• Home
KRISHIPPURA
keep your memories alive
അടുക്കളത്തോട്ടംകാർഷിക ആനുകുല്യങ്ങൾകാർഷികവാർത്തകൾ

ഒരു ചായകുടിച്ചാലോ ? മെയ് 21 അന്താരാഷ്ട്ര ചായ ദിനം

by krishippura May 21, 2024
written by krishippura

ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശാനുസരണം എല്ലാ വർഷവും മെയ് 21 നാണ് അന്താരാഷ്ട്ര ചായ ദിനം ആചരിക്കുന്നത്. 2015-ൽ ഇന്ത്യ മുന്നോട്ടുവെച്ച നിർദേശപ്രകാരമായിരുന്നു ഇത്.ദിനാചരണത്തിന് നേതൃത്വം നൽകുന്നത്ഐക്യരാഷ്ട്ര ഭക്ഷ്യ-കാർഷിക ഓർഗനൈസേഷനാണ്.
ഡിസംബർ 15 ആയിരുന്നു ആദ്യകാലങ്ങളിൽചായദിനം. മിക്ക രാജ്യങ്ങളിലും തേയില ഉത്പാദന സീസൺ തുടങ്ങുന്നത് മേയിലായതുകൊണ്ടാണ് മേയ് 21ലേക്ക് ഇതു മാറ്റിയത്.

ലോകമെമ്പാടുമുള്ള ചായയുടെ നീണ്ട ചരിത്രത്തെക്കുറിച്ചും ആഴത്തിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതും
ആഗോള തേയില വ്യാപാരം തൊഴിലാളികളിലും കർഷകരിലും ചെലുത്തുന്ന സ്വാധീനത്തിലേക്ക് സർക്കാരുകളുടെയും പൗരന്മാരുടെയും ആഗോള ശ്രദ്ധ ആകർഷിക്കുക എന്നതും അന്താരാഷ്ട്ര ചായ ദിനാചരണ ലക്ഷ്യങ്ങളാണ്.

ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.

ഇന്ത്യയിൽ ആദ്യമായി തേയിലത്തോട്ടങ്ങൾ ആരംഭിച്ച സംസ്ഥാനമാണ് അസം. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത തേയിലച്ചെടികളാണ് ജനങ്ങൾക്ക് ലഭിച്ചത്. ക്രമേണ, അസം ടീ കമ്പനി തേയിലത്തോട്ടങ്ങളുടെ വാണിജ്യ വിപുലീകരണം ആരംഭിച്ചു. ചായ പ്രേമികളുടെ നാടാണ് ഇന്ത്യ. ഡാർജിലിംഗ് ടീ, ആസാം ടീ, നീലഗിരി ചായ എന്നിവയാണ് ആളുകൾ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച ഇന്ത്യൻ ചായ.

ചായയ്ക്ക് ശക്തമായ സാംസ്കാരിക ഊന്നൽ നൽകുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനീയം പാൽ ചായയാണ്. പരമ്പരാഗതവും സമഗ്രവുമായ ഔഷധ സമ്പ്രദായമായ ആയുർവേദത്തിൻ്റെ വിപുലമായ ഉപയോഗത്തിൻ്റെ ഫലമാണ് ചായയോടുള്ള ഇന്ത്യയുടെ അഭിനിവേശം. അതിൻ്റെ ആരോഗ്യപരമായ ഗുണങ്ങൾ ചായയെ ജനപ്രിയമാക്കാൻ സഹായിച്ചു. ഇന്ത്യയിൽ, വഴിയോര കച്ചവടക്കാർ കറുവപ്പട്ട, ഇഞ്ചി, സോപ്പ്, കുരുമുളക്, ജാതിക്ക, പാൽ, ഗ്രാമ്പൂ തുടങ്ങിയ മസാലകൾ ചേർത്ത കട്ടൻ ചായ പതിവായി വിൽക്കുന്നു. ഇന്ത്യയിൽ, ഔപചാരികവും അനൗപചാരികവുമായ അവസരങ്ങളിൽ ചായ ഒരു ജനപ്രിയ പാനീയമാണ്.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

May 21, 2024 8 comments
0 FacebookTwitterPinterestEmail
കാർഷിക ഉന്നതി മേളകൾകാർഷികവാർത്തകൾ

ഓണം വരുന്നു പയറും കൂർക്കയും നടാം

by krishippura May 21, 2024
written by krishippura

ഓണക്കാലത്തു വിളവെടുക്കാനായി ഒരുങ്ങേണ്ട സമയമാണിത്. ഓണത്തിന് ഏറ്റവും കൂടുതൽ ചിലവാകുന്നതും വിപണി മൂല്യവുള്ളതാണ് പയർ. ഓണക്കാലത്തു വിലയേറുന്ന പയറിനെ ഒട്ടൊന്നു ശ്രദ്ധയോടെ കൃഷി ചെയ്താൽ നമ്മുടെ അടുക്കളത്തോട്ടത്തിൽനിന്ന് ആവശ്യത്തിലധികം വിളവെടുക്കുവാൻ സാധിക്കും. ജൂൺ മാസത്തിൽ പയർ കൃഷി ആരംഭിച്ചാൽ ഓഗസ്റ്റ് ആദ്യത്തോടെ വിളവെടുപ്പ് ആരംഭിക്കാം. വാരങ്ങൾ എടുത്തോ തടങ്ങൾ എടുത്തോ കൃഷി ചെയ്യാം. വിത്തുകളാണ് നടീലിന് ഉപയോഗിക്കുന്നത്.

പയർ

പയർ വിത്തുകൾ നടുന്നതോടൊപ്പം റൈസോബിയവുമായി ചേർത്തു നടാറുണ്ട്. ഒരു സെന്റ് സ്ഥലത്തേക്കുള്ള വിത്തിനു 2–3 ഗ്രാം റൈസോബിയം കഞ്ഞിവെള്ളവുമായി ചേർത്ത് വിത്തിൽ പുരട്ടണം. തണലിൽ ഉണക്കിയെടുത്തു നടാവുന്നതാണ്. അടിവളമായി സെന്റിന് 50 കിലോഗ്രാം ചാണകപ്പൊടി ഇട്ടുകൊടുക്കണം. 40–45 ദിവസത്തിനുള്ളിൽ പൂവിടുന്ന പയറിൽനിന്ന് ഏകദേശം രണ്ടുമാസത്തോളം വിളവെടുക്കാം.

ഇനങ്ങൾ

(എ) കുറ്റിപ്പയർ ഭാഗ്യലക്ഷ്മി, പൂസ ബർസാത്തി, പൂസ കോമൾ

(ബി) പകുതി പടരുന്ന സ്വഭാവമുളളവ കൈരളി, വരൂൺ, അനശ്വര, കനകമണി (പി.ടി.ബി.1), അർക്ക് ഗരിമ.

(സി) പടർപ്പൻ ഇനങ്ങൾ ശാരിക, മാലിക, കെ. എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കൽ, വയലത്തൂർ ലോക്കൽ, കുരുത്തോലപ്പയർ.

കൂർക്ക

ഓണവിപണിയെ ലക്ഷ്യമാക്കിയല്ലെങ്കിലും ജൂൺ ആദ്യവാരത്തോടെയാണ് കൂർക്കത്തലകൾ പ്രധാന കൃഷിയിടങ്ങളിലേക്കു മാറ്റി നടേണ്ടത്. മഴയാരംഭത്തോടെ തടങ്ങൾ എടുത്ത് അതിൽ മൂന്നുവരിയായി കൂർക്കത്തലകൾ നടാം. ആറുമുതൽ എട്ട് ഇഞ്ചുവരെ നീളമുള്ള കൂർക്കത്തലകളാണു നടീലിന് ഉപയോഗിക്കുന്നത്.
ഒരേക്കറിലേക്കുള്ള കൂർക്കത്തലകൾ ഉണ്ടാക്കുവാൻ 50 കിലോഗ്രാം കൂർക്ക വിത്ത് വേണം. നടുന്ന തടങ്ങളിൽ ചാണകപ്പൊടിയോ ആട്ടി‍ൻകാഷ്ഠമോ അടിവളമായി നൽകാവുന്നതാണ്. കൂർക്കത്തലകൾ നേരെ നടുന്നതിനുപകരം ചെരിച്ചു നട്ടാൽ വള്ളിയുടെ ഓരോ ചിനപ്പിൽനിന്നും കൂർക്ക ഉണ്ടാകും.

കൂർക്ക ഇനങ്ങൾ

നാടൻ ഇനമായ ചെറ്റുകൂർക്കയാണ് സാധാരണ ഉപയോഗിക്കുന്നത്. ഇതിൽ തന്നെ വെള്ളത്തലയുള്ളതും ചുവന്ന തലയുള്ളതുമുണ്ട്, വെള്ളത്തലയ്ക്കാണ് കൂടുതൽ വിളവ് കിട്ടുന്നത്. കൂടാതെ തിരുവനന്തപുരം കിഴങ്ങുവിളഗവേഷണകേന്ദ്രം വികസിപ്പിച്ച ശ്രീധര, കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നിധി, സുഫല എന്നിവ ഉൽപാദനം കൂടിയ ഇനങ്ങളാണ്.

നട്ടു നാലരമാസം കഴിയുന്നതോടെ കൂർക്ക വിളവെടുപ്പിനു പാകമാകും.

ഇടയകലം

വള്ളിപ്പയർ/ പന്തൽപ്പയർ. ലോല, വെള്ളായണി, ജ്യോതിക, അർക്ക മംഗള, വൈജയന്തി. (2 x 2 മീറ്റർ)
കുറ്റിപ്പയർ. കനകമണി, ഭാഗ്യലക്ഷ്മി.

(30 x 20 സെ.മീ. )

തടപ്പയർ. അനശ്വര, കൈരളി. (45 x 30 സെ.മീ.)

May 21, 2024 10 comments
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷിക ഉന്നതി മേളകൾകാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

വീട്ടിലെ കൂണ്‍ വളര്‍ത്തൽ: ആദായവും ആരോഗ്യവും

by krishippura May 20, 2024
written by krishippura

ചിപ്പിക്കൂണ്‍ കൃഷിയെക്കുറിച്ചു സാങ്കേതിക വിദ്യ പരിശീലനം നേടിയ ശേഷം മാത്രമേ കൂണ്‍ വളര്‍ത്തല്‍ ആരംഭിക്കാന്‍ പാടുള്ളൂ.

മാധ്യമം: വൈക്കോല്‍, റബ്ബര്‍ മരപ്പൊടി എന്നിവയാണ് ചിപ്പിക്കൂണിനും പാല്ക്കൂണിനും യോജിച്ച മാധ്യമം. നല്ല കട്ടിയും മഞ്ഞ നിറവുമുള്ള ഉണങ്ങിയ വൈക്കോല്‍ ലഭിച്ചാല്‍ മാത്രം കൃഷി ചെയ്യുക. റബ്ബര്‍ മരപ്പൊടി പുതിയതും വെളുത്തതുമായിരിക്കണം. നല്ല്ല വെള്ളത്തില്‍ മാധ്യമം 8-12 മണിക്കൂര്‍ കുതിര്‍ത്ത ശേഷം കുറഞ്ഞത്‌ 30 മിനിട്ടെങ്കിലും വെള്ളത്തില്‍ തിളപ്പിക്കുകയോ, ആവി കയറ്റുകയോ വേണം. ഫോര്‍മാലിന്‍/ബാവിസ്ടിന്‍ മിശ്രിതം ശരിയായ തോതില്‍ തയ്യാറാക്കി (500 പി പി എം ഫോര്‍മാലിന്‍ + 75 പി പി എം ബവിസ്ടിന്‍ ) 18 മണിക്കൂറെങ്കിലും മാധ്യമം മുക്കി വെച്ച് അണുനശീകരണം നടത്തണം. 50-60 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം മാധ്യമത്തില്‍ പാടില്ല. ജലാംശം കൂടിയാല്‍ രോഗകീടബാധയും കൂടും. കൂണ്‍ വളര്‍ച്ച കുറയും. മഴക്കാലത്ത് ഈച്ചയും വണ്ടും കൂണ്‍ കൃഷിയെ സാരമായി ബാധിക്കുന്നത് കൂണ്‍ തടത്തിലെ അധികം ജലാംശം നിമിത്തമാണ്. മാധ്യം മുറുക്കി പിഴിഞ്ഞാല്‍ വെള്ളം വരാന്‍ പാടില്ല. പക്ഷെ കയ്യില്‍ നനവുണ്ടാകുകയും വേണം.

കൂണ്‍ വിത്ത്

കൂണ്‍ കൃഷിയിലെ പ്രധാന പ്രശ്നം മികച്ച കൂണ്‍ വിത്തിന്റെ അഭാവമാണ്. കൂണ്‍ നന്നായി വളര്‍ന്നു പിടിച്ചു നല്ല വെളുത്ത കട്ടിയുള്ള കൂണ്‍ വിത്ത് വാങ്ങുക. അണുബാധയുള്ളത് ഉപയിഗിക്കരുത്. കൂണ്‍ വിത്തുകള്‍ കൂട്ടി കലര്‍ത്തി തടം തയ്യാറാക്കരുത്.

കൂണ്‍മുറി

കൂണ്‍ മുറിയില്‍ നല്ല വായു സഞ്ചാരവും തണുപ്പും 95-100% ആര്‍ദ്രതയും നിലനിര്‍ത്തണം. തറയില്‍ ചാക്കോ മണലോ നിരത്തി നനചിടാം. ദിവസവും കൂണ്‍ മുറി ശുചിയാക്കി അണുബാധ ആരംഭിച്ച തടങ്ങള്‍ അപ്പപ്പോള്‍ തന്നെ മാറ്റണം. വിളവെടുപ്പ് കഴിഞ്ഞാല്‍ കൂണ്‍ അവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കി ഒരു ശതമാനം ബ്ലീച്ചിംഗ് പൌഡര്‍ ലായനി തളിച്ച് കൂണ്‍മുറി വൃത്തിയാക്കണം. കീടബാധയാണ് മറ്റൊരു പ്രശ്നം. ഈച്ചയും വണ്ടും കൂണ്‍മുറിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മുറിയുടെ ജനല്‍, വാതില്‍, മറ്റു തുറസ്സായ സ്ഥലങ്ങള്‍ എന്നിവ 30-40 മേഷ് വല കൊണ്ട് അടിക്കണം. കൂടാതെ മുരിക്കുള്ളില്‍ നിലത്തും ചുവരിലും പുറത്തും വേപ്പെണ്ണ സോപ്പ് മിശ്രിതം ആഴ്ചയില്‍ ഒരിക്കലെങ്കിലും തളിക്കണം.

ഒരു കൃഷി കഴിഞ്ഞാല്‍ കൂണ്‍ തടങ്ങള്‍ മാറ്റി കൂണ്‍മുറി പുകയ്ക്കണം. പുകയ്ക്കാന്‍ 2% ഫോര്മാലിനോ, ഫോര്‍മാലിന്‍ -പൊട്ടാസ്യം പെര്‍മംഗനെറ്റ് മിശ്രിതമോ ഉപയോഗിക്കാം. ചിപ്പിക്കൂണിന്റെ അഞ്ചു ഇനങ്ങള്‍ ഇവിടെ വിജയകരമായി വളര്‍ത്താം. വെളുത്ത നിറവും 18-22 ദിവസത്തിനുള്ളില്‍ ആദ്യ വിളവും ലഭിക്കുന്ന പ്ലൂറോട്ട്സ് ഫ്ലോറിഡ, 22-25 ദിവസം കൊണ്ട് വിളവു തരുന്ന ചാര നിറമുള്ള പ്ലൂറോട്ടസ് ഇയോസ്സയും പ്ലൂറോട്ടസ് ഒപ്പന്ഷ്യയും. ഇതില്‍ പ്ലൂറോട്ട്സ് ഫ്ലോറിഡ ആണ് കൂടുതല്‍ കൃഷി ചെയ്യുന്നത്.

പാല്‍ക്കൂണിന്റെ മികച്ച ഇനങ്ങളാണ് കലോസിബ ജംബൊസയും കേരളത്തില്‍ തുടര്‍ കൃഷിക്ക് അനുയോജ്യമായ ഇനങ്ങളാണ്.

കടപാട്: കര്‍ഷകന്‍

May 20, 2024 11 comments
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംഔഷധസസ്യങ്ങൾകാർഷികവാർത്തകൾ

നിത്യവഴുതന; ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം

by krishippura May 20, 2024
written by krishippura

പേരില്‍ മാത്രമേ വഴുതന എന്നുള്ളു, വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യവഴുതന. ഇതിന്റെ കായ കൊണ്ട് തോരന്‍, മെഴുക്കുപുരട്ടി/ഉപ്പേരി വെക്കാന്‍ വളരെ നല്ലതാണു. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത ഈ ചെടിയ്ക്ക്‌ കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ ചെടി വളര്‍ന്നു വരും. പണ്ട് കാലത്ത് വീടുകളില്‍ ഒരുപാടു ഉണ്ടായിരുന്നു ഈ ചെടി , വളരെ എളുപ്പത്തില്‍ വേലികളില്‍ പടര്‍ന്നു പന്തലിക്കും. നട്ടു വളരെ ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്.നമുക്ക് ഇത് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം, ഇതിന് പ്രത്യേക പരിചരണം ആവശ്യമില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത.

ടേസ്റ്റി ഫ്രൈയും, തോരനും (ഉപ്പേരി) ഉണ്ടാക്കാം. ഈ ചെടിയുടെ മറ്റൊരു പ്രത്യേകത പ്രാണികളുടെയോ കീടങ്ങളുടെയോ ആക്രമണത്തിൽ നിന്ന് മുക്തമാണ് എന്നതാണ്. ഇത് വളരെ ലളിതമായ ഒരു പച്ചക്കറിയാണ്, ആർക്കും ബുദ്ധിമുട്ടുകൾ കൂടാതെ നിത്യ വഴുത കൃഷി ആരംഭിക്കാം. ഒരിക്കൽ നിങ്ങൾ ഇത് നട്ടുപിടിപ്പിച്ചാൽ അത് സ്വാഭാവികമായി വീണ്ടും പുനർജനിക്കുകയും ഫലം നൽകുകയും ചെയ്യും.വൈകുന്നേരങ്ങളിലാണ് പൂക്കൾ വിരിയുന്നത്. ഇത് വളരെ സുന്ദരമായ കാഴ്ച്ചയാണ്. അത് കൊണ്ട് തന്നെ ഇതൊരു അലങ്കാര ചെടിയായും വളർത്താവുന്നതാണ്.

വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇതിൽ നാരുകൾ, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ സി, സൾഫർ എന്നിവയും അടങ്ങിയിരിക്കുന്നു.ഈ പച്ചക്കറി ചെടി വിത്തുകൾ ഉപയോഗിച്ചാണ് കൃഷി തുടങ്ങുന്നത്. ഇത് പ്രാദേശികമായി ലഭ്യമാണ്.ഇത് വളരുന്നതിന് സൂര്യപ്രകാശം ലഭിക്കുന്ന ചരൽ കലർന്ന മണ്ണാണ് ഇതിന് വളരെ നല്ലത്.ഈ ചെടിയുടെ പ്രധാന നേട്ടം 1-2 മാസത്തിനുള്ളിൽ നമുക്ക് ഫലം ലഭിക്കും എന്നതാണ്. നിത്യവഴുതന എല്ലാ കാലങ്ങളിലും നമുക്ക് കൃഷി ചെയ്യാം. ഈ ചെടിക്ക് പ്രത്യേക രാസവളങ്ങളോ കീടനാശിനികളോ ആവശ്യമില്ല. ഇത് നാരുകൾ, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ സി മുതലായവയാൽ സമ്പുഷ്ടമാണ്.

എങ്ങനെ നടാം – നിത്യ വഴുതന നടാനും നിലം വൃത്തിയാക്കാനും വിത്ത് മണ്ണിൽ ഇടാനും വിത്തുകൾ ഉപയോഗിക്കുന്നു. മഴക്കാലത്ത് ജലസേചനത്തിന്റെ ആവശ്യമില്ല, അല്ലാത്തപക്ഷം കുറച്ച് വെള്ളം തളിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്.വിത്തുകൾ മുളയ്ക്കുന്നത് ചില ദിവസങ്ങളിൽ സംഭവിക്കും. ജൈവക്കൂട്ടുകൾ ഇട്ട് കൊടുക്കുന്നത് ചെടിക്ക് നല്ലതാണ്. ചെടി വളർന്നുകഴിഞ്ഞാൽ, ഇത് ഒരു മുന്തിരി വിളയായതിനാൽ നിങ്ങൾ അതിനെ ഒരു വേലിയിലേക്ക് / തോപ്പിലേക്ക് പറിച്ചുനടേണ്ടതുണ്ട്.

നിങ്ങൾക്ക് മരക്കൊമ്പുകൾ, പൈപ്പുകൾ, മുള വിറകുകൾ, അല്ലെങ്കിൽ ചെടിയെ മുകളിലേക്ക് വളരാൻ സഹായിക്കുന്ന ഏത് ഗുണങ്ങളും ഉപയോഗിക്കാം.

പൂക്കൾ പൂത്ത് നാല് ദിവസത്തിനകം ഇത് കായ് ആയി മാറും. നല്ല വളർച്ച ഉള്ള ചെടിയിൽ നിന്നും ദിവസേന കാൽകിലോ വരെ നിങ്ങൾക്ക് കായ ലഭിക്കും.

May 20, 2024 42 comments
0 FacebookTwitterPinterestEmail
കാർഷിക ഉന്നതി മേളകൾകാർഷികവാർത്തകൾനാട്ട് അറിവുകൾ

മെയ് 20 ലോകതേനീച്ച ദിനം

by krishippura May 20, 2024
written by krishippura

തേനീച്ച വളർത്തലിന് തുടക്കമിട്ട ആൻറൺ ജാൻസയുടെ ജന്മവാർഷിക ദിനമായ മെയ് 20 ആണ് ലോകതേനീച്ച ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്.

2018 ലാണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്.ലോകത്തിലെ ഏറ്റവും വലിയ അന്നദാതാക്കളാണ് തേനീച്ചകൾ എന്നു പറയാം.മിക്ക കാർഷിക വിളകളിലും പരാഗണം നടക്കണമെങ്കിൽ തേനീച്ചകൾ വേണം.തേനീച്ചകളുൾപ്പടെയുള്ള ജീവികളുടെ സഹായത്താലാണ് കാർഷിക മേഖലയിലെ പരാഗണവും പ്രത്യുൽപാദനവും നടക്കുന്നത്.

ജൈവവൈവിധ്യം നിലനിർത്തുന്നതിലും തേനീച്ചകൾ വഹിക്കുന്ന പങ്ക് അളവറ്റതാണ്.
ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്താനും, സുസ്ഥിര കാർഷിക. വികസനത്തിനും, തേനീച്ചകളുടെ പങ്ക് ബോധ്യപ്പെടുത്താനും, തേനീച്ച വളർത്തലിനും, സംരക്ഷണത്തിനും പ്രോത്സാഹനം നൽകലുമാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്‌.

“Bee engaged with youth ”

എന്നതാണ് ഈ വർഷത്തെ ലോക തേനീച്ച ദിനത്തിൻ്റെ തീം.
കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് തേനീച്ചകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
ആരോഗ്യ പൂർണമായ ആവാസവ്യവസ്ഥയുടെ ആണിക്കല്ലായതേനീച്ചകളുടെ അഭാവം നിരവധി കാർഷിക: വിളകളുടെ നിലനിൽപ്പ് തന്നെ ഇല്ലാതായേക്കും.

ജൈവവൈവിധ്യത്തിൻ്റെ സംരക്ഷണം ഭക്ഷ്യശൃംഖലകളുടെ തുടർച്ച സംരക്ഷിക്കുന്നതിന് ആവശ്യമായ പാരിസ്ഥിതിക വൈവiധ്യത്തിൻ്റെ സംരക്ഷണത്തിലേക്ക് നയിക്കുന്നു .
ഭൂമിയിലെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങളുടെ സുസ്ഥിരമായ ഉപയോഗം
അതുറപ്പാക്കുന്നു.

May 20, 2024 6 comments
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾകാർഷിക ഉന്നതി മേളകൾകാർഷികവാർത്തകൾകൃഷി അഭിമുഖം

ചീര നട്ടാൽ ഗുണം മെച്ചം

by krishippura May 20, 2024
written by krishippura

കേരളത്തിലെ കാലാവസ്ഥയില്‍ വര്ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര എങ്കിലും നല്ല മഴക്കാലത്ത്‌ ചുവന്ന ചീര നടത്തിരിക്കുന്നതാണ് നല്ലത്. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.

പല തരത്തിലുള്ള ചീരകള്‍ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു. അമരന്താഷ്യ വിഭാഗത്തിലുള്ളതാണ് പൊതുവേ ഉപയോഗിക്കുന്നതെങ്കിലും മറ്റ് വര്‍ഗ്ഗത്തില്‍പ്പെട്ടവയും ഉപയോഗിക്കാം

വിവിധയിനം ചീരകള്‍

  • പെരുഞ്ചീര (ചില്ലി) വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.
  • ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനര്‍മ്മുരിങ്ങ)
  • കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവര്‍ത്തിച്ചീര). ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്.
  • മുള്ളന്‍ ചീര
  • ചെഞ്ചീര (നെയ്ച്ചീര)
  • തോട്ടച്ചീര

നിലമൊരുക്കലും നടീലും

നിലം ഉഴുത് നിരപ്പാക്കിയതിനുശേഷം 30 – 35 സെ. മീ. വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക. ഈ ചാലുകളില്‍ 20 മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ 20 സെ. മീ. അകലത്തില്‍ നടാം. ഹെക്ടറിന്  50 ടണ്‍ ചാണകവും 50 : 50 : 50 കി. ഗ്രാം NPK യും അടിവളമായി നല്‍കണം. മേല്‍വളമായി 50 കി. ഗ്രാം നൈട്രജന്‍ തവണകളായി നല്‍കാം. ഓരോ വിളവെടുപ്പിനു ശേഷവും 1% യൂറിയ ലായനി തളിക്കുന്നത് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.

രോഗങ്ങള്‍ / കീടങ്ങള്‍

ചുവന്ന ചീരയില്‍ കാണപ്പെടുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളില്‍ പുള്ളിക്കുത്തുകള്‍ ഉണ്ടാകുന്നു. ക്രമേണ ഇലകള്‍ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തില്‍ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാല്‍ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാല്‍ രണ്ടിനങ്ങളും ഇടകലര്‍ത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന് ഉപകരിക്കും. കഴിവതും ചെടികള്‍ നനയ്ക്കുന്നത് മണ്‍്പരപ്പിലൂടെ ആയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നതിന് ഉപകരിക്കും. ഡൈത്തേണ്‍ എം 45 എന്ന രാസകീടനാശിനി വെള്ളത്തില്‍ കലക്കി ചെടി മുഴുവന്‍ നനയത്തക്കവിധം തളിക്കുകയും; പാല്‍കായം സോഡാപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളത്തില്‍ കലക്കി ഉപയോഗിക്കുകയുമാവാം.

കടപ്പാട് :കർഷകൻ

May 20, 2024 9 comments
0 FacebookTwitterPinterestEmail
കാർഷിക ഉന്നതി മേളകൾകാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

പയര്‍: നടീല്‍ രീതികള്‍,ഇങ്ങനെയാവണം വിത്തും പരിപാലനവും

by krishippura May 20, 2024
written by krishippura

കേരളത്തിലെ കാലാവസ്ഥയില്‍ വര്ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (ശാസ്ത്രീയനാമം: വിഗ്‌ന അംഗ്വിക്കുലേറ്റ സെന്‍ക്വിപെഡാലിസ്). തെങ്ങിന്‍ തോപ്പില്‍ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബര്‍ മാസങ്ങളില്‍ മരച്ചീനിത്തോട്ടത്തില്‍ ഒരു ഇടവിളയായും പയര്‍ കൃഷി ചെയ്യാം. രണ്ടാം വിളക്കാലത്തും വേനല്‍ക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളില്‍ പയര്‍ ഒരു തനി വിളയായിത്തന്നെ വളര്‍ത്താവുന്നതേയുളളൂ. വീട്ടുവളപ്പില്‍ ഏതു കാലത്തും പയര്‍ വിതയ്ക്കാം.

കൃഷിക്കാലം

ഏതുകാലത്തും നാടന്‍പയര്‍ വളര്‍ത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നെല്‍പാടത്തിന്റെ ബണ്ടുകളില്‍ ഒരു അതിരു വിളയായും പയര്‍ പാകി വളര്‍ത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെല്‍പാടങ്ങളില്‍ വിളവെടുപ്പിനു ശേഷം വേനല്‍ക്കാലത്ത് തരിശിടുന്ന വേളയില്‍ പയര്‍ ഒരു തനിവിളയായി വളര്‍ത്താം.

ഇനങ്ങള്‍

പച്ചക്കറിക്ക് ഉപയോഗിക്കുന്നവ: കുറ്റിപ്പയര്‍ ഭാഗ്യലക്ഷ്മി, പൂസ ബര്‍സാത്തി, പൂസ കോമള്‍

പകുതി പടരുന്ന സ്വഭാവമുളളവ: കൈരളി, വരൂണ്‍, അനശ്വര, കനകമണി, അര്‍ക്ക് ഗരിമ.

പടര്‍പ്പന്‍ ഇനങ്ങള്‍: ശാരിക, മാലിക, കെ. എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍.

വിത്തിന് ഉപയോഗിക്കുന്നവ: സി152, എസ്488, പൂസ ഫല്‍ഗുനി, പി118, പൂസദോ ഫസിലി, കൃഷ്ണമണി(പി.ടി. ി2), വി240, അംബ(വ16), ജി.സി827, സി ഓ3, പൌര്‍ണ്ണമി (തരിശിടുന്ന നെല്‍പാടങ്ങള്‍ക്ക്).

പച്ചക്കറിക്കും വിത്തിനും ഉപയോഗിക്കുന്നവ: കനകമണി, ന്യൂ ഈറ

മരച്ചീനിത്തോട്ടത്തിലെ ചങ്ങാതി വിള: വി26

തെങ്ങിന്‍തോപ്പിലെ അടിത്തട്ട് വിള: ഗുജറാത്ത് വി118, കൌ പീ2

വിത്ത് നിരക്ക്

  • പച്ചക്കറി ഇനങ്ങള്‍ക്ക് കുറ്റിച്ചെടി 2025 കി.ഗ്രാം/ഹെക്ടര്‍
  • പടരുന്നവ 45 കി.ഗ്രാം/ഹെക്ടര്‍
  • വിത്തിനും മറ്റും വളര്‍ത്തുന്നവയ്ക്ക്

വിതയ്ക്കല്‍

6065 കി ഗ്രാം/ഹെക്ടര്‍ (കൃഷ്ണമണിക്ക് 45 കി ഗ്രാം)
#നരിയിടല്‍ 5060 കി.ഗ്രാം/ഹെക്ടര്‍(കൃഷ്ണമണിക്ക് 40 കി ഗ്രാം).

വിത്ത് പരിചരണം

പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ്. കള്‍ച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിര്‍ദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കള്‍ച്ചര്‍ തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് മുന്‍പ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250 മുതല്‍ 375 ഗ്രാം വരെ കള്‍ച്ചര്‍ മതിയാകും. കള്‍ച്ചര്‍ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്. അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വൃത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.

റൈസോബിയം കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് പയര്‍ വിത്തിലേക്ക് നന്നായി പൊടിച്ച കാല്‍സ്യം കാര്‍ബണേറ്റ് തൂകി 1 മുതല്‍ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോള്‍ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.

വിത്തിന്റെ വലിപ്പമനുസരിച്ച്, ഇനിപ്പറയുന്ന അളവില്‍ കുമ്മായം വേണ്ടി വരും.

  • ചെറിയ വിത്ത് 10 കിലോ വിത്തിന് 10 കിലോ ഗ്രാം കുമ്മായം
  • ഇടത്തരം വലിപ്പം10 കിലോ വിത്തിന് 0.6 കിലോഗ്രാം കുമ്മായം
  • വലിയ വിത്ത്10 കിലോ വിത്തിന് 0.5 കി.ഗ്രാം കുമ്മായം

കുമ്മായം പുരട്ടിപ്പിടിച്ച പയര്‍ വിത്ത് വൃത്തിയുളള ഒരു കടലാസ്സില്‍ നിരത്തിയിടുക. കഴിയുന്നിടത്തോളം വേഗം അവ പാകുക. എങ്കിലും ഇങ്ങനെ കുമ്മായം പുരട്ടിയ വിത്തുകള്‍ തണുത്ത് സ്ഥലത്ത് പരമാവധി ഒരാഴ്ച വരെ വേണമെങ്കിലും സൂക്ഷിക്കാം.

വിത

കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെളളകെട്ടുണ്ടാകാതിരിക്കാന്‍ 30 സെ മീ വീതിയിലും 15 സെ മീ താഴ്ചയിലും 2 മീറ്റര്‍ അകലം നല്‍കി ചാലുകള്‍ കീറുക. വിത്തിനു വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും വരികള്‍ തമ്മില്‍ 25 സെ മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും നല്‍കി വേണം നുരിയിടാന്‍. ഒരു കുഴിയില്‍ രണ്ടു വിത്ത് വീതം മതിയാകും. വിത്ത് വിതയ്ക്കുകയാണെങ്കില്‍, വിതച്ചു കഴിഞ്ഞ് ചാലു കീറിയാല്‍ മതിയാകും. കിറ്റിപ്പയറിന് വരികള്‍ തമ്മില്‍ 30 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും ആണ് നന്ന്. പാതി പടര്‍ന്ന വളരുന്ന ഇനങ്ങള്‍ക്കും 45*30 സെ മീറ്റര്‍ ഇടയകലമാണ് വേണ്ടത്. പടരുന്ന ഇനങ്ങള്‍ ഒരു കുഴിയില്‍ മൂന്ന് തൈകള്‍ എന്ന തോതില്‍ നടണം.

വളപ്രയോഗം

  • ജൈവവളം20 ടണ്‍/ഹെകടര്‍
  • കുമ്മായം250 കിലോ ഗ്രാം/ഹെക്ടര്‍ അല്ലെങ്കില്‍ ഡോളോമെറ്റ് 400 കിലോ ഗ്രാം/ഹെക്ടര്‍.
  • നൈട്രജന്‍20 കിലോ/ഹെക്ടര്‍
  • ഫോസ്ഫറസ്30 കിലോഗ്രാം/ ഹെക്ടര്‍
  • പൊട്ടാഷ്10 കിലോ ഗ്രാം/ഹെക്ടര്‍.

ആദ്യ ഉഴവിനും തന്നെ കുമ്മായം ചേര്‍ക്കണം, പകുതി നൈട്രജനും മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവോടുകൂടി ചേര്‍ക്കണം. ബാക്കിയുളള നൈട്രജന്‍ വിത്ത് പാകി 1520 ദിവസം കഴിഞ്ഞ് ചേര്‍ത്താല്‍ മതി.

രണ്ടാം തവണ നൈട്രജന്‍ വളം നല്‍ല്‍കുന്നതിനോടൊപ്പം, ചെറുതായി ഇടയിളക്കുന്നത് മണ്ണിലെ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കാനും വേരുപടലം പടര്‍ന്നു വളരാനും സഹായമാകും. വിത്തിന് വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്ക് പച്ചക്കറിയിനങ്ങള്‍ക്ക് പടര്‍ന്നു വളരാന്‍ പന്തലിട്ടു കൊടുക്കണം.

ജലസേചനം

രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും.

സസ്യ സംരക്ഷണം

പയറിലെ കറുത്ത മുഞ്ഞയെ നിയന്ത്രിക്കാന്‍ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിള്‍ ഉപയോഗിക്കും, കീടബാധ കണ്ടാലുടന്‍ തന്നെ 400 ച മീറ്ററിന് 3 കിലോഗ്രാം എന്ന തോതില്‍ കുമിളിന്റെ പ്രയോഗം ഒറ്റത്തവണ മതിയാകും. മാലത്തയോണ്‍(0.05%) അല്ലെങ്കില്‍ ക്വിനാല്‍ ഫോസ്(0.03%) എന്നിവയിലൊന്ന് തളിച്ചു മുഞ്ഞയെ നിയന്ത്രിക്കാം.

കായതുരപ്പന്‍മാരെ നിയന്ത്രിക്കുന്നതിന് കാര്‍ബറില്‍ (0.2%) അല്ലെങ്കില്‍ ഫെന്‍തയോണ്‍ (0.05%) എന്നിവയിലൊന്ന് തളിക്കാം. കീടശല്യം തുടരുന്നുവെങ്കില്‍ മരുന്ന് തളി ആവര്‍ത്തിക്കാം, മരുന്ന് തളിക്കുന്നതിന് മുമ്പ് വിളഞ്ഞ പയര്‍ വിളവെടുത്തിരിക്കണം. മരുന്ന് തളിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും 10 ദിവസം കഴിഞ്ഞേ വിളവെടുപ്പ് നടത്താവൂ.

സംഭരണവേളയില്‍ പയര്‍ വിത്ത് കീടബാധയില്‍ നിന്നും രക്ഷിക്കുന്നതിന് വിത്തില്‍ 1% കടല എണ്ണയോ വെളിച്ചെണ്ണയോ, പുരട്ടി സൂക്ഷിച്ചാല്‍ മതി. പയറില്‍ നിമാവിരയുടെ ഉപദ്രവം നിയന്ത്രിക്കുന്നതിന് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ ഹെകടറിന് എന്ന നിരക്കില്‍ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പ് മണ്ണ് ചേര്‍ക്കണം.

വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിച്ചാല്‍ പയറിനെ കുമിള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാം. ആന്ത്രാക്‌നോസ് രോഗത്തില്‍ നിന്നും പയറിന് സംരക്ഷണം നല്‍കാന്‍ വിത്ത് 0.1 ശതമാനം കാര്‍ബന്‍ഡാസി എന്ന മരുന്ന് പുരട്ടുകയോ ചെടികളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിക്കുകയോ വേണം.

സങ്കരയിനം പയറുകള്‍

  • മാലിക
  • ശാരിക
  • കെ.എം.വി1
  • വൈജയന്തി
  • ലോല
  • കനകമണി
  • കൈരളി
  • വരുണ്‍
  • അനശ്വര
  • ജ്യോതിക
  • ഭാഗ്യലക്ഷ്മി

കുറിപ്പ്.

  1. പുളി രസമുളള മണ്ണില്‍ പാകുന്ന വിത്തിന് മാത്രമേ കുമ്മായം പുരട്ടല്‍ ആവശ്യമുളളൂ.
  2. കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന സാധാരണ കുമ്മായം ഒരിക്കലും വിത്തില്‍ പുരട്ടുന്നതിന് നന്നല്ല.
  3. കുമ്മായം വിത്തിന് മീതെ നന്നായി പറ്റിപ്പിടിച്ചിരിക്കും വിധം വേണം പുരട്ടിയെടുക്കാന്‍.
  4. കുമ്മായം പുരട്ടിയ വിത്ത് രാസവളവുമായി കലര്‍ത്തി വിതയ്ക്കാവുന്നതാണ്. എങ്കിലും വിത്തും വളവും കൂടെ പുരട്ടി ദീര്‍ഘനേരം വച്ചിരിക്കരുത്.
  5. കുമ്മായം പുരട്ടിയ വിത്ത് ഒരിയ്ക്കലും ഈര്‍പ്പമില്ലാതെ ഉണങ്ങിയ ഒരു തടത്തില്‍ പാകരുത്.

കടപ്പാട് :കർഷകൻ

May 20, 2024 8 comments
0 FacebookTwitterPinterestEmail
കാർഷിക ഉന്നതി മേളകൾകാർഷികവാർത്തകൾ

ഏതു കൃഷിക്കും ഉത്തമ ജൈവ വളമാണ് ജീവാമൃതം

by krishippura May 19, 2024
written by krishippura

ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കർഷകന്റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വർദ്ധിപ്പിച്ചു ചെടികൾക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് പ്രകൃത്യാലുള്ള കീട നിയന്ത്രണം സാദ്ധ്യമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ജീവാമൃതം തയ്യാറാക്കുന്ന വിധം

  • പച്ച ചാണകം – 10 കി.ഗ്രാം
  • ഗോമൂത്രം – 5 – 10 ലിറ്റര്‍
  • ശര്ക്കരര(കറുത്തത്) – 2 കി.ഗ്രാം
  • ധാന്യപ്പൊടി (പയറുപൊടി കൂടുതല്‍ അനുയോജ്യം) – 2 കി.ഗ്രാം
  • വന മണ്ണ്(ഫല ഭൂയിഷ്ടമായ മണ്ണ്) – ഒരു പിടി
  • വെള്ളം – 200 ലിറ്റര്‍

മുകളില്‍ പറഞ്ഞ കൂട്ടുകളില്‍ വെള്ളം ഒഴികെ ബാക്കിയെല്ലാം ഒരു വീപ്പയിലിട്ട് നന്നായി ഇളക്കി ചേർക്കുക. ശർക്കര ചെറുതായി പൊടിച്ച് ചേർക്കണം. വീപ്പയുടെ മുകള്‍ ഭാഗം ഒരു നനഞ്ഞ ചാക്കു കൊണ്ട് മൂടി രണ്ട് ദിവസം വെയ്ക്കുക. ദിവസവും രണ്ടു നേരം മൂടി മാറ്റി മിശ്രിതം ഇളക്കി കൊടുക്കണം. മൂന്നാം ദിവസം 200 ലിറ്റര്‍ പച്ച വെള്ളം ചേർത്തിളക്കി വിളകൾക്ക് ഒഴിച്ചു കൊടുക്കാം. ജീവാമൃതം തളിക്കുന്നതിനു മുൻപ് വിളകളുടെ ചുവട്ടില്‍ കരിയില കൊണ്ട് പുതയിട്ടാൽ ഗുണഫലം കൂടും. രണ്ടാഴ്ച്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജീവാമൃതം തളിക്കാവുന്നതാണ്.

May 19, 2024 466 comments
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷിക ഉന്നതി മേളകൾകൃഷിയിൽ മികവു തെളിയിച്ചവർ

അടുക്കളത്തോട്ടത്തിൽ മുളക് വിളയിക്കാം

by krishippura May 19, 2024
written by krishippura

വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാഫലമനുസരിച്ച് തമിഴ് നാട്ടിൽ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളക്.അതുകൊണ്ടു തന്നെ, നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്. കറികള്‍ക്ക് എരിവ് പകരുന്നതിനു പുറമെ ഉയര്‍ന്ന തോതില്‍ ജീവകം ‘എ ‘യും, ജീവകം ‘സി ‘യും ഇതില്‍ അടങ്ങിയിട്ടുണ്ട്. ‘കാപ്സെസിന്‍ ‘ എന്ന രാസവസ്തുവാണ് മുളകിന് എരിവുരസം പകരുന്നത്.

പ്രധാന ഇനങ്ങൾ

ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി, ജ്വാലാസഖി, വെള്ളായണി അതുല്യ, കാന്താരിമുളക് , മാലിമുളക്

ഒരു സെന്‍റ് സ്ഥലത്തേക്ക് മുളക് നടുന്നതിനായി 4 ഗ്രാം വിത്ത് ആവശ്യമാണ്. വാരങ്ങള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരയടിയും ഇടയകലം നല്‍കണം. വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. രോഗലക്ഷണങ്ങളും നിയന്ത്രണമാര്‍ഗങ്ങളും വഴുതനയുടേതുപോലതന്നെയാണ്.

രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി – നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. ചെടിയില്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചതിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ചെടി നന്നായി തട്ടിക്കൊടുത്താല്‍ കുറെ കീടങ്ങള്‍ കഞ്ഞിവെള്ളത്തില്‍ ഒട്ടിപ്പിടിച്ച് താഴെ വീണു നശിച്ചുപൊയ്ക്കൊള്ളും. അതിനുശേഷംജൈവകീടനാശിനികള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.

മുളകുതൈകള്‍ നട്ട് രണ്ട് മാസത്തിനകം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. ഉജ്ജ്വല, അനുഗ്രഹ എന്നീ ഇനങ്ങളിലെ ഓരോ ചെടിയില്‍നിന്നും ആഴ്ചയില്‍ 200 ഗ്രാം മുളക് ലഭിക്കും. വളരെക്കുറച്ച് ചെടികള്‍ ഉള്ളവര്‍ക്കു പോലും പച്ചമുളക് കടയില്‍നിന്ന് വാങ്ങേണ്ടിവരില്ല. ഒരു ചെടിയില്‍നിന്ന് 3 മാസത്തിലധികം വിളവെടുപ്പ് നടത്താവുന്നതാണ്.

May 19, 2024 8 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾകൃഷി അഭിമുഖംകൃഷിയിൽ മികവു തെളിയിച്ചവർ

കണി ഒരുക്കാന്‍ കുടുംബശ്രീ;78 ഏക്കറില്‍ കണിവെള്ളരി കൃഷി ചെയ്യും

by krishippura February 13, 2024
written by krishippura

 

വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരി കൃഷിയുമായി കുടുംബശ്രീ. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും കണിവെള്ളരി കൃഷി ചെയ്യും. സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കണിവെള്ളരി കൃഷി ആരംഭിക്കുന്നത്. 208 കാര്‍ഷിക ഗ്രൂപ്പുകള്‍ ചേര്‍ന്ന് 78 ഏക്കറിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്. പച്ചക്കറി ചന്തയും സൂക്ഷ്മ സംരംഭ ഉല്‍പ്പന്നങ്ങളുടെ വിപണന മേളയും വിഷുവിനോടനുബന്ധിച്ച് എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഇത്തവണയും കുടുംബശ്രീ നടത്തും. ജില്ലയിലാകെ ഏഴാംയിരം കാര്‍ഷിക ഗ്രൂപ്പുകളും നാല്‍പ്പത്തിനായിരത്തിലധികം അംഗങ്ങളും കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണിവെള്ളരി നടീലിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറയില്‍ ഫെബ്രുവരി 15 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷും ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയും ചേര്‍ന്ന് നിര്‍വഹിക്കും. കണിവെള്ളരി കൃഷിയുമായി കഴിഞ്ഞ വര്‍ഷവും വിഷു വിപണിയില്‍ കുടുംബശ്രീ സജീവമായിരുന്നു.

ചെന്നലോട് കൃഷി ആരംഭിച്ചു

കണിയൊരുക്കാം കുടുംബശ്രീക്കൊപ്പം ക്യാമ്പയിനിന്റെ ഭാഗമായി തരിയോട് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കണിവെള്ളരി കൃഷി ആരംഭിച്ചു. ചെന്നലോട് മടത്തുവയല്‍ കോളനിയില്‍ കണിവെള്ളരി തൈനട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാധ മണിയന്‍ അധ്യക്ഷയായ പരിപാടിയില്‍ സി.ഡി.എസ് അംഗങ്ങളായ പുഷ്പ പ്രഭാകരന്‍, കെ ഗിരിജ, കെ.സി ഗിരിജ, നിഷ ബാലകൃഷ്ണന്‍, ശാന്ത ഉണ്ണി, ലക്ഷ്മി ചന്തു, ശാന്ത അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

February 13, 2024 3 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK