• Home
KRISHIPPURA
keep your memories alive
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

കശുമാവ് കൃഷിയിൽ നൂതന വിദ്യ:ആനിയമ്മയുടെ കണ്ടുപിടുത്തത്തിന് കേന്ദ്ര അ൦ഗീകാര൦

by krishippura November 11, 2021
written by krishippura

ന്യൂഡൽഹി: കശുമാവിലെ പുഴുക്കളുടെ ആക്രമണ൦ കർഷകർ നേരിടുന്ന വലിയ വെല്ലുവിളിയാണ്. വേരിലൂടെ പ്രവേശിച്ച് ക്രമേണ ഇവ മര൦ ഉണക്കി കളയു൦. ഇത് കശുവണ്ടിയുടെ വിളവ് വൻതോതിൽ കുറയുന്നതു തടയാൻ കണ്ണൂരുകാരിയായ കർഷക ആനിയമ്മ ബേബി കണ്ടെത്തിയ നാടൻപരിഹാരത്തിന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്.

വേരുപടർത്തൽ രീതിയിലൂടെ മാതൃചെടിയിൽനിന്ന് കൂടുതൽ ആരോഗ്യമുള്ള പുതുചെടിയുണ്ടാക്കുന്ന ആനിയമ്മയുടെ രീതി കശുവണ്ടി വിളവ് മെച്ചപ്പെടുത്താനുള്ള നൂതനവിദ്യയായി അംഗീകരിച്ച് മന്ത്രാലയം പത്രക്കുറിപ്പിറക്കി.

2004-ൽ കശുവണ്ടിത്തോട്ടത്തിൽ കണ്ട കാര്യം പരീക്ഷിച്ചാണ് ആനിയമ്മ ചെടിയുടെ പ്രതിരോധശേഷിയും വിളവും കൂട്ടിയത്. ഒരു കശുമാവിന്റെ കൊമ്പ് മണ്ണിൽ മുട്ടി അതിൽനിന്ന് വേരുകൾ പടർന്നിരുന്നു. ഈ ഭാഗം സാധാരണയിലും വേഗം വളരുന്നതായി അവർ മനസ്സിലാക്കി. അടുത്തവർഷം പുഴുശല്യത്തെ തുടർന്ന് മാതൃമര൦ നശിച്ചെങ്കിലും വേരുപടർന്നുണ്ടായ പുതിയ കൊമ്പിന്റെ ഭാഗം ആരോഗ്യത്തോടെ നിന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണിനു സമാന്തരമായി നിൽക്കുന്ന കൊമ്പുകളിൽ ചാണകവും മണ്ണും ചാക്കുകൊണ്ടു പൊതിഞ്ഞുവെച്ച് വേരുകൾ പാള വഴി മണ്ണിലെത്തിച്ച് മാതൃചെടിയിൽനിന്ന് പുതിയ ചെടികൾ ആനിയമ്മ വികസിപ്പിച്ചു. ഏഴുവർഷമായി ഈ രീതിയിലൂടെ തന്റെ കൃഷിയിടത്തിലെ വിളവ് ഇവർക്ക് കൂട്ടാനായി. ഈ രീതിയാണ് ഇപ്പോൾ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കുന്നത്. കേരള കാർഷിക സർവകലാശാലയും കർണാടകത്തിലെ ഐ.സി.എ.ആറും ഈ രീതി പരിശോധിച്ച് അംഗീകാരം നൽകിയിരുന്നു.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

November 11, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയില്‍ 16 വരെ

by krishippura November 11, 2021
written by krishippura

 

ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുളള രണ്ടാം ഘട്ട കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ് ജില്ലയില്‍ പുരോഗമിക്കുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രൂപികരിക്കപ്പെട്ട വാക്‌സിനേറ്റര്‍മാരുടെ സ് ക്വാഡുകള്‍ കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിച്ചാണ് ഉരുക്കളെ സൗജന്യമായി രോഗ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നത്. ജില്ലയിലെ 71.1 ശതമാനം കന്നുകാലികളെ പ്രതിരോധ കുത്തിവയ്പ്പിനു വിധേയമാക്കിയതായി ചീഫ് വെറ്റിനറി ഓഫീസര്‍ അറിയിച്ചു. നവംബര്‍ 16 വരെ ക്യാമ്പയിന്‍ നടക്കും. വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ എത്താത്ത കര്‍ഷകര്‍ പഞ്ചായത്തിലുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം.

കന്നുകാലികളെ പാലുത്പാദനത്തെ സാരമായി ബാധിക്കുന്ന കുളമ്പു രോഗത്തെ ഘട്ടം ഘട്ടമായി നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടൊയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് കൊണ്ടുവരുന്ന കന്നുകാലികളില്‍ കുളമ്പു രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ട്. ജില്ലയിലെ എല്ലാ കര്‍ഷകരും ഉരുക്കളെ പ്രതിരോധ കുത്തിവെയ്പ്പിനു വിധേയമാക്കി കുളമ്പു രോഗ നിര്‍മാര്‍ജ യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് ചീഫ് വെറ്റിനറി ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

November 11, 2021 2 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

എൻ എം ഡി സി പ്രഥമ കർഷക മിത്ര അവാർഡ് അയൂബ് തോട്ടോളിക്ക്

by krishippura November 11, 2021
written by krishippura

കോഴിക്കോട്‌ :എൻഎംഡിസി( നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ & മാർക്കറ്റിംഗ് സൊസൈറ്റി ലിമിറ്റഡ്) കേരളത്തിലെ കർഷകർക്കായി ഏർപ്പെടുത്തിയ പ്രഥമ കർഷക മിത്ര അവാർഡ് 2021 ജോതാക്കളെ പ്രഖ്യാപിച്ചു. വയനാട് വെള്ളമുണ്ട ആർവാൾ സ്വദേശി അയൂബ് തോട്ടോളി ഒന്നാം സ്ഥാനത്തിന് അർഹനായി. രണ്ടാം സ്ഥാനം മികച്ച വൈവിധ്യമുള്ള കർഷകൻ കണ്ണൂർ തില്ലങ്കേരി ജൈവകം വീട്ടിൽ എൻ.ഷിംജിതിനും ,മൂന്നാം സ്ഥാനം ജൈവരീതിയിലുടെ പല തരത്തിലുള്ള പച്ചക്കറികൾ കൃഷിചെയ്ത തൃശ്ശൂർ ഗുരുവായൂർ, പാലുവായ് അരീക്കര വീട്ടിൽ സുജാതാസുകുമാരനും അർഹരയി.

കർഷകനും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കി സ്വന്തം കൃഷിയിടത്തിൽ നിന്ന് തയ്യാറാക്കിയ മൂന്ന് മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ചിത്രങ്ങൾ ആണ് അവാർഡിനായി പരിഗണിച്ചത്.

 

പഴയ തലമുറയുടെ കൃഷിരീതികൾ പുതുതലമുറയുടെ മനസ്സിൽ പകുത്ത് നൽകുക , പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക , നൂതനമായ കൃഷി രീതികളും അറിവുകളും പങ്ക് വെക്കുക എന്ന ഉദ്ദേശത്തോടെ ആണ് മത്സരം സംഘടിപ്പിച്ചത്. 55 എൻട്രികൾ ലഭിച്ചു. ഇതിൽ 15 പേർ വനിതാ കർഷകർ ആണ്.92 വയസുള്ള വയനാട്ടിലെ പുൽപ്പള്ളി സ്വദേശി ചെറുതോട്ടിൽ വർഗ്ഗീസ് , കാസർഗോഡ് കുണ്ടുകുഴിയിലുള്ള പത്താം ക്ലാസ് വിദ്യാർത്ഥി ബി.അഭിഷേകും ഉൾപ്പെടുന്നു.
വിദഗ്ദരടങ്ങുന്ന എൻഎംഡിസിയുടെ അവാർഡ് കമ്മിറ്റി പരിശോധിച്ച് പരിഗണിച്ച 10 പേരിൽ നിന്ന് പ്രത്യേക ജ്യുറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കേരളത്തിലെ അറിയപ്പെടുന്ന കാർഷിക വിദഗ്ദ്ധനായ എം.കെ.പി മാവിലായി വയനാട് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ.അലൻ തോമസ് , കാർഷിക മാധ്യമ പ്രവർത്തകൻ രാജിത്ത് വെള്ളമുണ്ട , എൻഎംഡിസി ചെയർമാൻ പി.സൈനുദ്ദീൻ എന്നിവരടങ്ങുന്ന ജ്യുറി കമ്മിറ്റി ആണ് അവാർഡ് പരിഗണിച്ചത്. ഒന്നാം സമ്മാനം 10001 രൂപ, രണ്ടാം സമ്മാനം 5001 രൂപ , മൂന്നാം സമ്മാനം 3001 രൂപ , പ്രശസ്തി പത്രവും , ഫലകവും ആണ് അവാർഡായി നൽകുക.

November 11, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

എൻ എം ഡി സി പ്രഥമ കർഷക മിത്ര അവാർഡ് 2021 ജോതാക്കളെ പ്രഖ്യാപിച്ചു

by krishippura November 11, 2021
written by krishippura

കോഴിക്കോട്‌ :എൻഎംഡിസി( നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ & മാർക്കറ്റിംഗ് സൊസൈറ്റി ലിമിറ്റഡ്) കേരളത്തിലെ കർഷകർക്കായി ഏർപ്പെടുത്തിയ പ്രഥമ കർഷക മിത്ര അവാർഡ് 2021 ജോതാക്കളെ പ്രഖ്യാപിച്ചു. വയനാട് വെള്ളമുണ്ട ആർവാൾ സ്വദേശി അയൂബ് തോട്ടോളി ഒന്നാം സ്ഥാനത്തിന് അർഹനായി. രണ്ടാം സ്ഥാനം മികച്ച വൈവിധ്യമുള്ള കർഷകൻ കണ്ണൂർ തില്ലങ്കേരി ജൈവകം വീട്ടിൽ എൻ.ഷിംജിതിനും ,മൂന്നാം സ്ഥാനം ജൈവരീതിയിലുടെ പല തരത്തിലുള്ള പച്ചക്കറികൾ കൃഷിചെയ്ത തൃശ്ശൂർ ഗുരുവായൂർ, പാലുവായ് അരീക്കര വീട്ടിൽ സുജാതാസുകുമാരനും അർഹരയി.

കർഷകനും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കി സ്വന്തം കൃഷിയിടത്തിൽ നിന്ന് തയ്യാറാക്കിയ മൂന്ന് മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ചിത്രങ്ങൾ ആണ് അവാർഡിനായി പരിഗണിച്ചത്.

പഴയ തലമുറയുടെ കൃഷിരീതികൾ പുതുതലമുറയുടെ മനസ്സിൽ പകുത്ത് നൽകുക , പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക , നൂതനമായ കൃഷി രീതികളും അറിവുകളും പങ്ക് വെക്കുക എന്ന ഉദ്ദേശത്തോടെ ആണ് മത്സരം സംഘടിപ്പിച്ചത്. 55 എൻട്രികൾ ലഭിച്ചു. ഇതിൽ 15 പേർ വനിതാ കർഷകർ ആണ്.92 വയസുള്ള വയനാട്ടിലെ പുൽപ്പള്ളി സ്വദേശി ചെറുതോട്ടിൽ വർഗ്ഗീസ് , കാസർഗോഡ് കുണ്ടുകുഴിയിലുള്ള പത്താം ക്ലാസ് വിദ്യാർത്ഥി ബി.അഭിഷേകും ഉൾപ്പെടുന്നു.
വിദഗ്ദരടങ്ങുന്ന എൻഎംഡിസിയുടെ അവാർഡ് കമ്മിറ്റി പരിശോധിച്ച് പരിഗണിച്ച 10 പേരിൽ നിന്ന് പ്രത്യേക ജ്യുറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കേരളത്തിലെ അറിയപ്പെടുന്ന കാർഷിക വിദഗ്ദ്ധനായ എം.കെ.പി മാവിലായി വയനാട് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ.അലൻ തോമസ് , കാർഷിക മാധ്യമ പ്രവർത്തകൻ രാജിത്ത് വെള്ളമുണ്ട , എൻഎംഡിസി ചെയർമാൻ പി.സൈനുദ്ദീൻ എന്നിവരടങ്ങുന്ന ജ്യുറി കമ്മിറ്റി ആണ് അവാർഡ് പരിഗണിച്ചത്. ഒന്നാം സമ്മാനം 10001 രൂപ, രണ്ടാം സമ്മാനം 5001 രൂപ , മൂന്നാം സമ്മാനം 3001 രൂപ , പ്രശസ്തി പത്രവും , ഫലകവും ആണ് അവാർഡായി നൽകുക.

മികച്ച വനിതാ കർഷകയായി തിരഞ്ഞെടുത്ത തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ തൈക്കാട് സ്വദേശി കെ.എസ് ഷീജക്ക് വനിതാ കർഷക പുരസ്ക്കാരം നൽകും.
വയനാട് പുൽപള്ളി സ്വദേശി സി.വി.വർഗ്ഗീസിന് ലംബകൃഷി – മാതൃക കൃഷി പുരസ്ക്കാരവും, കുട്ടികർഷക പുരസ്ക്കാരം കാസർഗോഡ് ബി.അഭിഷേകിനും,92 വയസ്സിലും ഉഷാറോടെ കപ്പ കൃഷി ചെയുന്ന വയനാട്ടിലെ ചെറുതോട്ടിൽ വർഗ്ഗീസിന് കർഷക കാരണവർ പുരസ്ക്കാരവും നൽകും.

ഇവർക്ക് 1001 രൂപ വീതം ക്യാഷ് അവാർഡും നൽകും.
നവംബർ 20ന് കോഴിക്കോട് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ- സർഗ്ഗാലയിൽ നടക്കുന്ന സംസ്ഥാനതല സഹകരണ വാരാഘോഷങ്ങളുടെ സമാപന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി അവാർഡ് ദാനം നിർവ്വഹിക്കും.

എല്ലാ വർഷങ്ങളിലും ഈ അവാർഡ് ഏർപ്പെടുതുമെന്ന് എൻഎംഡിസി ചെയർമാൻ പി.സൈനുദ്ദീൻ, വൈസ്ചെയർമാൻ വി.പി കുഞ്ഞികൃഷ്ണൻ , ജനറൽമാനേജർ എം. കെ. വിപിന എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു

November 11, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

തക്കാളിയു൦ വഴുതിനയു൦ ഇനി ഒരു ചെടിയിൽ

by krishippura November 10, 2021
written by krishippura

 

ഒരു ചെടിയിൽതന്നെ തക്കാളിക്കായും വഴുതനങ്ങയുമോ? അത്ഭുതപ്പെടേണ്ട… വാരാണസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിൾ റിസർച്ചാണ് തക്കാളിക്കയും വഴുതനങ്ങയുമുണ്ടാകുന്ന പുതിയ ഇനം വികസിപ്പിച്ചിരിക്കുന്നത്. ബ്രിൻജാൾ, ടൊമാറ്റോ എന്നീ പേരുകൾ ചേർത്ത് ബ്രിമാറ്റോ എന്നു പേരിട്ടിരിക്കുന്ന ഈ ചെടികൾ കായ്ച്ചു നിൽക്കുന്നതു കാണാനും അഴകേറെ.
മുൻപൊരിക്കൽ ഉരുളക്കിഴങ്ങും തക്കാളിയും ചേർത്ത് പൊമാറ്റോ എന്നയിനവും ഇവിടെ വികസിപ്പിച്ചിരുന്നു.

വഴുതനയുടെ റൂട്ട് സ്റ്റോക്കിൽ കാശി സന്ദേശ് എന്ന സങ്കരയിനം വഴുതനയും കാശി അമൻ എന്ന തക്കാളിയിനവും ഗ്രാഫ്റ്റ് ചെയ്തിട്ടുള്ളതിനാലാണ് തക്കാളിയും വഴുതനങ്ങയും ഒരു ചെടിയിലുണ്ടാകുന്നത്. 25 ദിവസം പ്രായമായ തൈകളാണ് ഗ്രാഫ്റ്റിങ്ങിന് ഉപയോഗി ക്കുക. ഒരു ബ്രിമാറ്റോയിൽനിന്ന് 3–4 കിലോ വഴുതനങ്ങയും 2–3 കിലോ തക്കാളിക്കയും വിളവെടുക്കാനാകുമത്രേ.

വഴുതനയും തക്കാളിയും അടുത്ത ബന്ധുക്കളും കുടുംബക്കാരുമൊക്കെയാണെങ്കിലും തക്കാളിയുടെ ജനപ്രീതി വഴുതനയ്ക്കില്ല. എന്നാൽ വാട്ടരോഗവും കേടുകളും കാരണ൦ തക്കാളിക്കൃഷി പലപ്പോഴും വിജയിക്കണമെന്നില്ല. വഴുതനയാവട്ടെ, നല്ല വിളവു൦ തരു൦. വാട്ടരോഗത്തെ ചെറുക്കാനുള്ള വഴുതനയുടെ കഴിവ് പ്രയോജനപ്പെടുത്തി വഴുതനയുടെ തൈകളിൽ തക്കാളിയുടെ തൈകൾ ഗ്രാഫ്റ്റ് ചെയ്യാറുണ്ട്. ചുവട്ടിൽ വഴുതനയാണെങ്കിലും വളർന്നുകഴിയുമ്പോൾ തക്കാളിക്കയാണ് ഇത്തരം ഗ്രാഫ്റ്റ് ചെടികളിലുണ്ടാവുക. എന്നാൽ, ബ്രിമാറ്റോയിൽ ഇരു കായ്കളു൦ ഒരുമിച്ചു കായ്ച്ചു നിൽക്കു൦.

November 10, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

എം ഡി ഡി റ്റി ടീം പാടശേഖരങ്ങൾ സന്ദർശിച്ചു

by krishippura November 10, 2021
written by krishippura

 

മാനന്തവാടി ബ്ലോക്കിലെ തിരുനെല്ലി മാനന്തവാടി എന്നീ കൃഷിഭവനുകളിലെ വള്ളിയൂർക്കാവ്, നെല്ലിയാട്ട്, മൂർത്തി മൂല,തശിലേരി എന്നീ പാടശേഖരങ്ങളിൽ നെൽകൃഷിക്ക് ഉണ്ടായിട്ടുള്ള രോഗ കീടബാധകൾ കൃഷി ഡപ്യൂട്ടി ഡയറക്ടർ ശ്രീ.ജി. മുരളീധരമേനോൻ്റെ നേതൃത്വത്തിൽ മൾട്ടി ഡിസ്പ്ലിനറി ഡിസ്ട്രിക്ട് ടീം പരിശോധന നടത്തി. സംഘത്തിൽ മാനന്തവാടി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ രാമുണ്ണി കെ കെ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോ.വി.പി ,ഡോ .ജൂലി, ഐ എലിസബത്ത്, കൃഷിഭവൻ ഉദ്യോഗസ്ഥർ, അനുശ്രീ മോഹൻ ,ഇന്ദുലേഖ എന്നിവരും ഉണ്ടായിരുന്നു. പാടശേഖരങ്ങളിലെ കർഷകർക്ക് രോഗ കീടബാധക്കുള്ള മുൻകരുതൽ നടപടികളും നിയന്ത്രണ മാർഗങ്ങളും സംഘം വിശദീകരിച്ചു നൽകി.

November 10, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

വരൾച്ചയിൽ വിളകളെ സംരക്ഷിക്കാൻ ഹൈഡ്രോജെൽ ക്യാപ്സ്യുൾ

by krishippura November 8, 2021
written by krishippura

 

ടെറസിലെ പച്ചക്കറി കൃഷി ഇപ്പോൾ വ്യാപകമായികൊണ്ടിരിക്കയാണ്.
ചെടിച്ചട്ടി , ഗ്രോബാഗ് ,ഡ്രം എന്നിവയിൽ കൃഷി ചെയ്യുന്നവർക്ക് വരൾച്ചയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല .
ഇവയുടെ വലിപ്പമനുസരിച്ചും ചെടികളുടെ വളർച്ച അനുസരിച്ചും പലപ്പോഴും ഒന്നിൽ കൂടുതൽ പ്രാവശ്യം ദിവസവും നനക്കേണ്ടിവരുന്നത് അസൗകര്യമാണെന്നതാണ് പലരേയും ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നത്.ചെടികള്‍ നനയ്ക്കുന്നതിനുവേണ്ടി മാത്രം ദൂരയാത്രകള്‍ ഒഴിവാക്കുന്ന കൃഷിപ്രിയരും ഉണ്ട്. ഇത്തരക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മണ്ണില്‍ ജലാംശം നിലനിര്‍ത്താന്‍ ഇതാ ഒരു ഗുളിക മതി.ഹൈഡ്രോജെൽ ക്യാപ്സ്യുൾ എന്ന പുതിയ അതിഥിയാണ് ഈ താരം . ജൈവരീതിയിൽ നിർമിച്ച ഈ ഗുളികകൾ സ്പോഞ്ചുപോലെ വെള്ളം വലിച്ചുകുടിച്ച് വീർത്ത് മണ്ണിൽ കിടക്കും. ഇത് ചെടികളുടെ വേരുപടലത്തിൽ ഒട്ടിയിരിക്കുകയും മണ്ണിൽ ജലാംശം കുറയുന്ന അവസരത്തിൽ നനവ് പുറത്തുവിട്ട് ചെടിക്ക് ലഭ്യമാക്കുകയും ചെയ്യും.

ജലസേചനത്തിന്റെ ആവശ്യകത പൂർണ്ണമായും ഒഴിവാക്കാൻ ഇവകൊണ്ട് സാധിക്കില്ല എന്നിരുന്നാലും ഒന്നോ രണ്ടോ ദിവസം നന ഒഴിവാക്കാൻ ഇതുകൊണ്ട് കഴിയും. ബാഷ്പീകരണം മൂലം ജലനഷ്ടവും ഉണ്ടാകുന്നില്ല.

ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആണ് മണ്ണില്‍ ജലാംശം കൂടുതല്‍ സമയം സംഭരിച്ചു വയ്ക്കാന്‍ ഉതകുന്ന ഹൈഡ്രോ ജെല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ‘പൂസാ ഹൈഡ്രോ ജെല്‍’ എന്ന് അറിയപ്പെട്ടിരുന്ന ഇത് ആദ്യം തരി രൂപത്തിലായിരുന്നു.

ഇതിനെ ക്യാപ്‌സ്യൂളിനുള്ളില്‍ നിറച്ച് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന വിധത്തിലാക്കിയത് പാലക്കാട് കെ വി കെ യിലെ ഡോ. കെ.എം. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ്. ഓരോ ക്യാപ്‌സ്യൂളും 34 ഗ്രാം തൂക്കമുള്ളതാണ്. ഒരു ക്യാപ്‌സ്യൂളിന് 3 രൂപ വില വരും. ഇത് ഓരോ ചെടിയുടെയും വലുപ്പത്തിനനുസരിച്ച് വേരുപടലത്തിനോട് ചേര്‍ത്ത് മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. തരിരൂപത്തിലായിരുന്ന ഇതിന്റെ പ്രധാന പോരായ്മയായിരുന്നത് ഇവ മണ്ണിൽ ചിതറി കിടക്കുന്നതിനാൽ വേരുകൾക്ക് അവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാകും എന്നതാണ്. മണ്ണില്‍ വെള്ളത്തിന്റെ ലഭ്യത കുറയുമ്പോള്‍ ഗുളികകളില്‍ സംഭരിച്ചു വച്ച വെള്ളം വേരുകള്‍ എളുപ്പത്തിൽ കണ്ടെത്തി ആവശ്യത്തിന് ഉപയോഗിച്ചുകൊള്ളും. ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും ഇവ വളരെ ഉപകാരപ്രദമാണെന്ന് കൃഷി വിദഗ്ധര്‍ പറയുന്നു.

വിദേശങ്ങളിൽ പ്രചാരത്തിലുള്ള ഹൈഡ്രോജെല്ലിന്റെ ഒരിനം എട്ടുവർഷംവരെ മണ്ണിൽ അലിയാതെ കിടക്കാനുള്ള ശേഷിയും 1500 ഭാരത്തിന്റെ 1500 ഇരട്ടിവരെ വെള്ളം സംഭരിച്ചു വെക്കാനും കഴിവുണ്ട്. ഒരിക്കലും അലിയാത്തവ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോൾ അവിടെ നിലവിലുണ്ട്. പക്ഷെ അവ ജൈവരീതിയിൽ ഉള്ളവയല്ലാത്തതിനാൽ മണ്ണിന് നല്ലതല്ല എന്നതാണ് ഒരു പ്രധാന ദോഷം.

2021 ഫെബ്രുവരിയിൽ തൃശൂരിൽ നടന്ന അഞ്ചാമത് വൈഗ കാർഷിക മേളയുടെ ഭാഗമായി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള പ്രദർശനശാലയിലാണ് വരൾച്ചയെ പ്രതിരോധിച്ച് വിളകളെ സഹായിക്കുന്ന ഹൈഡ്രോജൽ ക്യാപ്സ്യൂൾ കാർഷിക സർവ്വകലാശാല അവതരിപ്പിച്ചത്. ഒരു ക്യാപ്സൂൾ അതിൻറെ വലിപ്പത്തിന്റെ 400 ഇരട്ടി വെള്ളം പിടിച്ചു വെയ്ക്കുന്നു. സ്റ്റാർച്ച് ബേസ്ഡ് ഉല്പന്നമാണ്.
ചെറിയ ഗ്രോബാഗുകളില്‍ ഒരു ഗുളികയും വലുതിൽ രണ്ടെണ്ണവും ഇട്ടാല്‍ മതി. അതുപോലെ വലിയ ചട്ടികളില്‍ രണ്ടെണ്ണം. തെങ്ങ്, ജാതിക്ക എന്നിവയ്ക്ക് 20 ഉം കമുകിന് 10 ഉം വാഴയ്ക്ക് 8 ഉം പച്ചക്കറിക്ക് 4 ഉം ക്യാപ്സ്യൂളുകൾ വേരുപടത്തിനടുത്തേക്ക് സ്ഥാപിച്ച് മണ്ണിട്ട് മൂടി നനച്ചു കൊടുക്കുക.
ജാതി, കമുക് പോലുള്ളവയ്ക്ക് 4 മുതല്‍ 10 വരെ ക്യാപ്‌സൂളുകള്‍ മതി
തെങ്ങിന് 20 എണ്ണം 20 സ്ഥലത്തായി ഇടണം. ഒരു ക്യാപ്‌സ്യൂള്‍ 3 മാസക്കാലം അല്ലെങ്കിൽ
വലിയ മഴ പെയ്യുന്നതുവരെയാണ് ഇവയുടെ ആയുസ്സ്. ഒരെണ്ണത്തിന് അതിന്റെ തൂക്കത്തിന്റെ 400 മടങ്ങ് വെള്ളം സംഭരിക്കാനാകും. ഗുളിക നല്‍കി എന്നതു കൊണ്ട് നന വേണ്ട എന്നല്ല, നനയുടെ ഇടവേള കൂട്ടാമെന്ന മെച്ചമാണുള്ളത്. ദിവസവും നനയ്ക്കുന്നിടത്ത് രണ്ടു ദിവസം കൂടുമ്പോഴോ മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കുന്നിടത്ത് ആഴ്ചയിലൊരിക്കലോ നന മതി എന്ന് അര്‍ഥം. വേരുപടലങ്ങളോട് ചേര്‍ന്നുതന്നെ വെള്ളം സംഭരിച്ചു വയ്ക്കുന്നതിനാല്‍ ചെടികളുടെ വളര്‍ച്ചയും പൂവിടലുമെല്ലാം വേഗത്തില്‍ നടക്കും. മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അതേ പദാര്‍ഥമാണ് ഹൈഡ്രോ ജെല്‍ ക്യാപ്‌സ്യൂളിന്റെ പുറംകവചത്തിലും ഉപയോഗിക്കുന്നത്. അതിനാല്‍ പ്രകൃതിക്ക് ദോഷമില്ലാത്ത വിധം വിഘടിച്ച് മണ്ണില്‍ ചേര്‍ന്നു കൊള്ളുമെന്ന് പാലക്കാട് കെ വി കെ യിലെ ടെക്‌നിഷ്യന്‍ വി.പി. ജയിംസ് പറഞ്ഞു.

ഇവ ഉപയോഗിച്ചപ്പോൾ 10 മുതൽ 25 ശതമാനം വരെ വിളവർധനയും രേഖപ്പെടുത്തിയിരിക്കുന്നു. മാത്രവുമല്ല ജലസേചനത്തിൽ 40 മുതൽ 70 ശതമാനം വരെ ജല ഉപയോഗം കുറയ്ക്കാനും കഴിയും രാസവളം ജലത്തിൽ ലയിച്ച് ഒഴുകിപ്പോകുന്നത് തടയാനും ഹൈഡ്രോജെല്ലിന് കഴിയും.

ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനം 2012 മുതൽ തന്നെ പൂസ ഹൈഡ്രോജെൽ എന്ന പേരിൽ ഇത് ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകുന്നുണ്ടെങ്കിലും വൻകിട കർഷകർക്കിടയിൽ മാത്രമാണ് ഇത് അറിയപ്പെട്ടിരുന്നത് ഹൈഡ്രോജെൽ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം ക്യാപ്സൂൾ രൂപത്തിൽ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.

പാലക്കാട് കെവികെയുടെ സ്റ്റാളിലും മിക്ക കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളിലും ഇത് വില്‍പനയ്ക്കുണ്ട്. ഒരു ക്യാപ്‌സ്യൂളിന് 3 രൂപയാണ് വില. ദൂരെയുള്ളവര്‍ക്ക് ആവശ്യമുള്ള ക്യാപ്‌സ്യൂളുകളുടെ വിലയും അതിന്റെ കൊറിയര്‍ ചാര്‍ജും പ്രോഗ്രാം
കോ ഓര്‍ഡിനേറ്റര്‍, കെ.വി.കെ., കേരള അഗ്രികള്‍ചര്‍ യൂണിവേഴ്‌സിറ്റി, മേലെ പട്ടാമ്പി, 6793 06 എന്ന വിലാസത്തില്‍ മണിയോര്‍ഡര്‍ ആയി നല്‍കിയാല്‍ അയച്ചുതരും.

വിവരങ്ങള്‍ക്ക്: 944 6029 235.

November 8, 2021 2 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾനാണ്യവിളകൾ

റബ്ബർ കർഷകർക്ക് ധനസഹായ൦

by krishippura November 7, 2021
written by krishippura

 

2018, 2019 വര്‍ഷങ്ങളില്‍ റബര്‍ ആവര്‍ത്തനകൃഷി/പുതുകൃഷി നടത്തിയ കര്‍ഷകരില്‍നിന്ന് ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരു ഹെക്ടറിന് ധനസഹായത്തിന് അര്‍ഹതയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ സർവീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി നവംബര്‍ 30നകം അപേക്ഷകള്‍ സമര്‍പ്പിക്കാം.

റബ്ബർ കർഷകർക്ക് ധനസഹായ൦

അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, കൃഷി ചെയ്ത സ്ഥലത്തിന്റെ അതിരുകള്‍ രേഖപ്പെടുത്തിയ സ്കെച്ച്, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിന്റെ (പാസ് ബുക്ക്) കോപ്പി, കൂട്ടുടമസ്ഥതയുള്ളവര്‍ക്കും മൈനറായ അപേക്ഷകര്‍ക്കും നോമിനേഷന്‍ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്. നിര്‍ദിഷ്ട തീയതിക്കുള്ളില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ തോട്ടം പരിശോധിച്ചതിനുശേഷം റബര്‍കൃഷി വികസനപദ്ധതി നിയമ പ്രകാരം അര്‍ഹതയുള്ള ധനസഹായം (ഹെക്ടര്‍ പ്രതി 25,000/ രൂപ എന്ന നിരക്കില്‍) കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്.

വിശദവിവരങ്ങള്‍ www.rubberboard.org.in എന്ന വെബ്സൈറ്റില്‍നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ റബര്‍ബോര്‍ഡ് റീജണല്‍ ഓഫീസ്, ഫീല്‍ഡ് സ്റ്റേഷന്‍, കേന്ദ്രഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ (04812576622) എന്നിവടങ്ങളില്‍നിന്ന് ലഭിക്കുന്നതാണ്.

November 7, 2021 1,443 comments
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾകാർഷിക വിജയഗാഥകൾ

സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും സൗഹൃദച്ചീര

by krishippura November 7, 2021
written by krishippura

സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും സൗഹൃദച്ചീര സഹായകരമത്രെ. സമാധാനച്ചീര, മൈത്രിച്ചീര, മരച്ചീര, കുറ്റിച്ചീര, ഭാഗ്യച്ചീര എന്ന പേരിലൊക്കെ ഇത് അറിയപ്പെടുന്നുണ്ട്. ഇംഗ്ലീഷില്‍ ലെറ്റ്യൂബ്ട്രീ എന്നറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം പൈസോണിയ ആല്‍ബയെന്നാണ്.

10-12 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഈ ചെടി 50 വര്‍ഷംവരെ വിളവുതരുന്നു. ചീര സ്ഥായിയായ ഇലവര്‍ഗച്ചെടിയെന്ന നിലയില്‍ കേരളത്തില്‍ ഈ വിളയ്ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. നടീലും കൃഷിരീതിയും1-5-2-5 സെ.മീ. വ്യാസമുള്ള കമ്പുകള്‍ മുറിച്ചെടുത്ത് ഒരാഴ്ച തണലില്‍ സൂക്ഷിച്ചശേഷം നടീലിനായി ഉപയോഗിക്കാം.

ജൂണ്‍ മുതല്‍ ഡിസംബര്‍വരെയാണ് നടീലിന് അനുയോജ്യമായ സമയം. കമ്പുകള്‍ വേരുപിടിപ്പിച്ചോ, നേരിട്ടോ, കൃഷിയിടത്തില്‍ നടാം. ഒന്നരയടിമുതല്‍ രണ്ടടിവരെ അളവില്‍ കുഴികള്‍ തയ്യാറാക്കിയശേഷം മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് കുഴികള്‍ മൂടിയ ശേഷം കമ്പുകള്‍ നടാം. വേനലില്‍ തണലും ജലസേചനവും കൊടുക്കണം.

വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കോഴിവളം, കാലിവളം തുടങ്ങിയവയിലേതെങ്കിലും അഞ്ചു കി.ഗ്രാം ചെടി ഒന്നിന് എന്ന തോതില്‍ വര്‍ഷകാലാരംഭത്തിനുമുമ്പ് കൊടുക്കണം. ആവശ്യമെന്ന് തോന്നുന്നപക്ഷം 7-10.5 മിക്സ്ചര്‍ 50 ഗ്രാംകൂടി ചെടിക്ക് നല്‍കാം.

രോഗങ്ങളും കീടങ്ങളും പൊതുവെ ഈ വിളയ്ക്ക് കുറവുതന്നെ. രണ്ടുവര്‍ഷംകൊണ്ട് ചെടി നന്നായി വളരും. തളിരിലകളാണ് ഭക്ഷ്യയോഗ്യം. ആണ്‍മരത്തിന്റെ ഇലകള്‍ക്ക് ഇരുണ്ട നിറമാണ്. ഇലകള്‍ മഞ്ഞനിറത്തിലോ ഇളം പച്ചനിറത്തിലോ കാണാം. ധാരാളം ലവണങ്ങള്‍, ജീവകം എന്നിവ അടങ്ങിയ ഇതിന്റെ ഇല പ്രമേഹം, മന്ത് രോഗങ്ങള്‍ക്കെതിരെയും അധികരക്തസമ്മര്‍ദം നിയന്ത്രിക്കാനും ഉപകരിക്കുന്നു.

രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നതുകൊണ്ട് പ്രഷര്‍ച്ചീരയെന്നും ഇത് അറിയപ്പെടുന്നു. അലങ്കാരച്ചെടിയായും, വേലിവിളയായും തണല്‍മരമായും ചിലയിടങ്ങളില്‍ ഇത് വളര്‍ത്തുന്നുണ്ട്. വിഷലിപ്ത ഇലക്കറിയിനങ്ങളില്‍നിന്നുള്ള മോചനത്തിന് ഈ വിള സഹായകരമാണ്?

കടപ്പാട് : രവീന്ദ്രന്‍ തൊടീക്കളം

November 7, 2021 3 comments
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷികവാർത്തകൾ

കൂർക്ക കൃഷി വ്യാപനത്തിന് സാധ്യത

by krishippura November 6, 2021
written by krishippura

 

എം കെ പി മാവിലായി

കൂർക്കയുടെ ജന്മദേശം ആഫ്രിക്കയാണ്. കച്ചവടത്തിനായി വന്ന അറബികളാണ് ഈ വിള ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. മലബാർ പ്രദേശത്ത് ആരംഭിച്ച ഇതിന്റെ കൃഷി തുടർന്നു മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യയിൽ നമ്മുടെ സംസ്ഥാനത്തിന് പുറമേ കർണ്ണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലും കൂർക്ക കൃഷി ചെയ്തു വരുന്നുണ്ട്.
കോളിയസ് പാർവി ഫ്ളോറസ് എന്ന ശാസ്ത്ര നാമമുളള കൂർക്ക ലാബിയേറ്റേ കുടും
ബത്തിലെ അംഗമാണ്.

കൂർക്ക കൃഷി വ്യാപനത്തിന് സാധ്യത

കൂർക്കക്ക് ചൈനാക്കാരന്റെ ഉരുളക്കിഴങ്ങ് അഥവാ ചൈനീസ് പൊട്ടേറ്റോ എന്നാണ് ഇംഗ്ലീഷിൽ പറയുക. നമ്മുടെ നാട്ടിലെ ചില ഭാഗങ്ങളിൽ ഇതിനെ ചീവക്കിഴങ്ങ് എന്നും പറയാറുണ്ട്.
30 മുതൽ 50 സെ.മീറ്റർ വരെ ഉയരത്തിൽ വളരുന്ന ജലഭര സസ്യമാണ് കൂർക്ക . ഇലകൾക്ക് എരിവ് ഗന്ധമുണ്ട്. പൂക്കൾ ചെറുതും ഇളം വയലറ്റ് നിറത്തിലുള്ളതുമാണ്.
താഴ്ന്ന പ്രദേശങ്ങളിൽ
കൂർക്ക കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണിത്. തനി വിളയായോ നല്ല സൂര്യ പ്രകാശം കിട്ടുന്നയിടങ്ങളിൽ മറ്റു വിളകൾക്കൊപ്പമോ കൂർക്ക നട്ടുവളർത്താം.

മണ്ണും കാലാവസ്ഥയും

ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതശീതോഷ്ണ പ്രദേശങ്ങളിലും കൂർക്ക വളരും.
ഏതാണ്ട് 25-30 ഡിഗ്രി C താപനിലയുള്ള കാലാവസ്ഥയാണ് കൂർക്ക കൃഷിക്ക് അനുയോജ്യമായത്. താപനില 15 ഡിഗ്രി C യിൽ കുറഞ്ഞാൽ അത് ചെടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.
ഏത് തരം മണ്ണിലും കൂർക്ക കൃഷി ചെയ്യാമെങ്കിലും നല്ല വളക്കൂറും നീർവാർച്ചയുമുള്ള, അൽപ്പം മണൽ കലർന്ന പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യമായത്.
മണ്ണിന്റെ പി.എച്ഛ് 5.5 നും 7.0 നും ഇടയിലായാൽ നന്ന്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, മുണ്ടൂർ , കടമ്പഴിപ്പുറം, മരുതൂർ, വിളയൂർ, കുലുക്കല്ലൂർ, കൊടുമുണ്ട എന്നീ പ്രദേശങ്ങളിലാണ് കൂർക്ക വ്യാപകമായി കൃഷി ചെയ്തു വരുന്നത്. പ്രധാനമായും ഒന്നാം വിള നെൽകൃഷി വിളവെടുപ്പിനെ തുടർന്ന് അതേ സ്ഥലത്താണ് ഇത് കൃഷി ചെയ്യുന്നത്.
നല്ല ചൂടും ഈർപ്പവുമുള്ള പ്രദേശങ്ങളിലെല്ലാം കൂർക്ക മികച്ച വിളവ് നൽകുന്നതായി കണ്ടിട്ടുണ്ട്.

ഇനങ്ങൾ

നാടൻ ഇനമായ ചേറ്റു കൂർക്കയാണ് പരമ്പരാഗതമായി മിക്ക കർഷകരും കൃഷി ചെയ്യുന്നത്. ഇത് രണ്ടു തരമുണ്ട്. വെള്ളത്തലയുള്ളതും ചുവന്ന തലയുള്ളതും. വെളളത്തല എന്ന ഇനത്തിന് പൊതുവെ മറ്റു നാടൻ ഇനങ്ങളേക്കാൾ ഉല്പാദന ക്ഷമത കൂടുതലായി കണ്ടുവരുന്നു.

പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന ഇനങ്ങളേക്കാൾ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ‘ശീധര’
കേരള കർഷിക സർവ്വ കലാശാല പുറത്തിറക്കിയ നിധി സുഫല എന്നിവ മികച്ച വിളവ് നൽകുന്നവയാണ്.

കൂർക്ക കൃഷി വ്യാപനത്തിന് സാധ്യത

നടാനുള്ള തലപ്പുകൾ

കൂർക്കയുടെ കിഴങ്ങിൽ നിന്നും മുളച്ച് വരുന്ന തലപ്പുകളാണ് നടുന്നതിന് ഉപയോഗിക്കുന്നത്. ആവശ്യത്തിനുള്ള തലപ്പുകൾ ഉണ്ടാക്കുന്നതിനായി വിത്ത് കിഴങ്ങ് കാലേ കൂട്ടി തവാരണയിൽ പാകി വളർത്തിയെടുക്കുന്നു. തലപ്പുകൾ നടുന്നതിന് ഒരു മാസം മുമ്പ് വിത്തുകിഴങ്ങുകൾ പാകണം.
ഇതിനായി സൗകര്യമുളള നീളത്തിലും ഒന്നര മീറ്റർ വീതിയിലും 15-20 സെ.മീറ്റർ ഉയരത്തിലുമുള്ള ബെഡുകൾ ഉണ്ടാക്കണം. മുൻ വർഷത്തെ വിളവിൽ നിന്നെടുത്തു സൂക്ഷിച്ചിട്ടുള്ള വിത്തു കിഴങ്ങുകൾ ഈ തവാരണകളിൽ രണ്ടര – മൂന്നര സെ.മീറ്റർ ആഴത്തിലും 15-20 സെ.മീറ്റർ അകലത്തിലുമായി നടണം. ഇവ പത്ത് പതിനഞ്ച് ദിവസത്തിന്നകം മുളച്ച് വരും. ഓരോന്നിലും നിരവധി കന്നുകൾ കൂട്ടം കൂട്ടമായി ഉണ്ടാകും. ഏതാണ്ട് ഒരു മാസം പ്രായമാകുമ്പോഴേക്കും അവ നടുന്നതിന് പാകമാകുന്നു. നാല് അഞ്ച് ഇലകളോടു കൂടി തലപ്പുകൾ മുറിച്ചെടുത്ത് ഒരുക്കി വെച്ച കൃഷിയിടത്തിൽ 15 സെ.മീറ്റർ അകലത്തിൽ നടാം. ഇവയിൽ നിന്നും നടുന്നതിന് പരുവമായ മറ്റൊരു സെറ്റ് കന്നുകൾ രണ്ടാഴ്ചക്കകം ലഭിക്കും. ഇപ്രകാരം നാല് കി.ഗ്രാം വിത്ത് കിഴങ്ങ് ഉപയോഗിച്ച് അര ഏക്കർ സ്ഥലത്തിനാവശ്യമായ തലപ്പുകൾ രണ്ടു മാസത്തിനകം ലഭ്യമാക്കാം. ഒരൊറ്റ കിഴങ്ങിൽ നിന്നും തന്നെ നൂറോളം നടാനുള്ള തലപ്പുകൾ ലഭിക്കും. തവാരണയിൽ നിന്നും ഏതാണ്ട് നാലഞ്ചു പ്രാവശ്യം പത്ത് പതിനഞ്ച് ദിവസം ഇടവിട്ട് തലപ്പുകൾ നുള്ളിയെടുക്കാവുന്നതാണ്.
വിത്ത് കിഴങ്ങ് നട്ട തവാരണയിൽ ഇടയിളക്കുന്നത് നല്ലതാണ്. ഈ സമയത്ത് ഗോമൂത്രം എട്ടിരട്ടി വെള്ളം ചേർത്തു തളിക്കുന്നതും ചാരം വിതറി കൊടുക്കുന്നതും നല്ലതാണ്.

നടീൽ രീതി

കൃഷിസ്ഥലം നന്നായി ഉഴുതു മറിച്ചോ കിളച്ചോ പാകപ്പെടുത്തി കട്ടകൾ ഉടച്ച് നിരപ്പാക്കണം. ഒരു സെന്റ് സ്ഥലത്തേക്ക് 40 കി.ഗ്രാം എന്ന തോതിൽ കാലിവളമോ, കംബോസ്റ്റോ ചേർക്കണം.
തടർന്നു ഉയർന്ന വാരങ്ങളോ ചെറു വരമ്പുകളാ ഉണ്ടാക്കി അതിൽ തലപ്പുകൾ നടാം. നിരമ്പാക്കിയ സ്ഥലത്ത് വാരമോ വരമ്പോ ഉണ്ടാക്കാതെയും ഇത് നടാം. ആദ്യം പറഞ്ഞ രീതിയിൽ നടുമ്പോൾ ജലവാർച്ചക്കുള്ള സൗകര്യമുണ്ടാകും. തലപ്പുകൾ തമ്മിൽ 20 സെ.മീറ്റർ അകലം കിട്ടത്തക്കവിധം 5 മുതൽ 8 സെ.മീറ്റർ വരെ ആഴത്തിൽ നടാം.
തലപ്പുകൾ നട്ടശേഷം രണ്ടു മൂന്നാഴ്ചയാകുമ്പോൾ വളപ്രയോഗം നടത്താം. ഈ സമയത്ത് കളനീക്കം ചെയ്യുകയും മണ്ണ് കൂട്ടി കൊടുക്കുകയും ചെയ്യണം.
പിണ്ണാക്ക് വളങ്ങൾ, ചാണകപ്പൊടി,മണ്ണിര കംബോസ്റ്റ്, ജീവാമൃതം എന്നിവയെല്ലാം ഇതിന് അനുയോജ്യമായ വളങ്ങളാണ്. പിണ്ണാക്ക് വളങ്ങൾ ഒരു സെന്റ് സ്ഥലത്തിന് നാല് കി.ഗ്രാം എന്ന തോതിൽ ഉപയോഗിക്കാം. വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് രോഗകീട പ്രതിരോധ ശേഷിക്കും ഉപകരിക്കും.
കേരള കാർഷിക സർവ്വകലാശാലയുടെ വളം ശുപാർശയനുസരിച്ച് ജൈവ വളങ്ങൾക്ക് പുറമെ ഒരു ഏക്കർ സ്ഥലത്തേക്ക് 12:24:20 കി.ഗ്രാം നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ കിട്ടത്തക്കവിധം രാസവളങ്ങൾ അടി വളമായി നൽകണം. ഇതിന് പുറമെ 45 ദിവസത്തിനു ശേഷം മേൽ വളമായി 12 കി.ഗ്രാം നൈട്രജനും, 20 കി.ഗ്രാം പൊട്ടാഷും നൽകണം. മേൽ വളം ചേർക്കുന്നതിന് മുമ്പ് കളകൾ നീക്കം ചെയ്യണം. വളമിട്ട ശേഷം മണ്ണ് കൂട്ടി കൊടുക്കുകയും ചെയ്യണം.

സസ്യസംരക്ഷണം

തണ്ട് തുരപ്പൻ പുഴുവിന്റേയും ഇലതീനിപ്പുഴുക്കളുടേയും ശല്യം ചില കാലങ്ങളിൽ രൂക്ഷമാകാറുണ്ട്. വേപ്പധിഷ്ഠിത കീടനാശിനികൾ തളിച്ചു ഇവയെ ഫലപ്രദമായി നിയന്ത്രിക്കാം.

വിളവെടുപ്പ്

കൃഷി ചെയ്ത ഇന മനുസരിച്ച് തലപ്പുകൾ നട്ട് നാല് മുതൽ അഞ്ച് മാസങ്ങൾ കഴിയുമ്പോൾ വിളവെടുക്കാൻ സമയമാകും. ഇലകൾ മഞ്ഞനിറത്തിലായി തീരുകയും വള്ളികൾ വാടിത്തുടങ്ങുകയും ചെയ്യുന്നത് വിളവെടുപ്പിനുള്ള സൂചനയാണ്. മണ്ണ് കിളച്ചിളക്കി കിഴങ്ങുകൾ ശേഖരിക്കാം. മഴയുള്ളപ്പോൾ വിളവെടുപ്പ് ഒഴിവാക്കുകയാണ് നല്ലത്. കൂർക്കയിൽ ഈർപ്പത്തിന്റെ അളവ് കൂടിയാൽ ചീഞ്ഞു പോകാനുളള സാധ്യതയുണ്ട്. വിളവെടുപ്പിന് ശേഷം കൂർക്ക വെയിലിട്ട് ഉണക്കി എടുക്കണം. അതിന് ശേഷം ചാക്കിൽ നിറച്ച് വിപണനത്തിന് തയ്യാറാക്കാം.
അടുത്ത സീസണിലെ കൃഷിക്കായി നല്ല വിത്തു കിഴങ്ങുകൾ തെരഞ്ഞെടുത്ത് ഈർപ്പവും ചൂടും തട്ടാതെ തണലുളള സ്ഥലത്ത് മണലിലോ ഉമിയിലോ കലർത്തി സൂക്ഷിക്കാവുന്നതാണ്.
വിളവ്

ഒരു ഏക്കർ സ്ഥലത്തെ നാടൻ ഇനങ്ങൾ ഉപയോഗിച്ചുളള കൃഷിയിൽ നിന്നും 4000 മുതൽ 4800 കി.ഗ്രാം വരെ വിളവ് ലഭിക്കും.അത്യുല്പാദന ശേഷിയുളള ജനങ്ങളിൽ ഇത് ഇരട്ടിയിലധികമായിരിക്കും.ഉപയോഗവും സാമ്പത്തിക പ്രാധാന്യവും ഒരു ഭക്ഷ്യവിളയായിട്ടാണ് കൂർക്ക അധികവും ഉപയോഗിച്ചു വരുന്നത്. കിഴങ്ങുകൾ അന്നജ പ്രധാനമാണ്. മറ്റു കിഴങ്ങ് വർഗ്ഗങ്ങളിൽ ഉള്ളതിനേക്കാൾ പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ തരത്തിൽ പാചകം ചെയ്തുപയോഗിക്കുന്നു.

November 6, 2021 3,505 comments
1 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK