Home കാർഷിക വിജയഗാഥകൾകുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയില്‍ 16 വരെ

കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയില്‍ 16 വരെ

by krishippura
2 comments

 

ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുളള രണ്ടാം ഘട്ട കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ് ജില്ലയില്‍ പുരോഗമിക്കുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രൂപികരിക്കപ്പെട്ട വാക്‌സിനേറ്റര്‍മാരുടെ സ് ക്വാഡുകള്‍ കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിച്ചാണ് ഉരുക്കളെ സൗജന്യമായി രോഗ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നത്. ജില്ലയിലെ 71.1 ശതമാനം കന്നുകാലികളെ പ്രതിരോധ കുത്തിവയ്പ്പിനു വിധേയമാക്കിയതായി ചീഫ് വെറ്റിനറി ഓഫീസര്‍ അറിയിച്ചു. നവംബര്‍ 16 വരെ ക്യാമ്പയിന്‍ നടക്കും. വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ എത്താത്ത കര്‍ഷകര്‍ പഞ്ചായത്തിലുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം.

കന്നുകാലികളെ പാലുത്പാദനത്തെ സാരമായി ബാധിക്കുന്ന കുളമ്പു രോഗത്തെ ഘട്ടം ഘട്ടമായി നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടൊയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് കൊണ്ടുവരുന്ന കന്നുകാലികളില്‍ കുളമ്പു രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ട്. ജില്ലയിലെ എല്ലാ കര്‍ഷകരും ഉരുക്കളെ പ്രതിരോധ കുത്തിവെയ്പ്പിനു വിധേയമാക്കി കുളമ്പു രോഗ നിര്‍മാര്‍ജ യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് ചീഫ് വെറ്റിനറി ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

You may also like

Comments are closed.