• Home
KRISHIPPURA
keep your memories alive
കാർഷിക ആനുകുല്യങ്ങൾകാർഷിക ഉന്നതി മേളകൾകാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവ് ചെറുവയൽ രാമനെ വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി ടി സിദ്ദീഖ്

by krishippura August 10, 2026
written by krishippura

 

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സ‍ർക്കാറിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവായ പത്മശ്രീ ചെറുവയൽ രാമനെ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് കമ്മനയിലെ വീട്ടിലെത്തി സന്ദർശിച്ചു. ചിങ്ങം ഒന്നിന് ഏറണാകുളത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കർഷക ദിനാചരണം സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനാണ് പുരസ്കാരം സമ്മാനിക്കും. അഭിനന്ദനം അറിയിക്കുകയും പുരസ്കാര വിതരണ ചടങ്ങിലേക്ക് കുടുംബസമേതം ക്ഷണിക്കുന്നതിനുമാണ് മന്ത്രി ചെറുവയൽ രാമന്റെ വസതിയിലെത്തിയത്. അതിജീവനത്തിനായി പോരാടുന്ന കർഷകന്റെ പ്രതീകമായ പത്മശ്രീ ചെറുവയൽ രാമന് പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരത്തിനായി തിരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും കൃഷി ഡയറക്ടറും അംഗങ്ങളായിരുന്ന പുരസ്കാര നിർണയ കമ്മിറ്റി ഐക്യകണ്ഠേനയാണ് ചെറുവയൽ രാമനെ തിരഞ്ഞെടുത്തത്. കൃത്രിമത്വത്തിന്റെ ഒരു അംശം പോലുമില്ലാതെ മണ്ണിനോടും പ്രകൃതിയോടും കൃഷിയോടും താദാത്മ്യം പ്രാപിച്ചയാളാണ് അദ്ദേഹം. രാജ്യം ആദരിച്ച ചെറുവയൽ രാമനെ സംസ്ഥാന കൃഷി വകുപ്പ് ഈ പുരസ്കാരത്തിലൂടെ ആദരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന ഉമ്മൻചാണ്ടിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പത്മശ്രീ ചെറുവയൽ രാമൻ പ്രതികരിച്ചു. എം.എൽ.എ ഉഷ വിജയൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം ചെറുവയൽ രാമന്റെ വസതിയിലെത്തിയിരുന്നു.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

August 10, 2026 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾ

മത്സരക്ഷമതയില്ല, നിലവിലെ പദ്ധതികൾ പോര; കേരള കശുവണ്ടിയെ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കണം-വിദഗ്ധസമിതി

by krishippura May 3, 2025
written by krishippura

കാസർകോട്: സംസ്ഥാനത്ത് കശുവണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ച് ശുപാർശ നല്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും സംരംഭകർക്കും പ്രയോജനപ്പെടുന്ന പദ്ധതികൾ തയ്യാറാക്കാൻ വ്യവസായവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

സംസ്ഥാനത്തെ കശുവണ്ടി മേഖലയ്ക്ക് മത്സരക്ഷമതയില്ലെന്ന് വിലയിരുത്തിയ സമിതി അത് മറികടക്കാൻ നിലവിൽ നടപ്പാക്കുന്ന പദ്ധതികളും സാമ്പത്തിക സഹായവും പര്യാപ്തമല്ലെന്നും കണ്ടെത്തി. ആവശ്യത്തിന് കശുവണ്ടി ലഭിക്കാത്തതിനാൽ തൊഴിലാളികൾക്ക് കൃത്യമായി ജോലി നൽകാനാകുന്നില്ല.

കശുവണ്ടി ബോർഡ്, കശുവണ്ടി വികസന കോർപ്പറേഷൻ, കാപെക്സ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും മാറ്റം വരുത്തണമെന്നും സമിതി ശുപാർശ ചെയ്തു. ഡോ. എസ്. വെങ്കട്ടരാമൻ, എൻ.ആർ. ജോയി, ഡോ. എൻ. അജിത്കുമാർ, എസ്. ജയമോഹൻ, എ. അലക്സാണ്ടർ എന്നിവരുൾപ്പെട്ടതായിരുന്നു വിദഗ്ധസമിതി.

വെല്ലുവിളികൾ

 

  • സംസ്ഥാനത്തെ ഉയർന്ന ഉത്പാദനച്ചെലവ്. ഉയർന്ന കൂലിനിരക്കും കുറഞ്ഞ ഉത്പാദനക്ഷമതയും.
  • സംസ്ഥാനത്തിന് പുറത്തുള്ള ബിസിനസ് സാഹചര്യങ്ങളിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ.
  • വിയറ്റ്നാം, മൊസാമ്പിക്ക്, ചില ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവ യന്ത്രവത്കരണത്തിലൂടെ ഉത്പാദനച്ചെലവ് കുറച്ച് സംസ്കരണം നടത്തുന്നതും കൂലി കുറവുള്ള തമിഴ്നാട്, കർണാടക, ആന്ധ്ര, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഉയർത്തുന്ന വെല്ലുവിളിയും.
  • ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ലഭ്യത, വില, ഗുണിലവാരം, ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ.
  • ആഭ്യന്തര ഉത്പാദനത്തിലെ കുറവ്. ഇവിടെ ഉത്പാദിപ്പിക്കുന്ന കശുവണ്ടി പോലും സംസ്കരണ യൂണിറ്റുകൾക്ക് കിട്ടുന്നില്ല.
  • ഏറെ പാരമ്പര്യമുള്ള കേരള കശുവണ്ടിക്ക് അന്താരാഷ്ട്ര വിപണിയിൽ അതിന്റെ തനിമ നിലനിർത്താനായില്ല. മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിലും ഓൺലൈൻ വിൽപ്പനയിലും ഭൗമസൂചക അംഗീകാരം നേടുന്നതിലുമൊക്കെ പരാജയപ്പെട്ടു.
  • യന്ത്രവത്കരണം, ആധുനികരീതിയിലുള്ള സംസ്കരണരീതികൾ എന്നിവ നടപ്പാക്കുന്നതിൽ പിന്നിലായി.

    കാസർകോട്: സംസ്ഥാനത്ത് കശുവണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ച് ശുപാർശ നല്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും സംരംഭകർക്കും പ്രയോജനപ്പെടുന്ന പദ്ധതികൾ തയ്യാറാക്കാൻ വ്യവസായവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

    സംസ്ഥാനത്തെ കശുവണ്ടി മേഖലയ്ക്ക് മത്സരക്ഷമതയില്ലെന്ന് വിലയിരുത്തിയ സമിതി അത് മറികടക്കാൻ നിലവിൽ നടപ്പാക്കുന്ന പദ്ധതികളും സാമ്പത്തിക സഹായവും പര്യാപ്തമല്ലെന്നും കണ്ടെത്തി. ആവശ്യത്തിന് കശുവണ്ടി ലഭിക്കാത്തതിനാൽ തൊഴിലാളികൾക്ക് കൃത്യമായി ജോലി നൽകാനാകുന്നില്ല.

    കശുവണ്ടി ബോർഡ്, കശുവണ്ടി വികസന കോർപ്പറേഷൻ, കാപെക്സ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും മാറ്റം വരുത്തണമെന്നും സമിതി ശുപാർശ ചെയ്തു. ഡോ. എസ്. വെങ്കട്ടരാമൻ, എൻ.ആർ. ജോയി, ഡോ. എൻ. അജിത്കുമാർ, എസ്. ജയമോഹൻ, എ. അലക്സാണ്ടർ എന്നിവരുൾപ്പെട്ടതായിരുന്നു വിദഗ്ധസമിതി.

    വെല്ലുവിളികൾ

     

    • സംസ്ഥാനത്തെ ഉയർന്ന ഉത്പാദനച്ചെലവ്. ഉയർന്ന കൂലിനിരക്കും കുറഞ്ഞ ഉത്പാദനക്ഷമതയും.
    • സംസ്ഥാനത്തിന് പുറത്തുള്ള ബിസിനസ് സാഹചര്യങ്ങളിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ.
    • വിയറ്റ്നാം, മൊസാമ്പിക്ക്, ചില ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവ യന്ത്രവത്കരണത്തിലൂടെ ഉത്പാദനച്ചെലവ് കുറച്ച് സംസ്കരണം നടത്തുന്നതും കൂലി കുറവുള്ള തമിഴ്നാട്, കർണാടക, ആന്ധ്ര, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഉയർത്തുന്ന വെല്ലുവിളിയും.
    • ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ലഭ്യത, വില, ഗുണിലവാരം, ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ.
    • ആഭ്യന്തര ഉത്പാദനത്തിലെ കുറവ്. ഇവിടെ ഉത്പാദിപ്പിക്കുന്ന കശുവണ്ടി പോലും സംസ്കരണ യൂണിറ്റുകൾക്ക് കിട്ടുന്നില്ല.
    • ഏറെ പാരമ്പര്യമുള്ള കേരള കശുവണ്ടിക്ക് അന്താരാഷ്ട്ര വിപണിയിൽ അതിന്റെ തനിമ നിലനിർത്താനായില്ല. മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിലും ഓൺലൈൻ വിൽപ്പനയിലും ഭൗമസൂചക അംഗീകാരം നേടുന്നതിലുമൊക്കെ പരാജയപ്പെട്ടു.
    • യന്ത്രവത്കരണം, ആധുനികരീതിയിലുള്ള സംസ്കരണരീതികൾ എന്നിവ നടപ്പാക്കുന്നതിൽ പിന്നിലായി.

     

    പരിഹാരം

     

    • ആഭ്യന്തര, ആഗോള വിപണിയിൽ കേരള കശുവണ്ടിയെ പ്രീമിയം ഉത്പന്നമായി അവതരിപ്പിക്കുക.
    • മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുക.
    • ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള വില്പനയ്ക്ക് സൗകര്യമൊരുക്കുക.
    • ഇതിനെല്ലാമായി പൊതുമേഖലാ സ്വകാര്യ പങ്കാളിത്തം (പിപിപി) ഉറപ്പാക്കുക.
    • സംസ്കരണത്തിന് ഘട്ടംഘട്ടമായി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും യന്ത്രവത്കരണം നടപ്പാക്കുകയും ചെയ്യുക.
    • തൊഴിലാളികളുടെ വരുമാനവും സാമൂഹിക സുരക്ഷിതത്വവും ജോലിസാഹചര്യവും മെച്ചപ്പെടുത്തുക.
    • കശുവണ്ടി സംഭരണരീതി കാര്യക്ഷമമാക്കുക. ഇറക്കുമതിക്ക് പകരം മറ്റ് സംസ്ഥാനങ്ങളിൽനിന്നും കശുവണ്ടി സംഭരിക്കാനുള്ള സാധ്യത തേടുക.
    • ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമിയിൽ കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുക.
May 3, 2025 0 comments
0 FacebookTwitterPinterestEmail
കാർഷിക ഉന്നതി മേളകൾകാർഷിക വിജയഗാഥകൾനാട്ട് അറിവുകൾ

കൃഷിയിടത്തിൽ പോകാതെ ഈർപ്പവും താപവും നിയന്ത്രിക്കാൻ ‘അഗ്രോ ട്രാക്ക്’; വിജയമായി വിദ്യാർഥി സംരംഭം

by krishippura May 3, 2025
written by krishippura

കാഞ്ഞിരപ്പള്ളി: നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന കൃഷിയിടത്തിലെ താപനിലയും മറ്റും ദൂരെയിരുന്ന് നിയന്ത്രിക്കാം. അവിടെ സ്ഥാപിച്ചിട്ടുള്ള അഗ്രോ സെൻസ് എന്ന ഉപകരണം വഴി ലഭിക്കുന്ന വിവരങ്ങൾ അഗ്രോട്രാക് എന്ന വെബ്ബിലൂടെ നിരീക്ഷിക്കാം. സംരംഭകന് കൃഷിയിടത്തിലെ സ്ഥിതി ദൂരെയിരുന്ന് അഗ്രോ ട്രാക് വഴി കൈകാര്യം ചെയ്യാനുമാവും.

അഗ്രോറ്റീൻ കേരള സ്റ്റാർട്ടപ്പ് കമ്പനിയാണ് അഗ്രോ ട്രാക്ക് എന്ന ഉത്പന്നം പുറത്തിറക്കിയത്. കൂൺ കൃഷി, മത്സ്യകൃഷി, ഹൈഡ്രോ പോണിക്‌സ്, ഗ്രീൻഹൗസ് തുടങ്ങിയ നിയന്ത്രിത കാർഷിക മേഖലയിൽ ഈ സംവിധാനം ഉപയോഗിക്കാം. കൃഷിയിടത്തിലെ താപനില, ഈർപ്പം തുടങ്ങിയ ഘടകങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പരിധിക്കപ്പുറം പോയാൽ തത്സമയം അറിയിപ്പുനൽകും. നിയന്ത്രിക്കുകയും ചെയ്യാം.

കൂൺകൃഷി മേഖലയിൽ അഗ്രോ ട്രാക്ക് വിജയകരമാക്കിയിട്ടുണ്ട്. 1000 ചതുരശ്ര മീറ്ററിന് 25,000 രൂപയാണ് സ്ഥാപിക്കാനുള്ള ചെലവ്. ഇന്റർനെറ്റിനും മറ്റ് ചെലവുകൾക്കുമായി മാസം 250 രൂപയും ചെലവാകും. 2022-ൽ അമൽജ്യോതി എൻജിനിയറിങ് കോളേജിലെ പൂർവവിദ്യാർഥികൾ ചേർന്ന് സ്ഥാപിച്ച കമ്പനിയാണ് ഈ ഉത്പന്നം കണ്ടുപിടിച്ചത്.

കട്ടപ്പന സ്വദേശികളായ പ്രവീൺ അലോഷ്യസ്, അലോഷ് ജോണി, ക്രിസ്റ്റീൻ ജോസ് കുരുവിള, മാത്യു ജെയ്‌സ്, ആലപ്പുഴ സ്വദേശി കെ.കെ. ഓനെസിമോസ്, ചെങ്ങന്നൂർ സ്വദേശി ജൂബിൻ രാജ്, കോഴിക്കോട് സ്വദേശി അഭിനവ് ബാവോസ് എന്നിവർ ചേർന്നാണ് ഉത്പന്നം പുറത്തിറക്കിയത്.

May 3, 2025 0 comments
0 FacebookTwitterPinterestEmail
കാർഷിക ഉന്നതി മേളകൾകാർഷികവാർത്തകൾകൃഷി അഭിമുഖം

ഏകാരോഗ്യം പദ്ധതിയിലൂടെ മൃഗസമ്പത്ത് സംരക്ഷിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

by krishippura December 21, 2024
written by krishippura

സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഏകാരോഗ്യം പദ്ധതിയിലൂടെ മൃഗസമ്പത്ത് സംരക്ഷിക്കുമെന്നും അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മൃഗങ്ങളില്‍ രോഗ സാധ്യത കൂടുതലായതിനാല്‍ ക്വാറന്റൈന്‍ സംവിധാനം ഒരുക്കുമെന്നും മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ ഡിസംബര്‍ 29 വരെ നടക്കുന്ന അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് ഉദാഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മേപ്പാടിയിലെ ദുരന്തത്തില്‍ കന്നുകാലി, വളര്‍ത്തുമൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സമാനതകളില്ലാത്ത ദൗത്യമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം പ്രദേശത്തെ ക്ഷീര -കാര്‍ഷിക മേഖലയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും കര്‍ഷകരെയും സംരംഭകരെയും ഉയര്‍ത്തിയെടുക്കാന്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് വകുപ്പ് ഉറപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാരികള്‍, കര്‍ഷകര്‍, സൂക്ഷ്മ-ഇടത്തരം സംരംഭകരെ ജില്ലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് പാലുത്പാദനത്തില്‍ ജില്ല രണ്ടാമതാണെന്നും കുറഞ്ഞ പശുകളില്‍ നിന്നും കൂടുതല്‍ പാല്‍ എന്ന മികച്ച രീതിയാണ് ജില്ല അവലംബിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 131 കോടി വകയിരുത്തി മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് നിര്‍മ്മിക്കുന്ന പാല്‍പ്പൊടി ഫാക്ടറി പൂര്‍ത്തീകരിക്കുന്നതിലൂടെ പാല്‍ സംഭരിച്ച് സൂക്ഷിക്കാന്‍ സാധിക്കും. കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധി പരിഹിരിക്കാനും അധിക പാല്‍ പൊടിയാക്കി മാറ്റാനും സാധിക്കും. വിവിധ സംരംഭങ്ങളിലായി വളര്‍ത്തുന്ന പക്ഷി-മൃഗാദികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക വകുപ്പ് മുഖേന വിതരണം ചെയ്യുന്നുണ്ട്. കോണ്‍ക്ലേവിലൂടെ ക്ഷീര-കാര്‍ഷിക മേഖലയിലെ സമഗ്ര വിഷയങ്ങളില്‍ ചര്‍ച്ച ചെയ്ത് സാധ്യമായ പ്രതിവിധികള്‍ ഉറപ്പാക്കും. കോണ്‍ക്ലേവിന്റെ ഭാഗമായി സജ്ജീകരിച്ച പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. അനില്‍ കെ.എസ് അധ്യക്ഷനായ പരിപാടിയില്‍ പൂക്കോട് വെറ്ററിനറി കോളേജ് സംരംഭക വിഭാഗം ഡയറക്ടര്‍ പ്രൊഫ. ഡോ. ടി എസ് രാജീവ്, കോളേജ് രജിസ്ട്രാര്‍ പ്രൊഫ. പി സുധീര്‍ ബാബു, ഡീന്‍ ഡോ. എസ്. മായ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. രാജേഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് അംഗം എന്‍.കെ ജ്യോതിഷ് കൂമാര്‍, വെറ്ററിനറി സര്‍വകലാശാല ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, സര്‍വകലാശാല മാനേജ്മന്റ് കൗണ്‍സില്‍ അംഗങ്ങളായ ഡോ. കെ.സി ബിബിന്‍, ഡോ. പി.ടി ദിനേശ്, സി.ആര്‍ സന്തോഷ്, പി. അഭിരാം എന്നിവര്‍ പങ്കെടുത്തു.

December 21, 2024 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾകൃഷി അഭിമുഖംകൃഷിയിൽ മികവു തെളിയിച്ചവർ

ജൂൺ 22 ലോക മഴക്കാട്‌ ദിനം

by krishippura June 22, 2024
written by krishippura

മഴക്കാടുകൾ നശിപ്പിക്കപ്പെടുന്നു എന്നതാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്.
മഴക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മഴക്കാട് സംരക്ഷണ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ജൂൺ 22 ലോക മഴക്കാട് ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നത്.

ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് മഴക്കാടുകൾ. ഉഷ്ണമേഖലാ പ്രദേശത്ത് കാണപ്പെടുന്ന നിത്യ ഹരിത വനങ്ങളാണ് മഴക്കാടുകൾ എന്ന് യുണൈറ്റഡ് നേഷൻസ് എൻവിറോൺമെന്റ് പ്രോഗ്രാമിന്റെ വേൾഡ് കൺസർവേഷൻ മോണിറ്ററിങ്ങ് സെന്റർ നിർവചിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ആമസോൺ വനമാണ്. ലോകത്തിലെ ആകെ ജന്തുസസ്യജാലങ്ങളുടെ പകുതിയും വസിക്കുന്നത് മഴക്കാടുകളിലാണ്.

വളരെയധികം മഴ ലഭിക്കുന്ന വനങ്ങളെയാണ് മഴക്കാടുകൾ എന്നു പറയുന്നത്.

അപൂർവ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും ഏറ്റവും കൂടുതൽ കാണപ്പെടുന്നതും മഴക്കാടുകളിലാണ്‌.

ഏറ്റവും സങ്കീർണ്ണമായ ഇക്കോ വ്യൂഹങ്ങളിലൊന്നാണ് മഴക്കാട്. സ്വയം പര്യാപ്തമായ ഒരു ഇക്കോ വ്യൂഹമായി ഇതിനെ പരിഗണിയ്ക്കാം. മഴക്കാടുകളുടെ ഊർജ്ജസ്രോതസ്സ് സൂര്യൻ തന്നെയാണ്. മരങ്ങളും സസ്യലതാദികളും ഉദ്പാദകരുംവിവിധ തരം ജന്തുക്കൾ ഉപഭോക്താക്കളും ബാക്ടീരിയ, കുമിൾ, ചിതൽ, പുഴുക്കൾ, കീടങ്ങൾ, മുതലായവ വിഘാടകരുമാണ്. വിഘാടകർ മൃതശരീരങ്ങളെയും ഇല, തണ്ട്, പൂവ് എന്നിവയും അവയിലടങ്ങിയിട്ടുള്ള കാർബൺ, നൈട്രജൻ തുടങ്ങിയവയെയും പ്രകൃതിയിലേയ്ക്ക് മുതൽക്കൂട്ടുന്നു

മഴക്കാടിന്റെ ഉദ്പാദകർ മരങ്ങളാണ് രാക്ഷസ മരങ്ങൾ മുതൽ കുഞ്ഞുചെടികൾ വരെ ഇതിൽ പെടും. ഒറ്റനോട്ടത്തിൽ കുറ്റിച്ചെടികൾ എന്ന് തോന്നുന്നവ പോലും മരത്തിൻറെ രൂപത്തിലാകും.
ഭൂമധ്യരേഖയ്ക്ക് സമീപത്തായി കാണപ്പെടുന്ന വനങ്ങളാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. (Tropical Rainforests).
മറ്റുള്ള വനങ്ങളെ അപേക്ഷിച്ച് വൃക്ഷവൈവിധ്യത്താൽ ശ്രദ്ധേയമാണ് ഉഷ്ണമേഖലാ വനങ്ങൾ. തെക്കേ അമേരിക്കയിലെ ആമസോൺ നദീതടം, ആഫ്രിക്കയിലെ കോംഗോ നദീതടം, ഏഷ്യയുടെ തെക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായാണ് പ്രധാനമായും ഉഷ്ണമേഖലാ മഴക്കാടുകൾ വ്യാപിച്ചിരിക്കുന്നത്. ഇവിടുത്തെ വൃക്ഷങ്ങളിൽ 75 ശതമാനത്തിൽ അധികവും വീതിയേറിയ ഇലകളോട് കൂടിയവയാണ്. 200 സെ.മീ. വാർഷിക വർഷപാതമുള്ള പ്രദേശങ്ങളാണിവ. പൊതുവേ വരണ്ട കാലാവസ്ഥ ഇവിടെ അനുഭവപ്പെടാറില്ല. ഭൂമിയിലെ കരഭാഗത്തിന്റെ ഏകദേശം ഏഴു ശതമാനത്തോളം പ്രദേശത്താണ് ഉഷ്ണമേഖലാ മഴക്കാടുകൾ വ്യാപിച്ചിരിക്കുന്നതായി കണക്കാക്കുന്നത്.

പ്രകൃതിയുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്തുകളിലൊന്നായ മഴക്കാടുകളെ സംരഷിക്കാൻ ജൂൺ 22 എന്ന ദിനം നീക്കിവെച്ചത് 2017 മുതലാണ്.

“Empowering the World in Defense of our Rainforests”
(” നമ്മുടെ മഴക്കാടുകളുടെ പ്രതിരോധത്തിൽ ലോകത്തെ ശാക്തീകരിക്കുക” )
എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിൻ്റെ പ്രമേയം.
മഴക്കാടുകളുടെ സംരക്ഷണത്തിനുള്ള രീതികളും തന്ത്രങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യത്യസ്ത പ്രചാരണങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആളുകൾ
ഈ അവസരത്തിൽ ഒന്നിക്കുന്നു.

June 22, 2024 28 comments
0 FacebookTwitterPinterestEmail
കാർഷിക ഉന്നതി മേളകൾകാർഷികവാർത്തകൾകൃഷി അഭിമുഖംകൃഷിയിൽ മികവു തെളിയിച്ചവർ

കൃഷി സ്‌കില്‍ വിജ്ഞാന്‍; പരിശീലനം

by krishippura June 22, 2024
written by krishippura

കേരള ബയോടെക്‌നോളജി കമ്മീഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെ ഡിപാര്‍ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയുടെയും സഹകരണത്തോടെ പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ നേതൃത്വത്തില്‍ കൃഷിയിലെ നൂതന സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ടിഷ്യു കള്‍ച്ചര്‍, കൂണ്‍ ഉത്പാദനം, ജൈവകൃഷി എന്നിങ്ങനെ മൂന്ന് വിഷയത്തിലാണ് ഒരു മാസം ദൈര്‍ഘ്യമുളള പരിശീലനം നല്‍കുന്നത്. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപെന്‍ഡും കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭിക്കും.

കൂണ്‍ ഉത്പാദനത്തില്‍ വിത്തുമുതല്‍ വിപണി വരെ അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് പരിശീലനം. വിവിധയിനം കൂണുകള്‍, ഔഷധ ഗുണങ്ങള്‍, കൃഷി രീതികള്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, കൂണ്‍ വിത്ത് ഉത്പാദനം, ബാങ്ക് വായ്പാ ലഭ്യതകള്‍ എന്നിങ്ങനെയുള്ള അറിവുകള്‍ പരിശീലനത്തില്‍ പങ്കുവെക്കും. ഓരോ വിഷയത്തിലും 390 മണിക്കൂര്‍ വീതമുള്ള ക്ലാസ്സുകളാണ് ലഭ്യമാവുക. ജൈവകൃഷിയിലെ അടിസ്ഥാന തത്വങ്ങള്‍, വിളപരിപാലന രീതികള്‍, വിത്ത് സംഭരണരീതികള്‍, ഇടവിളകള്‍ എന്നിവയെക്കുറിച്ചെല്ലാം ജൈവകൃഷി പരിശീലനത്തില്‍ അടുത്തറിയാം. ടിഷ്യു കള്‍ച്ചറിനെക്കുറിച്ചും കൂടുതല്‍ അറിവുകള്‍ പകര്‍ന്ന് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ പുത്തൂര്‍വയലിലെ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നിന്നും ലഭ്യമാകും. ഫോണ്‍ 04936 204477, 9388020650, 7025223362

June 22, 2024 13 comments
0 FacebookTwitterPinterestEmail
ഔഷധസസ്യങ്ങൾകാർഷിക ഉന്നതി മേളകൾകാർഷികവാർത്തകൾ

മെയ്‌ 28 പോഷകാഹാരദിനം

by krishippura May 28, 2024
written by krishippura

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന്‌ അത്യന്താപേക്ഷിതമായ ഘടകങ്ങൾ ആണ്‌ പോഷകങ്ങൾ. ഇവ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ നമുക്ക്‌ ലഭിക്കുന്നു. എന്നാൽ ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ കോടിക്കണക്കിന്‌ ജനങ്ങൾ ആണ്‌ ലോകത്ത്‌ ജീവിച്ച്‌ വരുന്നത്‌. എല്ലാ വർഷവും മെയ്‌ 28 പോഷകാഹാര ദിനമായി ആചരിച്ച്‌ വരുന്നു .

നിലനില്പിനുവേണ്ടിയോ വിനോദത്തിനു വേണ്ടിയോ മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കാം. ശരീരഘടന സസ്യഭുക്കിന്റെതാണെങ്കിലും മനുഷ്യൻ ആദികാലം മുതൽക്കേ മിശ്രഭുക്കാണ്. ഓരോ സംസ്കാരങ്ങൾക്കും അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും കാലാവസ്ഥയും ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് തണുപ്പുകൂടുതലുള്ള രാജ്യങ്ങളിൽ ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ കൂടുതലും മാംസ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നു. അതുകൊണ്ട് തണുപ്പുരാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തിൽ മാംസം കൂടുതൽ അടങ്ങിയിരിക്കുന്നതായി കാ‍ണാം. കേരളത്തിലെയും ബംഗാളിലെയും ജനങ്ങൾ സുലഭമായ മത്സ്യം കൂടുതൽ ഭക്ഷിക്കുന്നു.

നമ്മുടെ ശരീരത്തിനാവശ്യമായ സുപ്രധാന ഘടകങ്ങളാണ് പോഷകാഹാരങ്ങൾ. വിറ്റാമിൻ എ, വിറ്റാമിൻ ബി 1 വിറ്റാമിൻ ബി 2 വിറ്റാമിൻ ബി 3 വിറ്റാമിൻ ബി 6 വിറ്റാമിൻ ബി 9 വിറ്റാമിൻ ബി 12 വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവ പോഷക ഘടകങ്ങളാണ് അഥവാ ധാതുക്കൾ.

ഇവ ശരിയായ അളവിൽ ഓരോ മനുഷ്യനും ലഭിക്കേണ്ടതുണ്ട്‌ . ഇതിനായുള്ള ബോധവൽക്കരണമാണ്‌ പോഷകാഹാര ദിനത്തിലൂടെ നാം ലക്ഷ്യം വക്കുന്നത്

May 28, 2024 9 comments
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംകാർഷിക വിജയഗാഥകൾകാർഷികവാർത്തകൾ

കീടങ്ങളും രോഗങ്ങളും കൂട്ടത്തോടെ പറന്നുവരും ; ടെറസ്സ് കൃഷിയും- കീട നിയന്ത്രണവും

by krishippura May 23, 2024
written by krishippura

ടെറസ്സിലാണെങ്കിലും എല്ലായിനം കീടങ്ങളും രോഗങ്ങളും പച്ചക്കറിസസ്യങ്ങളെ ബാധിക്കും. മറ്റൊരിടത്തും കൃഷി ഇല്ലെങ്കില്‍ പരിസരത്തുള്ള പറക്കാന്‍ കഴിയുന്ന ഷട്പദങ്ങളെല്ലാം പറന്നുവരും. പാവല്‍, പടവലം എന്നിവയെ കായീച്ചകളും, പയറുവര്‍ഗ്ഗങ്ങളെ അരക്ക് ഷട്പദങ്ങളും(ഇലപ്പേന്‍) ആക്രമിക്കും. പയറിന്റെ നീരുറ്റികുടിക്കുന്ന ഷട്പദങ്ങള്‍ ഒന്നോ രണ്ടോ വന്നാല്‍ പിറ്റേദിവസം കൂട്ടത്തോടെ പറന്നുവരും. ഇവ കൂടാതെ ഇലകള്‍ തിന്നുന്ന ലാര്‍വ്വകള്‍ പലതരം കാണപ്പെടും. ലാര്‍വ്വകള്‍ ഓരോ തരവും ഒരേ ഇനത്തില്‍പ്പെട്ട ചെടികളെ മാത്രമാണ് ആഹാരമാക്കുന്നത്. പിന്നെ പച്ചക്കറി സസ്യങ്ങളില്‍ കാണുന്ന മിക്കവാറും ഷട്പദലാര്‍വ്വകള്‍ രാത്രിയില്‍ മാത്രം പുറത്തിറങ്ങി ആഹാരം കഴിക്കുന്നവയാണ്. അതുകൊണ്ട് പകല്‍നേരങ്ങളില്‍ നോക്കിയാല്‍ അവരുടെ അടയാളം മാത്രമേ കാണുകയുള്ളു.

പുകയില കഷായം, കാന്താരി മിശ്രിതം, മണ്ണെണ്ണക്കുഴമ്പ് തുടങ്ങിയവ പ്രധാന ജൈവ കീടനാശിനികളാണ്. ഇവ കൂടാതെ നേരിട്ടല്ലാതെ കീടങ്ങളെ നശിപ്പിക്കാന്‍ പഴക്കെണി, തുളസിക്കെണി, ശര്‍ക്കരക്കെണി തുടങ്ങിയവയും പ്രയോഗിക്കാം.

പുകയിലക്കഷായം: 50 ഗ്രാം പുകയില, 500 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തില്‍ 12ഗ്രാം അലക്കുസോപ്പ് പതയാക്കി ഇളക്കിച്ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.

മണ്ണെണ്ണ കുഴമ്പ്: ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍, 50 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് യോജിപ്പിച്ച് നന്നായി ഇളക്കിയിട്ട് 20 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കുക.

പഴക്കെണി: വെള്ളരി, പാവല്‍, പടവലം എന്നിവയില്‍ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മൈസൂര്‍ പഴം വട്ടത്തില്‍ മുറിച്ചത് ചിരട്ടയില്‍ ഇട്ട് വെള്ളം ഒഴിച്ച് അതില്‍ ഏതാനും തരി ഫുഡറാന്‍ ചേര്‍ക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികള്‍ പാവല്‍, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാല്‍ അവിടെ വരുന്ന ധാരാളം കായിച്ചകള്‍ പഴച്ചാര്‍ കുടിച്ച് ചിരട്ടയില്‍ ചത്തതായി കാണാം. അതുപോലെ തുളസിയില അരച്ചെടുത്ത നീരില്‍ ഫുഡറാന്‍ കലര്‍ത്തിയത് ചിരട്ടകളില്‍ തൂക്കിയിട്ടാലും കായിച്ചകള്‍ അവ കുടിക്കാന്‍ വരും.

കഞ്ഞിവെള്ളം: പയറിനെ കൂട്ടമായി ആക്രമിക്കുന്ന അരക്ക് ഒഴിവാക്കാന്‍ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണം ഉള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ മതിയാവും. പച്ചപപ്പായ പലതായി മുറിച്ച് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഇട്ട് വെച്ചത്, ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാല്‍ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാല്‍ പയറിലുള്ള അരക്ക്(ഇലപ്പേന്‍) ഒഴിവാകും. അരക്കിന്റെ ആക്രമണം ആരംഭത്തില്‍തന്നെ ഒഴിവാക്കണം.

കടലാസ് പൊതിയല്‍: ടെറസ്സിലാവുമ്പോള്‍ ഏറ്റവും നല്ല കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ചിലത് കൂടിയുണ്ട്. കായീച്ചയെ ഒഴിവാക്കാന്‍ പാവക്ക, പടവലം തുടങ്ങിയവ ഉണ്ടായതിന്റെ പിറ്റേദിവസംതന്നെ കടലാസുകൊണ്ട് പൊതിഞ്ഞാല്‍ മതിയാവും. വീട്ടില്‍ കറിവെക്കാനുള്ള പച്ചക്കറികള്‍ ലക്ഷ്യമാക്കി കൃഷി ചെയ്യുന്നതിനാലും, ധാരാളം കായകള്‍ ഒന്നിച്ച് കായ്ക്കാത്തതിനാലും അവ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നതാണ് നല്ലത്. ഇലകളും കായകളും തിന്നുന്ന പുഴുക്കളെ തെരഞ്ഞ്പിടിച്ച് നിലത്തിട്ട് അമര്‍ത്തികൊല്ലുന്നതാണ് നല്ലത്.

May 23, 2024 9 comments
0 FacebookTwitterPinterestEmail
കാർഷിക വിജയഗാഥകൾകാർഷികവാർത്തകൾകൃഷിയിൽ മികവു തെളിയിച്ചവർ

മെയ്‌ 23 ലോക ആമദിനം

by krishippura May 23, 2024
written by krishippura

ഉരഗവർഗ്ഗത്തിൽപ്പെടുന്ന വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന പുറംതോടുള്ള ജീവികളാണ്‌ ”’ആമകൾ”’ വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ്‌ മുട്ടയിടുന്നത്. ഏകദേശം 270-ഓളം വംശജാതികൾ ഇന്ന് ജീവിച്ചിരിക്കുന്നു, ഇവയിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്‌.

മറ്റുള്ള ഉരഗങ്ങളെപ്പോലെ ആമകളും അവയുടെ ശരീരത്തിലെ ഊഷ്മാവ്(ശീത രക്തം) സമീപ പരിസ്ഥിതിക്കനുസരിച്ച് മാറ്റുന്നവയാണ്. ഇവയെ സാ‍ധാരണ ശീതരക്തമുള്ള ജീവികളായിട്ടാണ് അറിയപ്പെടുന്നത്. ഇവയും സാധാരണരീതിയിൽ വെള്ളത്തിലേയും, കരയിലേയും വായു ശ്വസിക്കുകയും ചെയ്യുന്നു. ഇവ മുട്ടയിടുന്നത് കരയിലാണ്.

കട്ടി കൂടിയ പുറന്തോട് കൂടിയതാണ് ആമകൾ. അവയുടെ തലയും നാല് കാലുകളും തോടിനുള്ളിലേക്ക് വലിച്ചെടുത്ത് സുരക്ഷിതമാകുവാൻ സാധിക്കുന്നതാണ്.ഇവയുടെ പുറന്തോട് നിർമ്മിച്ചിരിക്കുന്നത് പരസ്പര ബന്ധിതമായ 60 അസ്ഥികൾ കൊണ്ടാണ്.ആമയുടെ ശരാശരി ആയുസ്സ് സാധാരണ 90 – 150 വർഷമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആമ അദ്വൈത മരിച്ചത് 255 വയസ്സുള്ളപ്പോൾ AD-2006-ൽ ആണ്. അതിന്റെ ജനനം AD-1750 ൽ ആയിരുന്നെന്നു ഗവേഷകർ പറയുന്നു. എങ്കിലും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.

ഇവ വെള്ളം കുടിക്കുന്നത് മൂക്കിലൂടെയാണ്.ആൺ ആമകൾക്ക് പെൺ ആമകളേക്കാൾ വലിപ്പം കുറവാണ്.5 അടി നീളമുള്ള ആമകൾ ഉണ്ട്.ആമകൾക്ക് പല്ലുകളില്ല. പകരം ശക്തിയേറിയ ചുണ്ടുകളാണുള്ളത്.ആമ സസ്യഭുക്ക് ആണ്. വിവിധതരം പൂക്കൾ, ധാന്യങ്ങൾ, കിഴങ്ങുകൾ, വേരുകൾ, ഇലകൾ എന്നിവയാണ് ഇവയുടെ ഭക്ഷണം.ആമകൾ ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കും.ആമകൾ രണ്ടു തരത്തിൽ ഉണ്ട് .കറുത്ത ആമ അഥവാകാരാമ,
വെളുത്ത ആമ അഥവാ വെള്ളാമ.

പെൺ ആമകൾ ഏകദേശം മുപ്പത് മുട്ടകൾ ഇടുന്നു.രാത്രിയാണ് ആമകൾ മുട്ടയിടുക.മണ്ണ്,മണൽ തുടങ്ങിയവ കൊണ്ട് അവ പൊതിഞ്ഞു സംരക്ഷിക്കും.അറുപതു മുതൽ നൂറ്റിയിരുപതു ദിവസങ്ങൾ വരെ മുട്ട വിരിയാൻ എടുക്കും.

ലോക ആമ ദിനത്തിന്റെ ഉദ്ദേശ്യം, ആമകളെയും കടലാമകളെയും കുറിച്ചുള്ള അറിവും പരിഗണനയും വർദ്ധിപ്പിക്കുക, ഒപ്പം ഇവയെ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.

May 23, 2024 12 comments
0 FacebookTwitterPinterestEmail
കാർഷിക ആനുകുല്യങ്ങൾകാർഷികവാർത്തകൾകൃഷി അഭിമുഖം

കർഷകർക്ക് യഥേഷ്ടം നെൽവിത്തുകൾ ലഭ്യമാക്കുന്നതിൽ തടസമില്ല : കൃഷിവകുപ്പ്

by krishippura May 22, 2024
written by krishippura

സംസ്ഥാനത്തെ കർഷകർക്കും പാടശേഖരസമിതികൾക്കും യഥേഷ്ടം നെൽവിത്ത് ലഭ്യമാക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ലെന്നും വിത്ത് ലഭ്യതയെകുറിച്ച് പ്രചരിക്കുന്ന ചില വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കൃഷി വകുപ്പ് അറിയിച്ചു.
വള്ളത്തോൾ നഗർ കൃഷിഭവനിൽ ഉൾപ്പെടുന്ന മുണ്ടനാട്ട് പാടശേഖരത്തിന് വിരിപ്പ് കൃഷിക്കായി നെൽവിത്ത് ലഭ്യമാക്കുന്നതിൽ കൃഷിഭവന് വീഴ്ച സംഭവിച്ചതായി കഴിഞ്ഞദിവസം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേരള കാർഷിക സർവ്വകലാശാല, വിവിധ ഫാമുകൾ എന്നീ സ്ഥാപനങ്ങളിൽ നിന്നും ഇവിടെ ജ്യോതി ഇനം വിത്ത് ലഭ്യമാക്കിയിട്ടുള്ളതാണ് . തൃശൂർ ജില്ലയിലെ കോടശ്ശേരി ഫാമിൽ നിന്നാണ് ജ്യോതി വിത്ത് ലഭ്യമാക്കിയിട്ടുള്ളത്. കടുത്ത വേനലായതിനാലാണ് വിത്ത് വിതരണം വൈകിയതെന്ന് ജില്ലാ കൃഷി ഓഫീസിൽ നിന്നും അറിയിച്ചിട്ടുമുണ്ട്.നിലവിൽ കർഷകർക്ക് ആവശ്യമായ ജ്യോതി നെൽവിത്ത് കൃഷിഭവനിൽ ലഭ്യവുമാണ്. മാത്രമല്ല സംസ്ഥാനത്ത് മറ്റു ഭാഗങ്ങളിലും കർഷകർക്ക് ആവശ്യമുള്ള നെല്ല് വിത്ത് നൽകുന്നതിന് കൃഷി വകുപ്പ് സജ്ജമാണെന്നും അധികാരികൾ പറഞ്ഞു.

May 22, 2024 13 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK