണ 10 ഗ്രാം 1 വെള്ളത്തിൽ എന്ന തോതിൽ തളിക്കുന്നു.

കതിര് നിരക്കുമ്പോൾ പൊട്ടാസ്യം നൈട്രേറ്റ് എന്ന വളം 5 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്യുന്നു.
പരിപാടിയുടെ ഉദ്‌ഘാടന കർമ്മം പടിഞ്ഞാറത്തറ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി എ ജോസ് നിർവ്വഹിച്ചു. കൃഷി ഓഫീസർ ശ്രീമതി. രേഖ റ്റി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് കാർഷിക വിജ്ഞാന കേന്ദ്രം നോഡൽ ഓഫീസറും, വയനാട് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. അലൻ തോമസിന്റെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രജ്ഞരായ ഡോ. ഇന്ദുലേഖ വി പി, ശ്രീമതി. അഷിത എം ആർ, ഡോ. ദീപാറാണി സി വി, സയന്റിഫിക് ഓഫീസർ ശ്രീ. രാജമണി എന്നിവർ പങ്കെടുത്തു. കണ്ണോത്ത് ഭാഗം പാടശേഖരം സെക്രട്ടറി ശ്രീ. ജോസ്, കർഷകരായ ശ്രീധരൻ നായർ, സുജിത്ത്, ബാബു, ശിവശങ്കരൻ എന്നിവരുടെ പാടത്താണ് മുൻനിര പ്രദർശനം നടത്തിയത്.

You may also like

Leave a Comment