• Home
KRISHIPPURA
keep your memories alive
കാർഷിക ആനുകുല്യങ്ങൾകാർഷികവാർത്തകൾ

ടൂറിസം മേഖലയിലെ പ്രതിസന്ധിമറികടക്കാന്‍ മത്സ്യകൃഷി

by krishippura February 2, 2021
written by krishippura

മാനന്തവാടി:കോവിഡ് പ്രതിസന്ധിയില്‍ ടൂറിസം മേഖല തകര്‍ന്നപ്പോള്‍ മത്സ്യകൃഷിയുമായി ടൂറിസം മേഖലയിലെ കൂട്ടായ്മ.മാനന്തവാടി പയ്യമ്പള്ളിയിലെ കബനി ഓര്‍ഗാനിക് ഫാംറിസോര്‍ട്ടിന്റെ നേതൃത്വത്തിലാണ് അര ഏക്കറിലധികം വരുന്ന സ്ഥലത്ത് കുളം നിര്‍മിച്ച് ശ്രദ്ധേയമായ രീതിയില്‍ മത്സ്യകൃഷി ആരംഭിച്ചത്.തിലോപ്പിയ വിഭാഗത്തില്‍ പെട്ട അയ്യായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവര്‍ വളര്‍ത്തുന്നത്.ജില്ലയിലും പുറത്തും ഓര്‍ഗാനിക് ടൂറിസത്തിന് നേതൃത്വം നല്‍കി വരുന്ന സാബുജോണിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പയ്യമ്പള്ളിയില്‍ തിലോപ്പിയ മത്സ്യകൃഷിക്ക് തുടക്കമിട്ടത്.കോവിഡ് പ്രതിസന്ധിയില്‍ കുരുങ്ങിയ പ്രവാസികളും നാട്ടുകാരുമുള്‍പ്പെടെയുള്ളവരാണ് ഈ കൂട്ടായ്മയിലുള്ളത്. 30,15,3 സെന്റുകള്‍ വീതമുള്ള മൂന്ന് കുളങ്ങളിലായാണ് അയ്യായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താനായി നിക്ഷേപിച്ചിരിക്കുന്നത്.തൃശ്ശൂരിലുള്ള ഹാച്ചറിയില്‍ നിന്നും 6 രൂപാവീതം വിലനല്‍കിയാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്.

അഞ്ച് മാസത്തിനകം വിളവെടുപ്പിന് പാകമാവുന്ന മത്സ്യങ്ങള്‍ക്ക് 300 ഗ്രാം വരെ തൂക്കം ലഭിക്കുമെന്നാണ് പ്രതീക്ഷ.ഏത് തരം വെള്ളത്തിലും വളരാന്‍കഴിയുന്ന ഇനമെന്ന നിലയിലാണ് തിലോപ്പിയ വിഭാഗാത്തില്‍ പെട്ട മീനുകളെ വളര്‍ത്താന്‍ തിരഞ്ഞെടുത്തത്.കുറുവ ടൂറിസം കേന്ദ്രത്തിനോടനുബന്ധിച്ച് വിളവെടുപ്പ് സമയത്ത് വിപണി കണ്ടെത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.മത്സ്യകൃഷിക്ക് പുറമെ ജൈവരീതിയിലുള്ള പച്ചക്കറികളും നെല്‍കൃഷിയും ആറേക്കറോളം വരുന്ന ഭൂമിയില്‍ ഇവര്‍ നടത്തി വരുന്നുണ്ട്.സാജന്‍,വിനുആന്റണി,തോമസ് തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
ഫോട്ടോ- പയ്യമ്പള്ളിയില്‍ മത്സ്യകൃഷിക്കായി നിര്‍മിച്ച മുപ്പത് സെന്റ് സ്ഥലത്തെ കുളം.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

February 2, 2021 1 comment
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംഔഷധസസ്യങ്ങൾ

ആര്യവേപ്പ് ; തൊടിയിലെ ഔഷധകലവറ

by krishippura February 1, 2021
written by krishippura

സവിശേഷമായ ഔഷധഗുണമുള്ള ഒരു മരമാണ്‌ ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica). ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ ഇവ കണ്ടുവരുന്നു. ലോകത്തെ കീഴടക്കിയ മഹാമാരിയായിരുന്ന വസൂരിക്ക് നിര്‍ദേശിക്കപ്പെട്ട ഒരേയൊരു ഔഷധവും ആര്യവേപ്പായിരുന്നു. ഇന്ത്യയാണ് ആര്യവേപ്പിന്റെ ജന്മദേശം. ഭാരതത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു മരം കൂടിയാണ്‌.വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. പ്രധാന ജൈവ കീടനാശിനി കൂടിയാണ് ഇത്. വേപ്പിൽ നിന്നും ജൈവ കീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.പലതരം ഔഷധസോപ്പുകളുടേയും ചേരുവയിൽ വേപ്പിന്റെ എണ്ണ ഉപയോഗിക്കുന്നു .ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. വേപ്പിൻ തൈകൾ നല്ല കായ്ഫലവും നൽകാറുണ്ട്. നന്നായി മൂത്തകായകൾ ശേഖരിച്ച് വെയിലത്തുണക്കി പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിച്ചെടുക്കാം. മുളച്ചുപൊന്തിയതൈൾ മൂന്ന് നാലു മാസം പ്രായമാകുമ്പോൾ നല്ല നീര്‍വാർച്ചയുള്ള, നന്നായി വെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം.മാറ്റി നട്ടുകഴിഞ്ഞാൽ അഞ്ച് ആറ് വർഷംകൊണ്ട് മരം കായ്ക്കും. നട്ട് ഏകദേശം പത്താം വർഷം മുതൽ ഒരുമരത്തിൽ നിന്നും 10 -15 കിലോവരെ കായകൾ ലഭിക്കും. വേപ്പെണ്ണ എമെൽഷന്‍ എല്ലാ കൃഷിശാസ്ത്രജ്ഞരും അംഗീകരിച്ച ഒരു കീടനാശകമാണ്. ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത കീടനാശിനിയാണിത്. അഞ്ചുശതമാനം വീര്യമുള്ള വേപ്പിന്‍ കുരുമിശ്രിതമോ രണ്ടുശതമാനം വീര്യമുള്ള വേപ്പെണ്ണ എമെൽ‍ഷനോ തളിച്ചാൽ പച്ചക്കറിവർഗങ്ങളിലെ ചാഴി, ഇലചുരുട്ടിപ്പുഴു, ഗാളീച്ച, ഇലച്ചാടി എന്നിവയുടെ ആക്രമണം തടയാം. വേപ്പിൻ‍പിണ്ണാക്കുചേർത്ത യൂറിയ ഇപ്പോൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത് കീടങ്ങളുടെ ആക്രമണം തടയുകയെന്ന ഉദ്ദേശ്യത്തോടെത്തന്നെയായിരിക്കും. നെല്ലിന്റെ പോളരോഗം ചെറുക്കാൻ വേപ്പിന് ശക്തിയുണ്ട്. ഇലപ്പുള്ളിരോഗം, തണ്ടുചീയൽ, പൊടിപൂപ്പ് രോഗം, വിവിധ വൈറസ് രോഗങ്ങൾ എന്നിവ തടയാനും വേപ്പെണ്ണ ഉപയോഗിക്കാം.

ദന്തക്ഷയം ചെറുക്കാന്‍ കണ്‍കണ്ട ഔഷധമാണ് വേപ്പ്. മിക്ക ആയുർവേദ ചൂർ‍ണങ്ങളിലും വേപ്പ് അടിസ്ഥാന ഘടകമായത് അതുകൊണ്ടാണ്. ഹോളണ്ടിലെ ഒരു പഠനമനുസരിച്ച് എയ്ഡ്‌സ് രോഗികളിലെ പ്രതിരോധ ശേഷിമെച്ചപ്പെടുത്താൻ വേപ്പിന് കഴിയുമെന്ന് മുമ്പ് തെളിഞ്ഞിരുന്നു. വേപ്പിന്‍ പട്ടയിയിലും ഇലകളിലും കണ്ടുവരുന്ന പോളിസാക്കറൈഡുകളും ലിമിനോയ്ഡുകളും ട്യൂമർ, ലുക്കീമിയ, കാൻ‍സർ എന്നിവയ്‌ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേപ്പിലെ നിംബിഡിനിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ ശേഷിയുള്ളതിനാൽ ഹൃദ്രോഗത്തിനും മരുന്നാക്കാം.
രക്തസമ്മർദം, പ്രമേഹം, വിവിധ ത്വക്ക് രോഗങ്ങൾ, കുടലിലെ വ്രണങ്ങൾ‍, സന്ധിവാതം, ഹെപ്പറ്റൈറ്റിസ്, പല്ല്, ചെവി, ശിരോചർമങ്ങൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്കും മുടികൊഴിച്ചിൽ നിൽക്കാനും വേപ്പ് ഫലപ്രദമാണ്. പക്ഷിപ്പനിക്കും ജന്തുജന്യരോഗങ്ങൾ‍ക്കും ഫലപ്രദമായ മരുന്നായി വേപ്പ് ഉപയോഗിക്കാം.
വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. വേപ്പിന്റെ തൊലി, ഇളം കായ, പാകമായ കായ, കുരു ,ഇല, നീർ എന്നിവയെല്ലാം ഉപയുക്തമാണ്. ആയുര്‍വേത്തിൽ വാതം, കുഷ്ഠം, ത്വക്‌രോഗം, ദന്തരോഗങ്ങളൾ, കൃമിശല്യം, വായ്‌നാറ്റം എന്നിവയ്‌ക്കെല്ലാം വേപ്പ് വളരെയധികം ഉപയോഗിച്ചുവരുന്നു. കൂടാതെ വേപ്പിനെക്കുറിച്ച് ഏകദേശം 1500ഓളം ഗവേഷണങ്ങൾ നടന്നു. പേറ്റന്റ് നിയമങ്ങളിൽ കൂടുതൽ വിവാദമുണ്ടാക്കുന്നത് വേപ്പധിഷ്ഠിത കണ്ടുപിടിത്തങ്ങൾ തന്നെയാണ്.
ഇംഗ്ലീഷിൽ നീം ട്രീ, മർഗോസാ ട്രീ എന്നിങ്ങനെ വിളിക്കപ്പെടുന്ന വേപ്പ് സംസ്‌കൃതത്തിൽ നിംബം, അരിഷ്ട, തിക്തകഃ, വിചുമർദ, എന്നും തമിഴിൽ വേപ്പ് എന്നും ഹിന്ദിയിൽ നിംബ, നീം എന്നും അറിയപ്പെടുന്നു

February 1, 2021 0 comments
0 FacebookTwitterPinterestEmail
Uncategorized

തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്

by krishippura January 30, 2021
written by krishippura

അത്യുൽപാദന ശേഷിയുള്ളതും 3.5-4 വർഷത്തിനുള്ളിൽ കായ്ക്കുന്നതുമായ തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്
പ്രത്യേകതകൾ
> 3-4 വർഷത്തിനുള്ളിൽ കായ്ഫലം ഉറപ്പ്
> 300-320 തേങ്ങ വാർഷിക വിളവ്
> എണ്ണയുടെ അംശം 68%-72% വരെ
> നീരയ്ക്ക് അനുയോജ്യം
> നാളീകേര വികസന ബോർഡിന്റെ അംഗീകാരം
> സംസ്ഥാന കൃഷി വകുപ്പിന്റെ അംഗീകാരം
> മലേഷ്യൻ vs ഗംഗാബോണ്ടം cross
> തൈകൾ കേടുവരികയോ, ഉണങ്ങിപ്പോവുകയോ ചെയ്താൽ മാറിത്തരും
തൈകൾ ആവശ്യമുള്ളവർ വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ ആവാം.

HOME DELIVERY AVAILIABLE (Min 10)
കൃഷിപാഠം ഏദൻ ഗ്രീൻ അഗ്രി ബസാർ
ph: 7012434497 whatsapp, 9562841976 call

January 30, 2021 0 comments
0 FacebookTwitterPinterestEmail
Uncategorized

രണ്ടു വർഷം കൊണ്ട് കായ്ച്ചു തുടങ്ങു്ന്ന ഹൈബ്രിഡ് പ്ലാവിൻ തൈകൾ കേരളത്തിൽ എവിടെയും എത്തിച്ചു നൽകുന്നു

by krishippura January 30, 2021
written by krishippura

രണ്ടു വർഷം കൊണ്ട് കായ്ച്ചു തുടങ്ങു്ന്ന ഹൈബ്രിഡ് പ്ലാവിൻ തൈകൾ, ഓർഡർ അനുസരിച്ചു കേരളത്തിൽ എവിടെയും എത്തിച്ചു നൽകുന്നു (മിനിമം 5 തൈകൾ ) തൈകൾ ആവശ്യം ഉള്ളവർ താഴെ നൽകിരിക്കുന്ന whatsapp ലിങ്ക് വഴി അഡ്രസ്, ഫോൺ നമ്പർ അയക്കുക,കൃഷിക്ക് ആവശ്യമായ മറ്റു ഹൈബ്രിഡ് തൈകൾ , വിത്തുകൾ, വളങ്ങൾ, കീടനാശിനി തുടങ്ങിയവയെല്ലാം ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്

Green kerala Agro Plantation
Ulloor, Akkulam road
Near Ediyadikod Temple
Trivandrum
Ph :- 9072854444,9072854377

January 30, 2021 1 comment
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷികവാർത്തകൾ

അതിനൂതനം അബ്ദുൾ അസീസിൻ്റെ മത്സ്യകൃഷി

by krishippura January 29, 2021
written by krishippura

മാനന്തവാടി: കുറഞ്ഞ ചിലവിൽ ശുദ്ധജല അലങ്കാര മത്സ്യക്കൃഷിയിൽ മികവ് തെളിയുക്കുകയാണ് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം അസിയമൻസിൽ എ.കെ അബ്ദുൾ അസീസും കുടുംബവും. അരഎറോളം സ്ഥലത്തും വിടിൻ്റെ ടെറസിലുമാണ് 45 ലധികം ഇനം ശുദ്ധജല അലങ്കാര മത്സ്യങ്ങൾ വിജയകരമായി കൃഷി ചെയ്യുന്നത്. കോഴിക്കോട് പെരുമണ്ണ മൂഴിയിലെ കേന്ദ്ര സർക്കാരിൻ്റെ കിഴിലുള്ള ഐസിഎആർ കൃഷി വിക്ജ്ഞാൻ കേന്ദ്രത്തിൽ നിന്നും ലഭിച്ച ശസ്ത്രിയായ പരിശീലനത്തിലാനമാണ് മൽസ്യകൃഷി വിജയകരമാക്കുന്നത്. വിടിന് സമീപത്തെ കുളത്തിലും സ്ക്രാപ്പ്ഡ് റഫ്രിജറേറ്റർ, ഫ്രിഡ്ജ് ബോക്സുകൾ, ബാനറുകൾ, എന്നിവയിലാണ് മത്സ്യകൃഷി നടത്തുന്നത്. ഈ നൂതന കൃഷിക്ക് പിന്തുണയുമായി കുടുംബങ്ങളും ഒപ്പം ഉണ്ട് പ്രത്യേകം സജ്ജമാക്കിയ ഹൈ-ഡെൻസിറ്റി റീ സർക്കുലേഷൻ സിസ്റ്റം വഴിയാണ് ടാങ്കിൽ മത്സ്യം വളർത്തുന്ന നൂതനരീതി നടപ്പാക്കിയിട്ടുള്ളത്.
വീട്ടുവളപ്പിൽ ഒരു സെന്റിൽ 12 മീറ്റർ നീളവും ആറ് മീറ്റർ വീതിയും മൂന്ന് മീറ്റർ താഴ്ച്ചയുമുള്ള കുളത്തിലാണ് ഫിലോപ്പിയോയും രോഹു, കട്ല മത്സ്യം വളർത്തുന്നത്. ഒരേ സമയം അമ്പതിനായിരത്തിലകം മത്സ്യങ്ങളെയാണ് ഇപ്പോൾ വളർത്തുന്നത്.പുതുതായി വിരിയുന്നതും പ്രസവിക്കുന്നതുമായ മൽസ്യ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും പ്രത്യേകം സൗകര്യം ഒരുക്കായിട്ടുണ്ട്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിച്ച മുപ്പത്തിയഞ്ച് ഇനം ഗപ്പി മൽസ്യത്തിൻ്റെ അപൂർ ശേഖരവും ഇവിടെയുണ്ട്. മത്സ്യക്കുഞ്ഞുങ്ങൾക്ക് ജൈവ ആഹാരം മാത്രം നൽകി ശുദ്ധജലത്തിലാണ് വളർത്തിവരുന്നത്. വെള്ളം ശുദ്ധീകരിക്കുന്നതിന് യന്ത്ര സംവിധാനങ്ങളുണ്ട്. 24 മണിക്കൂറും ടാങ്കിന് സമീപം സ്ഥാപിച്ചിട്ടുള്ള എയർ ഇൻജക്ടർ മുഖേന ഓക്സിജൻ നൽകിക്കൊണ്ടിരിക്കും. ബയോ ഫിൽട്ടറേഷൻ യൂണിറ്റിൽ ശുദ്ധീകരിച്ച് ജലം വീണ്ടും അടിയിലെ ടാങ്കിലെത്തുന്നതാണ് സംവിധാനം. വെള്ളത്തിൽ കലരുന്ന അമോണിയ ഇതുവഴി നീക്കംചെയ്യപ്പെടും. കുഞ്ഞുങ്ങൾ മുതൽ 700 ഗ്രാം വരെ വളർച്ചയെത്തിയ മൽസ്യങ്ങളും ഉണ്ട്.
കാർപ്പ്,മോളി
പ്ലാറ്റി,ഷോ ടൈൽ
ശവറം ഫിഷ്,പ്ലാറ്റിനം റെഡ്,
ചില്ലിമുസൈഖ് ടെമ്പോ, ഇയർഫുൾ റെഡ്.ഫുൾ ബ്ലാക്ക്,
വൈലറ്റ് കിംഗ് കോബ്ര,
ഗ്രാസ്ചില്ലി റെഡ്,ബ്രസീലിയൻ റെഡ്,റെഡ് ലൈസ്,
ഗോർഡൻ ഗപ്പി
എച്ച്ഡി ബ്ലു,
എച്ച്ബി ബ്ലു,
റെഡ് ട്രാഗൺ,
അൽഫാ ടൈഗർ,
സിത്രൂകോയ്,
ടെക്സിടോകോയി,
യെല്ലോടെക്സിടോ
പ്ലാറ്റിനം യെല്ലോ
ആൽബിനോ ചൈനീസ് ഗ്രാസ്
എന്നിവയാണ് പ്രധാനപ്പെട്ട ഇനം മൽസ്യങ്ങൾ. വിവിധ വർണ്ണങളിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങൾ ഏവർക്കും പ്രിയപ്പെട്ടതാണ്. ആവശ്യക്കാർക്ക് ഇവിടെ നിന്നും മത്സ്യക്കുഞ്ഞുങ്ങളെയും അക്വറിയും നിർമ്മിച്ചും നൽകുകുകയും ചെയ്യും. ഇത്രയും സമയം ചിലവഴിച്ച് കഷ്ടപ്പെട്ട് കൃഷിയിറക്കിയിട്ട് മീൻകുഞ്ഞുങ്ങളെ കള്ളൻമാർ കടത്തികൊണ്ടു പോകുന്നത് എറെ വിഷമിപ്പിക്കുന്നതായും തിരുനെല്ലി പോലിസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഇല്ലന്നും അബ്ദുൾ അസിസ് പറയുന്നു.

മൽസ്യക്കൃഷിക്ക് ഒപ്പം മിച്ചം വരുന്ന സ്ഥലത്ത് ഔഷധ സസ്യങ്ങളും പഴവർഗ്ഗങ്ങളുടെ സംരക്ഷണം കുടിയുണ്ട്. നിർത്തും പരിസ്ഥിതി സൗഹൃദമായി വേണം കൃഷികൾ എന്ന് അബ്ദുൾ അസിസിന് നിർബന്ധമുണ്ട്. ഏലം,ഗ്രാമ്പൂ,ജാതി,മാങ്കോസ്റ്റീൻ,റംബുട്ടാൻ,നെല്ലി, കൊക്കോ,കാപ്പി,പ്ലംസ്, കുടംപുളി മുതൽ നിരവധിയിനങ്ങൾ ഇനിയുമുണ്ട് തോട്ടത്തിലുണ്ട്.

ബിജു കിഴക്കേടം

January 29, 2021 0 comments
0 FacebookTwitterPinterestEmail
നാട്ട് അറിവുകൾവിദഗ്ധര്‍ പറയുന്നു

ഗപ്പിമീനിനെക്കുറിച്ച് ചില ഞെട്ടിക്കുന്ന സത്യങ്ങള്‍

by krishippura January 28, 2021
written by krishippura

ചില്ലറക്കാരനല്ല നമ്മുടെ ഗപ്പി മീൻ
ഗപ്പി എന്ന കുഞ്ഞു മല്‍സ്യത്തെ അറിയാത്ത മലയാളികളുണ്ടാകില്ല. വന്‍തോതില്‍ മല്‍സ്യകൃഷി നടത്തുന്ന പലരും ഗപ്പികളെ വളര്‍ത്തിക്കൊണ്ടാണ് മീന്‍വളര്‍ത്തലിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചെടുത്തത് എന്ന് സമ്മതിക്കാറുണ്ട്.എന്നാല്‍ ഈ കുഞ്ഞു മീനിനെക്കുറിച്ച് ഇനിയും പലര്‍ക്കുമറിയാത്ത ചില കാര്യങ്ങളുണ്ട്. ഇവയില്‍ പലതും ഈ മേഖലയിലെ തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന സത്യങ്ങളാണ്.

അവയില്‍ ചിലത് :

വളരെയെളുപ്പം പെറ്റു പെരുകും എന്നതാണ് ഗപ്പികളുടെ പ്രത്യേകതയായി ലോകമെങ്ങും അറിയപ്പെടുന്നത്.എന്നാല്‍ കൗതുകകരമായ ഒന്നുണ്ട്. ഗപ്പി സത്യത്തില്‍ പ്രസവിക്കുകയല്ല. തള്ളമല്‍സ്യത്തിന്റെ വയറ്റില്‍ നിന്ന് മുട്ടവിരിഞ്ഞാണ് ഗപ്പിക്കുഞ്ഞുങ്ങള്‍ പുറത്തു വരുന്നത്. ലൈവ് ബേറേഴ്‌സ് എന്നാണ് ഇത്തരത്തില്‍ മുട്ടയിട്ട് പ്രസവിക്കുന്ന മീനുകളെ വിളിക്കുന്നത്. പ്ലാറ്റിയും മോളിയും സ്വോര്‍ഡ് ടെയിലുമൊക്കെ ഈ ഗണത്തില്‍പെടുന്നവയാണ്.
മോളികളുമായി (ബ്ലാക്ക് മോളി, വൈറ്റ് മോളി തുടങ്ങിയവ) ഗപ്പികളെ വിജയകരമായി ഇണചേര്‍ത്ത് പ്രസവിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഈ കുഞ്ഞുങ്ങള്‍ ആണ്‍മീനുകളാവുകയാണ് പതിവ്. ഇവയ്ക്ക് കുഞ്ഞുങ്ങളുണ്ടാകാനും സാധ്യത കുറവാണ്.
21 മുതല്‍ 30 ദിവസം വരെയാണ് ഗപ്പികളുടെ ഗര്‍ഭകാലം എന്നാല്‍ കാലാവസ്ഥയും സാഹചര്യങ്ങളുമനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകാം. കേരളത്തിലെ കാലാവസ്ഥയില്‍ 28 32 ദിവസം ഇടവേളകളിലാണ് ഗപ്പികള്‍ പ്രസവിക്കുന്നതായി കാണാറ്.
ഒരേ കുടുംബത്തില്‍പ്പെട്ട ഗപ്പികള്‍ ഒരുമിച്ച് വളര്‍ന്നാല്‍ കാലക്രമേണ ഇവയുടെ പിന്‍ തലമുറക്കാര്‍ക്ക് വര്‍ഗഗുണം നഷ്ടപ്പെടും. നിറമെല്ലാം മങ്ങി ഭംഗി നഷ്ടപ്പെടും. ഇന്‍ബ്രീഡിങ് എന്ന പ്രശ്‌നം മൂലമാണിത്. കിണറുകളിലും മറ്റും ഗപ്പിയെ ഇട്ടാല്‍ കാലക്രമേണ ഇങ്ങിനെ നിറം മങ്ങിയ ഗപ്പികളെയാണ് ലഭിക്കുക.
ഇനിയാണ് ഗപ്പി വളര്‍ത്തലില്‍ പുതുതായി എത്തുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഞെട്ടിക്കുന്ന സത്യം. വലിയ വിലകൊടുത്ത്് നമ്മള്‍ വാങ്ങി ടാങ്കിലെ പെണ്‍ഗപ്പികളുടെ കൂടെപ്പാര്‍പ്പിക്കുന്ന ആണ്‍ഗപ്പിയാകണമെന്നില്ല പെണ്‍ഗപ്പിയുടെ കുഞ്ഞുങ്ങളുടെ പിതാവ്. ഒരിക്കല്‍ ഇണചേര്‍ന്നാല്‍ ശരീരത്തിനുള്ളില്‍ ബീജം എട്ടുമാസത്തോളം സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം പ്രസവിക്കാന്‍ പെണ്‍ഗപ്പികള്‍ക്ക് കഴിയും. ഇക്കാരണത്താലാണ് ഏറ്റവും ഇളം പ്രായത്തിലുള്ള ‘കന്യക’ ഗപ്പികളെ വാങ്ങാന്‍ ബ്രീഡര്‍മാര്‍ ശ്രദ്ധിക്കുന്നത്. ഒരിക്കല്‍ പ്രസവിച്ച ഗപ്പിയാണെങ്കില്‍ പിന്നീട് നമ്മള്‍ കൂടെപ്പാര്‍പ്പിക്കുന്ന ആണ്‍ഗപ്പിയാകണമെന്നില്ല പെണ്‍ഗപ്പിയുടെ കുഞ്ഞുങ്ങളുടെ പിതാവ് എന്നര്‍ഥം.
ചില പെണ്‍ഗപ്പികള്‍ കുറച്ചു കഴിഞ്ഞാല്‍ ആണായി മാറുന്നതായി ഗപ്പി വളര്‍ത്തുന്നവര്‍ പറയാറുണ്ട്. പലപ്പോഴും ഇത് സംഭവിക്കാറുണ്ട്്്. ലിംഗമാറ്റം ആണിതെന്നും ആണ്‍ മീനുകള്‍ വൈകി വളര്‍ച്ചയെത്തി പുരുഷ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതാണിതെന്നും രണ്ടഭിപ്രായമുണ്ട്.
വിവിധ വര്‍ണത്തില്‍പ്പെട്ട ഗപ്പികളെ തമ്മില്‍ ഇണചേര്‍ത്താല്‍ പുതിയ പുതിയ തരം ഗപ്പികളെ ലഭിക്കും. എന്നാല്‍ ഇത് ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല. ഇവയെ ഒരു പുതിയ വെറൈറ്റിയായി അംഗീകരിക്കാറുമില്ല. അതിനായി ഈ സങ്കരണപ്രക്രിയ പലവുരു ആവര്‍ത്തിച്ചെടുക്കേണ്ടതുണ്ട്. ഗപ്പി വളര്‍ത്തുവാനാരംഭിച്ച തുടക്കക്കാര്‍ ഗപ്പിയെ മിക്‌സ് ചെയ്യുന്നത് വിപരീതഫലമായിരിക്കും ചെയ്യുക. ഒരേ തരം ഗപ്പികളെ വളര്‍ത്തി കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് വളര്‍ത്തി വില്‍ക്കുന്നതാണ് ഇത്തരക്കാര്‍ക്ക് നല്ലത്.
കൊതുകു നശീകരണത്തിനായി ഗപ്പികളെ ലോകമെങ്ങും ഉപയോഗപ്പെടുത്തി വരുന്നു. എന്നാല്‍ വലിയൊരു കൊതുകുവേട്ടക്കാരനൊന്നുമല്ല ഗപ്പി. സീബ്ര, ടെട്ര, ബാര്‍ബ് ഇനത്തില്‍പ്പെട്ട മീനുകള്‍ ഗപ്പിയേക്കാള്‍ നന്നായി കൊതുകു കൂത്താടികളെ തിന്നുതീര്‍ക്കും. പ്രതികൂല സാഹചര്യത്തില്‍, കുറഞ്ഞ വെള്ളത്തില്‍ വളരാനുള്ള കഴിവും തദ്ദേശീയ മല്‍സ്യങ്ങള്‍ക്ക് ഭീഷണിയാകില്ല എന്നതുമൊക്കെ കണക്കിലെടുത്താണ് ഗപ്പികളെ കൊതുകുനശീകരണത്തിനായി തോടുകളിലും വെള്ളക്കെട്ടുകളിലുമൊക്കെ തുറന്നുവിടുന്നത്.

കടപ്പാട് : കൃഷി അറിവുകൾ
– കെ. ജാഷിദ് –

January 28, 2021 1 comment
0 FacebookTwitterPinterestEmail
Uncategorized

Good quality Lab puppies

by krishippura January 28, 2021
written by krishippura

* Good quality Lab puppies
* without kci
* father mother kci certified
* age 28 days
* place: ettumanoor, kottayam
* for more details call or whtsapp
Mob : 8078342360
https://www.facebook.com/photo?fbid=871557966964684&set=gm.2861330084151941

January 28, 2021 0 comments
0 FacebookTwitterPinterestEmail
ജൈവവളം/ജൈവകീടനാശിനിവിദഗ്ധര്‍ പറയുന്നു

ഉള്ളികൊണ്ടൊരു ജൈവകീടനാശിനി

by krishippura January 28, 2021
written by krishippura

ഉള്ളി അഥവാ സവാള, വെളുത്തുള്ളി എന്നിവ നല്ല ജൈവ കീടനാശിനികള്‍ കൂടിയാണ്. ഉള്ളി കൊണ്ട് അടുക്കളത്തോട്ടത്തിലെ കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.

തൊലിയും പോളകളും

ഉള്ളിയുടെ തൊലിയും പോളകളും കൊണ്ടുണ്ടാക്കുന്ന ലായനി കീടനിയന്ത്രണത്തിന് ഏറെ സഹായകമാണ്.ഉള്ളിയുടെയും വെളുത്തുള്ളിയുടെയും പുറംതൊലിയും വേര്‍പ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം. ഇവ ഒരു പാത്രത്തില്‍ ഇട്ടുവെച്ച് നിറയുമ്പോള്‍ വെള്ളം നിറയ്ക്കുക. ഒരാഴ്ച കുതിര്‍ത്തശേഷം അരിച്ച് ലായനി വേര്‍തിരിക്കണം. ഇത് സ്‌പ്രേയറില്‍ നിറച്ച് പച്ചക്കറികളിലും മറ്റും തളിക്കാവുന്നതാണ്. ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും.

കായീച്ചകളും ഉറുമ്പുകളും

അടക്കളത്തോട്ടത്തിലെ വിളകളെ ആക്രമിക്കുന്ന കായീച്ചകളെയും വിവിധ തരം ഉറുമ്പുകളെയും തുരത്താന്‍ ഉള്ളി കീടനാശിനി ഉപയോഗിക്കാം. അടുക്കളയില്‍ കറിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഉള്ളിയുടെ അവശിഷ്ടം മതി കീടനാശിനി തയാറാക്കാനും. ചെലവില്ലാതെ തയാറാക്കാവുന്ന കീടനാശിനിയാണിത്.

January 28, 2021 1 comment
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾപഴവർഗങ്ങൾ

കണ്ണാറ ബനാന ആന്റ് ഹണി പാർക്ക് ആദ്യഘട്ട ഉദ്ഘാടനം 2021 ഫെബ്രുവരിയിൽ

by krishippura January 27, 2021
written by krishippura

സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ ഒല്ലൂർ നിയോജക മണ്ഡലത്തിലെ കണ്ണാറയിൽ നിർമ്മാണം പൂർത്തിയായി വരുന്ന ബനാന ആന്റ് ഹണി പാർക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ നിർവ്വഹിക്കും.
നിർമ്മാണ പ്രവൃത്തികൾ തൃപ്തികരമായ നിലയിൽ പുരോഗമിക്കുന്നു.

തേനിൽ നിന്നും വാഴപ്പഴത്തിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിൽ ആരംഭിച്ചതാണ് ബനാന & ഹണി പാർക്ക്. അന്താരാഷ്ട്ര ടെണ്ടർ നടത്തി മികച്ച യന്ത്രങ്ങളാണ് അഗ്രോപാർക്കിൽ സ്ഥാപിക്കുന്നത്. തേനിന്റെ ഉൽപാദനവുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. സംസ്ഥാന കാർഷിക മേളയായ ‘വൈഗ’യിൽ ആദ്യത്തെ തീം ആയി തിരഞ്ഞെടുത്തത് ഏത്തപ്പഴവും തേനുമായിരുന്നു. തുടർന്നാണ് കേരളത്തിൽ സമൃദ്ധമായി ഉണ്ടാകുന്ന വാഴപ്പഴവും തേനുമായി ബന്ധപ്പെട്ടുള്ള മൂല്യവർധിത ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തിന് ആവശ്യമായ സംരംഭങ്ങൾ തുടങ്ങാൻ കണ്ണാറയിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാമിൽ അഗ്രോ പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചത്. അത്യാധുനിക യന്ത്രസാമഗ്രികളോടെ പ്രവർത്തിക്കുന്ന ഈ അഗ്രോ പാർക്ക് ഇന്ത്യയിലെ തന്നെ ആദ്യത്തേതായിരിക്കും.

സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള കെയ്‌കോ ആണ് അഗ്രോ പാർക്കിന്റെ നോഡൽ ഏജൻസി. കേരള അഗ്രോ ബിസിനസ് കമ്പനി എന്ന പേരിൽ കമ്പനി രൂപീകരിച്ച് അതിന്റെ നേതൃത്വത്തിൽ കർഷകർക്കും സംരംഭകർക്കും മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനത്തിനുള്ള സംരംഭങ്ങൾ നടത്താനും ബ്രാന്റിംഗിനുമുള്ള കോമൺ ഫെസിലിറ്റി സെന്ററാണ് അഗ്രോപാർക്കിൽ ഒരുങ്ങുന്നത്. ഫെബ്രുവരിയോടെ തേൻ ഉൽപാദനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാകും. മാർച്ചോടെ വാഴപ്പഴവുമായി ബന്ധപ്പെട്ട മൂല്യവർധിത ഉൽപന്ന സംരംഭങ്ങളുടെ പ്രവർത്തനങ്ങളും പൂർത്തിയാകും. വാഴപ്പഴത്തിൽ നിന്നും വൈൻ ഉൾപ്പെടെ വിവിധ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികൾ പാർക്കിൽ സ്ഥാപിക്കുന്നുണ്ട്. കേരളത്തിന്റെ പ്രകൃതിദത്തമായ തേൻ “കേരള ഹണി” എന്ന പേരിൽ ബ്രാന്റിംഗ് നടത്തി ആഗോളമാർക്കറ്റിൽ എത്തിക്കാനുള്ള നടപടികളും നടന്നുവരുന്നുണ്ട്. വാഴപ്പഴത്തിൽ നിന്നുള്ള വിവിധ മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനവും കയറ്റുമതിയും പാർക്ക് ലക്ഷ്യമിടുന്നു. മാരായ്ക്കലിലെ വാഴ ഗവേഷണ കേന്ദ്രം ഇതിന്റെ റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് വിഭാഗമായി പ്രവർത്തിക്കും. കാർഷിക സർവ്വകലാശാല ഇതുമായി ബന്ധപ്പെട്ട് വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യകൾ പ്രാവർത്തികമാക്കാൻ കഴിയുന്ന ഇൻക്യുബേഷൻ സെന്റർ അവിടെ ആരംഭിക്കും. കാർഷിക മേഖലയായ ഒല്ലൂർ മണ്ഡലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അഗ്രോ പാർക്ക് കണ്ണാറയിൽ തന്നെ സ്ഥാപിക്കാൻ തീരുമാനമെടുത്തത്.

January 27, 2021 0 comments
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾനാണ്യവിളകൾ

കേരള കാർഷിക സർവ്വകലാശാല 12 പുതിയ കാർഷിക വിളയിനങ്ങൾ പുറത്തിറക്കി

by krishippura January 27, 2021
written by krishippura

കേരള കാർഷിക സർവ്വകലാശാല പുതിയതായി വികസിപ്പിച്ചെടുത്ത 12 പുതിയ കാർഷിക വിളയിനങ്ങൾ കർഷകർക്ക് സമർപ്പിച്ചു.
ഇതോടൊപ്പം സർവ്വകലാശാലയിൽ സജ്ജീകരിച്ച ഗവേഷണ – അക്കാദമിക് സൗകര്യങ്ങളുടെയും വിജ്ഞാന വ്യാപനത്തിനായി വികസിപ്പിച്ച ഡിജിറ്റൽ അപ്ലിക്കേഷനുകളുടെയും ഉദ്ഘാടനവും നിർവഹിക്കുകയുണ്ടായി. സംസ്ഥാന വെറൈറ്റി റിലീസ് കമ്മിറ്റി അംഗീകരിച്ച നെല്ലിനങ്ങളായ കെ എ യു മിഥില, മനുവർണ്ണ, പച്ചക്കറി ഇനങ്ങളായ കെ ആർ എച്ച് -1, കെ എ യു നിത്യ, ദീപിക, വൈക, സുരുചി, കശുമാവ് ഇനമായ കെ എ യു നിഹാര, തെങ്ങിനമായ കേരസുലഭ, കുരുമുളക് ഇനമായ പന്നിയൂർ -10, രാമച്ച ഇനമായ ഭൂമിക, ബജറ നാപ്പിയർ ഹൈബ്രിഡ് സുസ്ഥിര എന്നിവയാണ് പുറത്തിറക്കിയ ഇനങ്ങൾ. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം, പീലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, വെള്ളായണി കാർഷിക കോളേജ്, വെള്ളാനിക്കര കാർഷിക കോളേജ്, ഓടക്കാലി സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് പുതിയ വിത്തിനങ്ങൾ വികസിപ്പിച്ചത്.
ഇതോടൊപ്പം വെള്ളാനിക്കര കാർഷിക കോളേജിലെ സീഡ് ബാങ്ക്, ബയോ കൺട്രോൾ ലാബ്, കൂൺ വിത്തുൽപ്പാദന ലാബ് എന്നിവയും വെള്ളാനിക്കര കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച്‌ ആൻഡ് എൻവയോൺമെൻ്റ് സയൻസിലെ അക്കാദമിക്ക് ബ്ലോക്കുകളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യുകയുണ്ടായി.
നൂതനമായ ഔട്ട്‌ റീച് പ്രോഗ്രാമിൽ മണ്ണുത്തി എ ഐ ടി സി യിലെ ഹോർട്ടികൾചർ ആൻഡ് ഡെമോൺസ്ട്രേഷൻ യൂണിറ്റ്, കാർബൻ ന്യൂട്രൽ കുന്നംകുളം പ്രോഗ്രാം, കേരള ബേർഡ് അറ്റ്‌ലസ് എന്നിവ ഉൾപ്പെടുന്നു. സെന്റർ ഫോർ ഇ ലേർനിംഗിന്റെ ജൈവ ജീവാണു വളങ്ങൾ എന്ന കോഴ്സും ചടങ്ങിൽ വെച്ച് ഉദ്ഘാടനം ചെയ്തു.എ ടി ഐ സി മണ്ണുത്തി തയ്യാറാക്കിയ 101- മത് മൈക്രോ വീഡിയോ, കെ എ യു സർവീസ് പോർട്ടൽസ്, ഫാം എക്സ്ടെൻഷൻ മാനേജ്മെന്റ് മൊബൈൽ ആപ്പിന്റെ പുതിയ പതിപ്പ്, കെ എ യു എംപ്ലോയീസ്, പെൻഷനേഴ്‌സ് മൊബൈൽ ആപ്പുകൾ, ലൈവ് ആപ്പ് എന്നിവയും ഉദ്ഘാടന വേദിയിൽ പ്രകാശനം ചെയ്യുകയുണ്ടായി. വെള്ളാനിക്കര ആർ കെ വി വൈ – റഫ്താർ അഗ്രി ഇൻക്യൂബേഷൻ സെന്ററിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കി മികച്ച സംരംഭങ്ങൾ കാഴ്ച്ച വെച്ച 20 ഇൻക്യൂബെറ്റേഴ്സിനുള്ള ധനസഹായവും വിതരണം ചെയ്തു.

വെള്ളായണി കാർഷിക കോളേജിലെ പരിശീലന ഹോസ്റ്റലും, അതിഥി മന്ദിരവും, ദേശീയതല തേൻ ഗുണനിലവാര പരിശോധന ശാല, മൂല്യ വർധിത ഉൽപ്പന്ന വികസന ഇൻക്യൂബഷൻ കേന്ദ്രം, പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അക്കാദമിക്ക് കെട്ടിടം, പടന്നക്കാട് കാർഷിക കോളേജിലെ വനിതാ ഹോസ്റ്റൽ, വേങ്ങേരി കാർഷിക വിജ്ഞാന – വിപണന കേന്ദ്രം, കൊല്ലം സദാനന്ദപുരം പ്രോടീൻ പാർക്ക്, പൊതു പയർ വർഗ്ഗ സംസ്കരണ കേന്ദ്രം, കോട്ടയം കെ വി കെ പൊതു പച്ചക്കറി – ഫല വർഗ്ഗ സംസ്ക്കരണ കേന്ദ്രം, വയനാട് കെ വി കെ പൊതു പച്ചക്കറി – ഫലവർഗ്ഗ സംസ്ക്കരണ കേന്ദ്രം തുടങ്ങി 28 പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിക്കപ്പെട്ടത്.

January 27, 2021 0 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK