• Home
KRISHIPPURA
keep your memories alive
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

കുറ്റിക്കുരുമുളക് കൃഷി, കാടവളര്‍ത്തല്‍, ജൈവരീതിയില്‍ ചീരക്കൃഷി എന്നിവയില്‍ പരിശീലനം

by krishippura December 18, 2021
written by krishippura

പരിശീലന പരിപാടികള്‍

1. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എല്ലാ വ്യാഴാഴ്ചയും രാവിലെ ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ facebook live പരിപാടി നടത്തിവരുന്നു. ഡിസംബര്‍ രാവിലെ 11 മണിക്ക് നടത്തുന്ന ലൈവ് പ്രോഗ്രാമില്‍ ‘കുറ്റിക്കുരുമുളക് കൃഷി ‘ എന്ന വിഷയം വെള്ളായണി കാര്‍ഷിക കോളേജ് തോട്ടസുഗന്ധവിള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ദീപ എസ് നായര്‍ അവതരിപ്പിക്കുന്നു. FIB Kerala എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ തല്‍സമയം പരിപാടിയില്‍ പങ്കുചേരാം.

2. റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ സ്‌പ്രേയിങ് നടത്തുന്നതിലും സ്‌പ്രേയിങ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലും ഈ മാസം 22-ന്് (22.12.21) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇ-മെയില്‍: training@rubberboard.org.in

3. കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22-ന് ചീരയുടെ ജൈവകൃഷി എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന നമ്പരില്‍ ബന്ധപ്പെടുക.

5. ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 22-ന് പന്നി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഇന്‍ ക്യാമ്പസ് പരിശീലനവും 21-ന് കാടക്കോഴി വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനവും സംഘടിപ്പിച്ചിരിക്കുന്നു. താല്‍പര്യമുളളവര്‍ 0484-2631355 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ, പേരും പരിശീലന വിഷയവും 9188522708 എന്ന നമ്പരില്‍ വാട്ട്‌സാപ്പ് സന്ദേശമയച്ചോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

6. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 20,21 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍, 22-ന് തീറ്റപ്പുല്‍കൃഷി എന്നീ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732918 എന്ന നമ്പരില്‍ ബന്ധപ്പെടുക.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

December 18, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ

by krishippura December 18, 2021
written by krishippura

കൊറോണക്കാലത്ത് കൃഷിയിലേക്കിറങ്ങിയവര്‍ നിരവധിയാണ്. പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ കറ്റാര്‍ വാഴയെ വിശേഷിപ്പിക്കാം. നമ്മുടെ അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ വളര്‍ത്താവുന്ന ചെടിയാണിത്. ഗ്രോബാഗിലും കറ്റാര്‍ വാഴ നന്നായി വളരും.

നടുന്ന രീതി

ചട്ടിയിലോ പ്ലാസ്റ്റിക് ബാഗുകളിലോ കറ്റാര്‍ വാഴ നടാം. നഴ്‌സറികള്‍ തൈ ലഭിക്കും. ഇതില്‍ നിന്നും പൊട്ടിമുളക്കുന്ന ഭാഗം പറിച്ചു നട്ടും പുതിയ ചെടികള്‍ ഉണ്ടാകം. നീണ്ട ഇലകളാണ് കറ്റാര്‍വാഴയ്ക്ക് ഉണ്ടാകുക. വാഴയിലയോട് ചെറിയ സാമ്യമുള്ള ഈ ഇലകളുടെ ഉള്ളില്‍ കട്ടിയായി നിരു നിറഞ്ഞിരിക്കും. ശ്രദ്ധയോടെയുള്ള പരിപാലനം അത്യാവശ്യമാണ്. വെള്ളം കെട്ടിക്കിടാന്‍ ചെടി ചീഞ്ഞു പോകും. ചാണകപ്പൊടി ഇടയ്ക്കിട്ടു കൊടുത്താല്‍ നല്ല വലിപ്പമുള്ള ഇലകള്‍ ഉണ്ടാകും. വാണിജ്യ ആവശ്യത്തിനും വന്‍ തോതില്‍ കറ്റാര്‍വാഴ നടത്തി ലാഭം കൊയ്യുന്നവരുണ്ട്. വെള്ളം കെട്ടികിടാത്തതും എന്നാല്‍ നനയ്ക്കാന്‍ സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ കറ്റാര്‍വാഴ കൃഷി ചെയ്യാം.

ഗുണങ്ങള്‍

കറ്റാര്‍വാഴയില്‍ അല്‍പ്പം നാരങ്ങ നീര് കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാവും. മുഖസൗന്ദര്യത്തിനും മുടി സൗന്ദര്യത്തിനും ഫലപ്രദമായി കറ്റാര്‍ വാഴ ഉപയോഗിക്കാം.

1. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ നീരും മിക്‌സ് ചെയ്ത് അതില്‍ അല്‍പ്പം പഞ്ചസാര ചേര്‍ത്ത് സ്‌ക്രബ്ബ് ചെയ്യാം. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കും.

2. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍വാഴ പരിഹാരം നല്‍കുന്നു.

3. അല്‍പം കറ്റാര്‍വാഴ ജ്യൂസ്, ഒലീവ് ഓയില്‍, തേന്‍ എന്നിവ മിക്‌സ് ചെയ്ത് തേച്ചു പിടിപ്പിച്ചാല്‍ നഖം പൊട്ടല്‍ മാറും.

4. വെളിച്ചെണ്ണ, തൈര്, കറ്റാര്‍വാഴ നീര് എന്നിവ മിക്‌സ് ചെയ്ത് പുരട്ടിയാല്‍ മുടി മിനുസമുള്ളതാകും.

5. കറ്റാര്‍ വാഴ നീരും നാരങ്ങാ നീരും ചേര്‍ത്ത് തലയില്‍ തേച്ച് അല്‍പ്പ സമയം കഴിഞ്ഞു കഴുകി കളഞ്ഞാല്‍ താരന്‍ നശിക്കും.

6. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കും.

7. കറ്റാര്‍വാഴ ജ്യൂസ് എന്നും രാവിലെ കഴിക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കും.

8. തുടര്‍ച്ചയായി മൂന്നു മാസം കറ്റാര്‍ വാഴയുടെ നീര് സേവിച്ചാല്‍ പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

10. ആര്‍ത്തവ സമയമുണ്ടാകുന്ന വയറു വേദന ശമിക്കാന്‍ കറ്റാര്‍വാഴ പോളയുടെ നീര്‍ അഞ്ചു മില്ലി മുതല്‍ 10 മില്ലി വരെ ദിവസേന രാവിലെയും വൈകുന്നേരവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും

December 18, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം സുപ്രധാനം : മന്ത്രി പി. പ്രസാദ്

by krishippura December 18, 2021
written by krishippura

കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം സമ്പത്ത് വ്യവസ്ഥയുടെ സുപ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞ് കൃഷിക്ക് മുന്നിട്ടിറങ്ങാന്‍ കഴിയുന്നത്ര തയ്യാറാകണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ചടയമംഗലം ബ്ലോക്ക് തല ഫെഡറേറ്റഡ് സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഇക്കോ ഷോപ്പിന്റെയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ വിപണന യൂണിറ്റിന്റെയും ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജീവിതശൈലി രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിന്റെ പ്രാധാന്യമേറെയാണ്. ‘ഞാനും കൃഷിയിലേക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ് ഇക്കോ ഷോപ്പുകള്‍ എന്നിവ വിപണനകേന്ദ്രങ്ങളാക്കണമെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അധ്യക്ഷയായി. ചടയമംഗലം മണ്ഡലത്തില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ക്ക് വലിയ സാധ്യതയുണ്ട്. ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതില്‍ ത്രിതല പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കുകയാണ്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കര്‍ഷകരില്‍ നിന്നും പച്ചക്കറി നേരിട്ട് വാങ്ങി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മുതിര്‍ന്ന കര്‍ഷകരായ എന്‍. പ്രകാശ്, കെ. കെ പൊന്നമ്മ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ആദരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, വൈസ് പ്രസിഡന്റ് ഹരി വി. നായര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. വി ബിന്ദു, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. ഉഷ, ജയന്തി ദേവി, ദിനേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എസ് ഷീബ, ചടയമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.എസ് രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

December 18, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

കാർഷിക മേഖലക്ക് മാതൃകയായി തവിഞ്ഞാലിൽ കർഷകരുടെ നേതൃത്വത്തിൽ സംസ്കരണ യൂണിറ്റ് തുടങ്ങി.

by krishippura December 16, 2021
written by krishippura

മാനന്തവാടി:വയനാട് ജില്ലയിൽ കാർഷിക മേഖലക്ക് മാതൃകയായി തവിഞ്ഞാൽ ആസ്ഥാനമായി മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണം ലക്ഷ്യം വെച്ച് സംസ്കരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
തവിഞ്ഞാൽ വിമല നഗറിലാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്.
നബാർഡിന് കീഴിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവത്തിക്കുന്ന വേ ഫാം പ്രൊഡ്യൂസർ കമ്പനിയിൽ അംഗങ്ങളായ കർഷകർ ചേർന്ന് രൂപീകരിച്ച വിമല നഗർ കർഷക താൽപ്പര്യ സംഘത്തിൻ്റെ നേതൃത്വത്തിൽ തവിഞ്ഞാൽ സംഗമം ഫാർമേഴ്സ് ക്ലബ്ബ് ബിൽഡിംഗിലാണ് ഫ്ളോർ ആൻ്റ് ഓയിൽ മിൽ പ്രവർത്തനം തുടങ്ങിയത്.

സംസ്കരണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു. വയനാട്ടിൽ മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിന് നേതൃത്വം നൽകുന്ന കർഷകർക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി ആദ്യ വിൽപ്പനയും സെൻ്റ് മേരീസ് പള്ളി വികാരി ഫാ.ആൻ്റോ മമ്പള്ളിൽ മുഖ്യ പ്രഭാഷണവും നടത്തി. വിമല നഗർ എഫ്.ഐ.ജി. പ്രസിഡണ്ട് എ.എ.അബ്രാഹം അയ്യാനിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു പി.ടി. പുതിയ കുന്നേൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം അസീസ് വാളാട്, ഗ്രാമ പഞ്ചായത്തംഗം ടി.കെ. ഗോപി , സി.ടി.ബേബി, രാജമുരളീധരൻ, ജെനീഷ് കുര്യൻ, എഫ്.പി.ഒ. കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ, സ്റ്റേറ്റ് സെക്രട്ടറി സി.വി ഷിബു, സംഗമം ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് മാത്യു കുഞ്ഞിപ്പാറയിൽ, കെ.എസ്. സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കൈനിക്കുന്നേൽ സ്വാഗതവും വിമല നഗർ എഫ്.ഐ.ജി. ജോയിൻ്റ് സെക്രട്ടറി പി.സി. റോയി പടിക്കാട്ട് നന്ദിയും പറഞ്ഞു.

December 16, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾജൈവവളം/ജൈവകീടനാശിനി

റോസിന്റെ രോഗങ്ങൾ അകറ്റാൻ ചാണകക്കട്ടകൾ

by krishippura December 14, 2021
written by krishippura

ഓർക്കിഡ് പോലെതന്നെ എല്ലാവർക്കും പ്രിയപ്പെട്ട ചെടിയാണ് റോസ്. പച്ച ചാണകമോ, മണ്ണിരക്കമ്പോസ്‌റ്റോ കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്തു കിട്ടുന്ന തെളിയോ ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത് ഇവയുടെ വളർച്ച വേഗത്തിലാക്കാൻ മികച്ചതാണ്. ചുവട്ടിൽ ഉണങ്ങിയ ചാണകക്കട്ടകൾ ഇടുന്നത് ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ ഏറ്റവും മികച്ച ഉപായമാണ്. ചൂടിനെ ഒരുപരിധിവരെ നിയന്ത്രിക്കുക മാത്രമല്ല ചെറുകീടങ്ങളെ അകറ്റുവാനും ഈ പ്രക്രിയ ഗുണം ചെയ്യും. ഇവയിൽ കാണപ്പെടുന്ന കീടങ്ങളെ അകറ്റാൻ നേർപ്പിച്ച വെളുത്തുള്ളി, വെളുത്തുള്ളി വേപ്പെണ്ണ സോപ്പ് മിശ്രിതം എന്നിവയിലേതെങ്കിലും സ്പ്രേ ചെയ്താൽ മാത്രം മതി. ഇവയുടെ വളർച്ച ഘട്ടത്തിൽ കൊമ്പുകോതൽ ലഘുവായി ചെയ്തുകൊടുക്കുന്നത് മികച്ചതാണ്.

ഹൈബ്രിഡ് ടി വിഭാഗത്തിന് കേടു കൂടുതലും മിനിയേച്ചറുകൾക്ക് കേടു കുറവും ആയാണ് കണക്കാക്കുന്നത്. കീടനാശിനി നേർപ്പിച്ച് ബ്രഷ് കൊണ്ട് തണ്ടിൽ പുരട്ടിയാൽ ശൽക്കകീടങ്ങൾ ഇല്ലാതാക്കാം. ഉയർന്ന മർദ്ദത്തിൽ വെള്ളം സ്പ്രേ ചെയ്ത് നൽകിയാൽ ഇലകളുടെ മാർദ്ദവം നഷ്ടപ്പെടുന്നത് തടയുകയും, പൂമൊട്ടുകൾ തുറക്കാതെ കരിയുന്ന അവസ്ഥ മാറിക്കിട്ടുകയും ചെയ്യും. ഇത് കുരുടിപ്പ് ഇല്ലാതാക്കാൻ മികച്ചതാണ്.

December 14, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

വാഴ വൈവിധ്യത്തിന്റെ അഴകുമായി നിശാന്തിന്റെ കൃഷിയിടം

by krishippura December 13, 2021
written by krishippura

കല്‍പറ്റ-വാഴക്കൃഷിയില്‍ വിസ്മയം തീര്‍ത്ത് മാനന്തവാടി കൃഷ്ണ നിവാസില്‍ എം.കെ.നിശാന്ത്. സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ തിരക്കുകള്‍ക്കിടയിലും നിശാന്ത് നട്ടുപരിപാലിക്കുന്നതു 188 ഇനം വാഴകള്‍. പെരുവകയില്‍ വീടിനോടു ചേര്‍ന്നുള്ള 25 സെന്റിലും തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോത്ത് വയലും കരയുമടക്കം സ്വന്തമായുള്ള നാലേക്കര്‍ ഭൂമിയില്‍ ഒന്നര ഏക്കറിലുമാണ് ഇദ്ദേഹത്തിന്റെ വാഴക്കൃഷി. വാണിജ്യ താത്പര്യത്തോടെ നേന്ത്രന്‍, പൂവന്‍, ഞാലിപ്പൂവന്‍ ഇനങ്ങള്‍ കൃഷി ചെയ്യുന്ന നിഷാന്തിനു ബാല്യത്തില്‍ എങ്ങനെയോ വന്നുചേര്‍ന്ന താത്പര്യമാണ് ലാഭേച്ഛ മാറ്റിവെച്ച് മറ്റിനങ്ങള്‍ കൃഷി ചെയ്യാന്‍ പ്രേരണയായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സ്‌നേഹിതര്‍ മുഖേനയും സമൂഹമാധ്യമ സൗകര്യം പ്രയോജനപ്പെടുത്തിയും ശേഖരിച്ചതാണ് വാഴ ഇനങ്ങളില്‍ അധികവും. ഏറ്റവും ഒടുവില്‍ ആന്ധ്രപ്രദേശില്‍നിന്നു എത്തിച്ചതാണ് വാഴ ശേഖരത്തിലെ ബുധിക ബോന്ത, കസൂരി ബോന്ത, ചിന്ന കര്‍പ്പൂരം, ചക്കരക്കെട്ടി എന്നീ ഇനങ്ങള്‍. കൃഷി ചെയ്യുന്ന വാഴ ഇനങ്ങളുടെ എണ്ണം അടുത്ത വര്‍ഷാരംഭത്തോടെ 200 ആയി ഉയര്‍ത്താനുള്ള പ്രയത്‌നത്തിലുമാണ് നിശാന്ത്.
മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കാണ് 47കാരനായ നിശാന്ത്. കോറോം മാധവീമന്ദിരത്തില്‍ പരേതനായ ബാലകൃഷ്ണന്‍-ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ രതികലയും മകന്‍ സുജ്യോതും അടങ്ങുന്നതാണ് കുടുംബം. കൃഷിയില്‍ ഭാര്യയും മകനും നിഷാന്തിനു ചെറുതല്ലാത്ത പിന്തുണ നല്‍കുന്നുണ്ട്.
ചെറുപ്പത്തില്‍ ബന്ധുവീടുകളിലും മറ്റും പോയിത്തുടങ്ങിയപ്പോള്‍ മുളപൊട്ടിയതാണ് വാഴക്കന്നു ശേഖരണത്തിലെ കമ്പമെന്നു നിശാന്ത് പറഞ്ഞു. ഇതര നാടുകളിലെ വാഴ ഇനങ്ങളും നട്ടുവളര്‍ത്തണമെന്ന മോഹം മുതിര്‍ന്നപ്പോഴാണ് മനസ്സില്‍ വേരുപിടിച്ചത്. നാനാതരം വാഴക്കന്നുകളെക്കുറിച്ചുള്ള വിവരം വാഴഗ്രാമം ഫേസ് ബുക്ക് പേജിലൂടെയടക്കം ലഭ്യമായതോടെയാണ് കോറോത്തെ മണ്ണില്‍ വാഴ വൈവിധ്യം വിപുലമായത്. നിലവില്‍ വയനാട്ടില്‍ കൂടുതല്‍ ഇനം വാഴകള്‍ കൃഷി ചെയ്യുന്നവരില്‍ പ്രമുഖനാണ് പൊളിറ്റക്കല്‍ സയന്‍സില്‍ ബിരുദമുള്ള നിശാന്ത്.
വെട്ടന്‍, മലയന്‍ ഏത്തന്‍, കൃഷ്ണവാഴ, മനോരഞ്ജിതം എന്നിവ തോപ്പിലെ
അപൂര്‍വ ഇനങ്ങളാണ്. കദളി, ചെങ്കദളി,കരിങ്കദളി, ചെങ്ങാലിക്കൊടവന്‍, സ്വര്‍ണമുഖി, മഞ്ചാരിക്കുള്ളന്‍, അടുക്കന്‍, കുന്നന്‍, പേയന്‍, മട്ടി, എന്‍ഗാംബി, ബുലുവാഴ തുടങ്ങിയവയും കൃഷിയിടത്തിന്റെ കാന്തി കൂട്ടൂന്ന ഇനങ്ങളാണ്. പേരില്‍ ഏത്തന്‍ എന്നുണ്ടെങ്കിലും മലയന്‍ ഏത്തന്‍ നേന്ത്രവാഴയല്ല. തടയിലേയും ഇലത്തട്ടുണ്ടുകളിലെയും നിറമാണ് കൃഷ്ണവാഴയ്ക്കു ആ പേര് വീഴ്ത്തിയത്. കൃഷ്ണവാഴപ്പഴത്തിന്റെ രുചി വേറെതന്നെയാണെന്നു നിശാന്ത് സാക്ഷ്യപ്പെടുത്തുന്നു.
വാണിജ്യതാത്പര്യത്തോടെ നടുന്നതു ഒഴികെ വാഴകളുടെ കന്നുകളും കുലകളും നിശാന്ത്
വില്‍പയ്ക്കു വെക്കാറില്ല. പഴയകാലത്തെ ബാര്‍ട്ടര്‍ സംവിധാനം മാതൃകയില്‍ മറ്റു കര്‍ഷകരുമായി കന്നുകളുടെ കൈമാറ്റമാണ് നടത്തുന്നത്. ഇതിനു സമൂഹ മാധ്യമ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. മിക്കയിനം വാഴകളുടെയും കുലയും പഴവും ബന്ധുമിത്രാദികള്‍ക്കു സമ്മാനിക്കുകയാണ് പതിവ്. ചിലപ്പോള്‍ മാത്രം കടകളിലും കുലകള്‍ നല്‍കാറുണ്ട്.
പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്തിനു മുമ്പും പിമ്പുമാണ് കൃഷിയിടത്തില്‍ വാഴകളുമായി നിശാന്തിന്റെ സല്ലാപം. അവധി ദിവസങ്ങള്‍ പൂര്‍ണമായും കൃഷിയിടത്തിലാണ് ചെലവഴിക്കുന്നത്. കന്നുകള്‍ ഗ്രോ ബാഗില്‍ പരിപാലിച്ചാണ് കൃഷിയിടത്തിലേക്കു മാറ്റി നടുന്നത്.

December 13, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾനാട്ട് അറിവുകൾ

ഇങ്ങനെ തീറ്റ തേടുന്ന കോഴികൾക്ക് ആരോഗ്യവും മുട്ട ഉല്പാദനവുംവർദ്ധിക്കും

by krishippura December 11, 2021
written by krishippura

 

സാധാരണ കോഴികളെ വീട്ടുവളപ്പിൽ തുറന്നിട്ട് വളർത്തുന്ന രീതിയാണ് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. ഇങ്ങനെ തീറ്റ തേടുന്ന കോഴികൾക്ക് ആരോഗ്യവും വർദ്ധിക്കും. മുട്ട ഉല്പാദനവും കൂടും. എന്നാൽ ഇവയ്ക്ക് ചോറ്, അരി, ഗോതമ്പ്, തവിട് തുടങ്ങി കൈ തീറ്റ നൽകിയാൽ മാത്രമേ മുട്ട ഉല്പാദനം നല്ല രീതിയിൽ വർദ്ധിക്കുക ഉള്ളൂ.ഇവയ്ക്ക് കൂട് ഒരുക്കുമ്പോൾ തടി, മുള, മൺകട്ടകൾ എന്നിവ പ്രയോജനപ്പെടുത്താം.കൂട്ടായി ഇരതേടുന്നതിനാൽ രോഗം പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ യഥാസമയം വിര മരുന്നുകളും പ്രതിരോധ കുത്തിവെപ്പുകൾ നൽകണം.

കോഴികളെ വാങ്ങിക്കുമ്പോൾ മൂന്നു മാസമെങ്കിലും പ്രായമായ കോഴികളെ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. അഞ്ചു കോഴികളെ വളർത്താൻ ആഗ്രഹിക്കുന്ന വ്യക്തി രണ്ടടി നീളവും ഒന്നേകാൽ അടി വീതിയും ഒന്നര അടി പൊക്കമുള്ള കൂട് തിരഞ്ഞെടുത്താൽ മതി. ജി ഐ കമ്പികളും കമ്പി വലയം കൊണ്ട് നിർമ്മിച്ച കൂടുകളുമാണ് ഏറ്റവും ഉത്തമം. ഇവയുടെ വിസർജ്യങ്ങൾ ശേഖരിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റ്/ ട്രെയോ വയ്ക്കുക. ഇവയ്ക്ക് ആഹാരം നൽകുന്ന പാത്രങ്ങൾ, കൂടിന്റെ പരിസരം എന്നിവ വൃത്തിയായി സംരക്ഷിക്കണം. മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണം ഉറപ്പാക്കണം. കൂട്ടിൽ 10 സെൻറീമീറ്റർ വീതം തീറ്റ സ്ഥലം നൽകണം. എപ്പോഴും ശുദ്ധജലം ലഭ്യമാക്കണം. കാരണം ഇവയുടെ തീറ്റയുടെ ഇരട്ടി അളവ് വെള്ളം കോഴികൾ കുടിക്കാൻ നൽകണം. കൂടുകളുടെ മുകളിൽ തീറ്റ- വെള്ള പാത്രങ്ങൾ വയ്ക്കണം. ഏകദേശം മുട്ടയിടുന്ന കോഴിക്ക് പ്രതിദിനം 140 ഗ്രാം തീറ്റ വരെ നൽകണം. ഇതിൽ പ്രത്യേകമായി ധാതുലവണ മിശ്രിതങ്ങൾ വിറ്റാമിനുകളും ചേർക്കണം. ഇതുകൂടാതെ ഏത് രീതിയിൽ വളർത്തുന്ന മുട്ടക്കോഴികൾക്കും ഏകദേശം 16 മണിക്കൂർ പ്രകാശം ലഭ്യമാക്കണം.

December 11, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

കാർഷികോൽപ്പന്നങ്ങളുടെ സംരംഭകത്വ സാധ്യതകൾ ഏകദിന പരിശീലനം ഡിസംബർ 21 ന് അമ്പലവയൽ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ

by krishippura December 9, 2021
written by krishippura

എൻഎംഡിസി കേരള വയനാട് കൃഷിവിജ്ഞാൻ കേന്ദ്രവുമായി സഹകരിച്ച് ഡിസംബർ 21ന് കാർഷികോൽപ്പന്നങ്ങളുടെ സംരംഭകത്വ സാധ്യതകളെക്കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. വയനാടൻ കാർഷിക വിളകളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണി കണ്ടെത്തുന്നതിനുള്ള സാധ്യതകളും പ്രായോഗിക പരിജ്ഞാനവും സംബന്ധിച്ച് അമ്പലവയൽ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ വച്ചാണ് പരിശീലനം. താല്പര്യമുള്ള സഹകരണ സംഘം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ,കർഷക കൂട്ടായ്മകൾ, സ്വയം സഹായ സംഘങ്ങൾ, സ്വാശ്രയ സംഘങ്ങൾ, ചെറുകിട കൃഷിക്കാർ, സംരംഭകർ എന്നിവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.ഫോൺ:7306118230,944656272(Whatsapp), Mail:nmdckpta@gmail.com

December 9, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾജൈവവളം/ജൈവകീടനാശിനിനാട്ട് അറിവുകൾ

കീഴാർ നെല്ലിയുടെ ആരോഗ്യ ഗുണങ്ങൾ

by krishippura December 7, 2021
written by krishippura

സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ഉദരരോഗങ്ങളെ ചെറുക്കുന്ന കാര്യത്തിൽ ഏറെ ഗുണങ്ങളാണ് നൽകുന്നത്. പാലിലോ, നാളികേരപാലിലോ കീഴാര്‍നെല്ലി സമൂലമരച്ച് ചേർത്ത് ഇടിച്ചു പിഴിഞ്ഞ് എടുക്കുന്ന നീര് ദിവസത്തിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നത്തിലൂടെ കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും എല്ലാം തന്നെ ഗുണകരമാണ്. കീഴാര്‍നെല്ലിയിലൂടെ കരളിന്റെ പ്രവര്‍ത്തനത്തെ ഏറെ ശക്തിപ്പെടുത്താനും സാധിക്കുന്നു.

കീഴാർ നെല്ലി ഔഷധമായി മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാനും സാധിക്കുന്നു. മഞ്ഞപ്പിത്തത്തെ കുറയ്ക്കുവാൻ കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കൾക്ക് സാധിക്കുന്നു. അതോടൊപ്പം ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ശൈത്യഗുണമുള്ളതു കൊണ്ട് തന്നെ ഇവ ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കാം. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്.
കീഴാര്‍ നെല്ലി ദിവസവും വായിലിട്ട് ചവയ്ക്കുന്നതിലൂടെ പല്ലിന്റെ ബലക്ഷയം മാറാന്‍ ഏറെ സഹായകരമാണ്. പ്രമേഹ രോഗത്തിന് ഏറെ ഗുണകരമായ ഒന്നാണ് കീഴാർനെല്ലി. അതോടൊപ്പം നല്ല ശോധനയ്ക്കും ഇവ ഏറെ ഗുണകരമാണ്. ഴാര്‍ നെല്ലി മുഴുവനായി അരച്ച്, മോരില്‍ കലര്‍ത്തി കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്.സ്ത്രീകളിലെ അമിത ആര്‍ത്തവവും അതോടൊപ്പം ഉണ്ടാകുന്ന അമിത ബ്ലീഡിംഗിനും കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന പ്രശ്നങ്ങൾക്കും എല്ലാം ഇവ ഏറെ ഗുണകരമാണ്.

December 7, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾവിദഗ്ധര്‍ പറയുന്നു

ഹരിതഗൃഹ കൃഷിയിൽ പോഷകങ്ങളുടെ അപര്യാപ്തത തിരിച്ചറിഞ്ഞ് പ്രതിവിധി ചെയ്യാനാവണം

by krishippura December 5, 2021
written by krishippura

രോഗകീട ബാധകളും അതുമൂലമുണ്ടാകുന്ന നഷ്ടവും കർഷകരെ നിരാശപ്പെടുത്താറുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്, കീടബാധ , നിമറ്റോഡ് തുടങ്ങിയവയേക്കാൾ ഹരിതഗൃഹ കൃഷിയിലെ വിളനാശത്തിന് കാരണമായി പലപ്പോഴും കണ്ടുവരുന്നത് പോഷക പോരായ്മകളായിട്ടാണ്
എന്റെ അനുഭവം.
ഓപ്പൺ കൃഷി രീതികളെ അപേക്ഷിച്ച് ഹരിതഗൃഹങ്ങളിലെ ചെടികൾക്ക് ഉൽപ്പാദന ക്ഷമത കൂടുതലാണ്. അതിനൊത്ത് പോഷക പ്രധാനങ്ങളായ ഭക്ഷണവും കിട്ടണം. ഹരിതഗൃഹ കൃഷിയിൽ നാം കൊടുക്കുന്നതല്ലാതെ പുറമെ നിന്ന് മറ്റു പോഷകങ്ങളൊന്നും കിട്ടാത്തതു കൊണ്ട് ഓരോ വിളകൾക്കും ലഭ്യമാക്കേണ്ട പോകാവശ്യം മനസ്സിലാക്കി, അവ ഏതളവിൽ ഏതെല്ലാം അളവിൽ എപ്രകാരം നൽകണമെന്ന വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
പലപ്പോഴും പോഷക പോരായ്മകൾ കൊണ്ട് ചെടികളിൽ കാണുന്ന ലക്ഷണങ്ങൾ തിരിച്ചറിയാനാവാതെ കീടനാശിനികളും കുമിൾ നാശിനികളും മാറി മാറി പ്രയോഗിച്ചിട്ടും യാതൊരു ശമനവും ലഭിക്കാത്ത സാഹചര്യങ്ങളിലാണ് കൃഷി വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.
ഓരോ പോഷകമൂലകങ്ങളുളേയും ഏറ്റക്കുറച്ചിലുകൾ ചെടികളുടെ ഇലകളിലും മറ്റു ഭാഗങ്ങളിലും പ്രകടമായ ലക്ഷണങ്ങൾ പ്രാരംഭ ദശയിൽ തന്നെ കാണിച്ചു തുടങ്ങും. ഇത് കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കി പ്രതിവിധികൾ യഥാസമയം തന്നെ പരിഹരിച്ചാൽ ചെടികളെ പൂർണ്ണമായും രക്ഷപ്പെടുത്താനാകും.
ഹരിത കൃഷിയിൽ പൊതുവെ കാണുന്ന പോഷകന്യൂനതാ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പലപ്പോഴും ആവശ്യത്തിന് ജൈവ വളങ്ങളോ, പിണ്ണാക്ക് തുടങ്ങിയ സാന്ദ്രീകൃത ജൈവ വളങ്ങളോ ചേർക്കാതെ കൃഷി ചെയ്യുമ്പോഴാണ് ന്യൂനതാ ലക്ഷണങ്ങൾ .

നൈട്രജൻ
നൈട്രജന്റെ പോരായ്മ മൂലം വളരുന്ന ചെടിയുടെ പഴയ ഇലകൾ വിളറിയ പച്ചയോ മഞ്ഞയോ ആയി മാറുന്നു. പിന്നീട് അത് ചെടികളുടെ പുതിയ ഇലകളിലേക്കും വ്യാപിക്കുന്നു. ഇലകളിലെ ഞരമ്പുകൾ തെളിഞ്ഞ് കാണുന്നു. ചെകളുടെ വളർച്ച മുരടിക്കുന്നു. നൈട്രജൻ അടങ്ങിയ യൂറിയ 0.2% വീര്യത്തിൽ പർണ പോഷണ രൂപത്തിൽ നൽകിയാൽ പെട്ടെന്ന് പരിഹാരമാകും. (വളം നിർദ്ദിഷ്ട അളവിൽ വെള്ളത്തിൽ കലർത്തിൽ ഇലകളിൽ സ്പ്രേ ചെയ്ത് കൊടുക്കുന്ന രീതിക്കാണ് പർണ പോഷണം എന്നു പറയുന്നത് ). ചാണകവും പിണ്ണാക്ക് വളവും ചേർത്ത് പുളിപ്പിച്ച് നൽകുന്നതും , ഗോമൂത്രം എട്ടിരട്ടി വെള്ളം ചേർത്ത് നൽകുന്നതും നൈട്രജൻ അപര്യാപ്തത കുറക്കാൻ സഹായകമാകും.

ഫോസ്ഫറസ്
ഫോസ്ഫറസിന്റെ അപര്യാപ്തത മൂലം ചെടികളുടെ വേരുകൾക്ക് ബലക്ഷയമുണ്ടാകുന്നതിനാൽ ചെടിയുടെ വളർച്ച മുരടിക്കും. ചെടികളുടെ ഏറ്റവുംതാഴെയുള്ള ഇലകൾ മഞ്ഞനിറത്തിലാകും. എന്നാൽ മുകളിലുള്ള ഇലകൾക്ക് കടുംപച്ചനിറവുമായിരിക്കും. ഇലകളുടെ ഞരമ്പുകൾ ക്കിടക്ക് പൊള്ളിയ പോലുള്ള ബ്രൗൺ കളറുകൾ പ്രത്യക്ഷമാകും. മൂപ്പെത്താതെ ഇലകൾ പൊഴിയും.
രാജ് ഫോസ്, മസൂറിഫോസ് എല്ലുപൊടി
ഇവയിലൊന്ന് നൽകുന്നത് കൊണ്ട് പോരായ്മ പരിഹരിക്കാനാവും.

പൊട്ടാസ്യം
പൊട്ടാസ്യം അഥവാ പൊട്ടാഷിന്റെ അപര്യാപ്തത ചെടികളുടെ പ്രായമായ ഇലകളിൽ മഞ്ഞ നിറത്തിൽ പൊങ്ങൽ പോലെ കാണാൻ കഴിയും. പൊട്ടാസ്യത്തിന്റെ കുറവ് ആദ്യം പ്രായമായ ഇലകളുടെ അരികിലും പിന്നീട് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു.
വെള്ളരി, കക്കിരി തുടങ്ങിയവയുടെ കായ്കളിൽ മുകൾ ഭാഗം നേർത്ത് അടിഭാഗത്ത് ഉരുണ്ട രൂപം പ്രാപിക്കുന്നു. കായ്കളിൽ ചിലപ്പോൾ ബ്രൗൺ നിറത്തിലുള്ള കുത്തുകളും കാണും. ചെടികളുടെ വളർച്ച മുരടിക്കുന്നു. രണ്ടു നോഡിനിടയിലുള്ള ദൂരം കുറയുകയും ഇലകൾ ചെറുതാക്കുകയും ചെയ്യും.

കാൽസ്യം.
കാൽസ്യത്തിന്റെ കുറവ് മൂലം തളിരിലകൾ കപ്പ് ആ കൃതിയിൽ താഴോട്ട് കൂമ്പുകയും അവയുടെ അറ്റത്ത് പൊള്ളിയ പോലെ സ്ക്രാച്ചിങ് ഉണ്ടാകുകയും ചെയ്യും. എന്നാൽ പഴയതും പൂർണ്ണവളർച്ച എത്തിയതുമായ ഇലകളിൽ പ്രശ്നങ്ങൾ കാണാറില്ല. കാൽസ്യത്തിന്റെ കുറവ് രൂക്ഷമാണെങ്കിൽ പൂക്കൾ പൊഴിഞ്ഞ് പോകുകയും ചെടികളുടെ വളർച്ച ഇല്ലാതാകുകയും ചെയ്യുന്നു. കായ്കൾ ചെറുതാകുകയും രുചി കുറയുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ അമിതമായ ഈർപ്പം, നീർവാർച്ച ഇല്ലായ്മ, മണ്ണിൽ ലവണാംശം കൂടുക, പൊട്ടാസ്യവും അമോണിയയും കൂടുതലായി ചെടികൾക്ക് നൽകുക, ചെടികളുടെ വേര് പടലത്തിന് കേട് പാട് സംഭവിക്കുക എന്നീ കാരണങ്ങൾ കൊണ്ട് കാൽസ്യത്തിന്റെ അഭാവം ഉണ്ടാകും.
പ്രതിവിധിയായി അമ്ലത്വമുള്ളയിടത്ത് സെന്റിന് രണ്ട് -മൂന്നു കി.ഗ്രാം എന്ന തോതിൽ കുമ്മായം ചേർക്കണം. കാൽസ്യം നൈട്രേറ്റ് പർണ പോഷണം വഴി ഇടക്കിടെ നൽകണം.

മഗ്നീഷ്യം
മഗ്നീഷ്യത്തിന്റെ അഭാവം മൂലം ചെടികളുടെ പ്രായമായ ഇലകളിലെ പ്രധാന ഞരമ്പുകൾക്കിടയിലുള്ള ഭാഗം മഞ്ഞ നിറത്തിലാകുന്നു. മഗ്നീഷ്യത്തിന്റെ കുറവ് ഗുരുതരമാണെങ്കിൽ മഞ്ഞ നിറത്തിലുള്ള ഭാഗങ്ങളിൽ പൊള്ളൽ പോലെ ചില പുള്ളികൾ കാണാൻ കഴിയും. ഇല കരിഞ്ഞു പോകുകയും ചെയ്യും. എന്നാൽ തളിരിലകളെ കാര്യമായി ബാധിക്കില്ല. അമ്ലത ഉള്ള മണ്ണിൽ മഗ്നീഷ്യത്തിന്റെ അപര്യാപ്തത കൂടുതലായി കാണുന്നു. പൊട്ടാസ്യം വളങ്ങൾ കൂടതലായി ഉപയോഗിച്ചാലും മഗ്നീഷ്യം വേണ്ട രീതിയിൽ ലഭ്യമാകില്ല.
പ്രതിവിധിയായി ഡോളോ മൈറ്റ് (ഏക്കറിന് 320 കി.ഗ്രാം), മാഗ്നസൈറ്റ് (ഏക്കറിന് 120 കി.ഗ്രാം), മഗ്‌നീഷ്യം സൾഫേറ്റ് (0.5 -1%) എന്നിവയിലൊന്ന് നൽകി പോരായ്മ പരിഹരിക്കാം.

മാംഗനീസ്
മാംഗനീസിന്റെ അപര്യാപ്തത മൂലം ഇലകളിലെ മദ്ധ്യഭാഗം മുതൽ മുകളിലോട്ടുള്ള ഞരമ്പുകൾ പച്ച നിറത്തിലും എന്നാൽ ഇലകളുടെ ബാക്കി ഭാഗങ്ങൾ മഞ്ഞ നിറത്തിലോ വിളറിയ പച്ചനിറത്തിലോ കാണപ്പെടുന്നു. പ്രതിവിധിയായി മണ്ണിൽ ഏക്കറിന് 4 കിലോഗ്രാം മുതൽ എട്ട് കി.ഗ്രാം വരെ മാംഗനീസ് സൾഫേറ്റ് നൽകണം. ഇലകളിൽ മാംഗനീസ് സൾഫേറ്റ് ആറ് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പർണ പോഷണം വഴി നൽകണം. 6.25 ശതമാനം (2.5 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിന് ) ചുണ്ണാമ്പും കൂട്ടി ചേർത്ത് തളിച്ചാൽ കൂടുതൽ ഫലം ലഭിക്കും.

അയൺ
അയണിന്റെ കുറവ് മൂലം ഏറ്റവും പുതിയ ഇലകൾ വിളറിയ പച്ചനിറത്തിൽ കാണപ്പെടുന്നു. അതേസമയം മറ്റു ഇലകൾ നല്ല കടുത്ത പച്ചനിറത്തിൽ തന്നെ കാണാം. എല്ലാ ഞരമ്പുകളും പച്ചനിറത്തിൽ കാണപ്പെടുന്നതിനാൽ ഒരു നെറ്റിലേത് പോലെ തോന്നും. അയണിന്റെ അളവിൽ കാര്യമായ കുറവുണ്ടെങ്കിൽ ചെറിയ ഞരമ്പുകളും മഞ്ഞനിറമാകാൻ തുടങ്ങും. ഇല സാവധാനം പൊള്ളിയ പോലെയോ കരിഞ്ഞ പോലെയോ കാണും. പ്രതിവിധിയായി അയൺസൾഫേറ്റ് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പർണ പോഷണം വഴി നൽകണം. ഒന്നോ രണ്ടോ തവണ ഇത് ആവർത്തിക്കണം. മണ്ണിന് നീർവാർച്ച ഉറപ്പ് വരുത്തണം. ഫെറസ് സൾഫേറ്റിനോടൊപ്പം ചുണ്ണാമ്പ് (0.2%) ചേർത്ത് പർണ
പോഷണം വഴി നൽകിയാൽ കൂടുതൽ ഫലം കിട്ടും.

ബോറോൺ
ബോറോണിന്റെ അപര്യാപ്തത ഇലകളിലും കായ്കളിലും പ്രകടമായി കാണാം. പുതിയ ഇലകളുടെ ആകൃതിയിൽ വ്യത്യാസം കാണാനാകും. ചെടികളുടെ തലപ്പ് ഭാഗം കരിഞ്ഞു പോകുന്നതായി കാണാം. പ്രായമായ ഇലകളുടെ അരിക് ഭാഗങ്ങളിൽ മഞ്ഞ നിറത്തിലുള്ള ബോർഡർ പ്രത്യക്ഷപ്പെടുകയോ കൊഴിഞ്ഞു പോകുകയോ ചെയ്യും. ചെടികൾ പുഷ്പ്പിക്കാതാവും. പ്രതിവിധിയായി 0.2% ബോറാക്സ് (രണ്ടു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) ഇലകളിൽ തളിച്ചു കൊടുക്കണം. പുതുതായി കൃഷി ചെയ്യുമ്പോൾ ഏക്കറിന് 4 കി.ഗ്രാം എന്ന തോതിൽ ബൊറാക്സ് ചെടികൾ നടുന്നതിന് മുമ്പ് തന്നെ മണ്ണിൽ ഇട്ടു കൊടുക്കണം.

സിങ്ക്
ചെടികൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചാലേ സിങ്കിന്റെ അഭാവ ലക്ഷണം തിരിച്ചറിയാനാവൂ.
ഇലകളിൽ ചെറിയ പുള്ളിക്കുത്തുകൾ പ്രാരംഭത്തിൽ കാണും. ഇലകൾ ചെറുതാകും. ചെടികളുടെ മുകൾ ഭാഗം വളർച്ച മുരടിച്ച കുറ്റിച്ചെടി പോലെ ആയി കാണും. ഇലകൾ മഞ്ഞളിച്ച് തുടങ്ങും. എന്നാൽ ഇലകളിലെ ഞരമ്പുകൾ പച്ച നിറത്തിൽ തന്നെ നിലനിൽക്കും. പ്രതിവിധിയായി 5 ഗ്രാം സിങ്ക് സൾഫേറ്റ് രണ്ട് ഗ്രാം ചുണ്ണാമ്പ് എന്നിവ ഒരു ലിറ്റർ വെളത്തിൽ എന്ന തോതിൽ കലർത്തി പർണ പോഷണം വഴി നൽകാം. സിങ്ക് സൾഫേറ്റ് ഒരു ഏക്കർ സ്ഥലത്തേക്ക് 4 മുതൽ 10 കി. ഗ്രാം വരെ മണ്ണിൽ ചേർക്കുകയും ചെയ്യാം.

സൾഫർ
സൾഫറിന് ചെടികളുടെ ശരീര പോഷണത്തിൽ പ്രധാന പങ്കുണ്ട്. പലപ്പോഴും ഇത് നൈട്രജന്റെ അപര്യാപ്തത മൂലമാണെന്ന് സംശയിക്കും. ഇളം ഇലകൾ മഞ്ഞനിറമാകും. ഞരമ്പുകൾ ചുരുളുകയും ചെയ്യും. പ്രായമായ ഇലകളിൽ ഓറഞ്ച് സ്പോട്ടുകൾ കാണും. ഇലകളുടെ അറ്റം ചുരുളും. മൂപ്പെത്തുന്നതിന് മുമ്പ് ഇലകൾ കൊഴിയും. പ്രതിവിധിയായി സൾഫേറ്റ് പർണ പോഷണം വഴി നൽകണം. ഒരു സെന്റ് സ്ഥലത്തിന് ഒരു കി.ഗ്രാം തോതിൽ ജിപ്സം മണ്ണിൽ ഇട്ട് കൊടുക്കുകയും ചെയ്യാം.

കോപ്പർ
കോപ്പർ അപര്യാപ്തത മൂലം ചെടികളുടെ വളർച്ച ആകപ്പാടെ മുരടിക്കും. ഇലകൾ ശോഷിച്ച് ബ്രൗൺ നിറമായി മാറും. പുതിയ മുകുളങ്ങളും പൂക്കളും തീരെ കുറയുന്നു. ഇലകൾ ക്രമേണ പൊഴിയും. പ്രതിവിധിയായി ഒരു ഗ്രാം കോപ്പർ സൾഫേറ്റും (തുരിശ്), ഒരു ഗ്രാം ചുണ്ണാമ്പും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത മിശ്രിതം ചെടികളിൽ പർണ പോഷണം വഴി നൽകണം.

മോളിബ്ഡിനം
മോളിബ്ഡിനത്തിന്റെ അഭാവം മൂലം ആദ്യം ഞരമ്പുകൾക്കിടയിലുള്ള ഭാഗം സാവധാനം മഞ്ഞ നിറമാകുകയും തുടർന്ന് ഇലകളുടെയാകെ പച്ച നിറം കുറഞ്ഞ് മഞ്ഞ നിറമാകുകയും തുടർന്ന് അവ പൊഴിഞ്ഞ് വീഴുകയും ചെയ്യുന്നു. ചെടിയുടെ താഴെയുള്ള ഇലകളിൽ നിന്നു തുടങ്ങി മുകളിലോട്ട് രോഗ ലക്ഷണങ്ങൾ വ്യാപിക്കുന്നു. ഇളംപ്രായത്തിലുള്ള ഇലകൾ പച്ചനിറത്തിൽ തന്നെ കാണപ്പെടുകയും ചെയ്യും. ചെടികളുടെ വളർച്ച മുരടിക്കുന്നില്ല. എന്നാൽ പൂക്കളുടെ വലുപ്പം കുറയും. ഇലകളുടെ അരികുകൾ കരിയും. പ്രതിവിധിയായി സോഡിയം മോളിബ്ഡേറ്റ് (Sodium Molybdate) 150 മില്ലിഗ്രാം ഒരു സ്ക്വയർ മീറ്ററിന് എന്ന തോതിൽ മണ്ണിൽ ചേർക്കുകയോ ഒരു ലിറ്റർ വെള്ളത്തിൽ ഒരു ഗ്രാം സോഡിയം മോളിബ്ഡേറ്റ് എന്ന തോതിൽ ലായനിയാക്കി ചെടികളിൽ തളിക്കുകയോ വേണം.

December 5, 2021 0 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK