• Home
KRISHIPPURA
keep your memories alive
Uncategorized

പരമ്പരാഗത നെല്ലിനങ്ങളുടെ ഫീൽഡ് ജീൻ ബാങ്കിന് വയനാട്ടിൽ തുടക്കമിട്ട് രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം

by krishippura July 22, 2021
written by krishippura

കേന്ദ്ര ജൈവ സാങ്കേതിക വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവൃത്തിക്കുന്ന രാജീവ് ഗാന്ധി ജൈവസാങ്കേതിക ഗവേഷണ കേന്ദ്രം(RGCB), കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായതോടെ നടത്തുന്ന പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ തനത് നെല്ലിനങ്ങളെക്കുറിച്ച് വിശദമായ പ്രമാണീകരണം നടത്തുകയും അമൂല്യമായ ആ ജനിതക വൈവിധ്യത്തെ പാടങ്ങളിൽ തന്നെ സംരക്ഷിക്കുന്നതിനും വേണ്ടി കൽപറ്റ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്നു. തനതു നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന കർഷകരെ കണ്ടെത്തി നെൽ വിത്തുകൾ ശേഖരിക്കുകയും അതിന്റെ വിശദമയ ശാസ്ത്രീയ പഠനവും RGCB ഡയറക്ടർ പ്രൊഫസർ ചന്ദ്ര ഭാസ് നാരായണയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘം നടത്തിവരുന്നു. പ്രാഥമിക പഠനത്തിൽ 35 ഇനം നെല്‍ വിത്തുകൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞു. ഈ ഇനങ്ങളുടെ ജനിതക ഘടനയിലുള്ള പ്രത്യേകതയും പോഷക ഘടനാ പരമായ സവിശേഷതകളുടേയും പഠനം RGCB യിൽ പുരോഗമിക്കുന്നു.

അതിവേഗം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തേയും, കീട-രോഗ ബാധകളേയും ചെറുത്തു നിൽക്കാൻ പരമ്പരാഗത നെല്ലിനങ്ങൾക്കുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. എന്നാൽ ഉത്പാദത്തിലുള്ള കുറവും, പരമ്പരാഗത ഇനങ്ങൾക്ക് യോജിച്ചയന്ത്രവത്കരണത്തിന്റെ അപാകതയും, തന്മൂലമുള്ള കുറഞ്ഞ വരുമാനവും ഒരു പ്രതിസന്ധിയായി നിലനിൽക്കുന്നു. ഇത്തരം പോരായ്മകൾ എല്ലാം മനസ്സിലാക്കി, RGCB, ജില്ലയിലെ തനതു നെല്ലിനങ്ങൾ കർഷകരുടെ സഹായത്തോടെ അവരുടെ കൃഷിയിടങ്ങളിൽ സംരക്ഷിക്കുന്നതിനും ഗുണമേന്മ നഷ്ടപ്പെടാതെ സംസ്ക്കരിച്ച് മാർക്കറ്റുകളിൽ എത്തിക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് പ്രവർത്തിച്ചു വരുന്നു. പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടക്കുന്ന തദ്ദേശിയ നെൽ വിത്തുകളുടെ വിതരണം ഇന്ന് ആദരണിയ MLA Adv. T സിദ്ധിക്ക് അവർകൾ നിർവ്വഹിക്കുന്നു.

ജനപങ്കാളിത്തത്തോടെയുള്ള ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് വയനാടൻ പാടങ്ങളിൽ നാടൻ നെല്ലിനങ്ങളുടെ ജനിതക ബാങ്കിന് RGCB തുടക്കം കുറിക്കുന്നത്.

കൃഷിയിലും ദൈനംദിന ജീവിതത്തിലും വരുമാനവും ചെലവും കൃത്യമായി കണക്കാക്കുന്ന സ്വഭാവം പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു; ഇതേ ജാഗ്രത ഓൺലൈൻ വിനോദത്തിനും ബാധകമാണ്. ചെക്ക് റിപ്പബ്ലിക്കിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്ററുടെ ലൈസൻസ് പരിശോധിക്കാതെ കളി തുടങ്ങുന്നത് ഒഴിവാക്കാവുന്ന അപകടമാണ്, ലൈസൻസില്ലാത്ത കാസിനോകളെക്കുറിച്ചുള്ള വിവരങ്ങൾ എന്ന പേജിൽ ഇത്തരം സൈറ്റുകൾ ഔദ്യോഗിക നിയന്ത്രണത്തിനു പുറത്തായിരിക്കാമെന്നും ഉപഭോക്തൃ സംരക്ഷണം പരിമിതമാകാമെന്നും വിശദീകരിക്കുന്നു. ചൂതാട്ടത്തെ വിനോദമായി മാത്രം കാണുകയും താങ്ങാനാകുന്ന തുക മാത്രം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഉചിതം.

July 22, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾജൈവവളം/ജൈവകീടനാശിനി

മുരിങ്ങ ഇലയു൦ വാളന്‍ പുളിയു൦ ഉപയോഗിച്ച് ജൈവവളം

by krishippura July 19, 2021
written by krishippura

നമ്മുടെ ആരോഗ്യ പോഷണത്തിനു മാത്രമല്ല സസ്യവിളകളുടെ വളര്‍ച്ചയ്ക്കു൦ ഉത്തമമാണ് മുരിങ്ങ ഇല. വാളൻ പുളിയു൦ അങ്ങനെ തന്നെ. മുരിങ്ങ ഇലയും വാളന്‍ പുളിയും ചേര്‍ത്ത് മികച്ചൊരു ജൈവവളം തയാറാക്കാം.മുരിങ്ങയില, 20 ലിറ്റര്‍ വെള്ളം കൊള്ളുന്ന ബക്കറ്റ്, വാളന്‍ പുളി എന്നിവയാണ് ഈ ജൈവവളം തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍.

തയാറാക്കുന്ന വിധം
ബക്കറ്റില്‍ പകുതി ഭാഗം മുരിങ്ങയില ഇടുക. ഇത്രയും ഇല ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ കിട്ടുന്നത്ര നിറയ്ക്കാം. ഇതിലേക്ക് ഒരുനുള്ള് വാളം പുളി വെളളത്തില്‍ അലിയിച്ച് ഒഴിക്കുക. ബക്കറ്റില്‍ ബാക്കിയുള്ള ഭാഗത്തും വെള്ളം നിറച്ചു രാവിലെയും വൈകീട്ടും ഒരാഴ്ച്ച ഇളക്കുക. ഒരാഴ്ച കഴിഞ്ഞാല്‍ വളം തയാറായിട്ടുണ്ടാകും.

ഉപയോഗിക്കേണ്ട രീതി
ഒരാഴ്ച്ചക്കുശേഷം ഒരു ലിറ്റര്‍ വളം എടുത്ത് 8 – 10 ഇരട്ടി വെളളം ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ഈ വളം നല്‍കാന്‍ പാടുള്ളൂ. ഈ വളക്കൂട്ടിൻ്റെ ദുർഗന്ധ൦ ചെറുക്കാൻ ഒരു ലിറ്റര്‍ വളം എടുത്ത് 5 ml Em2 ചേര്‍ത്ത് ഇളക്കി രണ്ടു ദിവസം വെച്ചശേഷം അതില്‍ 8 – 10 ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാ൦.

July 19, 2021 2 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

നെല്ല് സംഭരണത്തിൽ വർധനവ്

by krishippura July 19, 2021
written by krishippura

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവിൽ ക്രമാനുഗതമായ വർധനവ്. ഓരോവർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കർഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018-2019 കാലയളവിൽ 2,10,286 കർഷകരിൽ നിന്നും 6.93 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചതെങ്കിൽ 2019-2020 ആയപ്പോഴേയ്ക്കും 7.09 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു. 2021 ജൂൺ 30ന് അവസാനിക്കുന്ന നടപ്പ് സംഭരണ വർഷത്തിൻ ഇതു വരെ 7.29 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുവാൻ കഴിഞ്ഞു. 7.50 ലക്ഷം മെട്രിക് ടൺ നെല്ലെങ്കിലും നടപ്പ് വർഷത്തിൽ സംഭരിക്കുവൻ കഴിയുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 2006 മുതൽ സപ്ലൈകോ കർഷകരിൽ നിന്നും നെല്ല് സംഭരിച്ചുവരുന്നു.
കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ഗുണനിലവാരത്തിലും തറവിലയുടെയും അടിസ്ഥാനത്തിലാണ് നെല്ല് സംഭരിക്കുന്നത്. ഭക്ഷ്യ-പൊതുവിതരണവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുമായി കരാറിൽ ഏർപ്പെടുന്ന മില്ലുകൾ വഴിയാണ് സംഭരണം സാധ്യമാകുന്നത്. 53 മില്ലുകളാണ് സപ്ലൈക്കോയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. സപ്ലൈകോ ഒരു കിലോ നെല്ല് 27.48 രൂപയ്ക്കാണ് സംഭരിക്കുന്നത്. ഇതിൽ 18.68 രൂപ കേന്ദ്രവിഹിതവം 8.80 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണ്. സംസ്ഥാനസർക്കാരിന്റെ വിഹിതം 52 പൈസ വർധിപ്പിച്ചതിനാൽ അടുത്ത സീസൺ മുതൽ നെല്ലിന് 28 രൂപ വില നൽകും.

നെല്ല് സംഭരണത്തിനായി supplycopaddy.in എന്ന വെബ്‌സൈറ്റിലൂടെ കർഷകർക്ക് പേര് രജീസ്റ്റർ ചെയ്യാവുന്നതാണ്. 5ഏക്കർ വരെയുള്ള വ്യക്തിഗത കൃഷിക്കാരുടെ പക്കൽ നിന്നും, 25 ഏക്കർ വരെയുള്ള ഗ്രൂപ്പുകളിൽ നിന്നും നെല്ല് സംഭരിക്കുന്നു. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോയ്ക്കവേണ്ടി ഇതിനായി തെരഞ്ഞെടുക്കപ്പെട്ട മില്ലുകൾ കർഷകന് PRS (Paddy Receipt Sheet) നൽകുന്നു. തുടർന്ന് പാഡി മാർക്കറ്റിംഗ് ഓഫിസർ PRS അംഗീകരിക്കുകയും ഇത്തരത്തിൽ അംഗീകരിക്കപ്പെട്ട PRS ൽ പറഞ്ഞിരിക്കുന്ന തുക സപ്ലൈകോയുമായി MOU നിലവിലുള്ള ബാങ്കുകൾ ലോണായി കർഷകർക്ക് നൽകുന്നു. ഇത്തരത്തിൽ സമയബന്ധിതമായിതന്നെ നെല്ലിന്റെ വില കർഷകന് ലഭ്യമാകുന്നു. ഈ സീസണിൽ (2020-2021) നാളിതുവരെ 2.23 ലക്ഷം കർഷകരിൽ നിന്നും സംഭരിച്ച 7.07 ലക്ഷം മെട്രിക് ടൺ നെല്ലിന്റെ വിലയായ 1519.06 കോടി രൂപ നൽകി കഴിഞ്ഞു.

July 19, 2021 471 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

കുതിച്ചുയരുന്ന കോഴി ഇറച്ചി വില

by krishippura July 19, 2021
written by krishippura

സ൦സ്ഥാനത്തെ കോഴിവില വർദ്ധനവ് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ 80 മുതൽ 100 രൂപവരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിലക്കയറ്റത്തെ തുടർന്ന് ഹോട്ടലുടമകൾ കോഴി ഇറച്ചി ഉല്പന്നങ്ങളുടെ നിർമ്മാണ- വിപണന൦ നിർത്താനുള്ള തീരുമാനങ്ങളിലേയ്ക്ക് വരെ കാര്യങ്ങൾ പോകുന്നു.

തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതു൦ തീറ്റവിലക്കയറ്റവുമെല്ലാം കോഴിവളർത്തൽ മേഖലയെ തളർത്തിയതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം.
ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 230 മുതൽ 240 വരെയാണ് വിവിധ ജില്ലകളിലെ വില. ഒരാഴ്ച മു൩ുവരെ 120 -130 നിലയിലായിരുന്നിടത്താണ് ഈ വർദ്ധന.

ഉയർന്ന ഉൽപാദനച്ചെലവാണ് ഇപ്പോൾ കോഴിക്കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 50 കിലോ കോഴിതീറ്റയ്ക്ക് ചാക്കിന് ഏകദേശം 1500 രൂപയായിരുന്ന വില ഇപ്പോൾ 2000–2200 രൂപയിലാണ്. ലോക്ഡൗൺ മുന്നിൽക്കണ്ട് എപ്രിൽ അവസാന വാരം മുതൽ കേരളത്തിലെ പല കർഷകരും ഫാമിൽ പുതിയ കോഴിക്കുഞ്ഞുങ്ങളെ എത്തിക്കുന്നതിൽനിന്നു വിട്ടുനിന്നു. തീറ്റവില ഉയർന്നതിനാലും ലോക്ഡൗണിൽ വിൽപന ഇടിവ് ഉണ്ടാകുമെന്നു മുന്നിൽക്കണ്ടുമായിരുന്നു ഈ വിട്ടുനിൽക്കൽ. കോഴിക്കർഷകർ കുഞ്ഞുങ്ങളെ നിക്ഷേപിക്കാതെ വിട്ടുനിന്നാൽ മാർക്കറ്റിൽ ലഭ്യത കുറയും, അതനുസരിച്ച് വിലക്കയറ്റം ഉണ്ടാവുന്നത് സ്വാഭാവികം.

ഏപ്രിൽ ആദ്യവാരങ്ങളിൽ 50 രൂപ വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിക്കുഞ്ഞിന് ഇപ്പോൾ 20–22 രൂപയാണ് വില. ഏപ്രിൽ അവസാന വാരം 10 രൂപയിൽത്താഴെ വില വന്നിരുന്നു. കർഷകർ കുഞ്ഞുങ്ങളെ വാങ്ങാതിരുന്നതാണ് നഷ്ടം സഹിച്ചും വില കുറയ്ക്കാൻ ഹാച്ചറിയുടമകൾ നിർബന്ധിതരായത്.

ഒരുഭാഗത്ത് കർഷകർ തീറ്റവിലക്കയറ്റംകൊണ്ട് ബുദ്ധിമുട്ടുമ്പോൾ മറുഭാഗത്ത് ചില്ലറവ്യാപാരികൾ കോഴിവിലയിൽ ബുദ്ധിമുട്ടുകയാണ്. വില ഉയർന്നതിനാൽ കോഴിയിറച്ചി ഉപഭോക്താക്കളു൦ കുറയു൦.

July 19, 2021 1 comment
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

by krishippura July 17, 2021
written by krishippura

കൊച്ചി: വളർത്തു മൃഗങ്ങൾക്കും കന്നുകാലികൾക്കും ഉടമകൾ ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്നാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ലൈസൻസ് എടുക്കണമെന്ന് വ്യക്തമാക്കി പഞ്ചായത്തുകളും നഗരസഭകളും ഉടൻ നോട്ടീസിറക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച നിർദേശം സർക്കാർ നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.തിരുവനന്തപുരം അടിമലത്തുറ ബീച്ചിൽ ബ്രൂണോ എന്ന വളർത്തുനായയെ അടിച്ചു കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. സംസ്ഥാനത്തെ മൃഗക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കുമ്പോൾ ജംബോ സമിതി വേണ്ടെന്നും കോടതി നിർദ്ദേശിക്കുന്നു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

July 17, 2021 1 comment
0 FacebookTwitterPinterestEmail
Uncategorized

പപ്പയ : എളുപ്പംവളരുന്ന സസ്യം

by krishippura July 17, 2021
written by krishippura

എംകെപി മാവിലായി

പപ്പയ ഇന്ത്യയിൽ എല്ലായിടത്തും കാണാം. മലയാളിക്കും സുപരിചിതമായ പഴമാണിത്. കപ്പക്ക, ഓമക്ക, കപ്പളങ്ങ, കറ് മോസ്, പപ്പരക്ക എന്നിങ്ങനെ മലയാളത്തിൽ പപ്പായക്ക് നിരവധി പേരുകളുണ്ട്. കാരിക്കേസിയേ (Caricaceae) കുടുംബത്തിൽ പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രനാമം കാരിക്ക പപ്പായ (Carica papaya ) എന്നാണ്.
അമേരിക്കയാണ് പപ്പായയുടെ ജന്മദേശം. ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി ലോകത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ഇന്ന് പപ്പയ കൃഷി ചെയ്തുവരുന്നുണ്ട്. ഇന്ത്യയിൽ ആന്ധ്രപ്രദേശ്, കർണ്ണാടക, തമിഴ്നാട്, ബീഹാർ, അസ്സാം, ഗുജറാത്ത് തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തോട്ട മടിസ്ഥാനത്തിൽ ഇത് കൃഷി ചെയ്തു വരു ന്നുണ്ട്. പപ്പായയുടെ വാണിജ്യ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം മണിപ്പൂരിനാണ്.

സസ്യ വിവരണം

അഞ്ച് മുതൽ പത്ത് മീറ്റർ വരെ ഉയരത്തിലാണ് പപ്പയയുടെ വളർച്ച . എളുപ്പത്തിൽ വളരുന്ന ഈ മരത്തടി ഒട്ടും ഉറപ്പില്ലാത്തതാണ്. തണ്ടിന്റെ അഗ്രഭാഗത്താണ് ഇലകൾ ക്രമീകരിച്ചിരിക്കുന്നത് . വേരുകൾ അധികം ആഴത്തിൽ ഇറങ്ങിപ്പോകാറില്ല. രണ്ടടിയോളം നീളമുളള അകം പൊള്ളയായ കുഴലു പോലെയുള്ള തണ്ടുകളുടെ അഗ്രഭാഗത്താണ് ഇലകൾ കാണുക. ഇലകൾ വളരെ വലുതും പച്ചനിറത്തിൽ കൈപ്പത്തി മാതിരി വലിയ പാളികളോട്‌ കൂടിയതുമാണ്.ചെടിയുടെ ഏതെങ്കിലും ഭാഗത്ത് പോറൽ ഏൽപ്പിച്ചാൽ പാല് പോലെയുള്ള കറ ഉണ്ടാവുന്നത്
പപ്പയയുടെ പ്രത്യേകതയാണ്. ചെടിയിൽ ആൺ, പെൺ മരങ്ങളും കൂടാതെ ആൺ പൂക്കളും പെൺപൂക്കളും ഒരുമിച്ച് കാണുന്ന മരങ്ങളും ഉണ്ട്. പൂവിട്ട് നിൽക്കുന്ന ആൺ മരങ്ങളെ പെട്ടെന്ന് തിരിച്ചറിയാം. നീണ്ട പൂത്തണ്ടുകളുടെ അഗ്രഭാഗത്താണ് ആൺപൂക്കൾ കാണപ്പെടുക. പെൺ മരത്തിലെ പൂക്കൾ തടിയോട് ചേർന്ന് കുറുകിയ ഞെട്ടുകളിലാണ് ഉണ്ടാകുക. എല്ലാ കാലത്തും പൂക്കളും കായ്കളും ഉണ്ടാകും. ചെടികൾ പൂക്കുന്നത് വരെ ചെടി ആണോ , പെണ്ണോ എന്ന് തിരിച്ചറിയാനാവില്ല.
പെൺപൂക്കൾ പരാഗണം നടന്നാൽ നമ്മുടെ കാലാവസ്ഥയിൽ നാലര – അഞ്ച് മാസം കൊണ്ട് കായ്കൾ വിളഞ്ഞ് പഴുക്കും. വെളളനിറമുള്ള വിത്തുകൾ കായ്കൾ പാകം വരുന്നതോടെ കറുപ്പ് നിറത്തിലാകും.

മണ്ണും കാലാവസ്ഥയും

ഉഷ്ണമേഖലാ പ്രദേശമാണ് പപ്പയ വളരാനനുയോജ്യം. കനത്ത മഴയും കടുത്ത വരൾച്ചയും ഇതിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. 22_26 ഡിഗ്രി C ചൂടാണ് പപ്പായ കൃഷിക്ക് അനുയോജ്യം.ഫലപുഷ്ടിയും വെള്ളം കെട്ടി നിൽക്കാത്തതുമായ എല്ലാതരം മണ്ണിലും പപ്പയ നന്നായി വളരും.

കൃഷി രീതി

നാടൻ ഇനങ്ങൾക്ക് പുറമെ വർഗസങ്കരണം വഴി തയ്യാറാക്കിയിട്ടുള്ള മികച്ച ഇനങ്ങൾ ഇപ്പോൾ പ്രചാരത്തിലുണ്ട്.
വാഷിങ്ങ്ടൺ, ഹണിഡ്യൂ ,റെഡ് ലേഡി , കൂർഗ് ഹണിഡ്യൂ , സോളോ , പൂസ ഡ്വാർഫ് , സൂര്യ, കോ-2, കോ- 5, കോ-7, പൂസനൻഹാ, പൂസ ജയന്റ്, പൂസ ഡിലീഷ്യസ് എന്നിവ മികച്ച ഉൽപ്പാദന ക്ഷമതയുള്ളവയാണ്.
ഇവയിൽ കറ (പപ്പയിൻ ) എടുക്കുന്നതിന് ഏറ്റവും യോജിച്ചത് കോ- 2, കോ- 5 എന്നീ ഇനങ്ങളാണ്.
വിത്ത് വഴിയാണ് പ്രവർദ്ധനം. പഴുത്ത പപ്പയുടെ വിത്താണ് നടുവാനായി ഉപയോഗിക്കുക. വിത്ത് പാകാൻ പറ്റിയ സമയം ഫെബ്രവരി – മാർച്ച് ആണ്. രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയും 15 സെ.മീറ്റർ ഉയരവുമുളള വാരങ്ങളിൽ അധികം ആഴത്തിലല്ലാതെ വിത്ത് പാകാം. വിത്തുകൾ തമ്മിൽ 5 സെ.മീറ്ററും വരികൾ തമ്മിൽ 15 സെ.മീറ്ററും അകലത്തിലാണ് വിത്ത് പാകേണ്ടത്. ഒരു എക്കർ സ്ഥലത്തേക്ക് ആവശ്യമായ തൈകൾ ലഭിക്കാൻ 100 ഗ്രാം വിത്ത് മതിയാകും.
പോളിത്തീൻ ബാഗിൽ വിത്ത് പാകിയും തൈകൾ ഉണ്ടാക്കാം. മണ്ണും മണലും കാലിവളവും തുല്യ അളവിൽ ചേർത്ത മിശ്രിതം കൊണ്ട് ബാഗ് നിറച്ച് ഓരോ ബാഗിലും രണ്ട് വിത്ത് വീതം നടാം. മുളച്ച് കഴിയുമ്പോൾ കരുത്തുള്ള ഒരു തൈ നിർത്തി ബാക്കിയുളളവ പിഴുത് മാറ്റണം.
മൗണ്ട് ലെയറിങ്ങ് എന്ന കായിക പ്രവർദ്ധന രീതിയിലും തൈകൾ ഉൽപ്പാദിപ്പിക്കാം.

വിത്തിട്ട് ഒന്നര – രണ്ട് മാസത്തിനകം തൈകൾ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം.
അൻപത് സെ.മീ. വീതം നീളം, വീതി, താഴ്ചയുള്ള കുഴികളെടുത്ത് മേൽമണ്ണും ചാണകപ്പൊടിയും ചേർത്ത് നിറക്കണം. മഴക്കാലത്തോടെ തയ്യാറാക്കി വെച്ച സ്ഥലങ്ങളിൽ തൈകൾ നടാം. ചെറുപ്രായത്തിൽ ആണും പെണ്ണും തിരിച്ചറിയാൻ സാദ്ധ്യമല്ലാത്തതു കൊണ്ട് ഓരോയിടത്തും രണ്ടാേ മൂന്നോ തൈകൾ വീതം നടേണ്ടതാണ്. നട്ട തൈകൾക്ക് താൽക്കാലികമായ തണൽ തൈകൾ പിടിച്ചു കിട്ടുന്നതുവരെ നൽകണം. ചെടികൾ പുഷ്പിച്ച് ലിംഗഭേദം തിരിച്ചറിഞ്ഞാൽ 10 പെൺ ചെടികൾക്ക് ഒരു ആൺ ചെടിയെന്ന തോതിൽ നിർത്തി ബാക്കി ആൺ ചെടികളെല്ലാം മുറിച്ചു കളയണം .
നടുന്ന ഇനമനുസരിച്ച് നട്ട് മൂന്ന് മാസം മുതൽ പത്ത് മാസത്തിനകം ചെടികൾ കായ്ച്ച് തുടങ്ങും.
ഓരോ വർഷവും മഴ ആരംഭിക്കുന്നതോടെ 25 കി.ഗം എന്ന തോതിൽ ജൈവ വളം തൈയുടെ ചുറ്റും വേരുകൾക്ക് കേട് വരാത്ത വിധം തടമെടുത്ത് നൽകുന്നത് വിളവർധനക്ക് സഹായകമാകും. ഒരു വർഷം ഒരു ചെടിയിൽ നിന്നും 30 കായ്കൾ വരെ ലഭിക്കും. മൂന്ന് വർഷങ്ങൾക്ക് ശേഷം വിളവ് കുറഞ്ഞ് വരും.

പോഷക -ഔഷധ ഗുണങ്ങൾ

പപ്പയയെ പോഷകക്കലവറയെന്ന് വിശേഷിപ്പിക്കാം.
100 ഗ്രാം പപ്പയയിൽ ജലാംശം 90.8 ശതമാനം, അന്നജം 7.2 ഗ്രാം, കൊഴുപ്പ് 0.1 ഗ്രാം, മാംസ്യം 0.6 ഗ്രാം, കാൽസ്യം 17 മി.ഗ്രാം , ഇരുമ്പ് 0.5 മി.ഗ്രാം , ഫോസ്ഫറസ് 13 മി.ഗ്രാം , തയമിൻ 0.4 മി.ഗ്രാം , വിറ്റാമിൻ ഡി 57 മി.ഗ്രാം , വിറ്റാമിൻ സി 115.25 മി.ഗ്രാം , ഡയറ്റി നാരുകൾ 0.9 ഗ്രാംഅടങ്ങിയിട്ടുണ്ട്.
സുക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പഞ്ചസാരയിനങ്ങളാണ് ഈ പഴത്തിന് മധുരം നൽകുന്നത്.
പപ്പായ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. മാത്രമല്ല വയറ്റിൽ ഉണ്ടാകുന്ന കൃമികളെ നശിപ്പിക്കുവാനും ഇത് ഉത്തമമത്രെ. ചർമ്മരോഗങ്ങൾക്ക് പഴുത്ത പപ്പയ അരച്ചുപുരട്ടാറുണ്ട്. മുണ്ടിനീരിന് ശമനം നൽകാൻ ഇതിന്റെ പൂക്കൾ അരച്ച് പുരട്ടാറുണ്ട്. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിനും പപ്പായ ഇന്ന് ഏറെ ഉപയോഗിക്കുന്നു. ക്രീമുകൾ, സോപ്പുകൾ, ഫേഷ്യൽ ക്രീമുകൾ എന്നിവയിൽ പപ്പായയുടെ സത്ത് ഉപയോഗിച്ചു വരുന്നു.
മൂപ്പെത്താത്ത പപ്പയിൽ അടങ്ങിയിട്ടുള്ള ഫൈറ്റോ കെമിക്കൽ ഘടകം ഗർഭധാരണ സാദ്ധ്യതയില്ലാതാക്കുമത്രേ. പപ്പയ ഇലയിലും കായയിലും കാർ പെയ്ൻ, ആൻ തൽ മിൻ ടിക് ആൽക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കൂട്ടുമെന്ന വിശ്വാസത്തിൽ ഡെങ്കിപ്പനിയുടെ ചികിസയിൽ ഇതിന്റെ ഇല ഉപയോഗിക്കുന്നു. ചില രാജ്യങ്ങളിൽ മലേറിയക്ക് ചികിത്സയായി പപ്പായ ഇല കൊണ്ടുള്ള ചായ കുടിക്കാറുണ്ട്.
ഭക്ഷ്യവിഭവമെന്ന നിലയിൽപപ്പയ കൂടുതലായും ജ്യൂസ്, ജാം, ഫ്രൂട്ട് സലാഡ് എന്നിവക്കായാണ് ഉപയോഗിക്കുന്നത്.

July 17, 2021 2 comments
0 FacebookTwitterPinterestEmail
അടുക്കളത്തോട്ടംഔഷധസസ്യങ്ങൾകാർഷികവാർത്തകൾ

നട്ടുവളർത്താ൦ എക്സോട്ടിക് ഇലക്കറികൾ…

by krishippura July 17, 2021
written by krishippura

നമ്മുടെ അടുക്കള തോട്ടത്തിലു൦ തീൻമേശയിലു൦ ഒഴിവാക്കപ്പെടാനാവാത്തവയാണ് ഇലക്കറികൾ. ആരോഗ്യ പാലനത്തിൽ ഇലക്കറികളുടെ സ്ഥാന൦ മുന്നിലാണ് എന്നതു തന്നെയാണ് അതിനുള്ള കാരണ൦. കണ്ണ്, രക്തം, ദഹന വ്യവസ്ഥ എന്നിവയ്ക്കെല്ലാം ധാരാളം ഇലക്കറികള്‍ കഴിക്കുന്നത് ഗുണ൦ ചെയ്യു൦ . ജീവിതശൈലി രോഗങ്ങളുടെ പ്രരിരോധത്തിനു൦ നിയന്ത്രണത്തിനു൦ ഇലക്കറികൾ ഏറെ പ്രാധാന്യമർഹിക്കുന്നു.വിവിധയിന൦ ചീരകൾ, മുരിങ്ങ എന്നിവയാണ് നമ്മുടെ നാട്ടിലെ പ്രധാന ഇലക്കറികള്‍. ഈ വിഭാഗത്തിലേക്ക് എത്തിയിരിക്കുന്ന പുതു താരങ്ങളാണ് എക്സോട്ടിക് ഇലക്കറികൾ. സാലാഡുകൾ കൂടുതൽ ആരോഗ്യദായകവു൦ ആകർഷകവുമാക്കാൻ ഇവ അനുയോജ്യമാണ്. വിദേശികളായ ഇവ നമ്മുടെ നാട്ടിലും നല്ല പോലെ വളരും, കൃഷി രീതികളും എളുപ്പമാണ്. ഗ്രോബാഗ്, ചാക്ക്, ചട്ടി എന്നിവയിലെല്ലാം ടെറസിലും മറ്റും ഇവ വളർത്താവുന്നതാണ്.

പെരില്ല (ഷിസോ)

ജപ്പാന്‍, കൊറിയ തുടങ്ങിയ നാട്ടിലുള്ളവരെ കണ്ടാല്‍ എപ്പോഴും ചെറുപ്പമായിരിക്കും. ധാരാളം ഇലക്കറികളും മറ്റും ആവിയില്‍ വേവിച്ചു കഴിക്കുന്നതാണ് അവരുടെ നിത്യ യൌവ്വനത്തിന് കാരണം. അവരുടെ പ്രധാന ഭക്ഷണം തന്നെ ധാന്യങ്ങളും ഇലക്കറികളുമൊക്കെയാണ്. ഇതില്‍ പ്രധാനമാണ് റെഡ് പെരില്ല എന്ന ഷിസോ. സാലഡ് ഉണ്ടാക്കാന്‍ ഏറെ നല്ലതാണ്. ജപ്പാനിലും കൊറിയയിലും ധാരാളം ഉപയോഗിക്കുന്നു. നട്ട് 70 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. ചീരയുടെ കുടുംബക്കാരനായ പെരില്ല പച്ചയും ചുവപ്പമുണ്ട്. ചീര കൃഷി ചെയ്യും പോലെ തന്നെ നടാം.


കെയ്ല്‍

കാഴ്ചയിൽ കാബേജിന്റെ ഇലകള്‍ പോലെയുള്ള ഇവ
അടുത്തിടെയാണ് നമ്മുടെ നാട്ടിൽ പ്രചാരത്തിലായത്. ലീഫ് കാബേജ് എന്നും വിളിപ്പേരുണ്ട്. പോഷക സമ്പുഷ്ടമായ ധാരാളം ഇലകള്‍ ഇവയിലുണ്ടാകും. വിറ്റാമിന്‍ എ,സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ബുദ്ധിവികാസം മുതല്‍ രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ വരെ കെയ്ല്‍ ഇടയ്ക്ക് കഴിക്കുന്നത് നല്ലതാണ്. അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും സലാഡുകളിലും മറ്റു ഭക്ഷണ സാധനങ്ങളിലും കെയ്ല്‍ സ്ഥിരം സാന്നിധ്യമാണ്. ശീതകാല വിളയാണെങ്കിലും നമ്മുടെ നാട്ടിലും കെയ്ല്‍ നല്ല പോലെ വളരും. ഗ്രോബാഗില്‍ കൃഷി ചെയ്യാന്‍ ഇവ ഏറെ അനുയോജ്യമാണ്.

നാപ കാബേജ്

ശീതകാല പച്ചക്കറികളുടെ വിഭാഗത്തിലുൾപ്പെടുന്ന ഇവ നട്ട്
രണ്ടു മാസത്തിനുള്ളില്‍ ഇല നുള്ളിത്തുടങ്ങാം. നല്ല തണുത്ത കാലാവസ്ഥയിലാണ് മികച്ച വിളവ് നല്‍കുക.
ചൈനക്കാരുടെ പ്രധാന ഭക്ഷണമായതിനാൽ ഈ ഇലക്കറിയ്ക്ക് ചൈനീസ് കാബേജ് എന്ന വിളിപ്പേരുമുണ്ട്. നമ്മുടെ കറിവേപ്പില പോലെ ഫ്രൈ ഐറ്റംസിന് മുകളില്‍ വിതറാനും സലാഡിനു൦ ഉപയോഗിക്കുന്നു.

സെലറി

ചതുപ്പു നിലങ്ങളില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ ഇലക്കറിയീനമാണ് സെലറി. നീണ്ട തണ്ടില്‍ ധാരാളം ഇലകളുണ്ടാകും. ഇവ പറിച്ചെടുത്ത് ഉപയോഗിക്കാം. വലിയ പരിചരണമൊന്നും നല്‍കാതെ വളര്‍ത്തിയെടുക്കാം.ആന്റി ഓക്സൈഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ള സെലറി ചൈനീസ് നാട്ടുചികിത്സയില്‍ ഏറെ ഉപയോഗിക്കുന്നുണ്ട്. പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വാണിജ്യ ആവശ്യത്തിന് സെലറി കൃഷി ചെയ്യുന്നുണ്ട്.

ലെറ്റിയൂസ്

കാബേജിന്റെ കുടുംബക്കാരനാണ് ലെറ്റിയൂസ്. ചേനപ്പൂവിനെ അനുസ്മരിക്കുന്ന വിധത്തിലാണ് രൂപം. ഇലകള്‍ ഒട്ടിച്ചേര്‍ന്ന് മുകളിലേക്ക് വളര്‍ന്നു വരും. മണ്ണില്‍ നട്ടാലും നല്ല വിളവ് ലഭിക്കും. കീടങ്ങളോ രോഗങ്ങളോ ഒന്നും വലിയ രീതിയില്‍ ആക്രമിക്കുകയില്ല.

പോഷകകാര്യത്തിൽ എക്സലൻ്റായ എക്സോട്ടിക് ഇലക്കറികളുടെ വിത്തുകൾ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലു൦ നിന്നോ നഴ്സറികളിലു൦ ലഭ്യമാണ്.

July 17, 2021 0 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾ

വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ഹരിത കിരീടമണിഞ്ഞ കൈതച്ചക്ക

by krishippura July 17, 2021
written by krishippura

എംകെപി മാവിലായി

ശിരസ്സിൽ ഹരിത കിരീടമണിഞ്ഞ് രാജകീയ പ്രൗഢിയോടെ നിൽക്കുന്ന ഫലമാണ് കൈതച്ചക്ക. ബ്രസീലാണ് ജന്മദേശം. 1548 ൽ ആണ് ഇത് ഇന്ത്യയിലേക്ക് വ്യാപിച്ചത്. ഇന്ത്യക്ക് പുറമെ ഇന്ന് മലയ, ഹവായ് , സൗത്ത് ആഫിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്തു വരുന്നുണ്ട്.ഉഷ്ണമേഖലാപ്രദേശങ്ങൾക്ക് യോജിച്ച വിളയാണിത്. വരൾച്ചയെ അതിജീവിച്ചു വളരാനുളള ശേഷി വളരെ കൂടുതലാണ്. വർഷത്തിൽ 100 മുതൽ 150 സെ.മീറ്റർ മഴലഭിച്ചാൽ ചെടി തൃപ്തികരമായി വളരും.ബ്രസീൽ ആണ് കൈതച്ചക്കയുടെ ജന്മദേശം. ഇന്ത്യയിലേക്ക് കൈതച്ചക്ക കൊണ്ടുവന്നത് പോർച്ച് ഗീസുകാരാണ്. കൈതച്ചക്ക ഏറ്റവും അധികം കൃഷി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.ബ്രൊമീലിയേസിയേ (Bromeliaceae) കുടുംബത്തിൽപ്പെട്ട കൈതച്ചക്കയുടെ ശാസ്ത്രനാമം അനാനാസ് കോമോസസ് ( Ananas comosus) എന്നാണ്.

സസ്യ വിവരണം ‘
കൈതച്ചക്കയുടെ മാധുര്യവും സ്വതസിദ്ധമായ രചിയും മറ്റൊരു ഫലത്തിനും അവകാശപ്പെടാനാവില്ല.ഏകദേശം ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന സസ്യമാണിത്. മണ്ണിനോട് ചേർന്ന് നീളം കുറഞ്ഞ ഒരു കാണ്ഡമാണ് കൈതക്കുള്ളത്. കാണ്ഡത്തിന് ചുറ്റുമായി മെലിഞ്ഞ് നീളമുള്ള ഇലകൾ വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് അര മീറ്ററോളം നീളമുണ്ടാകും. ഇവ നല്ല കട്ടിയുള്ളതും മെഴുകു പോലെ ആവരണമുള്ളതു മാണ്. ഇലകളുടെ അരികുകളിൽ മിക്കയിനങ്ങളിലും ചെറിയ മുള്ളുകൾ ഉണ്ടാകും. ഇലകളുടെ മദ്ധ്യത്തിലായി കാണ്ഡത്തോട് ചേർന്ന് തണ്ടിലാണ് പൂക്കൾ ഉണ്ടാവുക . ഇവ കൂട്ടമായി ചെറിയ കൈതചക്കയുടെ ആകൃതിയിലായിരിക്കും.സിലിണ്ടറാകൃതിയിലോ അണ്ഡാകൃതിയിലോ ആയിരിക്കും ഫലങ്ങൾ കാണപ്പെടുക. ആദ്യ ഫലം മൂപ്പെത്തിയാൽ ചുവട്ടിൽ നിന്നും ചെറു തൈകൾ (suekers ) ഉണ്ടായി തുടർ വളർച്ച സാധ്യമാക്കുന്നു.

മണ്ണും കാലാവസ്ഥയും

കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യവും വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയുന്നതുമായ കൈതച്ചക്ക നീർവാർച്ചാ സൗകര്യമുളള ഏത് തരം മണ്ണിലും നന്നായി വളരും. എന്നാൽ വെളളക്കെട്ടുള്ള പ്രദേശം കൈതവളർത്താൻ അനുയോജ്യമല്ല.

കൃഷി രീതി

കൈതച്ചക്ക തനി വിളയായും ഇടവിളയായും കൃഷി ചെയ്യാം.കന്നുകൾ , സ്ളിപ്പുകൾ, ചക്കയുടെ തലപ്പ് അഥവാ മകുടം എന്നിവയെല്ലാം നടാനുപയോഗിക്കാമെങ്കിലും കന്നുകൾ നട്ട് രണ്ടാം കൊല്ലം തന്നെ കായ്ക്കുമെന്നതിനാൽ ഇതാണ് കൂടുതൽ നല്ലത്. ചെടിയുടെ ചുവട്ടിലെ ഇലകൾ തണ്ടുമായി ചേരുന്ന ഭാഗത്തു നിന്നുമാണ് കന്നുകൾ ഉണ്ടാവുക.
കന്ന് നടുന്നതിന് മുൻപായി ഒരാഴ്ച തണലിൽ പരത്തിയിട്ട് ഉണങ്ങാൻ അനുവദിക്കണം. അതിനു ശേഷം കന്നുകളുടെ അടിഭാഗത്ത് അഞ്ച് സെ.മീറ്ററോളം നീളം വരെ കാണപ്പെടുന്ന മൂന്നോ നാലോ ഉണങ്ങിയ ഇലകൾ നീക്കണം. വീണ്ടും തണലത്ത് പരത്തിയിട്ട് ഒരാഴ്ച ഉണക്കിയാൽ ഇവനടുവാൻ അനുയോജ്യമാകും. ചക്കയുടെ തൊട്ടു താഴെ മകുടവുമായുള്ള സന്ധിയിൽ നിന്നും വളർന്നു വരുന്ന ചെറിയ സ്ലിപ്പുകളും , ചക്കയുടെ മുകളിൽ ഉളള മകുടവും ഉപയോഗിച്ച് കൃഷി ചെയ്യാമെങ്കിലും ഇവ കായ്ക്കാൻ കൂടുതൽ കാലമെടുക്കുമെന്ന പോരായ്മയുണ്ട്.

കൈതച്ചക്കയിൽ ക്യൂ ,മൗറീഷ്യസ് , ക്വീൻ, അമൃത എന്നീ ഇനങ്ങളാണ് മെച്ചപ്പെട്ടവയായി കണ്ടിട്ടുള്ളത്.കൈതയുടെ ആരോഗ്യകരമായ വളർച്ചക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്.
ഉഴുതോ കിളച്ചോ മണ്ണിളക്കിയതിനു ശേഷം 90 സെ.മീ. വീതിയിലും 15 മുതൽ 30 സെ.മീ. ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും ചാലുകൾ എടുക്കണം. കന്നുകൾ 7.5 മുതൽ 10 സെ.മീ. താഴത്തി നല്ലവണ്ണം ഉറപ്പിച്ചു നടണം. ചെടികൾ തമ്മിൽ 25 സെ.മീ മുതൽ 45 സെ.മീ വരെ അകലവും വരികൾ തമ്മിൽ 60 സെ.മീ അകലവും കിട്ടത്തക്കവിധം നടാം.
നിലമൊരുക്കുന്നതിനോടൊപ്പം ഒരു സെന്റ് സ്ഥലത്തേക്ക് 100 കി.ഗ്രാം എന്ന കണക്കിൽ കാലിവളമോ കംബോസ്റ്റോ ചേർക്കണം. മഴക്കാലമാണ് കൈതച്ചക്ക കൃഷിക്ക് പറ്റിയ സമയം. നട്ട തൈകൾക്ക് ചുറ്റും വെള്ളം കെട്ടി നിൽക്കില്ലെന്ന് ഉറപ്പുവരുത്തണം. ജലസേചന സൗകര്യമുളള സ്ഥലങ്ങളിൽ വേനൽക്കാലത്ത് രണ്ടാഴ്ച ഇടവിട്ട് നനച്ചു കൊടുക്കുന്നത് കായയുടെ വലിപ്പവും വിളവും കൂട്ടുന്നതിനുപകരിക്കും. ചെടിക്ക് ചുറ്റും ഉണക്കിലയിട്ട് പുതയിടുന്നതും നല്ല ഫലം ചെയ്യും.ഫെബ്രവരി മുതൽ ഏപ്രിൽ മാസങ്ങളിലാണ് സാധാരണ ഗതിയിൽ ഇവ പുഷ്പിക്കുന്നത്. പ്രധാന വിളവെടുപ്പ് കാലം ജൂലൈ മുതൽ സെപ്തംബർ മാസങ്ങളിലാണ്. കൈതച്ചക്കയിൽ ഒരുമിച്ച് വിപണി കണ്ടെത്തുന്നതിന് അവ ഒരേ സമയം പുഷ്പിക്കേണ്ടത് ആവശ്യമായി വരുമ്പോൾ ഹോർമോൺ പ്രയോഗം നടത്താറുണ്ട്.

പോഷക ഗുണം

പഴുത്ത ഫലങ്ങൾ പുറന്തൊലി നീക്കം ചെയ്ത് അതേപടി കഴിക്കാവുന്നതാണ്. കൈതച്ചക്ക ഉപയോഗിച്ച് ജ്യൂസുകൾ, സിറപ്പുകൾ, ജാമുകൾ എന്നിവ നിർമ്മിക്കുന്നു. മിഠായികൾ, ബേക്കറി പലഹാരങ്ങൾ എന്നിവയാൽ കൈതച്ചക്ക സംസ്ക്കരിച്ച് ചേരുവയായി ചേർക്കുന്നുണ്ട്. ബിയർ, മദ്യം തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ നിർമ്മിക്കാനും കൈതച്ചക്ക ഉപയോഗിക്കുന്നു. ജ്യൂസുണ്ടാക്കിയതിനു ശേഷം ബാക്കിവരുന്ന ഫലത്തിന്റെ അവശിഷ്ടത്തിൽ നിന്നും വിനാഗിരി ഉൽപ്പാദിപ്പിക്കുന്നുണ്ട്.കൈതച്ചക്കക്ക് മധുരം നൽകുന്നത് ഇതിൽ കാണപ്പെടുന്ന വിവിധ തരം പഞ്ചസാരകളാണ്.100 ഗ്രാം പൈനാപ്പിളിൽ സുക്രോസ് , ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയെല്ലാം കൂടി 9.85 ഗ്രാം അടങ്ങിയിട്ടുണ്ട്. കൂടാതെ 1.2 ഗ്രാം ഡയറ്ററിനാരുകൾ, 13. 12 ഗ്രാം അന്നജം, 47.8 മില്ലിഗ്രാം വിറ്റാമിൻ സി, 17 മില്ലിഗ്രാം കാൽസ്യം, 12 മില്ലിഗ്രാം ഇരുമ്പ്, 1 മില്ലിഗ്രാം സോഡിയം, 125 മില്ലിഗ്രാം പൊട്ടാസ്യം, 35 മില്ലിഗ്രാം ബീറ്റ- കരോട്ടിൻ ഇവയും കാണപ്പെടുന്നു. വിറ്റാ മിൻ എ, വിറ്റാമിൻ ബി വർഗത്തിലെ തയാമിൻ, റൈബോഫ്ളവിൻ, നിയാസിൻ ഇവയും ഉണ്ട്. വിറ്റാമിൻ സി (അസ്കോർബിക് ആസിഡ്), സിട്രോണിക് ആസിഡ്, മാലിക് ആസിഡ് ഇവയാണ് മുഖ്യമായും കൈതച്ചക്കക്ക് നേരിയ പുളിരസം പ്രധാനം ചെയ്യുന്നത്. പഴത്തിന്റെ കാമ്പിൽ ധാതുലവണങ്ങളായ ബോറോൺ, മാംഗനീസ്, മഗ്നീഷ്യം എന്നിവയും കുറഞ്ഞ അളവിൽ അടങ്ങിയിട്ടുണ്ട്.

ഔഷധ ഗുണം

കൈതച്ചക്കയുടെ ഔഷധവീര്യം പ്രസിദ്ധമാണ്. കുട്ടികൾക്കുണ്ടാവുന്നവില്ലൻ ചുമ, നിലങ്കാരി ചുമ, തൊണ്ണൂറാം ചുമ എന്നിവക്ക് പ്രതിവിധിയായി ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന കൈതച്ചക്ക ലേഹ്യം ഉത്തമമാണ്.ചെടിയുടെ ഇല പിഴിഞ്ഞെടുക്കുന്ന നീര് ഒന്നാന്തരം ആന്റി സെപ്റ്റിക്ക് ആണ്. ഈ നീരിന് കൃമികളെ നശിപ്പിക്കുവാനുള്ള കഴിവുണ്ട്. കൈതച്ചക്ക നീരിൽ അടങ്ങിയിട്ടുള്ള ബ്രൊ മിലിൻ എന്ന എൻസൈമിന് ഭക്ഷണപദാർത്ഥങ്ങളെ എളുപ്പത്തിൽ ദഹിപ്പിക്കുവാൻ കഴിയും.
വൃക്ക സംബന്ധമായ രോഗങ്ങൾക്ക് കൈതച്ചക്ക വളരെ നല്ലതാണ്. പ്രകൃതിദത്തമായ പൊട്ടാസ്യം ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും കൈതച്ചക്ക ഉത്തമാഹാരമാണ്. എന്നാൽപഴുത്ത കൈതച്ചക്ക ഗർഭിണികൾ കഴിക്കുന്നത് നല്ലതല്ലെന്ന് നിഘണ്ടു രത്നാകരം എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.

July 17, 2021 2 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾപഴവർഗങ്ങൾ

ഏറെ അയുസ്സുള്ള നിത്യ ഹരിത വൃക്ഷം സപ്പോട്ട എന്ന ചിക്കു

by krishippura July 15, 2021
written by krishippura

എംകെപി മാവിലായി

ഭാരതത്തിൽ കേരളമുൾപ്പെടെയുളള മിക്ക സംസ്ഥാനങ്ങളിലും കൃഷി ചെയ്തു വരുന്നതും ഏവർക്കും സുപരിചിതവുമായ പഴമാണ് സപ്പോട്ട അഥവാ ചിക്കു . ദീർഘകാലം ഇടതടവില്ലാതെ ആദായം തരാനുള്ള കഴിവ്, കീടരോഗങ്ങളെ കീഴ്പ്പെടുത്തി കൊണ്ടുള്ള വളർച്ച എന്നിവ സപ്പോട്ട മരത്തിന്റെ പ്രത്യേകതയാണ്. വീട്ടുവളപ്പിൽ വളർത്താനും വാണിജ്യ കൃഷിക്കും യോജിച്ചതാണിത്.
ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുകയും സമൃദ്ധമായി കായ്ക്കുകയും ചെയ്യുന്ന ഈ ഫലവൃക്ഷം സാപ്പോട്ടേ സിയേ (Sapotaceae) സസ്യ കുടുംബത്തിൽ പെട്ടതാണ്. മനിൽക്കര സപ്പോട്ട (ManilKera sapota) എന്നാണ് ശാസ്ത്ര നാമം .
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ് നാട്, ഗുജറാത്ത്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ് സപ്പോട്ട കൂടുതലായും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നത്.
ഭാരതത്തിന് പുറമെ ഫിലിപ്പീൻസ്, ശ്രീലങ്ക, മലേഷ്യ എന്നീ ഏഷ്യൻ രാജ്യങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ സപ്പോട്ട കൃഷിചെയ്യുന്നുണ്ട്.
ദക്ഷിണ അമേരിക്കയാണ് ഈ പഴത്തിന്റെ ജന്മദേശം.

സസ്യ വിവരണം

ഏറെ അയുസ്സുള്ള നിത്യ ഹരിത വൃക്ഷമാണിത്. ഏകദേശം 20 മീറ്റർ വരെ ഉയരത്തിൽ വളരാനുളള കഴിവ് ഈ വൃക്ഷത്തിനുണ്ട്. പഴത്തിന് വേണ്ടത്ര സൗന്ദര്യമില്ലെങ്കിലും മരം കാഴ്ചയിൽ മനോഹരമാണ്. തിളക്കമുള്ള മിനുത്ത ഇലകളും ഉറപ്പു കൂടിയ മരത്തടിയുമാണ് ഇവയ്ക്കുണ്ടാവുക. മരത്തിന്റെ ഫലമുൾപ്പെടെ എല്ലാ ഭാഗങ്ങളിലും വെളുത്ത കറ ഇതിന്റെ പ്രത്യേകതയാണ്. ഇളം ശാഖകളിൽ ബെൽ രൂപത്തിലുള്ള വെളളപ്പൂക്കൾ ചെറിയ കൂട്ടങ്ങളായാണുണ്ടാവുക. പൂക്കൾ പരാഗണം കഴിഞ്ഞ് കായ്കൾ വിളഞ്ഞ് പാകമാകുവാൻ നാല് മാസത്തോളമെടുക്കും. ഫലത്തിന് ഗോളാകൃതിയോ മുട്ടയുടെ ആകൃതിയോ ആണുള്ളത്. കാഴ്ചയിൽ ഉരുളക്കിഴങ്ങിനോട് സാമ്യമുണ്ട്. ഉള്ളിൽ മാംസളവും ഭക്ഷ്യയോഗ്യവുമായ ഭാഗം അറകൾ പോലെ വിഭജിച്ചിരിക്കും. കായ്ക്കുള്ളിൽ രണ്ട് മുതൽ പത്ത് വരെ വിത്തുകൾ കാണും. പുറം തൊലിയും വിത്തുകളും ഒഴികെ പഴത്തിന്റെ ബാക്കി ഭാഗം ഭക്ഷ്യയോഗ്യമാണ്. ഒരു സാധാരണ മരത്തിൽ നിന്നും പ്രതിവർഷം 160 കി.ഗ്രാം പഴങ്ങൾ ലഭിക്കും.

കൃഷിരീതി

എല്ലാതരം മണ്ണിലും സപ്പോട്ട വളരും. നല്ല നീർവാർച്ചയുള്ള മണ്ണാണ് അനുയോജ്യം. വാർഷിക മഴ 225 – 375 സെ.മീറ്ററും താപനില 10 മുതൽ 34 സെൽഷ്യസ് വരെയാകാം. സമുദ്രനിരപ്പിൽ നിന്നും നാലായിരം അടി ഉയരമുള്ള പ്രദേശങ്ങളിലും ഇവ നന്നായി വളരുന്നുണ്ട്.

കൃഷി രീതി

മഴക്കാലമാണ് നടീലിന് നല്ലത്. വിത്ത് മുളപ്പിച്ചെടുത്ത തൈകൾക്ക് മാതൃവൃക്ഷത്തിന്റെ അതേ ഗുണം ഉണ്ടായിരിക്കില്ല എന്നതുകൊണ്ട് ലെയറുകളോ ഗ്രാഫ്റ്റുകളോ നട്ടുവളർത്തുന്നതാണ് നല്ലത്. സപ്പോട്ടയുടെ ഒട്ടുതൈകൾ ഉണ്ടാക്കുന്നതിന് റൂട്ട് സ്റ്റോക്കായി സപ്പോട്ടയുടെ കുടുംബത്തിൽപ്പെട്ട കിർണി എന്ന മരത്തിന്റെ വിത്ത് മുളപ്പിച്ച തൈകളാണ് ഏറ്റവും യോജിച്ചത്. ആറ് മാസം പ്രായമായ തൈകളിൽ ഗ്രാഫ്റ്റിങ്ങ് നടത്താവുന്നതാണ്.

വിവിധയിനം സങ്കര ഇനങ്ങൾ സപ്പോട്ടയിൽ പ്രചാരത്തിലുണ്ട്. ക്രിക്കറ്റ് ബോൾ, ഓവൽ, കാലിപ്പട്ടി, ബദാമി, ബാരാമസി ,കൽക്കട്ട റൗണ്ട് , പാല, ബാംഗ്ളൂർ, ദ്വാരപ്പുഡി , ഛത്രി എന്നിവയാണ് ഇവയിൽ പ്രധാനം.
സാമാന്യം വലിപ്പമുളള ഉരുണ്ട കായ്കൾ തരുന്ന ഇനമാണ് ക്രിക്കറ്റ് ബാൾ. ഇടത്തരം വലിപ്പത്തത്തിൽ അണ്ഡാകൃതിയിലുള്ള പഴമാണ് പാല. ഇത് സമൃദ്ധിയായി കായ്ക്കുന്നവയാണ്. ഓവൽ എന്നയിനം സാമാന്യം വലുപ്പമുളളതും കാമ്പ് തരിയുള്ളതുമാണ്. രുചിയുടെ കാര്യത്തിൽ ഏറ്റവും മികച്ചത് ദ്വാരാ പുഡി എന്ന ഇനമാണ്.

60 സെ.മീറ്റർ വീതം നീളം, വീതി, താഴ്ചയുള്ള കുഴികളെടുത്ത് മേൽമണ്ണ് ചാണകപ്പൊടി എന്നിവ യോജിപ്പിച്ച് കുഴി പൂർണ്ണമായും മൂടിയ ശേഷം അതിന്റെ മധ്യഭാഗത്തായി തൈകൾ നടാം. നട്ട തൈകൾ ഒരു താങ്ങുമായി ചേർത്ത് ബന്ധിപ്പിക്കുന്നത് നല്ലതാണ്. ആദ്യ ഒന്ന് – രണ്ട് വർഷങ്ങളിൽ വേനൽ മാസങ്ങളിൽ ഭാഗികമായ തണൽ നൽകുന്നതും നന നൽകുന്നതും നല്ല ഫലം ചെയ്യും. മഴക്കാലത്ത് ചെടിക്ക് ചുറ്റും വെള്ളം കെട്ടി നില്ക്കാതിരിക്കാനും ശ്രദ്ധിക്കണം.
പൂർണ്ണവളർച്ചയെത്തിയ മരത്തിന് പ്രതിവർഷം 5 മുതൽ 10 കി.ഗ്രാം വരെ കാലിവളമോ, കംബോസ്റ്റോ നൽകുന്നത് മികച്ച വിളവെടുപ്പിന് സഹായകമാകും. വിത്ത് തൈകൾ വളർത്തുമ്പോൾ മരം വളർച്ചയുടെ ഒരു ഘട്ടത്തിലും കമ്പ് മുറിച്ച് വളർച്ച ക്രമീകരിക്കേണ്ട ആവശ്യമില്ല എന്നാൽ ഗ്രാഫ് റ്റോ , ലെയറോ ആണെങ്കിൽ മുകളിലേക്ക് വളരുന്ന കമ്പ് തായ്ത്തടിയായി നിർത്തി അതിൽ നിന്നും എല്ലാ വശത്തേക്കും ശാഖകൾ ഉണ്ടായി വരുന്ന വിധത്തിൽ കമ്പുകോതി നിർത്തണം.
കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങളൊന്നും വിളവിനെ ബാധിക്കുകയില്ല.

വിളവെടുപ്പ്

നമ്മുടെ കാലാവസ്ഥയിൽ ഒക്ടോബർ-നവംബർ , ഫിബ്രുവരി – മാർച്ച് മാസങ്ങളിലാണ് സപ്പോട്ട സമൃദ്ധമായി പൂവിടുക. ഒട്ടു തൈകൾ രണ്ടാം വർഷം മുതൽ കായ്ച്ചു തുടങ്ങുമെങ്കിലും ആറാം വർഷം മുതലാണ് നന്നായി കായ്കൾ നൽകി തുടങ്ങുക.
കായ്കൾ മൂത്ത് പാകമായാൽ പുറന്തൊലിയിൽ കാണുന്ന മൊരി പോലുള്ളവ അപ്രത്യക്ഷമായി നല്ല മിനുസമായിത്തീരും. നല്ലതുപോലെ വിളഞ്ഞ കായിൽ നേരിയ ഒരു പോറൽ ഏൽപ്പിച്ചാൽ മഞ്ഞ നിറം ഉണ്ടാകും. അതേസമയം പാകമാകാത്ത കായിലാണെങ്കിൽ ഇത് പച്ചനിറത്തിലായിരിക്കും. കൂടാതെ കറ കുറവായിരിക്കും. പരിചയം കൊണ്ട് പാകം വന്ന കായ്കൾ പെട്ടെന്ന് തിരിച്ചറിയാനാകും. ഇവ പറിച്ചു കഴിഞ്ഞാൽ നിരത്തിയിട്ട് കറ പോകാൻ അനുവദിക്കണം. ഒരു കായയുടെ കറ മറ്റു കായ്കളിൽ വീണാൽ ആ ഭാഗം കേടു വരാൻ സാധ്യതയുണ്ട്. കറ ഉണങ്ങിയ ശേഷം വൈക്കോലിൽ പൊതിഞ്ഞു പഴുപ്പിച്ചെടുക്കാം. പറിച്ചു നാല് – അഞ്ച് ദിവസം കൊണ്ട് കായ്കൾ പഴുക്കും. പിന്നെ ഒരാഴ്ചക്കകം കേടാകുകയും ചെയ്യും.
വാണിജ്യകൃഷിയിൽ പറിച്ചെടുത്ത കായ്കൾ തണുത്തവെള്ളത്തിൽ കഴുകി തൊലിയിൽ പറ്റി പ്പിടിച്ചിട്ടുള്ള അഴുക്കുകൾ നീക്കം ചെയ്യും. ഒരു ഡിറ്റർജന്റിൽ 0.25 ശതമാനം കുമിൾനാശിനി ലയിപ്പിച്ചതിൽ കഴുകും. കറയൂറിയിട്ടുണ്ടെങ്കിൽ തുണി കൊണ്ട് തുടച്ചുനീക്കും. ഗ്രേഡിങ്ങ് ടേബിളിൽ നിരത്തി ഉണക്കും. ഇതെല്ലാം 10 മിനുട്ടുകൊണ്ട് തീർക്കും.
വിളവെടുപ്പിന് ശേഷമുള്ള സംസ്കരണത്തിൽ ചിലർ വാക്സിംഗ് ഉൾപ്പെടുത്താറുണ്ട്. മസ് ലിൻ തുണി കൊണ്ട് ഓരോ കായും വാക്സ് കൊണ്ട് പൂശുന്നതാണ് വാക്സിംഗ് . 15 ദിവസം വരെ പഴം കേട് കൂടാതെ സൂക്ഷിക്കുവാൻ ശീതീകരണവും സാധാരണമാണ്.

പോഷക ഗുണം

100 ഗ്രാം ഭക്ഷ്യയോഗ്യമായ സപ്പോട്ടയിൽ 73.7 ശതമാനം ജലാംശമാണ്. 0.44ഗ്രാം പ്രോട്ടീൻ, 19. 9 ഗ്രാം അന്നജം 1.1 ഗ്രാം കൊഴുപ്പ്, 28 മില്ലിഗ്രാം കാത്സ്യം , 2 മില്ലിഗ്രാം ഇരുമ്പ്, 6 മില്ലിഗ്രാം വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. 100 ഗ്രാം കാമ്പ് 83 കലോറി ഊർജ്ജം പ്രധാനം ചെയ്യുന്നു. പഴത്തിൽ ധാതുലവണങ്ങളായ പൊട്ടാസ്യം, കോപ്പർ കൂടാതെ വിറ്റാമിൻ എ, വിറ്റാമിൻ ബി വിഭാഗത്തിൽപ്പെട്ട നിയാസിൻ (Niacin), പന്റാതെനിക്ക് അമ്ലം (Pantothenic acid), ഫോളേറ്റ് (Folate) എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന വിവിധ ആയൂർവേദ മരുന്നുകൾക്കായി ഉപയോഗിച്ചു വരുന്നു. സപ്പോട്ട മരത്തിലടങ്ങിയിരിക്കുന്ന ചിക്കിൾ എന്ന കറ ച്യൂയിംഗത്തിന്റെ നിർമ്മാണത്തിനുപയോഗിക്കുന്നു.

July 15, 2021 3 comments
0 FacebookTwitterPinterestEmail
കാർഷികവാർത്തകൾ

രക്തധമനികളെ വികസിപ്പിക്കുവാൻ കെൽപ്പുള്ള രാസ പദാർത്ഥങ്ങൾ വരെ തണ്ണിമത്തനിലുണ്ട്

by krishippura July 14, 2021
written by krishippura

എംകെപി മാവിലായി

വേനലിൽ വഴിയോരങ്ങളിലും കടകളിലും വൻ തോതിൽ വിൽപ്പന നടത്തുന്ന തണ്ണിമത്തൻ എന്ന വത്തക്ക അധികവും അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ് നമ്മുടെ നാട്ടിൽ എത്തിച്ചേരുന്നത്.ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലായി കണ്ടുവരുന്ന തണ്ണിമത്തന്റെ സ്വദേശം ദക്ഷിണാഫ്രിക്കയാണ്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളായ നമീബിയ, ബോത് സ്വാന, സിംബാവെ, മൊസാംബിക്, സംബിയ, മലാവി എന്നിവിടങ്ങളിലും ഇന്ന് തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്തു വരുന്നു. കൂടാതെ അമേരിക്കയിലെ മിക്ക സ്ഥലങ്ങളിലും ഇത് വിപുലമായി കൃഷി ചെയ്തു വരുന്നുണ്ട്.എ.ഡി. പത്താം നൂറ്റാണ്ടിൽ തണ്ണിമത്തൻ കൃഷിയിൽ പ്രശസ്തി നേടിയ രാജ്യമാണ് ചൈന. ഇന്നും ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തണ്ണിമത്തൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായാണ് ചൈന അറിയപ്പെടുന്നത്. കേരളത്തിൽ തണ്ണിമത്തൻ കൃഷി ചെറിയ തോതിലെങ്കിലും വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് മലപ്പുറം, കണ്ണൂർ, കാസർക്കോഡ്, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ്.ഇന്ത്യയിൽ കേരളത്തിന് പുറമേ തമിഴ്നാട്, കർണ്ണാടക, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് , മഹാരാഷ്ട്ര, ആന്ധപ്രദേശ്, ബംഗാൾ, ഹരിയാന, ഒറിസ്സ എന്നീ സംസ്ഥാനങ്ങളിലാണ് തണ്ണി മത്തൻ കൃഷി ചെയ്തു വരുന്നത്.കുക്കർബിറ്റേസിയേ (Cucurbitaceae) സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രനാമം സിട്രൂലസ് ലനേറ്റസ് (Citrullus lanatus) എന്നാണ്.

സസ്യ വിവരണം

കുമ്പള വർഗ്ഗത്തിൽപ്പെട്ട ഈ സസ്യത്തിന് മണ്ണിൽ പടർന്നു വളരാനാണ് താൽപ്പര്യം. നീണ്ട തണ്ടുകളും വലിയ ഇലകളുമാണ് തണ്ണിമത്തന്റെ ഘടനാപരമായ ഒരു സവിശേഷത. തണ്ടുകൾ ജലാംശമേ റിയതും നേർത്ത രോമങ്ങൾ കൊണ്ട് പൊതിഞ്ഞവയുമായിരിക്കും. പൂക്കൾ വെളള കലർന്ന പച്ചനിറത്തിലും ചില ഇനങ്ങളിൽ മഞ്ഞ നിറത്തിലും കണ്ടുവരുന്നു. ഒരു സസ്യത്തിൽ തന്നെ ആൺ പൂക്കളേയും പെൺപൂക്കളേയും വെവ്വേറെ കാണാനാവും. തേനീച്ച തുടങ്ങിയ പ്രാണികൾ മുഖേനയാണ് പരാഗണം നടക്കുക.

കൃഷി രീതി

കേരളത്തിൽ എല്ലാകാലത്തും ഇത് കൃഷി ചെയ്യാമെങ്കിലും വെളളം കിട്ടാൻ സൗകര്യമുളള സ്ഥലങ്ങളിൽ നവംബർ – ഡിസംബർ മാസങ്ങളിൽ കൃഷി ചെയ്താൽ വേനൽക്കാലത്ത് വിളവെടുക്കാൻ സാധിക്കും. അർക്ക ജ്യോതി, അർക്ക മാനിക്, പൂസ ബഡാന, കിരൺ , ഐശ്വര്യ, സുൽത്താൻ, റെഡ് സ്വീറ്റ് തുടങ്ങി വിവിധ ഇനങ്ങൾ തണ്ണിമത്തനിൽ മെച്ചപ്പെട്ടവയാണ്.എന്നാൽ ഇതിൽ കേരളത്തിലേക്ക് ഏറ്റവും അനുയോജ്യമായി കണ്ടത് ഷുഗർ ബേബി എന്നയിനമാണ്. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ട് പുറത്തിറക്കിയിരിക്കുന്ന ഇവയുടെ കായ്കൾ ഉരുണ്ട് ഇടത്തരം വല്ലപ്പമുള്ളതും കടുത്തചുവന്ന അകക്കാമ്പോട് കൂടിയതുമാണ്.

മണൽ കലർന്ന ചെളിമണ്ണാണ് തണ്ണിമത്തന്റെ കൃഷിക്കുത്തമം. ഈർപ്പം എല്ലാപ്പോഴും ചെടിക്ക് ആവശ്യമാണെങ്കിലും വെളളക്കെട്ടിനെ ഇതിന് സഹിക്കാനാവില്ല. വിത്ത് നടുന്നതിന് മുമ്പ് 12 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവെച്ചാൽ എളുപ്പം മുളക്കാൻ സഹായകമാകും. നന്നായി കിളച്ചൊരുക്കിയ മണ്ണിൽ വരികൾ തമ്മിൽ രണ്ടു മീറ്ററും തടങ്ങൾ തമ്മിൽ ഒരു മീറ്ററും അകലം കിട്ടത്തക്കവിധം തടങ്ങൾ എടുക്കണം. ഇതിൽ പാകം വന്ന കാലിവളമോ കംബോ സ്റ്റോ ഒന്നോ രണ്ടോ കി.ഗ്രാം വീതം ചേർത്ത് മണ്ണുമായി നന്നായി യോജിപ്പിക്കണം. കുറച്ച് ദിവസം മുന്നേ ഇത് ചെയ്തു വെക്കുന്നത് നന്നായിരിക്കും.ഓരോ തടത്തിലും നാല് – അഞ്ച് വിത്തുകൾ നടാം. ഇവ മുളച്ച് നാല് – അഞ്ച് ഇല പ്രായമാകുമ്പോൾ കരുത്തുള്ള രണ്ടാേ മൂന്നോ തൈകൾ നിർത്തി ബാക്കിയുളവ പറിച്ചു മാറ്റണം.
ഒരു സെന്റ് സ്ഥലത്തേക്ക് 30 ഗ്രാം യൂറിയ, 50 ഗ്രാം മസൂറിഫോസ് അല്ലെങ്കിൽ രാജ് ഫോസ്, 90 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി ചേർക്കാം. പിന്നീട് ചെടി പടർന്നു തുടങ്ങുമ്പോൾ 160 ഗ്രാം യൂറിയ, 90 ഗ്രാം പൊട്ടാഷും നൽകാം.ചെടി പുഷ്പിക്കുന്ന സമയത്ത് 150 ഗ്രാം യൂറിയ കുടി നൽകണം.
രാസവളം ചേർക്കാത്ത പക്ഷം പിണ്ണാക്ക് വളങ്ങൾ സെന്റിന് രണ്ട് കി.ഗ്രാം എന്ന കണക്കിന് ചേർത്താലും മതി.
ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് എന്നിവ തയ്യാറാക്കി പ്രയോഗിക്കുന്നത് ഉൽപ്പാദന ക്ഷമത കൂട്ടാൻ ഉപകരിക്കും.
വള്ളി പടർന്ന് കായ്കൾ രൂപപ്പെട്ട ശേഷം രണ്ടു ദിവസത്തിലൊരിക്കൽ മാത്രം നനച്ചാൽ മതി. ചെടികൾ പടർന്നു തുടങ്ങുമ്പോൾ ഓലയോ, മരച്ചില്ലകളോ, ഉണങ്ങിയ വാഴയിലകളാേ നിലത്ത് വിരിച്ചു കൊടുക്കുന്നത് കായ്കൾ മണ്ണിൽ മുട്ടിയിരുന്ന് കേടുവരാതിരിക്കാൻ സഹായിക്കും. വിളവെടുപ്പിന് മുമ്പുള്ള ഒരാഴ്ചക്കാലം നന ഒഴിവാക്കുന്നത് കായ്ക്ക് നല്ല മധുരവും നിറവും ലഭിക്കുവാൻ ഉപകരിക്കും.വിളഞ്ഞ തണ്ണിമത്തൻ കൈ കൊണ്ടു തട്ടുമ്പോൾ ലോഹത്തിൽ തട്ടുന്ന മാതിരി ശബ്ദം കേൾക്കും.നമ്മുടെ കാലാവസ്ഥയിൽ നടീൽ കഴിഞ്ഞ് 90 ദിവസം കൊണ്ട് വിളവെടുപ്പിനാവും.

Citrullus_lanatus-krishippura.com


പോഷക , ഔഷധഗുണങ്ങൾ

വേനലിൽ ഒന്നാന്തരം ദാഹശമിനിയാണിത്. പഞ്ചസാരയുടെ അളവ് 13 ശതമാനം വരെയാണ്. 100 ഗ്രാം തണ്ണിമത്തനിൽ 0.3 ഗ്രാം മാംസ്യം, 3.3 ഗ്രാം കാർബോഹൈഡ്രേറ്റുകൾ, 6.2 ഗ്രാം കൊഴുപ്പ്, 0.2 ഗ്രാം ഭക്ഷ്യ നാര്, 160 മില്ലിഗ്രാം പൊട്ടാസ്യം 11 മി.ഗ്രാം കാൽസ്യം, 27.3 മി.ഗ്രാം സോഡിയം, 7.9 മി.ഗ്രാം ഇരുമ്പ് 12 മി.ഗ്രാം ഫോസ്ഫറസ് ഒരു മി.ഗ്രാം വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു.സമീപകാലത്ത് നടത്തിയ പഠനങ്ങൾ കാണിക്കുന്നത് ഇതിൽ കാണുന്ന അമിനോ അമ്ലമായ സിട്രൂലിൻ (citrulline) രക്തധമനികളെ വികസിപ്പിക്കുവാൻ കെൽപ്പുള്ള രാസ പദാർത്ഥമാണെന്നാണ്. ഇത് മനുഷ്യ ശരീരത്തിൽ രാസപ്രക്രിയ വഴി നൈട്രിക്ക് ഓക്സൈഡ് ആയി മാറുകയും നമ്മുടെ രക്തധമനികളുടെ വി കാസത്തിന് സഹായിയായിത്തീരുകയും ചെയ്യുന്നു. ശരീരത്തെ റേഡിയേഷനിൽ നിന്നും സംരക്ഷിക്കാൻ സഹായകമാകുന്ന പെക്ടിൻ എന്ന ഘടകവും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
രക്തസമ്മർദ്ദം കുറയ്ക്കാനും , രക്തധമനികളെ വികസിപ്പിക്കുവാനും മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്കും പ്രതിവിധിയായി തണ്ണി മത്തനെ പ്രയോജനപ്പെടുത്താമെന്ന് ആയുർവേദത്തിലും പ്രകൃതി ചികിത്സയിലും
പറയുന്നുണ്ട്.

July 14, 2021 0 comments
0 FacebookTwitterPinterestEmail
Newer Posts
Older Posts
  • Facebook
  • Twitter

@2021 - All Right Reserved. Designed and Developed by PenciDesign


Back To Top
KRISHIPPURA
  • Home

A practical 2026 guide to UK online casinos that accept Revolut deposits, covering which brands work, bonus types, withdrawal speed, and the legal fine print. read the full Revolut casino guide

A practical guide to the best offshore casinos that accept Ripple XRP for UK players in 2026, including comparison table, bonus analysis, legal status, and safety tips. read the full guide to Ripple XRP casinos for UK players

Our 2026 guide to UK casinos that still accept Siru Mobile deposits, including a ranked comparison table, alternatives, limits, fees, and safety checks. read our Siru Mobile casinos UK 2026 guide

A practical 2026 guide to the best casinos that accept Solana for UK players, including a tested list, legality breakdown, bonuses, withdrawal speeds, and non-GamStop realities. read the full guide to Solana casinos UK 2026

We rank the top Tether USDT casinos accepting UK players in 2026. Compare bonuses, withdrawal speeds, no-KYC policies, and legal risks before you deposit. read our guide to Tether casinos for UK players

A practical guide to TRON casino sites for UK players in 2026, with a ranked comparison, bonus types, deposit and withdrawal details, and legal context. read the TRON TRX casino comparison for UK players

Ukash was discontinued in 2015 and no UK casino accepts it in 2026. This guide explains what happened and ranks the best UK casinos that accept prepaid voucher alternatives like Paysafecard. read our guide to Ukash casino alternatives

UPayCard is no longer accepted at any UK online casino in 2026. This guide explains what happened, lists eight licensed casinos that accept workable alternatives, and covers payment methods, bonuses, legality and safety. read the upaycard uk 2026 casino guide

Our 2026 guide to casinos that accept USDC in the UK. Compare real offshore operators, bonus types, withdrawal speeds, and legal risks before depositing. read the USDC casino guide for UK players

Find the best UK online casinos that accept Visa in 2026. Compare top sites, deposit and withdrawal times, fees, bonuses, and safety. read our guide to Visa casinos UK