Home കാർഷിക ആനുകുല്യങ്ങൾടൂറിസം മേഖലയിലെ പ്രതിസന്ധിമറികടക്കാന്‍ മത്സ്യകൃഷി

ടൂറിസം മേഖലയിലെ പ്രതിസന്ധിമറികടക്കാന്‍ മത്സ്യകൃഷി

by krishippura
1 comment

മാനന്തവാടി:കോവിഡ് പ്രതിസന്ധിയില്‍ ടൂറിസം മേഖല തകര്‍ന്നപ്പോള്‍ മത്സ്യകൃഷിയുമായി ടൂറിസം മേഖലയിലെ കൂട്ടായ്മ.മാനന്തവാടി പയ്യമ്പള്ളിയിലെ കബനി ഓര്‍ഗാനിക് ഫാംറിസോര്‍ട്ടിന്റെ നേതൃത്വത്തിലാണ് അര ഏക്കറിലധികം വരുന്ന സ്ഥലത്ത് കുളം നിര്‍മിച്ച് ശ്രദ്ധേയമായ രീതിയില്‍ മത്സ്യകൃഷി ആരംഭിച്ചത്.തിലോപ്പിയ വിഭാഗത്തില്‍ പെട്ട അയ്യായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവര്‍ വളര്‍ത്തുന്നത്.ജില്ലയിലും പുറത്തും ഓര്‍ഗാനിക് ടൂറിസത്തിന് നേതൃത്വം നല്‍കി വരുന്ന സാബുജോണിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പയ്യമ്പള്ളിയില്‍ തിലോപ്പിയ മത്സ്യകൃഷിക്ക് തുടക്കമിട്ടത്.കോവിഡ് പ്രതിസന്ധിയില്‍ കുരുങ്ങിയ പ്രവാസികളും നാട്ടുകാരുമുള്‍പ്പെടെയുള്ളവരാണ് ഈ കൂട്ടായ്മയിലുള്ളത്. 30,15,3 സെന്റുകള്‍ വീതമുള്ള മൂന്ന് കുളങ്ങളിലായാണ് അയ്യായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താനായി നിക്ഷേപിച്ചിരിക്കുന്നത്.തൃശ്ശൂരിലുള്ള ഹാച്ചറിയില്‍ നിന്നും 6 രൂപാവീതം വിലനല്‍കിയാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്.

അഞ്ച് മാസത്തിനകം വിളവെടുപ്പിന് പാകമാവുന്ന മത്സ്യങ്ങള്‍ക്ക് 300 ഗ്രാം വരെ തൂക്കം ലഭിക്കുമെന്നാണ് പ്രതീക്ഷ.ഏത് തരം വെള്ളത്തിലും വളരാന്‍കഴിയുന്ന ഇനമെന്ന നിലയിലാണ് തിലോപ്പിയ വിഭാഗാത്തില്‍ പെട്ട മീനുകളെ വളര്‍ത്താന്‍ തിരഞ്ഞെടുത്തത്.കുറുവ ടൂറിസം കേന്ദ്രത്തിനോടനുബന്ധിച്ച് വിളവെടുപ്പ് സമയത്ത് വിപണി കണ്ടെത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.മത്സ്യകൃഷിക്ക് പുറമെ ജൈവരീതിയിലുള്ള പച്ചക്കറികളും നെല്‍കൃഷിയും ആറേക്കറോളം വരുന്ന ഭൂമിയില്‍ ഇവര്‍ നടത്തി വരുന്നുണ്ട്.സാജന്‍,വിനുആന്റണി,തോമസ് തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
ഫോട്ടോ- പയ്യമ്പള്ളിയില്‍ മത്സ്യകൃഷിക്കായി നിര്‍മിച്ച മുപ്പത് സെന്റ് സ്ഥലത്തെ കുളം.

You may also like

Comments are closed.